നിസ്സാരമല്ല തക്കാളിപ്പനിക്കു ശേഷം വരുന്ന പാടുകൾ; എപ്പോഴും മരുന്നിനെ മാത്രം സംശയിക്കല്ലേ; വേദനയില്ലെങ്കിലും ആ കുമിളകൾ ജീവനെടുത്തേക്കാം
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം.
മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.
∙ ആ തിണർപ്പുകൾ ശ്രദ്ധിക്കണം
വൈറൽ പനിയുള്ളപ്പോഴും പനിക്കുശേഷവും ചർമത്തിലാകെ റാഷസ് (തിണർപ്പുകൾ) വരുന്നതു സാധാരണയായി. ചിലപ്പോൾ ഒരു മാസം കഴിഞ്ഞും ഇങ്ങനെ സംഭവിക്കാം. ചുമന്ന ചെറിയ കുരുക്കൾ, വെള്ളം നിറഞ്ഞുള്ള കുമിളകൾ, പഴുപ്പു നിറഞ്ഞ കുമിളകൾ, രക്തം ഊറിവരുന്ന കുരുക്കൾ എന്നിങ്ങനെയാണു കാണപ്പെടുക. വൈറൽ എക്സാന്തം എന്നറിയപ്പെടുന്ന ഇവയ്ക്കു മറ്റൊരു പ്രശ്നവുമുണ്ട്. പനിബാധിതർക്ക് ആന്റിബയോട്ടിക് മരുന്നു ചികിത്സ തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴായിരിക്കും ഇങ്ങനെ റാഷസ് പ്രത്യക്ഷപ്പെടുന്നത്. മരുന്നിന്റെ പ്രത്യാഘാതം ആണോ എന്നു സംശയം തോന്നുമെന്നതാണു പ്രശ്നം. മരുന്ന് ആണു കാരണമെങ്കിൽ കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടും, ഒരു കാലിൽ വരുമ്പോൾത്തന്നെ മറ്റേ കാലിലും അസ്വസ്ഥത വരും.
പക്ഷേ, വൈറൽ പ്രശ്നങ്ങളിൽ ഇത്തരം റാഷസ് എവിടെ വേണമെങ്കിലും വരാം. ശരീരത്തിൽ ഒരു വശത്തു കുറയുമ്പോൾ അടുത്ത വശത്തു കൂടി തുടങ്ങും. വൈറൽ പനി വന്നു പോയതിനുശേഷം കൈവെള്ളയിലെയും കാൽവെള്ളയിലെയും തൊലി ഉരിഞ്ഞു പോകുക, ചുണങ്ങും പൊരികണ്ണിയും പോലെ വെള്ളപ്പാടുകൾ ദേഹത്തു വരിക (ഹൈപ്പോ മെലനോസിസ്) എന്നിവയും നേരിടുന്നവരുണ്ട്. പനിക്കുശേഷം മുഖത്തു കറുപ്പോ കടുംതവിട്ടോ നിറത്തിലെ പാടുകൾ വരുന്നതും പതിവായി. മുൻപു ചിക്കുൻ ഗുനിയ ബാധിതരിൽ കണ്ടുവന്നിരുന്ന ‘ചിക് സൈൻ’ എന്ന ഈ പ്രശ്നം ഇപ്പോൾ ഡെങ്കിപ്പനി ബാധിതരിലും സാദാ വൈറൽ പനി ബാധിതരിലുമുണ്ട്.
ദേഹത്തു കുമിളകളും തിണർപ്പുകളുമൊക്കെയായി കുട്ടികളെ ബാധിക്കുന്ന തക്കാളിപ്പനിയും (ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) പ്രശ്നക്കാരാണ്. തക്കാളിപ്പനി ബാധിച്ച ശേഷം കുട്ടികളിൽ നഖങ്ങൾ ഇളകിപ്പോകുന്നുണ്ട്. സോറിയാസിസ് ഇതുവരെ വന്നിട്ടില്ലാത്ത കുട്ടികളിൽ പനിക്കുശേഷം വെള്ളത്തുള്ളിയുടെ അത്ര വലുപ്പത്തിൽ ചർമം കട്ടിയായി പൊറ്റപിടിച്ച് ഇളകുന്നതുപോലെയുള്ള ‘ഗട്ടേറ്റ് സോറിയാസിസ്’ ബാധിക്കാറുണ്ട്. മുടി കൊഴിച്ചിലും വ്യാപകമാണ്.
∙ വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്
ചർമത്തിനു നിറം കൊടുക്കുന്ന കോശങ്ങളാണു മെലനോസൈറ്റ്സ്. ഇതു മെലാനിൻ എന്ന വർണകമുണ്ടാക്കാൻ പരാജയപ്പെടുന്ന അവസ്ഥയാണു വെള്ളപ്പാണ്ട്. നമ്മുടെ ശരീരത്തിലെ ആന്റിബോഡികൾ തന്നെ മെലനോസൈറ്റ്സ് എന്ന നല്ല കോശങ്ങളെ നശിപ്പിച്ചു കളയുന്ന തരം ഓട്ടോ ഇമ്യൂൺ ഡിസീസ് ആണിത്. മെലനോസൈറ്റ്സ് കോശങ്ങൾ നിറമുണ്ടാക്കാത്തപ്പോൾ അതിനു ചുറ്റുമുള്ള കോശങ്ങൾക്കു നിറം നഷ്ടപ്പെടും. വേദനയോ ചൊറിച്ചിലോ ജീവാപായമോ ഉണ്ടാകാത്ത രോഗമാണിത്. പകരുകയുമില്ല. പക്ഷേ, ഈ പാടുകൾ മൃഗങ്ങളുടെ ദേഹത്താണെങ്കിൽ എല്ലാവരും പറയും ‘എന്തു ഭംഗി!’. മനുഷ്യരിലാകുമ്പോൾ കാഴ്ചപ്പാടു മാറും; മുഖങ്ങൾ ചുളിയും. സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് മാറ്റിയാൽത്തന്നെ രോഗികൾക്ക് ആശ്വാസമേകുന്ന അവസ്ഥയാണു വെള്ളപ്പാണ്ട്. അവർ നേരിടുന്ന മാനസിക സമ്മർദവും വിഷാദവും കുറയ്ക്കാനുമാവും.
വെള്ളപ്പാണ്ട് ജനിതക രോഗവുമാണ്. എന്നാൽ അടുത്ത തലമുറയിലേക്കു പകരാൻ 30% സാധ്യത മാത്രമേയുള്ളൂ. ഇപ്പോൾ വളരെ ഫലപ്രദമായ ചികിത്സയുമുണ്ട്. പലയിടങ്ങളിൽ ചികിത്സ തേടി അതൊന്നും പൂർത്തിയാക്കാതെ, രോഗം വ്യാപിക്കാനിടയാക്കരുത് എന്നതു മാത്രമാണു പ്രധാനം. തുടക്കത്തിൽതന്നെ മികച്ച ചികിത്സ തേടണം. നിറം തിരികെവരാനുള്ള ചികിത്സാഫലം പലരിലും വ്യത്യാസപ്പെട്ടിരിക്കും. രോമകൂപങ്ങളുള്ളയിടത്തു നിറം പെട്ടെന്നു വരും. പക്ഷേ, ചുണ്ടുകൾ, വിരലുകളുടെ അറ്റം തുടങ്ങിയയിടങ്ങളിൽ നിറം വയ്ക്കാൻ വൈകും. ഗുളികകൾ, പുരട്ടാനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെട്ടതാണു പ്രാഥമികചികിത്സ. നിറം പടരുന്നില്ല എന്നതാണ് ആദ്യഫലം. ചിലയിടങ്ങളിൽ നിറം തിരികെയെത്തി, പക്ഷേ ചിലയിടങ്ങളിൽ പൊട്ടുകൾ പോലെ നിറമില്ലാതെ കാണുന്നു എങ്കിൽ ശസ്ത്രക്രിയയാണു പ്രതിവിധി.
ഇതു പലതരത്തിലുണ്ട്. ഏതു സ്ഥലത്താണു ശസ്ത്രക്രിയ എന്നത് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. വിരലിന് അറ്റത്തൊക്കെ ആണെങ്കിൽ ചെറിയ തുണ്ടുകൾ ആക്കി തൊലി മാറ്റിവയ്ക്കുകയാണു ചെയ്യുക. മുഖത്താണെങ്കിൽ അങ്ങനെ ചെയ്താൽ അഭംഗിയാണ്. അതിനായി സെൽ ഗ്രാഫ്റ്റിങ് ആണു ചെയ്യുക.
ചർമം യോജ്യമായ ഡോണർ സൈറ്റിൽനിന്ന് എടുത്ത് അതിലെ മെലനോസൈറ്റ്സ് കോശങ്ങളെ വേർതിരിച്ച് ഇംപ്ലാന്റ് ചെയ്യും.‘നോൺ കൾച്ചേഡ് സെൽ ഗ്രാഫ്റ്റിങ്’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ചെറിയ പാടുകളുള്ള ഇടങ്ങളിൽ സ്കിൻ കളർ ടാറ്റൂ ചെയ്യാം. പക്ഷേ ചെറിയ ഇടങ്ങളിൽ മാത്രമേ ചെയ്യാനാകൂ എന്നതും ചിലപ്പോൾ നിറവ്യത്യാസം വരാമെന്നതും പരിമിതിയാണ്.
∙ എല്ലാ പാടും കുഷ്ഠമാണോ
ശരീരത്തിൽ വെള്ളപ്പാടുണ്ട്, കുഷ്ഠരോഗമാണോ എന്ന് ആധിയുള്ളവരേറെയാണ്. എല്ലാ വെള്ളപ്പാടും കുഷ്ഠരോഗമാവില്ല. കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന പിട്രിയാസിസ് ആൽബ എന്ന അവസ്ഥയും ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ചർമം വരണ്ടതാകുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള വെളുത്തതോ ഇളം ചുമപ്പോ ആയ പാടുകൾ പ്രത്യക്ഷപ്പെടുന്നത്. പച്ചക്കറികൾ ധാരാളം നൽകുക എന്നതാണ് ആദ്യത്തെ പോംവഴി. പാടുകളുള്ളയിടം കറുപ്പിക്കാനുള്ള ഓയിന്റ്മെന്റുകൾ, ചർമത്തിന്റെ വരൾച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ, മൾട്ടി വിറ്റാമിനുകൾ എന്നിവയുൾപ്പെട്ടതാണു ചികിത്സ.
ഫംഗസ് കാരണമുള്ള അണുബാധകളായ തേമൽ, പൊരികണ്ണി, ചുണങ്ങ് എന്നിവയും കുഷ്ഠമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ചിലർക്കു തലയിൽ താരനുണ്ടെങ്കിലും മുഖത്തു വെള്ളപ്പാട് വരാം. പക്ഷേ, കുഷ്ഠരോഗത്തിന്റെ ആരംഭത്തിലുണ്ടാകുന്ന ചെറിയ പാടുകൾ ശ്രദ്ധിക്കണം. ഇത് ‘ഇൻഡിറ്റർമിനേറ്റ് ലെപ്രസി’ എന്നറിയപ്പെടുന്നു. ചിലപ്പോൾ കാലങ്ങളോളം ഈ പാട് അങ്ങനെത്തന്നെ നിലനിൽക്കാം. കുടുംബത്തിൽ ആർക്കെങ്കിലും കുഷ്ഠരോഗം ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. പാട് വ്യാപിക്കുന്നുണ്ടോ ഇല്ലയോ എന്നതു ശ്രദ്ധിക്കുകയും പരിശോധനയ്ക്കു വിധേയരാകുകയും വേണം.
∙ ചർമം പേടിക്കും മഞ്ഞുകാലം
മഞ്ഞു കൂടുതലുള്ള മാസങ്ങളാണ് ഇനി. വരണ്ട ചർമക്കാരെ ഏറ്റവും പേടിപ്പിക്കുന്ന കാലം. ചർമത്തിലെ ഈർപ്പം ഒന്നുകൂടി കുറയുന്നതോടെ നിലവിലെ പ്രശ്നങ്ങൾ കൂടും. ആദ്യം പ്രശ്നം വരുന്നതു ചുണ്ടുകൾക്കായിരിക്കും. ലിപിഡ് കണ്ടന്റ് ഉള്ള മോയ്സ്ചറൈസർ ഇട്ടാൽ പ്രശ്നം ഒഴിവാക്കാം. മുഖത്തു ഫെയ്സ് മോയ്സ്ചറൈസർ തന്നെ ഇടണം. മേക്കപ്പിടുന്നതും ഇതിനുമീതെ വേണം. വരണ്ട ചർമക്കാർ മഞ്ഞുള്ള കാലത്ത് ഒരുപാടു നേരമെടുത്തു കുളിക്കരുത്. 5 മിനിറ്റിലോ 10 മിനിറ്റിലോ അവസാനിപ്പിക്കണം. ചെറിയ ചൂടുവെള്ളത്തിലോ പച്ചവെള്ളത്തിലോ കുളിക്കുക. നന്നായി ചൂടായ വെള്ളത്തിൽ കുളി വേണ്ട.
പിഎച്ച് ന്യൂട്രൽ സോപ്പുകൾ ഉപയോഗിക്കുക. ഇവയ്ക്കു പതയുണ്ടാവില്ല. വരണ്ട ചർമക്കാർ പകൽ സൈറാമൈഡ്സ് അടങ്ങിയ മോയ്സ്ചറൈസറുകൾ പുരട്ടുക. രാത്രി വാസലിൻ പോലെ പെട്രോളേറ്റഡ് ഉൽപന്നങ്ങൾ ഉപയോഗിക്കാം. കാൽവെള്ള വിണ്ടുകീറുന്നതിന് എള്ളെണ്ണ പുരട്ടുന്നതാണു പ്രതിവിധി. ഒരു ഔൺസ് ഗ്ലിസറിനിൽ 3 ഔൺസ് പനിനീരു ചേർത്തു കുളികഴിഞ്ഞു പുരട്ടുന്നതും നല്ലതാണ്. വരണ്ട ചർമമുള്ളവർ കുളി കഴിഞ്ഞു 3 മിനിറ്റിനുള്ളിൽ മോയ്സ്ചറൈസറുകൾ പുരട്ടണം. പരിചരണമില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. ചർമത്തിൽ ചൊറിച്ചിലുണ്ടാകുകയും അത് അണുബാധയ്ക്കു കാരണമാകുകയും ചെയ്യും.
∙ ശ്രദ്ധിക്കണം സോറിയാസിസ്
ദേഹത്തു ചുമന്നു തടിച്ച്, പൊറ്റ പോലെ ചർമം കട്ടിയായി ഇളകി വരുന്ന രോഗമാണിത്. ജനിതക രോഗമാണ്; ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം നല്ല കോശങ്ങളെ നശിപ്പിക്കുന്ന തരം ഓട്ടോ ഇമ്യൂൺ ഡിസീസുമാണ്. സാധാരണ ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ചർമം വളർന്ന്, അതു പുറത്തേക്കു വരുന്നതാണു രോഗാവസ്ഥ. ഈ ചർമം കട്ടിയായി പൊറ്റയായി മാറും. സോറിയാസിസ് പല തരത്തിലുണ്ട്. കുട്ടികളെയും ബാധിക്കാം. തലയിലും കൈയിലും കാലിലും വരാം. മഴത്തുള്ളി പോലെ ചെറിയ പൊറ്റകളായി ഇളകുന്ന ഗട്ടേറ്റ് സോറിയാസിസ്, പഴുക്കുന്ന തരം, ദേഹത്തു തൊലിയിളകിപ്പോകുന്ന തരം അങ്ങനെ പലയിനമുണ്ട്.
ചിലർക്കു ചൊറിച്ചിൽ വരാം. മറ്റു ചിലർക്കില്ല. രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കാരണം സോറിയാസിസ് രോഗികൾ വിഷാദത്തിന് അടിപ്പെടാറുണ്ട്. ഇതിനു കൃത്യമായി സൈക്യാട്രിസ്റ്റിന്റെയോ കൗൺസലറുടെയോ സേവനം തേടണം. തലയിൽ ഈ ലക്ഷണങ്ങൾ കാണുമ്പോൾ താരനാണോ സോറിയാസിസ് ആണോ എന്നു തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. സോറിയാസിസ് എത്ര വ്യാപിച്ചിട്ടുണ്ട് എന്നതനുസരിച്ചാണു ചികിത്സ. ദേഹത്താകെ 10 ശതമാനമേ ഉള്ളൂ എങ്കിൽ ട്രോപിക്കൽ ട്രീറ്റ്മെന്റുകൾ നൽകാം.
സ്റ്റിറോയ്ഡ് ക്രീമുകൾ, സാലിസിലിക് ആസിഡ് ക്രീമുകൾ, ഗുളികകൾ എന്നിവയുൾപ്പെട്ടതാണു ചികിത്സ. കൂടുതൽ ഇടങ്ങളിലേക്കു വ്യാപിച്ചാൽ ‘പുവ ട്രീറ്റ്മെന്റ്’ ആണു ചെയ്യുക. സൊരാലിൻ എന്ന മരുന്നും യുവി റേഡിയേഷനുമാണു ചികിത്സയിൽ ഉപയോഗിക്കുന്നത്. സൊരാലിൻ ഗുളിക കഴിച്ചു 2 മിനിറ്റ് കഴിഞ്ഞു 10 മിനിറ്റ് നേരം വെയിലത്തു നിൽക്കുകയെന്നതാണു ലളിതമായ ചികിത്സ. മെഡിക്കൽ കോളജുകളിലും ചില ക്ലിനിക്കുകളിലും യുവി റേഡിയഷൻ ചേംബറുകളും ലഭ്യമാണ്. ഗുളിക ഇല്ലാതെ യുവി ബി റേഡിയേഷൻ മാത്രമുള്ള ചികിത്സയുമുണ്ട്. കൈവെള്ള, കാൽവെള്ള പോലെയുള്ള ഇടങ്ങളിൽ സോറിയാസിസ് ബാധിക്കുകയും പതിവുജോലികൾ ചെയ്യാൻ പോലും ബുദ്ധിമുട്ടാകുകയും ചെയ്താൽ ഇമ്യുണോ സപ്രസീസ് ഡ്രഗ്സ് ട്രീറ്റ്മെന്റും നൽകാറുണ്ട്.
ഉപാപചയപ്രവർത്തനങ്ങളെ ബാധിക്കുന്ന തരം രോഗമാണിത്. പ്രോട്ടീൻ, കൊഴുപ്പുകൾ, കാർബോ ഹൈഡ്രേറ്റുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ താളംതെറ്റാം. സന്ധികളെയും ബാധിക്കും. സോറിയാസിസ് ഉള്ളയാൾക്ക് ആർത്രൈറ്റിസ് ബാധിച്ചാൽ സോറിയാറ്റിക് ആർത്രൈറ്റിസ് ആണോ എന്നു സംശയിക്കാം. സാധാരണ ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗത്തേക്കാൾ നേരത്തേ പിടിപെടുമെന്നതാണു സോറിയാറ്റിക് ആർത്രൈറ്റിസിന്റെ പ്രത്യേകത.
∙ പ്രമേഹവും ചർമവും
പ്രമേഹബാധിതരിൽ ചർമത്തിലും പ്രശ്നങ്ങളുണ്ടാകും. കഴുത്തിലെയും മറ്റും ചർമം കറുത്തു കട്ടിയാകും. നാണയവട്ടത്തിൽ കറുപ്പു പാടുകൾ കാലിൽ വരുന്നതു ഡയബറ്റിക് ഡെർമോപ്പതിയുടെ ഭാഗമായാണ്. ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്ന ഡയബറ്റിക് ബുല്ലെ വേദനയില്ലെങ്കിലും അപകടകാരിയാണ്. കുമിളകളിൽ അണുബാധയേൽക്കാതെ നോക്കണം. ശരീരത്തു കറുത്ത പാലുണ്ണികൾ വരുന്നതും പ്രമേഹത്തിന്റെ ഭാഗമായുള്ള ചർമപ്രശ്നമാണ്. പ്രമേഹബാധിതരിൽ ബാക്ടീരിയ, ഫംഗസ് അണുബാധ പെട്ടെന്നു പിടിപെടും. പൂപ്പലും പുഴുക്കടിയുമാണു പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്– ഡോ. രതീഷ്.ടി. പിള്ള, ഡോ.പി.ടി.പിള്ള, സ്കിൻ കെയർ ക്ലിനിക്, കൊല്ലം.