സിറിയയെ ഒറ്റി അൽ ബക്കറയും ഹാശ്മിരയും; ഹെർമോൻ പർവതത്തിൽ ഇനി ഇസ്രയേൽ; ചതി സ്ലീപ്പർ സെല്ലിലും
ലോക വൻശക്തികളിലൊന്നായ റഷ്യയുടെയും മധ്യേഷ്യയിലെ കരുത്തരായ ഇറാന്റെയും പിന്തുണയുണ്ടായിരുന്നിട്ടും ഒടുവിൽ ബഷാർ അൽ അസദ് ഭരണകൂടം നിലംപതിച്ചു, സിറിയയിൽ പ്രതിപക്ഷ സേന അധികാരവും പിടിച്ചു. എട്ടു വർഷത്തെ വെടിനിർത്തലിനു വിരാമമിട്ട് അപ്രതീക്ഷിത ആക്രമണം തുടങ്ങിയ പ്രതിപക്ഷ സൈനിക സഖ്യത്തിന്റെ മുന്നിൽ അസദിന്റെ സിറിയൻ സൈന്യം ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പിന്തിരിഞ്ഞോടി. അറബ് ലോകത്താകെ ആഞ്ഞുവീശിയ മുല്ലപ്പൂവിപ്ലവത്തിനു പിന്നാലെ 2011ൽ തുടക്കമിട്ട സിറിയയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തെയും ഐഎസ് ഭീകരരെയും അൽഖ്വായിദയെയും അതിജീവിച്ച സിറിയൻ സൈന്യം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി. അസദ് ഭരണകൂടം നിലംപതിച്ചതോടെ സിറിയയിലെ യുദ്ധങ്ങൾ അവസാനിച്ചെന്നല്ല, അവസാനിക്കാത്ത യുദ്ധങ്ങൾക്കു തുടക്കമായി എന്നാണ് അർഥം. തുർക്കിയുടെയും ഇസ്രയേലിന്റെയും സൈന്യം അതിർത്തി കടന്നു സിറിയയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രതിപക്ഷത്തിന്റെ സൈനിക നീക്കത്തിനു പിന്നിൽ തുർക്കിയാണെന്ന് ആരോപണമുണ്ട്. ഒപ്പം യുഎസിന്റെയും ഇസ്രയേലിന്റെയും യുക്രെയ്നിന്റെയും പങ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് സിറിയൻ സൈന്യവും അസദ് ഭരണകൂടം ചീട്ടുകൊട്ടാരം പോലെ തകർന്നത്? തുർക്കിക്ക് ബഷാർ അൽ അസദിനോട് അനിഷ്ടം തോന്നാൻ എന്താണ് കാരണം? സിറിയയിൽ ഇനി എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.
ലോക വൻശക്തികളിലൊന്നായ റഷ്യയുടെയും മധ്യേഷ്യയിലെ കരുത്തരായ ഇറാന്റെയും പിന്തുണയുണ്ടായിരുന്നിട്ടും ഒടുവിൽ ബഷാർ അൽ അസദ് ഭരണകൂടം നിലംപതിച്ചു, സിറിയയിൽ പ്രതിപക്ഷ സേന അധികാരവും പിടിച്ചു. എട്ടു വർഷത്തെ വെടിനിർത്തലിനു വിരാമമിട്ട് അപ്രതീക്ഷിത ആക്രമണം തുടങ്ങിയ പ്രതിപക്ഷ സൈനിക സഖ്യത്തിന്റെ മുന്നിൽ അസദിന്റെ സിറിയൻ സൈന്യം ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പിന്തിരിഞ്ഞോടി. അറബ് ലോകത്താകെ ആഞ്ഞുവീശിയ മുല്ലപ്പൂവിപ്ലവത്തിനു പിന്നാലെ 2011ൽ തുടക്കമിട്ട സിറിയയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തെയും ഐഎസ് ഭീകരരെയും അൽഖ്വായിദയെയും അതിജീവിച്ച സിറിയൻ സൈന്യം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി. അസദ് ഭരണകൂടം നിലംപതിച്ചതോടെ സിറിയയിലെ യുദ്ധങ്ങൾ അവസാനിച്ചെന്നല്ല, അവസാനിക്കാത്ത യുദ്ധങ്ങൾക്കു തുടക്കമായി എന്നാണ് അർഥം. തുർക്കിയുടെയും ഇസ്രയേലിന്റെയും സൈന്യം അതിർത്തി കടന്നു സിറിയയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രതിപക്ഷത്തിന്റെ സൈനിക നീക്കത്തിനു പിന്നിൽ തുർക്കിയാണെന്ന് ആരോപണമുണ്ട്. ഒപ്പം യുഎസിന്റെയും ഇസ്രയേലിന്റെയും യുക്രെയ്നിന്റെയും പങ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് സിറിയൻ സൈന്യവും അസദ് ഭരണകൂടം ചീട്ടുകൊട്ടാരം പോലെ തകർന്നത്? തുർക്കിക്ക് ബഷാർ അൽ അസദിനോട് അനിഷ്ടം തോന്നാൻ എന്താണ് കാരണം? സിറിയയിൽ ഇനി എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.
ലോക വൻശക്തികളിലൊന്നായ റഷ്യയുടെയും മധ്യേഷ്യയിലെ കരുത്തരായ ഇറാന്റെയും പിന്തുണയുണ്ടായിരുന്നിട്ടും ഒടുവിൽ ബഷാർ അൽ അസദ് ഭരണകൂടം നിലംപതിച്ചു, സിറിയയിൽ പ്രതിപക്ഷ സേന അധികാരവും പിടിച്ചു. എട്ടു വർഷത്തെ വെടിനിർത്തലിനു വിരാമമിട്ട് അപ്രതീക്ഷിത ആക്രമണം തുടങ്ങിയ പ്രതിപക്ഷ സൈനിക സഖ്യത്തിന്റെ മുന്നിൽ അസദിന്റെ സിറിയൻ സൈന്യം ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പിന്തിരിഞ്ഞോടി. അറബ് ലോകത്താകെ ആഞ്ഞുവീശിയ മുല്ലപ്പൂവിപ്ലവത്തിനു പിന്നാലെ 2011ൽ തുടക്കമിട്ട സിറിയയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തെയും ഐഎസ് ഭീകരരെയും അൽഖ്വായിദയെയും അതിജീവിച്ച സിറിയൻ സൈന്യം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി. അസദ് ഭരണകൂടം നിലംപതിച്ചതോടെ സിറിയയിലെ യുദ്ധങ്ങൾ അവസാനിച്ചെന്നല്ല, അവസാനിക്കാത്ത യുദ്ധങ്ങൾക്കു തുടക്കമായി എന്നാണ് അർഥം. തുർക്കിയുടെയും ഇസ്രയേലിന്റെയും സൈന്യം അതിർത്തി കടന്നു സിറിയയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രതിപക്ഷത്തിന്റെ സൈനിക നീക്കത്തിനു പിന്നിൽ തുർക്കിയാണെന്ന് ആരോപണമുണ്ട്. ഒപ്പം യുഎസിന്റെയും ഇസ്രയേലിന്റെയും യുക്രെയ്നിന്റെയും പങ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് സിറിയൻ സൈന്യവും അസദ് ഭരണകൂടം ചീട്ടുകൊട്ടാരം പോലെ തകർന്നത്? തുർക്കിക്ക് ബഷാർ അൽ അസദിനോട് അനിഷ്ടം തോന്നാൻ എന്താണ് കാരണം? സിറിയയിൽ ഇനി എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.
ലോക വൻശക്തികളിലൊന്നായ റഷ്യയുടെയും മധ്യേഷ്യയിലെ കരുത്തരായ ഇറാന്റെയും പിന്തുണയുണ്ടായിരുന്നിട്ടും ഒടുവിൽ ബഷാർ അൽ അസദ് ഭരണകൂടവും നിലംപതിച്ചു, സിറിയയിൽ പ്രതിപക്ഷ സേന അധികാരവും പിടിച്ചു. എട്ടു വർഷത്തെ വെടിനിർത്തലിനു വിരാമമിട്ട് അപ്രതീക്ഷിത ആക്രമണം തുടങ്ങിയ പ്രതിപക്ഷ സൈനിക സഖ്യത്തിന്റെ മുന്നിൽ അസദിന്റെ സിറിയൻ സൈന്യം ഒരു പോരാട്ടത്തിനു പോലും നിൽക്കാതെ പിന്തിരിഞ്ഞോടി. അറബ് ലോകത്താകെ ആഞ്ഞുവീശിയ മുല്ലപ്പൂവിപ്ലവത്തിനു പിന്നാലെ 2011ൽ തുടക്കമിട്ട സിറിയയിലെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തെയും ഐഎസ് ഭീകരരെയും അൽ -ഖായിദയെയും അതിജീവിച്ച സിറിയൻ സൈന്യം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയി.
അസദ് ഭരണകൂടം നിലംപതിച്ചതോടെ സിറിയയിലെ യുദ്ധങ്ങൾ അവസാനിച്ചെന്നല്ല, അവസാനിക്കാത്ത യുദ്ധങ്ങൾക്കു തുടക്കമായി എന്നാണ് അർഥം. തുർക്കിയുടെയും ഇസ്രയേലിന്റെയും സൈന്യം അതിർത്തി കടന്നു സിറിയയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രതിപക്ഷത്തിന്റെ സൈനിക നീക്കത്തിനു പിന്നിൽ തുർക്കിയാണെന്ന് ആരോപണമുണ്ട്. ഒപ്പം യുഎസിന്റെയും ഇസ്രയേലിന്റെയും യുക്രെയ്നിന്റെയും പങ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ടാണ് സിറിയൻ സൈന്യവും അസദ് ഭരണകൂടവും ചീട്ടുകൊട്ടാരം പോലെ തകർന്നത്? തുർക്കിക്ക് ബഷാർ അൽ അസദിനോട് അനിഷ്ടം തോന്നാൻ എന്താണ് കാരണം? സിറിയയിൽ ഇനി എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.
∙ എല്ലാവരും കയ്യിട്ടുവാരിയ ചക്കരക്കുടം
സിറിയയിലെ അസദ് ഭരണകൂടത്തിന്റെ പതനത്തിനു പിന്നിൽ ബഷാർ അൽ അസദിന്റെ പിടിവാശിയാണെന്ന് വേണമെങ്കിൽ ചുരുക്കി പറയാം. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് ആയുധമെടുത്തവരും പിന്തുണച്ചവരുമെല്ലാം ചേർന്നു പങ്കിട്ടെടുത്ത രാജ്യമാണ് ഇപ്പോഴത്തെ സിറിയ. യുഎസ്, റഷ്യ, തുർക്കി, ഇസ്രയേൽ, ഇറാൻ, സൗദി തുടങ്ങി ഒട്ടേറെ രാജ്യങ്ങൾക്ക് സിറിയയിൽ അവരുടേതായ താൽപര്യങ്ങളും സ്വാധീനവുമുണ്ട്.
കൂടാതെ ഐഎസ്, അൽ -ഖായിദ, വൈപിജി പോലുള്ള തീവ്രവാദ സംഘടനകളും സിറിയയിലുണ്ട്. സിറിയയുടെ കിഴക്കൻ മേഖല അമേരിക്കൻ പിന്തുണയുള്ള കുർദുകളും വടക്കൻ മേഖല തുർക്കിയും കിഴക്കു പടിഞ്ഞാറൻ മേഖല റിബലുകളും തെക്ക് ഗോലാൻ മേഖല ഇസ്രയേലുമാണ് നിയന്ത്രിച്ചിരുന്നത്.
എന്നിരുന്നാലും പ്രധാന നഗരങ്ങളും ജനവാസമേഖലകളും ഉൾപ്പെടുന്ന സിറിയയുടെ ഹൃദയഭൂമി (Heartland) അസദിന്റെ നിയന്ത്രണത്തിലായിരുന്നു. ആഭ്യന്തര യുദ്ധത്തിനു പിന്നാലെ യുഎസ് അടക്കമുള്ള രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധങ്ങളും എണ്ണ സമ്പന്നമായ പ്രദേശങ്ങൾ മിക്കതും വിമതർ പിടിച്ചെടുത്തതും സിറിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും വെടിനിർത്തൽ വന്ന 2016 മുതൽ ഇടയ്ക്കിടെ ഉണ്ടായ ഭീകരാക്രമണങ്ങളും ചാവേർ സ്ഫോടനങ്ങളും മാറ്റിനിർത്തിയാൽ സിറിയ പൊതുവേ സമാധാനപരമായിരുന്നു.
∙ പ്രതിപക്ഷം കാത്തിരുന്നു; സ്വയം കുഴിതോണ്ടി അസദ്
സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണത്തിൽ പിടിച്ചു നിന്നെങ്കിലും റഷ്യയുടെയും ഇറാന്റെയും നിഴലിൽ നിന്നു ബഷാർ അൽ അസദിന് മോചനമുണ്ടായിരുന്നില്ല. എന്നാൽ 2022ൽ റഷ്യ - യുക്രെയ്നിനെതിരെ പ്രത്യേക സൈനിക നടപടി തുടങ്ങിയതോടെ ബഷാർ അൽ അസദ് തന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുക്രെയ്നുമായുള്ള യുദ്ധത്തിലെ ആദ്യനാളുകളിൽ കടുത്ത തിരിച്ചടി നേരിട്ട റഷ്യ, സിറിയയിലുണ്ടായിരുന്ന വാഗ്നർ സംഘത്തെയും ഒട്ടേറെ റഷ്യൻ സൈനിക സംഘങ്ങളെയും യുക്രെയ്നിലേക്ക് നിയോഗിച്ചു. റഷ്യൻ സൈന്യവും വാഗ്നർ സംഘവും പിൻമാറിയ പോസ്റ്റുകൾ ഏറ്റെടുത്തത് സിറിയൻ സൈന്യമാണ്. സിറിയയിൽ വളർന്നു വരുന്ന ഇറാൻ സ്വാധീനത്തെ മറികടക്കാൻ 2023 മേയിൽ അറബ് ലീഗുമായി ബഷാർ അൽ അസദ് ബന്ധം പുതുക്കിയത് അപ്രതീക്ഷിത നീക്കമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാലും ഇറാന്റെ സ്വാധീനത്തിൽ നിന്നു പുറത്തു കടക്കാൻ മാത്രം സിറിയക്ക് സാധിച്ചിരുന്നില്ല.
2023 ഒക്ടോബർ 7ന് ഹമാസ് കടന്നാക്രമണം നടത്തിയതിനു പിന്നാലെ ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തിയ പ്രത്യാക്രമണം സിറിയയ്ക്കു മേലുള്ള ഇറാന്റെ പിടി അയയാൻ കാരണമായി. കൂടാതെ സിറിയയിലുള്ള ഇറാന്റെ ഒട്ടേറെ സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തകർക്കുകയും ചെയ്തു. ഹമാസിനു പിന്നാലെ ലബനനിലെ ഹിസ്ബുല്ലയ്ക്കു നേർക്കും ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ സിറിയയിൽ വിന്യസിക്കപ്പെട്ടിരുന്ന ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല സൈനികരിൽ ഭൂരിഭാഗവും ലബനനിലേക്കു തിരിച്ചു പോയിരുന്നു. ഇതോടെ ഹിസ്ബുല്ല സൈനികർ ഒഴിഞ്ഞുപോയ പോസ്റ്റുകളും സിറിയൻ ആർമിയുടെ ചുമതലയിലായി. റഷ്യൻ സൈനികരും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും സിറിയയിൽ നിന്നു പിൻമാറിയതോടെ തുർക്കിയുമായി സമാധാന ചർച്ചയ്ക്ക് റഷ്യ, ബഷാർ അൽ അസദിന്റെ മേൽ സമ്മർദം ചെലുത്താൻ തുടങ്ങി. എന്നാൽ തുർക്കിയുമായി ചർച്ചകൾക്ക് ബഷാർ അൽ അസദ് കാര്യമായ താൽപര്യം കാണിച്ചില്ല. ഒടുവിൽ തുടർച്ചയായ റഷ്യൻ സമ്മർദം മൂലം നടത്തിയ ചർച്ച സിറിയൻ അഭയാർഥികളുടെ പേരിൽ പരാജയപ്പെടുകയും ചെയ്തു.
സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് തുർക്കിയിൽ അഭയം തേടിയ ലക്ഷക്കണക്കിനു സിറിയൻ അഭയാർഥികളെ തിരിച്ചുകൊണ്ടുവരാൻ ബഷാർ അൽ അസദ് വിസമ്മതിക്കുകയും പ്രതിപക്ഷം തമ്പടിച്ചിട്ടുള്ള ഇദ്‌ലിബ് നഗരത്തിനു നേർക്ക് ഷെല്ലാക്രമണം തുടങ്ങിയതുമാണ് അസദിനെതിരായ നീക്കത്തിൽ പങ്കുചേരാൻ തുർക്കിയെ പ്രേരിപ്പിച്ചത്. സിറിയൻ സൈന്യത്തിന്റെ ആക്രമണത്തിനു പിന്നാലെ തുർക്കിയിലേക്കു വീണ്ടും അഭയാർഥി പ്രവാഹമുണ്ടായിരുന്നു. സമാധാന ചർച്ചകളിൽ തുർക്കിയോട് ബഷാർ അൽ അസദ് സ്വീകരിച്ച നയത്തിൽ റഷ്യയ്ക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു.
∙ വെട്ടിവീഴ്ത്താൻ എല്ലാവരുമെത്തി
സിറിയൻ സൈന്യത്തിന്റെ പെട്ടെന്നുള്ള പതനം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. രണ്ടാം ഇറാഖ് യുദ്ധകാലത്ത് ഇറാഖി സൈന്യവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിൻമാറ്റത്തോടെ അഫ്ഗാൻ സൈന്യവും തകർന്നതു പോലെ സിറിയൻ സൈന്യവും തകർന്നു പോയി. വൻതോതിൽ ആയുധങ്ങളും സൈനിക വാഹനങ്ങളും ഉപകരണങ്ങളും യുദ്ധവിമാനങ്ങളും എല്ലാം പിന്നിൽ ഉപേക്ഷിച്ചാണ് സിറിയൻ സൈന്യം യുദ്ധഭൂമിയിൽ നിന്ന് ഓടി മറഞ്ഞത്. ഇതിൽ 4000 സൈനികരും ഒട്ടേറെ സൈനിക വാഹനങ്ങളും അതിർത്തി കടന്ന് ഇറാഖി സൈന്യത്തിന് കീഴടങ്ങി, മറ്റൊരു വിഭാഗം ലബനനിലും അഭയം തേടി.
സിറിയൻ സൈന്യത്തിന്റെ തകർച്ചയ്ക്കു പിന്നിൽ പലകാരണങ്ങളുണ്ട്. കേവലം വിമതസഖ്യത്തിന്റെ മുന്നേറ്റമായിരുന്നില്ല, മറിച്ച് ഒട്ടേറെ വൻ ശക്തികളുടെ കൂട്ടായ ആക്രമണമാണ് സിറിയൻ സൈന്യത്തെ നിഷ്പ്രഭമാക്കിയത്. വിമത സഖ്യവുമായി ഏറ്റുമുട്ടലുണ്ടായ നവംബർ 27 മുതൽ ഡിസംബർ 8 വരെയുള്ള 11 ദിവസം കൊണ്ടാണ് സിറിയൻ സൈന്യം സമ്പൂർണ തോൽവി ഏറ്റുവാങ്ങിയത്. വിമതസഖ്യത്തിന്റെ മുന്നേറ്റത്തിനു കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രധാനപ്പെട്ട ഒട്ടേറെ സൈനിക വിഭാഗങ്ങളെ തെക്കൻ മേഖലയിലേക്ക് ചില സിറിയൻ ജനറൽമാർ ഇടപ്പെട്ടു മാറ്റിയതു വടക്കൻ മേഖലയിലെ പ്രതിരോധത്തെ ദുർബലമാക്കി. ഇതു വിമതരുടെ സ്വാധീനത്തിനു വഴങ്ങിയിട്ടാണെന്നു സൂചനയുണ്ട്.
കൂടാതെ സിറിയൻ സൈന്യത്തിനും വിമതസേനയ്ക്കും ഇടയിൽ ചിതറിക്കിടന്നിരുന്ന അൽബക്കറ ഗോത്രം ബഷാർ അൽ അസദ് സർക്കാരിനെ ചതിച്ചതായാണു വിലയിരുത്തൽ. അൽബക്കറ ഗോത്രത്തിന്റെ കീഴിലുണ്ടായിരുന്ന ഹാശ്മിര ബ്രിഗേഡിലെ അംഗങ്ങൾ ബഷാർ അൽ അസദിനെ പിന്തുണയ്ക്കുന്നവരായിരുന്നെങ്കിലും നിർണായക സമയത്ത് കൂറുമാറിയെന്നാണ് ആരോപണം. വിമതസൈനികരെ സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അലപ്പോയിലേക്കും ഹമയിലേക്കും യുദ്ധത്തിനു മുന്നേ ഒളിച്ചുകടക്കാൻ അൽബക്കറ ഗോത്രവും ഹാശ്മിര ബ്രിഗേഡും സഹായിച്ചു.
വിമതസേന നഗരത്തിനു നേർക്ക് ആക്രമണം തുടങ്ങിയതിനൊപ്പം നഗരത്തിനുള്ളിലും പോരാട്ടം തുടങ്ങാൻ ഇത്തരം സ്ലീപ്പർ സെല്ലുകൾക്കായി. അൽബക്കറ ഗോത്രത്തിനോടൊപ്പം മറ്റു ചില ഗോത്രങ്ങളും സിറിയൻ സൈന്യത്തിനു നേർക്ക് പോരാട്ടം തുടങ്ങുകയും ചെയ്തു. ഇതോടെ സിറിയൻ സൈന്യത്തിന്റെ കണക്കൂകൂട്ടൽ തെറ്റുകയും പ്രതിരോധകേന്ദ്രങ്ങൾ ഉപേക്ഷിച്ച് അവർ പിൻമാറാനും നിർബന്ധിതരായി. കൂടാതെ സിറിയൻ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇസ്രയേൽ തകർത്തതും സൈനികർക്കു പിൻമാറാൻ തെറ്റായ സന്ദേശം എതിരാളികൾ നൽകിയതും സൈന്യത്തിന്റെ പ്രതിരോധത്തെ ചിന്നഭിന്നമാക്കി കളഞ്ഞു.
സംഘടിത ആക്രമണമാണ് സിറിയൻ സൈന്യത്തിനെതിരെയുണ്ടായത്. പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) സംഘത്തിനു പരിശീലനം നൽകിയത് യുഎസ് ചാരസംഘടനയായ സിഐഐയാണ്. വിമതസേനയ്ക്ക് ഇസ്രയേൽ വ്യോമസേന ആകാശ പിന്തുണയും നൽകി. ഡമാസ്കസ് വിമാനത്താവളമടക്കം ഒട്ടേറെ സിറിയൻ സൈനികത്താവളങ്ങൾ ഇസ്രയേൽ ആക്രമിച്ചു നശിപ്പിച്ചത് സിറിയൻ സേനയുടെ വ്യോമാക്രമണ ശേഷിയെ പ്രതികൂലമായി ബാധിച്ചു. കൂടാതെ മേഖലയിലെ ഒട്ടേറെ പാലങ്ങളും റോഡുകളും ഇറാന്റെ സൈനിക കേന്ദ്രങ്ങളും തകർത്ത ഇസ്രയേൽ നടപടി ഫലത്തിൽ വിമതസഖ്യത്തിന് നേട്ടമായി.
ഡമാസ്കസിലേക്ക് മുന്നേറിയ വിമതസേനയ്ക്കൊപ്പം ചെച്ചൻ വിമതർ, ചൈനീസ് ഉയിഗുർ മുസ്‌ലിം, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ തുടങ്ങി മധ്യേഷ്യയിൽ നിന്നും കോക്കസ് മേഖലയിൽ നിന്നുമുള്ള ഒട്ടേറെ പ്രവർത്തകരുമുണ്ട്. റഷ്യക്കെതിരെ യുക്രെയ്നിൽ പോരാടുന്ന ഫോറിൻ ലീജിയനിൽപ്പെട്ടവരാണ് ഈ സൈനികരെന്നാണ് വിലയിരുത്തൽ. ഇവർക്കും പരിശീലനം നൽകിയത് സിഐഎയും യുക്രെയ്നുമാണ്. സിറിയൻ സൈന്യത്തിനു നേർക്കുള്ള വിമത സഖ്യത്തിന്റെ ആക്രമണം കോഓർഡിനേറ്റ് ചെയ്തത് ഈ സംഘമാണെന്നാണ് റഷ്യയുടെ വിലയിരുത്തൽ.
∙ ആയുധപ്പുരകൾ വിമതർക്ക് തുറന്നിട്ടു; റഷ്യയ്ക്ക് നഷ്ടം എസ്400 റഡാർ
ഇരമ്പിവന്ന വിമതസഖ്യത്തിന്റെ മുന്നേറ്റത്തിനു മുന്നിൽ ആയുധങ്ങളും സൈനിക വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം ഉപേക്ഷിച്ചാണ് സിറിയൻ സൈന്യം പാലായനം ചെയ്തത്. സിറിയൻ സേനയെ സഹായിക്കാനെത്തിയ ഇറാഖിലെയും ഇറാനിലെയും സായുധ സംഘങ്ങളെ ഇസ്രയേൽ വ്യോമസേനയും തകർത്തു. അലപ്പോ വിമാനത്താവളത്തിൽ സിറിയൻ സൈന്യം ഉപേക്ഷിച്ചു രക്ഷപ്പെട്ട ഒട്ടേറെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളുമെല്ലാം വിമത സംഖ്യം പിടിച്ചെടുത്തു. പിൻമാറിയപ്പോൾ ആയുധപ്പുരകൾ തകർക്കാതിരുന്ന സിറിയൻ സൈന്യത്തിന്റെ നടപടി വിമതസേനയ്ക്ക് തുടർ ആക്രമണങ്ങൾക്ക് വൻആയുധ ശേഖരവും സമ്മാനിച്ചു. ഡമാസ്കസിലെ ആയുധപ്പുരമാത്രമാണ് സൈന്യം നശിപ്പിച്ചു കളഞ്ഞത്.
കൂട്ടത്തിൽ കനത്ത നഷ്ടം നേരിട്ടത് റഷ്യയ്ക്കാണ്. റഷ്യയുടെ അത്യാധുനിക എസ്400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ റഡാർ സിസ്റ്റം വിമതസേന പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. അഞ്ചു മില്യൻ അമേരിക്കൻ ഡോളർ വിലമതിക്കുന്ന പോഡ്‌ലെറ്റ് –കെ1 എന്നറിയപ്പെടുന്ന റഡാർ സംവിധാനം താഴ്ന്നു പറക്കുന്ന മിസൈലുകളെയും വിമാനങ്ങളെയും ട്രാക്ക് ചെയ്യാൻ ശേഷിയുള്ളതാണ്. എസ് 400 മിസൈൽ പ്രതിരോധ സംവിധാനം പരിശോധിക്കാൻ വർഷങ്ങളായി കിണഞ്ഞു പരിശ്രമിക്കുന്ന യുഎസ് സേനയ്ക്ക് പിടിച്ചെടുത്ത റഷ്യ റഡാർ ഉപകരിച്ചേക്കും. പ്രതിരോധത്തിനു പോലും നിൽക്കാതെ സിറിയൻ സൈന്യം പിൻമാറാൻ തുടങ്ങിയതോടെ റഷ്യയും തങ്ങളുടെ സൈനികർക്ക് പിൻമാറ്റ ഉത്തരവ് നൽകി. ഇതോടെ അലപ്പോയ്ക്കു പിന്നാലെ ഹമ നഗരത്തിന്റെയും ഹുംസ് നഗരത്തിന്റെയും ഡമാസ്കസിന്റെയും പതനവും പൂർണമായി.
∙ വെടിക്കെട്ടിന് ആര് തീകൊളുത്തും?
സിറിയയിൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും വരും ആഴ്ചകളിലോ മാസങ്ങളിലോ ആയി വീണ്ടും പോരാട്ടം തുടങ്ങിയേക്കുമെന്നാണ് മിക്കവരും കണക്കുകൂട്ടുന്നത്. ഐഎസ് ഭീകരർ സിറിയയിൽ ആക്രമണം അഴിച്ചുവിട്ട കാലത്തെ പോലെ ഒരു പോരാട്ടത്തിന് ഇനിയും സിറിയ സാക്ഷ്യം വഹിച്ചേക്കുമെന്നാണു ലോകത്തിന്റെ ആശങ്ക. ആര് ആരെയൊക്കെയാണ് ആക്രമിക്കുന്നത് എന്നു പോലും തിട്ടമില്ലാതിരുന്ന ആ നാളുകളിൽ സിറിയൻ ജനങ്ങൾ അനുഭവിച്ചത് ലോകത്തെ മറ്റൊരു സമൂഹവും നേരിടാത്ത അത്രയും കൊടിയ ദുരിതമായിരുന്നു.
വിമത സഖ്യത്തിന്റെ വിജയത്തിനു പിന്നാലെ തുർക്കി സൈന്യം അലപ്പോയിലെത്തിയതായാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ അഭയം തേടിയിട്ടുള്ള സിറിയക്കാരെ തിരിച്ചു പുനരധിവസിപ്പിക്കുകയെന്നതാണ് തുർക്കിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്.
എന്നാൽ കിഴക്കൻ മേഖലയിലും വടക്കൻ മേഖലയിലുമായി സ്വാധീനം ഉറപ്പിച്ചിട്ടുള്ള യുഎസ് പിന്തുണയുള്ള കുർദ് സേനയെ തകർക്കുകയെന്നതാണ് തുർക്കിയുടെ പരമമായ ലക്ഷ്യം. വടക്കൻ മേഖലയിൽ 30 കിലോമീറ്റർ വീതിയിൽ ബഫർ സോൺ നിർമിക്കമെന്നാണ് തുർക്കിയുടെ നിലപാട്. രണ്ടു വർഷം മുൻപും തുർക്കി ഇത്തരം ഒരു ബഫർ സോണിന് ശ്രമം നടത്തിയിരുന്നു. അതിനാൽ തുർക്കി സേനയുടെ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് കുർദ് സേനയായ എസ്ഡിഎഫ്. തുർക്കി ആക്രമിച്ചാൽ കുർദുകൾക്ക് സഹായവുമായി യുഎസും ഇസ്രയേലും രംഗത്ത് എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ബഷാർ അൽ അസദിന്റെ പതനത്തിനു തൊട്ടുപിന്നാലെ ഇസ്രയേൽ സൈന്യം ഗോലാൻ കുന്നുകളിൽ കടന്നു കയറുകയും ഹെർമോൻ പർവതം പൂർണമായും പിടിച്ചെടുക്കുകയും ചെയ്തു. സിറിയയെയും ലബനനെയും ഈ കുന്നിൽ നിന്നു സുഗമമായി വീക്ഷിക്കാമെന്നത് ഇസ്രയേലിനു സൈനികമായി വൻ മുൻതൂക്കം നൽകും. എച്ച്ടിഎസ് ഡമാസ്കസ് പിടിച്ചെടുത്തതതിനാൽ പ്രതിരോധം ലക്ഷ്യമിട്ട് ബഫർ സോൺ നിർമിക്കാനാണ് സിറിയയിലേക്ക് കടന്നു കയറിയതെന്നാണ് ഇസ്രയേൽ വാദം. എന്നാൽ ഗോലാൻ കുന്നുകളിലെ എണ്ണനിക്ഷേപവും കുടിവെള്ള സ്രോതസ്സുകളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ നീക്കമെന്നാണു വിലയിരുത്തൽ. സിറിയൻ സൈന്യം ഉപേക്ഷിച്ചു പോയ ആയുധപ്പുരകൾ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു. തീവ്രവാദികളുടെ കൈവശം ആയുധങ്ങൾ എത്താതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. സിറിയയിലൂടെയുള്ള ഇറാന്റ ആയുധക്കടത്ത് തടയുകയെന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്.
∙ ലിബിയയുടെ വിധിയോ, സിറിയ ഛിന്നഭിന്നമാകുമോ?
അസദ് സർക്കാരിന്റെ പതനത്തോടെ അധികാരത്തിനായുള്ള പോരാട്ടം സിറിയയിൽ വൈകാതെ തുടങ്ങിയേക്കും. അധികാരം പിടിച്ചെടുത്ത പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലെ ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനിയാണ് വിമതസഖ്യത്തിന്റെ നേതാവായി നിലകൊള്ളുന്നത്. എന്നാൽ തുർക്കി പിന്തുണയ്ക്കുന്നത് അസദ് സർക്കാരിനെതിരെയുള്ള പ്രക്ഷോഭകർ രൂപം കൊടുത്ത ഫ്രീ സിറിയൻ ആർമി എല്ലാം ഉൾപ്പെടുന്ന സിറിയൻ നാഷനൽ ആർമി എന്ന (എസ്എൻഎ) വിഭാഗത്തെയാണ്. പുതിയ ഭരണക്രമം രൂപപ്പെടും വരെ കാവൽ പ്രധാനമന്ത്രിയായി നിലവിലുള്ള പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലിയെ നിയമിച്ചിട്ടുണ്ട്.
ഒട്ടേറെ സായുധ സംഘങ്ങളുടെ ഒരു കൂട്ടം മാത്രമാണ് ഇപ്പോഴും സിറിയൻ വിമതസേന. അതിനാൽ അധികാരത്തിനായുള്ള വടംവലി ഏതു നിമിഷവും ആരംഭിച്ചേക്കും. സിറിയയുടെ ഏകീകരണമാണ് ആദ്യലക്ഷ്യമെന്നാണ് എച്ച്ടിഎസ് തലവൻ അബു മുഹമ്മദ് അൽ ജുലാനിയുടെ പ്രഖ്യാപനം. ഐഎസ് ഭീകരവാദികളുടെയും കുർദുകളുടെയും നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങൾ കൂടി ചേർത്താണ് ഈ ഏകീകരണമെങ്കിൽ മറ്റൊരു ആഭ്യന്തര യുദ്ധത്തിന് സിറിയ സാക്ഷ്യം വഹിച്ചേക്കും. നിലവിൽ കുർദുകളുടെ നിയന്ത്രണത്തിലുള്ള മേഖലയ്ക്കു നേർക്ക് തുർക്കി സൈന്യവും എസ്എൻഎയും ഏതു നിമിഷവും ആക്രമണം തുടങ്ങുമെന്ന ആശങ്ക ശക്തമാണ്.
മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ സിറിയയിലുണ്ടായ ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണ്. യൂറോപ്പ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അഭയാർഥി പ്രവാഹത്തിനു തുടക്കമിട്ടത് ലിബിയയിലെ ആഭ്യന്തരയുദ്ധമായിരുന്നു. ലിബിയയിലെ ഏകാധിപതി മുഹമ്മർ ഖദ്ദാഫിയെ പുറത്താക്കിയെങ്കിലും അധികാരത്തിനായുള്ള പോരാട്ടങ്ങൾ കടുത്തതോടെ നരകതുല്യമായ ജീവിതമാണ് പിന്നീട് ലിബിയൻ ജനത നേരിട്ടത്. ഖദ്ദാഫിയെ പുറത്താക്കിയതു തെറ്റായിപ്പോയെന്നു കലാപത്തിൽ പങ്കെടുത്ത ഒട്ടേറെ സാധാരണക്കാർ പിന്നീട് വിലപിച്ചത് സിറിയയിലും ആവർത്തിക്കുമോയെന്നതാണ് ബാക്കിയാകുന്ന ചോദ്യം.