സിറിയയിൽ റഷ്യയുടെ തീമഴ; ആലപ്പോ പിടിച്ച് അൽ– ഖായിദയുടെ പഴയ ‘സ്നേഹിതൻ’; ഐഎസ് തീർന്നപ്പോൾ പുതിയ ഭീഷണി
സിറിയയിലെ വൻ നഗരമായ ആലപ്പോയിൽ വീണ്ടും തീമഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. രാത്രി മുഴുവൻ റഷ്യൻ പോർവിമാനങ്ങളുടെ ഇരമ്പലും വൻ ബോംബ് സ്ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദവും. കുറച്ച് വർഷങ്ങളായി സമാധാനമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത സിറിയൻ ജനതയുടെ തലയ്ക്കു മുകളിലേക്ക് റഷ്യയും ഒപ്പം സർക്കാർ സൈന്യവും പോർവിമാനങ്ങളിൽനിന്ന് ബോംബിങ് തുടങ്ങിയപ്പോൾ തെരുവുകളും നഗരങ്ങളും രക്തക്കളമായി, തകർന്നടിഞ്ഞു. സിറിയൻ സർക്കാരിനെതിരെ വിമത സേന ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആക്രമണത്തിനാണ് 2024 നവംബർ 27ന് തുടക്കമിട്ടത്. ആലപ്പോ നഗരം പിടിച്ചെടുത്തവരെ നേരിടുമെന്ന് പ്രസിഡന്റ് ബാഷർ അൽ അസദ് പ്രഖ്യാപിച്ചെങ്കിലും സൈന്യത്തിന് തൽകാലം പിന്മാറേണ്ടിവന്നു. നഗരത്തിലെ തെരുവുകളെല്ലാം ശൂന്യമാണ്. ആക്രമണം ഭയന്ന് ജനങ്ങൾ വീട്ടിലിരിക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു.ഒരാഴ്ചയ്ക്കിടെ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ താമസിക്കുന്നവരെല്ലാം കുടിയൊഴിഞ്ഞു പോകുകയാണ്. ആലപ്പോയിൽ സ്ഥാനമുറപ്പിച്ച വിമതസേന സമീപപ്രവിശ്യയായ ഹമയിലെ നാലു പട്ടണങ്ങളും പിടിച്ചതോടെയാണ് സിറിയൻ സർക്കാരിനെ സഹായിക്കാൻ റഷ്യൻ പോർവിമാനങ്ങളും വിന്യസിച്ചത്. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയേണ്ടിവരുന്ന റിപ്പോർട്ടുകൾ വന്നതോടെ റഷ്യ ഇടപ്പെടുകയായിരുന്നു.

സിറിയയിലെ വൻ നഗരമായ ആലപ്പോയിൽ വീണ്ടും തീമഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. രാത്രി മുഴുവൻ റഷ്യൻ പോർവിമാനങ്ങളുടെ ഇരമ്പലും വൻ ബോംബ് സ്ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദവും. കുറച്ച് വർഷങ്ങളായി സമാധാനമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത സിറിയൻ ജനതയുടെ തലയ്ക്കു മുകളിലേക്ക് റഷ്യയും ഒപ്പം സർക്കാർ സൈന്യവും പോർവിമാനങ്ങളിൽനിന്ന് ബോംബിങ് തുടങ്ങിയപ്പോൾ തെരുവുകളും നഗരങ്ങളും രക്തക്കളമായി, തകർന്നടിഞ്ഞു.
സിറിയൻ സർക്കാരിനെതിരെ വിമത സേന ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആക്രമണത്തിനാണ് 2024 നവംബർ 27ന് തുടക്കമിട്ടത്. ആലപ്പോ നഗരം പിടിച്ചെടുത്തവരെ നേരിടുമെന്ന് പ്രസിഡന്റ് ബാഷർ അൽ അസദ് പ്രഖ്യാപിച്ചെങ്കിലും സൈന്യത്തിന് തൽകാലം പിന്മാറേണ്ടിവന്നു. നഗരത്തിലെ തെരുവുകളെല്ലാം ശൂന്യമാണ്. ആക്രമണം ഭയന്ന് ജനങ്ങൾ വീട്ടിലിരിക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു.ഒരാഴ്ചയ്ക്കിടെ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ താമസിക്കുന്നവരെല്ലാം കുടിയൊഴിഞ്ഞു പോകുകയാണ്. ആലപ്പോയിൽ സ്ഥാനമുറപ്പിച്ച വിമതസേന സമീപപ്രവിശ്യയായ ഹമയിലെ നാലു പട്ടണങ്ങളും പിടിച്ചതോടെയാണ് സിറിയൻ സർക്കാരിനെ സഹായിക്കാൻ റഷ്യൻ പോർവിമാനങ്ങളും വിന്യസിച്ചത്. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയേണ്ടിവരുന്ന റിപ്പോർട്ടുകൾ വന്നതോടെ റഷ്യ ഇടപ്പെടുകയായിരുന്നു.
2011ൽ അൽ-ഖായിദയുടെ സഹകരണത്തോടെ തുടങ്ങിയ ഹയാത്ത് തഹ്‌രീർ അൽ ഷംസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സായുധ സംഘമാണ് ആലപ്പോ രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണം വരെ പിടിച്ചെടുത്തിരിക്കുന്നത്. 2016ൽ ആഭ്യന്തരയുദ്ധകാലത്ത്, ആലപ്പോ, ഹമ നഗരങ്ങൾ മാസങ്ങളോളം വിമതരുടെ കയ്യിലായിരുന്നു. ഹയാത്ത് തഹ്‌രീർ അൽ ഷംസ് ആയിരുന്നു ഇതിനു പിന്നിൽ. ആരാണ് ഹയാത്ത് തഹ്‌രീർ അൽ ഷംസ്? എന്താണ് അവരുടെ ലക്ഷ്യം? ഈ സംഘടനയോട് യുഎസ്, റഷ്യ, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കുള്ള നിലപാടെന്താണ്? വിശദമായി പരിശോധിക്കാം.
∙ ബഷറിനെ ഇറക്കിവിട്ട സായുധ സംഘം
എച്ച്ടിസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് 2011ൽ അൽ- ഖായിദയുടെ സഹകരണത്തോടെയാണ് തുടങ്ങിയത്. ആദ്യം അറിയപ്പെട്ടിരുന്നത് മറ്റൊരു പേരിൽ. എച്ച്ടിഎസ് രൂപീകരണത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയ്ക്കും പങ്കുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബഗ്ദാദി പിന്നീട് യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2013ൽ ആലപ്പോയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ഐഎസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡേറ്റ അനുസരിച്ച്, പ്രധാനമായും സിറിയയിലെ മുഖ്യ നഗരങ്ങളിലൊന്നായ ഇദ്‌ലിബ് പ്രദേശത്ത് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പാണ് എച്ച്ടിഎസ്. ഇതിൽ ആലപ്പോയുടെ പടിഞ്ഞാറൻ ഗ്രാമപ്രദേശങ്ങൾ, ലട്ടാക്കിയ പർവതങ്ങൾ, വടക്കുപടിഞ്ഞാറൻ ഹമയിലെ അൽ-ഗാബ് സമതലം എന്നിവ ഉൾപ്പെടുന്നു. 2016 മുതൽ ഇറാൻ, റഷ്യ, ഹിസ്ബുല്ല എന്നിവരുടെ പിന്തുണയോടെയാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യം ആലപ്പോയെ നിയന്ത്രിക്കുന്നത്. റഷ്യൻ യുദ്ധവിമാനങ്ങളുടെ അതിഭീകരമായ വ്യോമാക്രമണത്തിലൂടെയാണ് ഏകദേശം 20 ലക്ഷം പേർ താമസിക്കുന്ന നഗരം അൽ-അസാദിന് തിരിച്ചുപിടിക്കാൻ സാധിച്ചതും.
∙ വളർത്തിയത് എണ്ണ വരുമാനം
സിറിയയിലെ തന്ത്രപ്രധാന പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ആക്രമണത്തിന്റെ ഭാഗമായാണ് അബു മുഹമ്മദ് അൽ-ജവ്‌ലാനിയുടെ നേതൃത്വത്തിൽ ഈ സംഘടന രൂപംകൊണ്ടതെന്ന് പറയാം. രൂപീകരിച്ച കുറച്ച് നാളുകൾക്കുള്ളിൽതന്നെ സംഘടനയ്ക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളിൽനിന്നു തന്നെ വരുമാനം സ്വരൂപിക്കാനും തുടങ്ങി. തൊട്ടുപിന്നാലെ വിമത ആക്രമണങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ചു. അനധികൃത എണ്ണ വ്യാപാരത്തിൽനിന്നായിരുന്നു പണം ലഭിച്ചിരുന്നത്.
ഇത്തരത്തിൽ കാര്യമായി പണം ലഭിക്കാൻ തുടങ്ങിയതോടെ നിരവധി സായുധ സംഘങ്ങളെ സംഘടനയുടെ ഭാഗമാക്കി സർക്കാരിനെതിരെ പോരിനിറക്കി. 2016ൽ ജവ്‌ലാനി തന്റെ സംഘം അൽഖായിദയുമായുള്ള ബന്ധം വേർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിക്കുകയും അതുവരെ പ്രവർത്തിച്ചിരുന്ന ജബത്ത് അൽ-നുസ്‌റ എന്ന സംഘടന പിരിച്ചുവിടുകയും ചെയ്തു. അടുത്ത വർഷം തന്നെ ജവ്‌ലാനി ഈ ഗ്രൂപ്പിനെ സമാന ചിന്താഗതിയുള്ള ഗ്രൂപ്പുകളായ ഹർകത് നൂർ അൽ ദിൻ അൽ സിങ്കി, ലിവ അൽ ഹഖ്, ജയ്‌ഷെ അൽ സുന്ന, ജബത്ത് അൻസാർ അൽ ദിൻ എന്നിവയുമായി ലയിപ്പിച്ച് ഹയാത്ത് തഹ്‌രീർ അൽ ഷംസ് രൂപീകരിക്കുകയായിരുന്നു.
∙ തലവൻ പഴയ അൽ ഖായിദക്കാരൻ
മുൻപ് അൽഖായിദ പ്രവർത്തകനായിരുന്നു അബു മുഹമ്മദ് അൽ-ജവ്‌ലാനിയെന്ന, എച്ച്ടിഎസിന്റെ തലവൻ. സൗദിയിൽ ജനിച്ച അൽ-ജവ്‌ലാനി 2003ൽ ഇറാഖിലെ യുഎസ് സേനയ്ക്കെതിരെയുള്ള ആക്രമണത്തിന് അൽ ഖായിദയിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് യുഎസിന്റെ പിടിയിലായി. യുഎസ് ജയിലുകളിൽ കഴിഞ്ഞ ശേഷം 2011ൽ സിറിയയിലേക്ക് മടങ്ങിയ അബു മുഹമ്മദ്, ജബത്ത് അൽ നുസ്‌റ എന്ന സായുധ സംഘത്തിലെ പ്രധാന വ്യക്തികളിലൊരാളായി. തുടർന്ന് ഇസ്‌ലാമിക് സ്റ്റേറ്റുമായും അൽ– ഖായിദയുമായും പിരിഞ്ഞ ശേഷം ജബത്ത് അൽ നുസ്‌റ പിരിച്ചുവിട്ട് എച്ച്ടിഎസിന് രൂപം കൊടുക്കുകയായിരുന്നു ജവ്‌ലാനി. ഭീകര സംഘടനകളിൽ നിന്ന് പിരിഞ്ഞു പുതിയ സംഘടന രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ യുഎസ് സർക്കാരിൽ നിന്ന് ഒരു കോടി ഡോളർ പ്രതിഫലവും എച്ച്ടിഎസിനു ലഭിച്ചിരുന്നു. അതേസമയം, എച്ച്ടിഎസ് തലവൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
∙ ലക്ഷ്യങ്ങൾ എന്തൊക്കെ?
ലോകമെമ്പാടും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന അൽ-ഖായിദ, ഇസ്‌ലാമിക് സ്റ്റേറ്റ് സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി സിറിയയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും ഇറാനിയൻ സൈന്യത്തെ രാജ്യത്തുനിന്ന് പുറത്താക്കലുമാണ് ഹയാത്ത് തഹ്‌രീർ അൽ ഷംസ് സ്വപ്നം കാണുന്നത്. സിറിയയിലെ ബാഷർ അൽ അസാദിന്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഇറാനിയൻ സൈന്യത്തെ പുറത്താക്കുക വഴി ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് എച്ച്ടിഎസിന്റെ പ്രാഥമിക ലക്ഷ്യം. ‘ക്രിമിനൽ’ ഭരണകൂടം എന്നാണ് ബാഷറിന്റെ ഭരണത്തെ അബു മുഹമ്മദ് വിശേഷിപ്പിക്കുന്നതും. ഇറാനെതിരെ വിരോധം പ്രകടിപ്പിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് ഇസ്രയേലിനെയും ശത്രുവായാണ് കാണുന്നത്. ‘ഞങ്ങൾ ദമാസ്കസിലേക്കു മാത്രമല്ല, വേണ്ടിവന്നാൽ ജറുസലം വരെ എത്തുമെന്നും’ ഇയാൾ പറഞ്ഞത് ഇതുമായി ചേർത്തുവായിക്കണം.
∙ ഏതൊക്കെ പ്രദേശങ്ങളാണ് എച്ച്ടിഎസ് കീഴടക്കിയത്?
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ എച്ച്ടിഎസിന് ശക്തമായ ഒരു കോട്ടയുണ്ട്. സിറിയൻ സാൽവേഷൻ ഗവൺമെന്റ് (എസ്എസ്ജി) വഴിയാണ് ഇവിടെ ഭരണം നടക്കുന്നത്. എസ്എസ്ജി വഴിയാണ് എച്ച്ടിഎസ് ക്ഷേമ സേവനങ്ങൾ നടത്തുന്നത്. മാത്രവുമല്ല, അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും ഭക്ഷണ സഹായ പദ്ധതികൾ നടപ്പിലാക്കുകയും പ്രദേശത്തെ ജനങ്ങളുടെ സ്വീകാര്യത നേടുകയും ചെയ്തെടുത്തു. ഇവരുടെ കീഴിൽ അനധികൃത എണ്ണ വ്യാപാരവും ബാങ്കിങ് സംവിധാനങ്ങളും വരെയുണ്ട്. എണ്ണ തന്നെയാണ് സംഘടനയുടെയും പ്രധാന വരുമാന ഉറവിടം.
∙ സിറിയ ഭരിക്കുന്നത് നാല് ഗ്രൂപ്പുകൾ
1) സിറിയൻ സർക്കാർ സേന: ബാഷർ അൽ അസദ് സർക്കാരിന്റെ നേതൃത്വത്തിലുള്ള സൈന്യവും അർധസൈനിക വിഭാഗവും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്നു.
2) സിറിയൻ ഡമോക്രാറ്റിക് ഫോഴ്‌സ്: കുർദിഷ് ആധിപത്യമുള്ള, യുഎസ് പിന്തുണയുള്ള ഈ സംഘം കിഴക്കൻ സിറിയയുടെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്നു.
3) എച്ച്ടിഎസും മറ്റ് അനുബന്ധ വിമത ഗ്രൂപ്പുകളും: 2016 മുതലാണ് വിമത ഗ്രൂപ്പുകൾ സിറിയയുടെ ചില പ്രദേശങ്ങൾ കീഴടക്കി ഭരിക്കാൻ തുടങ്ങിയത്.
4) തുർക്കി പിന്തുണയുള്ള വിമത സേന: വടക്കൻ സിറിയയിൽ തുർക്കി പിന്തുണയുള്ള വിമത സേനയാണ് സിറിയൻ നാഷനൽ ആർമി.
∙ ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്ത്?
നവംബർ 27ന് ലബനനുമായി ഇസ്രയേൽ വെടിനിർത്തലിനു സമ്മതിച്ച ആ നിമിഷംതന്നെ സിറിയയിൽ എച്ച്ടിഎസ് പ്രത്യാക്രമണം തുടങ്ങിയിരുന്നു. രാജ്യത്ത് ആഭ്യന്തര യുദ്ധം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് സർക്കാർ അനുകൂല ശക്തികൾക്ക് ആലപ്പോയുടെ നിയന്ത്രണം നഷ്‌ടപ്പെടുന്നത്. സർക്കാർ സേനയും ഇറാൻ സൈനികരും ആക്രമണം ശക്തമാക്കിയതോടെ എച്ച്ടിഎസ് പ്രത്യാക്രമണം തുടങ്ങുകയും ആലപ്പോ നഗര പ്രദേശങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു. ഇദ്‌ലിബിലെ അരിഹ, സർമാദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അടുത്തിടെ സിറിയൻ സർക്കാർ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരം കൂടിയായിരുന്നു ഇത്.
ഒരു ഭാഗത്ത് വിദേശത്തുനിന്നുള്ള സൈനികർ ആക്രമിക്കുമ്പോൾതന്നെ മറുഭാഗത്ത് സിറിയൻ സർക്കാരിന്റെ സേനകളെയും എച്ച്ടിഎസിന് നേരിടേണ്ടിവരുന്നു. ഇതോടെയാണ് വിമതരുടെ പ്രത്യാക്രമണം ശക്തമാക്കിയത്. സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സാധാരണക്കാർക്ക് ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കുമെന്നും പ്രാദേശികമായും രാജ്യാന്തരതലത്തിലും സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നുമാണ് യുഎൻ പ്രതിനിധി ഗീർ പെഡെർസെൻ പറഞ്ഞത്.
∙ 2011ൽ സിറിയയിൽ എങ്ങനെയാണ് യുദ്ധം തുടങ്ങിയത്?
തൊഴിലില്ലായ്മ, അഴിമതി, രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മ എന്നിവ വ്യാപകമായതോടെയാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തോടെ 2011ൽ സിറിയൻ യുദ്ധം ആരംഭിച്ചത്. തുനീസിയയിലെയും ഈജിപ്തിലെയും നേതാക്കളെ അട്ടിമറിക്കുന്നതിൽ അറബ് വസന്തം തീർത്തെടുത്ത വിജയം സിറിയൻ ജനാധിപത്യ അനുകൂല പ്രവർത്തകരിലും പ്രതീക്ഷ ഉണർത്തുകയായിരുന്നു. എന്നാൽ, സർക്കാരിനെതിരായ പ്രതിഷേധങ്ങൾ സൈന്യം അടിച്ചമർത്തി. ഇത് രാജ്യവ്യാപകമായ അശാന്തിയിലേക്ക് നയിക്കുകയും വൻ യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഫ്രാൻസ്, യുകെ, സൗദി, തുർക്കി, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു സർക്കാർ വിരുദ്ധ വിമത ഗ്രൂപ്പുകളുടെ നെറ്റ്‍വർക്ക് പ്രവർത്തിച്ചിരുന്നത്. ഇവർക്കെതിരെ റഷ്യയും ഇറാനും പിന്തുണയ്‌ക്കുന്ന അസദിന്റെ സർക്കാർ പോരിനിറങ്ങുകയായിരുന്നു.
∙ ജനങ്ങൾക്ക് നരകമായി മാറിയ സിറിയൻ നഗരങ്ങൾ
ഇപ്പോഴും യുദ്ധം തുടരുന്ന സിറിയയിലെ മാനുഷിക സ്ഥിതി വളരെ മോശമാണ്. 1.67 കോടി ജനങ്ങൾക്ക് മാനുഷിക സഹായവും സംരക്ഷണവും ആവശ്യമാണെന്ന് യുണൈറ്റഡ് നേഷൻസ് ഹൈ കമ്മിഷണർ ഫോർ റെഫ്യൂജീസ് പറയുന്നു. ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം 72 ലക്ഷം പേരെങ്കിലും കുടിയൊഴിപ്പിക്കപ്പെടുമെന്നും 62 ലക്ഷം പേർ ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലബനൻ, തുർക്കി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് അഭയാർഥികളായി നീങ്ങുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി തുടരുന്ന യുദ്ധം കാരണം സിറിയയുടെ സമ്പദ്‌വ്യവസ്ഥതന്നെ തകർന്ന നിലയിലാണ്. വേൾഡ് ഫുഡ് പ്രോഗ്രാം ഡേറ്റ പ്രകാരം ജനസംഖ്യയുടെ 90 ശതമാനവും ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് പോയ വർഷങ്ങളിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 6.1 ലക്ഷം പേർക്കാണ്.