‘ബെലഗാവി’ പ്രഖ്യാപനങ്ങളിലേക്ക് കോൺഗ്രസ്; പ്രിയങ്കയ്ക്ക് പുതുറോൾ? അഴിച്ചുപണി ആകാംക്ഷയിൽ കെപിസിസി
ത്രിവർണപതാകകളുടെ തിളക്കമാണ് ബെലഗാവിക്ക്. ഇവിടെ ഇന്ന് (ഡിസംബർ 26) എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയവും സംഘടനാപരവുമായ കൂടുതൽ തിളക്കം നൽകുമോയെന്ന് ഇന്ത്യയാകെ ഉറ്റുനോക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നതിനാൽ തന്നെ കേരളത്തിലെ പാർട്ടി ഘടകവും അയൽ സംസ്ഥാനമായ കർണാടകയിലേക്ക് ആകാംക്ഷയോടെ ശ്രദ്ധിക്കും. മഹാത്മജിയിൽനിന്ന് ആവേശം ഉൾക്കൊള്ളാൻ വേണ്ടിയാണ് കോൺഗ്രസ് നേതൃനിരയാകെ ബെലഗാവിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്നേക്ക് കൃത്യം 100 വർഷം മുൻപ് ഇന്നത്തെ ബെലഗാവിയിൽ (അന്നത്തെ ബെൽഗാം) നടന്ന എഐസിസി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായിരുന്ന ഒരേയോരു വർഷം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും കോൺഗ്രസിന്റെയും നെടുനായകൻ ഒറ്റ വർഷം മാത്രമാണ് കോൺഗ്രസിനെ ഔദ്യോഗികമായി നയിച്ചത് എന്നതിലുമുണ്ട് കൗതുകം. ഒരു വർഷംതന്നെ പൂർണമായും അദ്ദേഹം തുടർന്നില്ല. മാറ്റങ്ങൾക്ക് തയാറാകാൻ മടിച്ചു നിൽക്കുന്ന പാർട്ടിയെ അങ്ങനെയും ചില

ത്രിവർണപതാകകളുടെ തിളക്കമാണ് ബെലഗാവിക്ക്. ഇവിടെ ഇന്ന് (ഡിസംബർ 26) എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയവും സംഘടനാപരവുമായ കൂടുതൽ തിളക്കം നൽകുമോയെന്ന് ഇന്ത്യയാകെ ഉറ്റുനോക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നതിനാൽ തന്നെ കേരളത്തിലെ പാർട്ടി ഘടകവും അയൽ സംസ്ഥാനമായ കർണാടകയിലേക്ക് ആകാംക്ഷയോടെ ശ്രദ്ധിക്കും. മഹാത്മജിയിൽനിന്ന് ആവേശം ഉൾക്കൊള്ളാൻ വേണ്ടിയാണ് കോൺഗ്രസ് നേതൃനിരയാകെ ബെലഗാവിയിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഇന്നേക്ക് കൃത്യം 100 വർഷം മുൻപ് ഇന്നത്തെ ബെലഗാവിയിൽ (അന്നത്തെ ബെൽഗാം) നടന്ന എഐസിസി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായിരുന്ന ഒരേയോരു വർഷം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും കോൺഗ്രസിന്റെയും നെടുനായകൻ ഒറ്റ വർഷം മാത്രമാണ് കോൺഗ്രസിനെ ഔദ്യോഗികമായി നയിച്ചത് എന്നതിലുമുണ്ട് കൗതുകം. ഒരു വർഷംതന്നെ പൂർണമായും അദ്ദേഹം തുടർന്നില്ല. മാറ്റങ്ങൾക്ക് തയാറാകാൻ മടിച്ചു നിൽക്കുന്ന പാർട്ടിയെ അങ്ങനെയും ചില ഓർപ്പെടുത്തലുകളിലൂടെ ശക്തിപ്പെടുത്തുകയാണ് ഗാന്ധിജി.
∙ ബെൽഗാം സമ്മേളനത്തിന്റെ പുനഃസൃഷ്ടി
മഹാത്മജി അധ്യക്ഷനായ സമ്മേളനത്തെ മറ്റൊരു തരത്തിൽ പുനഃസൃഷ്ടിക്കാനാണ് കോൺഗ്രസ് ഇന്ന് ബെലഗാവിയിൽ ശ്രമിക്കുന്നത്. എഐസിസി സമ്മേളനംതന്നെ ഇവിടെ നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് അതു നീട്ടിവച്ചു. പകരം കോൺഗ്രസ് പ്രവർത്തകസമിതിയുടെ വിശാലയോഗം ചേരും. പ്രവർത്തകസമിതി അംഗങ്ങൾക്കൊപ്പം ക്ഷണിതാക്കളും നിയമസഭാകക്ഷി നേതാക്കളും പിസിസി പ്രസിഡന്റുമാരും പാർലമെന്ററി പാർട്ടി ഭാരവാഹികളും എല്ലാം ബെൽഗാവിയിലെത്തിച്ചേർന്നു കഴിഞ്ഞു.
കോൺഗ്രസിന്റെ പാർലമെന്റ് അംഗങ്ങളെയും എഐസിസി ക്ഷണിച്ചിട്ടുണ്ട്. ഇന്ന് മൂന്നു മണിക്ക് പ്രവർത്തകസമിതി യോഗം, നാളെ ഡിസംബർ 27ന് കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ചേരുന്ന ബെലഗാവിയിലെ നിയമസഭാ മന്ദിരത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്യും. വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ പങ്കെടുക്കുന്ന വമ്പൻ റാലി.
1924 ഡിസംബർ 26ന് ബെലഗാവിയിൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന ത്രിദിന എഐസിസി സമ്മേളനം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വലിയ കരുത്തു നൽകിയെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. യുവാക്കളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടരാക്കാൻ ബെൽഗാം സമ്മേളനം ചാലകശക്തിയായി. ജവാഹർലാൽ നെഹ്‌റു, സരോജിനി നായിഡു, അബ്ദുൽ ഗാഫർഖാൻ, മൗലാനാ ആസാദ് തുടങ്ങിയവർ ബെൽഗാം സമ്മേളനത്തിൽ പങ്കെടുത്തു. ഗാന്ധിജി അധ്യക്ഷനായ ആ എഐസിസി വേളയിൽ നെഹ്‌റു സെക്രട്ടറിയായിരുന്നു. ബെൽഗാമിലെത്തിയ ഗാന്ധിജി 9 ദിവസം അവിടെ ഉണ്ടായി. അടുത്തുളള പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ആറു തവണ മഹാത്മജി ബെൽഗാമിലെത്തി. 1916ൽ ബാലഗംഗാധര തിലകനൊപ്പമായിരുന്നു സന്ദർശനം. ഖാദി പ്രസ്ഥാനത്തിന് ബെൽഗാം സമ്മേളനം പ്രചോദനമായെന്നും പിന്നീട് ചരിത്രകാരന്മാർ രേഖപ്പെടുത്തി.
∙ ഗാന്ധിജി, അംബേദ്കർ, ഭരണഘടന
ബിജെപിക്കും സംഘപരിവാർ ശക്തികൾക്കുമെതിരെ മഹാത്മജി സ്മരണ കരുത്താക്കാനാണ് ബെൽഗാവിയിലേക്കുള്ള മടക്കത്തിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത്. രാഷ്ട്രപിതാവിന്റെ പൈതൃകവും പിന്തുടർച്ചയും മറ്റാർക്കും അവകാശപ്പെടാനാവില്ലെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. ഇന്ത്യയെതന്നെ ഒന്നിപ്പിക്കുന്ന വികാരമായി ഗാന്ധിജിയുടെ ഓർമകളെ പാർട്ടി വിലയിരുത്തുന്നു. ജ്വലിക്കുന്ന ആ സ്മരണയെ ദീപ്തമാക്കിയും ഭരണഘടന ഉയർത്തിപ്പിടിച്ചും ഭരണഘടനാ ശിൽപിയായ ബി.ആർ.അംബേദ്കർക്കെതിരേയുളള ബിജെപിയുടെ പരാമർശങ്ങൾ ആയുധമാക്കിയും രാഷ്ട്രീയമായി എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്നതിന്റെ രൂപരേഖ ഇന്നത്തെ നേതൃയോഗം ചർച്ച ചെയ്യും.
ഒപ്പം സംഘടനയെ ചലനാത്മകമാക്കാനുള്ള തീരുമാനങ്ങളും ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ട് പിന്നാക്ക രാഷ്ടീയത്തിൽ ശ്രദ്ധയൂന്നിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. അത് ഒരു പരിധി വരെ ഗുണവും ചെയ്തു. ഭരണഘടന താഴെവയ്ക്കാതെയാണ് രാഹുൽ നീങ്ങുന്നത്. സഹോദരി പ്രിയങ്ക ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതും ഭരണഘടന കയ്യിലേന്തിത്തന്നെ. ഡിസംബർ 27ലെ കോൺഗ്രസ് റാലിയും അംബേദ്കറും ഭരണഘടനയും മുൻനിർത്തിത്തന്നെ.
∙ സംഘടനയെ ശക്തമാക്കാൻ കെസി
സംഘടനയെ ശക്തമാക്കാനുള്ള പ്രഖ്യാപനങ്ങളും ഇന്നത്തെ നേതൃയോഗത്തിനു ശേഷം ഉണ്ടായേക്കും.‘‘ 2025 എന്നത് കോൺഗ്രസ് സംഘടനാരംഗത്ത് ഊന്നൽ കൊടുക്കാൻ ഉദ്ദേശിക്കുന്ന വർഷമാണ്. സംഘടനാതല മാറ്റങ്ങളുടെ വർഷം ആയിത്തന്നെ കാണാം. തിരഞ്ഞെടുപ്പുകൾ ഈ വർഷം താരതമ്യേന കുറവാണ്. ബൂത്ത് മുതൽ എഐസിസി വരെ എങ്ങനെ ശക്തമാക്കാമെന്ന് ഞങ്ങൾ ആലോചിക്കും. ഉദയ്പൂർ ശിബിരത്തിൽ എടുത്ത ചില തീരുമാനങ്ങൾ നടപ്പാക്കാനുണ്ട്. അതു വിലയിരുത്തുകയും പുതിയ തീരുമാനങ്ങളിലേക്ക് നീങ്ങുകയും ചെയ്യും’’– എഐസിസിയുടെ സംഘടനാകാര്യ ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ ‘മനോരമ’യോടു പറഞ്ഞു. കർണാടക പിസിസിയാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നതെങ്കിലും കാര്യങ്ങൾ നിയന്ത്രിക്കുന്നത് എഐസിസിയാണ്. മുന്നൊരുക്കങ്ങൾക്കായി വേണുഗോപാൽ കഴിഞ്ഞയാഴ്ചയും ഇവിടെ എത്തിയിരുന്നു.
∙ പ്രിയങ്കയുടെ ആ റോൾ?
വയനാടിലെ കന്നിയങ്കത്തിൽ വിജയിച്ച് ലോക്സഭയിൽ കൂടി എത്തിയതോടെ പ്രിയങ്ക ഗാന്ധിയുടെ ദേശീയ രാഷ്ട്രീയത്തിലെ റോൾ സംബന്ധിച്ചുളള വ്യക്തത ഇവിടെ ഉണ്ടാകുമോ എന്നതും ഉറ്റുനോക്കപ്പെടുന്നു. രാഹുലിനൊപ്പം തന്നെ പ്രിയങ്കയ്ക്കും ഒരു പ്രധാന റോൾ നൽകണമെന്ന അഭിപ്രായം ഉദയ്പൂർ, റായ്പൂർ എഐസിസി സെഷനുകളിൽ ഉയർന്നിരുന്നു.യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെ വലിയ ചലനമൊന്നുമുണ്ടാക്കാൻ കഴിയാതെ വന്നതോടെ പ്രത്യേകിച്ച് ചുമതലകൾ അവർക്ക് ഇപ്പോഴില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയ്ക്ക് കൈമാറണമെന്ന വാദം ഉയർന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പുകളുടെ പ്രചാരണം, ആസൂത്രണം, വാർ റൂം തുടങ്ങിയവയുടെ നിയന്ത്രണം പ്രിയങ്കയിലേക്ക് ഈ സമ്മേളനത്തിലൂടെ വരുമോ എന്നത് ഉറ്റുനോക്കപ്പെടും. അതു സംഭവിച്ചാൽ കേരളത്തിൽനിന്നുള്ള എംപി കൂടിയായതിനാൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും കഴിയും. താഴേത്തട്ടിലുളള കമ്മിറ്റികൾ ശക്തിപ്പെടുത്താൻ എന്തു വേണെമെന്നും ബെലഗാവിയിലെ നേതൃയോഗം ചർച്ച ചെയ്യും.
തിരഞ്ഞെടുപ്പുകൾ തോൽക്കുമ്പോഴെല്ലാം താഴേത്തട്ടിൽ പാർട്ടിയില്ല എന്നു പറയാറുണ്ടെങ്കിലും പരിഹാര നടപടികളിലേക്ക് കടക്കാൻ പലപ്പോഴും പാർട്ടിക്ക് കഴിയാറില്ല. മണ്ഡലം, ബ്ലോക്ക് തല കമ്മിറ്റികൾ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇല്ല. കേരളം, കർണാടകം, തെലങ്കാന പോലെ ചുരുക്കം ചില സംസ്ഥാനങ്ങളിലേ സംഘടനാ സംവിധാനമുള്ളൂ. ‘‘ ബെലഗാവി സമ്മേളനത്തിൽ നിന്ന് അയൽ സംസ്ഥനങ്ങളായ കേരളത്തിലും തമിഴ്നാടിനും ഏറെ മുന്നോട്ടു പോകാനുണ്ട്. പാർട്ടിയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും’’– തമിഴ്നാട് നിന്നുള്ള ലോക്സഭാംഗവും പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവുമായ മണിക്കം ടാഗോർ ‘മനോരമ’യോടു പറഞ്ഞു.
∙ ഡികെ എന്ന ആതിഥേയൻ
കോൺഗ്രസിന്റെ രാജ്യത്തെ മുഖമായി തന്നെ ഉയർന്നുകൊണ്ടിരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ.ശിവകുമാറാണ് സമ്മേളനത്തിന്റെ മറ്റൊരു ആകർഷണം. നേതൃസമ്മേളനത്തിന്റെ മുഖ്യസംഘാടകനും അദ്ദേഹം തന്നെ. ‘‘ബെലഗാവി ചെറിയ നഗരമാണ്. അതിന്റെ പരിമിതികൾ ഞങ്ങൾക്കുണ്ട്. എങ്കിലും ഇത് കോൺഗ്രസിന് ശക്തിയും ചൈതന്യവും പകരുന്ന ദിവസങ്ങളായി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഹാത്മജിയുടെ സ്മരണ ഞങ്ങൾക്ക് കരുത്തു പകരും’’ ഡി.കെ.ശിവകുമാർ പറഞ്ഞു. ‘‘സംഘപരിവാർ ശക്തികൾക്കെതിരെ പുതിയൊരു സ്വാതന്ത്ര്യസമരത്തിന് സമയമായിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലെത്തന്നെ രാജ്യത്തെ കൊള്ളയടിക്കുകയാണ് അവർ’’– എഐസിസി ജനറൽ സെകട്ടറി രൺദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടി.
∙ കെപിസിസി അഴിച്ചുപണി?
കേരളത്തിൽ നിന്ന് പ്രവർത്തകസമിതി അംഗങ്ങളായ ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവരടക്കമുള്ള നേതാക്കൾ ബെലഗാവി നേതൃസമ്മേളനത്തിനുണ്ട്. കെ.സി.വേണുഗോപാലിന്റെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെയും സാന്നിധ്യത്തിൽ സംസ്ഥാനത്തെ പാർട്ടി അഴിച്ചുപണിയുമായി ബന്ധപ്പെട്ട അനൗപചാരിക ചർച്ചകൾ ഇവിടെ നടക്കുമെന്ന് കരുതുന്നവരുണ്ട്.
‘‘തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിലെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ അതിനു വേണ്ടി എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ച് നേതൃതലത്തിൽ ചർച്ചകളൊന്നുമുണ്ടായിട്ടില്ല. പുറത്തു വരുന്നത് ചില അഭ്യൂഹങ്ങൾ മാത്രമാണ്. എന്തു വേണമെന്ന് ഇവിടെ വച്ച് ആലോചിക്കുമെന്നു പറയാറായിട്ടില്ല. എന്നാൽ അക്കാര്യം ഞങ്ങൾക്ക് മുന്നിലുണ്ട്’’– ദീപദാസ് മുൻഷി ‘മനോരമ’യോടു പറഞ്ഞു.