‘പ്രേതബാധയുള്ള’ വിഗ്രഹം! മൃതദേഹത്തിലെ സ്വർണത്തിനും രക്ഷയില്ല; ‘അശ്ലീല’ തൊണ്ടിമുതൽ മുക്കിയത് പൊലീസ്
ഒരു കേസിന്റെ നിലനിൽപിൽ പൊലീസ് കണ്ടെടുക്കുന്ന ‘തൊണ്ടി’യുടെ പ്രാധാന്യം എത്രത്തോളം വലുതാണ്? ഒരുപക്ഷേ ഇക്കാര്യം മലയാളികൾ എളുപ്പത്തിൽ മനസ്സിലാക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടതിനു ശേഷമാവും. എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലും വലിയ ശ്രദ്ധ നൽകേണ്ടത് അത് സൂക്ഷിച്ചു വയ്ക്കുന്നതിലാണ്. കാരണം, കോടതിയിൽ കേസ് വിസ്താരത്തിൽ കുറ്റം തെളിയിക്കാൻ തൊണ്ടിമുതൽ അത്യാവശ്യമാണ്. കേസ് കോടതിയിൽ എത്തുന്നതിനിടെ വിലപിടിപ്പുള്ള പല തൊണ്ടിമുതലുകളും അപ്രത്യക്ഷമാവുകയും തികച്ചും നാടകീയമായി അവയിൽ പലതും തിരികെ എത്തിയതുമായ സംഭവങ്ങൾ ഒട്ടേറെയുണ്ട് നമ്മുടെ കേരളത്തിൽ. പൊലീസിലും എക്സൈസിലും വനംവകുപ്പിലുമൊക്കെ ഇത്തരത്തിൽ മുങ്ങിയും പൊങ്ങിയും താരങ്ങളായ ഒട്ടേറെ തൊണ്ടിമുതലുകളുണ്ട്. അവയിൽ പലതും വാർത്തകളിലും ഇടംപിടിച്ചു. പലരുടെയും ജീവന്റെ പോലും വിലയുണ്ട് തൊണ്ടിമുതലുകൾക്ക്. അത്രയേറെ ‘വിലയേറിയ’ ചില തൊണ്ടിമുതലുകളുടെ കഥയാണിത്...

∙ സേഫായിരുന്നോ ആ ചന്ദന വിഗ്രഹങ്ങൾ!
തൊണ്ടിമുതൽ അപ്രത്യക്ഷമാകുന്നു, പിന്നീട് തിരികെ വരുന്നു. അതെന്താ പ്രേതബാധയുള്ള മുതലാണോ ഇങ്ങനെ അപ്രത്യക്ഷമാകാനും തിരികെയെത്താനും! കേരളത്തിൽ അതും സംഭവിച്ചിട്ടുണ്ട്. വനം വകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ച ചന്ദന വിഗ്രഹങ്ങൾ അപ്രത്യക്ഷമായതും പിന്നെ തിരിച്ചെത്തിയതും ഇന്നും ദുരൂഹതയാണ്. തൊണ്ടിമുതലായി തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ സൂക്ഷിച്ചിരുന്ന 10 വിഗ്രഹങ്ങളായിരുന്നു അപ്രത്യക്ഷമായത്. 2016ൽ വനം വകുപ്പ് ഇന്റലിജൻസ് മുട്ടത്തറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്ത 9 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമായിരുന്നു ഇത്. കേസിന്റെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ വനംവകുപ്പ് തയാറായില്ല. 2020 മുതൽ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതിരിക്കുകയായിരുന്നു.
വനം മേധാവിയോട് തൊണ്ടി ഹാജരാക്കാൻ കോടതി നിർദേശിച്ചതോടെ വിഗ്രഹത്തിനായി തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ആസ്ഥാനത്തും പരുത്തിപ്പാറ റേഞ്ചിലും സ്ട്രോങ് റൂം അരിച്ചു പെറുക്കിയിട്ടും വിഗ്രഹങ്ങൾ കണ്ടെത്താനായില്ല. വിഗ്രഹങ്ങൾ വനം വകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നുവെന്നായിരുന്നു പരുത്തിപ്പാറ റേഞ്ചിലെ രേഖകൾ. എന്നാൽ റേഞ്ചിലെ സ്ട്രോങ് റൂമിലാണോ വനം വകുപ്പ് ആസ്ഥാനത്തെ സ്ട്രോങ് റൂമിലാണോ എന്നതു സംബന്ധിച്ച് രേഖപ്പെടുത്തിയിരുന്നില്ല.
ആനക്കൊമ്പ് ഉൾപ്പെടെ വനംവകുപ്പ് കേസുകളിൽ പിടിച്ചെടുക്കുന്ന വിലപിടിപ്പുള്ള തൊണ്ടി മുതലുകളാണു സ്ട്രോങ് റൂമിൽ സൂക്ഷിക്കുക. അതീവസുരക്ഷയോടെയാണ് ഇവ സൂക്ഷിക്കുന്നതും. എന്നിട്ടും വിഗ്രഹങ്ങൾ മോഷണം പോയി. സംഗതി പുറത്തറിയുകയും ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല നടപടി വരികയും ചെയ്തു. കാണാതായ ചന്ദന വിഗ്രഹങ്ങൾ ഒടുവിൽ 2024 ജൂലൈയിലാണു പ്രത്യക്ഷപ്പെട്ടത്. പരുത്തിപ്പാറ റേഞ്ച് ഓഫിസ് വളപ്പിൽ തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിക്കു സമീപം പെട്ടിക്കുള്ളിൽ വിഗ്രഹങ്ങൾ കണ്ടെന്നാണു വിശദീകരണം വന്നത്. റേഞ്ചിലെ ജീവനക്കാർ ഓഫിസ് പരിസരവും തൊണ്ടി സൂക്ഷിക്കുന്ന മുറിയും സ്ട്രോങ് റൂമും അരിച്ചു പെറുക്കിയിട്ടും കിട്ടാതിരുന്ന, നഷ്ടപ്പെട്ടു എന്നു സ്ഥിരീകരിച്ച തൊണ്ടിമുതൽ എങ്ങനെ തിരികെയെത്തി എന്നത് ഇന്നും ദുരൂഹമാണ്.
∙ മരിച്ചയാളിന് എന്തിന് ആഭരണം?
‘കല്യാണരാമനിൽ’ സലിം കുമാറിന്റെ കഥാപാത്രം മറ്റൊരു രീതിയിൽ ചോദിച്ച ഈ ചോദ്യം മനസ്സിൽ ചോദിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആത്മഹത്യ ചെയ്യുന്നവരുടെ ഇൻക്വസ്റ്റ് നടത്തുമ്പോൾ അവരുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആർഡിഒ കോടതിക്കാണു പൊലീസ് കൈമാറുന്നത്. ആത്മഹത്യ ചെയ്ത അമ്മയുടെ പേരിലുള്ള ആഭരണങ്ങൾ തിരികെ ലഭിക്കാൻ കണ്ണമ്മൂല സ്വദേശി നൽകിയ അപേക്ഷയിന്മേൽ നടത്തിയ പരിശോധനയിലാണ് ഒരു വലിയ മോഷണം പുറത്തറിഞ്ഞത്.
ആർഡിഒ കോടതിയിൽ നിന്നു മുക്കാൽ കോടിയോളം രൂപയുടെ തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസിൽ മുൻ സീനിയർ സൂപ്രണ്ട് (തഹസിൽദാർ) കോട്ടുകാൽ മരുതൂർക്കോണം ‘ശിവാലയ’ത്തിൽ ശ്രീകണ്ഠൻ നായർ (56) അറസ്റ്റിലായത് 2024 ജൂണിലാണ്. കോടതിയിലെ ചെസ്റ്റിൽ (ലോക്കർ) നിന്ന് 110 പവൻ സ്വർണവും 140.5 ഗ്രാം വെള്ളിയും 48,000 രൂപയും കാണാതായ കേസിലായിരുന്നു അറസ്റ്റ്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ടായി ശ്രീകണ്ഠൻ നായർ പ്രവർത്തിച്ച 2020 മാർച്ച് 30 മുതൽ 2021 ജനുവരി വരെയുള്ള കാലത്തായിരുന്നു മോഷണം.
∙ പൊലീസിലുമുണ്ട് കള്ളൻമാർ
പൊലീസിലുമുണ്ട് തൊണ്ടിമാറ്റക്കഥകൾ ഒട്ടേറെ. ഓപ്പറേഷൻ പി ഹണ്ട് പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽനിന്നു കാണാതായ സംഭവത്തിൽ നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പിടിയിലായത് 2024 ഏപ്രിലിലാണ്. കൊല്ലം ഇരവിപുരം കൂട്ടിക്കട സ്വദേശി പെരുന്നേൽ പടിഞ്ഞാറ്റതിൽ എം.ഷൂജയാണു പിടിയിലായത്. 2021 സെപ്റ്റംബറിലാണു പരവൂർ സ്റ്റേഷനിൽ നിന്നു ഫോൺ കാണാതാകുന്നത്. കുട്ടികളുടെ അശ്ലീല വിഡിയോകൾ കാണുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ നിർദേശമനുസരിച്ചു നടത്തിയ പരിശോധനയിൽ കൊല്ലം തെക്കുംഭാഗം സ്വദേശിയുടെ പക്കൽനിന്നു പിടിച്ചെടുത്ത മൊബൈലാണു കാണാതായത്. സംഭവം വിവാദമായതോടെ ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പരവൂർ പൊലീസ് സ്റ്റേഷനിലായിരുന്ന ഷൂജ ഉൾപ്പെടെ 8 പൊലീസുകാരെ തിരുവനന്തപുരം ജില്ലയിലേക്കു സ്ഥലംമാറ്റുകയും ചെയ്തു.
പിടിച്ചെടുത്ത മൊബൈൽ ഫോൺ ഷൂജ മറ്റൊരു യുവാവിനു കൈമാറിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ യുവാവ് ഒരു ബൈക്ക് മോഷണക്കേസിൽ പിടിയിലായി. ആറ്റിങ്ങൽ സബ് ജയിലിലായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയും അന്വേഷണം ഷൂജയിലേക്കെത്തുകയുമായിരുന്നു. റെയ്ഡിനു ശേഷം പൊതുഅവധി ആയതിനാൽ രണ്ടു ദിവസത്തിനു ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി ഫോൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണു തിരിമറി കണ്ടെത്തുന്നത്. പിടിച്ചെടുത്ത ഫോണിനു പകരം പ്രവർത്തനരഹിതമായ മറ്റൊരു മൊബൈൽ ഫോണാണു കോടതിയിൽ നൽകിയത്. സീൽ ചെയ്യാതെ കോടതിയിൽ ഹാജരാക്കിയ ഫോൺ പരിശോധിച്ച കോടതി ജീവനക്കാരനാണു തിരിമറി കണ്ടെത്തിയത്.
∙ എക്സൈസിലുമുണ്ട് തൊണ്ടി മാറ്റം
തൊണ്ടി മാറ്റം എക്സൈസ് വകുപ്പിലും നടന്നിട്ടുണ്ട്. തൊണ്ടി സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥർ മോഷ്ടിച്ചു കടത്തിയെന്നായിരുന്നു ആരോപണം. 2018 ഒക്ടോബർ 18 നാണ് സംഭവം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നിന്നു തീരുമാനമായ കേസിന്റെ തൊണ്ടിമുതലെന്ന നിലയിൽ മല്ലപ്പള്ളി എക്സൈസ് റേഞ്ചിനു കൈമാറിയ സ്പിരിറ്റാണു റേഞ്ച് ഓഫിസിൽനിന്ന് ഔദ്യോഗിക വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. എക്സൈസ് കമ്മിഷണറടങ്ങുന്ന ഡിസ്പോസൽ കമ്മിറ്റി മുൻപാകെ നശിപ്പിച്ച് കോടതിക്കു റിപ്പോർട്ട് നൽകാനായി ഏൽപിച്ചതായിരുന്നു ഇത്. ഹർത്താൽ ദിനത്തിലായിരുന്നു സ്പിരിറ്റ് കടത്തിയത്. മല്ലപ്പള്ളി ടൗണിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു കീഴ്‌വായ്പുര പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.
പൊലീസ് എടുത്ത അബ്കാരി കേസിൽ സിവിൽ എക്സൈസ് ഓഫിസർ റിമാൻഡിലായി. തുടർന്നു സഹപ്രവർത്തകരെ രക്ഷിക്കാൻ മല്ലപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉയർന്നു. വിജിലൻസ് കേസും വന്നു. മഞ്ഞത്താനം കലുങ്കിനു സമീപം ആരോ ഉപേക്ഷിച്ച സ്പിരിറ്റ് ആണു കണ്ടെടുത്തതെന്നു വ്യാജ സാക്ഷികളെ വച്ചു മഹസറും കേസ് രേഖകളും തയാറാക്കി. പ്രതിയില്ലാതെ കളവായി എക്സൈസ് കേസെടുക്കുകയായിരുന്നുവെന്നു എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ് സാധൂകരിക്കാൻ എക്സൈസ് ഓഫിസ് ജിഡി അടക്കമുള്ള രേഖകളിൽ കൃത്രിമം നടത്തിയതായും കണ്ടെത്തിയിരുന്നു.