ശാന്തമായിരുന്നു സ്വീഡിഷ് പ്രാന്തപ്രദേശമായ സോഡർട്ടൽജെ. എന്നാൽ അടുത്തിടെ അവിടെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. 14 വയസ്സുള്ള ഒരു ആൺകുട്ടി, സ്കൂൾ യൂണിഫോമിൽ ആയുധം പിടിച്ച് പട്ടാപ്പകൽ ഒരാളെ കൊലപ്പെടുത്താൻ പോകുന്നു. കണ്ടുനിന്നവരെല്ലാം ഭയന്നോടി. കയ്യിൽ ഏറ്റവും പുതിയ മോഡൽ യന്ത്രത്തോക്കുമായാണ് അവൻ നടക്കുന്നത്. ഒരാളെ വധിക്കാൻ പോകുമ്പോഴും അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഏൽപിച്ച ‘ജോലി’ അവൻ കൃത്യമായി നടപ്പിലാക്കി. ഒരു കുടുംബത്തിന്റെ അത്താണിയെ അവൻ ഇല്ലാതാക്കി. നടുറോഡിൽ അയാൾ മരിച്ചു വീണു. ഒറ്റപ്പെട്ട സംഭവമാണിതെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. നമ്മളതു പറയുന്നത് ഇന്ത്യയിലെ അനുഭവം വച്ചാണ്. അപൂർവമായിട്ടേ ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ നടക്കാറുള്ളൂ. എന്നാൽ സ്വീഡനിലെ സാഹചര്യം ഇപ്പോൾ അങ്ങനെയല്ല. ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് കുട്ടികളുടെ സഹായത്തോടെ അധോലോക സംഘങ്ങൾ രാജ്യത്തു നടപ്പിലാക്കുന്നത്. സ്വീഡനിലെ വളർന്നുവരുന്ന ക്രിമിനൽ സംഘങ്ങൾ കുട്ടികളെ കൊലയാളികളായി റിക്രൂട്ട് ചെയ്യുന്നത് വ്യാപമായിരിക്കുകയാണ്. അയൽ രാജ്യങ്ങൾക്കും ഇസ്രയേൽ പോലുള്ള രാജ്യങ്ങൾക്ക് പോലും സ്വീഡനിലെ കുട്ടികളെ ഉൾപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ വൻ‍ ഭീഷണിയായിട്ടുണ്ട്. ഇത്തരത്തിൽ കൊലക്കത്തിയും തോക്കുമായി രംഗത്തിറക്കുന്നവർക്ക് ഒരു പേരുമിട്ടിട്ടുണ്ട്– ചൈൽഡ് കോൺട്രാക്ട് കൊലയാളികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തമായിരുന്നു സ്വീഡിഷ് പ്രാന്തപ്രദേശമായ സോഡർട്ടൽജെ. എന്നാൽ അടുത്തിടെ അവിടെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. 14 വയസ്സുള്ള ഒരു ആൺകുട്ടി, സ്കൂൾ യൂണിഫോമിൽ ആയുധം പിടിച്ച് പട്ടാപ്പകൽ ഒരാളെ കൊലപ്പെടുത്താൻ പോകുന്നു. കണ്ടുനിന്നവരെല്ലാം ഭയന്നോടി. കയ്യിൽ ഏറ്റവും പുതിയ മോഡൽ യന്ത്രത്തോക്കുമായാണ് അവൻ നടക്കുന്നത്. ഒരാളെ വധിക്കാൻ പോകുമ്പോഴും അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഏൽപിച്ച ‘ജോലി’ അവൻ കൃത്യമായി നടപ്പിലാക്കി. ഒരു കുടുംബത്തിന്റെ അത്താണിയെ അവൻ ഇല്ലാതാക്കി. നടുറോഡിൽ അയാൾ മരിച്ചു വീണു. 

ഒറ്റപ്പെട്ട സംഭവമാണിതെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. നമ്മളതു പറയുന്നത് ഇന്ത്യയിലെ അനുഭവം വച്ചാണ്. അപൂർവമായിട്ടേ ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ നടക്കാറുള്ളൂ. എന്നാൽ സ്വീഡനിലെ സാഹചര്യം ഇപ്പോൾ അങ്ങനെയല്ല. ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് കുട്ടികളുടെ സഹായത്തോടെ അധോലോക സംഘങ്ങൾ രാജ്യത്തു നടപ്പിലാക്കുന്നത്. സ്വീഡനിലെ വളർന്നുവരുന്ന ക്രിമിനൽ സംഘങ്ങൾ കുട്ടികളെ കൊലയാളികളായി റിക്രൂട്ട് ചെയ്യുന്നത് വ്യാപമായിരിക്കുകയാണ്. അയൽ രാജ്യങ്ങൾക്കും ഇസ്രയേൽ പോലുള്ള രാജ്യങ്ങൾക്ക് പോലും സ്വീഡനിലെ കുട്ടികളെ ഉൾപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ വൻ‍ ഭീഷണിയായിട്ടുണ്ട്. ഇത്തരത്തിൽ കൊലക്കത്തിയും തോക്കുമായി രംഗത്തിറക്കുന്നവർക്ക് ഒരു പേരുമിട്ടിട്ടുണ്ട്– ചൈൽഡ് കോൺട്രാക്ട് കൊലയാളികൾ.

സ്വീഡനിലെ തെരുവിൽ താമസിക്കുന്ന 16 വയസ്സുള്ള വിദാ ജാഫാരിയും 17 വയസ്സുള്ള വിയോണ ടൂമിസും മുഖം കാണിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. സ്വീഡനിൽ തെരുവ് കേന്ദ്രീകരിച്ചാണ് വൻ കുറ്റകൃത്യങ്ങളിലേറെയും നടക്കുന്നത്. (Photo by Jonathan NACKSTRAND / AFP)
ADVERTISEMENT

സ്വീഡനിലുടനീളം ക്രിമിനൽ സംഘങ്ങൾ ഡസൻ കണക്കിന് ചൈൽഡ് കോൺട്രാക്ട് കൊലയാളികളെയാണ് റിക്രൂട്ട് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ടിക്ടോക്, സിഗ്നൽ, സ്നാപ്ചാറ്റ് എന്നിവ പോലുള്ള എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചാണ് റിക്രൂട്ടിങ്. സ്വീഡനിലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തിയാണിത്. 11 വയസ്സ് പ്രായമുള്ള കുട്ടികളെ വരെ ക്വട്ടേഷൻ കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

രാജ്യത്തുടനീളം കൊലപാതകങ്ങളുടെ എണ്ണവും കുത്തനെ കൂടിയിരിക്കുകയാണ്. എന്താണ് സ്വീഡനിൽ സംഭവിക്കുന്നത്? അതന്വേഷിച്ചു ചെന്നാൽ എത്തുക, ലഹരിമരുന്ന് വിപണി നിയന്ത്രിക്കാനും നിലനിൽപിനായും ഗുണ്ടാസംഘങ്ങൾ തമ്മിൽ നടത്തുന്ന പോരാട്ടങ്ങളുടെ കഥകളിലേക്കാണ്. സ്വീഡിഷ് ഗുണ്ടാ സംഘങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തിലുണ്ടായിരിക്കുന്നത് ഭയാനകമായ വർധനയാണ്. ആരാണ് സ്വീഡനിലെ കുട്ടികളെ വഴിതെറ്റിക്കുന്നത്? കൊലപാതകം ചെയ്യാൻ എന്തുകൊണ്ടാണ് കുട്ടികളെത്തന്നെ ഉപയോഗപ്പെടുത്തുന്നത്?

2010ൽ സ്റ്റോക്കോമിൽ ബോംബ് ഭീഷണിയുണ്ടായപ്പോൾ യുഎസ് എംബസിക്ക് കാവൽ നിൽക്കുന്ന സ്വീഡിഷ് പൊലീസ് (Photo by ODD ANDERSEN / AFP)

∙ പേടിപ്പിക്കുന്ന കണക്കുകൾ

കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്വീഡനിൽ കുട്ടികളെ ഉപയോഗപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങൾ കുത്തനെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓരോ ദിവസവും വെടിവയ്പ്പുകളുടെയും സ്ഫോടനങ്ങളുടെയും റെക്കോർഡ് എണ്ണമാണ് രേഖപ്പെടുത്തുന്നത്. 2023ൽ മാത്രം രാജ്യത്ത് 360ലധികം വെടിവയ്പ്പുകളും 120ലധികം ബോംബ് സ്ഫോടനങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രദേശങ്ങളുടെ അധികാരത്തർക്കങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘർഷങ്ങൾ രാജ്യത്ത് വലിയ ഭീകരാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. 2023ൽ മാത്രം 53 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഈ കുറ്റകൃത്യങ്ങളിൽ പലതും നടന്നത് പൊതുസ്ഥലത്ത് വച്ചായിരുന്നു. ഇരകളെ വധിക്കാനിറങ്ങിയതോ കുട്ടികളും!

ADVERTISEMENT

∙ എങ്ങനെ ക്വട്ടേഷൻ കുട്ടികളിലേക്ക്?

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വീഡനിലുടനീളം ക്രിമിനൽ സംഘങ്ങൾ നിരവധി ചൈൽഡ് കോൺട്രാക്ട് കൊലയാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകൾ. ഓരോ കൊലപാതകങ്ങൾക്കും കുട്ടികൾക്ക് നൽകുന്നത് ഏകദേശം 13,000 ഡോളർ ആണ്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 11 ലക്ഷത്തോളം വരും. ഈ തുക അവരുടെ ജീവിതത്തിൽ സ്വപ്നം കാണാവുന്നതിനേക്കാൾ വലുതാണ്. എല്ലാം നിയന്ത്രിക്കുന്നതാകട്ടെ സമൂഹ മാധ്യമങ്ങളിലെ ഇടനിലക്കാരും. സ്വീഡന് പുറത്തുനിന്നുള്ളവരാണ് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നവരിൽ പ്രമുഖർ. വിദേശത്തുള്ള ഗുണ്ടാ സംഘ മേധാവികൾ അവർക്ക് വേണ്ട കുട്ടികളെ കണ്ടെത്തി സ്വീഡനിൽ ‘നിയമിക്കുന്നു’. സ്വീഡനിലെ കാര്യങ്ങൾ നോക്കാനായുള്ള ഇടനിലക്കാരെയും ഏർപ്പാടാക്കുന്നത് ഈ വിദേശ തലവനാണ്.

Representative image: (Photo: XanderSt/shutterstock)

∙ റിക്രൂട്ടിങ്ങിന് രഹസ്യ വഴിയൊരുക്കി ടെലഗ്രാമും സ്നാപ്ചാറ്റും

സ്വീഡനിലെ ഇടനിലക്കാർ കൗമാരക്കാരെ റിക്രൂട്ട് ചെയ്യാൻ ടെലഗ്രാം, സ്നാപ്ചാറ്റ്, സിഗ്നൽ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത ആപ്പുകളുമാണ് ഉപയോഗിക്കുന്നതെന്ന് നേരത്തേ പറഞ്ഞല്ലോ. 15 വയസ്സിന് താഴെയുള്ളവരെയാണ് പ്രധാനമായും റിക്രൂട്ട് ചെയ്യുന്നത്. സ്വീഡിഷ് ലഹരിമരുന്ന് സംഘത്തിലെ പ്രധാനികളിൽ ഒരാളായ ഫെർണാണ്ടോയ്ക്ക് 14 വയസ്സാണ് പ്രായം. കളിച്ചു നടക്കേണ്ട പ്രായത്തിൽ അത്യാധുനിക തോക്കുകൾ എങ്ങനെ ഉപയോഗിക്കാമെന്നാണ് അവൻ പരിശീലിക്കുന്നതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും അടുത്തിടെ വാർത്താ ഏജൻസികൾ പുറത്തുവിട്ടിരുന്നു. 

സ്വീഡിഷ് നാഷനൽ കൗൺസിൽ ഫോർ ക്രൈം പ്രിവൻഷന്റെ ഡേറ്റ പ്രകാരം 12 വയസ്സ് പ്രായമുള്ള കുട്ടികളാണ് പ്രധാനമായും സംഘടിത കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും കൊലപാതകങ്ങൾ നടത്താൻ പലരെയും ചുമതലപ്പെടുത്തുന്നതും. 2024ലെ കണക്കുകള്‍പ്രകാരം ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട വെടിവയ്പിൽ സംശയിക്കുന്നവരിൽ 25 ശതമാനവും 18 വയസ്സിന് താഴെയുള്ളവരാണ്. സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ വഴിയാണ് റിക്രൂട്ടിങ് വിവരങ്ങൾ കുട്ടികളിലേക്ക് എത്തുന്നത്.

ADVERTISEMENT

∙ എന്തുകൊണ്ട് കുട്ടികൾ?

സ്വീഡനിലെ ക്രിമിനൽ സംഘങ്ങൾ കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ഉപയോഗപ്പെടുത്താനും കാരണമുണ്ട്. നിയമപരമായ പഴുതുകളാണ് ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ കാരണം. പ്രായപൂർത്തിയാകാത്തവർക്ക് സ്വീഡനിൽ നിയമപരമായ സംരക്ഷണമുണ്ട്. സ്വീഡിഷ് നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ക്രിമിനൽ ശിക്ഷാ നടപടികളിൽനിന്ന് സംരക്ഷണമുണ്ട്. 15-18 വയസ്സ് പ്രായമുള്ളവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. പക്ഷേ, പ്രായപൂർത്തിയായ കുറ്റവാളികളെ അപേക്ഷിച്ച് കുട്ടികളുടെ ശിക്ഷകൾ താരതമ്യേന ദുർബലമായിരിക്കും. പിടിക്കപ്പെട്ടാലും കുറഞ്ഞ ശിക്ഷയാണ് ലഭിക്കുകയെന്നു ചുരുക്കം. ഇക്കാര്യം തിരിച്ചറിഞ്ഞാണ് കുറ്റകൃത്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ റിക്രൂട്ട് ചെയ്യാൻ ക്രിമിനൽ സംഘങ്ങൾ തയാറാകുന്നത്. 

മാത്രവുമല്ല, നിയമത്തിന്റെ പഴുതുകൾ പറഞ്ഞ് കുട്ടികളെ എളുപ്പത്തിൽ ‘കൺവിൻസ്’ ചെയ്തെടുക്കുകയുമാകാം. രാജ്യത്തെ സാമൂഹിക– സാമ്പത്തിക വെല്ലുവിളികളും ഈ പ്രശ്നത്തോടു ചേർത്തു വായിക്കണം. പണമുണ്ടാക്കുന്നതിന് അവസരം തേടുന്നവർക്കു മുന്നിലേക്കാണ് ലക്ഷങ്ങളുമായി ക്രിമിനൽ സംഘങ്ങളെത്തുന്നത്. 2023ലെ ആദ്യ എട്ട് മാസങ്ങളിൽ പിടികൂടിയ പ്രതികളിൽ 31 പേർ കുട്ടികളായിരുന്നു. 2024ൽ ഇതേ കാലയളവിലെ കണക്ക് 102 ആണ്. നാലിരട്ടി വർധന. കുട്ടികളിൽ പലരും പാവപ്പെട്ടവരോ വിദേശത്തു നിന്നു കുടിയേറിയവരോ ആണെന്ന് അധികൃതർ പറയുന്നു. യൂറോപ്പിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിന്റെ ഏറ്റവും ഉയർന്ന നിരക്കും സ്വീഡനിലാണ്. ഇവിടെ നിയമവിരുദ്ധമായി തോക്കുകളുടെ ലഭ്യതയും കൂടുതാണ്.

സ്വീഡനിലെ റിങ്കെബി പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ സംഘത്തിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു (Photo by Jonathan NACKSTRAND / AFP)

∙ സ്വാധീനിക്കുന്നത് എങ്ങനെ?

സ്വീഡന്റെ പ്രാന്തപ്രദേശങ്ങൾ, പ്രത്യേകിച്ച് ഉയർന്ന കുടിയേറ്റ ജനസംഖ്യയുള്ള പ്രദേശങ്ങൾ ഗുണ്ടാ സംഘങ്ങളുടെ  റിക്രൂട്ടിങ് താവളങ്ങളായി മാറിയിരിക്കുകയാണിന്ന്. റിങ്കെബി, ഹസ്ബി, റോസെൻഗാർഡ് തുടങ്ങിയ മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്. ദാരിദ്ര്യത്തിൽ നിന്നോ സാമൂഹിക ബഹിഷ്‌കരണത്തിൽ നിന്നോ രക്ഷപ്പെടാനുള്ള വഴി തേടുന്നവരെ പണം, പദവി, സംരക്ഷണം തുടങ്ങിയ വാഗ്‌ദാനങ്ങൾ നൽകിയാണ് സംഘങ്ങൾ ആകർഷിക്കുന്നത്. ഭീഷണിപ്പെടുത്തിയും കുട്ടികളെ സംഘത്തിൽ ചേർക്കുന്ന പതിവുണ്ട്. കുട്ടിയുടെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നോ പറഞ്ഞാണ് പ്രധാനമായും ബ്ലാക്ക് മെയ്‌ലിങ്. അതേസമയം, ചിലരെ വൈകാരികമായി കൈകാര്യം ചെയ്യുന്നു. പ്രായമായ ക്രിമിനൽ സംഘാംഗങ്ങൾ അവരുടെ കുടുംബത്തിൽ നിന്നുള്ള കുട്ടികളേയും ഇതിലേക്ക് കൊണ്ടുവരുന്ന പതിവുണ്ട്.‌

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് റിക്രൂട്ടിങ്. പാവപ്പെട്ട വീട്ടിൽ നിന്നുള്ള കുട്ടികൾ, വിദ്യാഭ്യാസപരമായി പിന്നിലായവർ, സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവർ തുടങ്ങിയവരെയാണ് മുതിർന്ന സംഘാംഗങ്ങൾ ലക്ഷ്യമിടുന്നത്. വേണ്ടുവോളം ആഡംബര സൗകര്യങ്ങളും സമ്പത്തും നൽകുമെന്ന ഓഫറിലാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. റിക്രൂട്ട് കഴിഞ്ഞാൽ കുട്ടികളെ ‘ഗ്രൂമിങ്’ പ്രക്രിയയ്ക്ക് വിധേയരാക്കുന്നു. തുടക്കത്തിൽ ചെറിയ ദൗത്യങ്ങൾ നൽകുകയും എല്ലാം കൃത്യമായി ചെയ്യുന്നവർക്ക് പിന്നീട് വന്‍ ദൗത്യങ്ങൾ നൽകുകയുമാണ് പതിവ്.

ജനങ്ങളെ ബോധവൽകരിക്കാനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരായ ആബി ആബിദും ജൂലിയ റിഡ്‌ബെർഗും. സമീപ വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള കൂട്ടവെടിവയ്പ്പുകളുടെയും ബോംബാക്രമണങ്ങളുടെയും ആധിക്യം നിയന്ത്രിക്കാൻ സ്വീഡൻ പാടുപെടുകയാണ് (Photo by Jonathan NACKSTRAND / AFP)

പല കുട്ടികൾക്കും ആ പ്രായത്തിൽ സങ്കൽപിക്കാൻ പോലുമാകാത്തത്ര പണമാണ് പ്രതിഫലമായി കിട്ടുന്നത്. അതേസമയം ഈ കുട്ടികളിൽ പലർക്കും ഇത്തരം കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കനത്ത മാനസികാഘാതം കൂടിയായിരിക്കും സമ്മാനിക്കുക. അതോടൊപ്പം ചിലരെയെങ്കിലും കുറ്റബോധം വേട്ടയാടും. തെറ്റേത്, ശരിയേത് എന്നു വേർതിരിച്ചു പറഞ്ഞു കൊടുക്കാൻ ആരുമില്ലാത്തതും ഇവരുടെ ജീവിതത്തെ ചോദ്യചിഹ്നമാക്കുന്നു. അതോടെ പലരും ലഹരിക്ക് അടിമയാകും. ചിലർ ക്രിമിനൽ ജീവിതശൈലിയിൽ കുടുങ്ങിപ്പോകുകയും ചെയ്യും. എന്നന്നേക്കുമായി ക്രിമിനൽ സംഘങ്ങളുടെ കെണിയിൽ കുട്ടികൾ കുരുങ്ങുമെന്നു ചുരുക്കം.

∙ കൊല ചെയ്യാൻ കാത്തിരിക്കുന്ന കുട്ടികൾ!

‘‘ബ്രോ, ആദ്യത്തെ കൊലപാതകത്തിനായി എനിക്ക് അധികം കാത്തിരിക്കാനാവില്ല’’.  ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിലൊന്നിൽ സ്വീഡനിലെ 11 വയസ്സുകാരൻ കുറിച്ചിട്ടതാണിത്. ‘‘ജാഗ്രതയോടെ ഇരിക്കൂ, അത് വൈകാതെ നടക്കും’’ എന്നായിരുന്നു ആ കുട്ടിക്ക് ലഭിച്ച മറുപടി. ആ മറുപടി നൽകിയതാകട്ടെ ഒരു പത്തൊൻപതുകാരനും! നിര്‍ദേശം നൽകുന്നതും ദൗത്യം നിർവഹിക്കുന്നതുമെല്ലാം കൗമാരക്കാരാണെന്നു ചുരുക്കം. കൊലപാതകം നടത്താൻ പോകുന്നവന് വേണ്ട എല്ലാ സഹായവും ഇടനിലക്കാരൻ ഒരുക്കിക്കൊടുക്കും. എല്ലാ രഹസ്യമായിത്തന്നെ. വസ്ത്രം, വാഹനം, ആയുധം എല്ലാം കൃത്യം സമയത്ത് തന്നെ എത്തും. വധിക്കേണ്ട ആളുടെ വിവരങ്ങളും അക്രമം നടത്തേണ്ട സമയവും രീതിയുമെല്ലാം മുൻകൂട്ടി നൽകും. കൃത്യം നടത്തി രക്ഷപ്പെടേണ്ട വഴികൾ വരെ പരിശീലിപ്പിച്ചാണ് ദൗത്യത്തിന് വിടുന്നത്.

സ്റ്റോക്കോമിലെ ഷോപ്പിങ് മാളിൽ പട്രോളിങ് നടത്തുന്ന സ്വീഡിഷ് പൊലീസ് (Photo by Odd ANDERSEN / AFP)

സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ മാത്രമാണ് ഇതിനു വേണ്ട റിക്രൂട്ടിങ് പരസ്യങ്ങള്‍ ചെയ്യുന്നത്. ‘അസൈൻമെന്റുകൾ’ സ്വീകരിക്കുന്നവരിൽ മിക്കവരും കുട്ടികളാണ്. ഓൺലൈനിൽ ആശയവിനിമയം നടത്തുന്നവരുമായി മാത്രമേ കരാർ നൽകാറുള്ളൂ. ആവേശകരമായ പേരുകളിലാണ് ചാറ്റിങ് ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. എന്നാൽ ഗ്രൂപ്പിൽനിന്ന് സന്ദേശം ചോർത്താൻ സാധിക്കാത്ത വിധം എൻക്രിപ്റ്റ് ചെയ്താണ് പ്രവൃത്തികളെല്ലാം. സ്നാപ് ചാറ്റ് പോലും ഇതിനായി ഉപയോഗിക്കുന്നു. എല്ലാം പ്രത്യേകതരം ഫോണുകളിലൂടെ മാത്രമാണ് നടപ്പാക്കുന്നതും.

കുട്ടികളെ ഭീഷണിപ്പെടുത്തിയും ഗുണ്ടാസംഘങ്ങൾ റിക്രൂട്ട് ചെയ്യുന്ന പതിവുണ്ട്. കുടുംബത്തെ ആക്രമിക്കുമെന്നായിരിക്കും ഭീഷണി. ഇതു ഭയന്ന് പല കുട്ടികളും ആക്രമണത്തിനിറങ്ങും. പിടിക്കപ്പെട്ടാൽ വർഷങ്ങളോളം ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ കിടക്കേണ്ടി വരുമെന്ന കാര്യം പോലും ഒരുപക്ഷേ കൃത്യം നിർവഹിച്ചതിനു ശേഷമായിരിക്കും അവർക്കു മനസ്സിലാവുക. കൊലപാതകശ്രമത്തിനിടെ കൊല്ലപ്പെടുന്ന മക്കളുടെ കഥയും സ്വീഡനിലെ അമ്മമാർക്കു പറയാനേറെയുണ്ട്.

∙ ഇറാനുമുണ്ട് പങ്ക്?

സ്വീഡിഷ് ക്രിമിനൽ സംഘങ്ങളിലെ അംഗങ്ങളെ ഇറാന്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് അതിനിടെ പുറത്തുവന്നിരുന്നു. ഇസ്രയേലിനെ നേരിടാനായി ഇറാൻ രഹസ്യമായി ക്രിമിനൽ സംഘാംഗങ്ങളെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം സ്വീഡൻതന്നെ ഒരു ഘട്ടത്തിൽ ആരോപിക്കുകയും ചെയ്തു. തലസ്ഥാനമായ സ്റ്റോക്കോമിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് രാത്രി വെടിവയ്പ് നടന്നതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്തരമൊരു ആരോപണം ഉയർന്നത്. ഇറാൻ ഭരണകൂടം സ്വീഡനിലെ ക്രിമിനൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സ്വീഡനിൽ പലയിടത്തും നടത്തുന്നുവെന്ന് സ്വീഡിഷ് സുരക്ഷാ പൊലീസും വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബറിൽ സ്വീഡനു നേരെ സൈബർ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാനിലെത്തിയ സ്വീഡിഷ് പൗരനെ തടവിലാക്കിയ സംഭവവും നേരത്തേയുണ്ട്.

സ്റ്റോക്കോമിലെ സ്വീഡിഷ് പ്രധാനമന്ത്രിയുടെ വസതിയായ സാഗർസ്‌ക പാലസിന് മുന്നിൽ പാർക് ചെയ്തിരിക്കുന്ന പൊലീസ് വാഹനം. (Photo by JONATHAN NACKSTRAND / AFP)

∙ സർക്കാർ വെറുതെയിരിക്കുകയാണോ?

തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ, പൊലീസ് സാന്നിധ്യം ശക്തമാക്കൽ, യുവാക്കളെ ലക്ഷ്യം വച്ചുള്ള സാമൂഹിക ബോധവല്‍കരണ പരിപാടികൾ എന്നിവയുൾപ്പെടെ ഗുണ്ടാ അക്രമങ്ങളെ ചെറുക്കാനുള്ള ഒട്ടേറെ ശ്രമങ്ങൾ സ്വീഡിഷ് സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായിട്ടുണ്ട്. 2023ൽ ക്രിമിനൽ നെറ്റ്‌വർക്കുകൾ ഇല്ലാതാക്കുമെന്നും ദുർബലരായ കുട്ടികളെ സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ട് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ ഗുണ്ടാ ആക്രമണത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുറ്റവാളികളുടെ എണ്ണം മാത്രം കുറഞ്ഞില്ല. കുട്ടികളുടെ അറസ്റ്റുകൾ ദിനംപ്രതി കൂടുകയും ചെയ്യുന്നു. വരുംനാളുകളിൽ ക്രിമിനൽ സംഘങ്ങൾക്കെതിരെയുള്ള നടപടിക്രമങ്ങൾ രാജ്യത്തു ശക്തമാക്കുമോയെന്ന് ഉറ്റുനോക്കുന്നവരിൽ രാജ്യത്തെ മാതാപിതാക്കൾ തന്നെയായിരിക്കും മുൻനിരയിൽ; കുഞ്ഞുങ്ങളെയോർത്ത് കണ്ണീർവാർക്കാൻ അവരല്ലേയുള്ളൂ...

English Summary:

Child Killers for Hire: Inside Sweden's Shocking Gang Crisis. Child gangs are a growing problem in Sweden, with children as young as 11 being recruited into a life of crime.