പത്ത് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് മദർ ഹീറോയിൻ പുരസ്കാരം. കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ ഡിപ്പാർട്മെന്റ്. ഇനി അഥവാ കുട്ടികളില്ലാത്ത ലൈഫ് സ്റ്റൈൽ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്ക് കനത്ത പിഴ... ഇവിടെയും തീരുന്നില്ല. ജോലിയുടെ ഇടവേളകളിൽ ഡേറ്റിങ്ങും സെക്സും അനുവദിക്കാനും തീരുമാനം! ഇതൊക്കെ എവിടെ, എങ്ങനെ നടക്കാനാണ് എന്ന് ആരും അന്തംവിട്ടുപോകുന്നത് സ്വാഭാവികം. എന്നാൽ ഇതെല്ലാം നടത്താനൊരുങ്ങുകയാണ് പുട്ടിന്റെ റഷ്യ. കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാൻ അടുത്തിടെയായി റഷ്യ നടത്തുന്ന നീക്കങ്ങൾ ഇത്തരത്തിൽ ഏറെ അമ്പരപ്പിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നു. അതിനുമാത്രം റഷ്യയിൽ എന്താണു സംഭവിച്ചത്? റഷ്യയിലെ യുവജനതയോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ പ്രസിഡന്റ് പുട്ടിൻ തന്നെയാണ് ഉപദേശിക്കുന്നത്. ഒരു വീട്ടിൽ മിനിമം 3 കുട്ടികളെങ്കിലും വേണം. പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകും. ഇതുകൂടാതെ ജോലിയുടെ ഇടവേളകളിൽ ഉൾപ്പെടെ ഡേറ്റിങ്, പ്രണയം, സെക്സ് അങ്ങനെ എന്തും, എത്രയുമാകാം. ഇത്രയും കാലം ‘നാമൊന്ന് നമുക്കൊന്ന്’ എന്നു പോലും സീരിയസായി ചിന്തിക്കാതിരുന്ന രാജ്യമാണ് ഇപ്പോൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്ന നയവുമായി വന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കുണ്ടായ കനത്ത മരണനിരക്കു തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്ത് കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് മദർ ഹീറോയിൻ പുരസ്കാരം. കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ ഡിപ്പാർട്മെന്റ്. ഇനി അഥവാ കുട്ടികളില്ലാത്ത ലൈഫ് സ്റ്റൈൽ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്ക് കനത്ത പിഴ... ഇവിടെയും തീരുന്നില്ല. ജോലിയുടെ ഇടവേളകളിൽ ഡേറ്റിങ്ങും സെക്സും അനുവദിക്കാനും തീരുമാനം! ഇതൊക്കെ എവിടെ, എങ്ങനെ നടക്കാനാണ് എന്ന് ആരും അന്തംവിട്ടുപോകുന്നത് സ്വാഭാവികം. എന്നാൽ ഇതെല്ലാം നടത്താനൊരുങ്ങുകയാണ് പുട്ടിന്റെ റഷ്യ. കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാൻ അടുത്തിടെയായി റഷ്യ നടത്തുന്ന നീക്കങ്ങൾ ഇത്തരത്തിൽ ഏറെ അമ്പരപ്പിക്കുന്നതാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നു. അതിനുമാത്രം റഷ്യയിൽ എന്താണു സംഭവിച്ചത്? 

റഷ്യയിലെ യുവജനതയോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ പ്രസിഡന്റ് പുട്ടിൻ തന്നെയാണ് ഉപദേശിക്കുന്നത്. ഒരു വീട്ടിൽ മിനിമം 3 കുട്ടികളെങ്കിലും വേണം. പിറക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകും. ഇതുകൂടാതെ ജോലിയുടെ ഇടവേളകളിൽ ഉൾപ്പെടെ ഡേറ്റിങ്, പ്രണയം, സെക്സ് അങ്ങനെ എന്തും, എത്രയുമാകാം. ഇത്രയും കാലം ‘നാമൊന്ന് നമുക്കൊന്ന്’ എന്നു പോലും സീരിയസായി ചിന്തിക്കാതിരുന്ന രാജ്യമാണ് ഇപ്പോൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകണമെന്ന നയവുമായി വന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കുണ്ടായ കനത്ത മരണനിരക്കു തന്നെ.

സൈബീരിയയിലെ ഗ്രാമം സന്ദർശിച്ച വേളയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കുട്ടിയെ ലാളിക്കുന്നു (File Photo by VLADIMIR RODIONOV / ITAR-TASS / AFP)
ADVERTISEMENT

∙ ഇന്ത്യയുടെ അഞ്ചിരട്ടി, ‘ജനം’ കുറവ്

യുക്രെയ്ൻ– റഷ്യ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. അഥവാ ലഭ്യമായ കണക്കുകൾ വിശ്വസിക്കാമോ എന്ന് ആർക്കും അറിയുകയുമില്ല.  യുദ്ധം തുടങ്ങി 1000 നാളുകൾ പിന്നിട്ടപ്പോൾ യുക്രെയ്ൻ പക്ഷത്ത് 80,000 പേർ കൊല്ലപ്പെടുകയും നാലു ലക്ഷത്തിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം റഷ്യയ്ക്കു നഷ്ടമായത് എഴുപതിനായിരത്തിലധികം പേരെ. എന്നാൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ കിട്ടുന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 

ഏകദേശം 80,000 യുക്രെയ്ൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ 7 ലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ നല്ലൊരു ശതമാനവും യുദ്ധം തുടങ്ങിയശേഷം പട്ടാളത്തിൽ ചേർന്ന സാധാരണക്കാരും കൂലിപ്പട്ടാളക്കാരും. ഇന്ത്യയുടെ 5 ഇരട്ടി വിസ്തീർണമുള്ള റഷ്യയിലെ ആകെ ജനസംഖ്യ 14.38 കോടി മാത്രമാണ് എന്നതു കൂടി ചേർത്തു വായിക്കുമ്പോഴാണ് ഈ ഭീമമായ മനുഷ്യശേഷി നഷ്ടം മനസ്സിലാകുക. ഇങ്ങനെ പോയാൽ രാജ്യത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാകുന്ന സ്ഥിതി! (ഇന്ത്യയാണെങ്കിൽ 143 കോടി ജനസംഖ്യയും കടന്നു മുന്നേറുകയാണ്)

യുക്രെയ്നിലേക്ക് യുദ്ധത്തിനായി പുറപ്പെടുന്ന റഷ്യൻ സൈനികർ (File Photo by Baz Ratner/ REUTERS)

റഷ്യൻ ജനസംഖ്യയിൽ 66.5 ശതമാനം പേരും 15–65 വയസ്സിന് ഇടയിലുള്ളവരാണ്. 18 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം 3 കോടി മാത്രം. പുതുതലമുറയുടെ എണ്ണം അത്ര ‘സ്ട്രോങ്’ അല്ലെന്നർഥം. കാൽ നൂറ്റാണ്ടായി റഷ്യയിൽ ജനനനിരക്ക് കുത്തനെ താഴോട്ടാണ്. അതിനിടെയാണ് യുക്രെയ്ൻ യുദ്ധമുണ്ടാക്കിയ അതിഭീമമായ മരണനിരക്ക്. അതോടെയാണ് ഇത്രയും കാലം കുട്ടികൾ വേണ്ടെന്നു തീരുമാനിച്ച് പാറി നടന്ന ദമ്പതികളോട് കു‍ഞ്ഞുങ്ങൾ വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നത്, അതിനായി കഠിനപ്രയത്നം ചെയ്യാൻ ഉപദേശിക്കുന്നത്, അവഗണിച്ചാൽ പിഴ ഈടാക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്. 

ADVERTISEMENT

∙ പാർലമെന്റ് ഉണർന്നു 

കുട്ടികളില്ലാതെയുള്ള ജീവിതം പാശ്ചാത്യ ലൈഫ് സ്റ്റൈൽ ആണെന്നും അതു പിന്തുടരേണ്ടതില്ലെന്നുമാണ് റഷ്യൻ ഭരണാധികാരികളുടെ പുതിയ നയം. കുട്ടികളില്ലാതെയുള്ള ജീവിതം പ്രോൽസാഹിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും വൻ തുക പിഴ ഈടാക്കാൻ റഷ്യൻ പാർലമെന്റ് നിയമവും പാസാക്കി. വ്യക്തികളാണെങ്കിൽ 4000 ഡോളറും (ഏകദേശം 3.38 ലക്ഷം) സംഘടനകൾക്ക് 50,000 ഡോളറും (42.24 ലക്ഷം) കമ്പനികൾക്ക് 53,763 ഡോളറുമാണ് (45.42 ലക്ഷം) പിഴ നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളില്ലാത്തവർക്ക് അധിക നികുതി ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. 

സ്വവർഗം, ട്രാൻസ്ജെൻഡർ, ഭിന്നലിംഗ വിഭാഗക്കാർ ഉൾപ്പെടുന്ന എൽജിബിടിക്യു കമ്യൂണിറ്റിക്കു വേണ്ടിയുള്ള ഏതു നീക്കവും തീവ്രസ്വഭാവമുള്ള മൂവ്മെന്റ് ആണെന്നാണ് റഷ്യയിലെ പരമോന്നത കോടതി വിലയിരുത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങളും വാർത്തകളും പ്രായപൂർത്തിയാകാത്തവർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ, പറ്റേണിറ്റി, മറ്റേണിറ്റി, ചൈൽഡ്ഹുഡ് കമ്മിറ്റി അധ്യക്ഷ നീന ഒസ്താനിന (Image Credit:RebeccaRambar/x)

∙ മിനിസ്ട്രി ഓഫ് സെക്സ്! 

ADVERTISEMENT

കുഞ്ഞുങ്ങളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന വകുപ്പുതന്നെ കൊണ്ടുവരുന്നതിനാണ് തീരുമാനം. ജോലിയുടെ ഇടവേളകളിൽ പോലും സെക്സിൽ ഏർപ്പെടാം എന്നാണു പുട്ടിൻ പറഞ്ഞത്. പ്രസിഡന്റ് പുട്ടിന്റെ ഉറച്ച പിന്തുണക്കാരിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ, പറ്റേണിറ്റി, മറ്റേണിറ്റി, ചൈൽഡ്ഹുഡ് കമ്മിറ്റി തലവനുമായ നീന ഒസ്താനിനയാണ് ഇത്തരമൊരു നിർദേശത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.  സ്ത്രീകൾക്കായി രാജ്യത്ത് ഫെർട്ടിലിറ്റി ടെസ്റ്റിങ് പ്രോഗ്രാം കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതവും സെക്സുമായും ബന്ധപ്പെട്ട് സ്ത്രീകളുടെ സ്റ്റാറ്റസ് അറിയുന്നതിനായി പ്രത്യേകം ചോദ്യാവലിയും തയാറാക്കി നൽകിയിട്ടുണ്ട്. 

കുട്ടികളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നതിനായി പല വിചിത്രമായ നടപടികളും നിർദേശങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നു വരുന്നത്. ചിലതിങ്ങനെ:

∙ രാത്രി 10നും രണ്ടു മണിക്കും ഇടയ്ക്കുള്ള സമയം ഇന്റർനെറ്റും ലൈറ്റും ഓഫ് ചെയ്ത് ദമ്പതികൾ സ്വസ്ഥമായി അടുത്തിടപഴകുക. 

∙ ആദ്യ ഡേറ്റിങ്ങിന് ധനസഹായമായി 40 ഡോളർ (ഏകദേശം 3378 രൂപ)

∙ ആദ്യ രാത്രി ഹോട്ടലിൽ താമസിക്കാൻ 208 ഡോളർ സഹായം (ഏകദേശം 17,570 രൂപ)

∙ 18നും 23നും ഇടയിലുള്ള പ്രായത്തിൽ അമ്മയാകുന്നവർക്ക് പ്രത്യേക ധനസഹായം. 

റഷ്യയിൽ 2023ൽ ലിംഗമാറ്റം നിരോധിച്ചിരുന്നു. മറ്റു രാജ്യങ്ങളിലേക്ക് കുട്ടികളെ ദത്ത് നൽകുന്നതും നിരോധിച്ചു നിയമം പാസാക്കി. 1993 മുതൽ 1,02,403 കുട്ടികളെയാണ് റഷ്യയിൽനിന്ന് മറ്റുരാജ്യങ്ങളിലേക്കു ദത്തായി നൽകിയത്! കുട്ടികളെ വളർത്താനുള്ള സാമ്പത്തികമില്ലായ്മയും മാതാപിതാക്കളിൽ ആരെങ്കിലും മരിക്കുന്നതുമായിരുന്നു ദത്ത് നൽകുന്നതിന് പ്രധാന കാരണമായിരുന്നത്. പ്രധാനമായും 15 രാജ്യങ്ങൾക്കു ദത്ത് നൽകുന്നതിനാണ് പൂർണ നിരോധനം. യൂറോപ്യൻ രാജ്യങ്ങൾ കൂടാതെ ഓസ്ട്രേലിയ, അർജന്റീന, കാനഡ എന്നീ രാജ്യങ്ങളിലേക്കും റഷ്യൻ കുട്ടികളെ വ്യാപകമായി ദത്തെടുത്തിരുന്നു. 

2012ൽ യുഎസിലെ ഡേ കെയർ സെന്ററിൽ ഒരു റഷ്യൻ കുട്ടി മരിച്ചതിനെത്തുടർന്ന് അമേരിക്കയ്ക്ക് കുട്ടികളെ ദത്തു നൽകുന്നത് റഷ്യ നിരോധിച്ചിരുന്നു.  

∙ മദർ ഹീറോയിൻ അവാർഡ് 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനസംഖ്യയിലുണ്ടായ കുറവു പരിഹരിക്കുന്നതിനായി ജോസഫ് സ്റ്റാലിൻ ഏർപ്പെടുത്തിയ മദർ ഹീറോയിൻ അവാർഡ് വീണ്ടും പ്രഖ്യാപിച്ചുകൊണ്ടാണ് പുട്ടിൻ ജനസംഖ്യാ വർധനയ്ക്ക് പ്രോത്സാഹനം ആരംഭിച്ചത്. 10 കുട്ടികളിൽ കൂടുതലുള്ള റഷ്യൻ പൗരത്വമുള്ള അമ്മമാർക്ക് 10 ലക്ഷം റൂബിൾ (8 ലക്ഷം രൂപ) സമ്മാനത്തുക നൽകുന്ന പ്രഖ്യാപനം പുട്ടിൻ നടത്തിയത് 2022 ഓഗസ്റ്റ് 15നാണ്. 10 കുട്ടികളെ പ്രസവിച്ചാൽ മാത്രം പോരാ അവർ ജീവനോടെ ഉണ്ടാവുകയും വേണം. സമ്മാനത്തുകയ്ക്കു പുറമേ സൗജന്യ റേഷൻ, പെൻഷൻ ആനുകൂല്യം, സൗജന്യ പൊതു സേവനങ്ങൾ തുടങ്ങിയവയും ലഭിക്കും. 1944 മുതൽ ഏകദേശം 4.3 ലക്ഷം അമ്മമാർ ഈ അവാർഡ് ഏറ്റുവാങ്ങിയിട്ടുണ്ട്. 

∙ യുദ്ധക്കുഞ്ഞുങ്ങൾ 

രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യയിൽ ഏറ്റവും വലിയ നാശമാണുണ്ടായത്. 2 കോടിയിലധികം മനുഷ്യജീവനുകൾ നഷ്ടമായി. യുദ്ധത്തിൽ ലോകമാകെയുണ്ടായ മരണത്തിന്റെ മൂന്നിലൊന്നും സോവിയറ്റ് യൂണിയനിലാണു സംഭവിച്ചത്. ഈ കനത്ത മനുഷ്യനഷ്ടം പരിഹരിക്കുന്നതിനായി അന്നത്തെ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ പലവഴികളാണു തിരഞ്ഞത്. അതിലൊന്നായിരുന്നു മദർ ഹീറോയിൻ അവാർഡ്. 10 കുട്ടികളെയെങ്കിലും ജനിപ്പിക്കുന്ന അമ്മമാർക്ക് ആദരവും സമ്മാനത്തുകയും നൽകുന്നതാണ് ഈ അവാർഡ്. ഇതുകൂടാതെ കൂടുതൽ പ്രസവ അവധിയും ആനുകൂല്യങ്ങളും അനുവദിച്ചു. 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ തത്സമയ ടെലിവിഷൻ അവതരണത്തിനിടെ കുഞ്ഞിനെ ലാളിക്കുന്ന സ്ത്രീ (File Photo by ALEXANDER NEMENOV / AFP)

അതേസമയം കുട്ടികളില്ലാത്തവർക്ക് അധിക നികുതിയും ഏർപ്പെടുത്തി. ദത്തെടുക്കുന്നതിനെയും ഇക്കാലത്ത് പ്രോത്സാഹിപ്പിച്ചിരുന്നു. 1941–45 വരെയുള്ള കാലത്ത് 2 ലക്ഷം കുട്ടികളെയാണ് സോവിയറ്റ് യൂണിയനിൽ ദത്തെടുത്തത്. 1944ൽ തുടക്കമിട്ട ഈ വിപ്ലവം സോവിയറ്റ് യൂണിയന്റെ തകർച്ച സംഭവിച്ച 1991 വരെ നിലനിന്നു. പിന്നീട് 2022ൽ റഷ്യയിൽ വ്ലാഡിമിർ പുട്ടിൻ ഈ അവാർഡ് വീണ്ടും ഏർപ്പെടുത്തുകയായിരുന്നു. 

∙ പ്രസവ അവധി 

കുഞ്ഞിന്റെ ജനനത്തിന് മുൻപ് 70 ദിവസം, ജനനശേഷം 70 ദിവസം എന്ന നിരക്കിലാണ് റഷ്യയിൽ പ്രസവ അവധി. ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രസവത്തിന് മുൻപ് 84 ദിവസവും പ്രസവശേഷം 84 ദിവസവും ലഭിക്കും. 

റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രെയ്നിൽ തീപിടിച്ച ഗോതമ്പുപാടം (File Photo by Mstyslav Chernov/AP)

∙ തീരാത്ത യുദ്ധം

ക്രൈമിയ ഉൾപ്പെടെയുള്ള ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളും സോവിയറ്റ് യൂണിയൻ സ്ഥാപിച്ച ആണവ കേന്ദ്രങ്ങളും കണക്കറ്റ ഗോതമ്പു പാടങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന യുക്രെയ്നിനെ സ്വന്തമാക്കുന്നതിനായി റഷ്യ ആരംഭിച്ച യുദ്ധം 2022 ഫെബ്രുവരി 25നാണ് തുടക്കമിട്ടത്. സൈന്യങ്ങൾ തമ്മിലുള്ള യുദ്ധം ദിവസങ്ങളോ ആഴ്ചകളോ മാത്രമേ നീണ്ടുനിൽക്കൂ എന്നുള്ള പ്രവചനങ്ങൾക്ക് അതീതമായ യുദ്ധമാണ് യുക്രെയ്നിൽ നടക്കുന്നത്. ഒരു വൻശക്തിയുടെ സൈന്യവും ഒരു ശരാശരി ശക്തിയുടെ സൈന്യവും തമ്മിൽ 3 വർഷത്തോളം പോരാടിയിട്ടും ആർക്കും വിജയം പ്രഖ്യാപിക്കാനാവുന്നില്ല.  

ആയുധബലത്തിലും ആയുധമേന്മയിലും യുക്രെയ്നും റഷ്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്നിട്ടും യുദ്ധം നീളുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് യുക്രെയ്നിനു ലഭിക്കുന്ന സൈനിക സാമ്പത്തിക പിന്തുണയാണ് ഒരു കാരണം. യുക്രെയ്ൻ സൈന്യത്തിന്റെ പോരാട്ടവീര്യവും മികവുമാണ് റഷ്യൻ മുന്നേറ്റത്തെ തടയുന്ന മറ്റൊരു കാരണമെന്നാണ് ലോകജനത വിശ്വസിക്കുന്നത്. എന്നാൽ വെറും പോരാട്ട മികവുകൊണ്ടുമാത്രം ഒരു സൈന്യത്തിനും ഇത്രകാലം പിടിച്ചുനിൽക്കാനാവില്ല. പോരാട്ടത്തിലെ പാളിച്ചയല്ല, ആസൂത്രണത്തിലെ പാളിച്ചയാണ് റഷ്യയെ തളച്ചിട്ടിരിക്കുന്നതെന്നാണ് സൈനികതന്ത്രജ്ഞർ കരുതുന്നത്. 

യുക്രെയ്ൻ ആക്രമണത്തിൽ തകർന്ന റഷ്യൻ ടാങ്കുകളുടെ അവശിഷ്ടങ്ങൾ (File Photo by Felipe Dana/AP)

ആക്രമണത്തിനുള്ള സമയം തിരഞ്ഞെടുത്തതിലാണ് ആദ്യപാളിച്ച. മഞ്ഞുരുകി, യുക്രെയ്നിലെ സമതലമണ്ണ് നനഞ്ഞിരിക്കുന്ന അവസരത്തിലാണ് ആക്രമണം ആരംഭിച്ചത്. തുറന്ന സമതലപ്പാടങ്ങളിലൂടെ ഇരച്ചുകയറാൻ റഷ്യൻ ടാങ്കുകൾക്കു സാധിച്ചില്ല. നനഞ്ഞ മണ്ണിൽ ടാങ്ക് ട്രാക്കുകൾ പൂണ്ടുപോകാതിരിക്കാൻ ടാങ്ക് കമാൻഡർമാർ ഉറച്ച ഉപരിതലമുള്ള റോഡുകളിലൂടെ മാത്രം മുന്നേറി. ഒന്നും രണ്ടുമായി വരുന്ന ടാങ്ക് വ്യൂഹങ്ങളെ എളുപ്പത്തിൽ പ്രതിരോധിക്കാൻ അതോടെ യുക്രെയ്ൻ സൈന്യത്തിനു സാധിച്ചു. ഇതു റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തെ ബാധിച്ചു. 

യുക്രെയ്ന്റെ 27 ശതമാനം പിടിച്ചെടുത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യൻ സൈനികർക്കൊപ്പം വാഗ്നർ ഗ്രൂപ്പ് അടക്കമുള്ള കൂലിപ്പട്ടാളക്കാരും സജീവമായി യുദ്ധരംഗത്തുണ്ട്. ഉത്തരകൊറിയയിൽനിന്നും പുട്ടിൻ സൈനികരെ ഇറക്കിക്കഴിഞ്ഞു. വാശിയോടെ തുടരുന്ന ഈ യുദ്ധം എന്നവസാനിക്കും എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വെടിയൊച്ച നിലയ്ക്കാത്ത ആ അന്തരീക്ഷത്തിലായിരിക്കുമോ റഷ്യയിൽ പിറക്കുന്ന കുഞ്ഞുങ്ങൾ പിച്ചവയ്ക്കാനിരിക്കുന്നത്!

English Summary:

Russia- Ukraine War: What is Russia's Ministry of Sex, and Why is Vladimir Putin Urging Increased Birth Rates?