ഡിസംബർ 8, ഞായറാഴ്ച. അസദ് ഭരണകൂടം തകർന്നു വീണ വാർത്ത അറിഞ്ഞതോടെ ഒരുകൂട്ടം ജനം സിറിയയിലെ കുപ്രസിദ്ധ ജയിലിലേക്ക് ഒഴുകിയെത്തി. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ‘മനുഷ്യ അറവുശാല’ എന്നറിയപ്പെടുന്ന ജയിലിൽ വര്‍ഷങ്ങളായി നരകിച്ച് കഴിയുന്ന ഉറ്റവരെ കാണാനുള്ള ഓട്ടമായിരുന്നു അത്. വരും ദിവസങ്ങളിൽ വധശിക്ഷയ്ക്ക് വരെ വിധിച്ചവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് തടവുകാരാണ് ഭൂഗർഭ ജയിലുകളിൽ കഴിഞ്ഞിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാതിരുന്ന ഉറ്റവരെയും ബന്ധുക്കളെയും തേടി ജനം അവിടേക്ക് ഇരച്ചെത്തുകയായിരുന്നു. എന്തായിരുന്നു ആ ജയിലിന്റെ പ്രത്യേകത? സിറിയയിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും കുപ്രസിദ്ധവുമായ ജയിലായിരുന്നു അത്. കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമത സായുധ സംഘം തുറന്നുവിട്ടത്. ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. ‘കശാപ്പുശാല’ എന്നറിയപ്പെട്ട സെയ്ദാനിയ ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് സെയ്ദാനിയ തടവറയുടെ ചരിത്രം? എന്താണ് അവിടുത്തെ ക്രൂരമായ ശിക്ഷകൾ? ആരൊക്കെയാണ് ഈ തടവറയിൽ കഴിഞ്ഞിരുന്നത്? ഞെട്ടിക്കുന്നതാണ് ആ കഥ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 8, ഞായറാഴ്ച. അസദ് ഭരണകൂടം തകർന്നു വീണ വാർത്ത അറിഞ്ഞതോടെ ഒരുകൂട്ടം ജനം സിറിയയിലെ കുപ്രസിദ്ധ ജയിലിലേക്ക് ഒഴുകിയെത്തി. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ‘മനുഷ്യ അറവുശാല’ എന്നറിയപ്പെടുന്ന ജയിലിൽ വര്‍ഷങ്ങളായി നരകിച്ച് കഴിയുന്ന ഉറ്റവരെ കാണാനുള്ള ഓട്ടമായിരുന്നു അത്. വരും ദിവസങ്ങളിൽ വധശിക്ഷയ്ക്ക് വരെ വിധിച്ചവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് തടവുകാരാണ് ഭൂഗർഭ ജയിലുകളിൽ കഴിഞ്ഞിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാതിരുന്ന ഉറ്റവരെയും ബന്ധുക്കളെയും തേടി ജനം അവിടേക്ക് ഇരച്ചെത്തുകയായിരുന്നു. എന്തായിരുന്നു ആ ജയിലിന്റെ പ്രത്യേകത?

സിറിയയിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും കുപ്രസിദ്ധവുമായ ജയിലായിരുന്നു അത്. കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമത സായുധ സംഘം തുറന്നുവിട്ടത്. ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. ‘കശാപ്പുശാല’ എന്നറിയപ്പെട്ട സെയ്ദാനിയ ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുന്ന  ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് സെയ്ദാനിയ തടവറയുടെ ചരിത്രം? എന്താണ് അവിടുത്തെ ക്രൂരമായ ശിക്ഷകൾ? ആരൊക്കെയാണ് ഈ തടവറയിൽ കഴിഞ്ഞിരുന്നത്? ഞെട്ടിക്കുന്നതാണ് ആ കഥ.

സെയ്ദാനിയ ജയിലിൽ‍ നിന്നു പുറത്തിറങ്ങുന്ന തടവുകാരെ കാത്തുനിൽക്കുന്നവർ. (Photo: REUTERS/Amr Abdallah Dalsh)
ADVERTISEMENT

∙ കൊടുംക്രൂരതയുടെ തടവറ

സിറിയയിലെ വർഷങ്ങളായുള്ള അടിച്ചമർത്തൽ ഭരണത്തിന്റെ നടുക്കുന്ന പ്രതീകമാണ് സെയ്ദാനിയ ജയിൽ . അവിടുത്തെ ഭയാനകമായ സാഹചര്യങ്ങൾ, വ്യവസ്ഥാപിത പീഡനങ്ങൾ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ തുടങ്ങിയവ കാരണം ‘മനുഷ്യ കശാപ്പുശാല’ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. സർക്കാർ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ക്രൂരതയുടെ പ്രതീകം കൂടിയാണ് ഈ ജയിലുകൾ. സിറിയയിലെ ജയിലുകളുടെ ഭീകരമായ ചിത്രങ്ങൾ ഇതിനോടകം തന്നെ രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള ഈ ജയിലുകളിൽ കൊടും പീഡനങ്ങൾ, പട്ടിണി, കൂട്ടക്കൊലകൾ എന്നിവയുൾപ്പെടെയുള്ള അതിക്രമങ്ങളാണ് നടന്നിരുന്നത്. ഈ വിഷയത്തിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ വരെ പലപ്പോഴും ഇടപ്പെട്ടിട്ടുമുണ്ട്.

∙ ജയിൽ സ്ഥാപിച്ചത് ബഷാറിന്റെ പിതാവ്

1980കളുടെ തുടക്കത്തിൽ ബഷാർ അൽ അസദിന്റെ പിതാവ് ഹഫീസ് അൽ അസദിന്റെ കാലത്ത് ഡമാസ്‌കസിന് വടക്ക് 30 കിലോമീറ്റർ മാറി ഒരു ചെറിയ പട്ടണത്തിലാണ് സെയ്ദാനിയ ജയിൽ സ്ഥാ‌പിച്ചത്. അസദ് ഭരണത്തിനെതിരെ ശബ്ദിച്ചിരുന്നവരെ ക്രൂരമായി പീഡിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത് സ്ഥാപിച്ചത്. പതിറ്റാണ്ടുകളോളം സെയ്ദാനിയ ജയിൽ സിറിയൻ മിലിട്ടറി പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. സിറിയയിലെ ജയിലുകൾ കൂട്ടക്കൊലകൾക്കും പീഡനങ്ങൾക്കും അതിവേഗമാണ് കുപ്രസിദ്ധി നേടിയത്. 2000ൽ അധികാരത്തിലെത്തിയ ബഷാർ അൽ അസദാണ് ഈ ജയിൽ സംവിധാനങ്ങളെ ക്രൂരതയുടെ പുതിയ തലത്തിലേക്ക് എത്തിച്ചത്, പ്രത്യേകിച്ചും 2011ൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം. തുടർച്ചയായ ആഭ്യന്തരയുദ്ധത്തിൽ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരും സാധാരണക്കാരും ഭരണകൂടത്തെ എതിർത്തുവെന്ന് ആരോപിച്ച് തടവിലാക്കപ്പെട്ടു. ഈ തടങ്കലുകൾ ക്രമസമാധാനപാലനത്തിനല്ല, മറിച്ച് വിയോജിപ്പുകളെ നിശ്ശബ്ദമാക്കുന്നതിനും ജനങ്ങളിൽ ഭയം വിതയ്ക്കുന്നതിനുമായിരുന്നു ബഷാർ ഉപയോഗിച്ചത്.

സെയ്ദാനിയ ജയിലില്‍ തടവുകാരെ തിരയുന്ന സിറിയൻ സിവിൽ ഡിഫൻസ് ഗ്രൂപ്പിലെ അംഗങ്ങൾ. (Photo: REUTERS/Amr Abdallah Dalsh)
ADVERTISEMENT

∙ ഭൂമിക്കടിയിൽ അജ്ഞാത, നിഗൂഢ തടവറകൾ

2024ലെ യുഎൻ റിപ്പോർട്ടുകൾ പ്രകാരം ബഷാർ അസദിന്റെ ഭരണത്തിനു കീഴിൽ ഏകദേശം നൂറിലധികം തടവറകൾ ഉണ്ടായിരുന്നു എന്നാണ്. അതേസമയം ഭൂമിക്കടിയിൽ രഹസ്യമായി പ്രവർത്തിക്കുന്ന മറ്റു നിരവധി ജയിലുകൾ ഉണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്. സിറിയിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ട് ജയിലുകൾ ടാഡ്‌മോറും സെയ്ദാനിയയുമാണ്. ഇവ യഥാക്രമം പുരാതന നഗരമായ പാൽമിറയിലെ മരുഭൂമിയിലും ഡമാസ്കസിന് തൊട്ടടുത്തുമായിരുന്നു നിലനിൽക്കുന്നത്. ഇവിടുത്തെ മിക്ക സെല്ലുകളും ഭൂമിക്കടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം സെയ്ദാനിയ ജയിലിൽ രണ്ട് തടങ്കൽ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത് – റെഡ് ബിൽഡിങ്, വൈറ്റ് ബിൽഡിങ്. ഓരോ കേന്ദ്രത്തിലും 10,000 മുതൽ 20,000 വരെ തടവുകാരെ ഉൾക്കൊള്ളാൻ കഴിയും. എൽ (L) ആകൃതിയിലുള്ള റെഡ് ബിൽഡിങ്ങിൽ സാധാരണക്കാരായ തടവുകാരെയായിരുന്നു താമസിച്ചിരുന്നത്. കൂടുതലും 2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിനു ശേഷം അറസ്റ്റിലായവരായിരുന്നു. വൈറ്റ് ബിൽഡിങ്ങിൽ അസദ് ഭരണകൂടത്തിന് വിശ്വാസമില്ലാത്തവരെന്ന് കരുതുന്ന സൈനികരെയാണ് പാർപ്പിച്ചിരുന്നത്.

സെയ്ദാനിയ ജയിലില്‍ നിന്നുള്ള തടവുകാരുടേതെന്ന് കരുതപ്പെടുന്ന മൃതദേഹ ചിത്രങ്ങൾ അൽ മൗതഹെദ് ആശുപത്രിയിൽ പരിശോധിക്കുന്നവർ. (Photo: REUTERS/Mohamed Azakir)

∙ തടവുകാർ‍ അനുഭവിച്ചത് കൊടുംക്രൂരത

ADVERTISEMENT

ഡിസംബർ ആദ്യത്തിൽ സിറിയൻ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടവരിൽ മിക്കവരും അകത്തുപോയതിനു ശേഷം ആദ്യമായാണ് വെളിച്ചം കാണുന്നത്. വൃത്തിഹീനമായ ഇടുങ്ങിയ സെല്ലുകളിൽ നരകജീവിതമാണ് ഇവർ നയിച്ചിരുന്നത്. സമയത്തിന് ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ ഇഞ്ചിഞ്ചായി വേദനിച്ച് മരണം കാത്തുകഴിയുന്നവരായിരുന്നു മിക്കവരും. സെയ്ദാനിയ തടവറ വിമത സേന തുറന്നുവിട്ടതോടെ രാജ്യാന്തര മാധ്യമങ്ങൾ അകത്തുകയറി ദൃശ്യങ്ങൾ പകർത്തിയപ്പോൾ കണ്ട കാഴ്ചകളെല്ലാം ഞെട്ടിക്കുന്നതായിരുന്നു. 

സിറിയൻ ജയിലുകളിൽ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്ത തടവുകാരുടെ വികൃതമാക്കിയ മൃതദേഹങ്ങൾ കാണിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇവിടെ നിന്നുള്ള രഹസ്യ രേഖകളും ദൃശ്യങ്ങളും രാജ്യാന്തര മനുഷ്യാവകാശ സംഘനകൾക്കും നൽകിയിരുന്നു. അസദ് സർക്കാരിന്റെ കസ്റ്റഡിയിൽ 6786 പേരെങ്കിലും മരിച്ചതായി പുറത്തുവന്ന ചിത്രങ്ങൾ തെളിയിക്കുന്നതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു.

∙ കൂട്ടത്തോടെ കൊന്നൊടുക്കി കുഴിച്ചുമൂടി

2017ൽ ആയിരക്കണക്കിന് തടവുകാരെ തടവറകളിൽ വച്ചു തന്നെ വധിച്ചതായി കണ്ടെത്തിയതോടെയാണ് ആംനസ്റ്റി ഇന്റർനാഷനൽ ഈ ജയിലിനെ ‘അറവുശാല’ എന്ന് വിശേഷിപ്പിച്ചത്. ഭക്ഷണവും വെള്ളവും മരുന്നും നൽകാതെ അവരെ കൂട്ടത്തോടെ തൂക്കിക്കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യുകയായിരുന്നു പതിവ്. തുടർന്ന് പട്ടാളക്കാർ തന്നെ മൃതദേഹങ്ങൾ തടവറയ്ക്കകത്ത് കുഴിച്ചുമൂടി. 2013ൽ സീസർ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി സെയ്ദാനിയ തടവറയിൽ നിന്നുള്ള 53,000 രഹസ്യ ഫൊട്ടോകൾ സിറിയയിൽ നിന്ന് കടത്തിയിരുന്നു. അവിടുത്തെ പീഡനത്തിന്റെയും മരണത്തിന്റെയും വ്യാപ്തി തുറന്നുകാട്ടുന്നതായിരുന്നു ഈ ഫോട്ടോകൾ. ആ ദൃശ്യങ്ങളിൽ പട്ടിണിയുടെ വ്യക്തമായ തെളിവായി മെലിഞ്ഞ ശരീരങ്ങളും ക്രൂര പീഡനത്തിന്റെ അടയാളങ്ങളും കാണാമായിരുന്നു. ഈ ചിത്രങ്ങൾ കണ്ടിട്ട് ലോകം ഞെട്ടിത്തരിച്ചു. പല കുടുംബങ്ങൾക്കും ഈ ഫോട്ടോകൾ വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷരായ, അവരുടെ പ്രിയപ്പെട്ടവരുടെ മരണത്തിന്റെ  സ്ഥിരീകരണം കൂടിയായിരുന്നു.

സെയ്ദാനിയ ജയിലില്‍ നിന്നുള്ള തടവുകാരുടേതെന്ന് കരുതപ്പെടുന്ന മൃതദേഹങ്ങൾ അൽ മൗതഹെദ് ആശുപത്രിയിൽ പരിശോധിക്കുന്നവർ. (Photo: REUTERS/Mohamed Azakir)

സെയ്ദാനിയയിൽ നിന്ന് രക്ഷപ്പെട്ട ഒമർ അൽ-ഷോഗ്രെ എന്ന വ്യക്തി തന്റെ മൂന്ന് വർഷത്തെ അവിടുത്തെ അനുഭവം വിവരിക്കുന്നുണ്ട്. താൻ ഏറെ സ്നേഹിച്ചിരുന്ന ബന്ധുവിനോട് തന്നെ പീഡിപ്പിക്കാൻ പട്ടാളക്കാർ നിർബന്ധിപ്പിച്ചു, അവനെ പീഡിപ്പിക്കാൻ അവർ തന്നെയും നിർബന്ധിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ രണ്ടുപേരും വധിക്കപ്പെടുമെന്നും ഭീഷണിപ്പെടുത്തി. തടവുകാർക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ ആഴം ഉയർത്തിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ.

തടവുകാരെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ രഹസ്യ ജയിലുകൾ തിരിച്ചറിയാൻ വിവരങ്ങൾ നൽകുന്നവർക്ക് സിറിയ സിവിൽ ഡിഫൻസ് (വൈറ്റ് ഹെൽമറ്റ്) 3000 ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

∙ അസദിന്റെ ‘അറവുശാല’യിൽ ഒന്നരലക്ഷം പേർ

ബഷാർ അല്‍ അസദിന്റെ അറവുശാല എന്നറിയപ്പെടുന്ന ജയിലുകളിൽ 2011 മാർച്ചിനും 2024 ഓഗസ്റ്റിനും ഇടയിൽ 1,57,634 സിറിയക്കാർ തടവിലാക്കപ്പെട്ടു എന്നാണ് കണക്ക്. ഇതിൽ 5274 കുട്ടികളും 10,221 സ്ത്രീകളും ഉൾപ്പെട്ടിരുന്നു എന്നതാണ് ഏറ്റവും ദയനീയമായ കാര്യം. 1970ൽ അധികാരത്തിലെത്തിയ ബഷാർ അൽ അസദിന്റെ പിതാവ് ഹഫീസിന്റെ ഭരണകാലത്ത് സിറിയയിൽ നടമാടിയിരുന്നത് കൊടുംക്രൂരതായിരുന്നു. അസദ് ഭരണക്കൂടത്തിന് കീഴിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ആയിരക്കണക്കിന് ജനങ്ങളെയാണ് തട്ടിക്കൊണ്ടുപോയി തടവിലിട്ടത്. ഈ തടവുകാരുടെ വിചാരണ പോലും നടക്കുന്നുണ്ടായിരുന്നില്ല. ഹഫീസിന്റെ മരണശേഷം മകൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും തടവുകാരോടുള്ള ക്രൂരതയ്ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.

സെയ്ദാനിയ ജയിലിലെ രേഖകൾ പരിശോധിക്കുന്നവര്‍. (Photo: REUTERS/Amr Abdallah Dalsh)

∙ ഇ–വാതിലുകൾ തുറക്കാനാകാതെ വിമതർ

ദുരിതാശ്വാസ സംഘങ്ങൾ പറയുന്നതനുസരിച്ച് നിരവധി പേർ ഇപ്പോഴും ഭൂഗർഭ തടവറകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്. പലതും ഇലക്ട്രോണിക് താഴിട്ട് പൂട്ടിയിട്ടിരിക്കുകയാണ്. മിക്ക ഭൂഗർഭ തടവറകളും എവിടേയാണെന്ന് പോലും അറിയില്ല. ഭൂഗർഭ ജയിലുകൾക്കെല്ലാം ഇലക്ട്രോണിക് വാതിലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ വാതിലുകൾ തുറക്കുന്നതിന് പാസ്‌വേഡുകൾ വേണം. ഈ പാസ്‌വേർഡുകൾ വിമത സായുധ സംഘത്തിന് നൽകാതെയാണ് ബഷാറിന്റെ സൈനികർ രക്ഷപ്പെട്ടത്. ഈ തടവറകളെല്ലാം തുറക്കാൻ ജയിൽ ഗാർഡുകളുടെ സഹായം തേടാൻ ശ്രമം നടത്തിയെങ്കിലും പലർക്കും രഹസ്യ കോഡുകൾ അറിയില്ലായിരുന്നു. പല ജയിലുകളുടെയും മതിലുകള്‍ കോൺക്രീറ്റ് കട്ടിങ് മെഷീനുകൾ ഉപയോഗിച്ച് തകർക്കുകയാണ് ചെയ്തത്. പൂട്ടുകളെല്ലാം ഷൂട്ട് ചെയ്തും തകർത്തു. എങ്കിലും ഇപ്പോഴും നിരവധി പ്രദേശങ്ങളിൽ തടവുകാർ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് നിഗമനം. 

രഹസ്യ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന തടവറകളിലെ കാര്യങ്ങളെക്കുറിച്ചും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകാമെന്നും വിമതർ അറിയിച്ചിട്ടുണ്ട്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ രഹസ്യ ജയിലുകൾ തിരിച്ചറിയാൻ വിവരങ്ങൾ നൽകുന്ന ഏതൊരാൾക്കും സിറിയ സിവിൽ ഡിഫൻസ് (വൈറ്റ് ഹെൽമറ്റ്) 3000 ഡോളർ സാമ്പത്തിക പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വിമതർ ഇതുവരെ ആയിരക്കണക്കിന് സ്ത്രീകളെയും പ്രായമായവരെയും മധ്യവയസ്കരെയും വിട്ടയച്ചു. ഇവരിൽ ചിലർ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലിലാണ് കഴിച്ചുകൂട്ടിയിരുന്നത്. തടുവുകാരിൽ ചെറിയ കുട്ടികളെ വരെ കാണാമായിരുന്നു.

ഭൂഗർഭ സെല്ലുകളിൽ തടവുകാരെ തിരയുന്നവർ. (Photo: REUTERS/Amr Abdallah Dalsh)

∙ ചാട്ടവാറടി, ഷോക്കേൽപ്പിക്കൽ, ബലാത്സംഗം

അസദ് സർക്കാരിനെതിരെ സംസാരിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും തിരഞ്ഞുപിടിച്ചാണ് പിടിച്ചുകൊണ്ടുപോയി തടവറയിലിട്ടിരുന്നത്. തടവുകാരെ ശിക്ഷിക്കാൻ സിറിയൻ ഭരണകൂടം നിരവധി ക്രൂര വിദ്യകളും പ്രയോഗിച്ചിരുന്നു. ചാട്ടവാറിന് അടിക്കുകയും ഉറക്കം കെടുത്തുകയും പതിവായി വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്യുന്നതായിരുന്നു ചില രീതികൾ. 

സ്ത്രീകളെയും പുരുഷൻമാരെയും നഗ്നരാക്കി, കണ്ണുകൾ മറച്ച് സൈനികർ തന്നെ ബലാത്സംഗം ചെയ്യുകപോലും പതിവായിരുന്നു. കൊടും പീഡനത്തിന്റെ തെളിവുകളെല്ലാം രക്ഷപ്പെട്ടു പുറത്തുവന്ന തടവുകാരുടെ ശരീരത്തിൽ പ്രകടമായിരുന്നു. ‘ജർമൻ കസേര’ എന്നറിയപ്പെടുന്ന ഒരു കസേരയിൽ തടവുകാരെ ഇരുത്തി അവരുടെ നട്ടെല്ല് പൊട്ടുന്നത് വരെ പിന്നിലേക്ക് വളയ്ക്കുന്നതായിരുന്നു ഒരു പീഡന രീതി.

രണ്ടാമത്തെ പീഡന രീതി ‘പറക്കുന്ന പരവതാനി’ എന്നറിയപ്പെട്ടിരുന്ന തടി ബോർഡിൽ കിടത്തി തടവുകാരനെ ഉരുട്ടുകയായിരുന്നു. തടവുകാരനെ ബോർഡിൽ കിടത്തി ഇരുവശങ്ങളും ഉയർത്തി ഇരയുടെ കാൽമുട്ടുകളും നെഞ്ചും ഒരുമിച്ച് കൊണ്ടുവന്ന് ശരീരത്തെ തകർക്കുകയായിരുന്നു പതിവ്. മറ്റൊന്ന് ജയിൽ ഗാർഡുകൾ തടവുകാരെ ഒരു ഗോവണിയിൽ കെട്ടിയിട്ട് ഗോവണി മുകളിലേക്ക് ഉയർത്തുകയും പിന്നാലെ താഴേക്ക് വീഴ്ത്തുന്നതുമാണ്. ഈ രീതി നിരവധി തവണയാണ് പ്രയോഗിക്കുക. ചില തടവുകാർ അതിജീവിക്കാൻ സ്വന്തം മൂത്രം കുടിക്കാൻ വരെ നിർബന്ധിതരായി.  

സെയ്ദാനിയ ജയിലിന്റെ കവാടത്തില്‍ തടിച്ചുകൂടിയവർ. (Photo: REUTERS/Amr Abdallah Dalsh)

∙ 5 വർഷത്തിനിടെ വധിച്ചത് 13,000 പേരെ

സിറിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ നടന്ന അതിക്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സിറിയൻ തടവറകളിൽ നടന്നിരുന്ന പീഡനങ്ങളെ മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും അധിക്ഷേപിച്ചിട്ടുണ്ട്. ഏറ്റവും കുപ്രസിദ്ധമായ തടവറ സെയ്ദാനിയ തന്നെയാണ്. ഇവിടം കൂട്ട വധശിക്ഷകളുടെ കേന്ദ്രമായി മാറി. 2011നും 2016നും ഇടയിൽ 13,000 തടവുകാരെ സെയ്ദാനിയയിൽ രഹസ്യമായി വധിച്ചതായി ആംനസ്റ്റി ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു. അതേസമയം ആയിരക്കണക്കിന് തടവുകാർ അതിനു ശേഷം കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ട് പ്രകാരം സെയ്‌ദാനിയയിൽ മാത്രം 30,000 തടവുകാർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 

സെയ്ദാനിയ ജയിലിലെ തടവുകാരുടെ മൃതദേഹങ്ങൾ അൽ മൗതഹെദ് ആശുപത്രിയിൽ പരിശോധിക്കുന്ന സ്ത്രീകൾ. (Photo: REUTERS/Amr Abdallah Dalsh)

സഹതടവുകാരെ പീഡിപ്പിക്കുന്നത് നേരിട്ട് കാണാൻ അല്ലെങ്കിൽ അതിന്റെ ഭാഗമാകാൻ നിർബന്ധിപ്പിച്ചിട്ടുണ്ടെന്ന് വരെ ജയിലിൽ നിന്ന് പുറത്തുവന്നവർ പറഞ്ഞു. തടവുകാരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാൻ വരെ സഹ തടവുകാരെ ജയിൽ അധികൃതർ നിർബന്ധിപ്പിക്കുമായിരുന്നു. അർധ രാത്രിയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയിരുന്നത്.  കണ്ണുകൾ മറച്ച തടവുകാരെ 10 കുരുക്കുകൾ വരെയുള്ള പ്ലാറ്റ്ഫോമിലേക്കാണ് ജീവനെടുക്കാൻ കൊണ്ടുപോയിരുന്നത്. ആദ്യമൊക്കെ ഒന്നിച്ച് 10 പേരെ വരെ തൂക്കിലേറ്റുമായിരുന്നു. പിന്നീട് 2012ൽ ഈ കശാപ്പ് റൂം വിപുലീകരിക്കുകയും 20 പേരെ വരെ ഒന്നിച്ച് വധിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയുമായിരുന്നു. ഇത്തരത്തിൽ വധശിക്ഷയ്ക്ക് വിധിച്ചവരെ പാർപ്പിക്കാനായി പ്രത്യേകം സെല്ലുകളും ഉണ്ടായിരുന്നു. 100 തടവുകാരെ വരെ ഒന്നിച്ച് വധശിക്ഷയ്ക്കായി കൊണ്ടുപോയിരുന്നതായും പുറത്തിറങ്ങിയവർ മാധ്യമങ്ങളോടു  പറഞ്ഞിരുന്നു.

English Summary:

Sednaya Prison: Infamously known as Assad's 'Human Slaughterhouse', stands as a chilling testament to the brutality inflicted upon the Syrian people.