ഇനിയും ‘മാജിക്’; സഹോദരനോട് ‘മത്സരം’ തുടരാൻ പ്രിയങ്ക; രാഹുലിന്റെ ‘വയനാടൻ ശൈലി’യിൽനിന്ന് മാറും?
എത്രയാകണം പ്രിയങ്കയുടെ ഭൂരിപക്ഷം? അതൊരു മാജിക് നമ്പർ ആകണം. അല്ലെങ്കിൽ ഇതുവരെ മണ്ഡലം കാണാത്തത്ര മികച്ച ഭൂരിപക്ഷം നേടുക. ജയത്തിനുപരിയായി ഈയൊരൊറ്റ ലക്ഷ്യത്തിനായാണ് വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തിച്ചത്. ഒപ്പം മത്സരിക്കാൻ പല സ്ഥാനാർഥികളുണ്ടായിരുന്നെങ്കിലും പ്രിയങ്ക മത്സരിച്ചത് സ്വന്തം സഹോദരൻ രാഹുൽ ഗാന്ധിയോടാണെന്നതാണ് വാസ്തവം. 2024ൽ രാഹുൽ ഗാന്ധി നേടിയ 3, 64,422 ലക്ഷം എന്ന ഭൂരിപക്ഷത്തോട്. അത് നേടാൻ വേണ്ടിയാണ് മണ്ഡലത്തിലൊന്നാകെ യുഡിഎഫ് പ്രവർത്തകർ ഓടി നടന്നത്. ആ പ്രയത്നമാണ് ഫലം കണ്ടത്. പോളിങ് കുറഞ്ഞെങ്കിലും പ്രതീക്ഷിച്ചതു പോലെ ഒരു മാജിക് നമ്പറിൽ പ്രിയങ്കയുടെ ഭൂരിപക്ഷമെത്തി; 4,10,931 എന്ന മികച്ച ഭൂരിപക്ഷം. പ്രിയങ്കയുടെ ഈ വിജയം യുഡിഎഫ് പ്രവർത്തകരുടെയാകെ വിജയമാണ്. മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് നടന്നിട്ടും അത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിച്ചില്ല. തിരഞ്ഞെടുപ്പ് നടന്ന ദിവസം മുതൽ യുഡിഎഫ് പറഞ്ഞതുപോലെ പോൾ ചെയ്യാതെ പോയത് യുഡിഎഫ് വോട്ടുകളല്ല എന്ന് കാണിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഒന്നുമല്ലാതായത് എൽഡിഎഫും ബിജെപിയുമാണ്. കഴിഞ്ഞ വർഷം പോൾ ചെയ്ത വോട്ട് പോലും സ്വന്തം പെട്ടിയിലാക്കാൻ എൽഡിഎഫിനും ബിജെപിക്കുമായില്ല.

എത്രയാകണം പ്രിയങ്കയുടെ ഭൂരിപക്ഷം? അതൊരു മാജിക് നമ്പർ ആകണം. അല്ലെങ്കിൽ ഇതുവരെ മണ്ഡലം കാണാത്തത്ര മികച്ച ഭൂരിപക്ഷം നേടുക. ജയത്തിനുപരിയായി ഈയൊരൊറ്റ ലക്ഷ്യത്തിനായാണ് വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തിച്ചത്. ഒപ്പം മത്സരിക്കാൻ പല സ്ഥാനാർഥികളുണ്ടായിരുന്നെങ്കിലും പ്രിയങ്ക മത്സരിച്ചത് സ്വന്തം സഹോദരൻ രാഹുൽ ഗാന്ധിയോടാണെന്നതാണ് വാസ്തവം. 2024ൽ രാഹുൽ ഗാന്ധി നേടിയ 3, 64,422 ലക്ഷം എന്ന ഭൂരിപക്ഷത്തോട്. അത് നേടാൻ വേണ്ടിയാണ് മണ്ഡലത്തിലൊന്നാകെ യുഡിഎഫ് പ്രവർത്തകർ ഓടി നടന്നത്. ആ പ്രയത്നമാണ് ഫലം കണ്ടത്. പോളിങ് കുറഞ്ഞെങ്കിലും പ്രതീക്ഷിച്ചതു പോലെ ഒരു മാജിക് നമ്പറിൽ പ്രിയങ്കയുടെ ഭൂരിപക്ഷമെത്തി; 4,10,931 എന്ന മികച്ച ഭൂരിപക്ഷം. പ്രിയങ്കയുടെ ഈ വിജയം യുഡിഎഫ് പ്രവർത്തകരുടെയാകെ വിജയമാണ്.
മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് നടന്നിട്ടും അത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിച്ചില്ല. തിരഞ്ഞെടുപ്പ് നടന്ന ദിവസം മുതൽ യുഡിഎഫ് പറഞ്ഞതുപോലെ പോൾ ചെയ്യാതെ പോയത് യുഡിഎഫ് വോട്ടുകളല്ല എന്ന് കാണിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഒന്നുമല്ലാതായത് എൽഡിഎഫും ബിജെപിയുമാണ്. കഴിഞ്ഞ വർഷം പോൾ ചെയ്ത വോട്ട് പോലും സ്വന്തം പെട്ടിയിലാക്കാൻ എൽഡിഎഫിനും ബിജെപിക്കുമായില്ല.
2024ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ആനി രാജ 2,83,023 വോട്ടുകളും എൻഡിഎയുടെ കെ.സുരേന്ദ്രൻ 1,41,045 വോട്ടുകളും നേടിയിരുന്നു. എന്നാൽ ഇത്തവണ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫിനും ബിജെപിക്കും വൻ തിരിച്ചടിയായി. കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപി. വോട്ടെണ്ണൽ തുടങ്ങി 2 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം പിന്നിട്ടു പ്രിയങ്കയുടെ ലീഡ്. പിന്നീട് തിരക്കൊഴിഞ്ഞ വയനാടൻ ചുരം കയറുന്ന വേഗത്തിലായിരുന്നു ലീഡ് കുതിച്ചത്. ആ കുതിപ്പ് ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ്. എന്താണ് വയനാട്ടിലെ ആ പ്രിയങ്ക മാജിക്കിന് കാരണം? വിശദമായി പരിശോധിക്കാം.
∙ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം റായ്ബറേലിയിൽ!
റായ്ബറേലി നിലനിർത്തി രാഹുൽ വയനാട് ഒഴിയുമെന്ന് പ്രഖ്യാപനം വന്ന ജൂൺ 17 മുതൽ യുഡിഎഫ് പ്രവർത്തകർക്ക് പ്രിയങ്ക വയനാട്ടിലെ സ്ഥാനാർഥിയാണ്. പിന്നീടങ്ങോട്ട് ഓരോ ദിവസവും പ്രിയങ്കയുടെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രവർത്തകർ നടത്തിയത്. മുന്നണി വ്യത്യാസമില്ലാതെ പ്രിയങ്കയുടെ പിന്നിൽ എല്ലാവരും അണിനിരന്നു. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഉയർത്താനായി ചിട്ടയായ പ്രവർത്തനം തുടങ്ങി. നാടു നീളെ പോസ്റ്ററുകൾ പതിപ്പിച്ചാണ് തിരഞ്ഞെടുപ്പ് ഒരുക്കത്തിന് പ്രവർത്തകർ തുടക്കം കുറിച്ചത്. ‘വയനാടിന്റെ പ്രിയങ്കരി’യെന്ന് ജനങ്ങളുടെ മനസ്സിലുറപ്പിക്കാൻ പോസ്റ്ററുകളിലൂടെ ശ്രമിച്ചു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെല്ലാം പോസ്റ്ററുകൾ പതിപ്പിച്ചു.
വാർഡ് അടിസ്ഥാനത്തിൽ അതിനായി പ്രവർത്തകരെ നിയോഗിച്ചു. നൽകിയ പോസ്റ്ററുകളെല്ലാം പതിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി മറ്റൊരു സംഘത്തെയും നിയോഗിച്ചു. അങ്ങനെ വയനാട്ടിലാകെ പ്രിയങ്ക നിറഞ്ഞു. ഏറെ വ്യത്യസ്തതയോടെ സ്ഥാനാർഥിയുടെ പോസ്റ്ററുകൾ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ സ്ഥാനാർഥിയുടെ ചിത്രവും രാഹുൽ ഗാന്ധിയുമാണ് പോസ്റ്ററിൽ നിറഞ്ഞത്. എന്നാല്‍ മണ്ഡലത്തിൽ പ്രിയങ്ക എത്തിയതിന് ശേഷം പോസ്റ്ററുകളിൽ പോലും മാറ്റം വന്നു.
തോട്ടം തൊഴിലാളികൾക്കിടയിലും സ്ത്രീകൾക്കിടയിലുമെല്ലാം പ്രിയങ്ക നിൽക്കുന്ന ചിത്രങ്ങൾ വലിയ കൂറ്റൻ പോസ്റ്ററുകളാക്കി വിവിധ ഭാഗങ്ങളില്‍ ഉയർത്തി. വയനാട്ടുകാരുടെ കൂടെ നിൽക്കുന്ന നേതാവെന്ന തോന്നൽ ജനങ്ങളിലേക്കെത്തിക്കാൻ ഈ പോസ്റ്ററുകളും വലിയൊരു പങ്കുവഹിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും ബിജെപി സ്ഥാനാർഥിയായി നവ്യ ഹരിദാസും എത്തിയെങ്കിലും പോസ്റ്ററിലും പ്രിയങ്കയെ തോൽപ്പിക്കാൻ അവർക്കായിട്ടില്ല. പോസ്റ്ററിൽ തുടങ്ങി പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മേൽകൈ നേടാൻ യുഡിഎഫിനായി.
∙ വയനാട്ടിൽ മത്സരം, പക്ഷേ പ്രചാരണം കർണാടകയിൽ
‘‘ഒരു തവണയല്ല, രണ്ടും മൂന്നും തവണയാണ് പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചോദിച്ച് പ്രവർത്തകർ വീട്ടിൽ എത്തിയത്. പല തിരഞ്ഞെടുപ്പുകളിലും കാണാത്തൊരു പ്രവണതയായിരുന്നു ഇത്. കോൺഗ്രസ് അനുഭാവമുള്ള വീടുകളിൽ പോലും പ്രവർത്തകർ വീണ്ടും വീണ്ടും വോട്ട് ചോദിക്കാനെത്തിയിട്ടുണ്ട്’’– കൽപറ്റ സ്വദേശിയായ വീട്ടമ്മ പറഞ്ഞു. വയനാട്ടിലെ യുഡിഎഫ് പ്രചാരണത്തിന്റെ രീതി ഈ വീട്ടമ്മയുടെ വാക്കുകളിലുണ്ട്. മണ്ഡലത്തിലെ എല്ലായിടത്തും ഒരേ രീതിയിൽ ഒന്നിലധികം തവണ പ്രവർത്തകർ കയറിയിറങ്ങി. ആദ്യ ഘട്ടം മുതൽ വീടുകൾ കയറിയുള്ള പ്രചാരണത്തിന് മുൻതൂക്കം നൽകി. വീടുകളിലെത്തി പ്രിയങ്ക നാടിന് എന്ത് ചെയ്യുമെന്ന് വോട്ടർമാരെ പറഞ്ഞു മനസ്സിലാക്കി.
‘‘ദേശീയ നേതാവായതുകൊണ്ട് പ്രിയങ്ക ഗാന്ധിയെ പറ്റി കൂടുതലായൊന്നും ജനങ്ങളോട് പറയേണ്ടി വന്നിട്ടില്ല. പല ദേശീയ വിഷയങ്ങളിലും കൃത്യമായ ഇടപെടലുകൾ നടത്തുന്ന പ്രിയങ്ക അവരുടെ പ്രശ്നത്തിലും ഒപ്പമുണ്ടാകുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു’’. വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു. മണ്ഡലത്തിലെ പല ഉൾപ്രദേശങ്ങളിലും എൽഡിഎഫിനും ബിജെപിയ്ക്കും എത്തിപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ അവിടങ്ങളിലെല്ലാം ഒന്നിലധികം തവണ യുഡിഎഫ് പ്രവർത്തകർ കയറിയിറങ്ങി.
പ്രചാരണത്തിനായി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകകളേക്കാൾ ഫണ്ട് എത്തിയതായാണ് പ്രവർത്തകർ പറയുന്നത്. കർണാടകയിൽ ജോലിക്കും വിദ്യാഭ്യാസ ആവശ്യത്തിനുമായി പോയ വോട്ടർമാരെ നാട്ടിലെത്തിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി. അങ്ങനെ അരയും തലയും മുറുക്കി പ്രവർത്തകർ പ്രചാരണത്തിനിറങ്ങി. പ്രചാരണത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ളവരുടെ മേൽനോട്ടവുമുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും പ്രിയങ്കയുടെ പരിപാടികൾക്ക് മുൻപും ശേഷവും ഈ സംഘമെത്തി പരിശോധന നടത്തി. പ്രചാരണങ്ങളെല്ലാം കൃത്യമായ രീതിയിലാണെന്ന് ഉറപ്പ് വരുത്താൻ പ്രവർത്തകർക്ക് ചുമതല നൽകി.
ആദ്യം മുതൽ രാഹുലിനേക്കാൾ ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കയ്ക്കായി പ്രവർത്തകർ പ്രചാരണത്തിനിറങ്ങിയത്. 5 ലക്ഷമെന്നായിരുന്നു ലക്ഷ്യം. എന്നാൽ പോളിങ് കുറഞ്ഞതോടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകുമെന്ന ആശങ്കയുണ്ടായെങ്കിലും ഫലം വന്നതോടെ കോൺഗ്രസ് ക്യാംപുകളിൽ ആശ്വാസം. 5 ലക്ഷമെന്ന മാജിക് സംഖ്യയിലെത്തിയില്ലെങ്കിലും രാഹുലിന്റെ സഹോദരിക്ക് വയനാട്ടുകാർ 4 ലക്ഷത്തിൽപരം ഭൂരിപക്ഷം നൽകി.
∙ കോർണർ യോഗം, അതാണ് പ്രിയങ്ക സ്റ്റൈൽ
വലിയ സദസിന് മുന്നിലുള്ള നീണ്ട പ്രസംഗങ്ങൾക്കല്ല, കോർണർ യോഗങ്ങൾക്കും റോഡ് ഷോകൾക്കുമാണ് പ്രിയങ്ക മുൻതൂക്കം നൽകിയത്. റോഡ് ഷോകളിലൂടെ പരമാവധി ഇടങ്ങളിലെത്തി ജനങ്ങളെ കണ്ടു. നാമനിർദേശ പത്രിക സമർപ്പണത്തിനും ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മാത്രമാണ് രാഹുൽ ഗാന്ധി രണ്ട് തവണ മത്സരിച്ചപ്പോഴും മണ്ഡലത്തിലെത്തിയത്. എന്നാല്‍ പ്രിയങ്ക അതിലധികം സമയം മണ്ഡലത്തിലെത്തി. കൂടുതൽ സമയം മണ്ഡലത്തിൽ ചെലവഴിച്ചു. ഉപതിരഞ്ഞെടുപ്പായതുകൊണ്ട് ഒരു മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു. പത്രിക സമർപ്പണത്തിനു ശേഷം ഡൽഹിയിലേക്കു പോയി മടങ്ങിവന്ന പ്രിയങ്ക 3 ദിവസം തുടർച്ചയായി മണ്ഡലത്തിലുണ്ടായിരുന്നു.
പിന്നീട് രണ്ടു തവണ കൂടിയെത്തി. കലാശക്കൊട്ടിലും തിരഞ്ഞെടുപ്പ് ദിനത്തിലുമെല്ലാം യുഡിഎഫ് സ്ഥാനാർഥിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഓരോ തവണ എത്തുമ്പോഴും വലിയ ജനസാഗരമാണ് പ്രിയങ്കയെ കാണാനെത്തിയത്. കുട്ടികളും സ്ത്രീകളുമായിരുന്നു അതിൽ വലിയൊരു പങ്കും. പലപ്പോഴും മണിക്കൂറുകളോളം വെയിലത്ത് കാത്ത് നിന്നാണ് പലരും പ്രിയങ്കയെ നേരിട്ട് കണ്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും ആ സ്നേഹമെല്ലാം വോട്ടാക്കി മാറ്റാൻ പ്രവർത്തകർ പരിശ്രമിച്ചു. സാധാരണക്കാരുടെ പ്രശ്നവും വീട്ടമ്മമാരുടെ ബുദ്ധിമുട്ടുകളും വയനാടിന്റെ ബുദ്ധിമുട്ടുകളും മാത്രമല്ല, ദേശീയ രാഷ്ട്രീയവും മോദിക്കെതിരെയുള്ള കടന്നാക്രമണങ്ങളും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രിയങ്ക ഉയർത്തി. ദേശീയ നേതാവെന്ന പ്രതിച്ഛായയും സാധാരണ ജനങ്ങൾക്കിടയിൽ പ്രിയങ്കയുടെ സ്വീകാര്യത വർധിപ്പിച്ചു.
∙ ഹൈക്കമാൻഡ് മലനാട്ടിൽ, ഞാൻ തിരിച്ചു വരും
രണ്ടുതവണ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴുമുണ്ടാകാതിരുന്ന ചിട്ടയോടെയാണ് യുഡിഎഫ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. നാമനിർദേശ പത്രിക സമർപ്പണം മുതൽ തിരഞ്ഞെടുപ്പ് ദിവസം വരെ പല പ്രമുഖ നേതാക്കളും വയനാട്ടിൽ വന്നുപോയി. കെ.സി.വേണുഗോപാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. പ്രിയങ്ക വയനാട്ടിലെത്തിയപ്പോഴെല്ലാം അദ്ദേഹവും എത്തി. നിയോജകമണ്ഡലങ്ങളിൽ എംപിമാർക്കു നേരിട്ടു ചുമതല നൽകി. ബൂത്ത് തല കുടുംബസംഗമങ്ങളിൽവരെ എഐസിസി നേതാക്കൾ നേരിട്ടു പങ്കെടുത്തു. സംസ്ഥാനത്തെ യുഡിഎഫിലെ പല മുന്നണി നേതാക്കളും പ്രിയങ്കയ്ക്ക് വോട്ട് ചോദിച്ച് വയനാട്ടിലെത്തി.
നാമനിർദേശപത്രിക സമർപ്പണ ദിവസം തന്നെ നേതാക്കളുടെ വലിയ നിര ചുരം കയറി. മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രമുഖ നേതാക്കളും രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ റാലിക്കെത്തി.
കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, സുഖ്‌വീന്ദർ സിങ് സുഖു, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, ഉദയ് ഭാനു ചിബ്, മറ്റു ഘടകകക്ഷി നേതാക്കൾ, യുഡിഎഫ് എംപിമാർ, എംഎൽഎമാർ തുടങ്ങിയ ഒട്ടേറെ നേതാക്കളാണ് ആദ്യ ദിവസത്തെ റാലിയിൽ അണിനിരന്നത്.
സ്ത്രീ വോട്ടർമാർ ഏറെയുള്ള വയനാട്ടിൽ അവരെ കയ്യിലെടുക്കാനായത് പ്രിയങ്കയുടെ ജയത്തിന് ആക്കംകൂട്ടി. പല റാലികളിലും പൊതുയോഗങ്ങളിലും അവർ സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. രണ്ട് കുട്ടികളുടെ അമ്മയെന്ന രീതിയിൽ അമ്മമാർക്കായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന പ്രിയങ്കയുടെ വാക്കുകൾ സ്ത്രീകൾ ഏറ്റെടുത്തു. വീട്ടമ്മമാർ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കാൻ ഒരു സ്ത്രീ തന്നെ വേണമെന്ന് പല വോട്ടർമാരും ചിന്തിച്ചു. പെതുവേദികളിൽ നിർത്താതെയുയർന്ന സ്ത്രീകളുടെ കയ്യടികൾ യുഡിഎഫിന്റെ ആത്മവിശ്വാസവും വർധിപ്പിച്ചു. ‘ഞാൻ തിരിച്ചു വരും’ എന്നു പറഞ്ഞാണ് വയനാട്ടിൽ നിന്ന് പരസ്യ പ്രചാരണ ദിവസം പ്രിയങ്ക മടങ്ങിയത്. കോൺഗ്രസ് നേതാവായി വയനാട്ടിലെത്തിയ പ്രിയങ്ക എംപിയായാണ് തിരിച്ചു വരുന്നത്. വയനാടിന്റെ ചരിത്രത്തിലെ ആദ്യ വനിത എംപിയായി.