ലോഡ്ജിൽ താമസിച്ചത് തലാൽ തെളിവാക്കി; ‘മുഖത്ത് തുപ്പി, കത്തികൊണ്ട് കുത്തി’; നിമിഷപ്രിയയ്ക്ക് മുൻപിൽ ഇനിയെന്ത്?
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?

‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
∙ സ്വപ്നങ്ങളുമായി വിദേശത്ത്
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ നഴ്സിങ് പഠനം കഴിഞ്ഞ് യെമനിലേക്ക് വിമാനം കയറുന്നത് 2008ലാണ്. അവിടെ സർക്കാരിതര ക്ലിനിക്കുകളിലായിരുന്നു ജോലി. 2011ൽ തൊടുപുഴ സ്വദേശിയായ ടോമി തോമസുമായി നിമിഷയുടെ വിവാഹം നടന്നു. ഖത്തറിൽ ഡ്രൈവറായി ജോലി നോക്കിയിരുന്ന ടോമിയും നിമിഷയ്ക്കൊപ്പം യെമനിലേക്ക് പോയി. പക്ഷേ, ടോമിക്ക് കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. യെമനിൽ വച്ച് മകൾ മിഷേൽ പിറന്നതോടെ കുഞ്ഞിനെ നോക്കാനായി ഉണ്ടായിരുന്ന ജോലി ടോമിക്ക് ഉപേക്ഷിക്കേണ്ടിയും വന്നു.
ഇതിന് ശേഷമാണ് ഇരുവരുടെയും ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങളുണ്ടായത്. ഒരാളുടെ വരുമാനംകൊണ്ട് മാത്രം കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ കഴിയുമ്പോഴാണ്, പ്രായമായ ബന്ധുവിനൊപ്പം നിൽക്കാനാവുമോ എന്ന് ടോമിയോട് നാട്ടിൽനിന്ന് ബന്ധുക്കൾ ചോദിക്കുന്നത്. അവർക്കൊരു സഹായമാവുന്നതിനൊപ്പം തങ്ങളുടെ ചെലവ് കുറയുകയും ചെയ്യുമല്ലോ എന്ന ധാരണയിൽ, ടോമിയും ഒന്നേകാൽ വയസ്സുള്ള മകളും നാട്ടിലേക്ക് മടങ്ങി. വൈകാതെ നിമിഷയും എത്താമെന്നും പിന്നെ മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരുമിച്ച് പോകാം എന്നുമായിരുന്നു ധാരണ.
∙ ഒപ്പം നിന്ന് തെളിവുകൾ ശേഖരിച്ച തലാൽ
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കൊലപാതകത്തിലേക്കും നിമിഷയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്കും നയിച്ച സംഭവങ്ങളുടെ തുടക്കം, യെമനിൽ സ്വന്തമായി ഒരു ക്ലിനിക് തുടങ്ങാം എന്ന ആലോചനയിൽ നിന്നായിരുന്നു. യെമനിലെ പല ക്ലിനിക്കുകളിൽ ജോലി ചെയ്ത് പരിചയമുള്ള നിമിഷപ്രിയയ്ക്ക് സ്വന്തമായി ഒരു ക്ലിനിക് തുടങ്ങിയാൽ എന്തെങ്കിലും ലാഭം നേടാനാവും എന്നതായിരുന്നു പ്രതീക്ഷ. പക്ഷേ, വിദേശ പൗരത്വം ഉള്ള ഒരാൾക്ക് യെമനിൽ അത്തരമൊരു ക്ലിനിക് തുടങ്ങുന്നത് നിയമപരമായി സാധ്യമായിരുന്നില്ല. യെമൻ സ്വദേശിയായ ഒരാളുടെ ലൈസൻസ് ഇക്കാര്യത്തിന് ആവശ്യമായിരുന്നു. നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ സ്ഥിരമായി ചികിത്സ തേടിയിരുന്ന തലാൽ അബ്ദുമഹദി സഹായത്തിനെത്തുന്നത് അങ്ങനെയാണ്.
ലൈസൻസ് എടുത്തുതരാമോ എന്ന് ചോദിച്ചപ്പോൾ, ‘അതിനെന്താ ഞാൻ സഹായിക്കാം. നിങ്ങൾ നന്നായി കണ്ടാൽ മതി’ എന്നായിരുന്നു തലാൽ മറുപടി പറഞ്ഞതെന്ന് നിമിഷയുടെ ഭർത്താവ് ടോമി തോമസ് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ക്ലിനിക്കിനുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയശേഷം നിമിഷ നാട്ടിലേക്ക് വരാൻ ഒരുങ്ങിയപ്പോൾ, കേരളം കാണണമെന്ന ആവശ്യവുമായി തലാലും നാട്ടിലെത്തി. ഏതാണ്ട് രണ്ട് മാസത്തോളം നാട്ടിൽ കഴിഞ്ഞ തലാലിനെ അന്ന് ഒരു ലോഡ്ജിലാണ് നിമിഷയുടെ കുടുംബം താമസിപ്പിച്ചിരുന്നത്. തലാലിന്റെ ഭക്ഷണത്തിനും താമസത്തിനും നാട്ടിലെ വിനോദയാത്രകൾക്കുമായി ഏതാണ്ട് രണ്ടുലക്ഷത്തോളം രൂപ അന്ന് നിമിഷയുടെ കുടുംബത്തിന് ചെലവായി. പക്ഷേ, പിന്നീട് നിമിഷയ്ക്ക് എതിരെ ഉപയോഗിക്കാവുന്ന തെളിവുകളാണ് തലാൽ അന്ന് ശേഖരിച്ചുകൊണ്ടിരുന്നതെന്ന് കുടുംബം തിരിച്ചറിഞ്ഞില്ല.
∙ ചതി പറ്റിയത് കരാറിലോ?
നാട്ടിൽ നിന്ന് അന്ന് മടങ്ങിയതിൽപ്പിന്നെ ഭർത്താവും മകളും നിമിഷയെ കണ്ടിട്ടേയില്ല. 2014ൽ മാർച്ചിൽ ടോമിയും മകൾ മിഷേലും യെമനിലേക്ക് എത്താമെന്നും ഏപ്രിലിൽ ക്ലിനിക് തുടങ്ങാമെന്നുമായിരുന്നു പദ്ധതി. പക്ഷേ, അതിനിടെ യെമനിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം കണക്കുകൂട്ടലുകൾ തെറ്റിച്ചു. യെമൻ പുതിയ വീസകൾ അനുവദിക്കുന്നത് നിർത്തിവച്ചതോടെ ടോമിക്കും മകൾക്കും നാട്ടിൽതന്നെ തുടരേണ്ടി വന്നു. ഇതിനിടെ നിമിഷ പുതിയ ക്ലിനിക് തുടങ്ങുന്നതിനെതിരെ മുൻപ് ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ പരാതിയുമായി എത്തിയിരുന്നു. ഒടുവിൽ പുതിയ ക്ലിനിക്കിൽ, 33 ശതമാനം നിക്ഷേപം നടത്താമെന്ന് അയാൾ സമ്മതിച്ചു.
ഈ ഉടമ്പടിയോടെ തലാലിന്റെ പിന്തുണയില്ലാതെയും ക്ലിനിക് ആരംഭിക്കാൻ നിമിഷയ്ക്ക് കഴിയുമായിരുന്നു. പക്ഷേ, സഹായിക്കാനെന്ന വ്യാജേന തലാൽ ഒപ്പം നിന്നു. ക്ലിനിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തലാൽ തയാറാക്കിയ രേഖയിൽ 67 ശതമാനം ഓഹരിയും തലാലിന്റെ പേരിലായിരുന്നുവെന്നത് നിമിഷ അറിഞ്ഞില്ല. നിമിഷയുടെ അഭിഭാഷകനും വീട്ടുകാരും പറയുന്നതു പ്രകാരം പിന്നീട് നിമിഷ അനുഭവിക്കേണ്ടി വന്നത് കടുത്ത ശാരീരിക– മാനസിക പീഡനങ്ങളാണ്. നിമിഷ തന്റെ ഭാര്യയാണെന്ന് വ്യാജരേഖകളുണ്ടാക്കി തലാൽ സ്ഥാപിച്ചു. ഭാര്യ എന്ന പേരിലെ കടമകൾ നിർവഹിക്കുന്നില്ലെന്ന് പൊലീസിൽ പരാതിയും നൽകി. ജയിലിൽനിന്ന് നിമിഷ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നതനുസരിച്ച്, തലാൽ ക്ലിനിക്കിൽ അക്രമം നടത്തി നിമിഷയുടെ കയ്യിൽ കുത്തി പരുക്കേൽപ്പിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തിട്ടുണ്ട്.
തലാലിന്റെ കൊലപാതകത്തിൽ നിമിഷയ്ക്ക് പങ്കുണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെയും യെമൻ ഭരണകൂടവും നിയമസംവിധാനവും വേണ്ട സമയത്ത് പിന്തുണ നൽകാതിരുന്നതു കൊണ്ടാണ് അതുണ്ടായതെന്നാണ് കുടുംബത്തിന്റെ വാദം. തലാൽ പിടിച്ചുവച്ച പാസ്പോർട്ട് തിരികെ വാങ്ങാൻ ക്ലിനിക്കിലെ നഴ്സിന്റെ നിർദേശമനുസരിച്ച് ഉറക്കമരുന്ന് കുത്തിവച്ചുവെന്നും മരുന്ന് ഓവർഡോസ് ആയതിനെത്തുടർന്ന് തലാൽ മരണപ്പെടുകയും ചെയ്തുവെന്നാണ് കേസ്. തലാലിന്റെ ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ക്ലിനിക്കിലെ നഴ്സായിരുന്ന ഹനാൻ വാട്ടർടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടന്ന് ദിവസങ്ങൾക്കകം തന്നെ നിമിഷപ്രിയയെ യെമൻ ഭരണകൂടം ജയിലിലടയ്ക്കുകയും ചെയ്തു.
∙ വധശിക്ഷയ്ക്ക് കണക്കില്ലാത്ത യെമൻ
വധശിക്ഷ സംബന്ധിച്ച് കടുത്ത നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് യെമൻ. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ സംസാരിക്കുക, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം, അവിഹിതം, സ്വവർഗ ലൈംഗിക ബന്ധം, ഇസ്‌ലാം മതം ഉപേക്ഷിക്കുക, വ്യഭിചാരത്തിന് പിന്തുണ നൽകുക എന്നിവയെല്ലാം യെമനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് ഇവയിൽ കൊലപാതകം ഒഴികെയുള്ളതൊന്നും കടുത്ത കുറ്റകൃത്യങ്ങളുടെ പരിധിയിൽപ്പെടുന്നതല്ല. യെമനിലെ നീതിന്യായവ്യവസ്ഥയെപ്പറ്റി മനുഷ്യാവകാശ സംഘടനകൾ പലതവണ വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും വധശിക്ഷകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ. 2023ൽ മാത്രം പതിമൂന്നിലധികം പേരെ യെമൻ തൂക്കിലേറ്റിയിട്ടുണ്ട്.
18 വയസ്സിൽ താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നാണ് നിയമമെങ്കിലും നല്ലൊരു ശതമാനത്തിനും ജനന സർട്ടിഫിക്കറ്റ് പോലെയുള്ള രേഖകൾ ഇല്ലാത്തതിനാൽ പ്രായം കണക്കുകൂട്ടുന്നതിലും അപാകതകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2021ൽ, 18 വയസ്സിൽ താഴെയുള്ളവരുടെ വധശിക്ഷ നടപ്പാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മാത്രമല്ല, കടുത്ത യാഥാസ്ഥിതിക മനഃസ്ഥിതിയുള്ള യെമനിൽ സ്വവർഗ ലൈംഗികതയുടെ പേരിൽ കൊല്ലപ്പെടുന്നവരുടെ കണക്ക് ഔദ്യോഗിക കണക്കുകളേക്കാളും ഒരുപാട് മേലെയാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ജയിലുകളിൽ തടവുകാർ കടുത്ത ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നതായുള്ള വാർത്തകളും രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
∙ ഇന്ത്യയുടെ ഇടപെടൽ
2018ൽ അറസ്റ്റിലായ നിമിഷപ്രിയയ്ക്ക് യെമൻ തലസ്ഥാനമായ സനയിലെ കോടതി വധശിക്ഷ വിധിച്ചത് 2020ലാണ്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള നിമിഷപ്രിയയുടെ അപ്പീൽ യെമനിലെ സുപ്രീം കോടതി 2023 നവംബറിൽ തള്ളി. അതേസമയം, തലാലിന്റെ കുടുംബം മാപ്പ് അനുവദിച്ചാൽ വധശിക്ഷ ഒഴിവാക്കാം എന്ന വ്യവസ്ഥ നിലനിർത്തുകയും ചെയ്തു. ഇസ്‌ലാമിക നിയമം നിലനിൽക്കുന്ന യെമനിൽ, പ്രതിയുടെ ശിക്ഷ എങ്ങനെ നടപ്പാക്കണം എന്ന് തീരുമാനിക്കാൻ കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിനും അവകാശമുണ്ട്. പ്രതിയുടെ വധശിക്ഷ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ‘ബ്ലഡ് മണി’ സ്വീകരിച്ച് പ്രതിക്ക് മാപ്പു കൊടുക്കുകയോ ആകാം. തലാലിന്റെ കുടുംബം ഉൾപ്പെടുന്ന ഗോത്രത്തലവന്മാരുമായി ചർച്ച നടത്താൽ 2023 മുതൽ ശ്രമം തുടങ്ങിയിരുന്നെങ്കിലും യെമനിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ആ ചർച്ചയുടെ വേഗം കുറച്ചത്.
നിമിഷപ്രിയയുടെ മോചനം ലക്ഷ്യമിട്ട് രൂപീകരിച്ച സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലും 2024ന്റെ തുടക്കം മുതൽ തലാലിന്റെ കുടുംബവുമായി സംസാരിക്കാനുള്ള രണ്ടാം ഘട്ട ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ‘‘സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായവും നൽകിയിട്ടുണ്ട്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ കാണാൻ അവസരം ഒരുക്കണമെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അവർക്ക് യെമനിൽ എത്താനുള്ള എല്ലാ സഹായവും സർക്കാർ അതിവേഗത്തിൽ പൂർത്തിയാക്കി.’’ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഓർക്കുന്നു.
തലാലിന്റെ കുടുംബത്തെ കാണാനും മകൾക്ക് മാപ്പ് നൽകണമെന്ന് അപേക്ഷിക്കാനുമാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് പോകാൻ ശ്രമിച്ചത്. പക്ഷേ, യെമൻ നഗരമായ ഏദനും നിമിഷപ്രിയ ജയിലിൽ കഴിയുന്ന സനയും രണ്ട് ഭരണകൂടങ്ങൾക്ക് കീഴിലായതിനാൽ യാത്രാനുമതി കിട്ടുക അത്ര എളുപ്പമായിരുന്നില്ല. ഏദൻ വരെ വിമാനമാർഗം എത്തിയ പ്രേമകുമാരി പിന്നീട് പല കടമ്പകൾ കടന്നാണ് സനയിലെ ജയിലിലെത്തി മകളെ കണ്ടത്. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. മകളുടെ മോചനം ലക്ഷ്യമിട്ട് അന്നു മുതൽ യെമനിൽ കഴിയുന്ന പ്രേമകുമാരിക്ക് പക്ഷേ ഇതുവരെയും തലാലിന്റെ കുടുംബത്തോട് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല.
∙ ചർച്ചയ്ക്ക് മാത്രം ലക്ഷങ്ങൾ
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആദ്യഘട്ട ചർച്ചകൾ ആരംഭിക്കാൻതന്നെ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുല്ലാ അമീറിന് കൈമാറേണ്ടിയിരുന്നത് 33 ലക്ഷം രൂപയാണ്. സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. ആദ്യഘട്ടത്തിൽ 16 ലക്ഷം രൂപ സമാഹരിച്ചു. ഇതിനിടെ സമാഹരിച്ച പണം യെമനിലേക്ക് കൈമാറാൻ ഇന്ത്യൻ എംബസിയുടെ അക്കൗണ്ട് ഉപയോഗിക്കാൻ കേന്ദ്രം അനുമതി നൽകുകയും ചെയ്തു. 2024 ജൂലൈയിലാണ് ആദ്യ ഗഡുവായ 16 ലക്ഷം രൂപ കൈമാറിയത്. പക്ഷേ, അതിനുശേഷം ധനസമാഹരണം ഏറക്കുറെ നിലച്ചു..
രണ്ടാം ഗഡുവായ തുക കൂടി നൽകിയാലേ ചർച്ചകൾ ആരംഭിക്കൂ എന്നായിരുന്നു യെമനിലെ അഭിഭാഷകന്റെ വാദം. പക്ഷേ, മുൻപ് അറിയിച്ചിരുന്ന പ്രകാരം ആദ്യ ഗഡു യെമനിലെ ഗോത്രത്തലവന്മാർക്ക് കൈമാറിയോ എന്നും ചർച്ചകൾ ആരംഭിക്കാൻ എന്തെങ്കിലും നടപടികൾ ഉണ്ടായോ എന്നും അറിയാതെ എങ്ങനെ വീണ്ടും ജനകീയ പിരിവ് വഴി പണം കണ്ടെത്തും എന്നായിരുന്നു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിന്റെ ചോദ്യം. ഇതിനെതിരെ കണക്കുകൾ കൃത്യമായി വെളിപ്പെടുത്തുന്നത് സംബന്ധിച്ച് സംഘടനയിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാവുകയും കൂടി ചെയ്തതോടെ 2024 സെപ്റ്റംബറിൽ ചർച്ചയ്ക്കുള്ള ശ്രമങ്ങൾ ഏതാണ്ട് പൂർണമായും നിലച്ചു.
∙ ഇനി മോചനം സാധ്യമോ?
നിമിഷപ്രിയയുടെ വധശിക്ഷ ഡിസംബർ 30ന് യെമൻ പ്രസിഡന്റ് ശരിവച്ചതോടെ ഇനി ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാവും. പക്ഷേ, നിമിഷപ്രിയയ്ക്ക് കൊലക്കയറിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകൾ ഇനിയും അടഞ്ഞിട്ടില്ലെന്നുതന്നെയാണ് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പ് നൽകിയാൽ മാത്രമേ യെമൻ ഭരണകൂടം നിമിഷപ്രിയയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കൂ. പക്ഷേ, ആശ്വാസധനമായി അവർ ആവശ്യപ്പെടാനിടയുള്ള തുക എത്രയാണ് എന്നതിൽ പോലും വ്യക്തത വന്നിട്ടില്ല.
തലാലിന്റെ കുടുംബത്തിന്റെ നിലപാട് എന്താണെന്നറിയണമെങ്കിൽ കുടുംബവുമായോ ഗോത്രത്തലവന്മാരുമായോ ഉള്ള ചർച്ചകൾ ആരംഭിക്കേണ്ടതുണ്ട്. ആശ്വാസധനം സ്വീകരിക്കാൻ കുടുംബം ഒരുക്കമാണെങ്കിൽ തന്നെയും, മുൻകാലത്ത് അങ്ങനെ മോചിപ്പിക്കപ്പെട്ട കേസുകളുടെ ചരിത്രം പരിശോധിച്ചാൽ ലക്ഷങ്ങളോ കോടികളോ തന്നെ സമാഹരിക്കേണ്ടതായി വന്നേക്കാം.
നിലവിൽ ചർച്ചയ്ക്കാുള്ള ആദ്യ ഗഡു മാത്രമേ കണ്ടെത്താൽ കഴിഞ്ഞിട്ടുള്ളൂ. യെമനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം ഇന്ത്യൻ എംബസി പൂർണതോതിൽ പ്രവർത്തിക്കുന്നില്ല എന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തടസ്സമാവുന്നുണ്ട്. നിമിഷപ്രിയയെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന്, വധശിക്ഷ ശരിവച്ചതിനു ശേഷവും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. മോചനത്തിനുള്ള വഴികൾ അടഞ്ഞിട്ടില്ലെങ്കിലും ഒരു മാസത്തോളം സമയമേ മുന്നിലുള്ളൂ എന്നതാണ് വെല്ലുവിളി.