2024ലെ അവസാന ഞായർ; ഡിസംബർ 29, പുലർച്ചെ. ഒരു യാത്രയ്ക്കായി കാത്തിരിക്കുകയാണ് 181 പേർ. തായ്‌ലന്‍ഡിലെ ബാങ്കോക്കിൽ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്കാണ് യാത്ര. യാത്രക്കാരിൽ ഭൂരിഭാഗവും ദക്ഷിണകൊറിയക്കാർ തന്നെ. പ്രാദേശിക സമയം പുലർച്ചെ 2.29ന് ജെജു എയർ ഫ്ലൈറ്റ് 2216 ടേക്ക് ഓഫ് ചെയ്യുമ്പോൾ എല്ലാം ശാന്തമായിരുന്നു. അസ്വാഭാവികമായി ഒന്നുമില്ല. നാലര മണിക്കൂർ നീളുന്ന യാത്ര മുവാൻ വിമാനത്താവള പരിസരത്ത് എത്തുംവരെ കുഴപ്പങ്ങളൊന്നുമില്ലാതെ പോയി. എന്നാൽ ലാൻഡിങ്ങിനു പിന്നാലെ സംഭവിച്ചത് ഒട്ടേറെ കുടുംബങ്ങളെ തീരാക്കണ്ണീരിലാഴ്‌ത്തുന്ന മഹാദുരന്തം. താഴേക്കിറങ്ങിയ വിമാനം തീഗോളമായി കത്തിയമര്‍ന്നു. അന്ന് രാവിലെ മുവാൻ വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ഭീകരമായ വിമാനാപകടം എങ്ങനെ സംഭവിച്ചുവെന്നത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യം. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഓപറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്തു. ‘ജെജു’വിന്റെ ഓഫിസിലെത്തിയും പരിശോധന നടത്തി. പക്ഷിയിടിച്ചതാണ് ലാൻഡിങ്ങിനിടെ വിമാനം തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിൽ പക്ഷിയിടിച്ച കാര്യം യാത്രക്കാർക്കും അറിയാമായിരുന്നു. ലാൻഡിങ് അത്ര സുഖകരമായിരിക്കില്ലെന്നും അവർ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇക്കാര്യം യാത്രക്കാരിൽ പലരും വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ബന്ധുക്കളെ ഉൾപ്പെടെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ മരണമാണ് കാത്തിരിക്കുന്നതെന്ന് അവരിൽ പലരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഇറങ്ങാൻ സമയത്ത് പക്ഷേ ആ പ്രതീക്ഷയെല്ലാം തകർന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിപ്പിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടു. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തകരുന്ന ദൃശ്യം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. വിമാനത്തിലുണ്ടായിരുന്ന 181ൽ 179 പേരും മരിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ലെ അവസാന ഞായർ; ഡിസംബർ 29, പുലർച്ചെ. ഒരു യാത്രയ്ക്കായി കാത്തിരിക്കുകയാണ് 181 പേർ. തായ്‌ലന്‍ഡിലെ ബാങ്കോക്കിൽ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്കാണ് യാത്ര. യാത്രക്കാരിൽ ഭൂരിഭാഗവും ദക്ഷിണകൊറിയക്കാർ തന്നെ. പ്രാദേശിക സമയം പുലർച്ചെ 2.29ന് ജെജു എയർ ഫ്ലൈറ്റ് 2216 ടേക്ക് ഓഫ് ചെയ്യുമ്പോൾ എല്ലാം ശാന്തമായിരുന്നു. അസ്വാഭാവികമായി ഒന്നുമില്ല. നാലര മണിക്കൂർ നീളുന്ന യാത്ര മുവാൻ വിമാനത്താവള പരിസരത്ത് എത്തുംവരെ കുഴപ്പങ്ങളൊന്നുമില്ലാതെ പോയി. എന്നാൽ ലാൻഡിങ്ങിനു പിന്നാലെ സംഭവിച്ചത് ഒട്ടേറെ കുടുംബങ്ങളെ തീരാക്കണ്ണീരിലാഴ്‌ത്തുന്ന മഹാദുരന്തം. താഴേക്കിറങ്ങിയ വിമാനം തീഗോളമായി കത്തിയമര്‍ന്നു. അന്ന് രാവിലെ മുവാൻ വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ഭീകരമായ വിമാനാപകടം എങ്ങനെ സംഭവിച്ചുവെന്നത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യം. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഓപറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്തു. ‘ജെജു’വിന്റെ ഓഫിസിലെത്തിയും പരിശോധന നടത്തി. പക്ഷിയിടിച്ചതാണ് ലാൻഡിങ്ങിനിടെ വിമാനം തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വിമാനത്തിൽ പക്ഷിയിടിച്ച കാര്യം യാത്രക്കാർക്കും അറിയാമായിരുന്നു. ലാൻഡിങ് അത്ര സുഖകരമായിരിക്കില്ലെന്നും അവർ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇക്കാര്യം യാത്രക്കാരിൽ പലരും വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ബന്ധുക്കളെ ഉൾപ്പെടെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ മരണമാണ് കാത്തിരിക്കുന്നതെന്ന് അവരിൽ പലരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഇറങ്ങാൻ സമയത്ത് പക്ഷേ ആ പ്രതീക്ഷയെല്ലാം തകർന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിപ്പിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടു. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തകരുന്ന ദൃശ്യം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. വിമാനത്തിലുണ്ടായിരുന്ന 181ൽ 179 പേരും മരിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കി. ഒരു പക്ഷിയിടിച്ചാൽ ഇത്രയും വലിയ ദുരന്തം സംഭവിക്കുമോ? പക്ഷി ഇടിച്ചാലും വിമാനം സുഖകരമായി ലാൻഡ് ചെയ്യാനുള്ള വഴികൾ ഉണ്ടായിരുന്നിട്ടും വിമാനത്തിന് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് വിമാനം ഇത്ര വേഗത്തിൽ ലാൻഡ് ചെയ്തത്? എന്തുകൊണ്ടാണ് ഫ്ലാപ്പുകൾ തുറക്കാതിരുന്നത്? ഇത്തരം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ.

മുവാൻ വിമാനത്താവളത്തിൽ തകർന്ന ജെജു വിമാനത്തിന്റെ അവശിഷ്ടങ്ങൾ. (Photo by YONHAP / AFP)
ADVERTISEMENT

∙ ഇടിച്ചത് കോൺക്രീറ്റ് മതിലിൽ, പിന്നാലെ തീഗോളം

ദക്ഷിണ കൊറിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് മുവാൻ രാജ്യാന്തര വിമാനത്താവളം. അവിടെ ലാൻഡ് ചെയ്യുന്നതിനിടെ പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു വിമാനം തകർന്നത്. വെള്ളയും ഓറഞ്ചും കലർന്ന വിമാനം റൺവേയിലൂടെ നിരങ്ങിയാണ് അതിവേഗം മുന്നോട്ട് കുതിച്ചത്. അവസാനം കോൺക്രീറ്റ് മതിലിൽ ഇടിച്ച് തീഗോളമായി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു വിമാനത്താവളങ്ങളിൽ ഒരിടത്തും റൺവേയുടെ അവസാന ഭാഗത്ത് ഇത്തരം കോൺക്രീറ്റ് മതിലുകൾ കണ്ടിട്ടില്ലെന്നാണ് മിക്ക വ്യോമയാന വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സിഗ്നൽ നൽകാൻ വേണ്ടി റൺവേയിൽ സ്ഥാപിക്കുന്ന സംവിധാനങ്ങളെല്ലാം പെട്ടെന്ന് തകരുന്നതായിരിക്കും. എന്നാൽ മുവാനിൽ ഇത് കോൺക്രീറ്റിലാണ് നിർമിച്ചിരുന്നത്. ലാൻഡിങ് ഗിയർ പ്രവർത്തിക്കാതെ വന്നതോടെ വിമാനത്തിനും വേഗം കുറയ്ക്കാനും സാധിച്ചില്ല. ഇതാണ് അപകടത്തിന്റെ ഭീകരതയും നാശനഷ്ടത്തിന്റെ അളവും കൂട്ടിയത്. ഇരട്ട എൻജിനിൽ പ്രവർത്തിക്കുന്ന ബോയിങ് 737-800ന്റെ ബെല്ലി ലാൻഡിങ് (അടിഭാഗം ഇടിച്ചുള്ള ലാൻഡിങ്) സമയവും മുവാൻ വിമാനത്താവള പ്രദേശത്ത് പക്ഷി ഭീഷണിയുണ്ടെന്ന എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽനിന്നുള്ള (എടിസി) മുന്നറിയിപ്പുമെല്ലാം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

∙ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പാളിച്ച?

വിമാനത്തിൽ പക്ഷി ഇടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിക്കുകയും തൊട്ടു പിന്നാലെ പക്ഷി ഇടിച്ചെന്ന് വിമാനത്തിനകത്തു നിന്നു റിപ്പോർട്ടുകൾ വരികയും ചെയ്തിട്ടും എന്തുകൊണ്ടാണ് വിമാനത്താവളത്തിൽ വേണ്ട അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരുന്നത്. അഗ്നിരക്ഷാ സംവിധാനങ്ങൾ റൺവേയ്ക്ക് സമീപം തന്നെ ഒരുക്കാമായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്ന സമത്ത് അടിയന്തര സാഹചര്യം നേരിടാൻ വേണ്ടതൊന്നും അവിടെ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. എടിസിയും പൈലറ്റുമാരും മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടും വിമാനത്തിലെ ഇന്ധനം കത്തിച്ച് കളയാനോ ലാൻഡിങ് വൈകിപ്പിക്കാനോ ശ്രമം നടന്നില്ലെന്നതും വ്യക്തമാണ്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിൽ ഇന്ധനത്തിന്റെ അളവ് കുറച്ച് ലാൻഡിങ് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു.

ജെജു വിമാനത്തിന്റെ അവശിഷ്ടങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു. (Photo by YONHAP / AFP)
ADVERTISEMENT

∙ എല്ലാം തെളിയിക്കാൻ ചിലതുണ്ട്

വിമാനം തകർന്ന് ഏകദേശം രണ്ടര മണിക്കൂറിന് ശേഷം രാവിലെ 11.30നാണ് ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് 2.24ന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെത്തി. ഇത് രണ്ടും പരിശോധിച്ചാൽ അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനാകും. വിമാനത്തിന്റെ എല്ലാ സംവിധാനങ്ങളുടെയും പ്രവർത്തനം എങ്ങനെയായിരുന്നു എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ വോയ്സ് റെക്കോർഡറും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും പരിശോധിച്ചതിൽനിന്നു വ്യക്തമാകും. ഈ ഉപകരണങ്ങളെല്ലാം വിദഗ്ധ പരിശോധനയ്ക്ക് യുഎസിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

പൈലറ്റിന്റെ സംസാരവും എടിസിയുമായി ബന്ധപ്പെടുന്ന വോയ്സും റെക്കോർഡറിൽനിന്ന് തിരിച്ചെടുക്കാനാകും. ലാൻഡിങ്ങിന് ശ്രമിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് പക്ഷി ഇടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് എടിസി നൽകിയത്. ഇതോടെ പൈലറ്റുമാർ മെയ്ഡേ (പൈലറ്റുമാരും നാവികരും മറ്റ് പ്രഫഷണലുകളും അടിയന്തര സഹായം അഭ്യർഥിക്കുന്നതിനായി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട മുന്നറിയിപ്പ് സിഗ്നലാണ് ‘മെയ്ഡേ’) പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഈ സമയത്ത് വിമാനം ഏതെങ്കിലും പക്ഷികളിൽ ഇടിച്ചോ എന്നത് വ്യക്തമല്ലെന്നാണ് എടിസി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ലാൻഡിങ്ങിന് ശ്രമിക്കുന്ന ദൃശ്യങ്ങളിൽ വിമാനത്തിന്റെ ഒരു എൻജിനിൽ നിന്ന് തീ വരുന്നതും കാണാം.

തകർന്ന ജെജു വിമാനത്തിന്റെ ഡേറ്റ റെക്കോർഡർ. (Photo by YONHAP / AFP)

∙ പക്ഷി ഇടിച്ചാൽ ലാൻഡിങ് ഗിയർ കേടാകുമോ?

ADVERTISEMENT

പറക്കുന്നതിനിടെ പക്ഷി ഇടിച്ചാൽ ലാൻഡിങ് ഗിയറിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് വിമാന സുരക്ഷാ വിദഗ്ധനും ലുഫ്താൻസ പൈലറ്റുമായ ക്രിസ്റ്റ്യൻ ബെക്കർട്ട് പറയുന്നത്. ലാൻഡിങ് ഗിയർ താഴുമ്പോഴാണ് പക്ഷി ഇടിച്ചിരുന്നതെങ്കിൽ അത് വീണ്ടും മുകളിലേക്ക് ഉയർത്താൻ ബുദ്ധിമുട്ടാകുമായിരുന്നു. ലാൻഡിങ്ങിനിടെ ഗിയർ താഴ്ത്താതിരിക്കുന്നത് വളരെ അപൂർവവും അസാധാരണവുമാണ്. കാരണം, എന്തെങ്കിലും ഒരു പ്രശ്നം നേരിട്ടാൽ മറ്റൊരു സംവിധാനം ഉപയോഗിച്ച് ഗിയർ താഴ്ത്താൻ സാധിക്കുന്നതിനുള്ള സംവിധാനങ്ങളും കോക്പിറ്റിൽ തന്നെയുണ്ടെന്നും ബെക്കർട്ട് പറയുന്നു.

∙ ലാൻഡിങ്ങിനിടെ ഫ്ലാപ്പുകൾ ഉപയോഗിച്ചില്ല?

വിമാനങ്ങളെല്ലാം ലാൻഡിങ് സമയത്ത് വേഗം കുറച്ചുകൊണ്ടുവരാനായി ഫ്ലാപ്പുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വിമാനത്തിന്റെ ഫ്ലാപ്പുകൾ തുറന്നിരുന്നില്ല എന്നാണ് മുവാനിലെ ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്. ആവശ്യത്തിനനുസരിച്ച് ചിറകിന്റെ ആകൃതി മാറ്റുക എന്നതാണ് വിമാന ഫ്ലാപ്പുകളുടെ ദൗത്യങ്ങളിലൊന്ന്. ഇതുവഴി കുറഞ്ഞ വേഗത്തിൽ കൂടുതൽ ലിഫ്റ്റ് ചെയ്യാൻ കഴിയും. ലാൻഡിങ് സമയത്തും വേഗം കുറയ്ക്കാനും ഫ്ലാപ്പുകൾ സഹായിക്കും. ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഫ്ലാപ്പുകൾ പ്രവർത്തിപ്പിക്കുന്നത് കോക്പിറ്റിലിരിക്കുന്ന പൈലറ്റുമാർ തന്നെയാണ്. ടേക്ക് ഓഫ്, ലാൻഡിങ് ദൂരം കുറയ്ക്കാനും ഫ്ലാപ്പുകൾ ഉപയോഗിക്കുന്നു.

മുവാൻ വിമാനത്താവളത്തിൽ ജെജു വിമാനം തകർന്നപ്പോൾ പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍. (Photo by YONHAP / AFP)

∙ റൺവേയുടെ നീളക്കുറവ് അപകടത്തിന് കാരണമായോ?

റൺവേയുടെ നീളക്കുറവ് അപകടത്തിന് കാരണമായിട്ടില്ലെന്നാണ് ദക്ഷിണ കൊറിയയുടെ ഡപ്യൂട്ടി ഗതാഗത മന്ത്രി ജൂ ജോങ്-വാൻ പറഞ്ഞത്. വിമാനത്താവളത്തിലെ കോൺക്രീറ്റ് മതിലുകൾ രാജ്യാന്തര നിലവാരം അനുസരിച്ചാണ് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. അതേസമയം, പക്ഷികളിടിക്കുമെന്ന മുന്നറിയിപ്പിനും മെയ്‌ ഡേയ്ക്കും ശേഷം പൈലറ്റ് എതിർദിശയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചതായി ദക്ഷിണ കൊറിയൻ സർക്കാരിലെ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു പറഞ്ഞിരുന്നു. ലാൻഡിങ് പ്ലാനുകളിലെ മാറ്റം പൈലറ്റിന്റെ ജോലിഭാരം വർധിപ്പിച്ചതായി ബക്കിങ്ങാംഷെർ ന്യൂ യൂണിവേഴ്‌സിറ്റിയിലെ ഏവിയേഷൻ ഓപറേഷനിലെ സീനിയർ ലക്ചററും മുൻ പൈലറ്റുമായ മാർക്കോ ചാനും പറഞ്ഞിട്ടുണ്ട്. അതായത്, അവസാന നിമിഷങ്ങളിൽ കോക്പിറ്റിൽ എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാൻ ഡേറ്റ റെക്കോർഡറിലെ വിവരങ്ങൾ തന്നെ വേണ്ടിവരുമെന്നർഥം.

ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് കോൺക്രീറ്റ് മതിൽ?

പക്ഷി ഇടിയും പ്രതികൂല കാലാവസ്ഥയും തന്നെയാണ് ദക്ഷിണ കൊറിയൻ ദുരന്തത്തിന്റെ പ്രാഥമിക കാരണങ്ങളായി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ആ സമയത്ത് പ്രദേശത്ത് കാര്യമായ കാലാവസ്ഥാ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞത്. വിമാനത്തിന്റെ ‘ക്രാഷ് പ്രൊട്ടക്‌ഷൻ’ സംവിധാനങ്ങൾ അങ്ങേയറ്റം ശക്തമാണ്, എന്നാൽ മതിലിൽ ഇടിച്ചതിനാലാണ് വൻ ദുരന്തത്തിലേക്ക് നീങ്ങിയതെന്നും വിദഗ്ധർ പറയുന്നു. റൺവേ വളരെ ചെറുതായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഈ അപകടത്തിൽ അതൊരു ഘടകമല്ലെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞത്. റൺവേയ്ക്ക് 2800 മീറ്റർ നീളമുണ്ട് (9200 അടി), സമാന വലുപ്പത്തിലുള്ള വിമാനങ്ങൾ ഒരു പ്രശ്‌നങ്ങളുമില്ലാതെ ഇവിടെ ലാൻഡ് ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

∙ തലവേദനയാകുന്ന പക്ഷിയിടി

പറക്കുന്നതിനിടയിൽ പക്ഷികളും വിമാനവും തമ്മിലുള്ള കൂട്ടിയിടി പലപ്പോഴും തലവേദനയാകാറുണ്ട്. ഇത് വിമാനത്തിന് വൻ അപകടകരവുമാണ്. യുഎൻ ഏജൻസിയായ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) അഭിപ്രായത്തിൽ, പക്ഷികൾ എൻജിനിലേക്ക് വലിച്ചെടുക്കപ്പെടുകയാണെങ്കിൽ വിമാനങ്ങൾക്ക് ശക്തി നഷ്ടപ്പെടും. പക്ഷികളുടെ ‘ആക്രമണം’ രാജ്യാന്തര തലത്തിൽ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. 2009ൽ യുഎസ് എയർവേസിന്റെ എയർബസ് എ320ൽ പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായ സംഭവമാണ് അതില്‍ മുന്നിൽ നിൽക്കുന്നത്. അന്ന് ന്യൂയോർക്കിലെ ഹഡ്‌സൻ നദിയിൽ വിമാനം ലാൻഡ് ചെയ്ത ‘മിറക്കിൾ ഓൺ ഹഡ്‌സൻ’ എന്ന സംഭവം വ്യോമയാന ചരിത്രത്തിലെ നിർണായക സംഭവമാണ്. അന്ന് മുഴുവൻ യാത്രക്കാരും രക്ഷപ്പെട്ടു.

2009 ജനുവരി 15ന് യുഎസ് എയർവേസിന്റെ എയർബസ് എ320 ന്യൂയോർക്കിലെ ഹഡ്‌സൻ നദിയിൽ ലാൻഡ് ചെയ്തപ്പോൾ (Photo by Chris McGrath / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ 5 വർഷത്തിനിടെ കേരളത്തിൽ പക്ഷിയിടിച്ചത് 350 തവണ

വിമാനത്തില്‍ പക്ഷിയിടിക്കുക ഏതൊരു യാത്രികനെയും സംബന്ധിച്ച് പേടിപ്പെടുത്തുന്ന സംഭവമാണ്. സത്യത്തില്‍ വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ വിമാനത്തിനെന്തെങ്കിലും സംഭവിക്കുമോ? വിമാനത്തെ അപേക്ഷിച്ച് വലുപ്പം വളരെകുറഞ്ഞ പക്ഷികളെ വൈമാനികര്‍ എന്തുകൊണ്ടാണിത്ര പേടിക്കുന്നത്? വിമാനത്തില്‍ പക്ഷിയിടിക്കുന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമല്ലാതായി മാറിയിട്ടുണ്ട്. പക്ഷിയിടിച്ച വിമാനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചിറക്കുന്നതും പതിവാണ്. 2018 മുതൽ 2023 വരെ വിമാനങ്ങളിൽ പക്ഷി ഇടിച്ചതിന്റെ ഏകദേശം 350 കേസുകൾ കേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ ഭൂരിഭാഗം കേസുകളും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവിച്ചത്.

ലാൻഡിങ്ങിനിടെ തകർന്ന ജെജു വിമാനത്തിന്റെ അവശിഷ്ടങ്ങൾ. (Photo by YONHAP / AFP)

ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് ടേക്ക് ഓഫ് സമയത്താണ്. എന്നാൽ ദക്ഷിണ കൊറിയയിലേതു പോലെ വൻ ദുരന്തങ്ങൾ സംഭവിക്കുന്നത് അപൂർവമാണ്. അതായത് ഓരോ പതിനായിരം വിമാനയാത്രകളിലും എട്ടെണ്ണം പക്ഷിയിടിയില്‍ കലാശിക്കുന്നുണ്ടെന്ന് പറയാം. ഓരോ തവണ പക്ഷിയിടിക്കുമ്പോഴും വിമാനങ്ങള്‍ തിരിച്ചിറക്കി സൂക്ഷ്മ പരിശോധന നടത്താറുണ്ട്. പണവും സമയവും മെനക്കെടുത്തുന്ന പണിയാണിത്. തിരിച്ചിറക്കുന്ന വിമാനത്തില്‍നിന്ന് യാത്രികരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി പുതിയ ക്രൂവിന്റെ സഹായത്താലാണ് പിന്നീട് യാത്ര തുടരാറുള്ളത്. ഇത് ഒരേസമയം യാത്രികര്‍ക്കും വിമാനക്കമ്പനികള്‍ക്കും വൈമാനികര്‍ക്കും തലവേദനയാണ്.

∙ പക്ഷിയിടി സംഭവിക്കുന്നത് 150 മീറ്റർ താഴ്ന്ന പരിധിയിൽ

താഴ്ന്ന ആകാശത്തുവച്ചാണ് സാധാരണ വിമാനങ്ങളില്‍ പക്ഷികള്‍ ഇടിക്കാറുള്ളത്. പരമാവധി 150 മീറ്ററില്‍ താഴ്ന്ന പ്രദേശത്തുനിന്നാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടായിട്ടുള്ളത്. ഇതിനര്‍ഥം വിമാനങ്ങള്‍ പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ ആയിരിക്കും പക്ഷികള്‍ ഇടിക്കുകയെന്നാണ്. ഈ രണ്ട് സമയത്തും വലിയ തോതില്‍ ദിശാ മാറ്റങ്ങള്‍ വിമാനങ്ങള്‍ വരുത്താറില്ല. അതുകൊണ്ടു തന്നെ നിര്‍ദിഷ്ട പാതയില്‍ പക്ഷികളുണ്ടെങ്കില്‍ ഇടിക്കുകതന്നെ ചെയ്യും. വിമാനത്താവളങ്ങള്‍ ഒരു വിധത്തില്‍ പക്ഷികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ്. തുറസ്സായ ധാരാളം സ്ഥലവും മരങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷവും പുല്ലുകളുമൊക്കെ പക്ഷികളെ ആകര്‍ഷിക്കും. ഇതിനേക്കാളേറെ ആകര്‍ഷിക്കുക പലപ്പോഴും വിമാനത്താവളങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങളായിരിക്കും.

ജെജു വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. (Photo by YONHAP / AFP)

∙ പക്ഷിയിടികളെ അതിജീവിക്കാൻ വിമാനങ്ങൾക്ക് ശേഷിയുണ്ട്

ഇത്തരത്തിലുള്ള പക്ഷികളുടെ ഇടികളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് വിമാനങ്ങളും അവയുടെ എൻജിനുമെന്നതാണ് വസ്തുത. മൂന്നര കിലോയില്‍ കുറവ് ഭാരമുള്ള ഏതൊരു പക്ഷിയുടെ ഇടിയും വിമാനത്തെ ഏശുക പോലുമില്ല. ഇരട്ട എൻജിനില്‍ ഒന്ന് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും മറ്റൊന്നിന്റെ സഹായത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വലിയ ദൂരം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. എൻജിനില്‍ മാത്രമല്ല കോക്പിറ്റിന്റെ ജനലിലും പക്ഷികളിടിക്കാറുണ്ട്. അക്രലിക്കും ഗ്ലാസും ഉപയോഗിച്ച് മൂന്ന് പാളികളില്‍ നിര്‍മിച്ചിട്ടുള്ള കോക്പിറ്റിന്റെ ജനലിനും പക്ഷികളുടെ ഇടി പ്രശ്‌നമാകാറില്ല. വലിയ ആലിപ്പഴ വീഴ്ചയെ പ്രതിരോധിക്കാനുള്ള ശേഷിയില്‍ നിര്‍മിച്ചിട്ടുള്ള ഇവയ്ക്ക് പക്ഷികളുടെ ഇടി നിസ്സാരമായി മറികടക്കാനാകും. പക്ഷിയുടെ ഭാരവും വേഗവും കൂടുമ്പോഴാണ് വിമാനത്തിന് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത്.

ഇതുവരെ സംഭവിച്ചിട്ടുള്ള മിക്ക വിമാന ദുരന്തങ്ങൾക്കും പിന്നിൽ മനുഷ്യസഹജമായ പിഴവുകളാണ്. എന്ത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ വിമാനങ്ങളിൽ ഇന്ന് സംവിധാനങ്ങളുണ്ട്. സാങ്കേതിക സംവിധാനങ്ങൾ അത്രത്തോളം വളർന്നിരിക്കുന്നു. എന്നാൽ ഈ സംവിധാനങ്ങളെല്ലാം നിർണായക ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനും യുക്തമായ തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്.

കേണൽ ശശികുമാർ മേനോൻ (ബെംഗളൂരു ആസ്ഥാനമായുള്ള കൈരളി ഏവിയേഷന്റെ സ്ഥാപകനും വ്യോമയാന വിദഗ്ധനും)

പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ 5 ശതമാനത്തില്‍ മാത്രമാണ് വിമാനങ്ങള്‍ക്ക് ഗുരുതര കേടുപാടുകള്‍ സംഭവിക്കുന്നത്.  2023ന്റെ ആദ്യ പാദത്തിൽ യുഎസിൽ 1696 പക്ഷി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 12 എണ്ണം മാത്രമാണ് ഒരു വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ വരുത്തിയത് (ഒരു ശതമാനത്തിലും താഴെ). പക്ഷേ ഇതു മൂലം കണക്കാക്കപ്പെടുന്ന നഷ്ടം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം യുഎസില്‍ മാത്രം പ്രതിവര്‍ഷം കുറഞ്ഞത് 50 കോടി ഡോളര്‍ (ഏകദേശം 4272 കോടി രൂപ) വരും. ഇത് ചെറിയ തുകയല്ല. ഈ നഷ്ടകണക്കിനെ എങ്ങനെ മറികടക്കാമെന്ന ഗൗരവമുള്ള ചിന്തകള്‍ വിമാനക്കമ്പനികളില്‍ നിന്നും ഉയരുന്നുണ്ട്. ഒരു പരിധിവരെ പക്ഷികളുടെ ഇടി പ്രതിരോധിക്കുക അപ്രാപ്യമായതിനാല്‍ മറ്റു മാര്‍ഗങ്ങളെക്കുറിച്ചാണ് വ്യോമയാന മേഖല ചിന്തിക്കുന്നത്. ഇടിച്ച വിമാനത്തിലെ കേടുപാടുകള്‍ എത്രത്തോളമാണെന്ന് പൈലറ്റിനു തന്നെപരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത്തരമൊരു സംവിധാനം നിര്‍മിക്കാനായാല്‍ വിമാനം തിരിച്ചിറക്കി സുരക്ഷാ പരിശോധന നടത്തുകയെന്ന വലിയ സമയ-ധന നഷ്ടം ഒഴിവാക്കാനാകും.

English Summary:

Muan Airport crash: Jeju Air Flight 2216 Tragically Crashed in South Korea, Raising Questions about the Role of a Bird Strike and Airport Safety Systems.