‘എസ്എസ്എൽസിക്ക് ഫുൾ എപ്ലസ്, ഈ ചോദ്യങ്ങൾ പഠിച്ചാൽ മതി’: ഷുഹൈബിന്റെ പ്രവചനം കിറുകൃത്യം; പിന്നിൽ വൻ നിഗൂഢത; പരാതി പൂഴ്ത്തി സർക്കാരും!
ചോദ്യങ്ങളും ഉത്തരങ്ങളും ചേരുന്നതാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകൾ. എന്നാൽ ചോദ്യങ്ങൾ തന്നെ ചോരുന്നതാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് പരീക്ഷയായി മാറിയത്. അതേസമയം ചോദ്യ പേപ്പർ തന്നെ ചോർന്നെങ്കിലും ഇതുവരെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടുമില്ല. ഇത്തവണ ചോദ്യം ചോദിക്കുന്നത് വിദ്യാർഥികളും ജനങ്ങളുമാണെന്നു മാത്രം. ഉത്തരം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പും. പഠനം മുതൽ ജോലി ലഭിക്കുന്നതിനു വരെ അടിസ്ഥാനമാക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ അളവുകോലായ പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ ചോരുകയാണ്. ആരാണ് ഇതിനു പിന്നിൽ? എന്തു കൊണ്ടാണ് അവരെ കണ്ടെത്താൻ സാധിക്കാത്തത്? വിദ്യാഭ്യാസ വകുപ്പിന് ഉത്തരം മുട്ടിയപ്പോൾ സഹായത്തിന് പൊലീസിനെ ആശ്രയിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ചോർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായെന്നു വേണം കരുതാൻ. ചോദ്യക്കടലാസിലെ അതേ നമ്പർ ക്രമത്തിൽ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിലൂടെ പുറത്തുവന്നതോടെയാണ് ചോദ്യക്കടലാസ് ചോർന്നുവെന്ന് അധ്യാപകർ ഉറപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നതിനിടെ

ചോദ്യങ്ങളും ഉത്തരങ്ങളും ചേരുന്നതാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകൾ. എന്നാൽ ചോദ്യങ്ങൾ തന്നെ ചോരുന്നതാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് പരീക്ഷയായി മാറിയത്. അതേസമയം ചോദ്യ പേപ്പർ തന്നെ ചോർന്നെങ്കിലും ഇതുവരെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടുമില്ല. ഇത്തവണ ചോദ്യം ചോദിക്കുന്നത് വിദ്യാർഥികളും ജനങ്ങളുമാണെന്നു മാത്രം. ഉത്തരം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പും. പഠനം മുതൽ ജോലി ലഭിക്കുന്നതിനു വരെ അടിസ്ഥാനമാക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ അളവുകോലായ പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ ചോരുകയാണ്. ആരാണ് ഇതിനു പിന്നിൽ? എന്തു കൊണ്ടാണ് അവരെ കണ്ടെത്താൻ സാധിക്കാത്തത്? വിദ്യാഭ്യാസ വകുപ്പിന് ഉത്തരം മുട്ടിയപ്പോൾ സഹായത്തിന് പൊലീസിനെ ആശ്രയിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ വകുപ്പിലെ ചോർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായെന്നു വേണം കരുതാൻ. ചോദ്യക്കടലാസിലെ അതേ നമ്പർ ക്രമത്തിൽ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിലൂടെ പുറത്തുവന്നതോടെയാണ് ചോദ്യക്കടലാസ് ചോർന്നുവെന്ന് അധ്യാപകർ ഉറപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നതിനിടെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളും ചോർന്നു. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന എംഎസ് സൊല്യൂഷൻസാണ് നമ്പർ ക്രമം പോലും തെറ്റാതെ ചോദ്യങ്ങൾ പുറത്തുവിട്ടത്.
സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. എംഎസ് സൊല്യൂഷൻസിനെതിരെയാണ് പ്രധാന ആരോപണം. ഇവർക്കെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഡിസംബർ 20ന് കൊടുവള്ളിയിലെ ഓഫിസിൽ ആറു മണിക്കൂറോളം ക്രൈംബ്രാഞ്ച് പരിശോധനയും നടത്തി. എംഎസ് സൊല്യൂഷൻസ് മാത്രമല്ല, മറ്റ് പല വമ്പൻ ട്യൂഷൻ സെന്ററുകളും ചോദ്യക്കടലാസ് ചോർത്തിയെന്ന ആരോപണ നിഴലിലാണ്. പരാതി നൽകിയ അധ്യാപകരുടേയും വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടേയും മൊഴിയെടുത്തുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്താണ് യഥാർഥത്തിൽ ചോദ്യ പേപ്പർ ചോർച്ച വിവാദം? അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിക്കാം.
∙ പ്രധാന ചോദ്യം: ആരാണ് ഷുഹൈബ്?
ഷുഹൈബ് തന്നെ നൽകുന്ന ഉത്തരം ഇങ്ങനെ: ഒരു ട്രൈപോഡ്, മൊബൈൽ ഫോൺ, മൈക്ക് എന്നിവ കൊണ്ടാണ് ചാനൽ തുടങ്ങിയത്. തന്റെ വളർച്ച ഇഷ്ടപ്പെടാത്തവരാണ് ആരോപണങ്ങൾക്കു പിന്നിൽ, ഇതാണ് ഷുഹൈബിന്റെ ഉത്തരം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ഷുഹൈബ് 2018ൽ പ്രളയ സമയത്താണ് ഓൺലൈനിൽ ക്ലാസ് എടുക്കാൻ തുടങ്ങിയത്. കൊടുവള്ളിയിൽ സാധാരണ ട്യൂഷൻ സെന്ററായാണ് എംഎസ് സൊല്യൂഷൻസ് ആരംഭിച്ചത്. കെമിസ്ട്രി ക്ലാസുകൾ പാട്ടൊക്കെപാടി, കഥയൊക്കെ പറഞ്ഞാണ് അവതരിപ്പിച്ചിരുന്നതെന്ന് ഷുഹൈബ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തന്റെ അധ്യാപന നൈപുണ്യം വർധിപ്പിക്കാനും കുട്ടികൾക്ക് പരീക്ഷയിൽ സഹായം നൽകുന്നതിനുമാണ് ചാനൽ തുടങ്ങിയത്. ഇതിനിടെ സാമ്പത്തികച്ചെലവുകൾ വർധിച്ചതോടെ ട്യൂഷൻ സെന്ററുകളിലും കൂൾ ബാറിലും ജോലി ചെയ്തു. ട്യൂഷൻ സെന്ററിലെ കുട്ടികളിൽ പലരും ക്ലാസ് എടുക്കുന്ന രീതി നല്ലതാണെന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും അറിയിച്ചു. അതോടെയാണ് അധ്യാപനത്തോട് താൽപര്യം കൂടിയത്.
ഇതിനിടെ കുസാറ്റിലെ പഠനം ഉപേക്ഷിച്ചു. തുടർന്ന് കോഴിക്കോട് മർക്കസ് കോളജിൽ ബിഎസ്‌സി പഠനം പൂർത്തിയാക്കി. ഇപ്പോൾ ബിഎഡ് ചെയ്യുകയാണ്. കൊടുവള്ളിയിൽ 1500 രൂപയ്ക്ക് വാടകയ്ക്കെടുത്ത മുറിയിലായിരുന്നു തുടക്കം. എംഎസ് അക്കാദമി എന്ന പേരിൽ സുഹൃത്തുക്കളായ നാല് പേർ ചേർന്നാണ് തുടങ്ങിയത്. തന്റെ കോണ്ടന്റ് ഇഷ്ടപ്പെട്ടതിനാൽ ആ കാലത്തു തന്നെ യൂട്യൂബ് ചാനലിന് 4 ലക്ഷം വരിക്കാർ ഉണ്ടായിരുന്നു. അതിന് ശേഷം ഈ വർഷമാണ് എംഎസ് സൊല്യൂഷൻ എന്ന രീതിയിൽ ബിസിനസ് സ്ഥാപനമായി തുടങ്ങിയത്. പല സ്കൂളുകളിലും സൗജന്യമായി ക്ലാസ് എടുത്തു നൽകാറുണ്ടെന്നും ഷുഹൈബ് പറയുന്നു.
∙ സംശയം: എന്തിനാണ് ചോദ്യ പേപ്പർ ചോർത്തുന്നത്?
ഈ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർ നൽകുന്ന ഉത്തരം ഇതാണ്: ട്യൂഷൻ സെന്ററുകളും ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുകളും കൂണുപോലെ മുളച്ചുപൊന്തുന്നതിനാൽ ഈ മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കുട്ടികളെ ട്യൂഷൻ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ ഇത്തരം സ്ഥാപനങ്ങൾ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ചോദ്യക്കടലാസ് അതേപടി ചോർത്തി പുറത്തുവിടുന്നത് കഴിഞ്ഞ ഓണപ്പരീക്ഷ മുതലാണ് ആരംഭിച്ചതെന്നാണ് അധ്യാപകർ പറയുന്നത്. പിന്നിൽ വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറയുന്നു.
ഓണപ്പരീക്ഷയുടേയും ക്രിസ്മസ് പരീക്ഷയുടേയും മാർക്കുകൾ പൊതുപരീക്ഷയുടെ മാർക്കിനെ ബാധിക്കില്ലെന്നിരിക്കെ ചോദ്യക്കടലാസ് ചോർത്തുന്നത് ലേണിങ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി മാത്രമാണെന്ന് അധ്യാപകർ പറയുന്നു. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതായി ആരോപണം വന്നിട്ടില്ല. പൊലീസിന്റെ ഉൾപ്പെടെ കനത്ത സുരക്ഷയിലാണ് എസ്എസ്എൽസി ചോദ്യക്കടലാസ് തയറാക്കലും വിതരണവും മറ്റും നടക്കുന്നത്. എന്നാൽ അത്തരം സുരക്ഷകളൊന്നും ഓണപ്പരീക്ഷയ്ക്കോ ക്രിസ്മസ് പരീക്ഷയ്ക്കോ ഇല്ല. അതുകൊണ്ട് തന്നെ എളുപ്പത്തിൽ ചോർത്താം.
ഓണപ്പരീക്ഷയ്ക്കും ക്രിസ്മസ് പരീക്ഷയ്ക്കും കൃത്യമായ ചോദ്യം നൽകുന്നതിലൂടെ കൂടുതൽ വിദ്യാർഥികളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പല ട്യൂഷൻ സെന്ററുകളിലും പതിനായിരക്കണക്കിന് രൂപ ഫീസ് നൽകിയാണ് കുട്ടികൾ പഠിക്കുന്നത്. വലിയ മത്സരം നിലനിൽക്കുന്ന മേഖലയാണിത്. അതിനാൽ കൂടുതൽ വിദ്യാർഥികളെ നേടാൻ ചോദ്യക്കടലാസ് ചോർത്തൽ പോലുള്ള പ്രവണതകളിലേക്ക് വരെ എത്തിയിരിക്കുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. ക്രിസ്മസ് പരീക്ഷയ്ക്കും ഓണപ്പരീക്ഷയ്ക്കും കൃത്യമായ ചോദ്യം നൽകുന്നതിലൂടെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് എന്ന ഉറപ്പാണ് ഇത്തരം സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
∙ ഉത്തരമില്ലാത്ത ചോദ്യം: എങ്ങനെയാണ് ചോദ്യപേപ്പർ ചോരുന്നത്?
ചോദ്യപേപ്പർ എവിടെ നിന്നും ചോരാം എന്നാണ് അധ്യാപകർ പറയുന്നത്. തിരുവനന്തപുരത്തെ സർക്കാർ പ്രസിലാണ് ചോദ്യക്കടലാസുകൾ അച്ചടിക്കുന്നത്. അവിടെ നിന്ന് ബിആർസിയിലെത്തും. പരീക്ഷയുടെ രണ്ട് ദിവസം മുൻപാണ് സ്കൂളുകളിലേക്ക് കൈമാറുന്നത്. മുൻപൊക്കെ ചോദ്യക്കടലാസുകൾ കൃത്യം എണ്ണമായിരിക്കില്ല സ്കൂളുകളിൽ എത്തുന്നത്. അതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിന് മുൻപ് അധ്യാപകർ എണ്ണം നോക്കുമായിരുന്നു. കുറവുണ്ടെങ്കിൽ ഫോട്ടോസ്റ്റാറ്റ് എടുത്താണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ല. സ്കൂൾ അധികൃതർ നൽകുന്ന കണക്കനുസരിച്ച് കൃത്യം എണ്ണം ചോദ്യക്കടലാസുകളാണ് ലഭിക്കുന്നത്.
അതിനാൽ പരീക്ഷയ്ക്ക് മുൻപ് പരിശോധിക്കേണ്ട സാഹചര്യമില്ല. ചോദ്യം തയാറാക്കുന്ന അധ്യാപകർ മുതൽ പ്രസിലെ ആളുകൾ, ബിആർസിയിലെ ജീവനക്കാർ, സ്കൂളിലെ അധ്യാപകർ വരെയുള്ളവരിലൂടെ ചോദ്യക്കടലാസ് ചോരാം. മുൻപും ചോദ്യക്കടലാസിലേതിന് സമാനമായവ പരിശീലന കേന്ദ്രങ്ങൾ നൽകിയിരുന്നു. എന്നാൽ അവയൊന്നും ഇത്ര കൃത്യമായിരുന്നില്ല. സാധ്യതയുള്ളവ എന്ന രീതിയിലാണ് നൽകിയിരുന്നത്. എംഎസ് സൊല്യൂഷൻസ് ചോദ്യക്കടലാസിലെ ചോദ്യങ്ങൾ അതേപടി നൽകിയതോടെയാണ് സംശയം ബലപ്പെട്ടത്.
∙ ഉത്തരം മുട്ടിക്കുന്ന ചോദ്യം: ആരാണ് കണ്ടില്ലെന്നു നടിച്ചത്?
ഓണപ്പരീക്ഷയുടെ ചോദ്യം ചോർന്നപ്പോൾ തന്നെ അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. അന്നും എംഎസ് സൊല്യൂഷൻസായിരുന്നു കൃത്യമായി ചോദ്യങ്ങൾ നൽകിയതിൽ മുൻപന്തിയിൽ. കഴിഞ്ഞ പത്താം ക്ലാസ് ഓണപ്പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷന്റെ യുട്യൂബ് ചാനലിലൂടെ ഇംഗ്ലിഷിന്റെയും കണക്കിന്റെയും ചോദ്യങ്ങൾ കൃത്യമായി നൽകി. ചോദ്യക്കടലാസിലുണ്ടായിരുന്ന അതേ നമ്പർ ക്രമത്തിലാണ് ഈ ചോദ്യങ്ങൾ നൽകിയത്. ഇംഗ്ലിഷ് ചോദ്യക്കടലാസിൽ ഉണ്ടായിരുന്ന 23 ചോദ്യങ്ങളിൽ 16 ചോദ്യങ്ങളും ഷുഹൈബ് പ്രവചിച്ചതാണ്. ഈ ചോദ്യങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും ഇവയാണ് പരീക്ഷയ്ക്ക് ചോദിക്കുക എന്നും ഷുഹൈബ് വ്യക്തമായി പറഞ്ഞിരുന്നു.
കൂടാതെ പ്ലസ് വൺ കണക്ക് പരീക്ഷയുടേയും ചോദ്യങ്ങൾ നൽകി. ഇതോടെയാണ് സംശയം തോന്നിയ മടവൂർ ചക്കാലയ്ക്കൽ ഹൈസ്കൂൾ പ്രധാന അധ്യാപകൻ പരാതി നൽകിയത്. വകുപ്പു തല അന്വേഷണം നടക്കുന്നുണ്ടായിരുന്നെങ്കിലും ഗൗരവകരമായിരുന്നില്ല. വിഷയം ഗൗരവമുള്ളതാണെന്നും ചോദ്യക്കടലാണ് ചോർത്തുന്ന റാക്കറ്റു തന്നെ പ്രവർത്തിക്കുന്നതായും താമരശ്ശേരി ഡിഇഒ വിദ്യാഭ്യാസ ഡയറക്ടർക്ക് സെപ്റ്റംബറിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഉന്നതങ്ങളിൽ നിന്ന് അതിൻമേൽ നടപടിയെടുക്കാതെ പൂഴ്ത്തി. ഇതിനിടെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസും ചോർന്നതോടെ സംഭവം വിവാദമായി. അധ്യാപകരും കെഎസ്‌യുവും എഐവൈഎഫും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.
2023ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നുവെന്നാരോപിച്ച് കെഎസ്‌യു സമരം നടത്തിയിരുന്നു. എന്നാൽ ചോർച്ചയുണ്ടായില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. 2024ലെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നപ്പോഴും കെഎസ്‌യു സമരം നടത്തുകയും പരാതി നൽകുകയും ചെയ്തു. അധ്യാപകരും പരാതിയുമായി രംഗത്തെത്തിയതോടെ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ ഡിഡിഇ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും പേരിനു മാത്രമായിരുന്നു അന്വേഷണം. ചോർത്തലുകാർക്ക് ആത്മവിശ്വാസം വർധിച്ചതോടെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസും ചോർത്തി.