വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിർമാണം നിർത്തി, ഇനി ‘കിടന്നു പോകാം’; പറപറക്കാൻ അമൃത് ഭാരതും വന്ദേമെട്രോയും വരുന്നു
ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായി മാറിയ വന്ദേഭാരത് എക്സ്പ്രസ് (ചെയർകാർ) ട്രെയിനുകളുടെ നിർമാണം അവസാനിപ്പിക്കുന്നു. നിലവിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നിർമാണം നടക്കുന്ന ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) കൂടുതൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് ഓർഡർ നൽകിയിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ പ്രധാന റൂട്ടുകളിൽ എല്ലാം എത്തിയതോടെയാണ് തീരുമാനം. വന്ദേഭാരത് എക്സ്പ്രസുകൾക്കു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റെയിൽവേ ബോർഡ്.

നേരത്തെ, ചെന്നൈ ഐസിഎഫിന് 75 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കാനാണ് ഓർഡർ ലഭിച്ചിരുന്നത്. ഇതിൽ 65 എണ്ണത്തിന്റെയും നിർമാണം ഇവിടെ തന്നെ പൂർത്തീകരിച്ചു. ബാക്കിയുള്ള 10 റേക്കുകളുടെ നിർമാണം കൂടി പൂർത്തീകരിക്കുന്നതോടെ വന്ദേഭാരത് എക്സ്പ്രസുകളുടെ നിർമാണം റെയിൽവേ പൂർണമായും അവസാനിപ്പിക്കുകയാണെന്നാണ് സൂചന. രാജ്യത്തെ പ്രീമിയം റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസുകൾ എത്തിയതോടെയാണ് ഇനി എക്സ്പ്രസുകൾക്ക് പകരം സ്ലീപ്പറുകൾ മതിയെന്ന തീരുമാനത്തിലേക്ക് റെയിൽവേ ബോർഡ് എത്തിയിരിക്കുന്നത്.
∙ ഐസിഎഫ് അല്ല ഇനി എംസിഎഫ്
കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച 200 വന്ദേഭാരത് സ്ലീപ്പറുകളുടെ നിർമാണം ചെന്നൈ ഐസിഎഫിലായിരിക്കില്ല ഇനി നടക്കുക. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള മറാത്ത്‌വാഡ കോച്ച് ഫാക്ടറി (എംസിഎഫ്), ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ബിഎച്ച്ഇഎൽ) എന്നിവിടങ്ങളിലായിരിക്കും വന്ദേഭാരത് സ്ലീപ്പറുകളുടെ നിർമാണം. 16 കോച്ചുകൾ വീതമായിരിക്കും പുതിയ വന്ദേഭാരത് സ്ലീപ്പറുകളിൽ ഉണ്ടായിരിക്കുക.
ഓർഡർ ലഭിച്ചിരിക്കുന്ന 200 വന്ദേഭാരത് സ്ലീപ്പറുകളിൽ 120 എണ്ണം എംസിഎഫിലും 80 എണ്ണം ബിഎച്ച്ഇഎലിലും നിർമിക്കും. ഈ വർഷം തന്നെ വന്ദേഭാരത് സ്ലീപ്പറുകൾ പുറത്തിറക്കാനാണ് നീക്കം. പട്ന– ഡൽഹി റൂട്ടിലാകും ആദ്യം ട്രെയിൻ. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറുകൾക്കാണ് ഓർഡർ എങ്കിലും റൂട്ടുകളിലെ തിരക്കും മറ്റും പരിഗണിച്ച് 20 കോച്ചുകളുള്ള സ്ലീപ്പറുകളും ഭാവിയിൽ ഇറക്കാനും പദ്ധതിയുണ്ട്. 20 കോച്ചുകളിലേക്ക് മാറുകയാണെങ്കിൽ 200 എന്നത് 134 ആയി കുറയും.
∙ കൈനറ്റ് – വന്ദേയ്ക്ക് ഇനി റഷ്യൻ ടച്ച്
പ്രധാനമായും റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ലാത്തൂരിൽ വന്ദേഭാരത് സ്ലീപ്പറുകൾ നിർമിക്കുക. ഇതിനായി റഷ്യൻ സർക്കാരിന്റെ റെയിൽവേ കമ്പനിയായ കെടിഎമ്മും ഇന്ത്യൻ സർക്കാരിന്റെ റെയിൽവേ വികാസ് നിഗം ലിമിറ്റഡും ചേർന്ന് കമ്പനി രൂപീകരിച്ചിരുന്നു. ‘കൈനറ്റ്’ എന്നു പേരിട്ടിരിക്കുന്ന ഈ കമ്പനിക്കാണ് ലാത്തൂരിലെ 120 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഓർഡർ ലഭിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളുടെ സഹായത്തോടെ ലാത്തൂരിലെ റെയിൽവേയുടെ കോച്ച് ഫാക്ടറിയിൽ തന്നെ വന്ദേഭാരത് സ്ലീപ്പറുകൾ നിർമിക്കും.
ബാക്കി 80 വന്ദേഭാരത് സ്ലീപ്പറുകൾ നിർമിക്കാൻ ഓർഡർ ലഭിച്ച ബിഎച്ച്ഇഎൽ ഇതിനായി തിത്താഗഡ് റെയിൽ സിസ്റ്റം ലിമിറ്റഡുമായി കൺസോർഷ്യം രൂപീകരിച്ചാണ് നിർമാണം നടത്തുന്നത്. 80 വന്ദേ ഭാരത് സ്ലീപ്പറുകളുടെ നിർമാണവും 35 വർഷത്തെ പരിപാലന ചുമതലയുമാണ് റെയിൽവേ ബോർഡ് നൽകിയിരിക്കുന്ന കരാർ. 24,000 കോടി രൂപയുടെതാണ് കരാർ. കരാർ പ്രകാരം ചെന്നൈയിലെയും ലാത്തൂരിലെയും റെയിൽവേ കോച്ച് ഫാക്ടറിയിലെ സൗകര്യങ്ങളിലാണ് ട്രെയിനുകളുടെ അന്തിമ സുരക്ഷാ പരിശോധന നടത്തേണ്ടത്.
∙ ഐസിഎഫിലെ പ്രതിസന്ധി
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമിക്കാനുള്ള അടിസ്ഥാന സൗകര്യമുണ്ടെങ്കിലും തൊഴിലാളി പ്രശ്നം കാരണമാണ് നടക്കാതെ പോയത്. സ്വകാര്യ കമ്പനി ജീവനക്കാരുടെ സഹായത്തോടെ വന്ദേഭാരത് എക്സ്പ്രസുകൾ നേരത്തെ നിർമിച്ചിരുന്നു. പുതിയതായി ഇറക്കാൻ പോകുന്ന വന്ദേഭാരത് സ്ലീപ്പറുകളും ഇതേ മാതൃകയിൽ നിർമിക്കരുതെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. സാങ്കേതിക വിദ്യയും തൊഴിലാളികളും നിലനിൽക്കേ നിർമാണം സ്വകാര്യ കമ്പനികൾക്കു നൽകരുതെന്നാണ് ഐസിഎഫിലെ സംഘടനാ നേതാക്കൾ പറയുന്നത്. ഇതോടെയാണ് 80 വന്ദേഭാരത് സ്ലീപ്പറുകളുടെ നിർമാണം ഐസിഎഫിൽനിന്നു മാറ്റി ബിഎച്ച്ഇഎലിനു നൽകിയത്.
ബിഎച്ച്ഇഎലിൽ സ്ലീപ്പറുകളുടെ നിർമാണമേൽനോട്ടം ഐസിഎഫിലെ സാങ്കേതിക വിഭാഗത്തിനു തന്നെ ആയിരിക്കും. ഐസിഎഫിൽ നിർമിക്കുന്നതിനേക്കാൾ കുറഞ്ഞ ചെവിൽ ലാത്തൂരിലെയും ബിഎച്ച്ഇഎലിലെയും ഫാക്ടറികളിൽ വന്ദേഭാരത് സ്ലീപ്പറുകൾ നിർമിക്കാമെന്നാണ് റെയിൽവേ ബോർഡിന്റെ കണക്കുകൂട്ടൽ. മൂന്നു വർഷത്തിനുള്ളിൽ 17,500 ജനറൽ കോച്ചുകൾ നിർമിക്കാനുള്ള തീരുമാനവും അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറച്ച് ജനറൽ കോച്ചുകളുടെ നിർമാണവും ഐസിഎഫിൽ തന്നെയായിരിക്കും നടക്കുക. നേരത്തെ ഓർഡർ ലഭിച്ച എൽഎച്ച്ബി കോച്ചുകള്‍, മറ്റു സ്ലീപ്പർ കോച്ചുകൾ എന്നിവയുടെ നിർമാണം ഐസിഎഫിൽ പുരോഗമിക്കുന്നുണ്ട്.
∙ അമൃത് ഭാരതിൽ യാത്ര പറപറക്കും
റെയിൽവേ മന്ത്രി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകൾ ആയിരിക്കും ഇനി ഇന്ത്യൻ റെയിൽവേയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുക. വന്ദേഭാരത് പോലെ തന്നെ മുന്നിലും പിന്നിലും ലോക്കോയുണ്ടെന്നതാണ് അമൃത് ഭാരത് ട്രെയിനുകളുടെ പ്രത്യേകത. അതിനാൽ തന്നെ ദിശ വ്യതിയാനം വരുത്താൻ എൻജിൻ മാറ്റുന്ന സമയം അമൃത് ഭാരതിനു വേണ്ടി വരില്ല. വന്ദേഭാരതിനും ഈ പ്രത്യേകത ഉണ്ടായിരുന്നു.
എന്നാൽ വന്ദേഭാരതിനെ പോലെ ഒന്നിടവിട്ട കോച്ചുകളിൽ ട്രാക്ഷൻ മോട്ടർ അമൃത് ഭാരതിനു ഉണ്ടായിരിക്കില്ല. പകരം മുന്നിലും പിന്നിലുമുള്ള ലോക്കോയിലായിരിക്കും എഞ്ചിനുകൾ. ലോക്കോ ഹോൾഡ് സിംക്രണൈസ്ഡ് പവർ സാങ്കേതിക വിദ്യയാണ് അമൃത് ഭാരത് ട്രെയിനുകളെ വന്ദേഭാരതിൽനിന്നു വ്യത്യസ്തമാക്കുന്നത്. പുതിയ സ്റ്റാൻഡേർഡ് ഗേജും നൂതന സിഗ്നൽ സംവിധാനവും ആയതിനാൽ അമൃത് ഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോ മീറ്റർ വേഗം ഉണ്ടായിരിക്കും.
∙ വേഗം കുറഞ്ഞ് വന്ദേഭാരത് ട്രെയിനുകള്‍
ആഡംബര കാർ കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ പോകുന്ന അവസ്ഥയിലാണ് നിലവിലെ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നത്. നിലവിൽ മറ്റു ട്രെയിനുകൾ ഓടുന്ന റെയിൽവേ ട്രാക്കിലൂടെയാണ് വന്ദേഭാരത് ട്രെയിനുകളും ഓടുന്നത്. പഴയ സിഗ്നൽ സംവിധാനവും ട്രാക്കിലുള്ള വളവുകൾ കൂടി ആകുന്നതോടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗം പലയിടത്തും വന്ദേഭാരത് ട്രെയിനുകൾക്ക് കൈവരിക്കാൻ സാധിക്കുന്നില്ല. ട്രാക്കുകൾ സമയബന്ധിതമായി നവീകരിച്ചാൽ നടത്തിയാൽ മാത്രമേ വേഗം വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. ചെന്നൈ – പാലക്കാട് റൂട്ടിൽ അടുത്തിടെ നടത്തിയ മാറ്റങ്ങളിലൂടെ വേഗം 130 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിലെ കൊടും വളവുകൾ ഇപ്പോഴും വേഗ വർധനയ്ക്ക് വിഘാതമായി നിൽക്കുന്നു.
∙ വന്ദേമെട്രോയിലും കാലതാമസം
കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച വന്ദേ മെട്രോയുടെ നിർമാണവും ഐസിഎഫിൽ ഇഴയുകയാണ്. പ്രോടോടൈപ്പിന്റെ പ്ലാൻ റെയിൽവേ ബോർഡ് അനുമതി നൽകിയെങ്കിലും വന്ദേ മെട്രോയുടെ നിർമാണം ഉടൻ ആരംഭിക്കില്ല. ഇതിന്റെ ഒരു റേക്ക് ബെംഗളുരുവിൽ നേരത്തെ തയാറാക്കിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച വന്ദേമെട്രോ, മഹാരാഷ്ട്രയിലായിരിക്കും ആദ്യം ഓടിയെത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമായും മെട്രോ സ്റ്റേഷനുകളെയും റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും ഇതിന്റെ സർവീസ്. അതുകൊണ്ടു തന്നെ മുംബൈ പോലുള്ള വൻനഗരങ്ങളിലേക്കാണ് വന്ദേമെട്രോയെ റെയിൽവേ ബോർഡ് ആദ്യം പരിഗണിക്കുന്നത്.