ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി എന്ന് ഒറ്റവാക്കിൽ മൊസാദിനെ വിശേഷിപ്പിക്കാമെങ്കിലും അതിനുമൊക്കെ ഏറെ മേലെയാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്‍സ് ആൻഡ് സ്പെഷൽ ഓപറേഷൻസ് (The Institute for Intelligence and Special Operations) എന്ന ഔദ്യോഗിക നാമം പേറുന്ന മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും ലോകത്ത് ഒന്നാം നിരയിലാണ് മൊസാദിന്റെ സ്ഥാനം. വിഷപ്രയോഗം മുതൽ ഗറിലാ യുദ്ധതന്ത്രങ്ങൾ വരെയുള്ള മാരക പ്രഹരങ്ങളിലൂടെ പ്രതിയോഗികളെ വിറപ്പിച്ച ചരിത്രമാണ് ഇസ്രയേൽ ചാരസംഘടനയ്ക്കുള്ളത്. മൊസാദ് ഉൾപ്പെട്ട, ചോരക്കറ പുരണ്ട ഒട്ടേറെ സംഭവങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്, നിഗൂഢമാണ്. 1949 ഡിസംബർ 13നാണ് മൊസാദ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനകൂടിയാണ് മൊസാദ്. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രായേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. മൊസാദ് മേധാവി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലാതെ മറ്റാരോടും ഉത്തരം പറയാൻ ബാധ്യസ്ഥനല്ല എന്നത് ഈ സംഘടനയുടെ വീര്യം ഉയർത്തുന്നു. സംഘടനയുടെ ആപ്തവാക്യം ബൈബിളിൽനിന്നു കടമെടുത്ത വചനങ്ങളാണ്.

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി എന്ന് ഒറ്റവാക്കിൽ മൊസാദിനെ വിശേഷിപ്പിക്കാമെങ്കിലും അതിനുമൊക്കെ ഏറെ മേലെയാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്‍സ് ആൻഡ് സ്പെഷൽ ഓപറേഷൻസ് (The Institute for Intelligence and Special Operations) എന്ന ഔദ്യോഗിക നാമം പേറുന്ന മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും ലോകത്ത് ഒന്നാം നിരയിലാണ് മൊസാദിന്റെ സ്ഥാനം. വിഷപ്രയോഗം മുതൽ ഗറിലാ യുദ്ധതന്ത്രങ്ങൾ വരെയുള്ള മാരക പ്രഹരങ്ങളിലൂടെ പ്രതിയോഗികളെ വിറപ്പിച്ച ചരിത്രമാണ് ഇസ്രയേൽ ചാരസംഘടനയ്ക്കുള്ളത്. മൊസാദ് ഉൾപ്പെട്ട, ചോരക്കറ പുരണ്ട ഒട്ടേറെ സംഭവങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്, നിഗൂഢമാണ്. 1949 ഡിസംബർ 13നാണ് മൊസാദ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനകൂടിയാണ് മൊസാദ്. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രായേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. മൊസാദ് മേധാവി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലാതെ മറ്റാരോടും ഉത്തരം പറയാൻ ബാധ്യസ്ഥനല്ല എന്നത് ഈ സംഘടനയുടെ വീര്യം ഉയർത്തുന്നു. സംഘടനയുടെ ആപ്തവാക്യം ബൈബിളിൽനിന്നു കടമെടുത്ത വചനങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി എന്ന് ഒറ്റവാക്കിൽ മൊസാദിനെ വിശേഷിപ്പിക്കാമെങ്കിലും അതിനുമൊക്കെ ഏറെ മേലെയാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്‍സ് ആൻഡ് സ്പെഷൽ ഓപറേഷൻസ് (The Institute for Intelligence and Special Operations) എന്ന ഔദ്യോഗിക നാമം പേറുന്ന മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും ലോകത്ത് ഒന്നാം നിരയിലാണ് മൊസാദിന്റെ സ്ഥാനം. വിഷപ്രയോഗം മുതൽ ഗറിലാ യുദ്ധതന്ത്രങ്ങൾ വരെയുള്ള മാരക പ്രഹരങ്ങളിലൂടെ പ്രതിയോഗികളെ വിറപ്പിച്ച ചരിത്രമാണ് ഇസ്രയേൽ ചാരസംഘടനയ്ക്കുള്ളത്. മൊസാദ് ഉൾപ്പെട്ട, ചോരക്കറ പുരണ്ട ഒട്ടേറെ സംഭവങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്, നിഗൂഢമാണ്. 1949 ഡിസംബർ 13നാണ് മൊസാദ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനകൂടിയാണ് മൊസാദ്. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രായേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. മൊസാദ് മേധാവി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലാതെ മറ്റാരോടും ഉത്തരം പറയാൻ ബാധ്യസ്ഥനല്ല എന്നത് ഈ സംഘടനയുടെ വീര്യം ഉയർത്തുന്നു. സംഘടനയുടെ ആപ്തവാക്യം ബൈബിളിൽനിന്നു കടമെടുത്ത വചനങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി എന്ന് ഒറ്റവാക്കിൽ മൊസാദിനെ വിശേഷിപ്പിക്കാമെങ്കിലും അതിനുമൊക്കെ ഏറെ മേലെയാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്‍സ് ആൻഡ് സ്പെഷൽ ഓപറേഷൻസ് (The Institute for Intelligence and Special Operations) എന്ന ഔദ്യോഗിക നാമം പേറുന്ന മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും ലോകത്ത് ഒന്നാം നിരയിലാണ് മൊസാദിന്റെ സ്ഥാനം. വിഷപ്രയോഗം മുതൽ ഗറിലാ യുദ്ധതന്ത്രങ്ങൾ വരെയുള്ള മാരക പ്രഹരങ്ങളിലൂടെ പ്രതിയോഗികളെ വിറപ്പിച്ച ചരിത്രമാണ് ഇസ്രയേൽ ചാരസംഘടനയ്ക്കുള്ളത്.

മൊസാദ് ഉൾപ്പെട്ട, ചോരക്കറ പുരണ്ട ഒട്ടേറെ സംഭവങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്, നിഗൂഢമാണ്. 1949 ഡിസംബർ 13നാണ് മൊസാദ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനകൂടിയാണ് മൊസാദ്. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രായേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്.

ADVERTISEMENT

മൊസാദ് മേധാവി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലാതെ മറ്റാരോടും ഉത്തരം പറയാൻ ബാധ്യസ്ഥനല്ല എന്നത് ഈ സംഘടനയുടെ വീര്യം ഉയർത്തുന്നു. സംഘടനയുടെ ആപ്തവാക്യം ബൈബിളിൽനിന്നു കടമെടുത്ത വചനങ്ങളാണ്. ‘മാർഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും, ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽ സുരക്ഷിതത്വമുണ്ട്’ സുഭാഷിതങ്ങളിൽ (11:14) നിന്നുള്ള വരികളാണ് സംഘടയുടെ മുദ്രാവാക്യം. രാജ്യത്തിന്റെ സുരക്ഷിതത്വമാണ് എല്ലാത്തിനും മേലെ എന്ന് ചുരുക്കം.

ഇസ്രയേലിനെതിരെ ഇറാനിലെ ടെഹ്റാനില്‍ നടന്ന പ്രതിഷേധ യോഗത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബാനറിൽ ഇസ്രയേല്‍ മിലിട്ടറി ഇന്റലിജൻസ് ചീഫ് ജനറൽ അമോസ് യാഡ്‌ലിൻ, മൊസാദ് തലവൻ മീർ ദാഗൻ തുടങ്ങിയവരുടെ ചിത്രങ്ങൾ. 2008ലെ ചിത്രം (Photo by ATTA KENARE / AFP)

ഏതാണ്ട് 7000 ഉദ്യോഗസ്‌ഥർ മാത്രമുള്ള മൊസാദിനു വേണ്ടി വിദേശ രാജ്യങ്ങളിൽ വിവരശേഖരണം നടത്തുന്ന കേസ് ഓഫിസർമാർ അതിസമർഥരായാണ് കരുതപ്പെടുന്നത്. ആഗോള വ്യാപകമായി 35,000 രഹസ്യ ഏജന്റുമാരും അവർക്കുണ്ട്. ഇന്ത്യയിലാണ് ഏറ്റവും കുറച്ച് മൊസാദ് ഏജന്റുമാരുള്ളത്. ഇന്ത്യയുമായി ഏറ്റവും കൂടുതൽ സഹകരിക്കുന്ന വിദേശ ഏജൻസിയും മൊസാദ് ആണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായശേഷമാണ് റോ- മൊസാദ് സഹകരണം കൂടുതൽ ശക്തമായത്. ഇന്ത്യ- പാക്കിസ്‌ഥാൻ യുദ്ധകാലത്ത് രാജ്യത്തിന് ഏറ്റവും സഹായം നൽകിയ വിദേശ ചാരസംഘടന മൊസാദ് ആണ്. പാക്കിസ്‌ഥാനെതിരെ ഒട്ടനവധി നീക്കങ്ങളിലാണ് അന്ന് റോയും മൊസാദും പങ്കാളികളായത്.

∙ ആദ്യ ദൗത്യം നാത്‌സിക്കെതിരെ

രണ്ടാം ലോക മഹായുദ്ധകാലത്ത് 60 ലക്ഷം ജൂതരെ കൂട്ടക്കൊല ചെയ്‌ത നാത്‌സി നേതാക്കളെ പിടികൂടുകയെന്നതായിരുന്നു മൊസാദിന്റെ ആദ്യകാല ദൗത്യം. മൊസാദിന്റെ സ്‌ഥാപകരിലൊരാളും 1952- 63 കാലത്ത് മേധാവിയുമായിരുന്ന ഈസ്സർ ഹാരെലാണ് ഇതിനുള്ള തന്ത്രങ്ങൾ മെനഞ്ഞത്. ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ സഹായിയായിരുന്ന അഡോൾഫ് ഐക്ക്‌മാനെ 1960ൽ അർജന്റീനയിൽ വച്ചു പിടികൂടിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ഹാരെലായിരുന്നു.

അഡോൾഫ് ഐക്ക്‌മാൻ (File Photo by GPO / AFP)
ADVERTISEMENT

യൂറോപ്പിലെ ജൂതസമൂഹത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യുകയെന്ന ഹിറ്റ്‌ലറുടെ കൽപ്പന നടപ്പാക്കാൻ ചുമതലപ്പെട്ട ഐക്ക്‌മാനായിരുന്നു ഹാരെലിന്റെ പ്രധാന നോട്ടപ്പുള്ളി. 1975ൽ ഹാരെൽ എഴുതിയ ‘ദ് ഹൗസ് ഓൺ ഗാരിബാൾഡി സ്‌ട്രീറ്റ്’ എന്ന പുസ്‌തകത്തിൽ ഐക്ക്‌മാനെ കുടുക്കിയ കഥ വിശദീകരിച്ചിട്ടുണ്ട്. ജർമനിയിൽനിന്നു രക്ഷപ്പെട്ട് അർജന്റീന തലസ്‌ഥാനമായ ബ്യൂനസ് ഐറിസിൽ റിക്കാർഡോ എലിമെന്റ് എന്ന കള്ളപ്പേരിൽ ബിസിനസുകാരനായി കഴിഞ്ഞിരുന്ന ഐക്ക്‌മാനെ കണ്ടെത്തിയതു മൊസാദ് ഏജന്റുമാരാണ്. അവിടെനിന്ന് ഐക്ക്‌മാനെ അവർ തട്ടിയെടുത്ത് ഇസ്രയേലിലെത്തിക്കുകയായിരുന്നു.

ഇസ്രയേൽ വിദേശകാര്യ സർവീസിലെ യുവ ഓഫിസറായ അബ്ബാ എബാനെ ഉപയോഗിച്ചായിരുന്നു ഹാരെൽ ഈ റാഞ്ചൽ നാടകം നടത്തിയത്. അർജന്റീന അധികൃതരുമായി നയതന്ത്ര ചർച്ച നടത്താൻ എബാനെ ബ്യൂനസ് ഐറിസിലേക്കു കൊണ്ടുപോയ ഇസ്രയേൽ വ്യോമസേനാ വിമാനത്തിൽ ഐക്ക്‌മാനെ കടത്തുകയായിരുന്നു. മടക്കയാത്രയിൽ ഈ വിമാനത്തിൽ ഐക്ക്‌മാനുണ്ടായിരുന്ന കാര്യം എബാനോ അർജന്റീന അധികൃതരോ അറിഞ്ഞില്ല. 1962 ജൂൺ ഒന്നിനു പുലർച്ചെയാണ് ഇസ്രയേലിലെ റംലേ ജയിലിൽ ഐക്മാന്റെ വധശിക്ഷ നടപ്പാക്കിയത്. അബ്ബാ എബാൻ പിന്നീട് ഇസ്രയേലിന്റെ വിദേശകാര്യമന്ത്രിയായി. 2002 നവംബറിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഈസ്സർ ഹാരെൽ (File Photo by YAAKOV SAAR / GOVERNMENT PRESS OFFICE / AFP)

പോളണ്ടിൽ ജനിച്ച ഈസ്സർ ഹാൽപെറിൻ 1930ൽ ഇസ്രയേലിലെത്തി സയണിസ്‌റ്റ് പ്രസ്‌ഥാനത്തിൽ സജീവമായ ശേഷമാണ് ഹാൽപെറിൻ എന്ന പേരിന്റെ ഹീബ്രു രൂപമായ ഹാരെൽ സ്വീകരിച്ചത്. മൊസാദ് മേധാവിയാകും മുൻപ് അദ്ദേഹം ഇസ്രയേലിന്റെ ആഭ്യന്തര ചാരസംഘടനയായ ഷിൻ ബെത്തിന്റെ തലവനായിരുന്നു. ഐക്ക്‌മാന്റെ വിചാരണക്കാലത്ത് ഈജിപ്‌തിലെ ആയുധപദ്ധതികളിൽ ജോലി ചെയ്‌തിരുന്ന ചില ജർമൻ ശാസ്‌ത്രജ്‌ഞരെ മൊസാദ് ഏജന്റുമാർ വധിച്ചിരുന്നു. ഈ സംഭവം ജർമനിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാക്കിയതോടെയാണ് പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയന്റെ നിർദേശപ്രകാരം ഹാരെൽ മൊസാദിൽനിന്നു രാജിവച്ചത്. 1965ൽ പ്രധാനമന്ത്രി ലെവി എഷ്‌ക്കോളിന്റെ ഉപദേഷ്‌ടാവായ അദ്ദേഹം 1969ൽ ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിൽ അംഗമായി. ഈസ്സർ ഹാരെൽ 91–ാം വയസിൽ 2003ലാണ് അന്തരിച്ചത്.

∙ ചീഫിന്റെ ഫോണും മോഷ്ടിക്കപ്പെട്ടു

ADVERTISEMENT

2004ൽ അന്നത്തെ മൊസാദ് തലവൻ റിട്ട. മേജർ ജനറൽ മെയിർ ദാഗന്റെ സെൽഫോൺ മോഷ്‌ടിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. ടെൽ അവീവിൽ പാർക്ക് ചെയ്‌തിരുന്ന മെയിർദാഗന്റെ കാറിൽനിന്നാണു മോഷണം. വിവരം പരസ്യപ്പെടുത്തുന്നതിനു പട്ടാളം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ വാർത്ത ‘ലോകമറിഞ്ഞു’. ഈ സംഭവം മൊസാദിന് വലിയ ക്ഷീണമുണ്ടാക്കി. ഫോൺ കണ്ടെത്തിയില്ല. ഇസ്രയേലിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ഫോൺ നമ്പരുകൾ, മറ്റു വിവരങ്ങൾ, ആർമിയുടെ ഇന്റർനെറ്റ് നെറ്റ്്‌വർക്കിനെപ്പറ്റിയുള്ള വിവരം തുടങ്ങിയവ സെൽഫോണിൽ കണ്ടേക്കാമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

∙ മ്യൂണിക്ക് ദുരന്തം

ലോകകായികചരിത്രത്തിലെ ഇരുണ്ടദിനമാണ് 1972 സെപ്റ്റംബർ 5. ബ്ലാക്ക് സെപ്‌റ്റംബർ എന്ന പലസ്‌തീൻ തീവ്രവാദിസംഘടനയുടെ അനുഭാവികൾ 1972 മ്യൂണിക്ക് ഒളിംപിക്‌സിൽ പങ്കെടുക്കാനെത്തിയ 11 ഇസ്രയേൽ ടീമംഗങ്ങളെ വെടിവച്ചുകൊന്നത് കായികചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമാണ്. കായികരംഗത്തേക്ക് തീവ്രവാദം കടന്നുചെല്ലുന്ന ആദ്യസംഭവം കൂടിയായിരുന്നു ഇത്. ഈ സംഭവം നടന്നപ്പോൾ ഒളിംപിക് വേദിയിലേക്ക് ആദ്യം ഓടിയെത്തിയത് മൊസാദ് ഉദ്യാഗസ്ഥരാണ്. മൂന്നു ഭീകരര്‍ ജർമൻ സേനയുടെ പിടിയിലാവുകയും ചെയ്‌തു.

മ്യൂണിക്ക് ഒളിംപിക് വില്ലേജിലെ ഭീകരാക്രമണത്തിനു പിന്നാലെ സൈനികവാഹനങ്ങള്‍ എത്തിയപ്പോൾ. 1972 സെപ്റ്റംബർ അഞ്ചിലെ ചിത്രം (Photo by EPU / AFP)

എന്നാൽ പിടിയിലായവർ ആഴ്‌ചകൾക്കുശേഷം ജർമൻ സർക്കാരുമായി രഹസ്യധാരണയിലെത്തി. ഭീകരരെ വിട്ടയയ്‌ക്കുന്നതിന് മറയായി ലുഫ്‌താൻസാ എയർലൈൻസിന്റെ ബോയിങ് 727 വിമാനം റാഞ്ചാൻ ജർമൻ സർക്കാർ പലസ്‌തീൻ ഭീകരരെ അനുവദിച്ചു. ഭീകരരെ മോചിപ്പിച്ചില്ലെങ്കിൽ ബോംബാക്രമണങ്ങളുടെ പരമ്പര തന്നെ നടത്തുമെന്ന ഭീകരരുടെ ഭീഷണിയെത്തുടർന്നാണ് ജർമനി ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. എന്നാൽ ജർമനി മോചിപ്പിച്ച മൂന്നുപേരിൽ രണ്ടുപേരെ മൊസാദ് പിന്നീട് വെടിവച്ചു കൊലപ്പെടുത്തി.

∙ സെപ്‌റ്റംബർ 11: ഇസ്രയേൽ ഒത്താശയോടെയോ?

അമേരിക്കയ്ക്കൊപ്പം ലോകവും ഞെട്ടിത്തെറിച്ച 2001 സെപ്‌റ്റംബർ 11 ആക്രമണത്തിന് മൊസാദ് ഒത്താശ ചെയ്‌തെന്ന് ചില ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ല. അൽ ഖായിദയുടെ വിമാനറാഞ്ചൽ സംഘത്തിൽ മൊസാദ് നിയോഗിച്ച ചില ജൂതവംശജർ നുഴഞ്ഞുകയറിയിരുന്നതിനാൽ ആക്രമണം 2001 സെപ്‌റ്റംബർ 11നുതന്നെ നടക്കുമെന്നു മൊസാദിനു വ്യക്‌തമായി അറിയാമായിരുന്നത്രെ. മാസങ്ങൾ മുൻപുതന്നെ മൊസാദ് ചാരൻമാർ യുഎസ് ആക്രമണത്തിനൊരുങ്ങുന്ന അൽഖായിദ സംഘത്തിൽ നുഴഞ്ഞുകയറിയിരുന്നു.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ചിത്രം പകർത്തുന്നവർ (File Photo by HENNY RAY ABRAMS / AFP)

മുഹമ്മദ് അത്ത നയിച്ച അൽ ഖായിദ വിമാനറാഞ്ചൽ സംഘത്തിനു വേണ്ട സൗകര്യങ്ങളെല്ലാമൊരുക്കി അന്തിമ ആക്രമണം അവരെ ഏൽപ്പിച്ചു മൊസാദ് സംഘം സൂത്രത്തിൽ പിൻമാറുകയായിരുന്നു. പക്ഷേ, ആക്രമണം ആസൂത്രണം ചെയ്‌തതിന്റെ എല്ലാ ഘട്ടത്തിലും അവസാനം വരെ സജീവമായി സഹകരിച്ചിരുന്നു. സെപ്‌റ്റംബർ 11 റാഞ്ചികളുമായി മൊസാദ് ബന്ധപ്പെടുന്നതായി യുഎസ് ചാരസംഘടനയായ സിഐഎയ്‌ക്കു സൂചന കിട്ടിയതാണ്. പക്ഷേ, യുഎസിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു മാത്രം സിഐഎയെ ധരിപ്പിച്ചു വ്യക്‌തമായ ഒരു വിവരവും നൽകാതെ അന്നു മൊസാദ് കൈകഴുകി.

∙ ലണ്ടന്‍ ഭീകരാക്രമണം: അവ്യക്ത സൂചന നൽകി മൊസാദ്

2005 ജൂലൈ 7ന് ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിൽ 56 പേരാണു കൊല്ലപ്പെട്ടത്. നാല് ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളിൽ എണ്ണൂറോളം പേർക്ക് പരുക്കേറ്റിരുന്നു. ഇങ്ങനെ ഒരു ആക്രമണമുണ്ടാകുമെന്ന് ഇസ്രയേലി ചാരസംഘടനയായ മൊസാദ് ബ്രിട്ടിഷ് അധികൃതർക്കു സൂചന നൽകിയിരുന്നതായി ഇസ്രയേൽ പത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, സൂചന അവ്യക്‌തമായതിനാൽ ശക്‌തമായ പ്രതിരോധ നടപടികളെടുക്കാനായില്ല. എവിടെയൊക്കെ, എപ്പോൾ ആക്രമണമുണ്ടാകുമെന്ന വിവരം മൊസാദ് ബ്രിട്ടിഷ് ഇന്റലിജൻസ് അധികൃതരിൽനിന്നു മനഃപൂർവം മറച്ചുപിടിച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

മൊസാദിന്റെ ഏജന്റുമാരിലൊരാളെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുന്നു. പോളണ്ടിൽനിന്നുള്ള 2010 ജൂലൈ ഏഴിലെ ചിത്രം (AFP PHOTO / Grzegorz Jakubowski)

∙ മുൻകൂട്ടി കാണാനാവാതെ പോയ ആക്രമണങ്ങൾ

ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടന എന്ന വിശേഷണമുള്ളപ്പോഴും തൊട്ടയലത്തെ ശത്രുപക്ഷത്തുനിന്നുള്ള ആക്രമണങ്ങൾ കാണാതെ പോയതിനും മൊസാദ് പഴി കേട്ട ചരിത്രമുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ– പലസ്തീൻ സംഘർഷത്തിന്റെ തുടക്കത്തിൽ (2023) ഗാസയിൽനിന്ന് ഇസ്രയേൽ നേരിട്ട ആക്രമണം മുൻകൂട്ടി കാണാൻ സാധിക്കാതെ പോയത് മൊസാദിന് വലിയ തിരിച്ചടിയായി. അതല്ല, വിഷയം വഷളാക്കാനായി മൊസാദ് കാത്തിരിക്കുകയായിരുന്നെന്നും പിന്നാമ്പുറക്കഥകളുണ്ട്.

തുടർച്ചയായ 10 വർഷത്തെ മൻമോഹൻ സിങ് സർക്കാർ ഭരണത്തിനുശേഷം 2014ൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു കാരണമായി ചില നേതാക്കൾ കണ്ടെത്തിയ വസ്തുത ഇതാണ്– ‘തോൽവിക്കു രാജ്യാന്തര തലമുണ്ട്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിനു കയ്യുണ്ട്!’

സമാനമായ തിരിച്ചടി അരനൂറ്റാണ്ട് മുൻപും ഉണ്ടായിട്ടുണ്ട്. 1973ലെ ഈജിപ്ത്– ഇസ്രയേൽ സംഘർഷത്തിലും മൊസാദിന് ഇതുപോലൊരു വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കുമെന്ന് അന്നത്തെ ഈജിപ്ത് പ്രസിഡന്റ് അൻവർ സദാത്ത് ഇടയ്ക്കിടെ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. സദാത്ത് ഭീഷണി മുഴക്കുന്നതേയുള്ളൂ, ആക്രമിക്കില്ലെന്ന് മൊസാദ് ഭരണാധികാരികൾക്ക് റിപ്പോർട്ടും നൽകി. പക്ഷേ, അപ്രതീക്ഷിതമായി സദാത്ത് ആക്രമിച്ചു. ഇസ്രയേൽ തിരിച്ചടിച്ചെങ്കിലും 1967ലെ യുദ്ധത്തിൽ നഷ്ടപ്പെട്ട ചില പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ആ യുദ്ധത്തിൽ ഈജിപ്തിനു സാധിച്ചു.

∙ കോൺഗ്രസിന്റെ തോൽവിക്കുപിന്നിലും മൊസാദ്!

തുടർച്ചയായ 10 വർഷത്തെ മൻമോഹൻ സിങ് സർക്കാർ ഭരണത്തിനുശേഷം 2014ൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു കാരണമായി ചില നേതാക്കൾ കണ്ടെത്തിയ വസ്തുത എന്താണെന്ന് അറിയാമോ? തോൽവിക്കു രാജ്യാന്തര തലമുണ്ട്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിനു കയ്യുണ്ട്! തോൽവിയെക്കുറിച്ചു പഠനം നടത്താൻ പാർട്ടി ഉന്നത സമിതിയെ നിയോഗിക്കാനിരിക്കെ ചില നേതാക്കളാണ് പരാജയം മൊസാദിന്റെ തലയിലിട്ടത്. പൊതു തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ മുതിർന്ന നേതാവ് മോഹൻ പ്രകാശാണു ‘മൊസാദ് തിയറി’ പുറത്തുവിട്ടത്. 2009ലെ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം ആർഎസ്‌എസ് മൊസാദിനെ കൂട്ടുപിടിച്ചു വൻ വ്യവസായികളെയും മാധ്യമങ്ങളെയും വിലയ്‌ക്കെടുത്തെന്ന് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ വെളിപ്പെടുത്തുകയായിരുന്നു.

ഇറാന്റെ പ്രതിരോധ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാനെത്തിയ മൊസാദ് ഏജന്റുമാരിൽനിന്നു പിടിച്ചെടുത്തതായി അവകാശപ്പെട്ട് പ്രദർശിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ (Photo by Iran’s Intelligence Ministry / AFP)

∙ മൊസാദ് കേരള നിയമസഭയിലും

2008 ജൂലൈ 10ന് കേരള നിയമസഭയിലും മൊസാദ് ‘ചർച്ച’യായി. മൊസാദ് ഉദ്യോഗസ്ഥർക്ക് നമ്മുടെ കേന്ദ്ര രഹസ്യ ഏജൻസിയായ റോ ഫോർട്ട് കൊച്ചിയിൽ താമസസൗകര്യമൊരുക്കിയെന്ന വാർത്തയാണ് സഭയിലെത്തിയത്. ഇതേപ്പറ്റി വിശദമായി അന്വേഷിക്കുമെന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ നിയമസഭയിൽ അറിയിക്കുകയും ചെയ്തു. ഇസ്രയേലി ഓഫിസർമാർ അവിടെ താമസിച്ച് യോഗാഭ്യാസപരിശീലനം നടത്തി എന്നും മറ്റും വാർത്ത പരന്നിരുന്നു. ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രിയും അന്ന് പ്രതിരോധ മന്ത്രിയുമായ എഹൂദ് ബരാക്ക് തൊട്ടു തലേ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

മൊസാദ് ഏജന്റുമാരില്‍നിന്നു പിടിച്ചെടുത്തതായി അവകാശപ്പെട്ട് ഇറാൻ സൈന്യം പ്രദർശിപ്പിച്ചിരിക്കുന്ന ആയുധങ്ങൾ (Photo by Iran’s Intelligence Ministry / AFP)

മാനസിക സമ്മർദം നേരിടുന്ന മൊസാദിന്റെ കേഡർ ഓഫിസർമാരിൽ വിഷാദരോഗ ലക്ഷണങ്ങൾ പ്രകടമായതാണ് ഇവർക്ക് യോഗാഭ്യാസത്തിൽ പരിശീലനം നൽകാനുള്ള കാരണമായതെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. ഇതിനായി മൊസാദിന്റെ ഉന്നതാധികാരികൾതന്നെ നിർദേശിച്ചതായിരുന്നത്രേ കേരള സന്ദർശനവും യോഗാഭ്യാസവും. കേരളത്തിലെ തങ്ങളുടെ യഹൂദ വേരുകൾ പഠിക്കാനെത്തിയ ചരിത്ര വിദ്യാർഥികളായാണ് ഇവർ സ്വയം വിശേഷിപ്പിച്ചത്. റോയുടെ സമ്പൂർണ സഹകരണത്തോടെയായിരുന്നു ഈ പരിശീലനം എന്നതിനാൽ കൂടുതൽ വാർത്തകൾ പിന്നീട് പുറത്തുവന്നതുമില്ല.

English Summary:

From Yoga Training for Agents in Kerala to Involvement in the US World Trade Center Attack: How Mossad Emerged as the Most Talked-about Intelligence Agency Worldwide in 75 Years