ഇനി ഇസ്രയേലുമായി ഇറാന്റെ ‘സ്‌പേസ് വാർ’; ബഹിരാകാശം യുദ്ധക്കളമാകുമോ? റഷ്യയും കൂട്ടിന്; തലയ്ക്കു മുകളിൽ 2 ചാര ഉപഗ്രഹങ്ങൾ?
സാങ്കേതികമായി ഏറെ മുന്നേറിയ ഇസ്രയേലിനെയും യുഎസിനെയും നേരിടാൻ ഇറാന് മുന്നിൽ ഇനി ഒരു വഴിയേ ഉള്ളൂ, റഷ്യ പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ശക്തമായ മുന്നേറ്റം നടത്തുക. സ്വന്തമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങളിലെല്ലാം റഷ്യയുടെ സഹായം തേടുക. ഈ കൂട്ടുകെട്ടിന്റെ ഭാഗമായാണ് നവംബർ 5ന് റഷ്യയുടെ സോയുസ് റോക്കറ്റ് ഉപയോഗിച്ച് രണ്ട് ഇറാനിയൻ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. റഷ്യയുടെ റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. മോസ്കോയും ടെഹ്‌റാനും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്. യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഇസ്രയേലിനെതിരെ സംഘർഷം നടക്കുമ്പോഴുമായിരുന്നു ഈ നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനും ഇസ്രയേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ പതിറ്റാണ്ടുകളായി തുടരുന്ന സങ്കീർണമായ രാഷ്ട്രീയവും സൈനികവും സാങ്കേതികവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒന്നാണ്. ഉപഗ്രഹ സാങ്കേതികവിദ്യകൾ ഇറാൻ തന്ത്രപരമായി ഉപയോഗിച്ചാൽ അത് ഇസ്രയേലിനെ വെല്ലുവിളിക്കാനുള്ള ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ പോന്നതായിരിക്കും. ഇറാന്റെ ഉപഗ്രഹ ശേഷിയും ബഹിരാകാശ സംവിധാനങ്ങളും അവരുടെ പ്രതിരോധ നീക്കങ്ങളെ കാര്യമായി സ്വാധീനിക്കുകയും ചെയ്യും. ആധുനിക പ്രതിരോധ മേഖലയിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള സ്ഥാനം ഏറെ വലുതാണ്. ബഹിരാകാശ യുദ്ധങ്ങൾക്കു പോലും ലോകരാജ്യങ്ങൾ കോപ്പുകൂട്ടുകയാണെന്നത് മറ്റൊരു യാഥാർഥ്യം. ഉപഗ്രഹങ്ങൾ സൈനിക പ്രവർത്തനങ്ങളുടെ നിർണായക ഘടകമായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസരത്തിലാണ് ഇറാന്റെയും ഉപഗ്രഹങ്ങൾ ലോകത്തിന്റെ ‘തലയ്ക്കു’ മുകളിൽ വിന്യസിച്ചിരിക്കുന്നത്. എന്തായിരിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? പുതിയ ഉപഗ്രഹങ്ങൾ ഏതൊക്കെ തലത്തിലാണ് ഇറാൻ ഉപയോഗിക്കാൻ പോകുന്നത്? ഉപഗ്രഹം വിക്ഷേപിച്ചതിന് പകരം റഷ്യയ്ക്ക് ഇറാന്‍ എന്തു സഹായമായിരിക്കും നൽകുക?

സാങ്കേതികമായി ഏറെ മുന്നേറിയ ഇസ്രയേലിനെയും യുഎസിനെയും നേരിടാൻ ഇറാന് മുന്നിൽ ഇനി ഒരു വഴിയേ ഉള്ളൂ, റഷ്യ പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ശക്തമായ മുന്നേറ്റം നടത്തുക. സ്വന്തമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങളിലെല്ലാം റഷ്യയുടെ സഹായം തേടുക. ഈ കൂട്ടുകെട്ടിന്റെ ഭാഗമായാണ് നവംബർ 5ന് റഷ്യയുടെ സോയുസ് റോക്കറ്റ് ഉപയോഗിച്ച് രണ്ട് ഇറാനിയൻ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. റഷ്യയുടെ റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. മോസ്കോയും ടെഹ്‌റാനും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്. യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഇസ്രയേലിനെതിരെ സംഘർഷം നടക്കുമ്പോഴുമായിരുന്നു ഈ നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്.
ഇറാനും ഇസ്രയേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ പതിറ്റാണ്ടുകളായി തുടരുന്ന സങ്കീർണമായ രാഷ്ട്രീയവും സൈനികവും സാങ്കേതികവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒന്നാണ്. ഉപഗ്രഹ സാങ്കേതികവിദ്യകൾ ഇറാൻ തന്ത്രപരമായി ഉപയോഗിച്ചാൽ അത് ഇസ്രയേലിനെ വെല്ലുവിളിക്കാനുള്ള ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ പോന്നതായിരിക്കും. ഇറാന്റെ ഉപഗ്രഹ ശേഷിയും ബഹിരാകാശ സംവിധാനങ്ങളും അവരുടെ പ്രതിരോധ നീക്കങ്ങളെ കാര്യമായി സ്വാധീനിക്കുകയും ചെയ്യും. ആധുനിക പ്രതിരോധ മേഖലയിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള സ്ഥാനം ഏറെ വലുതാണ്. ബഹിരാകാശ യുദ്ധങ്ങൾക്കു പോലും ലോകരാജ്യങ്ങൾ കോപ്പുകൂട്ടുകയാണെന്നത് മറ്റൊരു യാഥാർഥ്യം.
ഉപഗ്രഹങ്ങൾ സൈനിക പ്രവർത്തനങ്ങളുടെ നിർണായക ഘടകമായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസരത്തിലാണ് ഇറാന്റെയും ഉപഗ്രഹങ്ങൾ ലോകത്തിന്റെ ‘തലയ്ക്കു’ മുകളിൽ വിന്യസിച്ചിരിക്കുന്നത്. എന്തായിരിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? പുതിയ ഉപഗ്രഹങ്ങൾ ഏതൊക്കെ തലത്തിലാണ് ഇറാൻ ഉപയോഗിക്കാൻ പോകുന്നത്? ഉപഗ്രഹം വിക്ഷേപിച്ചതിന് പകരം റഷ്യയ്ക്ക് ഇറാന്‍ എന്തു സഹായമായിരിക്കും നൽകുക?
∙ സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹം
ഇറാന്റെ സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ആഭ്യന്തരമായി നിർമിച്ച രണ്ട് ഉപഗ്രഹങ്ങളായ ‘കൗസർ’, ‘ഹോധോഡ്’ എന്നിവയാണ് ഏറ്റവും അവസാനമായി വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇറാന്റെ സ്വകാര്യമേഖലയെ അടയാളപ്പെടുത്തുന്നതാണ് ഈ ഉപഗ്രഹങ്ങൾ. സ്വകാര്യ മേഖലയിലെ ഉപഗ്രഹ പദ്ധതികൾ രാജ്യത്തിന്റെ വളരുന്ന ബഹിരാകാശ മേഖലയിലെ നിർണായക നാഴികക്കല്ല് കൂടിയാണ്. പാരിസ്ഥിതിക നിരീക്ഷണം, കൃഷി, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങൾ നിറേറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് കൗസർ, ഹോധോഡ് ഉപഗ്രഹങ്ങൾ. രണ്ട് മുതൽ നാല് വർഷം വരെയാണ് ഉപഗ്രഹങ്ങളുടെ കാലാവധി.
∙ കൗസർ സാറ്റലൈറ്റ്
2019ൽ വികസിപ്പിച്ചെടുത്ത മികവാർന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. 1 പിക്സലിന് 3.5 മീറ്റർ റെസലൂഷനിൽ ചിത്രങ്ങൾ പകർത്താൻ കഴിവുള്ള ഹൈ റെസലൂഷനുള്ള റിമോട്ട് സെൻസിങ് ഉപഗ്രഹമാണ് കൗസർ. ഇത് കൃത്യമായി കൃഷി, പ്രകൃതിവിഭവ ക്രമീകരണം, പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം എന്നിവയിൽ സഹായിക്കുന്നതാണ്. വിപുലമായ ഇമേജിങ്ങും ഡേറ്റ ട്രാൻസ്മിഷൻ സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന കൗസർ പാരിസ്ഥിതിക മാറ്റങ്ങൾ ട്രാക്കുചെയ്യുന്നതിലും പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിലും നിർണായക പങ്ക് വഹിക്കും. ഇതൊക്കെയാണെങ്കിലും ഈ ഉപഗ്രഹം മറ്റുചില പ്രതിരോധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിച്ചേക്കും.
∙ ഹോധോഡ് സാറ്റലൈറ്റ്
ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) ആവശ്യങ്ങൾ നിറവേറ്റായി വികസിപ്പിച്ചെടുത്തതാണ് ഈ ഉപഗ്രഹം. ഭൂമിയിലെ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് പരിമിതമായ പ്രദേശങ്ങളിൽ കണക്റ്റിവിറ്റി നൽകുന്നതിന് ഡിസൈൻ ചെയ്‌തിരിക്കുന്ന ആശയവിനിമയ ഉപഗ്രഹമാണിത്. കൃഷി, ഗതാഗതം, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവയ്ക്കായി ലക്ഷ്യമിട്ടുള്ളതാണ് ഹോധോഡ്. നൂതന ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. അതേസമയം വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ആശയവിനിമയ സൗകര്യങ്ങൾ ഇതുവഴി ഇറാന് സ്വന്തമാകും.
ഇറാന്റെ സ്‌പേസ് ഓർഗനൈസേഷന്റെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയുള്ള ഈ വിക്ഷേപണ ദൗത്യം ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇറാന്റെ സ്വയംപര്യാപ്തത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നത് കൂടിയാണ്. ഇറാന്റെ സ്‌പേസ് ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം ഈ ഉപഗ്രഹങ്ങൾ ഗവേഷണത്തിനും വാണിജ്യ പദ്ധതികൾക്കും ഉപയോഗപ്പെടുത്താനാകും.
∙ ഖയ്യാം വിക്ഷേപിച്ചത് 2022ൽ
2022ൽ റഷ്യൻ റോക്കറ്റ് ഉപയോഗിച്ച് ഇറാന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഖയ്യാം വിക്ഷേപിച്ചിരുന്നു. ഇത് ടെഹ്‌റാന്റെ ആവശ്യപ്രകാരം റഷ്യയിൽ നിർമിച്ചതായിരുന്നു. ഇറാന്റെ മറ്റൊരു ഉപഗ്രഹമായ പാർസ്-1 2024 ഫെബ്രുവരിയിലും റഷ്യ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഭ്രമണപഥത്തിൽ നിന്ന് ഇറാന്റെ ഭൂപ്രകൃതി കൃത്യമായി സ്കാൻ ചെയ്യുന്ന ഒരു ഗവേഷണ ഉപഗ്രഹമാണ് പാർസ്-1 എന്നാണ് അന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റഷ്യയും ഇറാനും വിവിധ മേഖലകളിൽ ബന്ധം വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ ഉപഗ്രഹ വിക്ഷേപണമെന്ന് പറയാം.
∙ റഷ്യയെ കൂടെ നിർത്തി ഇറാൻ
യുക്രെയ്നിനെതിരെ യുദ്ധം ചെയ്യാൻ വേണ്ട ഒരു കൂട്ടം ആയുധങ്ങൾ റഷ്യയ്ക്ക് നൽകിയതിന്റെ പ്രതിഫലമായിട്ടാണ് ഇറാന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരിക്കുന്നത്. യുക്രെയ്നിനെ ആക്രമിക്കാൻ റഷ്യയ്ക്ക് ഡ്രോണുകൾ നൽകിയത് ഇറാൻ ആണെന്ന് വ്യാപകമായ ആരോപണം നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ബാലിസ്റ്റിക് മിസൈലുകളും ഇറാൻ റഷ്യയ്ക്ക് നൽകിയതായി പറയപ്പെടുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ റഷ്യൻ സന്ദർശന വേളയിൽ ഒപ്പുവയ്ക്കാൻ പോകുന്ന ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതിയിടുന്നു. എന്നാൽ സന്ദർശ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
∙ ഇറാൻ പരാജയപ്പെട്ട മേഖലയിൽ റഷ്യൻ സഹായം
വര്‍ഷങ്ങളായി ഇറാന്റെ സ്വപ്ന മേഖലയാണ് ബഹിരാകാശം. എന്നാൽ ഓരോ ഉപഗ്രഹ വിക്ഷേപണവും പരാജയപ്പെട്ടപ്പോൾ ഉപരോധം നിലനിൽക്കുന്നതിനാൽ പുറത്തുനിന്ന് സഹായങ്ങളും ലഭിച്ചില്ല. സമീപ വർഷങ്ങളിൽ നിരവധി തവണ വിക്ഷേപണങ്ങൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ സഹായം തേടിയത്. ഇറാന്റെ ഉപഗ്രഹവാഹക റോക്കറ്റായ സിമോർഗ് തുടർച്ചയായി അഞ്ച് തവണയാണ് പരാജയപ്പെട്ടത്. രാജ്യത്തിന്റെ റെവലൂഷണറി ഗാർഡ് കോർ നേരിട്ടു നടത്തുന്ന ഇറാന്റെ ബഹിരാകാശ ദൗത്യങ്ങൾ തലസ്ഥാനമായ ടെഹ്‌റാന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ഷാരൂദിന് പുറത്തുള്ള സൈനിക താവളത്തിൽ നിന്നാണ് വിക്ഷേപണം നടത്തുന്നത്. എന്നാൽ മിക്ക വിക്ഷേപണങ്ങളും കൃത്യമായ വേഗം നിലനിർത്താനാകാതെ ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തിയമരുകയായിരുന്നു.
∙ ഇറാന്റെ മുന്നേറ്റം അതിവേഗം
അതേസമയം, ഇറാന്റെ ബഹിരാകാശ ഏജൻസിയും (ഐഎസ്എ) പ്രതിരോധ മന്ത്രാലയവും കൈകാര്യം ചെയ്യുന്ന ഇറാന്റെ ബഹിരാകാശ പദ്ധതി കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കാര്യമായ പുരോഗതിയും കൈവരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉപഗ്രഹ വികസന പരിപാടിയിൽ സിവിലിയൻ, സൈനിക ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നു. ഒമിദ്, റസാദ്, നവിദ്, ഫജ്ർ തുടങ്ങിയ ഉപഗ്രഹങ്ങളുടെ ഒരു സീരീസ് തന്നെ പോയവർഷങ്ങളിൽ ഇറാൻ വിക്ഷേപിച്ചു. അവ ശാസ്ത്ര ഗവേഷണം മുതൽ നിരീക്ഷണവും ആശയവിനിമയവും വരെ വിവിധ ആവശ്യങ്ങൾക്കായി സഹായിക്കുന്നു. ഇതിൽ ചില പ്രധാന ഉപഗ്രഹങ്ങളെ പരിചയപ്പെടാം:
സിന-1: 2005 ഒക്ടോബർ 28ന് കോസ്‌മോസ്-3എം റോക്കറ്റിൽ സിന-1 വിക്ഷേപിച്ചു. ഇറാനിയൻ-റഷ്യൻ സിന-1 സംയുക്ത പദ്ധതിക്ക് 1.5 കോടി യുഎസ് ഡോളർ ചെലവായി. ഈ വിക്ഷേപണം ഇറാനെ സ്വന്തം ഉപഗ്രഹം കൈവശമുള്ള 43–ാമത്തെ രാജ്യമാക്കി മാറ്റി.
ഒമിഡ് (2009): ഇറാൻ ആഭ്യന്തരമായി നിർമിച്ച ആദ്യത്തെ ഉപഗ്രഹമായ ഒമിഡ് ആശയവിനിമയത്തിനും ഗവേഷണത്തിനും വേണ്ടി ഡിസൈൻ ചെയ്തതാണ്.
റസാദ് (2011): ഒരു റിമോട്ട് സെൻസിങ് സാറ്റലൈറ്റ് ആണിത്. ഭൂമിയുടെ കൂടുതൽ മികവാർത്ത ചിത്രങ്ങൾ പകർത്താൻ ഉദ്ദേശിച്ചുള്ള ഉപഗ്രഹം. രാജ്യത്തിന്റെ വ്യോമ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരുന്നു ഇത്.
നാവിദ് (2012): നാവിദ് ഉപഗ്രഹം കാലാവസ്ഥാ നിരീക്ഷണത്തിലും ദുരന്തനിവാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ ഇത് സാറ്റലൈറ്റ് ഇമേജിങ്ങിൽ ഇറാന് പുതിയ അനുഭവമാണ് നൽകിയത്.
ഫജ്ർ (2015): ഭ്രമണപഥം വരെ മാറ്റാൻ ശേഷിയുള്ള ഉപഗ്രഹമാണ് ഫജ്‌ർ. ഈ ഉപഗ്രഹം കൂടുതൽ നൂതനമായ ഒരു ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ദീർഘകാലത്തേക്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ നിലനിർത്താനുള്ള ഇറാന്റെ ശേഷി വെളിപ്പെടുത്തുന്നത് കൂടിയാണിത്.
നൂർ (2020): ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) വിക്ഷേപിച്ച നൂർ ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹമാണ്. സൈനിക പ്രവർത്തനങ്ങൾക്ക് നിർണായകമായ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനുള്ള ഇറാന്റെ ശേഷിയുടെ പ്രധാന ദൗത്യമായിരുന്നു ഇത്.
മെഹ്ദ, കെയ്ഹാൻ 2, ഹതേഫ് 1: 2024 ജനുവരി 28ന് മൂന്ന് ഇറാനിയൻ ഉപഗ്രഹങ്ങളായ മെഹ്ദ, കെയ്ഹാൻ 2, ഹതേഫ് 1 എന്നിവ സിമോർഗ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുകയും 450 കിലോമീറ്റർ ഭ്രമണപഥത്തിൽ വിന്യസിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു ഇറാനിയൻ റോക്കറ്റ് ഒന്നിലധികം ഉപഗ്രഹങ്ങളെ വഹിച്ച് വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുന്നത്.
പാർസ് 1: 2024 ഫെബ്രുവരി 29ന് റഷ്യയുടെ സഹായത്തോടെ ഇറാനിയൻ ഗവേഷണ ഉപഗ്രഹം പാർസ് 1 വിക്ഷേപിച്ചു. ഇത് 500 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് ഇറാന്റെ ഭൂപ്രകൃതി സ്കാൻ ചെയ്യുന്നു. റിമോട്ട് സെൻസിങ് ഉപഗ്രഹമായ പാർസ് 1ന് 134 കിലോഗ്രാം ഭാരമുണ്ട്. മൂന്ന് ക്യാമറകളാണ് ഇതിൽ പ്രവർത്തിക്കുന്നത്.
ചമ്രാൻ-1: 2024 സെപ്റ്റംബർ 14ന്, ഖാസി-100 റോക്കറ്റ് ഉപയോഗിച്ച് ചമ്രാൻ-1 വിക്ഷേപിച്ചു. ഇറാൻ ഇലക്ട്രോണിക് ഇൻഡസ്ട്രീസ് നിർമിച്ച ചമ്രാൻ-1 ഗവേഷണ ഉപഗ്രഹം 60 കിലോഗ്രാം ഭാരമുള്ളതാണ്. വിജയകരമായി വിക്ഷേപിച്ച ഇത് ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും ചെയ്തു.
∙ ഇസ്രയേലിനെ പ്രതിരോധിക്കാൻ വേണം ഉപഗ്രഹങ്ങൾ
ഇസ്രയേലുമായുള്ള സംഘർഷ സാധ്യതയുള്ള സാഹചര്യത്തിൽ ഇറാന്റെ ഉപഗ്രഹങ്ങൾക്ക് നിരവധി തന്ത്രപ്രധാനമായ സൈനിക പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ കഴിയും. എന്തെല്ലാം കാര്യങ്ങൾക്ക് ഉപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താം?
1) നിരീക്ഷണം: നൂർ പോലുള്ള ഉപഗ്രഹങ്ങൾ ഇസ്രയേലി സൈനിക നീക്കങ്ങളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും നിർണായകമായ ഇൻസ്റ്റലേഷനുകളും നിരീക്ഷിക്കാൻ ഇറാനെ സഹായിക്കുന്നു. സൈനിക നീക്കങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഹൈ റെസല്യൂഷൻ ഇമേജിങ് സംവിധാനങ്ങൾ സഹായിക്കും.
2) ആശയവിനിമയം: ആധുനിക യുദ്ധത്തിൽ സുരക്ഷിതമായ ഉപഗ്രഹ ആശയവിനിമയം പ്രധാനമാണ്. ഇറാന്റെ ഉപഗ്രഹങ്ങൾക്ക് അവരുടെ സൈന്യങ്ങൾ തമ്മിലുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയം സുഗമമാക്കാൻ കഴിയും, പ്രത്യേകിച്ച് കരയിൽ നിന്നുള്ള ആശയവിനിമയം തടസ്സപ്പെടുന്ന സമയത്ത്.
3) നാവിഗേഷനും ടാർജെറ്റിങ്ങും: ജിപിഎസ് സംവിധാനം ഇല്ലെങ്കിലും മിസൈലുകളും ഡ്രോണുകളും കൃത്യമായി പ്രയോഗിക്കാൻ സാറ്റലൈറ്റ് ഡേറ്റ ഉപയോഗിച്ച് ഇറാന് സാധിക്കും. ഇതോടൊപ്പം മറ്റു നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ദൗത്യത്തിന്റെ കൃത്യത മെച്ചപ്പെടുത്താനും ഇറാന്റെ സാറ്റലൈറ്റ് ഡേറ്റ ഉപയോഗിക്കുന്നു.
4) ഇലക്ട്രോണിക് വാർഫെയർ: ഇലക്ട്രോണിക് യുദ്ധത്തിൽ ഇറാന്റെ ശ്രദ്ധ മുഴുവൻ ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടവയിലാണ്. ശത്രുവിന്റെ ആശയവിനിമയങ്ങളും റഡാർ സംവിധാനങ്ങളും തടസ്സപ്പെടുത്തുകയോ തകർക്കുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് ഇസ്രയേലുമായുള്ള പോരാട്ടത്തിലും ഇറാന് മുൻതൂക്കം നൽകും.
∙ ഇറാന്റെ ബഹിരാകാശ ശേഷി എത്ര?
പ്രതിവർഷം ശരാശരി 50 കോടി ഡോളറിലധികമാണ് ഇറാന്റെ ബഹിരാകാശ ബജറ്റ് കണക്കാക്കുന്നത്. ഉപഗഹ്ര വിക്ഷേപണത്തിൽ ഇറാൻ സമ്മിശ്ര വിജയം നേടിയിട്ടുണ്ട്. 50 ശതമാനം വിക്ഷേപണങ്ങളും ലക്ഷ്യം കൈവരിച്ചു. 2024 വരെയുള്ള കണക്കുകൾ പ്രകാരം ഭ്രമണപഥത്തിൽ കുറഞ്ഞത് ഇറാന്റെ രണ്ട് സൈനിക ഉപഗ്രഹങ്ങളെങ്കിലും ഉണ്ട്. കൂടുതൽ ഉപഗ്രഹങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
∙ സൈബർ പ്രതിരോധത്തിനും വേണം ഉപഗ്രഹങ്ങൾ
ഇറാന്റെ സാറ്റലൈറ്റ് ദൗത്യങ്ങളെല്ലാം ബഹിരാകാശ, സൈബർ പ്രതിരോധ ശേഷികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഇസ്രയേലിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഒഫെക് ഉപഗ്രഹങ്ങൾ ഇറാന്റെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പും തത്സമയ നിരീക്ഷണവും നൽകുന്നു. കൂടുതൽ നൂതന മിസൈലുകളും ഡ്രോണുകളും തടയുന്നതിനായി ഇസ്രയേലിന്റെ അയൺ ഡോം, ഡേവിഡ് സ്‌ലിങ് തുടങ്ങി പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്.
∙ ഇറാന്റെ കൈവശം ആന്റി സാറ്റലൈറ്റ് മിസൈൽ ഉണ്ടോ?
ഇറാന്റെ ദ്രുതഗതിയിലുള്ള സാങ്കേതിക മെച്ചപ്പെടുത്തലുകൾ ഇറാന്റെയും യുഎസിന്റെയും ഉറക്കംകെടുത്തുന്നതാണ്. സ്ഥിരീകരിച്ച പരീക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇറാൻ ആന്റി സാറ്റലൈറ്റ് (ASAT) സംവിധാനം വൈകാതെ പരീക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്. ഇറാന്റെ എസാറ്റ് ശേഷി ശത്രുക്കൾക്ക് വൻ ഭീഷണിയാകും. ഇത് ഇസ്രയേലി സാറ്റലൈറ്റ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ പ്രാപ്തമാണെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ബഹിരാകാശ സംവിധാനങ്ങളെ നേരിടാനും ഇത് ഇറാനെ പ്രാപ്തമാക്കും.
∙ രാജ്യാന്തര ഉപരോധങ്ങളും ഇറാന്റെ ബഹിരാകാശ പദ്ധതികളും
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) നിർമിക്കാൻ സാധ്യതയുള്ളതിനാൽ ഇറാന്റെ ബഹിരാകാശ പ്രവർത്തനങ്ങളിൽ രാജ്യാന്തര സമൂഹം, പ്രത്യേകിച്ച് യുഎസ് കാര്യമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. എങ്കിലും ഉപരോധങ്ങൾക്കിടയിലും ഇറാന്റെ ബഹിരാകാശ പ്രവർത്തനങ്ങൾ തുടരുന്നു, പലപ്പോഴും റഷ്യ പോലുള്ള സഖ്യകക്ഷികളുടെ സഹായത്തോടെയാണിത് നടപ്പിലാക്കുന്നതു ലോകത്തിനു മുന്നിൽ വ്യക്തം. റഷ്യൻ-ഇറാൻ സഹകരണം വഴി, പ്രത്യേകിച്ച് 2022 മുതൽ ഇറാന്റെ സാറ്റലൈറ്റ് ഇമേജിങും ഇന്റലിജൻസ് ശേഷികളും വർധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സാറ്റലൈറ്റ് നിർമാണത്തിലും വിക്ഷേപണത്തിലും ഇറാന്റെ സ്വയംപര്യാപ്തത അർഥമാക്കുന്നത് സാങ്കേതിക ഇറക്കുമതിയിലെ ഉപരോധം രാജ്യത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നുതന്നെയാണ്. ആഭ്യന്തര നവീകരണത്തിലൂടെ ഇറാൻ വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറച്ചു. ബാഹ്യ സമ്മർദങ്ങളെ കൂടുതൽ പ്രതിരോധിക്കാൻ സഹായിക്കുന്ന പദ്ധതികളുമായാണ് നിലവിൽ ഇറാൻ മുന്നോട്ടുനീങ്ങുന്നത്.