'കെ റെയിൽ വരും കേട്ടോ'– എന്തേ പിന്നെ കേട്ടില്ല! മഞ്ഞക്കുറ്റി വീണിടം ഇപ്പോൾ നരകം; ചുളുവിലയിൽ വാങ്ങിക്കൂട്ടി ഭൂമാഫിയ?

‘ഇന്ന് ഒരു കല്ലെങ്കിലും ഇട്ടിട്ടേ നിങ്ങൾ മടങ്ങാവൂ...’ മുകളിൽനിന്നുള്ള ഉത്തരവ് എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഈ വാശിയിലായിരുന്നു പൊലീസ്. അതാവണം 2022 മാർച്ച് 17ന് കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാടപ്പള്ളിയിലേക്ക് അവർ രണ്ടു ജില്ലകളിലെ പൊലീസ് സംവിധാനങ്ങളോടെ എത്തിയത്. സിൽവർലൈനിന്റെ അടയാളമായ മഞ്ഞനിറത്തിലുള്ള കല്ല് ഉദ്യോഗസ്ഥർ പുറത്തെടുത്തതും ജനം സമാധാനത്തോടെ കൈകൾ കോർത്തുപിടിച്ചു നിന്ന് പ്രതിഷേധിച്ചു. എന്നാൽ പൊടുന്നനെയാണ് ബലിഷ്‌ഠമായ പൊലീസ് കരങ്ങൾ ആ കൈകളിൽ പിടിമുറുക്കിയത്. ശേഷം, ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാൻ പുരുഷപൊലീസുകാർ വരെ, സ്ത്രീകളായ പ്രതിഷേധക്കാരെ വലിച്ചിഴച്ചു. മനസ്സിനും ശരീരത്തിനുമേറ്റ ആ മുറിവിന്മേൽ ആ നാട്ടുകാർ അവിടെ ഒരു സമരപ്പന്തൽ ഉയർത്തി. കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇന്നും പോരാട്ടവീര്യത്തോടെ മാടപ്പള്ളിയിലെ ആ സമരപ്പന്തലിൽ എല്ലാ ദിവസവും സമരക്കാർ ഒത്തുകൂടുന്നുണ്ട്. 2022ൽ പൊലീസ് മർദനം നേരിട്ട സ്ഥലത്ത് ഉയർത്തിയ സമരപ്പന്തലും സമരവും ഇന്ന് മാടപ്പള്ളിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമര സമിതി 1000 ദിവസത്തെ സമരം കേരളമൊട്ടാകെ ആചരിക്കുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതും കോട്ടയമാണ്. കാരണം സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാരിനെ പ്രത്യക്ഷത്തിൽ പിന്നോട്ടടിപ്പിച്ചതിൽ കോട്ടയത്തിലെ, പ്രത്യേകിച്ച് മാടപ്പള്ളിയിലെ സമരത്തിന് വലിയ പങ്കുണ്ട്. എങ്ങനെയാണ് ഈ നാട്ടുകാരുടെ ജീവിതം ഒരൊറ്റ സമരംകൊണ്ട് മാറിമറിഞ്ഞത്? പ്രതിഷേധത്തിന്റെ 100 ദിവസത്തിലേക്ക് എത്തുന്ന ജനുവരി 13ന് എന്തെല്ലാം പ്രതിഷേധ പരിപാടികളാണ് സമരസമിതി ഒരുക്കുന്നത്? എന്താണ് 1000 ദിവസത്തെ അനുഭവങ്ങൾ? കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹികളും നാട്ടുകാരും സമരപ്പന്തലിൽവച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.

‘ഇന്ന് ഒരു കല്ലെങ്കിലും ഇട്ടിട്ടേ നിങ്ങൾ മടങ്ങാവൂ...’ മുകളിൽനിന്നുള്ള ഉത്തരവ് എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഈ വാശിയിലായിരുന്നു പൊലീസ്. അതാവണം 2022 മാർച്ച് 17ന് കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാടപ്പള്ളിയിലേക്ക് അവർ രണ്ടു ജില്ലകളിലെ പൊലീസ് സംവിധാനങ്ങളോടെ എത്തിയത്. സിൽവർലൈനിന്റെ അടയാളമായ മഞ്ഞനിറത്തിലുള്ള കല്ല് ഉദ്യോഗസ്ഥർ പുറത്തെടുത്തതും ജനം സമാധാനത്തോടെ കൈകൾ കോർത്തുപിടിച്ചു നിന്ന് പ്രതിഷേധിച്ചു. എന്നാൽ പൊടുന്നനെയാണ് ബലിഷ്‌ഠമായ പൊലീസ് കരങ്ങൾ ആ കൈകളിൽ പിടിമുറുക്കിയത്. ശേഷം, ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാൻ പുരുഷപൊലീസുകാർ വരെ, സ്ത്രീകളായ പ്രതിഷേധക്കാരെ വലിച്ചിഴച്ചു. മനസ്സിനും ശരീരത്തിനുമേറ്റ ആ മുറിവിന്മേൽ ആ നാട്ടുകാർ അവിടെ ഒരു സമരപ്പന്തൽ ഉയർത്തി. കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇന്നും പോരാട്ടവീര്യത്തോടെ മാടപ്പള്ളിയിലെ ആ സമരപ്പന്തലിൽ എല്ലാ ദിവസവും സമരക്കാർ ഒത്തുകൂടുന്നുണ്ട്.
2022ൽ പൊലീസ് മർദനം നേരിട്ട സ്ഥലത്ത് ഉയർത്തിയ സമരപ്പന്തലും സമരവും ഇന്ന് മാടപ്പള്ളിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമര സമിതി 1000 ദിവസത്തെ സമരം കേരളമൊട്ടാകെ ആചരിക്കുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതും കോട്ടയമാണ്. കാരണം സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാരിനെ പ്രത്യക്ഷത്തിൽ പിന്നോട്ടടിപ്പിച്ചതിൽ കോട്ടയത്തിലെ, പ്രത്യേകിച്ച് മാടപ്പള്ളിയിലെ സമരത്തിന് വലിയ പങ്കുണ്ട്. എങ്ങനെയാണ് ഈ നാട്ടുകാരുടെ ജീവിതം ഒരൊറ്റ സമരംകൊണ്ട് മാറിമറിഞ്ഞത്? പ്രതിഷേധത്തിന്റെ 1000 ദിവസത്തിലേക്ക് എത്തുന്ന ജനുവരി 13ന് എന്തെല്ലാം പ്രതിഷേധ പരിപാടികളാണ് സമരസമിതി ഒരുക്കുന്നത്? എന്താണ് 1000 ദിവസത്തെ അനുഭവങ്ങൾ? കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹികളും നാട്ടുകാരും സമരപ്പന്തലിൽവച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
∙ 1000 ദിനങ്ങൾ, അണയാത്ത സമരവീര്യം
ആയിരം ദിവസം സജീവമായ ഒരു സമരപ്പന്തൽ! അതും ഭരണസ്ഥാപനങ്ങൾക്ക് മുന്നിലോ, പ്രധാന പാതയോരത്തോ സ്ഥാപിക്കാത്ത സമരപ്പന്തലിൽ ഇന്നും ആൾക്കൂട്ടം എത്തുന്നത് എങ്ങനെയാവും? അന്നാട്ടുകാർക്ക് ശരീരത്തിനും മനസ്സിനുമേറ്റ വേദന അത്രത്തോളം വലുതായിരുന്നു. സിനിമയിൽ മാത്രം കണ്ട പൊലീസ് ലാത്തിച്ചാർജിനാണ് 2022 മാർച്ച് 17ന് മാടപ്പള്ളിയിലെ ജനം സാക്ഷ്യം വഹിച്ചത്. പൊലീസിന്റെ മർദനത്തിൽ അപമാനിക്കപ്പെട്ടത് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ. അന്ന് അവർ തീരുമാനിച്ച സമരപ്പന്തലാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. 2022 ഏപ്രില്‍ 20നാണ് മാടപ്പള്ളിയിൽ സമരപ്പന്തൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയുക, ജനങ്ങളുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കുക. ഇതു രണ്ടുമായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഇന്നും ഇതിൽ സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്തതിനാൽ സമരാവേശം കുറയ്ക്കാതെ മുന്നോട്ടു പോവുകയാണ് ജനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഈ സമരപ്പന്തലിന്റ ആയിരം ദിവസത്തിൽ കോട്ടയത്ത് ഒത്തുകൂടാൻ നിശ്ചയിച്ചിട്ടുണ്ട്. ആ തീരുമാനത്തിലുണ്ട് ഈ നാട്ടുകാരോടുള്ള കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ഐക്യദാർഢ്യം.
∙ സമരപ്പന്തലിലെ ഒരു ദിവസം
ആയിരം ദിവസം സജീവമായ സമരപ്പന്തലിലെ ഒരു ദിവസം എപ്രകാരമായിരിക്കും? മാടപ്പള്ളിയിൽ നേരിട്ട് കണ്ട കാഴ്ചകൾ ഇപ്രകാരമായിരുന്നു. പ്രധാനദിവസങ്ങളിൽ സമരപ്പന്തലിൽ ജനം നിറഞ്ഞുകവിയുമെങ്കിലും എല്ലാ ദിവസങ്ങളിലും ഇവിടെ എത്തുന്നത് പത്തുമുതൽ ഇരുപതുവരെ മാത്രം ആളുകളാണ്. നിത്യവൃത്തിക്കായി കൂലിപ്പണിയെടുത്ത് കഴിയുന്നവരും കൃഷിയെ ആശ്രയിക്കുന്നവരുമാണ് ഈ നാട്ടുകാർ. അതിനാൽത്തന്നെ സമരപ്പന്തലിൽ മുഴുവൻ സമയവും ചെലവിടാൻ ഇവർക്കാവുകയില്ല. രാവിലെ പത്തുമുതൽ പന്ത്രണ്ടു വരെയാണ് സമരപ്പന്തലിൽ ആളനക്കമുള്ളത്.
പതിനഞ്ചോളം കസേരയും മെഗാഫോണുമാണ് സമരപ്പന്തലിലെ പ്രധാന വസ്തുക്കൾ. ദിവസവും രാവിലെ സമീപവാസിയായ എ.ടി. വർഗീസ് സമരപ്പന്തൽ തുറന്ന് കസേരകൾ നിരത്തിയിടും. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള പന്തൽ പൊളിച്ചുമാറ്റാനോ പ്രവർത്തനം തടയാനോ പൊലീസോ മറ്റു അധികാരികളോ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നാൽ സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ നേരിട്ടിട്ടുണ്ടെന്ന് സമരത്തിൽ പങ്കെടുത്ത ചിലർ പറയുകയും ചെയ്തു.
കെ റെയിലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ മന്ദഗതിയിലായതോടെയാണ് സമരത്തിന്റെ വീര്യം കുറച്ചതെന്നാണ് കെ റെയിൽ– സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ പറയുന്നത്. സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇത്രയും നാൾ പ്രവർത്തിക്കുന്നതിനുള്ള പണം പരസ്പര സഹകരണത്തിലൂടെയാണ് കണ്ടെത്തിയത്. പ്രധാനമായും തിരുവനന്തപുരത്തും മറ്റും നടക്കുന്ന സമരപരിപാടിയിലേക്ക് പ്രതിനിധികളെ അയയ്ക്കാനും കേസിടപാടുകൾക്കായും പണം വേണ്ടിവരുന്നുണ്ട്. സമരക്കാർ പിരിവെടുത്താണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.
∙ ഇവരുടെ ജീവിതം നരകതുല്യം
കെ റെയില്‍ സമരത്തെ കുറിച്ചുള്ള ആവേശം പക്ഷേ സ്വന്തം ജീവിതത്തെ കുറിച്ച് പറയാൻ നാട്ടുകാർക്കില്ല. കാരണം കെ റെയിലിനുവേണ്ടി ഇട്ട മഞ്ഞക്കുറ്റികൾ ഇവരുടെ ജീവിതത്തിന് ഏൽപിച്ച ആഘാതം വലുതായിരുന്നു. പ്രധാനമായും പൊലീസ് കേസുകളാണ് നിത്യജീവിതത്തെ വഴിമുട്ടിച്ചിരിക്കുന്നത്. നാട്ടുകാരിൽ മിക്കവർക്കും പൊലീസും കോടതിയും ജീവിതത്തിൽ ആദ്യമായി നേരിടേണ്ടി വന്നതും മഞ്ഞക്കുറ്റി വീണ സമരനാളുകൾക്ക് ശേഷമാണ്. കോട്ടയം ജില്ലയിലെ സമരത്തിന് നേരിട്ട് നേതൃത്വം നൽകുന്ന ബാബു കുട്ടൻചിറയ്ക്ക് ഒട്ടേറെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. പിഡബ്ല്യുഡി കോൺട്രാക്ടറായ ഇദ്ദേഹത്തിന്റെ ജോലിയെ സമരം വലിയ തോതിൽ ബാധിക്കുകയും സാമ്പത്തിക ബാധ്യതയുണ്ടാവുകയും ചെയ്തു. പൊലീസ് മര്‍ദനങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായി.
കേസുകൾക്കായി വീട്ടിൽനിന്ന് പോകുമ്പോൾ, പ്രായമായ അമ്മയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു റോസ്‍ലിൻ ഫിലിപ്പിന് പറയാനുണ്ടായിരുന്നത്. കെ റെയിൽ സമരത്തിൽ പൊലീസിന്റെ ക്രൂരമർദനമാണ് 52കാരിയായ റോസ്‍ലിന് നേരിടേണ്ടി വന്നത്. കേസിന്റെ പേരിൽ ഇപ്പോഴും പീഡിപ്പിക്കുകയാണെന്ന് പറയുന്ന റോസ്‍ലിൻ കേസിൽനിന്ന് ഒഴിവാക്കിയെന്ന് കോടതി പറഞ്ഞിട്ടും ഒപ്പിടാൻ മാസം തോറും ചെല്ലണമെന്ന് പറഞ്ഞ് അധികൃതർ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പറയുന്നു.
‘‘പുതിയ കേസുകൾ ഞങ്ങളുടെ പേരിൽ കെട്ടിവയ്ക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയിൽ പോയ ഞങ്ങൾ വന്നത് വൈകിട്ട് അഞ്ചുമണിക്കാണ്. അതുവരെ പ്രായമായ എന്റെ അമ്മ കസേരയിൽ ഒറ്റ ഇരിപ്പിൽ തുടരുകയായിരുന്നു. രാവിലെ കുളിപ്പിച്ച് വീൽ ചെയറിൽ ഇരുത്തിയിട്ട് പോയത്. ഇനി ജനുവരി 20ന് വീണ്ടും പോകണം. അവർ വിളിക്കുമ്പോഴെല്ലാം പോകേണ്ട അവസ്ഥ. ഒരു പണിക്കോ കുഞ്ഞുങ്ങളുടെ കാര്യത്തിനോ പോകാൻ ആവില്ല. എന്നും കേസിന്റെ പിന്നാലെയാണ്’’– റോസ്‍ലിന്റെ വാക്കുകള്‍.
സമരപ്പന്തലിൽ കണ്ട 73 വയസ്സുള്ള ടി.വി. കൃഷ്ണൻ നായരും സിൽവർലൈൻ പദ്ധതിയുടെ ഇരയാണ് താനെന്നു പറഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്. സമരദിനങ്ങളിലെ അനുഭവങ്ങൾ പറഞ്ഞപ്പോൾ ഭയപ്പാടോടെയാണ് അദ്ദേഹം സംസാരിച്ചത്. ‘‘വയസ്സായതിനാൽ എന്നെ പൊലീസ് കൊണ്ടുപോയില്ല. പക്ഷേ മകളുടെ പേരിൽ കേസെടുത്തു. രണ്ട് പെൺമക്കളാണ് ഉള്ളത്. ആകെയുള്ളത് 10 സെന്റ് സ്ഥലമാണ്. ചെറുപ്പകാലം മുതൽ കൂലിപ്പണിയെടുത്ത് സ്വരുക്കൂട്ടി ഉണ്ടാക്കിയതാണ്. കഷ്ടപ്പെട്ട് പുതിയ വീടുവച്ച് കുറച്ചു നാളായതേ ഉള്ളൂ. അപ്പോഴാണ് അവർ കല്ലിടാൻ എത്തിയത്. മുറ്റത്താണ് കല്ലിട്ടത്.’’ സമരദിനങ്ങളെ കുറിച്ച് ഇത്രയും പറഞ്ഞ കൃഷ്ണൻ നായർ കേസിന്റെ പേരിൽ ഇപ്പോഴും മകളെ ബുദ്ധിമുട്ടിക്കുന്നതായും പരാതിപ്പെടുന്നു.
‘‘ഇപ്പോഴും മകൾ കേസിനായി പോവുകയാണ്. ഇന്നലെയും കോടതിൽ പോയിരുന്നു. ജീവിതംതന്നെ കേസിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. കോടതിയിൽ പോകുന്ന ദിവസം ഞങ്ങൾക്ക് ജോലിക്ക് പോകാനാവില്ല. വീട്ടിൽ ഭിന്നശേഷിക്കാരനായ കൊച്ചുമോനുണ്ട്. അവനെയുംകൊണ്ട് ഞങ്ങൾ എവിടെ പോകാനാണ്. ഇനി ഭൂമി എടുക്കാൻ വന്നാൽ അവിടെക്കിടന്ന് ഞങ്ങൾ മരിക്കും.’’– അദ്ദേഹം പറയുന്നു.
72 വയസ്സുള്ള സുമതിക്കുട്ടിയമ്മ മാടപ്പള്ളിയിൽ കെ റെയിൽ സമരത്തിന്റെ തുടക്കം മുതലുണ്ട്. കെ റെയിലിനായി വസ്തു ഏറ്റെടുത്താൽ ഈ വയസ്സാം കാലത്ത് എവിടെപ്പോയി ഞങ്ങൾ കല്ലു മണ്ണും ചുമന്ന് വീടുണ്ടാക്കും എന്നാണ് ഈ വയോധികയുടെ ആദ്യ ചോദ്യം. ‘‘എന്റെ ഭൂമിയിലൂടെ സിൽവർലൈൻ പോയാൽ പിന്നെ അവിടെക്കിടന്നിട്ട് എന്നാ കാര്യമാ... ഇനി ഞങ്ങൾ പോയി കോന്നിയിലും വയനാട്ടിലും കിടന്ന് മരിക്കണോ? മുഖ്യമന്ത്രി ഞങ്ങളെ എടുത്തു മാറ്റിയിട്ട് ഭൂമിയുമായി പൊയ്ക്കോട്ടെ.’’
∙ ആർക്കും വേണ്ട ഈ ഭൂമി, വില കുത്തനെ ഇടിഞ്ഞു
കെ റെയിലിന്റെ മഞ്ഞക്കല്ല് വരുന്നതിനു മുൻപ് സെന്റിന് രണ്ടര ലക്ഷം വരെ വിലയുണ്ടായിരുന്ന സ്ഥലങ്ങൾ മാടപ്പള്ളിയിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥലങ്ങൾ വാങ്ങാൻ പോലും ആളില്ല. വില എത്ര താഴ്ത്തിയിട്ടും കാര്യമില്ല. സമരപ്പന്തലിന് സമീപമായി സഹകരണബാങ്ക് നാലു കോടിയോളം വില മൂല്യമുള്ള വസ്തു ലേലത്തിനായി വച്ചപ്പോൾ 70 ലക്ഷത്തിന് പോലും എടുക്കാൻ ആളുണ്ടായിരുന്നില്ലെന്ന് ബാബു കുട്ടൻചിറ പറഞ്ഞു. മക്കളുടെ കല്യാണ ആവശ്യത്തിനും പഠനത്തിനുമായി ഭൂമി വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പലരും ബുദ്ധിമുട്ടിലാവുന്നത്. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വസ്തു പണയം വയ്ക്കാൻ ചെല്ലുമ്പോൾ പലപ്പോഴും സ്വീകരിക്കപ്പെടുന്നില്ല. വായ്പ നൽകിയാലും വിലകുറച്ചു കാണിച്ചാണ് ഇപ്പോൾ നൽകുന്നത്.
ഭൂമി ആരും വാങ്ങുന്നില്ലെന്നും 39 വർഷം രാജ്യസേവനം നടത്തി തിരികെ വന്നപ്പോൾ സ്വന്തം ഭൂമി ഇല്ലാതായ അവസ്ഥയാണ് തനിക്കുള്ളതെന്നും പട്ടാളത്തിൽനിന്ന് വിരമിച്ച എ.ടി. വർഗീസ് പറയുന്നു. അതേസമയം കെ റെയിൽ പദ്ധതി കടന്നു പോകുന്ന ഇടങ്ങളിൽ ഭൂമാഫിയ കണ്ണുവയ്ക്കുന്ന സംഭവങ്ങളും ഇവിടെ ഉണ്ടാവുന്നുണ്ട്.
സെന്റിന് രണ്ടരലക്ഷം ഉണ്ടായിരുന്ന വസ്തു എഴുപതിനായിരം രൂപയ്ക്ക് വിറ്റ സംഭവമാണ് സമരപന്തലിൽ എത്തിയ അപ്പിച്ചൻ എഴുത്തോളിക്കലിന് പറയാനുണ്ടായിരുന്നത്. ‘‘എന്റെ വീടിനടുത്തുള്ള കുന്നിന് അടുത്തുള്ള സ്ഥലം ഒരാഴ്ച മുൻപ് കച്ചവടം ചെയ്തു. രണ്ടുലക്ഷത്തോളം വിലയുണ്ടായിരുന്ന സ്ഥലം കേവലം എൺപതിനായിരം രൂപയ്ക്കാണ് വിറ്റത്. ഏറെ നാളായി വിൽപനയ്ക്ക് ഇട്ടിരുന്ന സ്ഥലമാണ് ഈ വിലയ്ക്ക് പോയത്. തിരക്കിയപ്പോൾ ഈ നാട്ടുകാര്‍ ആരുമല്ല എറണാകുളത്തുനിന്നുള്ള ആവശ്യക്കാർക്ക് വേണ്ടിയാണ് വസ്തു വാങ്ങിയതെന്ന് അറിയാൻ കഴിഞ്ഞു. കെ റെയില്‍ പോകുന്ന സ്ഥലങ്ങളിൽ ഭൂമാഫിയ വസ്തു വാങ്ങിക്കൂട്ടുകയാണ്. രണ്ടര ലക്ഷത്തിനും മുകളിൽ വിലയുണ്ടായിരുന്ന സ്ഥലമാണ് ഈ വിലയ്ക്ക് വിൽക്കേണ്ടി വന്നത്.’’ ആധാരം എഴുതിയത് മറ്റൊരാളിന്റെ പേരിലാണെങ്കിലും യഥാർഥത്തിൽ വാങ്ങിയത് ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അപ്പിച്ചൻ പറയുന്നു.
∙ ‘കെ റെയിൽ വരും കേട്ടോ’– എന്തേ പിന്നെ കേട്ടില്ല
2022ൽ കെ റെയിലിനായി മഞ്ഞക്കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ സംസ്ഥാനമൊട്ടാകെ എതിർപ്പുകൾ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പദ്ധതിയിൽ ഉറച്ചു നിൽക്കുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നത്. എന്നാൽ മാടപ്പള്ളിയിലുണ്ടായ പൊലീസ് ലാത്തിച്ചാർജും ജനകീയ പ്രതിരോധവും സംസ്ഥാനമൊട്ടാകെ പദ്ധതിക്കെതിരെ വലിയ ചലനങ്ങൾ സൃഷ്ടിച്ചതായി ബാബു കുട്ടൻചിറ പറയുന്നു. ‘‘തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ ‘കെ റെയിൽ വരും കേട്ടോ, അതിനു യാതൊരു സംശയവുമില്ല’ എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല.
അതേസമയം കേന്ദ്രത്തില്‍നിന്ന് അനുമതി വാങ്ങുന്നതിനുള്ള നീക്കങ്ങളിലാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കെ റെയിൽ പ്രവർത്തനവുമായി സർക്കാർ പ്രത്യക്ഷത്തിൽ മുന്നോട്ടു പോകാത്തതിനാലാണ് ഞങ്ങളും സമരപരിപാടിയുടെ ശക്തി കുറച്ചിട്ടുള്ളത്. സർക്കാർ മുന്നോട്ടുപോയാൽ സമരതീക്ഷ്ണതയും വർധിക്കും’’.
സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് എന്താണ് സർക്കാർ അന്തിമമായി സ്വീകരിച്ചിട്ടുള്ള നടപടികളെന്ന കാര്യത്തിൽ വിവരങ്ങളോന്നും ലഭിച്ചിട്ടില്ലെന്നും ബാബു കുട്ടൻചിറ പറയുന്നു. വിവരാവകാശപ്രകാരം വിവരം തേടുന്നുണ്ടെങ്കിലും പൂർണമായി വിവരങ്ങൾ കൈമാറാൻ അധികൃതർ തയാറാവുന്നില്ല. അതേസമയം പദ്ധതി സംബന്ധിച്ച് ഹെലികോപ്ടർ സർവേ നടത്തുന്നതിന് സർക്കാർ ആലോചിക്കുന്നതായി അറിയാൻ കഴിഞ്ഞതായും സമരപ്പന്തലിൽ നിന്നുള്ളവര്‍ ആശങ്കപ്പെടുന്നുണ്ട്.
മൂന്ന് വർഷം മുൻപ് സ്ഥാപിച്ച മഞ്ഞക്കുറ്റി ഇന്ന് കാണാൻ പോലുമില്ല, എന്നാൽ ജനങ്ങളുടെ സമരവീര്യത്തിന് കുറവൊന്നുമില്ല. സിൽവർലൈൻ പദ്ധതിക്കു വേണ്ടി ജില്ലകളിൽ ആരംഭിച്ച ഓഫിസുകളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സാമൂഹിക ആഘാത പഠനത്തിനായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓഫിസ് തുറന്നിരുന്നു. ഇവിടേക്ക് നിയോഗിച്ചിരുന്നു റവന്യൂ ഉദ്യോഗസ്ഥർ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചുപോയി.
സിൽവർലൈനുമായി സർക്കാർ മുന്നോട്ടു പോകാതെ ഇപ്പോഴുള്ള അവസ്ഥയിൽ തുടർന്നാലും ഭൂവുടമകൾ ബുദ്ധിമുട്ടിലാവും. ഇതിന് കാരണം 2021 ഓഗസ്റ്റ് 18നും 2021 ഒക്ടോബർ 30നും സർക്കാർ പുറത്തിറക്കിയിട്ടുള്ള രണ്ട് ഉത്തരവുകളാണ്. ഇതിൽ സാമൂഹിക ആഘാത പഠനത്തിനുവേണ്ടി നിർദ്ദിഷ്‌ട സ്ഥലത്തെ ഭൂമിയുടെ ബ്ലോക്ക് നമ്പറും സർവേ നമ്പറും ഉൾപ്പെടുത്തിയിരുന്നു. ഇത് പദ്ധതി നടപ്പിലാവുന്ന പരിസര പ്രദേശങ്ങളിലെ സ്ഥലങ്ങളെയും കുരുക്കിലാക്കി. ബ്ലോക്ക് നമ്പര്‍ ഉൾപ്പെട്ടതോടെ പാതയ്ക്ക് വേണ്ടിയല്ലാതെയുള്ള മറ്റു സർവേ നമ്പറുകൾ കൂടി പെട്ടിരിക്കുകയാണ്. അതിനാൽ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വായ്പ നൽകാൻ ഇപ്പോഴും മടികാണിക്കുന്നതായും സമര നേതാക്കൾ പറയുന്നു.
∙ രാഷ്ട്രീയമില്ലാത്ത സമരം
സമരത്തിൽ പങ്കെടുക്കുന്നവരിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരുമുണ്ട്. പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്നവരെല്ലാം പാർട്ടി നോക്കാതെയാണ് പ്രതിഷേധിക്കുന്നത്. അവർ സമരപന്തലിൽ സജീവമായി എത്താറുമുണ്ട്. ഈ വർഷം നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ‘സിൽവർലൈൻ അനുകൂലികൾക്ക് വോട്ടില്ല’ എന്ന നിലപാടാണ് കെ റെയിൽ വിരുദ്ധ സമരസമിതി എടുത്തിട്ടുള്ളത്. അതേസമയം സിപിഎം പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. കൃഷി ചെയ്യാനായി മണ്ണിളക്കാൻ ജെസിബി ഇറക്കിയപ്പോള്‍ സിപിഎം പ്രവർത്തകർ എത്തി തടഞ്ഞതും കടയിട്ടപ്പോൾ സാധനം വാങ്ങാനെത്തുന്നവരെ അവർ വിലക്കിയ അനുഭവവും റോസ്‍ലിൽ ഫിലിപ്പ് പങ്കുവയ്ക്കുന്നു. സമരത്തിൽ പങ്കെടുത്ത ശേഷമാണ് ഇത്തരം അനുഭവങ്ങളുണ്ടായത്.
∙ ഏവരും ഒന്നിക്കുന്ന ജനുവരി 13
2025 ജനുവരി 13ന് കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസം തികയുകയാണ്. ഈ ദിവസം കോട്ടയം ജില്ലാ കലക്‌ടറേറ്റ് പടിക്കലിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിൽവർലൈന്‍ വിരുദ്ധ സമരക്കാർ സംഗമിക്കും. സമര പരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. എംപിമാർ, എംഎൽഎമാർ, സാംസ്കാരിക, സാമൂഹിക, പരിസ്ഥിതി നേതാക്കൾ ഉൾപ്പെടെയുള്ളവർ സമരത്തിന് അഭിവാദ്യം അർപ്പിക്കും.