ലോകമാന്ദ്യം മറികടക്കാൻ ഒബാമയെ സഹായിച്ച സുഹൃത്ത്; വിരുന്നില് ആദ്യ പരിഗണന; ഇന്ത്യ ഇന്നും പിന്തുടരുന്ന ‘മൻമോഹൻ മന്ത്രം’
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം. 2004 മുതല്‍ 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം. 2004 മുതല്‍ 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം. 2004 മുതല്‍ 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം.
2004 മുതല്‍ 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
∙ എന്നും സാമ്പത്തിക മേഖലയിൽ
രാഷ്ട്രീയ നേതാവ്, സാമ്പത്തികശാസ്ത്രജ്ഞൻ, അക്കാദമീഷ്യന്‍, ഉദ്യോഗസ്ഥൻ എന്നിങ്ങനെ നിരവധി മേഖലകളിൽ മികച്ചു നിന്നയാളാണ് മൻമോഹൻ സിങ്. 1932ൽ, ഇന്ന് പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഗാഹ് എന്ന ഗ്രാമത്തിലെ ഒരു സിഖ് കുടുംബത്തിലാണ് മൻമോഹൻ സിങ് ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾതന്നെ അമ്മ മരിച്ചതിനാൽ മുത്തശ്ശിയാണ് അദ്ദേഹത്തെ വളർത്തിയത്. വിഭജനത്തിനു ശേഷം പഞ്ചാബിലെ അമൃത്‍സറിലേക്ക് അദ്ദേഹത്തിന്റെ കുടുംബം എത്തി. വിദ്യാഭ്യാസം പഞ്ചാബിൽ പൂർത്തിയാക്കിയ മൻമോഹൻ സിങ്ങിന്റെ ഉന്നതവിദ്യാഭ്യാസം കേംബ്രിജിലായിരുന്നു. അവിടെ നിന്ന് തിരിച്ചുവന്ന് പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി.
വീണ്ടും വിദേശത്തേക്ക് പോയ മൻമോഹൻ സിങ് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. യുഎന്നിന്റെ ട്രേഡ‍് ആൻഡ് ഡവലപ്മെന്റ് കോൺഫറൻസ് ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത മേഖല. അവിടെ നിന്നാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലേക്ക് ഡോ. മൻമോഹന്‍ സിങ് രംഗപ്രവേശം ചെയ്യുന്നത്. മിനിസ്ട്രി ഓഫ് ഫോറിൻ ട്രേഡിൽ ഉപദേശകനായിട്ടായിരുന്നു ആദ്യ നിയമനം. ഇതിനിടെ, ഡൽഹി സർവകലാശാലയുടെ ഡൽഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി.
1972ൽ ധനകാര്യമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയി, 1976ൽ ധനമന്ത്രാലയ സെക്രട്ടറിയും. പിന്നാലെ ആസൂത്രണ കമ്മിഷനിലെത്തിയ മൻമോഹൻ സിങ്ങിന്റെ അടുത്ത നിയമനം റിസർവ് ബാങ്ക് ഗവർണറായിട്ടായിരുന്നു. പ്രണബ് മുഖർജി ആയിരുന്നു അന്നത്തെ ധനമന്ത്രി. 1985ൽ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി നിയമിതനായി. അവിടെനിന്ന് അദ്ദേഹം പോയത് ജനീവ കേന്ദ്രമായ ഒരു തിങ്ക് ടാങ്കിന്റെ തലപ്പത്തേക്കാണ്. 1990ൽ ഇന്ത്യയിലേക്ക് തിരികെ വന്ന അദ്ദേഹത്തിന്റെ അടുത്ത ജോലി പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് എന്നതായിരുന്നു. അടുത്ത വർഷം യുജിസി ചെയർമാൻ. അതേ വർഷം തന്നെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു തന്റെ ധനമന്ത്രിയായി മൻമോഹൻ സിങ്ങിനെ നിയമിച്ചു; ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് നേതൃത്വം കൊടുക്കാൻ..
∙ ലോകം ആദരിച്ച വ്യക്തിത്വം
ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ മാത്രമല്ല, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലും ഡോ. മന്‍മോഹന്‍ സിങ്ങിനെ ലോകം ആദരിച്ചിരുന്നു. ബറാക് ഒബാമ ആദ്യം പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ‘ഔദ്യോഗിക വിരുന്ന്’ നൽകിയത് 2009 നവംബറിൽ മൻമോഹൻ സിങ്ങിനായിരുന്നു. 2013ൽ വൈറ്റ് ഹൗസിലെ ചർച്ച കഴിഞ്ഞിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിന്റെ പോർട്ടിക്കോ വരെ അനുഗമിച്ച് യാത്രയാക്കിയ ഒബാമയുടെ നടപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രസിഡന്റ് എന്ന നിലയിൽ ഒബാമ അതുവരെ ചെയ്യാതിരുന്ന കാര്യമാണത്. ആ അപൂർവ നടപടിയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയോട് തനിക്കുള്ള ആദരം വ്യക്തമാക്കുകയായിരുന്നു ഒബാമ.
2008ൽ ലോക സമ്പദ്‍വ്യവസ്ഥ തകർച്ച നേരിട്ട കാലത്ത് ഇതിനെ മറികടക്കുന്നതിൽ തന്റെ പ്രധാന പങ്കാളിയായിരുന്നു മൻമോഹൻ സിങ്ങ് എന്നും ഒബാമ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ ഒബാമ, മൻമോഹൻ സിങ്ങാണ് ആധുനിക ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടിത്തറയിട്ടത് എന്നും കൂട്ടിച്ചേർത്തിരുന്നു. ലോക സാമ്പത്തികരംഗം തകർച്ചയിൽ നിന്ന് കരകയറിയതിന് മൻമോഹൻസിങ്ങിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾ ഏറെ നിർണായകമായിരുന്നുവെന്നും ഒബാമ പറഞ്ഞിട്ടുണ്ട്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ 2008ലെ സാമ്പത്തികമാന്ദ്യത്തിൽ തകർന്നപ്പോൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെന്ന കപ്പൽ മുങ്ങാതെ കാത്തത് മൻമോഹൻ സിങ്ങും അന്നത്തെ ധനമന്ത്രി പി. ചിദംബരവുമാണ്. 2008 സെപ്റ്റംബറിൽ അമേരിക്കയിൽ ലേമാൻ ബ്രദേഴ്സ് തകർന്നപ്പോൾ തന്നെ ഇന്ത്യ അപകടം മണത്തു. ആ വർഷം നവംബർ മുതൽ 2009 ഫെബ്രുവരി വരെ 1.86 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇത് 2011 വരെ തുടരുകയും ചെയ്തു. ലോകം മുഴുവൻ നേരിട്ട സാമ്പത്തിക തകർച്ചയെ ഇന്ത്യ അതിജീവിച്ചുവെങ്കിലും അന്നത്തെ നടപടികൾ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ ദോഷകരമായും ബാധിച്ചിട്ടുണ്ട് എന്ന് അഭിപ്രായമുള്ളവരുമുണ്ട്. എങ്കിലും വലിയ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ തകരാതെ നിർത്തുന്നതിൽ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ധാരണകളും വിലിയ പങ്കുവഹിച്ചിട്ടുണ്ട്.
∙ യുപിഎ സർക്കാരിനെ പിടിച്ചുകുലുക്കിയ നിർഭയ സംഭവം
മൻമോഹൻ സിങ് ഭരണത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നായിരുന്നു 2012ൽ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം. പ്രതിഷേധത്താൽ ഡൽഹിയും രാജ്യവും പ്രകമ്പനം കൊണ്ടു. ഒരുപക്ഷേ രണ്ടാം യുപിഎ മന്ത്രിസഭയുടെ താഴെപ്പോയതിൽ ഈ വിഷയവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അണ്ണാ ഹസാരെയും അരവിന്ദ് കേജ്‍രിവാളുമടങ്ങുന്നവരുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കമാകുന്നത്. നിർഭയ എന്നു പേരിട്ടു വിളിച്ച ആ പെൺകുട്ടി ആക്രമിക്കപ്പെട്ട വിഷയത്തിൽ മൻമോഹൻ സിങ് രാജ്യത്തോടായി നടത്തിയ അഭ്യർഥന ഏവരും ശ്രദ്ധിച്ച ഒന്നാണ്.
‘‘യഥാർഥത്തിലുള്ളതും നീതീകരിക്കപ്പെടാവുന്നതുമായ രോഷവും ഉത്കണ്ഠയുമാണ് ഡൽഹി സംഭവത്തെ തുടർന്നുണ്ടായിട്ടുള്ളത്. നിങ്ങൾ ഓരോരുത്തർക്കും തോന്നുന്ന ആ വികാരം മൂന്ന് പെൺമക്കളുടെ പിതാവ് എന്ന നിലയിൽ ഞാനും അനുഭവിക്കുന്നുണ്ട്. ഞാനും എന്റെ ഭാര്യയും കുടുംബവും നിങ്ങൾക്കും ആ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പവും ചേരുന്നു. ആ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി ഞങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആ പെൺകുട്ടിക്കും കുടുംബത്തിനും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം. പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടലുണ്ടാവുന്ന സാഹചര്യങ്ങളിലേക്ക് നയിച്ച കാര്യങ്ങളിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ കുറ്റകൃത്യത്തിന്റെ പേരിലുണ്ടാകുന്ന രോഷം നീതീകരിക്കപ്പെടാവുന്നതു തന്നെയാണ്. എന്നാൽ അക്രമം ഒന്നിനും പരിഹാരമാവുന്നില്ല. സമാധാനവും ശാന്തിയും പുലർത്താൻ ഞാൻ ഓരോരുത്തരോടും അഭ്യർഥിക്കുകയാണ്. ഈ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു’’ എന്നായിരുന്നു 2012 ഡിസംബർ 24ന് അദ്ദേഹം പുറത്തുവിട്ട പ്രസ്താവന.
∙ 1991ലെ പ്രതിസന്ധി മറികടന്ന വിദഗ്ധൻ
ഇന്ത്യ ഇന്നു കാണുന്ന സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ആണിക്കല്ല് 1991 മുതൽ കൊണ്ടുവന്ന നയങ്ങളുടേതാണെന്നു കാണാം. അതുവരെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് സമ്പദ്‍വ്യവസ്ഥയിലൂടെ മുന്നോട്ടു പോയിരുന്ന രാജ്യം 1990കൾ ആയപ്പോഴേക്കും ഒരടി നീങ്ങാൻ കഴിയാതെ കിതച്ചു തുടങ്ങിയിരുന്നു. അവിടെ വച്ചാണ് മൻമോഹൻ സിങ്ങിലെ പ്രായോഗമതിയായ രാഷ്ട്രീയക്കാരൻ മികവു കാണിച്ചത്. ലൈസൻസ് രാജും നിയന്ത്രണങ്ങളും അതുവഴിയുള്ള ചുവപ്പുനാടയുമായിരുന്നു രാജ്യം അന്നു വരെ കണ്ടിരുന്നത്. വിദേശകടവും ആഭ്യന്തര കടവും പെരുകി. തൊഴിലില്ലായ്മ രൂക്ഷം, സാമ്പത്തിക വളർച്ചയാണെങ്കിൽ തുച്ഛം, നിർമാണ മേഖല അടക്കം എല്ലാ മേഖലയിലും തളർച്ച.
ഈ സമയത്തായിരുന്നു നെഹ്റു സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ മൻമോഹൻ സിങ് എത്തുന്നത്. ചുമതലയേറ്റിട്ട് ഒരു മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോൾ. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഉദാരവൽക്കരിക്കുകയും ലൈസൻസ് രാജ് അവസാനിപ്പിക്കുകയും െചയ്താൽ മാത്രമേ രാജ്യം ഇനി മുന്നോട്ടു പോവൂ എന്നാണ് മൻമോഹൻ സിങ്ങിലെ സാമ്പത്തിക വിദഗ്ധന് ആ ഘട്ടത്തിൽ മനസ്സിലായത്. അതു തന്നെ അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ആ നയരൂപീകരണമാണ് ഇന്നും രാജ്യം പിന്തുടരുന്നത്.
∙ നെഹ്റുവിന് പിന്നാലെ
സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രമാക്കി വളർത്തുന്നതിനുള്ള നടപടികൾ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ് നടത്തിയതെങ്കിൽ അതിന്റെ രണ്ടാം ഘട്ടത്തിന് ചുക്കാൻ പിടിച്ചത് യഥാർഥത്തിൽ മൻമോഹൻ സിങ്ങാണ്. ധനമന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള ആ ഇടപെടലുകൾ അത്രയേറെ മാറ്റമാണ് ഇന്ത്യൻ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ ‘പൊതുമിനിമം പരിപാടി’യുടെ അടിസ്ഥാനത്തിലായിരുന്നു ഒന്നാം യുപിഎ സർക്കാരിന്റെ ഭരണം. സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി ആയിരുന്നു രണ്ട് യുപിഎ സർക്കാരുകൾക്കുമുള്ള ഉപദേശ നിർദേശങ്ങൾ നൽകിയിരുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും ‘പാവ സർക്കാർ’ എന്ന ആരോപണവും കേൾക്കേണ്ടി വന്നു.
എന്നാൽ മൻമോഹൻ സിങ്ങിന്റെ ഒന്നാം യുപിഎ സർക്കാരാണ് ജനാധിപത്യാവകാശമായി ഇന്ന് കണക്കാക്കപ്പെടുന്ന പല നിയമങ്ങളും കൊണ്ടുവരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎ). മറ്റൊന്നാണ് വിവരാവകാശ നിയമം അഥവാ ആർടിഐ. വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമവും മൻമോഹൻ സിങ് സർക്കാര്‍ നടപ്പാക്കിയ പ്രധാനപ്പെട്ട നിയമങ്ങളാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം വിപുലപ്പെടുത്തിയതും മറ്റൊരു നേട്ടമാണ്. ഇന്ത്യയുടെ സാമൂഹിക സുരക്ഷയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ കൊഴിഞ്ഞു പോക്കു തടയുന്നതിനും വിവരാവകാശ നിയമത്തിലൂടെ അഴിമതികൾ പുറത്തു കൊണ്ടുവരാനും എല്ലാം ഈ നിയമങ്ങൾ കാരണമായി.
∙ 2ജി, കൽക്കരി: വേട്ടയാടപ്പെട്ട ദിനങ്ങൾ
രണ്ടാം മൻമോഹൻ സിങ് സർക്കാരാകട്ടെ, വലിയ പ്രക്ഷുബ്ധതകളിലൂടെയാണ് കടന്നു പോയത്. അതിലൊന്നായിരുന്നു 2ജി സ്പെക്ട്രം കുംഭകോണം. മറ്റൊന്നായിരുന്നു കൽക്കരി ഖനികൾ അനുവദിക്കുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. ഈ രണ്ടു സംഭവങ്ങളിലും മൻമോഹൻ സിങ് സർക്കാരിനും അദ്ദേഹത്തിനുമെതിരായി പ്രതിപക്ഷം വലിയ ആക്രമണം അഴിച്ചുവിട്ടു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആദ്യം അഴിമതി വിരുദ്ധ സമരവും പിന്നീട് ലോക്പാൽ ആവശ്യപ്പെട്ടുള്ള നിരന്തര സമരവുമെല്ലാം രണ്ടാം യുപിഎ സർക്കാരിനെ എല്ലായ്പ്പോഴും മുൾമുനയിൽ നിർത്തി. സഖ്യകക്ഷി സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻ സിങ് അഴിമതിക്കെതിരെ കണ്ണടയ്ക്കുന്നു എന്നായിരുന്നു ആരോപണങ്ങൾ.
ദുർബലനായ പ്രധാനമന്ത്രി എന്നും അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. എന്നാൽ മൻമോഹൻ സിങ് ഇതൊന്നും കൂസിയില്ല. തനിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം മറുപടികൾ പറഞ്ഞു. പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്– ‘‘ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ, ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അല്ലാതെ ഇപ്പോഴത്തെ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതു പോലെയല്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പരിഗണിക്കുമ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ഞാൻ എന്താണ് ചെയ്തിട്ടുള്ളത്, എന്താണ് ചെയ്യാതിരുന്നത് എന്ന് ചരിത്രം എന്നെ വിലയിരുത്തട്ടെ’’ എന്നായിരുന്നു വാർത്താ സമ്മേളനത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ.
∙ അപ്രതീക്ഷിതം രാഷ്ട്രീയം
എല്ലാക്കാലത്തും അപ്രതീക്ഷിത സംഭവങ്ങളാണ് മൻമോഹൻ സിങ്ങിന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളത്. താൻ ധനമന്ത്രിയായി നിയമിക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ട്. ‘‘മന്ത്രിസഭാ രൂപീകരണം നടക്കുന്ന സമയം, പ്രധാനമന്ത്രി റാവു എന്നെ കാണാൻ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ പറഞ്ഞുവിട്ടു. താങ്കളെ ധനമന്ത്രിയാക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു എന്നായിരുന്നു സെക്രട്ടറി പറഞ്ഞത്. എന്നാൽ ഞാനത് അത്ര കാര്യമാക്കിയില്ല. പക്ഷേ, പിറ്റേന്ന് വെളുപ്പിന് അദ്ദേഹം വീണ്ടും എന്നെ പിടികൂടി. വേഗം വസ്ത്രം മാറി സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിലെത്താനായിരുന്നു നിർദേശം. അങ്ങനെയാണ് ഞാനൊരു രാഷ്ട്രീയക്കാരനായത്.’’
ഇതുപോലെ തന്നെയായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും. പ്രമോദ് മഹാജന്റെ നേതൃത്വത്തിൽ നടന്ന ‘ഇന്ത്യ തിളങ്ങുന്നു’ പ്രചരണത്തെ മറികടന്ന് എ.ബി വാജ്പേയി മന്ത്രിസഭയെ താഴെയിറക്കിയപ്പോൾ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യം വന്നു. യുപിഎ അധ്യക്ഷ എന്ന നിലയിൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന നിർദേശം ഉയർന്നെങ്കിലും അവർ അത് നിരസിച്ചു. മന്ത്രിസഭയിലേയും പാർട്ടിയിലെ തന്നെയും ഏറ്റവും മുതിർന്നയാളും പരിചയസമ്പന്നനുമായ പ്രണബ് മുഖർജിയെ പ്രധാനമന്ത്രിപദം ഏൽപ്പിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ സോണിയ ഗാന്ധി തിരഞ്ഞെടുത്തത് മൻമോഹൻ സിങ്ങിനെയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം. ന്യൂനപക്ഷമായ സിഖ് സമുദായത്തിൽ നിന്ന് ഒരാൾ ആദ്യമായി അങ്ങനെ പ്രധാനമന്ത്രിയായി. സിഖ് വിരുദ്ധ കലാപത്തിന്റെ കറ ഇന്നും മായാതെ കോൺഗ്രസിനു മേലുണ്ട്. അതുകൊണ്ടു തന്നെ കോൺഗ്രസ് പാർട്ടി മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി നിയമിച്ചത് ‘മുറിവുണക്കുക’ എന്നതു കൂടി ലക്ഷ്യമിട്ടായിരുന്നു എന്നത് വ്യക്തം.
2005ൽ മൻമോഹൻ സിങ് ഇങ്ങനെ പറഞ്ഞു: ‘‘സിഖ് സമുദായത്തോട് മാത്രമല്ല, ഈ രാജ്യത്തോടു തന്നെ ക്ഷമ ചോദിക്കുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. അത്തരം കാര്യങ്ങൾ (കൂട്ടക്കൊല) ഉണ്ടായതിൽ നാണക്കേടു കൊണ്ട് ഞാൻ തലകുനിക്കുന്നു’’. കോൺഗ്രസ് പാർട്ടിയും ഗാന്ധി-നെഹ്റു കുടുംബവും നടത്തിയ നിർണായക നീക്കങ്ങളിലൊന്നായിരുന്നു മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത്. സിഖ് വിരുദ്ധ കലാപത്തിൽ സോണിയ ഗാന്ധിയും നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും പ്രകടിപ്പിച്ച കാര്യത്തെ താനും പിന്താങ്ങുന്നു എന്ന് രാഹുൽ ഗാന്ധിയും പിന്നീട് പറഞ്ഞിട്ടുണ്ട്.
∙ രാഷ്ട്രീയ വിമർശനങ്ങൾക്ക് തെല്ലും മടിച്ചില്ല
എല്ലാക്കാലത്തും ബിജെപി വിരുദ്ധ രാഷ്ട്രീയമായിരുന്നു മൻമോഹൻ സിങ്ങിന്റേത്. നന്നേ ദുർബലമായ നേതൃത്വമായിരുന്നു മൻമോഹൻ സിങ്ങിന്റേത് എന്ന ആരോപണത്തോട് അദ്ദേഹം പ്രതികരിച്ചത് രൂക്ഷമായാണ്. ‘‘അഹമ്മദാബാദിലെ തെരുവിൽ നിഷ്കളങ്കരായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിന് ആധ്യക്ഷം വഹിക്കുന്നതാണ് ഒരു പ്രധാനമന്ത്രിയുടെ ശക്തിയായി നിങ്ങൾ അളക്കുന്നതെങ്കിൽ അതിൽ ഞാൻ വിശ്വസിക്കുന്നില്ല. അത്തരമൊരു ശക്തിയാണ് ഈ രാജ്യത്തെ പ്രധാനമന്ത്രിക്ക് വേണ്ടതെന്നും എനിക്ക് തോന്നുന്നില്ല’’. അതോടൊപ്പം, അന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്ര മോദിക്കെതിരെയും വിമർശനം കടുപ്പിക്കാൻ മൻമോഹൻ സിങ് മടിച്ചില്ല. ‘‘നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നത് രാജ്യത്തിന് ദുരന്തമായിരിക്കും’’ എന്നാണ് അദ്ദേഹം പറഞ്ഞത്. 2016ലെ നോട്ടു നിരോധനത്തിനു ശേഷം രാജ്യസഭയിൽ മൻമോഹൻ സിങ് നടത്തിയ പ്രസ്താവനയും വ്യാപകമായ വിധത്തിൽ ചർച്ച െചയ്യപ്പെട്ടിരുന്നു. ‘സംഘടിത കൊള്ളയും നിയമവിധേയ പിടിച്ചുപറി’യുമെന്ന് നോട്ട് നിരോധനത്തെ വിശേഷിപ്പിച്ച അദ്ദേഹം പിൽക്കാലത്തും തന്റെ അഭിപ്രായം ആവർത്തിച്ചു.
∙ മൗനിയായിരുന്നില്ല; സ്വന്തം രാഷ്ട്രീയം ഉറക്കെപ്പറഞ്ഞു
പലപ്പോഴും മൻമോഹൻ സിങ്ങിന്റെ മൃദുഭാഷിത്തം അദ്ദേഹം ഏതു കാര്യത്തിനും മൗനം പാലിക്കുന്ന ആളാണ് എന്നൊരു പ്രതീതി പൊതുവേ ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രിപദമൊഴിഞ്ഞ ശേഷം പങ്കെടുക്കുന്ന പുസ്തക പ്രകാശനങ്ങൾ പോലുള്ളവയിൽ അദ്ദേഹം ശക്തമായിത്തന്നെ തന്റെ രാഷ്ട്രീയവും നിലപാടും ഉറക്കെപ്പറഞ്ഞു. അതിനായി നെഞ്ചത്തടിയോ അട്ടഹാസമോ ആൺഹുങ്കോ ഒന്നും പ്രദർശിപ്പിച്ചില്ല. തന്റെ നിലപാട് അർഥശങ്കയ്ക്കിടയില്ലാതെ, മൃദുസ്വരത്തിൽ, എന്നാൽ നല്ല ഉറപ്പോടെ, വ്യക്തമായി പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം എല്ലാക്കാലത്തും സഹിഷ്ണുതയുടേയും മതേതരത്വത്തിന്റേതുമായിരുന്നു. വലിയ തോതിൽ വംശഹത്യക്കിരയാക്കപ്പെട്ട ഒരു ന്യൂനപക്ഷ സമുദായത്തിൽനിന്നു വന്ന, ആ മതചിഹ്നങ്ങൾ പേറുന്ന ആൾ എന്ന നിലയിൽ കൂടി മൻമോഹൻ സിങ്ങിനെ മനസിലാക്കേണ്ടതുണ്ട്.
അദ്ദേഹം ഒരിക്കലും പ്രത്യക്ഷമായോ പരോക്ഷമായോ അന്യമത വിദ്വേഷം നടത്തിയില്ല. ഒരാളെക്കുറിച്ചും മോശമായി സംസാരിച്ചില്ല സ്ഥാനബഹുമാനങ്ങൾ പിടിച്ചു വാങ്ങിയില്ല ഒരു ‘സ്റ്റേറ്റ്മാൻ’ എന്ന നിലയിൽ അദ്ദേഹം മനുഷ്യരുടെ പ്രശ്നങ്ങളെ അനുഭാവപൂർവം കേട്ടു, ആരോടും കയർത്തില്ല, ദേഷ്യം പ്രകടിപ്പിച്ച അപൂർവ സന്ദർഭങ്ങളിൽ പോലും വാക്കുകളിൽ മിതത്വം പാലിച്ചു. അതിനെ ചിലർ മൗനമായി വ്യാഖ്യാനിച്ചു പക്ഷേ അദ്ദേഹം ആരോടും പരാതി പറഞ്ഞില്ല പ്രതികാരനടപടികൾ നടത്തിയില്ല. രാഷ്ട്രീയം അപഹസിക്കപ്പെടുന്ന കാലത്ത് അദ്ദേഹം കൃത്യമായി തന്റെ രാഷ്ട്രീയം പറഞ്ഞു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽനിന്ന് ഒരുകാലത്തും അണുവിട ചലിച്ചില്ല.
1999ൽ അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് മാത്രമാണ്. ലൈസൻസ് രാജിന്റെ നീരാളിപ്പിടുത്തത്തിൽ തകർന്നു പോകുമായിരുന്ന, അല്ലെങ്കിൽ ഒഴുക്കുമുട്ടിയ വെള്ളം പോലെ നിലച്ചുപോയ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ 1991ൽ തുറന്നു കൊടുത്ത സാമ്പത്തിക വിദഗ്ധന് രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ ഒരിക്കല്‍ ബിബിസി ഇന്റർവ്യൂവിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ‘‘കാര്യങ്ങൾ എത്രത്തോളം തകരാറിലാക്കിയാലും ഇന്ത്യ തുടർന്നും സമ്പദ്സമൃദ്ധമായി മുന്നേറുമെന്ന് ഏതോ ദിവ്യശക്തി ഉറപ്പാക്കുമെന്ന് നാം കരുതാൻ പാടില്ല. മഹത്തായ രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ പോലും ഭൂമിയിൽ നിന്ന് ഇല്ലാതായി.
നമ്മുടെ ഭരണസംവിധാനങ്ങളെ നന്നായി പരിപാലിച്ചില്ലെങ്കിൽ ഇത്തരം അപകടങ്ങൾ നമ്മെയും തേടി വന്നേക്കാം. ഇതാണ് സംഭവിക്കാൻ പോവുന്നത് എന്നോ ഇത് സംഭവിക്കാതെ വഴിയില്ല എന്നോ ഒന്നുമല്ല ഞാൻ പറയുന്നത്. എന്നാൽ നാം നമ്മുടെ സമ്പദ്‍വ്യവസ്ഥയെ തുടർന്നും ‘മിസ്മാനേജ്’ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നമ്മുടെ രാജ്യത്തെ തുടർന്നും മതത്തിന്റെയും ജാതിയുടെയും മറ്റ് വിഭജിത ഘടകങ്ങളുടേയും പേരിൽ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ വലിയൊരു അപകടമാണ് നമ്മെ കാത്തിരിക്കുന്നത്. അത് ഗുരുതരമായ അപകടമായിരിക്കും’’.