ജനങ്ങളോട് പറഞ്ഞത് കേജ്‍രിവാൾ മറന്നു; പുതിയ ‘ഫോക്കസി’ന് കോണ്ഗ്രസ്; ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർഥി പോലുമില്ലേ?
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടുന്ന 3 പ്രധാന പാർട്ടികൾക്കും ഫെബ്രുവരിയിൽ നടക്കുന്നത് അഭിമാന പോരാട്ടം. നാലാം വിജയം എന്ന റെക്കോർഡും കേന്ദ്ര സർക്കാരിനൊരു മറുപടിയും എന്ന നിലയിലാണ് ഭരണകക്ഷിയായ എഎപി രംഗത്തിറങ്ങുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരിക്കൽ മാത്രം അധികാരത്തിൽ എത്തിയ ബിജെപിയുടെ സ്വപ്നം തലസ്ഥാന നഗരി പിടിച്ചെടുക്കുക എന്നതു മാത്രം. 3 വർഷം തുടർച്ചയായി ഭരിച്ചിട്ടും നേട്ടങ്ങളുണ്ടായിട്ടും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലെ കടുത്ത തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് കോൺഗ്രസ്. പ്രമുഖ എല്ലാ കക്ഷികളുടെയും ആദ്യഘട്ട സ്ഥാനാർഥി പട്ടികകൾ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നഗരത്തിലെ തെരുവോരങ്ങൾ കീഴടക്കി വോട്ടർമാരെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ്. അഴിമതി ആരോപണങ്ങളിലെ അറസ്റ്റ് എഎപിയെ ആകുലപ്പെടുത്തുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ ഇനിയും പാർട്ടിക്കു സ്വാധീനമുണ്ടെന്നാണ് എഎപി നേതാക്കൾ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ പാർട്ടിയുടെ പ്രാദേശിക ശക്തി വളർന്നെന്നും ആ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്നുമാണ് ബിജെപി കരുതുന്നത്. കോൺഗ്രസ് സംഘടനാ സംവിധാനം പെടിതട്ടിയെടുത്ത് പോരാടാൻ ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റും ലഭിക്കാത്ത കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചാൽ പോലും നേട്ടം അവകാശപ്പെടാം. എന്തെല്ലാമാണ് ഡൽഹിയിലെ പ്രധാന കക്ഷികളുടെ കരുത്തും ബലഹീനതകളും?...

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടുന്ന 3 പ്രധാന പാർട്ടികൾക്കും ഫെബ്രുവരിയിൽ നടക്കുന്നത് അഭിമാന പോരാട്ടം. നാലാം വിജയം എന്ന റെക്കോർഡും കേന്ദ്ര സർക്കാരിനൊരു മറുപടിയും എന്ന നിലയിലാണ് ഭരണകക്ഷിയായ എഎപി രംഗത്തിറങ്ങുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരിക്കൽ മാത്രം അധികാരത്തിൽ എത്തിയ ബിജെപിയുടെ സ്വപ്നം തലസ്ഥാന നഗരി പിടിച്ചെടുക്കുക എന്നതു മാത്രം. 3 വർഷം തുടർച്ചയായി ഭരിച്ചിട്ടും നേട്ടങ്ങളുണ്ടായിട്ടും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലെ കടുത്ത തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് കോൺഗ്രസ്.
പ്രമുഖ എല്ലാ കക്ഷികളുടെയും ആദ്യഘട്ട സ്ഥാനാർഥി പട്ടികകൾ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നഗരത്തിലെ തെരുവോരങ്ങൾ കീഴടക്കി വോട്ടർമാരെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ്. അഴിമതി ആരോപണങ്ങളിലെ അറസ്റ്റ് എഎപിയെ ആകുലപ്പെടുത്തുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ ഇനിയും പാർട്ടിക്കു സ്വാധീനമുണ്ടെന്നാണ് എഎപി നേതാക്കൾ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ പാർട്ടിയുടെ പ്രാദേശിക ശക്തി വളർന്നെന്നും ആ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്നുമാണ് ബിജെപി കരുതുന്നത്. കോൺഗ്രസ് സംഘടനാ സംവിധാനം പെടിതട്ടിയെടുത്ത് പോരാടാൻ ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റും ലഭിക്കാത്ത കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചാൽ പോലും നേട്ടം അവകാശപ്പെടാം. എന്തെല്ലാമാണ് ഡൽഹിയിലെ പ്രധാന കക്ഷികളുടെ കരുത്തും ബലഹീനതകളും?
∙ ആം ആദ്മി പാർട്ടി (എഎപി)
കരുത്ത്
ഭരണ മികവ്: വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനം എന്നിവയിൽ നയങ്ങൾ നടപ്പിലാക്കിക്കൊണ്ട് 2015 മുതൽ എഎപി ഡൽഹിയിൽ അധികാരത്തിലാണ്. മൊഹല്ല ക്ലിനിക്കുകളും സർക്കാർ സ്‌കൂളുകളിലെ മെച്ചപ്പെടുത്തലുകളും പോലുള്ള സംരംഭങ്ങൾക്ക് നല്ല സ്വീകാര്യത ലഭിച്ചു.. രാജ്യാന്തര തലത്തിൽ അംഗീകാരം നേടി. മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയുമായി.
താഴേക്കിടയിലുള്ള വോട്ടർമാരുമായുള്ള ബന്ധം: പ്രാദേശിക പ്രശ്‌നങ്ങളിലും മറ്റ് ഇടപെടലുകളിലുമുള്ള എഎപിയുടെ ശ്രദ്ധ ഡൽഹി നിവാസികളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തി, ശക്തിപ്പെടുത്തി. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ വിജയവും പാർട്ടിയുടെ താഴേക്കിടയിലുള്ള സ്വാധീനത്തിനു തെളിവാണ്.
ബലഹീനതകൾ:
നേതൃത്വപരമായ വെല്ലുവിളികൾ: മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ തടവിലായത് പാർട്ടിയുടെ പ്രതിച്ഛായയെയും പ്രവർത്തനക്ഷമതയെയും ബാധിച്ചു. അഴിമതിക്ക് എതിരെ പോരാടാൻ ആഹ്വാനം ചെയ്ത് രൂപംകൊണ്ട പാർട്ടിയുടെ നേതാക്കൾക്ക് എതിരായാണ് അഴിമതി ആരോപണവും അറസ്റ്റുമുണ്ടായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സഖ്യം: സഖ്യവും വോട്ടർമാരെ സ്വാധീനിച്ചില്ല, സഖ്യത്തെയും മറികടന്നു ബിജെപി മുന്നിട്ടു നിന്നു. ഒരു പാർട്ടിയുമായും കൂട്ടുകൂടില്ലെന്നായിരുന്നു പാർട്ടി രൂപീകരണ സമ്മേളനത്തിൽ കേജ്‍രിവാളിന്റെ പ്രഖ്യാപനം. അതു മറികടന്നുള്ള പ്രവർത്തനങ്ങൾക്കു ജനങ്ങൾ തിരിച്ചടി നൽകിയേക്കും.
∙ ബിജെപി
കരുത്ത്
ദേശീയ സ്വാധീനം: കേന്ദ്ര തലത്തിൽ ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ, ഡൽഹി വോട്ടർമാരെ ആകർഷിക്കാൻ ദേശീയ നയങ്ങളും പരിപാടികളും പ്രയോജനപ്പെടുത്താൻ ബിജെപിക്ക് കഴിയും. ഫെബ്രുവരിയിൽ നടക്കുന്നത് പാർട്ടിയെ സംബന്ധിച്ച് അഭിമാന മത്സരമാണ്.
വിപുലമായ പാർട്ടി ഘടന: ബിജെപിയുടെ വിപുലമായ പാർട്ടി സംവിധാനവും മറ്റും തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ പിന്തുണ നൽകും.
ബലഹീനതകൾ:
പ്രാദേശിക നേതൃത്വത്തിന്റെ അഭാവം: ഡൽഹിയിൽ ബിജെപി വ്യക്തമായ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രവചിച്ചിട്ടില്ല, ഇത് അവരുടെ സംസ്ഥാനതല ഭരണ പദ്ധതികളിൽ വോട്ടർമാരുടെ വിശ്വാസത്തെ ബാധിച്ചേക്കാം.
മുൻ തിരഞ്ഞെടുപ്പ് പ്രകടനം: കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടും, കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എഎപിയെ പരാജയപ്പെടുത്താൻ ബിജെപിക്ക് കഴിഞ്ഞില്ല, തിരഞ്ഞെടുപ്പ് തന്ത്രമാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. 2015, 2020 തിരഞ്ഞെടുപ്പുകളിൽ കേന്ദ്ര സംവിധാനങ്ങൾ മുഴുവൻ രംഗത്ത് എത്തിയതെങ്കിലും കാര്യമായ പ്രകടനം നടത്തിയില്ല.
∙ കോൺഗ്രസ്
കരുത്ത്
പാരമ്പര്യവും അനുഭവസമ്പത്തും: കോൺഗ്രസിന് ഡൽഹിയിൽ ഭരണത്തിന്റെ ചരിത്രമുണ്ട്. 1998 മുതൽ 2013 വരെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ ഭരണകാലത്തെ നേട്ടങ്ങൾ ഇപ്പോഴും നിരവധി വോട്ടർമാർ ഓർക്കുന്നു.
പുതുക്കിയ ഫോക്കസ്: പാർട്ടി ഡൽഹിയിൽ അതിന്റെ അടിത്തറ പുനർനിർമിക്കാനും സ്ഥാനാർഥികളെ നിർത്താനും താഴേത്തട്ടിൽ അണിനിരത്താനും ശ്രമിക്കുന്നു.
ബലഹീനതകൾ
സംഘടനാപരമായ ദൗർബല്യം: ആഭ്യന്തര വിഭാഗീയതയും ദുർബലമായ പാർട്ടി ഘടനയും ഫലപ്രദമായി പ്രചാരണം നടത്താനും വോട്ടർമാരുമായി ബന്ധപ്പെടാനുമുള്ള കോൺഗ്രസിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പ് തകർച്ച: സമീപകാല തെരഞ്ഞെടുപ്പുകളിൽ, ഡൽഹിയിൽ കാര്യമായ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസ് പാടുപെട്ടു, പലപ്പോഴും എഎപിക്കും ബിജെപിക്കും പിന്നിലായാണ് കോൺഗ്രസ്. ഡൽഹിയിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വട്ടപ്പൂജ്യത്തിലാണ് കോൺഗ്രസ് അവസാനിച്ചത്.
∙ മറ്റു കക്ഷികൾ
എൻസിപി, ഐഎൻഎൽജി ഉൾപ്പെടെയുള്ള കക്ഷികൾ ഒരുകാലത്ത് ഡൽഹിയിൽ സ്വാധീനം അറിയിച്ചിരുന്നു. ഹരിയാന അതിർത്തിയിലെ മണ്ഡലങ്ങളിൽ ഈ കക്ഷികളുടെ സ്വീധീനം തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചേക്കാം. മിനി ഇന്ത്യ എന്നു വിശേഷിപ്പിക്കുന്ന ഡൽഹിയിൽ ഏറ്റവും കൂടുതൽ ആളുകൾ ബിഹാർ ഉൾപ്പെടുന്ന പൂർവാഞ്ചലിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. ഇവരുടെ ജനഹിതവും തിരഞ്ഞെടുപ്പിനെ ബാധിക്കും.
∙ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ
ബിജെപിയും എഎപിയും തമ്മിലാണ് പ്രധാന മത്സരം എന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബിജെപി നിലമെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. പ്രചാരണത്തിലെ ആർഭാടത്തെ നഗരജനത എങ്ങനെ കാണുമെന്ന് വോട്ടിങ്ങിൽ വ്യക്തമാകും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുസമയത്തും കേന്ദ്രം ഭരിച്ചിരുന്നത് മോദിയാണ്. ഡൽഹിയിലെ സംസ്ഥാന സർക്കാരിനെ ഘട്ടംഘട്ടമായി പൂട്ടിട്ടതും ജനങ്ങളെ സ്വാധീനിച്ചേക്കാം. നേതാക്കളുടെ അറസ്റ്റ് എഎപിയുടെ പ്രകടനത്തെ ചോദ്യം ചെയ്തേക്കാം. അഴിമതിക്ക് എതിരെ ആക്രമിച്ചു മുന്നേറിയിരുന്നവർ ഇപ്പോൾ പ്രതിരോധത്തിലാണ്. എന്നാൽ,
നഗരത്തിൽ താമസിക്കാത്തവരെ റജിസ്റ്റർ ചെയ്യിക്കാൻ എഎപി ശ്രമിക്കുന്നതായി ബിജെപി ആരോപിക്കുന്നു. തങ്ങളുടെ വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നുവെന്ന് എഎപിയും ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളിലൂടെയാണ് ഇക്കുറി ഡൽഹി തിരഞ്ഞെടുപ്പ്്. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും പതിവുപോലെ കൂടുതൽ ആരോപങ്ങൾ എല്ലാപക്ഷത്തും നിന്നും ഉയരും. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കലാപവും ഡൽഹിക്കാർ മറന്നിട്ടില്ല.