‘അരഫ്യൂസൂരി’ അദാനി, ഉടനെത്തി മോദിയുടെ രക്ഷാകരം; അയലത്തും സീൻ ഡാർക്കാണ്; യുഎസിലെ കേസ് വിരട്ടലാകുമോ?
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’.
എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
ജാർഖണ്ഡിൽ അദാനി സ്ഥാപിച്ച ഗോഡ്ഡ താപവൈദ്യുത നിലയത്തിൽനിന്നുള്ള വൈദ്യുതി വിതരണത്തിനാണ് അദാനി നിയന്ത്രണം ഏർപ്പെടുത്തിയത്. ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനായി സ്ഥാപിച്ചതാണ് ഈ വൈദ്യുതനിലയം. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച തീരുമാനമെടുക്കാൻ അദാനി ചിന്തിക്കും മുൻപേ ഇന്ത്യൻ സർക്കാരും ‘സഹായ’വുമായെത്തി. ഇന്ത്യ–ബംഗ്ലദേശ് ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വേളയിലാണ് ബംഗ്ലദേശിലേക്കുള്ള വൈദ്യുതിയുടെ കയറ്റുമതി അദാനി വെട്ടിക്കുറച്ചത്. ഇതോടെ ഊർജപ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ബംഗ്ലദേശ് കടുത്ത പ്രതിസന്ധിയിലായി. എങ്ങനെയാണ് ഇന്ത്യയിലെ സ്വകാര്യ വ്യക്തിക്ക് അയൽരാജ്യത്തെ വൈദ്യുതി നിയന്ത്രിക്കാനാവുന്നത്? വൈദ്യുതി കയറ്റുമതിക്കായി അദാനി നിർമിച്ച താപനിലയത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? അദാനിയുടെ വൈദ്യുതി ലഭിച്ചില്ലെങ്കിൽ ബംഗ്ലദേശ് പൂര്‍ണമായും ഇരുട്ടിലാവുമോ? വിശദമായി പരിശോധിക്കാം.
∙ അയലത്ത് പ്രകാശം പരത്തിയ ഗോഡ്ഡ പ്ലാന്റ്
ബംഗ്ലദേശിലേക്കുള്ള വൈദ്യുത ലൈനിന്റെ ഫ്യൂസൂരിയപ്പോഴായിരിക്കും ഒരുപക്ഷേ അദാനിക്ക് ഇങ്ങനെയൊരു പ്ലാന്റുള്ളതായി പലരും അറിയുന്നത്. അതേസമയം, ഓസ്ട്രേലിയയില്‍നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ നേരത്തേ ഉണ്ടായതിനെപ്പറ്റി പലർക്കും അറിവുള്ളതാണ്. ഓസ്ട്രേലിയൻ കൽക്കരി ഇന്ത്യയിൽ കത്തിച്ച് വൈദ്യുതിയാക്കി ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതിചെയ്യുന്ന താപനിലയമാണ് ഗോഡ്ഡയിലുള്ളത്. എന്താണ് ഈ താപനിലയത്തിന്റെ പ്രത്യേകതകൾ?
ഇന്ത്യയിൽ ഒട്ടേറെ വൈദ്യുത പദ്ധതികളുള്ള അദാനി പവറിന്റെ ആദ്യത്തെ രാജ്യാന്തര വൈദ്യുതോൽപാദന പ്ലാന്റാണ് ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലുള്ളത്. 800 മെഗാവാട്ട് ശേഷിയുള്ള രണ്ട് വ്യത്യസ്ത യൂണിറ്റുകളാണ് ഈ പ്ലാന്റിന്റെ പ്രത്യേകത. ഈ പ്ലാന്റ് നിർമിച്ചതുതന്നെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്യുക എന്ന ഉദ്ദേശത്തിലായിരുന്നു. അതിനാൽ തുടക്കം മുതൽ ഇന്ത്യൻ ഗ്രിഡുമായി പ്ലാന്റ് ബന്ധിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ബംഗ്ലദേശുമായുള്ള വൈദ്യുത കരാറിനുള്ള പദ്ധതി രൂപംകൊണ്ടത്. 2015 ജൂണിൽ ബംഗ്ലദേശിൽ മോദി സന്ദർശനം നടത്തിയതിന് പിന്നാലെ അദാനി പവർ കരാറിനുള്ള ശ്രമങ്ങൾ തുടങ്ങി. ബംഗ്ലദേശ് പവർ ഡവലപ്‌മെന്റ് ബോർഡുമായി (ബിപിഡിബി) അദാനി ഗ്രൂപ്പ് ചർച്ചനടത്തി. അതുവരെ അയൽരാജ്യങ്ങളിൽ വൈദ്യുത പദ്ധതികൾ സ്ഥാപിക്കാൻ പൊതുമേഖലാ കമ്പനികൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. ഇതിൽ കേന്ദ്രം മാറ്റം വരുത്തി അദാനിക്ക് കരാറുമായി മുന്നോട്ടുപോകാൻ വഴിയൊരുക്കി.
2017ൽ ബംഗ്ലദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് നിരക്കുകളിന്മേൽ ഉൾപ്പെടെ തീരുമാനമാക്കി, 25 വർഷം കാലാവധിയുള്ള വൈദ്യുത വിതരണ കരാർ അദാനിയുമായി ബിപിഡിബി ഒപ്പിട്ടത്. 2023 ഏപ്രിൽ 6ന് ഗോഡ്ഡ താപനിലയത്തിലെ ഒന്നാമത്തെ പ്ലാന്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചു തുടങ്ങിയതോടെ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി കയറ്റുമതിയും ആരംഭിച്ചു. രണ്ടാമത്തെ പ്ലാന്റ് 2023 ജൂൺ 26ന് പ്രവർത്തനം ആരംഭിച്ചു. ഇതോടെ 1600 മെഗാവാട്ട് ശേഷിയുള്ള ഗോഡ്ഡ താപനിലയത്തിൽനിന്ന് ധാക്കയിലേക്ക് പൂർണതോതിലുള്ള വൈദ്യുതി കയറ്റുമതി നടക്കാൻ തുടങ്ങി.
∙ വൈദ്യുതി മതിയാവാത്ത ബംഗ്ലദേശ്
ഇന്ത്യയിലെ ഗ്രിഡുമായി ലിങ്ക് ചെയ്യാത്ത ഒരു താപനിലയം എന്തിനാവും അദാനി പവർ ജാർഖണ്ഡിന്റെ അതിര്‍ത്തി ജില്ലയായ ഗോഡ്ഡയിൽ സ്ഥാപിച്ചത്? ബംഗ്ലദേശിന്റെ ഊർജ ആവശ്യങ്ങളെ കുറിച്ച് നല്ല ബോധം ഉള്ളതിനാലാണത്. ഡിമാൻഡ് കൂടിയ ഉൽപന്നം ഏതായാലും അത് കണ്ടറിഞ്ഞ് വിൽക്കുന്നയാളാണ് സമർഥനായ ബിസിനസുകാരൻ. അതുകൊണ്ടാണ് വൈദ്യുതി ഇവിടെയുണ്ടാക്കി അതിർത്തി കടത്താനുള്ള പദ്ധതി അദാനിയുടെ തലയിൽ ഉദിച്ചത്. നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യ–ബംഗ്ലദേശ് ബന്ധം നല്ലരീതിയിൽ മുന്നോട്ടു പോയ സമയത്ത് അദാനി തന്റെ ബിസിനസ് തന്ത്രം ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്തു.
പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളാൽ പ്രവർത്തിച്ചിരുന്ന രാജ്യത്തെ താപനിലയങ്ങളിൽനിന്ന് രാജ്യത്തിന് ആവശ്യമായ വൈദ്യുതി ലഭിക്കാതായതോടെയാണ് ബംഗ്ലദേശ് ഊർജക്ഷാമം നേരിട്ടുതുടങ്ങിയത്. അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോഴുള്ള സാമ്പത്തിക ബാധ്യത താപനിലയങ്ങളിലെ ഉൽപാദനം വെട്ടിക്കുറയ്ക്കാനും ഇടയാക്കി. ബംഗ്ലദേശ് കൂടുതൽ വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത് ഫോസിൽ ഇന്ധനങ്ങളിൽ നിന്നുമാണ്. 2023ലെ കണക്കനുസരിച്ച് രാജ്യത്ത് ലഭ്യമായ വൈദ്യുതിയുടെ 98 ശതമാനവും ഇപ്രകാരമാണ്. ഇതിൽ പകുതിയിലധികവും പ്രകൃതി വാതകം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ആകെ ഉൽപാദിപ്പിക്കുന്ന ൈവദ്യുതിയുടെ 52 ശതമാനം വരും ഇത്.
ആകെ വൈദ്യുത ഉൽപാദനത്തിൽ ജലവൈദ്യുതിയുടെ പങ്ക് കുറവാണ്. നദികളാൽ സമ്പന്നമായിട്ടും രാജ്യം ഭരിച്ചവരുടെ ദീർഘവീക്ഷണമില്ലായ്മ കൂടിയാവാം കാരണം. സൗരോർജം, കാറ്റ് എന്നിവയിൽനിന്നും നാമമാത്രമാണ് വൈദ്യുതി ഉൽപാദനം. അതേസമയം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബംഗ്ലദേശിൽ വ്യാവസായിക മേഖലയിലുണ്ടായ കുതിപ്പ് ഊർജ ആവശ്യം ഗണ്യമായി വർധിപ്പിച്ചു. ലോകത്ത് റെഡിമെയ്ഡ് തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ബംഗ്ലദേശ് ഉയർന്നു. ഈ അവസ്ഥയിൽ അയലത്തെ ഊർജ ആവശ്യത്തിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കിയാണ് അദാനി പവർ ബംഗ്ലദേശിനായി ഇന്ത്യൻ അതിർത്തിയിൽ അവരുടെ ഏറ്റവും വലിയ താപനിലയം പണിതത്.
∙ പണമടയ്ക്കാതെ വിരട്ടാൻ ബംഗ്ലദേശ്!
പ്രതിമാസം ഏകദേശം 9.5-9.7 കോടി ഡോളറിന്റെ (800-817 കോടി രൂപ) വൈദ്യുതിയാണ് അതിർത്തി കടന്ന് ഗോഡ്ഡയിൽ നിന്നും ബംഗ്ലദേശിലേക്ക് എത്തിക്കൊണ്ടിരുന്നത്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയുള്ള രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുമ്പോൾ അദാനി പവറിന് വൈദ്യുതിക്ക് പണം നൽകാൻ ബംഗ്ലദേശിന് കഴിഞ്ഞില്ല. ജൂലൈ മുതൽ ഒക്‌ടോബർ വരെ അദാനി പവറിന് വൈദ്യുതി ഉപയോഗിച്ച വകയിൽ ഏകദേശം 40 കോടി ഡോളറായിരുന്നു (ഏകദേശം 3372 കോടി രൂപ) ബംഗ്ലദേശ് നൽകേണ്ടിയിരുന്നത്. കരാർ പ്രകാരമുള്ള കുടിശിക ഉൾപ്പെടെ ബംഗ്ലദേശ് നൽകേണ്ട തുക 84.6 കോടി ഡോളറിനും (ഏകദേശം 7132 കോടി രൂപ) മുകളിലേക്ക് ഉയർന്നതോടെയാണ് നടപടിക്ക് അദാനി നിർബന്ധിതനായത്. പക്ഷേ ഇതിലേക്ക് നയിച്ചത് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായ കാലത്ത് ഒപ്പുവച്ച 11 മുൻ ഇടപാടുകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കും എന്നായിരുന്നു ഇടക്കാല സർക്കാരിന്റ മുന്നറിയിപ്പ്. അദാനിയുമായി ഒപ്പിട്ട കരാറും ഇതിൽ ഉൾപ്പെട്ടിരുന്നു. 2017ൽ ഒപ്പുവച്ച കരാർ പ്രകാരം ഉയർന്ന വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നതെന്ന വിമർശനമാണ് പുനഃപരിശോധനയ്ക്ക് കാരണമായത്. കൽക്കരി വിലയെ അടിസ്ഥാനമാക്കിയാണ് അദാനി പവർ, ബംഗ്ലദേശിൽനിന്ന് വൈദ്യുതിക്ക് പണം ഈടാക്കുന്നത്. യൂണിറ്റിന് 10 മുതൽ 12 ടാക്ക (ബംഗ്ലദേശ് കറൻസി) വരെയാണ് ഈടാക്കുന്നത്. ഇത് ഉയർന്ന തുകയാണെന്നാണ് ആക്ഷേപം (1 ടാക്ക= 71 ഇന്ത്യൻ പൈസ). മറ്റു വിതരണക്കാരെ അപേക്ഷിച്ച് ഇത് 27 ശതമാനം വരെ കൂടുതലാണെന്നാണ് ആക്ഷേപം.
ഇടക്കാല സർക്കാർ നടപടിക്കു പിന്നാലെ, ഇനിയും പണമടയ്ക്കാതെ വൈദ്യുതി കയറ്റുമതി ചെയ്യേണ്ടെന്ന നിലപാടിലേക്ക് അദാനി എത്തി. കുടിശിക തീർക്കുന്നതിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സെപ്റ്റംബറിൽ, ഇടക്കാല സർക്കാരിന്റെ ഉപദേശകനായ മുഹമ്മദ് യൂനുസിന് അദാനി പവർ കത്തെഴുതി. പിന്നാലെ ഒക്ടോബർ 31ന് മുൻപായി കുടിശിക പണം നൽകണമെന്ന് കാണിച്ച് ബംഗ്ലദേശ് പവർ ഡവലപ്‌മെന്റ് ബോർഡിന് മുന്നറിയിപ്പും നൽകി. തുടക്കത്തിൽ ബംഗ്ലദേശിന്റെ ഭാഗത്തുനിന്ന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇതിനുള്ള കാരണം മനസ്സിലാക്കി അദാനി അടുത്ത ചുവടുവച്ചതോടെ ബംഗ്ലദേശ് അപകടം മണത്തു.
∙ ‘കേന്ദ്രസഹായം’ കിട്ടിയതോടെ അദാനി ഫ്യൂസൂരി
ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഗോഡ്ഡയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബംഗ്ലദേശിന് നൽകുക മാത്രമായിരുന്നു അദാനിക്ക് മുന്നിലുണ്ടായിരുന്നത്. ഇതുമനസ്സിലാക്കിയാവണം പണമടയ്ക്കാനുള്ള ആവശ്യം ആദ്യം ബംഗ്ലദേശിലെ ഇടക്കാല സർക്കാർ ഗൗരവത്തിലെടുക്കാതിരുന്നത്. എന്നാൽ പവർ പ്ലാന്റിനെ ഇന്ത്യൻ ഗ്രിഡുമായി ചേർക്കുന്നതിനുള്ള കരുക്കൾ അദാനി മുൻകൂട്ടി നീക്കി. ഓഗസ്റ്റ് പകുതിയോടെ ഇന്ത്യൻ സർക്കാർ ഊർജ കയറ്റുമതി നയത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ മാറ്റങ്ങൾ വന്നതോടെ ഇന്ത്യൻ ഗ്രിഡിലേക്ക് പ്ലാന്റിനെ ലയിപ്പിക്കാൻ ഗോഡ്ഡക്ക് വഴിയൊരുക്കി.
അദാനിയുടെ ആവശ്യം കണ്ടറിഞ്ഞെന്നവണ്ണം അതിവേഗത്തിലാണ് ഊർജ നയങ്ങളിൽ കേന്ദ്രം മാറ്റം വരുത്തിയത്. ഗോഡ്ഡ താപനിലയത്തെ ബിഹാറിലെ ലഖിസാരായി സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനാണ് നിർദേശം ലഭിച്ചത്. എന്നാൽ ഇത് സാധ്യമാക്കണമെങ്കിൽ 130 കിലോമീറ്റർ നീളമുള്ള ട്രാൻസ്മിഷൻ ലൈൻ അദാനി ഗ്രൂപ്പിന് നിർമിക്കേണ്ടി വരും. പ്ലാന്റുമായി കേവലം 30 കിലോമീറ്റർ ദൂരമുള്ള ബങ്ക പവർ സബ്‌സ്റ്റേഷനിൽ ബന്ധിപ്പിക്കാനുള്ള അദാനി പവറിന്റെ അഭ്യർഥന സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ചെവിക്കൊണ്ടിരുന്നില്ല. സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരസിക്കൽ. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാനുള്ള അനുമതി ബംഗ്ലദേശുമായി വിലപേശാൻ അദാനി ഗ്രൂപ്പിന് ആത്മവിശ്വാസം കൂട്ടി.
കുടിശിക അടയ്ക്കാനുള്ള ഒക്ടോബർ 31ന്റെ സമയപരിധി കഴിഞ്ഞതോടെ ഗോഡ്ഡ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി കയറ്റുമതി പകുതിയാക്കി കുറച്ചു. 1496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ടായി ഉൽപാദനം കുറയ്ക്കാൻ 800 മെഗാവാട്ട് വീതമുള്ള രണ്ടു പ്ലാന്റുകളിൽ ഒരെണ്ണം അടച്ചിടുകയും ചെയ്തു. ഇതോടെ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ബംഗ്ലദേശ് പവർ ഡവലപ്‌മെന്റ് ബോർഡ് (ബിപിഡിബി) നിർബന്ധിതരായി. ബാങ്കുകളുടെ സഹായത്തോടെ ഏഴു കോടി ഡോളറിന്റെ ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽഒസി) ഉറപ്പാക്കാൻ ശ്രമം തുടങ്ങി. (പണം നൽകാമെന്ന് ബാങ്കുകളിൽനിന്നുള്ള ഉറപ്പുരേഖയാണിത്. രാജ്യാന്തര ഇടപാടുകളിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്). എന്നിട്ടും വൈദ്യുതി കയറ്റുമതി പഴയപടിയാക്കാൻ അദാനി പവർ തയാറായില്ല. കുടിശികയുടെ ഭാഗം നല്‍കിയില്ലെങ്കിൽ പൂർണമായും വൈദ്യുതി കയറ്റുമതി നിർത്തുമെന്ന് മുന്നറിയിപ്പും നൽകി.
∙ വലിയ ഊർജപ്രതിസന്ധിയിൽ ബംഗ്ലദേശ്
ആഭ്യന്തര സംഘർഷം രൂക്ഷമായ ബംഗ്ലദേശിൽ ഇടക്കാല സർക്കാരിനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വല്ലാതെ വലയ്ക്കുന്നുണ്ട്. രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽപ്പെട്ടുഴലുന്ന രാജ്യത്തിനു കടമായി പണം ശേഖരിക്കാൻ വിദേശ ഏജൻസികളുമായി ചർച്ചയിലാണ് സർക്കാർ. വിദേശ നാണ്യശേഖരം അനുദിനം കുറയുന്നതും കറൻസിയുടെ മൂല്യത്തകർച്ചയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുരിതത്തിലാക്കി. ഇതേത്തുടർന്ന് വിദേശ ഇടപാടുകളിലെ പ്രതിമാസ പണംചെലവഴിക്കൽ 2-5 കോടി ഡോളറാക്കി രാജ്യത്തെ ഇടക്കാല സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു.
വൈദ്യുത പ്രതിസന്ധിയിൽ എക്കാലത്തെയും ഗുരുതര അവസ്ഥയിലൂടെയാണ് ബംഗ്ലദേശ് കടന്നു പോകുന്നത്. കൽക്കരി ഇന്ധനമാക്കായിട്ടുള്ള രാജ്യത്തെ ഏഴോളം താപനിലയങ്ങളിൽ ഉൽപാദനം 7099 മെഗാവാട്ടിൽ നിന്ന് 3199 മെഗാവാട്ടായി കുറച്ചു. കൽക്കരി വാങ്ങുന്നതിനായി വിദേശനാണ്യം ചെലവഴിക്കാൻ ഇല്ലാത്തതാണ് കാരണം. പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളിലും അവസ്ഥ സമാനമാണ്. ഇതിന്റെ ഇറക്കുമതിയും വെട്ടിക്കുറച്ചിരുന്നു. ഇതോടെ ഇന്ത്യയിൽനിന്നും വൈദ്യുതി എത്തിയില്ലെങ്കിൽ ബംഗ്ലദേശ് വലിയ പ്രതിസന്ധിയിലാവുമെന്ന അവസ്ഥയിലുമായി.
നിലവിൽ ബംഗ്ലദേശിന് വൈദ്യുതി ലഭിക്കുന്ന വലിയ പ്ലാന്റ് ഇന്ത്യയിലെ ഗോഡ്ഡയാണ്. അവിടെയാണ് ഉല്‍പാദനം പകുതിയാക്കി കുറച്ചത്. ഗോഡ്ഡ പ്ലാന്റിലെ വൈദ്യുതി ബംഗ്ലദേശിന്റെ മൊത്തം ആവശ്യത്തിന്റെ പത്ത് ശതമാനം നികത്താൻ ശേഷിയുള്ളതായിരുന്നു. എന്നാൽ രാജ്യത്തെ പ്ലാന്റുകളുടെ പ്രവർത്തനം കുറഞ്ഞതോടെ ഇന്ത്യയിൽനിന്നുള്ള വൈദ്യുതിയുടെ ആവശ്യം വർധിച്ചു. അദാനി പവറിന് പുറമേ എൻടിപിസി, പിടിസി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പൊതുമേഖല സ്ഥാപനങ്ങളും ബംഗ്ലദേശിന് വൈദ്യുതി നൽകുന്നുണ്ട്.
ഗോഡ്ഡയിൽനിന്നുള്ള വൈദ്യുതി പാതിയായതോടെ ഗ്രാമീണമേഖലയിലടക്കം മണിക്കൂറുകൾ നീണ്ട പവർകട്ടാണ് ബംഗ്ലദേശിലുള്ളത്. ഇതുകാരണം പ്രാദേശിക വ്യവസായങ്ങളും സംഭരണ കേന്ദ്രങ്ങളും വലിയ പ്രതിസന്ധിയിലാണ്. സംഭരണശാലകളുടെ പരിപാലനം ചെലവേറിയതായി മാറി. ഊർജക്ഷാമം വസ്ത്രവ്യവസായത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ജീൻസ് ഉൾപ്പെടെയുള്ള വസ്ത്രം കയറ്റുമതിയിലൂടെയാണ് വൻതോതിൽ ബംഗ്ലദേശ് വിദേശനാണ്യം നേടിയെടുക്കുന്നത്.
∙ ഹസീനയും അദാനിയും: വഷളാകുമോ അയൽ ബന്ധം?
ആഭ്യന്തര കലഹത്തെത്തുടർന്ന് ഇന്ത്യയിലേക്ക് രക്ഷതേടിയെത്തിയ മുൻ ഭരണാധികാരി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം ബംഗ്ലദേശിൽനിന്ന് ഉയരുന്നുണ്ട്. ഒട്ടേറെ കേസുകളിൽ ഹസീനയെ പ്രതിചേർത്തിരിക്കുകയാണ് ഇടക്കാല സർക്കാർ. ഇന്ത്യ ഹസീനയെ വിട്ടുനൽകിയാൽ ശിഷ്ടകാലം അവർ ജയിലിലാകുമെന്നതും ഉറപ്പാണ്. ഇടക്കാല സർക്കാരിന്റെ ഈ ആവശ്യത്തിനോട് ഇന്ത്യ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല. അതേസമയം അദാനിക്ക് ബംഗ്ലദേശിൽനിന്ന് ബുദ്ധിമുട്ടുണ്ടാകുമെന്ന് കണ്ടപ്പോൾ കേന്ദ്രം ആവശ്യനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇന്ത്യൻ ഗ്രിഡിൽ പ്രവേശിക്കാൻ അനുമതി നൽകിയത് ഫലത്തിൽ ബംഗ്ലദേശിനുള്ള ഇന്ത്യൻ മറുപടിയായും മാറി. അദാനിയെ സംരക്ഷിക്കുമെന്ന സന്ദേശവും ഇതിലുണ്ട്.
∙ ഗോഡ്ഡയും വിവാദങ്ങളും
അദാനിയുടെ ഗോഡ്ഡയ്ക്കു വേണ്ടി കേന്ദ്രസർക്കാർ പരിധിവിട്ട് സഹായങ്ങൾ നൽകുന്നുവെന്ന് മുൻപേ ആരോപണം ഉയർന്നിട്ടുണ്ട്. പ്ലാന്റ് ഉൾപ്പെട്ട 425 ഹെക്ടർ സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റി. ഒട്ടേറെ നികുതി ഇളവുകളും ലഭ്യമാക്കി. പൂർണമായും വൈദ്യുതി കയറ്റുമതി ചെയ്യുന്നു എന്ന പേരിലായിരുന്നു ഇളവുകൾ. കസ്റ്റംസ് തീരുവകളില്‍ ‘ക്ലീൻ എനർജി’ സെസിന് ഉൾപ്പെടെ ഇളവ് നൽകി. ഈ പദ്ധതിയുടെ ചെലവിന്റെ 72 ശതമാനവും വായ്പകളിലൂടെയാണ് കമ്പനി സ്വന്തമാക്കിയത്.
പ്ലാന്റിനായി 172 ഹെക്ടർ കൃഷിസ്ഥലമുൾപ്പെട്ട സ്ഥലം ഏറ്റെടുത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആദിവാസി വിഭാഗങ്ങളിലുള്ളവർക്കാണ് കൂടുതൽ സ്ഥലവും നഷ്ടമായത്. ജാർഖണ്ഡിൽ ജനസംഖ്യയുടെ 40% പേർക്ക് വൈദ്യുത കണക്ഷൻ ഇനിയും ലഭിക്കാത്ത അവസ്ഥയുള്ളപ്പോഴാണ് ഇവിടെ വൈദ്യുതി ഉൽപാദിപ്പിച്ച് രാജ്യം കടത്തുന്നതെന്ന ആരോപണവും ഉയർന്നു. ഇപ്പോൾ ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കാനുള്ള ചർച്ചകൾക്കൊപ്പം ജാർഖണ്ഡിനും പ്ലാന്റിൽനിന്ന് വൈദ്യുതി നൽകാൻ തീരുമാനമായിട്ടുണ്ട്.
അതേസമയം ഇന്ത്യൻ സർക്കാരിൽനിന്നും വൈദ്യുതി ഉൽപാദനത്തിൽ ഒട്ടേറെ ഇളവുകൾ അദാനി സ്വന്തമാക്കിയെങ്കിലും ഇതൊന്നും വൈദ്യുതി വിലയിൽ പ്രതിഫലിച്ചിലെന്ന ആക്ഷേപമാണ് ബംഗ്ലദേശിലുള്ളത്. വൈദ്യുത കരാറിനെതിരെ ബംഗ്ലദേശിലെ കോടതിയിലും പരാതികൾ എത്തിയിട്ടുണ്ട്. ഇതിൽ അന്വേഷണത്തിനും അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. അതിനിടെയാണ് കരാറുകൾ പുനഃപരിശോധിക്കാനുള്ള ബംഗ്ലദേശിന്റെ തീരുമാനവും. ഇതിൽ നിയമത്തിന്റെ നൂലാമാലകൾ ശക്തമായതിനാലാണ് വിദഗ്ധ നിയമസംഘത്തെതന്നെ നിയോഗിക്കാൻ തീരുമാനിച്ചതും. ബംഗ്ലദേശ് മാത്രമല്ല, ശ്രീലങ്കയിലെ മാന്നാറിൽ അദാനി ഗ്രീൻ എനർജിയുടെ നേതൃത്വത്തിൽ നടപ്പാക്കാനിരിക്കുന്ന പ്രോജക്ടിനെപ്പറ്റി പുതിയ മന്ത്രിസഭയുടെ കീഴിൽ ശ്രീലങ്കയും വൈകാതെ തീരുമാനമെടുക്കാനിരിക്കുകയാണ്. യുഎസ് കേസിന്റെ പശ്ചാത്തലത്തിൽ അദാനിയുമായുള്ള കരാറുകൾ റദ്ദാക്കാൻ കെനിയയും നേരത്തേ തീരുമാനിച്ചിരുന്നു.