മിസൈലേറ്റ വിമാനം ഗതികിട്ടാതെ പറന്നത് 1 മണിക്കൂർ; ജിപിഎസ് നിശ്ചലമാക്കി കടലിൽ മുക്കാൻ നീക്കം; സംഭവിച്ചത് റഷ്യയുടെ അബദ്ധമോ?
ഡിസംബർ 25 രാവിലെ 7.15നാണ് ലോകത്തെ ഞെട്ടിച്ച ആ വൻ ദുരന്തം സംഭവിച്ചത്. ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരുന്ന 67 പേരെയാണ് ദുരന്തം തേടിയെത്തിയത്. 38 പേർ മരണപ്പെട്ട ദാരുണമായ വിമാനാപകടം അസർബൈജാൻ ജനതയുടെ അവധിക്കാല ആഘോഷംതന്നെ ഇല്ലാതാക്കി. ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അവധിയാഘോഷിക്കാൻ പോകുന്നവർ, വിമാന ജീവനക്കാർ തുടങ്ങിയവരെ വഹിച്ചുകൊണ്ടു സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് അവസാന മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഇപ്പോഴും ഊഹാപോഹങ്ങൾ തുടരുകയാണ്. അവരിൽ പലരും കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷ സംഗമങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞുണ്ടായിരുന്ന ആ പുലർച്ചെ വിമാനത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണ് വ്യോമയാന നിരീക്ഷകരും സാങ്കേതിക ഡേറ്റയും നൽകുന്ന സൂചന. പക്ഷികൾ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന പ്രാഥമിക റിപ്പോർട്ടുകളെ തള്ളുന്ന പ്രതികരണങ്ങളാണ് പിന്നീടുള്ള മണിക്കൂറുകളിൽ വന്നത്. എന്താണ് അസർബൈജാൻ എയർലൈൻസിന് സംഭവിച്ചത്? ഇതിൽ റഷ്യയുടെ പങ്കെന്ത്? സാങ്കേതിക ഡേറ്റാ തെളിവുകൾ പറയുന്നതെന്ത്? റഷ്യൻ അധികൃതർ ജിപിഎസ് തടസ്സപ്പെടുത്തിയോ? ഇക്കാര്യത്തിൽ എന്താണ് വ്യോമയാന മേഖലയിലെ വിദഗ്ധർക്ക് പറയാനുള്ളത്?

ഡിസംബർ 25 രാവിലെ 7.15നാണ് ലോകത്തെ ഞെട്ടിച്ച ആ വൻ ദുരന്തം സംഭവിച്ചത്. ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരുന്ന 67 പേരെയാണ് ദുരന്തം തേടിയെത്തിയത്. 38 പേർ മരണപ്പെട്ട ദാരുണമായ വിമാനാപകടം അസർബൈജാൻ ജനതയുടെ അവധിക്കാല ആഘോഷംതന്നെ ഇല്ലാതാക്കി. ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അവധിയാഘോഷിക്കാൻ പോകുന്നവർ, വിമാന ജീവനക്കാർ തുടങ്ങിയവരെ വഹിച്ചുകൊണ്ടു സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് അവസാന മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഇപ്പോഴും ഊഹാപോഹങ്ങൾ തുടരുകയാണ്. അവരിൽ പലരും കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷ സംഗമങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.
കനത്ത മൂടൽമഞ്ഞുണ്ടായിരുന്ന ആ പുലർച്ചെ വിമാനത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണ് വ്യോമയാന നിരീക്ഷകരും സാങ്കേതിക ഡേറ്റയും നൽകുന്ന സൂചന. പക്ഷികൾ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന പ്രാഥമിക റിപ്പോർട്ടുകളെ തള്ളുന്ന പ്രതികരണങ്ങളാണ് പിന്നീടുള്ള മണിക്കൂറുകളിൽ വന്നത്. എന്താണ് അസർബൈജാൻ എയർലൈൻസിന് സംഭവിച്ചത്? ഇതിൽ റഷ്യയുടെ പങ്കെന്ത്? സാങ്കേതിക ഡേറ്റാ തെളിവുകൾ പറയുന്നതെന്ത്? റഷ്യൻ അധികൃതർ ജിപിഎസ് തടസ്സപ്പെടുത്തിയോ? ഇക്കാര്യത്തിൽ എന്താണ് വ്യോമയാന മേഖലയിലെ വിദഗ്ധർക്ക് പറയാനുള്ളത്?
∙ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തീഗോളമായി
അസർബൈജാൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 8432 കസഖ്സ്ഥാനിലെ അക്‌തൗ നഗരത്തിന് സമീപം അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകരുകയായിരുന്നു. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽ മഞ്ഞ് കാരണം റഷ്യയിൽ ഇറങ്ങേണ്ട വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്നിഗോളമായി. എന്നാൽ ഈ ദുരന്തത്തിന് കാരണം റഷ്യൻ സേന പ്രയോഗിച്ച കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലാണെന്നാണ് അസർബൈജാൻ സർക്കാർ വൃത്തങ്ങൾ യൂറോ ന്യൂസിനോട് സ്ഥിരീകരിച്ചത്.
അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. എന്നാൽ വിമാന ദുരന്തത്തിൽ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിവേഗമാണ് പ്രചരിക്കുന്നത്. വിമാനം ഭൂമിയിൽ പതിക്കുമ്പോൾ മൂക്കുകുത്തി വീഴുന്നതും തീപിടിക്കുന്നതും പിൻഭാഗം വേർപ്പെട്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം തകർന്നു, വേർപെട്ട വാൽ ഭാഗം ഏറക്കുറെ കേടുകൂടാതെയിരിക്കുകയും ചെയ്യുന്നു.
∙ തകർത്തത് റഷ്യൻ മിസൈലോ?
ലഭ്യമായ സ്രോതസ്സുകൾ അനുസരിച്ച്, യുക്രെയ്ൻ ആക്രമണങ്ങളെ പ്രതിരോധിക്കാനായി റഷ്യൻ സേന ഗ്രോസ്നിയയ്ക്ക് സമീപ പ്രദേശങ്ങളിലെല്ലാം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. ഗ്രോസ്നിയയ്ക്ക് മുകളിലുള്ള ഡ്രോണുകളെ തകർക്കാൻ അന്നത്തെ ദിവസം നിരവധി തവണ മിസൈലുകൾ പ്രയോഗിച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ള മിസൈലായിരിക്കാം ഫ്ലൈറ്റ് 8432ൽ ഇടിച്ചതെന്നും കരുതുന്നു. പറക്കുന്നതിനിടെ വലിയ ശബ്ദം കേട്ടിരുന്നതായി രക്ഷപ്പെട്ട യാത്രക്കാരും വെളിപ്പെടുത്തി. വ്യോമാക്രമണം നേരിട്ട വിമാനം അടിയന്തര ലാൻഡിങ്ങിനായി റഷ്യൻ വിമാനത്താവളങ്ങളുമായി പൈലറ്റുമാർ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. വിമാനം റഷ്യൻ വിമാനത്താവളങ്ങളിലൊന്നും ഇറക്കാൻ അനുവദിച്ചില്ലെന്നും കാസ്പിയൻ കടലിനു കുറുകെ കസഖ്സ്ഥാനിലെ അക്തൗവിലേക്ക് പറക്കാൻ ഉത്തരവിട്ടതായും അസർബൈജാൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പുറത്തുവന്ന ദുരന്തത്തിന്റെ ഫോട്ടോകളും വിഡിയോകളും പരിശോധിക്കുമ്പോൾ നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഫ്യൂസ്‌ലേജിന്റെയും എംപെനേജുകളുടെയും (പിൻഭാഗം) പിൻഭാഗത്തുള്ള പഞ്ചറുകൾ എങ്ങനെ സംഭവിച്ചുവെന്നതിൽ ദുരൂഹതയുണ്ട്. ഫ്യൂസ്‌ലേജിലെ ദ്വാരങ്ങൾ വ്യോമാക്രമണം മൂലം സംഭവിച്ചതാകാമെന്നാണ് ഒരു നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണ റിപ്പോർട്ട് വന്നിട്ടില്ല. വിമാനത്തിലെ ദ്വാരങ്ങളുടെ പാറ്റേൺ മിസൈലിന്റെ പോർമുന മൂലമുണ്ടാകുന്നതിന് സമാനമായി കാണപ്പെടുന്നു. വലുപ്പങ്ങൾ വ്യത്യസ്തമാണെങ്കിലും ഇതിലേക്കാണ് സംശയം നീളുന്നത്. പാന്റ്സിർ വ്യോമ പ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന 57ഇ6 മിസൈലുകളോ അല്ലെങ്കിൽ 2എ38എ 30 എംഎ മിസൈലോ ഉപയോഗിച്ച് വിമാനത്തിനു നേരെ അബദ്ധത്തിൽ വെടിയുതിർത്തതാകാമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്.
ഇത്രയും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ഒരു പക്ഷിയുടെ ആക്രമണത്തിന് സാധിക്കില്ല എന്നാണ് വ്യോമയാന വിദഗ്ധരും പറയുന്നത്. ഇത് വ്യോമ പ്രതിരോധ മിസൈൽ മൂലമാകാം. റഷ്യൻ പാന്റ്സിർ-എസിൽ നിന്നുള്ള ഭൂതല മിസൈലാണ് വിമാനത്തിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടിവിയും റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കസാഖ് അധികൃതർ കണ്ടെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിൽ നിന്ന് നിര്‍ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
∙ ജിപിഎസ് നിശ്ചലമാക്കി കടലിൽ മുക്കാൻ ശ്രമം?
അബദ്ധത്തിൽ മിസൈലേറ്റ വിമാനത്തിന് റഷ്യയിൽ ലാൻഡിങ് നിഷേധിച്ചത് കടലിൽ മുക്കാനായിരുന്നു എന്നും ആരോപണമുണ്ട്. മിസൈലേറ്റ വിമാനം കാസ്പിയൻ കടലിനു മുകളിലൂടെ പറക്കാനായിരുന്നു നിർദേശം. ഈ സമയത്ത് പ്രദേശത്ത് ജിപിഎസ് നിശ്ചലമാക്കി വച്ചിരുന്നതിലും നിഗൂഢതയുണ്ട്. ലഭ്യമായ ഡേറ്റ അനുസരിച്ച് വിമാനത്തിന്റെ ജിപിഎസ് നാവിഗേഷൻ സംവിധാനങ്ങൾ കടലിന് മുകളിലൂടെ പറക്കുമ്പോൾ തടസ്സപ്പെട്ടതായാണ് കാണിക്കുന്നത്. നാവിഗേഷൻ സംവിധാനം തടസ്സപ്പെടുത്തുന്നതിന് മുൻപ്, മിസൈൽ ആക്രമണത്തിനു ശേഷം ലാൻഡ് ചെയ്യാൻ അനുമതി നിഷേധിച്ച് വിമാനം കടലിൽ വീഴ്ത്താൻ റഷ്യ ശ്രമിച്ചതായാണ് ആരോപണം. വിമാനം ഗുരുതരമായ നിലയിലായിരുന്നിട്ടും അടുത്തുള്ള മൂന്ന് വിമാനത്താവളങ്ങളിലും അടിയന്തര ലാൻഡിങ് റഷ്യൻ അധികൃതർ നിഷേധിച്ചതായാണ് അസെറി ടൈംസ് സ്ഥിരീകരിച്ചത്.
വിമാനം ഗ്രോസ്‌നിയിലേക്ക് അടുക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, എന്നാൽ വിമാനം കസഖ്സ്ഥാനിലെ അക്തൗവിലേക്ക് തിരിച്ചുവിട്ടു. വിമാന അധികൃതരും ഗ്രോസ്‌നി വിമാനത്താവളവും പറയുന്നതനുസരിച്ച് കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു എന്നാണ്. എന്നാൽ വിമാനം ആദ്യം മഖച്കലയിലേക്ക് തിരിച്ചുവിട്ടതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവസാനം അക്തൗവിലേക്കും തിരിച്ചുവിടുകയാണ് ഉണ്ടായത്. ഗ്രോസ്‌നിയിൽ ഇറങ്ങാൻ പൈലറ്റ് രണ്ടുതവണ ശ്രമിച്ചതായി രക്ഷപ്പെട്ട ഒരു യാത്രക്കാരനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് ഗ്രോസ്‌നിയുടെ കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എയർഫീൽഡിലെ ദൃശ്യപരത 36,00 മീറ്ററായിരുന്നു എന്നതാണ്. മൂടിക്കെട്ടിയ മേഘങ്ങൾ കുറവായിരുന്നുവെന്ന് ഫ്ലൈറ്റ് റഡാർ വിവരങ്ങളും കാണിക്കുന്നു.
∙ ആശയവിനിമയ സംവിധാനവും സ്തംഭിപ്പിച്ചു?
വിമാനത്തിനു നേരെ വ്യോമാക്രമണം നടന്നതോടെ വിവിധ എയർ ട്രാഫിക് കണ്‍ട്രോളുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രദേശത്തെ റഷ്യൻ ജാമറുകൾ വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങളെ സ്തംഭിപ്പിച്ചതായാണ് റിപ്പോർട്ട്. ഫ്ലൈറ്റ്റഡാർ24 വെബ്സൈറ്റ് ഡേറ്റ അനുസരിച്ച്, വിമാനം അസർബൈജാൻ തലസ്ഥാനമായ ബകുവിൽ നിന്ന് പുലർച്ചെ 3.55നാണ് പുറപ്പെട്ടത്. പുലർച്ചെ 4.25 വരെ വിമാനത്തിൽ നിന്ന് കൃത്യമായ പൊസിഷൻ ഡേറ്റ ലഭിച്ചിരുന്നു. പിന്നീടാണ് വിമാനത്തിന് ഗുരുതരമായ ജിപിഎസ് തടസ്സം നേരിടാൻ തുടങ്ങിയത്.
പുലർച്ചെ 4.25നും 4.37നും ഇടയിലുള്ള സമയത്ത് വിമാനത്തിൽ നിന്നുള്ള പൊസിഷനൽ ഡേറ്റ പിങ് ചെയ്യുന്നത് തടസ്സപ്പെട്ടതായി കാണിക്കുന്നു. പിന്നീട് പുലർച്ചെ 4.37നും 4.40നും ഇടയിൽ വിമാനം തെറ്റായ പൊസിഷൻ ഡേറ്റ അയച്ചുക്കൊണ്ടിരുന്നു. ഇതെല്ലാം രേഖകൾ സഹിതം ഫ്ലൈറ്റ് ട്രാക്കർ24 സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുലർച്ചെ 4.40നും 5.03നും ഇടയിലും 5.04 മുതൽ 5.13 വരെയുള്ള രണ്ടാമത്തെ ഇടവേളയ്ക്കിടയിലും ഫ്ലൈറ്റ്റാഡാർ24 റിസീവറുകൾക്ക് വിമാനത്തിൽ നിന്ന് ഡേറ്റ ലഭിച്ചിട്ടില്ല. പുലർച്ചെ 5.13 മുതൽ 6.07 വരെ വിമാനത്തിൽ നിന്ന് ലഭിച്ച എല്ലാ ഡേറ്റയിലും കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ഇല്ലായിരുന്നു. പിന്നീട് രാവിലെ 6.07 മുതൽ 6.28 വരെ ലാൻഡ് ചെയ്ത് തകരുന്നത് വരെ വിമാനത്തിൽ നിന്ന് പൊസിഷൻ ഡേറ്റ ലഭിച്ചു.
അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയതിന് ശേഷവും വിമാനം ഏകദേശം 75 മിനിറ്റോളം പറന്നുവെന്നും ആ സമയത്തെല്ലാം വിമാനത്തിൽ നിന്ന് ലഭ്യമായ ഡേറ്റ കൃത്യമായിരുന്നില്ലെന്നും വ്യക്തമാണ്. അതിനാൽ ഇന്ധനം കുറയ്ക്കാനും വൻ പൊട്ടിത്തെറി ഒഴിവാക്കാനും സാധിച്ചു. താഴെനിന്ന് പകർത്തിയ ഒരു വിഡിയോയിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. വിമാനം അതിവേഗം മുകളിലേക്ക് കയറുന്നതും താഴേക്ക് ഇറങ്ങുന്നതും കാണിക്കുന്നു. റൺവേയിൽ ഇറങ്ങാൻ കുത്തനെ വലത്തേക്ക് തിരിയുന്നതും കാണാം. എന്നാൽ വിമാനം ലാൻഡിങ് ഗിയറിലേക്ക് നീങ്ങിയെങ്കിലും പ്രത്യക്ഷത്തിൽ ടേൺ സമയത്ത് അതിവേഗം ഉയരം നഷ്ടപ്പെട്ട് താഴേക്ക് വരുന്നത് കാണാം. അതിവേഗം താഴേക്ക് വീഴുന്ന വിമാനത്തെ പൈലറ്റ് വീണ്ടെടുക്കാൻ ശ്രമിക്കുന്നതായി തോന്നുന്നുവെങ്കിലും നിയന്ത്രണം കൈവിട്ടുപോയി. വിമാനത്താവളത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് വിമാനം ലാൻഡ് ചെയ്തത്.
∙ മിസൈൽ തൊടുത്തത് പാന്റ്സിർ-എസ്
യുക്രെയ്ൻ ഡ്രോണുകളെയും മിസൈലുകളെയും നേരിടാനായി വിന്യസിച്ച റഷ്യയുടെ പാന്റ്സിർ-എസ് വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്നാണ് വിമാനത്തിനെതിരെ മിസൈൽ വിക്ഷേപിച്ചതെന്ന് അസർബൈജാൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അസർബൈജാൻ എയർലൈൻസ് ഫ്ലൈറ്റ് ചെച്‌നിയയുടെ പ്രദേശത്തിന് മുകളിലൂടെ കടന്നുപോകുന്ന സമയത്ത് തന്നെ റഷ്യൻ വ്യോമ പ്രതിരോധ സേന യുക്രെയ്ൻ ഡ്രോണുകളെ വെടിവയ്ക്കാൻ സജീവമായി ശ്രമിച്ചിരുന്നു എന്നാണ്. ബുധനാഴ്ച രാവിലെ ഗ്രോസ്‌നിയിൽ ഡ്രോൺ ആക്രമണം നടന്നതായി ചെചെൻ റിപ്പബ്ലിക്കിന്റെ സെക്യൂരിറ്റി കൗൺസിൽ മേധാവി ഖംസാത് കാദിറോവും സ്ഥിരീകരിച്ചു. ഡ്രോണിനെതിരായ വ്യോമാക്രണമാകാം യാത്രാ വിമാനത്തിനും ദുരന്തമായി മാറിയത്.
∙ റഷ്യ ലാൻഡിങ് നിഷേധിച്ചത് ദുരൂഹം
വിമാനത്തിന്റെ തകർച്ചയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ, മിസൈൽ തൊടുത്തുവിട്ട സാഹചര്യം, റഷ്യയിലെ അടുത്തുള്ള വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി നൽകാത്തത്, തകർന്ന വിമാനവുമായി കടൽ കടക്കാനുള്ള നിർദേശം തുടങ്ങി കാര്യങ്ങളിൽ കൃത്യമായ റിപ്പോർട്ടുകൾ വരേണ്ടതുണ്ട്. എന്നാൽ വിമാനം റഷ്യൻ മിസൈൽ ഉപയോഗിച്ച് തകർത്തതാണെന്ന ഊഹാപോഹങ്ങൾ തള്ളിക്കളയാൻ പുട്ടിൻ സർക്കാർ ശ്രമം നടക്കുന്നുണ്ട്. അന്വേഷണം നടക്കുമ്പോൾ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കസഖ്സ്ഥാനും അറിയിച്ചു. അന്വേഷണത്തിന് അസർബൈജാനുമായി സഹകരിക്കുമെന്നും എന്നാൽ റഷ്യയുമായി സഹകരിക്കില്ലെന്നുമാണ് കസഖ്സ്ഥാന്റെ നിലപാട്. അതേസമയം, വിമാനം തകർന്നുവീണ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ക്ഷമാപണം നടത്തിയെങ്കിലും റഷ്യയാണ് ഉത്തരവാദിയെന്ന് പറഞ്ഞില്ല. ക്രെംലിൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനം ഗ്രോസ്‌നിയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായിരുന്നുവെന്നും പുട്ടിൻ കഴിഞ്ഞ ദിവസം പറഞ്ഞു. വിമാനത്താവളത്തിലെത്താൻ കഴിയാതെ വിമാനം കിഴക്കോട്ട് വഴിതിരിച്ചുവിടുകയായിരുന്നുൃ.
∙ ദുരന്തം അബദ്ധത്തിൽ സംഭവിച്ചത്?
'ഇത് മനഃപൂർവം ചെയ്തതാണെന്ന് ആരും അവകാശപ്പെടുന്നില്ല, വിമാനം വെടിവച്ചിട്ടതായി റഷ്യ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് അന്വേഷണം നടത്തുന്ന അസർബൈജാനി വക്താവ് പറഞ്ഞത്. വിമാനാപകടത്തിൽ മരിച്ചവർക്കായി അസർബൈജാൻ രാജ്യവ്യാപകമായി ദുഃഖാചരണം ആചരിക്കുന്നതിനിടെയാണ് ഈ പ്രസ്താവന നടത്തിയത്. ഡിസംബർ 25ന് രാവിലെ തന്നെ ദേശീയ പതാക താഴ്ത്തി, രാജ്യത്തുടനീളമുള്ള ഗതാഗതം ഉച്ചയോടെ നിർത്തി. കപ്പലുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും പ്രത്യേകം സിഗ്നലുകൾ മുഴങ്ങി, അപകടത്തിൽ മരിച്ചവർക്കായി രാജ്യവ്യാപകമായി മൗനം ആചരിച്ചു.
∙ വിമാനം വെടിവച്ചുവീഴ്ത്തിയത് 33 തവണ
യാത്രാ വിമാനങ്ങൾ സൈന്യം വെടിവെച്ച് വീഴ്ത്തുന്നത് അപൂർവ സംഭവമാണ്. റഷ്യയ്ക്ക് പുറമെ മറ്റു നിരവധി രാജ്യങ്ങളിലും മിസൈലേറ്റ് യാത്രാ വിമാനങ്ങൾ തകർന്ന് വന്‍ ദുന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം 33 സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലും സമാനമായ ദുരന്തം സംഭവിച്ചിട്ടുണ്ട്. 2014 ജൂലൈ 17ന് മലേഷ്യൻ എയർലൈൻസ് വിമാനം മിസൈൽ ഉപയോഗിച്ച് വെടിവച്ചിട്ടിരുന്നു.അന്ന് വിമാനം തകർന്ന് മരിച്ചത് 298 പേരാണ്. 2020 ജനുവരി 8ന്, ഇറാനിലെ ടെഹ്‌റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ യുക്രെയ്ൻ എയർലൈൻസ് വിമാനം വെടിവച്ചു വീഴ്ത്തിയതും വൻ ദുരന്തമായി, അന്ന് 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.