ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങൾ. പതിയെ അവ പരസ്പരം അടുക്കുന്നു. ഒടുവിൽ ഒരുമിച്ചു ചേരുന്നു. ബഹിരാകാശത്തെ ഈ അപൂർവ കൂടിച്ചേരലിന് വേദിയൊരുക്കുന്നത് ഐഎസ്ആർഒയാണ്. പദ്ധതി വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യുഎസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങളാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഓർക്കണം. എസ്‌ഡിഎക്‌സ് 01, എസ്‌ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങളെയാണ് ഡിസംബർ 30ന് രാത്രി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു ഐഎസ്ആർഒ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. ഭൗമോപരിതലത്തിൽനിന്ന് 476 കിലോമീറ്റർ ഉയരത്തിലായിരിക്കും പേടകങ്ങളെ എത്തിക്കുക. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ച് കൂട്ടിച്ചേർക്കുന്നതാണ് ബഹിരാകാശ ഡോക്കിങ്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനിരിക്കുന്ന ഇന്ത്യയുടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ നിർമാണത്തിലും നിർണായകമാകും ഈ ഡോക്കിങ് പരീക്ഷണം. മാത്രവുമല്ല, ബഹിരാകാശത്ത് ചെടി വളർത്തിയും ബാക്ടീരിയകളുടെ പ്രവർത്തനം പരീക്ഷിച്ചും പരീക്ഷണങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്ആർഒ. ചെലവു കുറഞ്ഞ ബഹിരാകാശ പരീക്ഷണ പ്ലാറ്റ്ഫോം ആ ‘പോയം–4’ലൂടെയാണ് ഈ പരീക്ഷണങ്ങളെല്ലാം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഉറപ്പാക്കുന്നത്. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങൾ. പതിയെ അവ പരസ്പരം അടുക്കുന്നു. ഒടുവിൽ ഒരുമിച്ചു ചേരുന്നു. ബഹിരാകാശത്തെ ഈ അപൂർവ കൂടിച്ചേരലിന് വേദിയൊരുക്കുന്നത് ഐഎസ്ആർഒയാണ്. പദ്ധതി വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യുഎസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങളാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഓർക്കണം. എസ്‌ഡിഎക്‌സ് 01, എസ്‌ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങളെയാണ് ഡിസംബർ 30ന് രാത്രി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു ഐഎസ്ആർഒ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്.

ഭൗമോപരിതലത്തിൽനിന്ന് 476 കിലോമീറ്റർ ഉയരത്തിലായിരിക്കും പേടകങ്ങളെ എത്തിക്കുക. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ച് കൂട്ടിച്ചേർക്കുന്നതാണ് ബഹിരാകാശ ഡോക്കിങ്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനിരിക്കുന്ന ഇന്ത്യയുടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ നിർമാണത്തിലും നിർണായകമാകും ഈ ഡോക്കിങ് പരീക്ഷണം. മാത്രവുമല്ല, ബഹിരാകാശത്ത് ചെടി വളർത്തിയും ബാക്ടീരിയകളുടെ പ്രവർത്തനം പരീക്ഷിച്ചും പരീക്ഷണങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്ആർഒ.

പിഎസ്എൽവി–സി60 റോക്കറ്റ് ലോഞ്ചിന് സജ്ജമാക്കിയപ്പോൾ. (Photo: X/ ISRO)
ADVERTISEMENT

ചെലവു കുറഞ്ഞ ബഹിരാകാശ പരീക്ഷണ പ്ലാറ്റ്ഫോം ആ ‘പോയം–4’ലൂടെയാണ് ഈ പരീക്ഷണങ്ങളെല്ലാം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഉറപ്പാക്കുന്നത്. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. ഇതിനു പരിഹാരമായി പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തെതും അവസാനത്തേതുമായ ഘട്ടത്തിനെ (പിഎസ്–4) ഉപഗ്രഹത്തിനു സമാനമായ ഒരു പ്ലാറ്റ്ഫോം ആയി ഉപയോഗപ്പെടുത്തുതയാണ് ചെയ്യുന്നത്. അതാണ് പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ അഥവാ പോയം. ഇതിന്റെ നാലാം പതിപ്പിനെ ഐഎസ്ആർഒ തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തതും. മൂന്ന് മാസം വരെ ഗവേഷണം നടത്താവുന്ന രീതിയിലാണ് ഇതിന്റെ ഡിസൈനിങ്. 24 പരീക്ഷണവസ്തുക്കളും (പേലോഡ്) ഇതോടൊപ്പം അയയ്ക്കുന്നുണ്ട്.

∙ പോയം-4 അഥവാ പരീക്ഷണശാല

സ്പേഡെക്സ് (സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ്) ദൗത്യത്തിന് ഉപയോഗിക്കുന്ന പിഎസ്എൽവി റോക്കറ്റിലെ നാലാം ഘട്ട പ്രൊപ്പൽഷൻ സംവിധാനമാണ് പോയം-4. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിക്കുന്ന നാലാം ഘട്ടത്തെ (പിഎസ്4) ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്ന താൽക്കാലിക ഉപഗ്രഹമാക്കി കുറച്ചുകാലം ഭ്രമണപഥത്തിൽ നിലനിർത്തും. ഈ ഉപഗ്രഹത്തിലാണ് നിർണായക പരീക്ഷണങ്ങൾക്കുള്ള പേലോഡുകളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്.

പിഎസ്എൽവി–സി60 റോക്കറ്റിൽ വിക്ഷേപിക്കുന്ന പേലോഡുകൾ. (Photo: X/ ISRO)

പോയം-4ന്റെ മുൻപതിപ്പായ പോയം-3 വഹിച്ച എട്ട് പേലോഡുകളെ അപേക്ഷിച്ച് ഇത്തവണ 24 പേലോഡുകളാണ് വിക്ഷേപിക്കുന്നത്. ഇത്തവണ പരീക്ഷണങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ 14 പേലോഡുകൾ ഐഎസ്ആർഒയും മറ്റു ബഹിരാകാശ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തതാണ്.  കൂടാതെ 10 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സംഭാവന ചെയ്തതുമാണ്. ഈ പേലോഡുകളിൽ റോബട്ടിക്സ്, പ്രൊപ്പൽഷൻ, ബയോസയൻസ്, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ അത്യാധുനിക ഗവേഷണ സംവിധാനങ്ങൾ ഉൾപ്പെടുന്നു.

ADVERTISEMENT

∙ തലയ്ക്ക് മുകളിൽ ജീവന്റെ പരീക്ഷണം

ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാനിലൂടെ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കും മുൻപ് അവിടെ ‘ജീവൻ’ എത്തിക്കാനാണ് ഐഎസ്ആർഒയുടെ നീക്കം. രണ്ടിനം സസ്യങ്ങളും ഒരു സംഘം ബാക്ടീരിയയുമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ‘പോയം 4’ൽ ബഹിരാകാശത്ത് എത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) പരീക്ഷണത്തിന്റെ ഭാഗമായുള്ള പയർവിത്തുകളും ഇതിൽ ഉൾപ്പെടുന്നു. 8 വൻപയർ വിത്തുകളും ഒരു പാലക് ചീരയുമാണ് ബഹിരാകാശത്ത് എത്തിച്ച് പരീക്ഷിക്കുക.

വിഎസ്എസ്‌സി വികസിപ്പിച്ചെടുത്ത കോംപാക്ട് റിസർച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസ് (ക്രോപ്സ്) എന്ന പേലോഡാണ് ഭൂമിയുടെ അന്തരീക്ഷണത്തിന് പുറത്ത് മൈക്രോഗ്രാവിറ്റി പരിസ്ഥിതിയിൽ (ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ) വിത്തു മുളയ്ക്കുമോ എന്ന് പരീക്ഷിക്കുക. ഭൂമിയിലെ അന്തരീക്ഷത്തിന് തുല്യമായി മർദം നിറച്ച കണ്ടെയ്നറിൽ ഓക്സിജൻ, കാർബൺഡയോക്സൈഡ്, ആപേക്ഷിക ആർദ്രത, ചൂട് തുടങ്ങിയവ കൃത്യമായി ലഭ്യമാക്കിയാണ് പയർവിത്തുകൾ അയയ്ക്കുന്നതും അവിടെവച്ച് മുളപ്പിക്കുന്നതും. വിത്തുകൾ മുളയ്ക്കുന്നതും വളരുന്നതും ഭൂമിയിലിരുന്ന് ക്യാമറയിലൂടെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റൽ മൊഡ്യൂൾ ഇൻ സ്പേസ് (അപെംസ്) എന്ന പേലോഡിൽ പാലക് ചീര ബഹിരാകാശത്തേക്ക് അയയ്ക്കുന്നത് മുംബൈയിലെ അമിറ്റി സർവകലാശാലയിലെ ഗവേഷകരാണ്. ഇതോടൊപ്പംതന്നെ അതേ ചീരവിത്ത് ഭൂമിയിലും മുളപ്പിച്ച് നിരീക്ഷിക്കും. പേടകത്തിലെ മർദം, ജലാംശം, കാർബൺഡയോക്സഡൈ് എന്നിവ നിരീക്ഷിക്കാൻ അത്യാധുനിക സെൻസറുകളും പേലോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുത്വാകർഷണത്തിന്റെ ദിശ, സൂര്യപ്രകാശം എന്നിവയോടു പ്രതികരിച്ച് സസ്യങ്ങൾ വളർച്ച ക്രമീകരിക്കുന്നത് എങ്ങനെയെന്നു പഠിക്കുകയാണ് ഈ നിർണായക ദൗത്യത്തിന്റെ ലക്ഷ്യം. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായതെല്ലാം അവിടെത്തന്നെ കൃഷി ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ.

∙ കുടലിലെ ബാക്ടീരിയകളും ബഹിരാകാശത്തേക്ക്!

ADVERTISEMENT

മനുഷ്യന്റെ കുടലിൽ കാണപ്പെടുന്ന ‘ബാക്ടീരോയ്ഡ്സ് തെറ്റയോട്ടോമൈക്രോൺ’ എന്ന ബാക്ടീരിയയും പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നുണ്ട്. ബെംഗളൂരുവിലെ ആർവി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഗവേഷകരാണ് ബാക്ടീരിയകളെ ഉൾപ്പെടുത്തി ആർവിസാറ്റ്–1 പേലോഡ് തയാറാക്കിയത്. ബഹിരാകാശത്ത് പരീക്ഷണം നടക്കുന്ന അതേസമയംതന്നെ ഭൂമിയിലും ഇതേ ബാക്ടീരിയയുടെ രൂപമാറ്റങ്ങള്‍ നിരീക്ഷിച്ച് പഠിക്കും. ഈ പരീക്ഷണങ്ങളിലൂടെ ബഹിരാകാശത്ത് മനുഷ്യ ശരീരത്തിന് എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് പഠിക്കാനും സാധിക്കും.

∙ പേടകങ്ങൾ എങ്ങനെ കൂടിച്ചേരും?

പിഎസ്എൽവി-സി60 സ്പേഡെക്സ് ദൗത്യത്തിൽ ‘ചേസർ’ എന്നും ‘ടാർഗറ്റ്’ എന്നും വിളിക്കപ്പെടുന്ന രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്നുണ്ട്. ഓരോന്നിനും ഏകദേശം 220 കിലോ ഭാരമുണ്ട്. ഈ രണ്ട് പേടകങ്ങളെയാണ് ‘സ്പേസ് ഡോക്കിങ്’ പരീക്ഷണത്തിന് വിധേയമാക്കുന്നത്. രണ്ട് പേടകങ്ങളെയും പിഎസ്എൽവി-സി 60 റോക്കറ്റ് ഭ്രമണപഥത്തിൽ പരസ്പരം 10–15 കിലോമീറ്റർ അകലെ എത്തിച്ച ശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേർക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്.

ബഹിരാകാശ ദൗത്യങ്ങളിൽ ഡോക്കിങ് സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്. ക്രൂ ട്രാൻസ്ഫർ, മോഡുലാർ സ്‌പേസ് സ്റ്റേഷൻ അസംബ്ലിങ്, സാറ്റലൈറ്റ് സർവീസിങ്, റീസപ്ലൈ ദൗത്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ബഹിരാകാശ പേടകങ്ങളെ ഭ്രമണപഥത്തിൽ തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ ഇത് പ്രാപ്തമാക്കുന്നു. നിരവധി രാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സങ്കീർണമായ ഡോക്കിങ് സംവിധാനങ്ങൾ ഇതിനോടകംതന്നെ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ബഹിരാകാശത്ത് സ്വന്തമായി നിലയം നിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിലേക്കും സഹായകമാകുന്നതാണ് ഈ ഡോക്കിങ്.

∙ അവശിഷ്ടങ്ങൾ പിടിച്ചെടുക്കാനും യന്ത്രം

‘ആർആർഎം-ടിഡി: വാക്കിങ് റോബോട്ടിക് ആം’ എന്നിവ ഉൾപ്പെടെയുള്ള പേലോഡുകളാണ് ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. ബഹിരാകാശ നടത്തം, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ തുടങ്ങിയ ജോലികളിൽ ഈ യന്ത്രക്കൈ സഹായകമാകും. പേലോഡുകളിൽ ഡെബ്രിസ് ക്യാപ്‌ചർ റോബട്ടിക് മാനിപ്പുലേറ്ററും ഉണ്ട്. ഉപഗ്രഹങ്ങൾക്ക് ഭീഷണിയായ ബഹിരാകാശ അവശിഷ്ടങ്ങൾ പിടിച്ചെടുക്കാനും നീക്കം ചെയ്യാനും സാധിക്കുംവിധം ഡിസൈൻ ചെയ്‌തിരിക്കുന്ന റോബട്ട് ആണിത്.

വിക്ഷേപണത്തിനായി ഒരുക്കുന്ന പിഎസ്എൽവി–സി60 റോക്കറ്റിന്റെ ഭാഗങ്ങൾ യോജിപ്പിക്കുന്ന ജീവനക്കാർ (Photo: X/ ISRO)

ഇതുകൂടാതെ ബഹിരാകാശ പേടകങ്ങളുടെ സഞ്ചാരം സുഗമമാക്കാനും ബഹിരാകാശത്ത് സ്ഥിരത നിലനിർത്താനും ഉപയോഗിക്കുന്ന നാവിഗേഷൻ ഉപകരണമായ മൾട്ടി-സെൻസർ ഇനേർഷ്യൽ റഫറൻസ് സിസ്റ്റവും (എംഐആർഎസ്) ഉണ്ട്. ബഹിരാകാശത്ത് പരിസ്ഥിതി സൗഹാർദപരവും ലെഡ്-ഫ്രീ ഇലക്ട്രോണിക്‌സും പരീക്ഷിക്കുന്ന ലെഡ് എക്‌സ്‌പെരിമെന്റൽ സിസ്റ്റവും (എൽഇഎക്സ്എസ്) ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

∙ ബഹിരാകാശത്തൊരു അത്യുഗ്രന്‍ എഐ ലാബ്

മുംബൈയിലെ മാനസ്തു സ്പേസ് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത ഗ്രീൻ പ്രൊപ്പൽഷൻ ത്രസ്റ്റർ വിവൈഒഎം-2യു പേലോഡും പേടകത്തിൽ ഉണ്ട്. കൂടാതെ ഉപഗ്രഹങ്ങൾക്കായി സുരക്ഷിതമായ ഹൈഡ്രജൻ പെറോക്സൈഡ് അധിഷ്ഠിത ത്രസ്റ്ററും ലഭ്യമാക്കുന്നു. ഉയർന്ന ത്രസ്റ്റ്, കാര്യക്ഷമത, നീണ്ട തുടർച്ചയായ ഫയറിങ് ശേഷി എന്നിവയ്ക്കായി കൂടുതൽ മെച്ചപ്പെട്ട പ്രകടനം വാഗ്ദാനം ചെയ്യുന്നതാണിത്. ഇതുകൂടാതെ, ഹൈദരാബാദിൽ നിന്നുള്ള ടെക്മി2സ്പേസ് വികസിപ്പിച്ചെടുത്ത എംഒഐ-ടിഡി പേലോഡ് വഴി ബഹിരാകാശത്ത് ഒരു എഐ ലാബ് സജ്ജമാക്കും. ഈ ലാബ് വഴി ഭൗമ നിരീക്ഷണ ഡേറ്റ തത്സമയം പ്രോസസ്സ് ചെയ്യും. ഇതോടൊപ്പംതന്നെ ഭൂമിയുടെ മികവാർന്ന ചിത്രങ്ങൾ പകർത്താനും വിശകലനം ചെയ്യാനും എഐ ലാബ് ഉപയോഗപ്പെടുത്താം.

English Summary:

ISRO's POEM-4: A Giant Leap for India's Space Ambitions