ബോചെയും യുട്യൂബർമാരും പെട്ടത് ഇങ്ങനെ; നിങ്ങളിട്ട കമന്റും ജയിലിലേക്ക് വഴി തുറക്കും? ‘ട്രോളുകളും കേസാകും’
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി.
എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
അതിനെതിരെ തന്റെ സമൂഹ മാധ്യമത്തിലൂടെ പ്രതിഷേധമറിയിച്ച ഹണി റോസിനെതിരെ വ്യാപകമായ സൈബർ ആക്രമണവും നടന്നു. പോസ്റ്റിനു താഴെ അശ്ലീല കമന്റുകൾ അതിരുവിട്ടൊഴുകി. അതോടെ ഹണി ബോബിക്കെതിരെ പരാതി നൽകുകയായിരുന്നു. കൂടാതെ നടിയുടെ ചിത്രം മോശമായ രീതിയിൽ ഉപയോഗിച്ച 20 യൂട്യൂബർമാർക്കെതിരെയും പരാതി നൽകി. നടിയുടെ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട കേസിൽ ഒരാൾ അറസ്റ്റിലാകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഹണിക്ക് പിന്തുണയുമായെത്തി. നാടകീയ നീക്കങ്ങൾക്കൊടുവിൽ വയനാട്ടിൽനിന്ന് ബോബി അറസ്റ്റിലാവുകയും ചെയ്തു.
ലൈംഗിക അതിക്രമ കേസിൽ അതിജീവിതയുടെ പേര് പറയാതെയാണ് മാധ്യമങ്ങള്‍ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിടാറുള്ളത്. എന്നാൽ വിഷയത്തിന്റെ ഗൗരവം എല്ലാവർക്കും വ്യക്തമാകണമെന്നു പറഞ്ഞ് തന്റെ പേര് പ്രസിദ്ധീകരിക്കണമെന്നാണ് ഹണി റോസ് വ്യക്തമാക്കിയത്. സൈബർ കുറ്റകൃത്യങ്ങള്‍ സംഘടിതമായാണ് നടക്കാറുള്ളത്; അതിനെതിരെ ഒറ്റയാൾ പോരാട്ടവുമായാണ് ഹണി രംഗത്തെത്തിയത്. സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഇല്ലാതെ നിത്യേനയെന്നോണം സൈബർ ആക്രമണങ്ങൾ നടക്കുന്ന കേരളത്തിൽ അതു സൃഷ്ടിച്ച ചലനം ചെറുതായിരുന്നില്ല.
ഇത്തരത്തിൽ ഏറെ ചർച്ചാവിഷയമായ ‘ബോചെ’ കേസ് എത്തിനിൽക്കുന്നത് ഒരു ചോദ്യത്തിനു മുന്നിലാണ്. സമൂഹ മാധ്യമങ്ങൾ വഴി ഒരു വ്യക്തിയെ അധിക്ഷേപിച്ചാൽ പൊലീസിന് കേസെടുക്കാനാകുമോ? സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റോ കമന്റോ അവരെ ജയിൽ മുറിയിൽ കൊണ്ടെത്തിക്കുമോ? കുറ്റവാളികൾക്കെതിരെ ഏതെല്ലാം നിയമപ്രകാരം കേസെടുക്കാം? ഇതിനു പരാതി നൽകേണ്ടത് എങ്ങനെയാണ്?
∙ കളിയാക്കലുകൾക്ക് പരിധിയുണ്ട്!
സമൂഹമാധ്യമം ഒരു തുറന്ന പുസ്തകമാണെന്നും അതിൽ ആരെക്കുറിച്ചും എന്തും പറയാനും എഴുതാനും പ്രചരിപ്പിക്കാനും സാധിക്കും എന്നുമാണ് പലരുടെയും ധാരണ. അക്കാര്യം വ്യക്തമാക്കും വിധം സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകൾക്കു താഴെ കാണാം അശ്ലീലചുവയുള്ള കമന്റുകള്‍. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നു ചോദിച്ചാൽ ‘പോസ്റ്റിടുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിൽ കമന്റിടുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യമല്ലേ’ എന്നാണ് ഇത്തരക്കാരുടെ തിരിച്ചുള്ള ചോദ്യം. എന്നാൽ പരിധി വിട്ട ഈ സ്വാതന്ത്ര്യം സമൂഹമാധ്യമങ്ങൾ അനുവദിക്കുന്നുണ്ടോ?
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്ലീല കമന്റുകളിട്ടാലോ അധിക്ഷേപ സ്വരമുള്ള പോസ്റ്റുകളിട്ടാലോ അപകീർത്തികരമായ വാക്കുകള്‍ പുറപ്പെടുവിച്ചാലോ അതുമതി നിങ്ങൾക്കായി ജയിലിന്റെ വാതിലുകൾ തുറക്കാനെന്നു പറയുന്നു റിട്ട. എസ്പി ആർ.കെ. ജയരാജൻ. സൈബർ നിയമങ്ങളാണ് ഇവിടെ സഹായവുമായെത്തുന്നത്. വിവരസാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം ഉയർന്നു വന്ന കുറ്റകൃത്യങ്ങളെ തടയാനായി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഇൻഫർമേഷൻ ടെക്നോളജി ആക്ട് അഥവാ ഐടി ആക്ട് 2000 ആണ് ഇവിടെ സൈബർ വില്ലന്മാര്‍ക്കെതിരെയുള്ള പ്രധാന ആയുധം.
സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള എല്ലാ കുറ്റകൃത്യങ്ങളും തടയാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. സൈബർ കുറ്റവാളികൾക്ക് തക്കതായ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഐടി ആക്ട്. ഇതിനു പുറമേ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരവും കേരള പൊലീസ് ആക്ട് പ്രകാരവും കേസെടുക്കാൻ സാധിക്കും. കൃത്യമായി പറഞ്ഞാൽ, ഒരു വ്യക്തിക്കെതിരെ സൈബർ ലോകത്ത് ആക്രമണമുണ്ടായാൽ കുറ്റവാളികള്‍ക്കെതിരെ മൂന്നു നിയമങ്ങൾ പ്രകാരവും കേസെടുക്കാനാകും.
∙ ബോചെയ്ക്കെതിരെ ആ നിയമങ്ങൾ!
ഹണി റോസിന്റെ പരാതിയിൽ പ്രധാനമായും രണ്ടു നിയമങ്ങൾ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്ട് 67, ബിഎൻഎസ് 75 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് 67 സെക്‌ഷൻ പ്രകാരം ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലകരമായ വസ്തുകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയുകയോ ചെയ്താൽ ആ വ്യക്തിക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കാം. അതായത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന അശ്ലീല കമന്റുകൾക്കും പോസ്റ്റുകൾക്കുമെതിരെ ഒരു വ്യക്തിക്ക് പരാതി നൽകാനും അതിനടിസ്ഥാനത്തിൽ കേസെടുക്കാനും സാധിക്കുമെന്നു ചുരുക്കം.
കൂടാതെ ബിഎൻഎസ് സെക്‌ഷൻ 75 പ്രകാരം, ലൈംഗിക ചുവയുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കാൻ സാധിക്കും. ഈ രണ്ടു നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും അവർക്കെതിരെ ഇത്തരത്തിൽ അധിക്ഷേപങ്ങൾ ഉയരുമ്പോൾ, അവർക്കതിൽ പരാതിയുണ്ടെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ സഹായിക്കുന്നതാണ് ഈ രണ്ടു നിയമങ്ങളും.
ഇതു കൂടാതെ കേരള പൊലീസ് ആക്ട് പ്രകാരവും കേസെടുക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ട്. കേരള പൊലീസ് ആക്ട് സെക്‌ഷൻ 120 (O) പ്രകാരം സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപത്തിനു കേസെടുക്കാം.
ഉദാഹരണത്തിന്, ഒരു രാഷ്ട്രീയ നേതാവിന്റെ ചിത്രത്തിന് അടിക്കുറിപ്പു നൽകി ട്രോൾ രൂപത്തിൽ പ്രചരിപ്പിച്ചാൽ ഈ വകുപ്പു പ്രകാരം നിയമനടപടി സ്വീകരിക്കാൻ സാധിക്കും. ഇരയാക്കപ്പെടുന്നവർതന്നെ ഇതിനു പരാതി നൽകണമെന്നില്ല. ആ ചിത്രവും അടിക്കുറിപ്പും മോശമായി തോന്നുന്ന ഏതൊരു വ്യക്തിക്കും പൊലീസിൽ പരാതി നൽകാം. ‘‘സമൂഹ മാധ്യമങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞു പടച്ചുവിടുന്ന ഇത്തരം അശ്ലീലപരവും അധിക്ഷേപകരവും അപമാനകരവുമായ കമന്റുകളും ട്രോളുകളും പോസ്റ്റുകളും ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കുന്നതാണെങ്കിൽ സൂക്ഷിക്കണം, നിങ്ങൾക്കെതിരെയും ഈ നിയമാടിസ്ഥാനത്തിൽ പരാതി സ്വീകരിക്കാനും കേസെടുക്കാനും ഇടയുണ്ട്.’’– ആർ.കെ. ജയരാജൻ വ്യക്തമാക്കുന്നു.
∙ ശിക്ഷ ഇങ്ങനെ
പരാതി നൽകാനും കേസെടുക്കാനും മാത്രമല്ല ഈ നിയമ സാധ്യതകൾ, മറിച്ച് കുറ്റം തെളിയിക്കപ്പെട്ടാൽ കടുത്ത ശിക്ഷയും പിഴയും നിഷ്കർഷിക്കുന്നുണ്ട്. ഒരു വ്യക്തി അറിഞ്ഞോ അറിയാതെയോ മറ്റൊരു വ്യക്തിയെ അശ്ലീലച്ചുവയുള്ള അധിക്ഷേപങ്ങൾക്ക് വിധേയമാക്കിയാൽ അതിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുക്കുന്നത്. പൊലീസ് സ്റ്റേഷനിൽനിന്ന് ഇത്തരം കുറ്റകൃത്യങ്ങൾക്കു ജാമ്യം ലഭിക്കുകയില്ല. പിന്നീട് കോടതി വിചാരണയ്ക്കു ശേഷം കുറ്റകാരനാണെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ശിക്ഷയ്ക്കു ശേഷം ഇതേ വ്യക്തി തുടർന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മൂന്നു വർഷം തടവെന്നുള്ളത് അഞ്ചു വർഷമായും അഞ്ചു ലക്ഷം രൂപ പിഴയെന്നത് പത്തു ലക്ഷം രൂപയായും വർധിക്കും. ഐടി ആക്ട് പ്രകാരമാണ് കേസെടുക്കുന്നതെങ്കിലാണ് ഈ നിയമനടപടികൾ.
ഇനി ബിഎൻഎസ് പ്രകാരമാണ് കേസെടുക്കുന്നതെങ്കിൽ അതും ജാമ്യമില്ലാ വകുപ്പായിട്ടാണു കണക്കാക്കുന്നത്. 2024 ജൂലൈ 1ന് മുൻപുള്ള കേസുകൾ ഐപിസി പ്രകാരമാണ് കേസെടുക്കുന്നത്. ജൂലൈ 1ന് ശേഷമുള്ള കുറ്റങ്ങൾ ബിഎൻഎസ് നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. വിചാരണ നടത്തി കുറ്റവാളിയാണെന്നു തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവും ഈ നിയമം അനുവദിക്കുന്നുണ്ട്. കേരള പൊലീസ് ആക്ട് പ്രകാരം ഒരു വ്യക്തി കുറ്റവാളിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ ഒരു വർഷമാണ് ശിക്ഷാ കാലയളവായി വിധിക്കുന്നത്. ഈ നിയമ പ്രകാരം കേസുകൾ ശിക്ഷാ നടപടികളിലേക്ക് പോകുന്നത് കുറവായതിനാൽ ഐടി ആക്ടും കേരളാ പൊലീസ് ആക്ടും ചേർത്താണ് സാധാരണ ഗതിയിൽ കേസെടുക്കാറുള്ളത്.
∙ എങ്ങനെ പരാതി നൽകാം?
സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിക്കു നേരെ അധിക്ഷേപമുയർന്നാൽ ആ വ്യക്തിക്കു നേരിട്ടുതന്നെ പൊലീസിനെ സമീപിക്കാം. ഒരു വെള്ളക്കടലാസിൽ പരാതി വ്യക്തമായി എഴുതി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കാനാവുന്നതാണ്. അതേസമയം നേരിട്ട് പൊലീസിനെ സമീപിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ (വിദേശത്തോ മറ്റോ ആണെങ്കിൽ) കേരള പൊലീസിന്റെ ഇ–മെയിൽ ഐഡിയിലേക്ക് പരാതി മെയിൽ ചെയ്തു നൽകുവാനും സാധിക്കും. ഇനി ചില സാഹചര്യങ്ങളിൽ പൊലീസ് തന്റെ പരാതിയിൽ കേസെടുക്കാതെ കാലതാമസം വരുത്തുകയാണെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കുവാനും സാധിക്കും. ഒരു വക്കീലിന്റെ സഹായത്തോടെ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കേസ് ഫയൽ ചെയ്തു കഴിഞ്ഞാൽ കോടതിക്ക് നേരിട്ട് പൊലീസിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടാം.
പരാതിയിൽ പ്രധാനമായും കണക്കാക്കുന്നത് കുറ്റകൃത്യം നടന്ന ദിവസമാണ്. ആയതിനാൽതന്നെ ഒരു പരാതി നല്‍കുമ്പോൾ ആ കുറ്റകൃത്യത്തിന് എത്ര വർഷമാണോ ശിക്ഷാ കാലയളവ് ഉള്ളത് ആ കാലയളവിനുള്ളിൽ പരാതി നൽകാൻ ശ്രമിക്കണം. ഉദാഹരണത്തിന്, സമൂഹ മാധ്യമങ്ങളിലെ കുറ്റകൃത്യത്തിനു ശിക്ഷാ കാലയളവ് മൂന്നു വർഷമാണ്. അതിനാൽ ഒരു കുറ്റകൃത്യം നടന്ന് മൂന്നു വർഷത്തിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രദ്ധിക്കണം. മൂന്നു വർഷത്തിനു ശേഷം ഇത്തരം പരാതികൾ നൽകിക്കഴിഞ്ഞാൽ അതിനു നിയമസാധ്യത കുറവായിരിക്കും.
∙ എല്ലാ കമന്റുകൾക്കും കേസെടുക്കാനാകുമോ?
സമൂഹമാധ്യമങ്ങളിൽ വെറുതെ ഒരു കമന്റിട്ടാൽ കേസെടുക്കാൻ സാധിക്കില്ല. എന്നാൽ ഒരോ കമന്റിന്റെയും പോസ്റ്റിന്റെയും ഒക്കെ രീതിയും ഉദ്ദേശവുമാണ് പ്രധാനം. മറ്റോരാളെ അപകീർത്തിപ്പെടുത്തുന്ന അല്ലെങ്കിൽ അവരെ മോശമായി ചിത്രീകരിക്കുന്ന അശ്ലീല സ്വഭാവമുള്ള കമന്റുകളും പോസ്റ്റുകളുമാണ് നിയമനടപടി നേരിടാൻ സാധ്യതയുള്ളത്. ഇതുപോലെത്തന്നെയാണ് വർഗീയത നിറഞ്ഞ, മതസ്പര്‍ദ വളർത്തുന്ന തരം കമന്റുകളും പോസ്റ്റുകളും. ഇത്തരം പോസ്റ്റുകൾക്കും കമന്റുകൾക്കുമെതിരെയും ബിഎൻഎസ് പ്രകാരം കേസെടുക്കാൻ സാധിക്കും.
സമൂഹ മാധ്യമങ്ങൾ എന്തും ഏതും വിളിച്ചു പറയാനുള്ള ഇടമല്ല എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അനുഭവം വ്യക്തമാക്കുന്നത്. അവിടെ എന്തു ചെയ്യുന്നതിനു മുൻപും ഇനിയൊന്നു ചിന്തിക്കണം. ഒരാൾ പരാതിപ്പെട്ടാൽ ജീവിതം അഴിക്കുള്ളിലാകാൻ ഒരൊറ്റ കമന്റ് മതി.