‘ആ 3 ദിവസത്തെ അന്വേഷണം വഴിതെറ്റിയിരുന്നെങ്കിൽ എല്ലാം പാളിയേനെ’; പെരിയയിൽ പിണറായി ‘പറന്നിറങ്ങിയിട്ടും’ രക്ഷയില്ല; ഗോവിന്ദന്റെ ‘വകുപ്പും’ രക്ഷിച്ചില്ല!
കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങൾ കൃത്യമായി പരിശോധിക്കാതെയുള്ള ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം, ആ ശ്രമം പാളിയപ്പോൾ അന്വേഷണ സംഘത്തെതന്നെ പിരിച്ചു വിടൽ, ഇടയ്ക്ക് വാദിഭാഗത്തിന്റെ നിയമോപദേഷ്ടാവിനെത്തന്നെ റാഞ്ചൽ, ഇതൊന്നും രക്ഷയാകില്ലെന്നു കണ്ടപ്പോൾ അറ്റകൈ പ്രയോഗമായി സിബിഐ അന്വേഷണം വരാതിരിക്കാൻ സർക്കാർ ഇടപെട്ട് ഇറക്കിയത് 1.14 കോടി രൂപ! പക്ഷേ ഒന്നും ഫലം കണ്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസിൽ കയ്യിലെ ചോരക്കറ എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും അത് സിപിഎമ്മിന്റെ കൈകളിൽ മായാതെതന്നെ കിടക്കുകയാണ്. കേസിലെ വിധിയിൽത്തന്നെ അതു വ്യക്തം. പെരിയ വിധിയിൽ സിപിഎമ്മിന് ഏറ്റവും ക്ഷീണമാകുന്നത് ഉദുമ മുൻ എംഎൽഎയും നിലവിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ശിക്ഷാ വിധിയാണ്. കൊലക്കുറ്റം തെളിഞ്ഞ പ്രതിയെ ബലംപ്രയോഗിച്ചു മോചിപ്പിച്ചു എന്നതാണു കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ മുൻ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവും പനയാൽ ബാങ്ക് മുൻ സെക്രട്ടറിയുമായ കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷത്തെ തടവുശിക്ഷ വിധിക്കാൻ കാരണമായി കോടതി കണ്ടെത്തിയത്. എന്നാൽ ഈ നേതാക്കളെ രക്ഷിക്കാനായി സിപിഎം കാശെറിയുക മാത്രമല്ല, കയ്യിലുള്ള അധികാരം പരമാവധി പ്രയോജനപ്പെടുത്തുക വരെ ചെയ്തത് പരസ്യമായ രഹസ്യം. വിധി വന്നതിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ത്തന്നെ നിരാശ വ്യക്തം.

കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങൾ കൃത്യമായി പരിശോധിക്കാതെയുള്ള ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം, ആ ശ്രമം പാളിയപ്പോൾ അന്വേഷണ സംഘത്തെതന്നെ പിരിച്ചു വിടൽ, ഇടയ്ക്ക് വാദിഭാഗത്തിന്റെ നിയമോപദേഷ്ടാവിനെത്തന്നെ റാഞ്ചൽ, ഇതൊന്നും രക്ഷയാകില്ലെന്നു കണ്ടപ്പോൾ അറ്റകൈ പ്രയോഗമായി സിബിഐ അന്വേഷണം വരാതിരിക്കാൻ സർക്കാർ ഇടപെട്ട് ഇറക്കിയത് 1.14 കോടി രൂപ! പക്ഷേ ഒന്നും ഫലം കണ്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസിൽ കയ്യിലെ ചോരക്കറ എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും അത് സിപിഎമ്മിന്റെ കൈകളിൽ മായാതെതന്നെ കിടക്കുകയാണ്. കേസിലെ വിധിയിൽത്തന്നെ അതു വ്യക്തം.
പെരിയ വിധിയിൽ സിപിഎമ്മിന് ഏറ്റവും ക്ഷീണമാകുന്നത് ഉദുമ മുൻ എംഎൽഎയും നിലവിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ശിക്ഷാ വിധിയാണ്. കൊലക്കുറ്റം തെളിഞ്ഞ പ്രതിയെ ബലംപ്രയോഗിച്ചു മോചിപ്പിച്ചു എന്നതാണു കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ മുൻ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവും പനയാൽ ബാങ്ക് മുൻ സെക്രട്ടറിയുമായ കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷത്തെ തടവുശിക്ഷ വിധിക്കാൻ കാരണമായി കോടതി കണ്ടെത്തിയത്. എന്നാൽ ഈ നേതാക്കളെ രക്ഷിക്കാനായി സിപിഎം കാശെറിയുക മാത്രമല്ല, കയ്യിലുള്ള അധികാരം പരമാവധി പ്രയോജനപ്പെടുത്തുക വരെ ചെയ്തത് പരസ്യമായ രഹസ്യം.
വിധി വന്നതിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ത്തന്നെ നിരാശ വ്യക്തം. ‘‘പെരിയ കേസിൽ പൊലീസ് കണ്ടെത്തിയതിന് അപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല. രാഷ്ട്രീയ ഉദ്ദേശ്യം വച്ച് പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസിൽ ഉൾപ്പെടുത്തി. എന്നാൽ വധക്കേസിൽ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില വകുപ്പുകൾ സിബിഐ ഉപയോഗിച്ചു. കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്. യഥാർഥത്തിൽ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്’’ എന്നായിരുന്നു ഗോവിന്ദന്റെ വാക്കുകൾ.
ഈ പ്രതികരണത്തിൽ പാർട്ടി സെക്രട്ടറി സൂചിപ്പിക്കുന്ന ‘വേറെ ചില വകുപ്പുകൾ’ എന്താണ്? അതാണ് ‘ഐപിസി സെക്‌ഷൻ 225’. കുറ്റകൃത്യം ചെയ്തു എന്ന് ബോധ്യമുള്ള ഒരു പ്രതിയെ പൊലീസിന്റെ നിയമാനുസൃത കസ്റ്റഡിയിൽ നിന്നോ അറസ്റ്റിൽ നിന്നോ ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ നടത്തുന്ന ശ്രമത്തെ ചെറുക്കുന്നതിനുള്ള സെക്‌ഷനാണിത്. ക്രൈംബ്രാഞ്ച് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടാതിരുന്ന കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവർ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടാൻ വഴിയൊരുക്കിയതും ഇതേ ‘ഐപിസി സെക്‌ഷൻ 225’ ആണ്. എങ്ങനെയാണ് ഈ കുറ്റം മറികടക്കാന്‍ പാർട്ടി നേതാക്കൾ ശ്രമം നടത്തിയത്? പെരിയ കേസിനെത്തന്നെ അട്ടിമറിക്കാൻ നടന്ന ശ്രമങ്ങൾ എന്തെല്ലാമാണ്? അതിൽ സർക്കാർ ഇടപെടൽ എന്തിനു വേണ്ടിയായിരുന്നു?
∙ സിബിഐ അടിച്ചു, പിണറായി സർക്കാരിന് മേലുള്ള ആണികൾ
പെരിയ കേസിലെ കുറ്റക്കാർ എന്നു കണ്ടെത്തി പിടികൂടിയ പ്രതികളെ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കിക്കൊണ്ടു പോയതും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതുമൊന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. ഈ സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുകയോ തെളിവുകൾ രേഖപ്പെടുത്തുകയോ ചെയ്തതുമില്ല. പിന്നീട് ഇത് തെളിവുകൾ സഹിതം കണ്ടെത്തിയ സിബിഐ സംഘം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
കൃപേഷിനെയും ശരത് ലാലിനെയും അപായപ്പെടുത്തിയ ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും അവയുടെ ഒന്നും ശാസ്ത്രീയ പരിശോധനകൾ നിയമാനുസൃതം പൂർത്തിയാക്കിയിരുന്നില്ല. ഫൊറൻസിക് പരിശോധന അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ഇതിലൂടെ നടത്തിയത്. കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങൾ ഫൊറൻസിക് സർജന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തുകപോലും ചെയ്യാതെയാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആയുധങ്ങളുടെ വലുപ്പം, ഭാരം, രൂപം എന്നിവയും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളും തമ്മിൽ ബന്ധമുണ്ടെന്ന് ഫൊറൻസിക് സർജൻ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ പ്രതികളായി കണ്ടെത്തിയവരുടെ മേലുള്ള ആരോപണങ്ങൾ നിലനിൽക്കുമായിരുന്നുള്ളൂ. ഇത് കൃത്യമായി ചെയ്തില്ലെങ്കിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ വളരെക്കൂടുതലായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ ഈ പിഴവുകൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നീട് സിബിഐ അന്വേഷണ സംഘമാണ് ആയുധങ്ങളുടെ ഫൊറൻസിക് പരിശോധന പൂർത്തിയാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുണ്ടായ ഇത്തരം ബോധപൂർവമായ ഒഴിവാക്കലുകളും മറച്ചുവയ്ക്കലുകളും കൂടുതലായി പുറത്തുവരാതിരിക്കാൻ വേണ്ടി സിബിഐക്ക് കേസ് ഫയൽ കൈമാറാതിരിക്കാനും ക്രൈംബ്രാഞ്ച് ശ്രമം നടത്തിയിരുന്നു. 4 തവണ കത്തു നൽകിയിട്ടും ലഭിക്കാതിരുന്ന ഫയൽ കോടതി ഇടപെടലിന് ശേഷമാണ് സിബിഐയുടെ കൈവശം ലഭിക്കുന്നത്. ഇവയെല്ലാം മുൻനിർത്തിത്തന്നെയാണ് ‘രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്ന്’ കോടതി നിരീക്ഷിച്ചതും കേസ് സിബിഐക്ക് കൈമാറിയതും.
∙ നേർവഴിക്കുപോയ അന്വേഷണം വഴിതിരിച്ച് ക്രൈംബ്രാഞ്ച്
പെരിയ ഇരട്ടകൊലപാതകം നടന്ന 2019 ഫെബ്രുവരി 17 കഴിഞ്ഞുള്ള 3 ദിവസങ്ങളിൽ കേസ് അന്വേഷിച്ചിരുന്നത് ലോക്കൽ പൊലീസ് ആയിരുന്നു. ആ ദിവസങ്ങളിൽതന്നെ കേസുമായി ബന്ധപ്പെട്ട ഏറ്റവും നിർണായക വിവരങ്ങള്‍ കണ്ടെത്തുകയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ.സജി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആ 3 ദിവസങ്ങളിലെ അന്വേഷണവും റിപ്പോർട്ടുകളും വഴിതെറ്റിയിരുന്നെങ്കിൽ പിന്നീട് സിബിഐ ഉൾപ്പെടെയുള്ള ഏത് ഏജൻസി അന്വേഷണം ഏറ്റെടുത്തിരുന്നെങ്കിലും ഒരു ഫലവും ഉണ്ടാകില്ലായിരുന്നെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ എം.കെ. ബാബുരാജ് പറയുന്നു.
സംഭവം നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ തെളിവുകൾ കണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവർ പുലർത്തിയ ജാഗ്രതയാണ് പിന്നീട് കേസന്വേണത്തിൽ ഏറ്റവും നിർണായകമായി മാറിയത്. എന്നാൽ ഇതിനിടെയാണ് അന്വേഷണത്തിൽ പാർട്ടി ഇടപെടൽ ഉണ്ടാകുന്നതെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ തീരുമാനിക്കുന്നതുമെന്നും ബാബുരാജ് ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘം വന്നിട്ടും ‘സർക്കാരും പാർട്ടിയും വിചാരിച്ചപോലെ’ കാര്യങ്ങൾ മുന്നോട്ടുപോയില്ല. പ്രതികളെന്നു കണ്ടെത്തിയവർക്കു പുറമേ പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു പലരിലേക്കും അന്വേഷണം എത്താൻ തുടങ്ങിയതോടെ എസ്പി വി.എം.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിൽ അഴിച്ചുപണികൾ ഉണ്ടായി. അന്വേഷണ തലവനെ തിരികെ വിളിച്ചതിന് പുറമേ സംഘത്തിൽ ഉണ്ടായിരുന്ന ഡിവൈഎസ്പിയേയും സിഐമാരെയും സ്ഥലംമാറ്റി.
പിന്നീട് വന്ന അന്വേഷണ സംഘം സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെക്കൂടി അറസ്റ്റ് ചെയ്തുകൊണ്ട് ആകെ 14 പ്രതികൾ മാത്രം ഉൾപ്പെട്ട കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഏതു വിധേനയും കേസ് പ്രാദേശിക നേതാക്കളിൽ മാത്രം ഒതുക്കാനുള്ള സർക്കാരിന്റെ വ്യഗ്രത ആയിരുന്നു ഇവിടെയെല്ലാം തെളിഞ്ഞു നിന്നത്. പിന്നീട് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉയർന്നപ്പോൾ ഒന്നരവർഷത്തോളം അതിനെ പ്രതിരോധിക്കുകയും കോടതി നിർദേശ പ്രകാരം സിബിഐ അന്വേഷണം വന്നപ്പോള്‍ അതിനെച്ചെറുക്കാൻ സുപ്രീം കോടതിവരെ പോരാട്ടം നടത്തിയതുമെല്ലാം ഇതിന്റെ ബാക്കിയായിരുന്നു. നിയമത്തിന്റെ കണ്ണിൽ നിന്ന് സർക്കാരിന് ഒളിപ്പിച്ച് പിടിക്കാൻ ആരെല്ലാമോ ഉണ്ടായിരുന്നുവെന്നതു വ്യക്തമാണെന്ന് നിയമവിദഗ്ധരും പറയുന്നു.
∙ പാഴാക്കിയത് പൊതുഖജനാവിലെ 1.14 കോടി രൂപ
രാഷ്ട്രീയ കേസുകളിൽ വിജയം കാണാൻ സർക്കാർ ഖജനാവിൽ നിന്ന് പണം വാരിയെറിയുന്നത് സിപിഎമ്മിന് പുതുമയല്ല. കെ.എം.ഷാജിക്കെതിരായ വിജിലൻസ് കേസ്, മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്, മുൻ മന്ത്രി ആന്റണി രാജു തൊണ്ടിമുതലിൽ തിരിമറി നടത്തിയ കേസ്, നിയമസഭാ അക്രമക്കേസ്, മട്ടന്നൂർ ഷുഹൈബ് കേസ് തുടങ്ങി ആ നിര നീണ്ടുനീണ്ടുപോകും. ഇക്കൂട്ടത്തിൽ ‘താരപദവി’യുള്ള കേസാണ് പെരിയ ഇരട്ടക്കൊല. ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ മറികടക്കാൻ 1.14 കോടി രൂപയാണ് പൊതുഖജനാവിൽ നിന്ന് പിണറായി സർക്കാർ ചെലവഴിച്ചത്. (ഹൈക്കോടതിയിൽ അഭിഭാഷക ഫീസ്: 90.33 ലക്ഷം രൂപ, സുപ്രീം കോടതിയിൽ അഭിഭാഷക ഫീസ്: 24.50 ലക്ഷം രൂപ). സർക്കാരിന്റെ കുറ്റാന്വേഷണ ഏജൻസികളുടെ വിശ്വാസ്യത സംരക്ഷിക്കാൻ എന്ന പേരിൽ സർക്കാർ നടത്തിയ നിയമ പോരാട്ടം ഒടുവിൽ പരാജയം നുണഞ്ഞതോടെയാണ് സിബിഐ രംഗപ്രവേശനം ചെയ്യുന്നതും കേരള പൊലീസ് ‘ഒളിപ്പിച്ചു’ വച്ചിരുന്ന മുൻ എംഎൽഎ ഉൾപ്പെടെയുള്ള പ്രതികൾ പുറത്തുവരുന്നതും.
∙ വാദിഭാഗത്തു നിന്ന് അടർത്തിയെടുത്ത പ്രതിഭാഗം അഭിഭാഷകൻ
കേസിന്റെ വാദം മുന്നോട്ടുപോകുന്നതിനിടെ വാദിഭാഗത്തിന്റെ നിയമോപദേഷ്ടാവിനെ സ്വന്തം പാളയത്തിൽ എത്തിച്ച് തങ്ങളുടെ പ്രതികൾക്ക് വേണ്ടി കളത്തിലിറക്കാനും സിപിഎം തയാറായി. കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ.ശ്രീധരനെയാണ് കോൺഗ്രസ് പക്ഷത്തുനിന്ന് ഇടതുപാളയത്തിൽ എത്തിച്ചത്. കേസ് രേഖകളെല്ലാം വാങ്ങിവച്ച് ശ്രീധരൻ തങ്ങളെ ചതിക്കുകയായിരുന്നെന്നാണ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ പിന്നീട് ഇതേപ്പറ്റി പറഞ്ഞത്. സി.കെ.ശ്രീധരൻ കോൺഗ്രസ് നേതാവായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിനുവേണ്ടി മാത്രമായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ‘പറന്നിറങ്ങിയത്’ അന്നേ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരുന്നു. പിന്നീടാണ് ശ്രീധരൻ കോൺഗ്രസ് പാളയം വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്.
∙ ന്യായീകരിക്കാൻ ഇനിയും കോടതികൾ ബാക്കി!
പാർട്ടിയുടെ മുൻ എംഎൽഎയ്ക്ക് എതിരെ ഉൾപ്പെടെ കോടതിയുടെ ശിക്ഷാവിധി വന്നിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ഇപ്പോഴും ആവർത്തിച്ച് പറയുന്നത് ‘പാർട്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ്’ എന്നാണ്. എന്നാൽ കോടതിയുടെ ശിക്ഷാ നടപടികൾക്ക് വിധിക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ഉൾപ്പെടെ സ്ഥാനം രാജിവച്ച് മാറി നിൽക്കേണ്ട സാഹചര്യം വരുമ്പോഴും പാർട്ടിക്ക് എത്രകാലം ബാലിശമായ ഈ വാദം തുടരാനാകുമെന്ന് കണ്ടറിയണം. മേൽക്കോടതികളിലേക്ക് പോകാമെങ്കിലും അവിടെയും വിധി ആവർത്തിച്ചാൽ സിപിഎമ്മിന് ജനകീയ കോടതിയിലും വലിയ വില നൽകേണ്ടിവരും. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ.