ഇന്ത്യയിൽ മസ്ക് കളി തുടങ്ങി; മണിപ്പൂരിൽ ഇന്റർനെറ്റ് ‘ഓൺ’?; വരുന്നത് ജിയോയെയും തകർക്കുന്ന ഫ്രീ വിപ്ലവം?
‘ഇതിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണ്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്’– സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അടുത്തിടെ സമൂഹമാധ്യമം ‘എക്സിൽ’ പോസ്റ്റ് ചെയ്ത ഒരു മറുപടിക്കുറിപ്പാണിത്. ഇന്ത്യയിലെ സായുധ സംഘങ്ങൾ രഹസ്യമായി സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന ഒരു എക്സ് ഉപയോക്താവിന്റെ ‘ആരോപണത്തിന്’ മറുപടിയായിട്ടായിരുന്നു മസ്കിന്റെ മറുപടി. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സിഗ്നലുകൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. അത് സാധൂകരിക്കുന്ന ഒരു ചിത്രവും ചിലർ എക്സിൽ പങ്കുവച്ചിരുന്നു. ഇംഫാലിലെ മെയ്തെയ് ആധിപത്യമുള്ള പ്രദേശമായ കെയ്‌റോ ഖുനൂവിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ആന്റിനയും റൂട്ടറും റൈഫിളുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ഭീകരരും സായുധ സംഘങ്ങളും ഉപയോഗിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും പ്രചാരമുണ്ടായി. കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകാതെ എങ്ങനെയാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ലഭ്യമാകുകയെന്നും ചോദ്യമുയർന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മസ്ക് രംഗത്തെത്തിയത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഭീകരർക്കും കലാപകാരികൾക്കും തോന്നുംപടി ഉപയോഗിക്കാനാകുമോ സ്റ്റാർലിങ്ക് സേവനം? അതോടൊപ്പംതന്നെ മറ്റൊരു ചോദ്യവും ഉയർന്നു. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യക്തികൾക്ക് പോലും ഓഫ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ പോകുന്നത്? സർക്കാരിന് അതിന്മേൽ നിയന്ത്രണമില്ലേ? ഒരു വ്യക്തിക്ക് തന്റെ

‘ഇതിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണ്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്’– സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അടുത്തിടെ സമൂഹമാധ്യമം ‘എക്സിൽ’ പോസ്റ്റ് ചെയ്ത ഒരു മറുപടിക്കുറിപ്പാണിത്. ഇന്ത്യയിലെ സായുധ സംഘങ്ങൾ രഹസ്യമായി സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന ഒരു എക്സ് ഉപയോക്താവിന്റെ ‘ആരോപണത്തിന്’ മറുപടിയായിട്ടായിരുന്നു മസ്കിന്റെ മറുപടി. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സിഗ്നലുകൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. അത് സാധൂകരിക്കുന്ന ഒരു ചിത്രവും ചിലർ എക്സിൽ പങ്കുവച്ചിരുന്നു.
ഇംഫാലിലെ മെയ്തെയ് ആധിപത്യമുള്ള പ്രദേശമായ കെയ്‌റോ ഖുനൂവിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ആന്റിനയും റൂട്ടറും റൈഫിളുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ഭീകരരും സായുധ സംഘങ്ങളും ഉപയോഗിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും പ്രചാരമുണ്ടായി. കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകാതെ എങ്ങനെയാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ലഭ്യമാകുകയെന്നും ചോദ്യമുയർന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മസ്ക് രംഗത്തെത്തിയത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ഭീകരർക്കും കലാപകാരികൾക്കും തോന്നുംപടി ഉപയോഗിക്കാനാകുമോ സ്റ്റാർലിങ്ക് സേവനം? അതോടൊപ്പംതന്നെ മറ്റൊരു ചോദ്യവും ഉയർന്നു. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യക്തികൾക്ക് പോലും ഓഫ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ പോകുന്നത്? സർക്കാരിന് അതിന്മേൽ നിയന്ത്രണമില്ലേ? ഒരു വ്യക്തിക്ക് തന്റെ താൽപര്യത്തിനനുസരിച്ച് ലോകത്തെ ഇന്റർനെറ്റ് സേവനങ്ങളെ നിശ്ചലമാക്കാൻ സാധിച്ചാൽ അതിന്റെ പ്രത്യാഘാതം എത്രമാത്രം ഭീകരമായിരിക്കും! ഇന്ത്യയിലേക്ക് ഔദ്യോഗികമായി സ്റ്റാർലിങ്ക് വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യങ്ങളെല്ലാം പ്രസക്തമാകുന്നതും.
∙ ഡിജിറ്റൽ ഇന്ത്യയ്ക്ക് തെളിച്ചം പകരുമോ സ്റ്റാർലിങ്ക്?
2023 ജൂൺ 20. അന്നാണ് ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന വലിയ ചര്‍ച്ചകൾക്ക് തുടക്കമായത്. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌കും മണിക്കൂറുകളോളം ചർച്ച നടത്തുമ്പോൾ ഇവിടെ ഇന്ത്യയിൽ ചിലർക്കെങ്കിലും അത് ആശങ്കയുടെ കൂടിക്കാഴ്ചയായിരുന്നു. ആ ചർച്ചയിൽ ഡിജിറ്റൽ ഇന്ത്യയ്ക്ക് തെളിച്ചം പകർന്നേക്കാവുന്ന സാറ്റലൈറ്റ് ഇന്റർനെറ്റും ഉൾപ്പെട്ടിരുന്നു. നിലവിൽ രാജ്യം നേരിടുന്ന ഡിജിറ്റൽ വിഭജനം നികത്താൻ വലിയ സാധ്യതകളുള്ള സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കായിരുന്നു അവരുടെ ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന്.
റിലയൻസ് ജിയോയും ഭാരതി എയർടെലും ബിഎസ്എൻഎലും സജീവമായി പ്രവർത്തിച്ചിട്ട് പോലും 70 കോടി ജനങ്ങൾക്ക് ഇപ്പോഴും ഇന്റർനെറ്റ് ലഭ്യമല്ല. ഈ 70 കോടി ജനങ്ങളിൽതന്നെയാണ് ഇലോൺ മസ്കിന്റെയും ബിസിനസ് കണ്ണ്. പതിനായിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച സ്പേസ്എക്സിന് ഇന്ത്യയുടെ മുക്കിലും മൂലയിലും ഇന്റർനെറ്റ് എത്തിക്കാൻ സാധിച്ചാൽ അത് മോദിയുടെ സ്വപ്നപദ്ധതിയുടെ വലിയ വിജയം കൂടിയാകും. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് നൽകാനുള്ള സ്റ്റാർലിങ്കിന്റെ ദൗത്യത്തിന് ഇന്ത്യ വളക്കൂറുള്ള മണ്ണാണെന്ന് മസ്ക് വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കിയതുമാണ്.
എന്നാൽ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ വലിയ വെല്ലുവിളികളാണ് നേരിടാൻ പോകുന്നത്. റിലയൻസ് ജിയോ പുറത്തെടുത്ത കുറഞ്ഞ നിരക്കിന്റെ മാജിക് മസ്കും പുറത്തെടുത്താൽ അത് ഇന്ത്യയിൽ മറ്റൊരു ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കും. എന്നാൽ ജിയോ–എയർടെൽ വെല്ലുവിളികളെ നേരിടാൻ സ്റ്റാർലിങ്കിന് സാധിക്കുമോ? സ്റ്റാർലിങ്കിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്? നിരക്കുകളിൽ എന്തു മാറ്റമായിരിക്കും വരിക? സാറ്റലൈറ്റ് ഇന്റർനെറ്റിന് എത്രത്തോളം വേഗം ലഭിക്കും? സ്മാർട് ഫോണിലേക്ക് നേരിട്ട് ഇന്റർനെറ്റ് ലഭിക്കുമോ? കാലാവസ്ഥ പ്രതികൂലമായാൽ ഇന്റർനെറ്റും മുടങ്ങുമോ? പരിശോധിക്കാം.
∙ മസ്കിന്റേത് ചെറിയ പദ്ധതിയല്ല
ഉപഭോക്താവ് എവിടെയായിരുന്നാലും അതിവേഗവും തടസ്സമില്ലാത്തതുമായ ഇന്റർനെറ്റ് ലഭ്യമാകുന്ന ഒരു നിമിഷത്തെക്കുറിച്ചാണ് ആധുനിക ജനത ചിന്തിക്കുന്നത്, ഒപ്പം ഇലോൺ മസ്കും. ആഴക്കടലിൽ, വിദൂര ദ്വീപുകളിൽ, മരുഭൂമികൾക്ക് നടുവിൽ, ഹിമാലയം പോലുള്ള പർവതങ്ങളുടെ മുകളിൽ, വിമാനങ്ങളിൽ പറക്കുമ്പോൾ, ദുരന്തങ്ങളോ യുദ്ധങ്ങളോ ബാധിച്ച സ്ഥലങ്ങളിൽ പോലും ആശയവിനിമയത്തിന് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാൽ വ്യക്തമായ ആകാശമുള്ള എവിടെയും സാറ്റലൈറ്റ് ഇന്റർനെറ്റ്് ലഭിക്കും.
ഈ സാധ്യതകളെല്ലാം കണക്കിലെടുക്കുമ്പോൾ സ്‌പേസ് എക്‌സിന് ഇന്ത്യ ഒരു പ്രധാന വിപണി തന്നെയാണ്. ഉപഗ്രഹ ഇന്റർനെറ്റിൽ സർക്കാരും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വൻ മാറ്റംതന്നെ കൊണ്ടുവന്നേക്കും. ഇന്ത്യയുടെ ടെലികോം സംവിധാനവുമായി സ്റ്റാർലിങ്കിനെ വിജയകരമായി സംയോജിപ്പിച്ചാൽ വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നീ മേഖലയിൽ അഭൂതപൂർവമായ അവസരങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇന്ത്യയുടെ മുക്കിലും മൂലയിലും ഡിജിറ്റൽ സേവനങ്ങൾ എത്തിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന് സ്റ്റാർലിങ്കിന്റെ വരവ് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ലോകവിപണി ഒന്നടങ്കം കീഴടക്കി ആഗോള ഡേറ്റയുടെ കുത്തക കൈവശപ്പടുത്തുക എന്നതാണ് മസ്കിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.
∙ സ്റ്റാർലിങ്ക് ഉടൻ ഇന്ത്യയിലേക്ക് വരുമോ?
ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉടൻതന്നെ ഇന്ത്യയുടെ ടെലികോം, ഇന്റർനെറ്റ് വിപണിയിലെ പുതിയ സംരംഭമായേക്കും. സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം ലേലത്തിലൂടെ വിതരണം ചെയ്യുന്നതിന് പകരം നേരിട്ട് അനുവദിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്ന മസ്കിന് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം വലിയ തുണയായിട്ടുണ്ട്. മസ്‌കിന്റെ ആഗ്രഹവും ഇതുതന്നെയായിരുന്നു. അതേസമയം, ഡേറ്റ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകഴിഞ്ഞാൽ മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകൂവെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്.
‘‘സ്റ്റാർലിങ്ക് എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെങ്കിൽ ലൈസൻസ് നൽകുന്നതിൽ സന്തോഷമുണ്ട്. എല്ലാ സുരക്ഷാ ആശങ്കകളും പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ അനുമതി നൽകും’’– എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവന ലൈസൻസിന്റെ മറ്റൊരു പേര് ജിഎംപിസിഎസ് (GMPCS) എന്നാണ്. 2022 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ആദ്യമായി ലൈസൻസിന് അപേക്ഷ നൽകിയത് കൂടുതൽ അനുമതികൾ ലഭിക്കുന്നതിന് സ്റ്റാർലിങ്ക് ഇന്ത്യൻ നാഷനൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററുമായി (IN-SPAce) സഹകരിച്ചും പ്രവർത്തിക്കുന്നുണ്ട്.
∙ ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റിന് കടമ്പകളെറേ
ഇന്ത്യൻ ഉപയോക്താക്കളുടെ ഡേറ്റ എവിടെയാണ് സംഭരിച്ചിരിക്കുന്നത് എന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഡേറ്റ, വ്യക്തിഗത വിവരങ്ങൾ, ബ്രൗസിങ് ശീലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ തന്നെ നിലനിർത്തണം. ലളിതമായി പറഞ്ഞാൽ ഇത് ഇന്ത്യയ്ക്കുള്ളിലെ സെർവറുകളിൽ പ്രോസസ് ചെയ്യേണ്ടതുണ്ട്, മറ്റൊരു രാജ്യത്തേക്ക് അയയ്ക്കരുത്. സെർവറുകൾ, ഡേറ്റ സംഭരണം, സൈബർ സുരക്ഷ എന്നിവ സംബന്ധിച്ചുള്ള ഇന്ത്യൻ നിയന്ത്രണങ്ങൾ പാലിക്കാൻ സ്റ്റാർലിങ്ക് സജീവമായി ശ്രമിക്കുന്നുണ്ട്. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് നിരവധി പ്രധാന ആശങ്കകളിൽ വിശദീകരണം നൽകാൻ സ്റ്റാർലിങ്കിനോട് നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്റ്റാർലിങ്കിന്റെ ഓഹരി ഉടമകളെക്കുറിച്ചും ഡേറ്റ സ്റ്റോറേജ് രീതികളെക്കുറിച്ചും, പ്രത്യേകിച്ച് യുഎസ് സുരക്ഷാ ഏജൻസികളിൽ നിന്നുള്ള കരാറുകളോ നിക്ഷേപങ്ങളോ സംബന്ധിച്ചുള്ള വിവരങ്ങളുണ്ടെങ്കിൽ അത്, ടെലികോം നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ചൈനയോ പാക്കിസ്ഥാനോ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരോ ഓഹരി ഉടമകളോ സ്റ്റാർലിങ്കിൽ ഉണ്ടാകരുതെന്നും നിർദേശമുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ഉള്ളത് അവർക്ക് ഡേറ്റയിലേക്കുള്ള ആക്‌സസ് ലഭിക്കാനും കമ്പനി തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഇടയാക്കുമെന്ന സാഹചര്യത്തിലാണിത്. ഇതോടൊപ്പംതന്നെ ഗ്രൗണ്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന കൃത്യമായ അക്ഷാംശ, രേഖാംശ വിവരങ്ങൾ ഉൾപ്പെട ഇന്ത്യയിലെ ഭൂമിശാസ്ത്രപരമായ കവറേജിനെക്കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങളും കമ്പനി നൽകണം. ദുരുപയോഗം ഒഴിവാക്കാൻ സ്റ്റാർലിങ്ക് ടെർമിനലുകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൃത്യമായി അധികൃതരെ അറിയിക്കുകയും വേണം.
∙ സാറ്റലൈറ്റ് ഇന്റർനെറ്റിനെ നിയന്ത്രിക്കുക ട്രായ്
സാറ്റലൈറ്റ് സ്പെക്ട്രത്തിന്റെ വില നിർണയിക്കുക എന്ന നിർണായക വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്തത നൽകുമെന്ന് മന്ത്രി സിന്ധ്യ അറിയിച്ചിരുന്നു. സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനികളും പരമ്പരാഗത ടെലികോം ഓപ്പറേറ്റർമാരും ഇക്കാര്യത്തിൽ ഭിന്നതയിലാണ്. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻസ് യൂണിയൻ (ഐടിയു) ചട്ടങ്ങൾക്കും രാജ്യാന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായി സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം ലേലത്തിലൂടെ നൽകാതെ ഭരണപരമായാണ് അനുവദിക്കുന്നതെന്നാണ് സിന്ധ്യ നേരത്തേ വ്യക്തമാക്കിയത്.
സ്പെക്ട്രം ലേലം ചെയ്യുന്നതിനെ മസ്‌കും വിമർശിച്ചു. നിലവിൽ ഒരു രാജ്യത്തും അനുമതി നൽകിയത് ലേലം ചെയ്തിട്ടല്ല. ഉപഗ്രഹ ഇന്റർനെറ്റിനായി സ്പെക്ട്രം ലേലം ചെയ്യുന്ന ഒരു രാജ്യത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്നാണ് മസക് പറഞ്ഞത്. സിന്ധ്യ പറയുന്നതനുസരിച്ച്, ഡിസംബറിൽ പാസാക്കിയ 2023ലെ ടെലികോം നിയമത്തിന്റെ ‘ഷെഡ്യൂൾ 1’ൽ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനർഥം സാറ്റ്കോം സ്പെക്ട്രം ലേലം ചെയ്യാതെ വിതരണം ചെയ്യപ്പെടും എന്നാണ്.
സ്റ്റാർലിങ്ക് പോലുള്ള വിദേശ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് കമ്പനികൾക്ക് ഈ സമീപനത്തിലൂടെ വിപണിയിൽ പ്രവേശിക്കുന്നത് എളുപ്പമാകും. സ്പെക്ട്രം ലേലത്തിന് വച്ചിരുന്നെങ്കിൽ സ്റ്റാർലിങ്കിന് സേവനങ്ങൾ നൽകുന്നത് കൂടുതൽ ചെലവേറിയതായിരിക്കും. അതേസമയം, ആഫ്രിക്കയിലെ സ്റ്റാർലിങ്ക് സേവനങ്ങൾക്ക് മസ്‌ക് പ്രതിമാസം 10 ഡോളർ (ഏകദേശം 800 രൂപ) മാത്രമേ ഈടാക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. അതേ സ്റ്റാർലിങ്ക് സേവനത്തിന് യുഎസിൽ പ്രതിമാസം 120 ഡോളർ (ഏകദേശം 10,000 രൂപ) വരെ ചെലവുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിപണി പിടിക്കാനായി ഇന്ത്യയിലും സ്റ്റാർലിങ്ക് നിരക്ക് കുറച്ചേയ്ക്കും
∙ പ്രതീക്ഷിക്കുന്നത് 190 കോടി ഡോളറിന്റെ വിപണി
ഇന്ത്യയിൽ ഇതുവരെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ അവതരിപ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ചുള്ള ട്രായ്‌യുടെ ശുപാർശകൾക്കായി സർക്കാർ കാത്തിരിക്കുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ഇതിന്റെ വിപണി അതിവേഗം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ൽ രാജ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണി 190 കോടി ഡോളറിലെത്തുമെന്നാണ് (ഏകദേശം 16,000 കോടി രൂപ) പ്രതീക്ഷ. മസ്‌കിന്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെല്ലാം ഭൂമിക്കടുത്തുള്ള ഭ്രമണപഥത്തിലാണ് പ്രവർത്തിക്കുന്നത്. വിദൂര സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഏകദേശം അഞ്ച് വർഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്. ഈ മെഗാ പദ്ധതിക്ക് കീഴിൽ ഭാവിയിൽ 42,000 ഉപഗ്രഹങ്ങൾ ഉണ്ടാകുമെന്നാണ് സ്പേസ്എക്സ് വ്യക്തമാക്കുന്നത്.
എന്തൊക്കെ ആശങ്കകളുണ്ടെങ്കിലും ഇതിനെല്ലാം ഒരു നല്ല വശവുമുണ്ട്. ഇന്ത്യയിൽ സ്റ്റാർലിങ്ക് വിജയിച്ചാൽ, രാജ്യത്തുടനീളം കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. വിദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മികച്ച കണക്റ്റിവിറ്റി, വിദ്യാഭ്യാസത്തിനുള്ള കൂടുതൽ അവസരങ്ങൾ, ദുരന്തസമയത്ത് മെച്ചപ്പെട്ട ആശയവിനിമയം എന്നിവപോലും ലഭ്യമാക്കും.
എന്നാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുമ്പോള്‍തന്നെ അവഗണിക്കാനാകാത്ത അപകടസാധ്യതകളും ഉണ്ട്. പ്രത്യേകിച്ച് രാജ്യത്തെ നിർണായകവും സെൻസിറ്റീവും സങ്കീർണവുമായ എന്തെങ്കിലും വിവരങ്ങൾ വിദേശ രാജ്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് വഴി കൈമാറുമ്പോൾ. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി യോജിപ്പിച്ച് ഡിജിറ്റൽ വിഭജനം നികത്താൻ സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രയോജനപ്പെടുത്താനാണ് നിലവിൽ ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനിടയിൽ രാജ്യസുരക്ഷയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകും എന്നത് വരാനിരിക്കുന്ന ട്രായ് തീരുമാനങ്ങളിൽനിന്നേ വ്യക്തമാകൂ.
(എന്തെല്ലാമാണ് സ്റ്റാർലിങ്ക് ഇന്ത്യയിലേക്കു വരുമ്പോഴുള്ള അപകടങ്ങൾ? വായിക്കാം രണ്ടാം ഭാഗത്തിൽ: ജിയോ– എയർടെൽ സഖ്യത്തെ തകർക്കാൻ സ്റ്റാർലിങ്ക്; ആഫ്രിക്കയിലെ ജനങ്ങളോട് മസ്ക് ചെയ്തത് കൊടുംചതി)