2018 ഏപ്രിൽ 7, വൈകിട്ട് 7 മണി. സിറിയയിലെ ഡമാസ്കസിൽ കിഴക്കൻ ഗൗട്ടയിലെ തെരുവിലൂടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനം മരണവെപ്രാളത്താൽ അലറിക്കരഞ്ഞ് ചിതറിയോടുകയാണ്. ഓട്ടത്തിനിടെ ചിലർ റോഡിൽ മരിച്ചുവീഴുന്നു. നിമിഷ നേരത്തിനുള്ളിൽ ആ തെരുവുകൾ നുരയും പതയുമൊഴുകുന്ന മൃതദേഹങ്ങൾ കൊണ്ടു നിറഞ്ഞു. ചലനമറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ലോകം ഞെട്ടി. അതെ, ബഷാർ അൽ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതായിരുന്നു അത്. ആ രാത്രി കണ്ടതെല്ലാം കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ടു കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടൻ അവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽക്കണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്നു തളർന്നിരുന്നു പലരും. ഒരിറ്റുവെള്ളം നൽകാൻ പോലും ആരും അവിടെ ഉണ്ടായിരുന്നില്ല. പലരുടെയും വായിൽനിന്ന് മഞ്ഞപ്പുകയായിരുന്നു പുറത്തേക്കു വന്നത്. സ്വന്തം ജനങ്ങള്‍ക്കു നേരെ അസാദ് നടത്തിയ ദയാരഹിതമായ രാസായുധ ആക്രമണം... സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ട് കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടനെ സിലിണ്ടറുകളെല്ലാം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ദയനീയ കാഴ്ചകളായിരുന്നു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽകണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. മിക്കവരുടെ വായിൽ നിന്നും നുരയും പതയും വന്നു,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018 ഏപ്രിൽ 7, വൈകിട്ട് 7 മണി. സിറിയയിലെ ഡമാസ്കസിൽ കിഴക്കൻ ഗൗട്ടയിലെ തെരുവിലൂടെ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനം മരണവെപ്രാളത്താൽ അലറിക്കരഞ്ഞ് ചിതറിയോടുകയാണ്. ഓട്ടത്തിനിടെ ചിലർ റോഡിൽ മരിച്ചുവീഴുന്നു. നിമിഷ നേരത്തിനുള്ളിൽ ആ തെരുവുകൾ  നുരയും പതയുമൊഴുകുന്ന മൃതദേഹങ്ങൾ കൊണ്ടു നിറഞ്ഞു. ചലനമറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ലോകം ഞെട്ടി. അതെ, ബഷാർ അൽ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതായിരുന്നു അത്. ആ രാത്രി കണ്ടതെല്ലാം കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു.

സിറിയൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രണ്ടു കെട്ടിട സമുച്ചയങ്ങളുടെ മുകളിലേക്കാണ് ‘മരണത്തിന്റെ സിലിണ്ടറുകൾ’ വർഷിച്ചത്. വീണ ഉടൻ അവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബഷാറിന്റെ ക്രൂരതയുടെ ഏറ്റവും വികൃത മുഖമായിരുന്നു അന്ന് ലോകം കണ്ടത്. ശ്വാസം കിട്ടാതെ, കണ്ണുതള്ളി മരണം മുന്നിൽക്കണ്ട് ജനം നാലുപാടും ഓടുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്നു തളർന്നിരുന്നു പലരും. ഒരിറ്റുവെള്ളം  നൽകാൻ പോലും ആരും അവിടെ ഉണ്ടായിരുന്നില്ല. പലരുടെയും വായിൽനിന്ന് മഞ്ഞപ്പുകയായിരുന്നു പുറത്തേക്കു വന്നത്. സ്വന്തം ജനങ്ങള്‍ക്കു നേരെ അസാദ് നടത്തിയ ദയാരഹിതമായ രാസായുധ ആക്രമണം.

രാസായുധ ആക്രമണത്തോടു എങ്ങനെ പ്രതികരിക്കണമെന്ന് 2013ൽ വടക്കൻ സിറിയൻ നഗരമായ ആലപ്പോയിൽ പരിശീലനം നൽകുന്ന സന്നദ്ധപ്രവർത്തകർ. (Photo by JM LOPEZ / JM LOPEZ / AFP)
ADVERTISEMENT

അന്നത്തെ ആ ദുരന്തത്തെക്കുറിച്ചു ബിബിസിയോടു പറയുമ്പോൾ പ്രദേശവാസിയായ തൗഫീഖിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. 2018 ൽ ഡമാസ്‌കസിലെ കിഴക്കൻ ഗൗട്ടയുടെ പ്രാന്തപ്രദേശത്തുള്ള ദൗമയിൽ തന്റെ കുടുംബത്തിനു സംഭവിച്ചതിനെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാൻ ഇപ്പോഴാണ് അദ്ദേഹത്തിന് കഴിഞ്ഞത്. ‘ഞാൻ മുൻപ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നെങ്കിൽ ബഷാറിന്റെ സൈന്യം എന്റെ നാവ് പിഴുതെടുക്കുമായിരുന്നു. എന്റെ കഴുത്ത് അറുക്കുമായിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്. അന്നത്തെ രാസായുധ ദുരന്തത്തിൽ തൗഫീഖിന്റെ ഭാര്യയും എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള നാലു മക്കളും മരിച്ചു.

ഉയർന്ന സാന്ദ്രതയുള്ള ക്ലോറിൻ വാതകമാണ് അന്ന് പ്രയോഗിച്ചതെന്ന് പിന്നീടു കണ്ടെത്തി. സിറിയയിലെ രാസായുധ ശേഖരവും നിർമാണ ശാലകളും യുഎസും ബ്രിട്ടനും ഇസ്രയേലും വ്യോമാക്രമണത്തിലൂടെ തകർത്തെങ്കിലും ഇപ്പോഴും സിറിയയിൽ ടൺ കണക്കിനു രാസായുധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്താണ് സിറിയൻ രാസായുധ പ്രയോഗത്തിന്റെ ചരിത്രം? ബഷാർ ഭരണകൂടം വീണതോടെ ഈ രാസായുധങ്ങൾ ഭീകരർ കൈവശപ്പെടുത്തുമോ? ഇസ്രയേലിനും യുഎസിനും ഇക്കാര്യത്തിൽ എന്തു ചെയ്യാൻ കഴിയും? രാസായുധ വിഷയത്തിൽ ഇപ്പോഴത്തെ വിമത സേനയുടെ നിലപാടെന്ത്? പരിശോധിക്കാം.

നെതർലൻഡ്സിലെ ഹേഗിലുള്ള ഒപിസിഡബ്ല്യു (രാസായുധ നിരോധന സംഘടന) ആസ്ഥാനത്തെ ലബോറട്ടറിയിലെ കാഴ്ച. (Photo by JOHN THYS / AFP)

∙ ആദ്യ രാസായുധ ആക്രമണം 2013ൽ

2013 ഓഗസ്റ്റിൽ ഗൗട്ടയിലാണ് സിറിയയിലെ ആദ്യത്തെ രാസായുധ ആക്രമണം റിപ്പോർട്ട് ചെയ്തത്. അന്ന് ഉപയോഗിച്ചത് സരിൻ വാതകമായിരുന്നു. 1,400ലധികം പേരാണ് കൊല്ലപ്പെട്ടത്. സിറിയയിലെ രാസായുധ ശേഖരം തകർക്കാൻ ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (ഒപിസിഡബ്ല്യു) അടക്കം സമ്മർദം ചെലുത്തിയെങ്കിലും അതിന്റെ ഉപയോഗം ബഷാർ ഭരണകൂടവും സൈന്യവും തുടർന്നു. ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടം ഒന്നിലധികം ആക്രമണങ്ങളിൽ ക്ലോറിനും സരിനും നാഡീവ്യൂഹത്തെ തകർക്കുന്ന മറ്റു വാതകങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 2024ലെ റിപ്പോർട്ടുകൾ പ്രകാരം, വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ അടുത്തിടെ പോലും സിറിയൻ സൈന്യം രാസായുധങ്ങൾ പ്രയോഗിച്ചിരുന്നു.

ADVERTISEMENT

2013ൽ ഗൗട്ടയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സരിൻ നിറച്ച മിസൈലുകൾ പ്രയോഗിക്കുകയും നൂറുകണക്കിനു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് സരിൻ ഉപയോഗം യുഎൻ വിദഗ്ധർ സ്ഥിരീകരിച്ചെങ്കിലും ബഷാർ ഭരണകൂടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പല രാജ്യങ്ങളും മുന്നോട്ടുവന്നില്ല. തന്റെ സൈന്യം രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് അസദ് വാദിച്ചു. എന്നാൽ രാസായുധ നിരോധന കരാറിൽ ഒപ്പിടാനും സിറിയയുടെ രാസായുധ ശേഖരം നശിപ്പിക്കാനും അസദ് പിന്നീട് സമ്മതിച്ചതും ചരിത്രം. 2013 മുതൽ 2018 വരെ സിറിയയിൽ കുറഞ്ഞത് 85 രാസായുധ ആക്രമണങ്ങൾ നടന്നതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗത്തിന്റെയും ഉത്തരവാദി സിറിയൻ സർക്കാരാണെന്നും
കണ്ടെത്തി.

2013ൽ സിറിയയിലെ ഡമാസ്കസിൽ രാസായുധ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്ന യുഎൻ ആയുധ വിദഗ്ധൻ. (Photo by Moadamiyet al-Sham media center / AFP)

∙ 10 വർഷത്തിനിടെ 300 ‘രാസായുധ കൂട്ടക്കൊലകൾ’

ഒപിസിഡബ്ല്യൂ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് എന്നിവയുടെ കണക്കനുസരിച്ച് 2013 മുതൽ ഇതുവരെ സിറിയയിൽ 300ലധികം രാസായുധ ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തു വർഷത്തിനിടെ അത്തരം ആക്രമണങ്ങളിൽ ഏകദേശം 1,500 പേർ മരിക്കുകയും 12,000ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 60 ശതമാനവും സ്ത്രീകളും കുട്ടികളുമായിരുന്നു. പരുക്കേറ്റ മിക്കവർക്കും ദീർഘകാല ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. ഇദ്‌ലിബ്, ദൗമ, കിഴക്കൻ ഗൗട്ട എന്നിവയുൾപ്പെടെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും. രാജ്യാന്തര നിയന്ത്രണങ്ങളും കരാറുകളും ഉണ്ടായിരുന്നിട്ടും ഒപിസിഡബ്ല്യൂവിന്റെ 2023ലെ റിപ്പോർട്ടിൽ സിറിയയിലെ രാസായുധ ശേഖരത്തിന്റെ വെല്ലുവിളികൾ എടുത്തുപറയുന്നുണ്ട്. ഒട്ടേറെ രഹസ്യ കേന്ദ്രങ്ങളിൽ രാസായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

∙ സഹായിച്ചത് കിം

ADVERTISEMENT

രാസായുധ നിർമാണത്തിന് സിറിയയ്ക്ക് ഉത്തര കൊറിയയുടെ സഹായം ലഭിച്ചെന്നാണ് 2018ൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പൽ നിറയെ, രാസായുധ നിർമാണത്തിനു സഹായിക്കുന്ന വസ്തുക്കൾ ഉത്തര കൊറിയ സിറിയയിലെത്തിച്ചു. മുൻ വർഷങ്ങളിലും ഇത്തരം വസ്തുക്കൾ ഉത്തര കൊറിയ സിറിയയ്ക്കു കൈമാറിയതായി പറയപ്പെടുന്നു. 2012നും 2017നും ഇടയിലാണ് ഇത്തരം ഇടപാട് ഏറ്റവും കൂടുതൽ നടന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാസായുധ നിർമാണത്തിനു സിറിയയും ഉത്തര കൊറിയയും സഹകരിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതികരണവുമായി യുഎന്നും രംഗത്തെത്തിയിരുന്നു.

2013ൽ സിറിയയിലെ ഒരു അജ്ഞാത സ്ഥലത്ത് ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് പ്രതിനിധികൾ രാസായുധ പരിശോധന നടത്തുന്നു. (Photo by SYRIAN TELEVISION / AFP)

∙ അന്ന് നശിപ്പിച്ചത് 13,000 മെട്രിക് ടൺ രാസായുധങ്ങൾ

സിറിയയിൽ ബഷാർ അൽ അസദ് സർക്കാർ വീണതോടെ രാസായുധങ്ങൾ അടക്കമുളള ആയുധശേഖരം വിമതരുടെ കയ്യിലെത്തിയിട്ടുണ്ട്. രാസായുധങ്ങൾ ഉപയോഗിച്ച് വിമതർ ബഷാറിന്റെ അനുയായികളെ ഇല്ലാതാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. 2013ൽ സിറിയയിൽ ഏകദേശം 13,000 മെട്രിക് ടൺ രാസായുധങ്ങളുണ്ടായിരുന്നു. ഇതെല്ലാം നശിപ്പിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ടൺ കണക്കിന് രാസായുധങ്ങൾ ഇപ്പോഴും ഭൂഗർഭ അറകളിൽ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് വിവരം. അവ വിമതരുടെ കയ്യിലെത്തുമോ എന്ന ഭയം ലോകത്തിനുണ്ട്. ഹിസ്ബുല്ലയും ഇസ്‌ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധം പുലർത്തുന്ന വിമതർ രാസായുധങ്ങൾ അവർക്കു കൈമാറിയേക്കാമെന്ന ആശങ്കയുമുണ്ട്.

2013 സെപ്റ്റംബറിൽ ഒപിസിഡബ്ല്യുമായുള്ള കരാർ പ്രകാരം സിറിയ രാസായുധശേഖരം നശിപ്പിക്കാൻ സമ്മതിച്ചിരുന്നതാണ്. എന്നാൽ 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിനിടെ അസദിന്റെ സൈന്യം അവ പലതവണ ഉപയോഗിച്ചതായി പിന്നീടു കണ്ടെത്തി. അസദ് കുടുംബത്തിന്റെ, 54 വർഷത്തെ ഭരണത്തിനു ശേഷം ആദ്യമായി രാസായുധങ്ങൾ നശിപ്പിക്കാനുള്ള അവസരമായാണ് രാജ്യാന്തര സംഘടനയായ ഒപിസിഡബ്ല്യു നിലവിലെ അവസ്ഥയെ കാണുന്നത്. വിമത സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ശാം തലവൻ അബു മുഹമ്മദ് അൽ ജുലാനി പറഞ്ഞത് ഒരു കാരണവശാലും രാസായുധം ഉപയോഗിക്കില്ലെന്നാണ്. ഈ ആയുധങ്ങൾ എച്ച്ടിഎസിന്റെ സംരക്ഷണത്തിൽ തുടരുമെന്നും അറിയിച്ചു. ഇപ്പോഴുള്ള കെമിക്കൽ ഡിപ്പോകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയുടെ സുരക്ഷയ്ക്കായി രാജ്യാന്തര സംഘടനകളുമായി സഹകരിക്കുമെന്നും ജുലാനി പറഞ്ഞു.

2013 ഓഗസ്റ്റ് 29ന് ഡമാസ്കസിൽ രാസായുധ ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്നുള്ള സാംപിളുകൾ അടങ്ങിയ പ്ലാസ്റ്റിക് ബാഗുമായി യുഎൻ രാസായുധ വിദഗ്ധർ. ( Photo: Mohamed Abdullah / Reuters)

∙ സരിൻ മുതൽ അജ്ഞാത വാതകങ്ങൾ വരെ

1997ലെ കെമിക്കൽ വെപ്പൺസ് കൺവൻഷൻ (സിഡബ്ല്യുസി) റിപ്പോർട്ട് പ്രകാരം രാസായുധങ്ങൾ ഔദ്യോഗികമായി നിരോധിച്ചതാണ്. ജനീവ പ്രോട്ടോക്കോള്‍ പ്രകാരവും രാസായുധ ആക്രമണത്തിനു നിരോധനമുണ്ട്. എന്നാൽ സിറിയയിൽ അത്തരം ആയുധങ്ങളുടെ ഉപയോഗം രഹസ്യവും പരസ്യവുമായി തുടരുകയായിരുന്നു. സിറിയൻ സംഘർഷത്തിൽ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന രാസവസ്തുക്കൾ സരിനും ക്ലോറിനും തന്നെയായിരുന്നു.

1) സരിൻ: ‌സയനൈഡിനെക്കാൾ 20 മടങ്ങു മാരകമാണു സരിൻ. കടുത്ത വിഷമുള്ള ഈ രാസമിശ്രിതം നിമിഷങ്ങൾക്കകം മനുഷ്യന്റെ നാഡീവ്യവസ്‌ഥ സ്തംഭിപ്പിക്കും. ഇത് ശ്വസിച്ചാൽ ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസംമുട്ടൽ എന്നിവ സംഭവിക്കും; പിന്നാലെ മരണവും. 2013ലെ ഗൗട്ട ആക്രമണത്തിൽ നൂറുകണക്കിനു കുട്ടികൾ ഉൾപ്പെടെ 1,400ലധികം പേർ കൊല്ലപ്പെടാൻ കാരണം സരിനായിരുന്നു.

2) ക്ലോറിൻ

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ സിഡബ്ല്യുസി ക്ലോറിനെ ഒരു രാസായുധമായി പരിഗണിച്ചിട്ടില്ല. എന്നാൽ, സിറിയയിൽ അസദ് ഭരണകൂടം പലപ്പോഴും വിമതരെ ആക്രമിക്കാൻ ക്ലോറിൻ വാതകം ഉപയോഗിച്ചിട്ടുണ്ട്. ക്ലോറിൻ ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസംമുട്ടൽ, ത്വക്കിൽ ഗുരുതരമായ പൊള്ളൽ എന്നിവയ്ക്ക് കാരണമാകുന്നു. 2018ൽ ഡൗമയിലെ ആക്രമണത്തിന് ക്ലോറിൻ ആണ് ഉപയോഗിച്ചത്. അന്ന് ഡസൻ കണക്കിന് സാധാരണക്കാരാണ് മരിച്ചുവീണത്.

3) മസ്റ്റാഡ് ഗ്യാസ് (mustard gas): ചർമത്തിലും കണ്ണുകളിലും ശ്വാസകോശത്തിനു പുറത്തും കുമിളകൾ ഉണ്ടാക്കുന്നതാണ് മസ്റ്റാഡ് ഗ്യാസ്. ഇതിന്റെ ഉപയോഗം വളരെ കുറവാണെങ്കിലും വൻ വിനാശകാരിയാണ്. ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന്റെ റിപ്പോർട്ടുകൾ പ്രകാരം, സിറിയയിൽ ചില പ്രാദേശിക ആക്രമണങ്ങൾക്ക് മറ്റ് അജ്ഞാത വിഷ പദാർഥങ്ങൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2013ൽ സിറിയയിൽ രാസായുധം പ്രയോഗിച്ചതിനെതിരെ വ്യോമാക്രമണം നടത്തിയതിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ പിന്തുണയ്ക്കാൻ വാഷിങ്ടൻ ഡിസിയിൽ ഒത്തുകൂടിയവരിൽ ഒരാൾ ബഷാർ അൽ അസദിനെതിരെ പ്രതിഷേധിക്കുന്നു. (Photo by WIN MCNAMEE / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ നിന്നനിൽ‍പിൽ മനുഷ്യനെ കൊല്ലും മാരകായുധങ്ങൾ

രാസായുധങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ആക്രമണത്തിന് ഇരയായവർ നിന്നനിൽപിൽ മരിച്ചുവീഴും. ഇല്ലെങ്കിൽ ശ്വാസതടസ്സം നേരിട്ട് ഇഞ്ചിഞ്ചായി കൊല്ലപ്പെടും. മിക്ക രാസായുധങ്ങളും ശ്വാസതടസ്സത്തിനു കാരണമാകും. പല രാസവസ്തുക്കളും ശ്വാസംമുട്ടൽ, ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടൽ, ത്വക്കിൽ ചില മാറ്റങ്ങൾ എന്നിവയ്ക്കു കാരണമാകുന്നു. സരിൻ പോലുള്ള വാതകങ്ങൾ നാഡീ വ്യൂഹവും തലച്ചോറിലെ പേശികളും തമ്മിലുള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു, ഇത് അപസ്മാരത്തിനും മരണത്തിനും കാരണമാകും. ചില സമയങ്ങളിൽ ചർമത്തിനും കണ്ണിനും പരുക്കു സംഭവിക്കുന്നു. മസ്റ്റാഡ് ഗ്യാസ് പോലുള്ള ബ്ലിസ്റ്റർ ഏജന്റുകൾ പൊള്ളൽ, അന്ധത, ദീർഘകാല ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമാകും. ദുരന്തം അതിജീവിക്കുന്നവരും ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ദുഃസ്വപ്നങ്ങൾ, കടുത്ത ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നു.

∙ രാസായുധപ്പുരകൾ തകർത്ത് ഇസ്രയേൽ

ബഷാർ സർക്കാർ തകരുമെന്ന് ഉറപ്പായ സമയത്തുതന്നെ ഇസ്രയേൽ വ്യോമസേന സിറിയയിലെ ആയുധപ്പുരകളും രാസായുധ ശേഖരങ്ങളും തകർക്കാൻ ശ്രമം തുടങ്ങിയിരുന്നു. രാജ്യാന്തര നിരീക്ഷണ സംഘങ്ങളുടെ സന്ദർശനംവരെ കാത്തിരിക്കാൻ ഇസ്രയേൽ തയാറല്ലായിരുന്നു. ഹിസ്ബുല്ലയും ഇസ്‌ലാമിക് സ്റ്റേറ്റ് സായുധ സംഘങ്ങളും സിറിയയിലെ രാസായുധങ്ങൾ കൈവശപ്പെടുത്തിയാൽ കാര്യമായ ഭീഷണി ഇസ്രയേലിനു തന്നെ. ഇസ്രയേൽ വ്യോമസേന ഡിസംബർ ആദ്യം സിറിയയിലെ സൈനിക ഗവേഷണ കേന്ദ്രങ്ങളെയും സംഭരണ സ്ഥലങ്ങളെയും ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തി. ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കാവുന്ന വ്യാവസായിക രാസവസ്തുക്കളുടെ ശേഖരവും ഇസ്രയേൽ വ്യോമസേന നേരത്തേ തകർ‍ത്തു.

2017 ഏപ്രിൽ 4ന് സിറിയയിലെ ഇദ്‌ലിബിൽ രാസായുധ ആക്രമണത്തിനിരയായവരെ ശുശ്രൂഷിക്കുന്ന രക്ഷാപ്രവർത്തകർ (Photo: REUTERS/Ammar Abdullah)

സിറിയയിലെ രാസായുധ തിരച്ചിലിൽ സഹായിക്കാൻ ഉദ്യോഗസ്ഥരെ ഇതുവരെ അയച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും യുഎസ് പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു. രാസായുധങ്ങൾ ഭീകരരുടെ കൈകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ പെന്റഗൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നു‍ണ്ടെന്നും അറിയിച്ചു. എന്നാൽ രാസായുധങ്ങളിൽ തങ്ങൾക്ക് താൽപര്യമില്ലെന്ന് വിമത നേതാക്കൾ ആവർത്തിച്ചു പറഞ്ഞു. അപകടകരമായ എല്ലാ വസ്തുക്കളും സുരക്ഷിതമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഒപിസിഡബ്ല്യുവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

സിറിയയിലെ രാസായുധ ഉപയോഗം ആധുനിക ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി തുടരുന്നു. സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിൽ രാജ്യാന്തര സമൂഹത്തിന്റെ വൻ പരാജയമാണിതെന്ന് പറയാം. സിറിയയിലെ രാസായുധ ആക്രമണങ്ങൾ മനുഷ്യരാശിക്ക് ഭീഷണി തന്നെയാണ്. ഇത്തരം അതിക്രമങ്ങൾ തടയാൻ കൂട്ടായ പ്രവർത്തനം വേണം. ഇത്തരം ആയുധങ്ങൾ ഭീകരരുടെ കൈകളിലേക്ക് എത്താതിരിക്കാൻ രാജ്യാന്തര ഏജൻസികളും ലോകശക്തികളും ശക്തമായി ഇടപെടുക തന്നെ വേണം.

English Summary:

Syria's Chemical Weapons: Syrian chemical weapons attacks caused widespread death and suffering under Bashar al-Assad's regime.