മദ്യപാനത്തിൽ ഗോവിന്ദൻ പറഞ്ഞതാണോ പ്ലീനം രേഖ! അജൻഡയിൽ പിണറായിക്ക് ‘ഗുഡ് സർട്ടിഫിക്കറ്റ്’? വിഎസിന് കോട്ടയത്ത് കൊടുക്കാത്തത് കൊല്ലത്തു കിട്ടുമോ?

ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്‌ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്‌ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്‌ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
ഇപ്പോഴത്തെ നിലയിൽ ഒരു നിമിഷം പോലും വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കാനാവില്ലെന്നു പിണറായി പക്ഷം കോട്ടയം സംസ്ഥാന സമ്മേളനത്തിൽ ആഞ്ഞടിക്കുമ്പോൾ മുഖ്യമന്ത്രി പദവിയിൽ വി.എസ്.അച്യുതാനന്ദൻ രണ്ടു വർഷം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എസ്എൻസി ലാവ്‌ലിൻ കേസിൽ വിഎസ് സ്വീകരിച്ച നിലപാടുകളായിരുന്നു ‘കോട്ടയം ഓപ്പറേഷനു’ പ്രകോപനം. ഈ സർക്കാരിനെ വച്ചു കൊണ്ടു തൊട്ടടുത്ത വർഷം (2009) വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു പറഞ്ഞു പിണറായി പക്ഷം കുറ്റവിചാരണ നടത്തുമ്പോൾ വേദിയിൽ മുഖ്യമന്ത്രി വിഎസ് ഒന്നും മിണ്ടാതെ കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു വിഎസിനെ നീക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചുനിന്ന പൊളിറ്റ് ബ്യൂറോയെ വരെ പിണറായി പക്ഷം വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി.
ലാവ്‌ലിൻ കേസ് മാത്രമല്ല, മൂന്നാർ ഒഴിപ്പിക്കൽ മുതൽ എച്ച്എംടി ഭൂമിയിടപാട് വരെയുള്ള വിഷയങ്ങളിൽ വിഎസിനെ നിർത്തിപ്പൊരിച്ച ഔദ്യോഗിക ചേരിക്ക് മൗനാനുവാദം നൽകി പിണറായിയും വിഎസിനൊപ്പം വേദിയിലുണ്ടായിരുന്നു. പക്ഷേ, സമ്മേളനത്തിൽ തോറ്റെങ്കിലും തിരുനക്കര മൈതാനത്തു നടന്ന പൊതുസമ്മേളനത്തിൽ വിഎസ് കസറി. വിഎസിന്റെ പ്രസംഗം കേട്ടു അണികൾ ൈമതാനത്തു ചുവടു വച്ചപ്പോൾ ‘ഉഷ ഉതുപ്പിന്റെ ഗാനമേളയല്ല ഇവിടെ നടക്കുന്നത്’ എന്ന പിണറായിയുടെ വിഖ്യാത ഡയലോഗ് പിറന്നതും പാർട്ടി ചരിത്രം.
അതേ പിണറായി മുഖ്യമന്ത്രിയായിട്ട് എട്ടു വർഷം പിന്നിടുമ്പോഴാണ് വീണ്ടുമൊരു സംസ്ഥാന സമ്മേളനത്തിനു കൊല്ലം വേദിയാകുന്നത്. ഈ മാസം 6 മുതൽ 9 വരെയാണു സംസ്ഥാന സമ്മേളനം. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം തൃശൂരിലും കണ്ണൂരിലും സംസ്ഥാന സമ്മേളനങ്ങൾ നടന്നു. വിഭാഗീയത തുടച്ചു നീക്കി എന്ന അവകാശവാദത്തോടെ പാർട്ടിയിലെ എതിർസ്വരങ്ങളെ ഇല്ലാതാക്കിയതു വഴി സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ കാര്യമായ വിമർശനങ്ങളില്ലാതെ രണ്ടു സമ്മേളനങ്ങളും കടന്നുപോയി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു വിവാദമായ സ്പ്രിൻക്ലർ മുതൽ ബിരിയാണിച്ചെമ്പും സ്വർണക്കള്ളക്കടത്തും വരെയുള്ള വിവാദങ്ങൾ എന്തുകൊണ്ടോ കാര്യമായ ചർച്ചയായില്ല. പാർട്ടിക്കു തുടർഭരണം കിട്ടിയശേഷം നടന്ന കണ്ണൂർ സമ്മേളനവും പിണറായിയുടെ കൈപ്പിടിയിലൊതുങ്ങി.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കു ശേഷം കൊല്ലത്തു വീണ്ടും പാർട്ടി സമ്മേളനത്തിന് ഒത്തുകൂടുമ്പോൾ തൃശൂരും കണ്ണൂരും പോലെ പിണറായി ‘സേഫ്’ ആകുമോയെന്നതാണു ചോദ്യം. സർക്കാരിനെ അങ്ങേയറ്റം പ്രതിക്കൂട്ടിൽ നിർത്തുന്ന അനേകം വിഷയങ്ങൾ കണ്ണൂർ സമ്മേളനത്തിനു ശേഷം കേരളം കണ്ടു, കേട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടു വർഷം മാത്രം പിന്നിട്ട വിഎസിനെ കോട്ടയത്ത് വളഞ്ഞുവച്ച് ആക്രമിച്ചപ്പോൾ അതേ പദവിയിൽ എട്ടു വർഷം പിന്നിട്ട പിണറായിക്ക് കൊല്ലം സമ്മേളനം എന്താണ് കരുതി വച്ചിരിക്കുന്നത് എന്നു കാത്തിരുന്നു കാണണം. കോട്ടയത്ത് വിഎസിനെ തളയ്ക്കാൻ ഉപയോഗിച്ച ‘തളപ്പ്’ അതേ അളവിലെങ്കിലും പിണറായിക്കെതിരെ പ്രയോഗിക്കാൻ എം.വി.ഗോവിന്ദനും പാർട്ടിയും തയാറാകുമോയെന്നതും ചോദ്യം. ജില്ലാ സമ്മേളനങ്ങളിൽ പലതിലും സംസ്ഥാന സെക്രട്ടറിയുടെ ‘റോൾ’ കൂടി പിണറായി ഏറ്റെടുത്ത സ്ഥിതിക്കു പ്രത്യേകിച്ചും.
∙ അണികൾ തിരിച്ചറിയുന്നു, തുടർ ഭരണം പാർട്ടിക്കു വിനയായി
തുടർഭരണത്തിന്റെ ലഹരിയിലമർന്ന പാർട്ടി നേതാക്കൾക്കും അണികൾക്കും തിരിച്ചറിവിനുള്ള കനത്ത ആഘാതമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ജില്ലകളിൽ ചേർന്ന സെക്രട്ടേറിയറ്റ്– ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിനും ശൈലിക്കും ഭരണത്തിനുമെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങൾ പാർട്ടി നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധി അണികളെ അത്രമേൽ ആശങ്കയിലാഴ്ത്തുന്നുവെന്നതിനു തെളിവായിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അഞ്ചു വർഷക്കാലവും ഭരണ നേതൃത്വത്തിനെതിരെ ചർച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കിയ പാർട്ടി നേതൃത്വത്തിനേറ്റ ആഘാതം കൂടിയായ ഈ ചർച്ചകൾ.
പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നതു വരുന്ന സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന കൊല്ലം ജില്ലാ കമ്മിറ്റിയിലാണെന്നതും വലിയ പ്രത്യേകതയായി. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമിൽ മന്ത്രിയാക്കേണ്ട എന്നു തീരുമാനിച്ചതിനു പിന്നിൽ മുഖ്യമന്ത്രിക്ക് ‘ഹിഡൻ അജൻഡ’ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയർന്നത് കൊല്ലത്താണ്. രണ്ടു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന തീരുമാനം നിഗൂഢമാണെന്നും ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയിൽ ആരുമില്ലേയെന്നു ജില്ലാ കമ്മിറ്റിയംഗങ്ങൾ നേതൃത്വത്തിന്റെ മുഖത്തു നോക്കി ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ മോദി തോറ്റപ്പോൾ കേരളത്തിൽ ‘മുണ്ടുടുത്ത മോദി’യും തോറ്റുവെന്നാണ് ഒരു മുതിർന്ന ജില്ലാ കമ്മിറ്റിയംഗം വിമർശിച്ചത്.
മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിന്റെ വിമർശനം ഇങ്ങനെ: ‘‘തുടർ ഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായി. മൈക്ക് ഓപ്പറേറ്ററോടു മാത്രമല്ല, ചടങ്ങിന്റെ അവതാരകയോടു പോലും മുഖ്യമന്ത്രി തട്ടിക്കയറുന്നു. കേരളമാകെ അംഗീകരിക്കുന്ന ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലായിപ്പോയി. ഇതൊക്കെ ജനങ്ങൾ കണ്ടു. അതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം.’’ മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ മറുപടി പറഞ്ഞ പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആ ചർച്ചയെ വിശേഷിപ്പിച്ചത് ‘ഏറ്റവും മെച്ചപ്പെട്ട ചർച്ച’ എന്നായിരുന്നു !
∙ ജനങ്ങളെ മറന്ന് സമ്പത്തിനു പിന്നാലെ
പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തുവെന്ന ആരോപണം പാർട്ടിയിൽ നേരത്തേ ഉള്ളതാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണങ്ങളിലൊന്നായി അതും ജില്ലാ കമ്മിറ്റികളിൽ വിലയിരുത്തപ്പെട്ടു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും (ടി.പി.രാമകൃഷ്ണൻ കൺവീനറാകുന്നതിനു മുൻപായിരുന്നു വിമർശനം) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരിൽ നിന്നാണെന്നാണു വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളെയും വിവിധ ജില്ലകളിൽ നിർത്തിപ്പൊരിച്ചു.
പിന്നാലെ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ റിപ്പോർട്ടു ചെയ്യാൻ ചേർന്ന മേഖലാ തല യോഗങ്ങളിൽ അന്തരിച്ച പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നടത്തിയ പ്രസംഗങ്ങൾ ഭരണ– പാർട്ടി നേതൃത്വങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന മട്ടിലായിരുന്നു.
കീഴ്ഘടകങ്ങളിലെ നേതാക്കളുടെ വികാരം ഉൾക്കൊള്ളാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിൽനിന്നു രൂപപ്പെട്ട പ്രസംഗങ്ങളായിരുന്നു അവ. ‘‘മുകൾ മുതൽ താഴേത്തട്ടു വരെയുള്ളവർക്കു ജനങ്ങളോട് ധാർഷ്ട്യത്തോടുള്ള പെരുമാറ്റം തിരുത്തുക തന്നെ വേണം. ജലത്തിലെ മത്സ്യം പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി ഇഴുകിച്ചേർന്നു പ്രവർത്തിക്കണം. ഒറ്റപ്പെട്ടു പോയാൽ അവർ പാർട്ടിയെ സ്വീകരിക്കില്ല. ധാർഷ്ട്യം, അഹങ്കാരം, അഴിമതി തുടങ്ങിയവ ഉണ്ടാകാനേ പാടില്ല. ധാർഷ്ട്യത്തോടു കൂടിയുള്ള പെരുമാറ്റത്തെ എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടിയത് മറ്റൊരു ഭാഷയിലാണ്: ‘‘നാല് ആളുകളോട് സംസാരിക്കുന്നുവെന്ന ധാരണയിൽ നേതാക്കൾ സംസാരിക്കാൻ പാടില്ല. ലോകത്തോടു മുഴുവൻ സംസാരിക്കുന്നുവെന്ന ജാഗ്രതയോടെ സംസാരിക്കണം...’’
പാർട്ടി നേതാക്കളിൽ സമ്പത്തിനോടുള്ള ആർത്തി കൂടിക്കൂടി വരുന്നുവെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വിളിച്ചുപറയുന്നതു പാർട്ടി ഭരണം എട്ടാം വർഷം പിന്നിടുമ്പോഴാണ് എന്നതു ആകസ്മികമല്ല. ഭരണത്തിന്റെ തണലിൽ അടി മുതൽ മുടി വരെ അനാരോഗ്യകരമായ പ്രവണതകൾ തഴച്ചുവളരുന്നുവെന്നാണ് എം.വി.ഗോവിന്ദന്റെ തുറന്നുപറച്ചിൽ. പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാർഗമോ ഇല്ലാത്തവർ പെട്ടെന്നു വലിയ സമ്പന്നരായി തീരുന്ന പ്രവണത പാർട്ടിയിൽ കണ്ടു വരുന്നുവെന്നും പുതുതായി പാർട്ടിയിൽ എത്തുന്നവരുടെ സമ്പത്ത് ഏതാനും വർഷം കൊണ്ടു വൻതോതിൽ വർധിക്കുന്നുവെന്നും മേഖലാ തല റിപ്പോർട്ടിങ്ങുകളിൽ ഗോവിന്ദൻ വെട്ടിത്തുറന്നു പറയുന്നതിൽ പാർട്ടിക്കുള്ളിലെ സ്വയം വിമർശനം എന്ന അനിവാര്യമായ സിദ്ധാന്തത്തിന്റെ ബലത്തിലാണ്. പാർട്ടി ദേശീയ നേതൃത്വവും സംസ്ഥാന പ്ലീനവും മുന്നോട്ടുവച്ച തെറ്റുതിരുത്തൽ രേഖകൾ കേവലം കാഴ്ചവസ്തുക്കളായി മാറിയെന്ന കുറ്റസമ്മതം കൂടിയാണ് പുതിയ സംസ്ഥാന സെക്രട്ടറി നടത്തുന്നത്.
∙ പ്ലീനം രേഖകൾ പലതും പറയും
2013 നവംബർ 27 മുതൽ 29 വരെ പാലക്കാട് നടന്ന പ്ലീനം മുന്നോട്ടുവച്ച രേഖ പാർട്ടിയിൽ വളർന്നു വരുന്ന അനാരോഗ്യ പ്രവണതകൾ അക്കമിട്ടു നിരത്തുന്നുണ്ട്. അതിൽ പ്രസക്തമായവ നോക്കാം. അംഗങ്ങൾക്കിടയിലെ മദ്യപാന ശീലം, റിയൽ എസ്റ്റേറ്റ് ബിസിനസ്, ബ്ലേഡ് കമ്പനി, ആഡംബര ജീവിത ശൈലി തുടങ്ങിയവ രേഖ ചൂണ്ടിക്കാട്ടി. സ്വർണക്കള്ളക്കടത്ത്, സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ പാർട്ടിക്കാർക്കു നേരേ അന്നു ഉയർന്നു തുടങ്ങിയിരുന്നില്ല എന്നോർക്കണം. അതേസമയം പ്ലീനം രേഖ മുന്നോട്ടുവച്ച തെറ്റുതിരുത്തൽ പ്രക്രിയകൾ അതേ അർഥത്തിൽ ഉൾക്കൊണ്ടു തിരുത്തൽ വരുത്തുന്നതിനു പകരം എതിർശബ്ദങ്ങൾ ഉന്നയിക്കുന്നവരെ ‘ചുണ്ണാമ്പ് തൊട്ട്’ ഒതുക്കുന്നതിനാണ് പല ജില്ലകളിലും നേതൃത്വം ശ്രമിച്ചത്. പാർട്ടി കമ്മിറ്റികളിൽ തുറന്നു അഭിപ്രായം പറയുന്നവരും നേതൃത്വത്തിനു ഹിതകരമല്ലാത്ത സത്യങ്ങൾ വിളിച്ചു പറയുന്നവരും ഇങ്ങനെ നോട്ടപ്പുള്ളികളായി. നേതാക്കളോട് ഒട്ടിനിന്നു സ്ഥാനമാനങ്ങളോ പദവികൾ തരപ്പെടുത്തുന്നതാണ് ‘പ്രായോഗിക ബുദ്ധി’ എന്ന ചിന്ത വളർന്നു വരികയും ചെയ്തു.
പാലക്കാട് പ്ലീനത്തിനു പിന്നാലെ 2015 ഡിസംബർ 27 മുതൽ 31 വരെ കൊൽക്കത്തയിൽ ചേർന്ന ദേശീയ പ്ലീനവും തെറ്റുതിരുത്തൽ പ്രക്രിയയുടെ അനിവാര്യത ചൂണ്ടിക്കാട്ടി. ഇതിന്റെ ചുവടുപിടിച്ച്, ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2016 നവംബർ 18 മുതൽ 20 വരെ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി, സംഘടനാരംഗത്തു നടത്തേണ്ട ഇടപെടലുകളെക്കുറിച്ചു പ്രത്യേക രേഖ തന്നെ തയാറാക്കി. പാലക്കാട് പ്ലീനം ചൂണ്ടിക്കാട്ടിയ മദ്യപാന ശീലം, റിയൽ എസ്റ്റേറ്റ് ബിസിനസ്, ബ്ലേഡ് കമ്പനികളുമായുള്ള ബന്ധം, ആഡംബര ജീവിത ശൈലി എന്നിവയ്ക്കു പുറമേ വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദനം, സദാചാര്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാത്തത്, കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം കുഴൽപ്പണ ഇടപാട് – ലഹരി മരുന്ന് സംഘങ്ങളുമായുള്ള ബന്ധം എന്നിവയും ഇടം പിടിച്ചു. സ്വർണം കള്ളക്കടത്ത് പോലുള്ള ആരോപണങ്ങൾ അന്നും പാർട്ടിക്കുള്ളിൽ ഉയരാത്തതുകൊണ്ട് അവ ആ രേഖയിലും ഇടം പിടിച്ചില്ല. രേഖകൾ ഓരോന്നു പറയുമ്പോഴും ലഹരി മരുന്നു വ്യാപാരത്തിനു വരെ പാർട്ടി നേതാക്കൾ പിടികൂടപ്പെട്ട സംഭവങ്ങൾ പലതുണ്ടായി. പാർട്ടി തല അച്ചടക്ക നടപടികൾ പേരിനു മാത്രമാകുകയും ചെയ്തു.
ബക്കറ്റ് പിരിവ് പാർട്ടിയുടെ ജനകീയ സ്വഭാവത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട കാലമുണ്ടായിരുന്നു മുൻപ്. ഇന്നും ബക്കറ്റ് പിരിവ് പാർട്ടി നടത്തുന്നുണ്ടെങ്കിലും ബക്കറ്റിന് ഉൾക്കൊള്ളാവുന്നതിനേക്കാൾ വലിത തുക മറ്റു വഴികളിലൂടെ ബക്കറ്റിലെത്തുന്ന പതിവുമുണ്ട്. ഓരോ ഘടകത്തിനും നിശ്ചയിച്ചു നൽകിയിട്ടുള്ള തുക ബക്കറ്റ് പിരിവിലൂടെ കണ്ടെത്തണമെന്നു നേതൃത്വം നിർദേശിക്കുമെങ്കിലും സ്ഥലത്തെ ബാർ– ക്വാറിയുടമകൾ, വ്യവസായികൾ, റിയൽ എസ്റ്റേറ്റ് ബിസിനസുകാർ തുടങ്ങിയവരിൽ നിന്നു നിമിഷങ്ങൾക്കുള്ളിൽ സമാഹരിക്കുന്നതായി പതിവ്. ഇക്കഴിഞ്ഞ ജൂലൈയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം അംഗീകരിച്ച റിപ്പോർട്ട് ഇതു ശരിവയ്ക്കുന്നുണ്ട്. ജനങ്ങളിൽ നിന്നു ഫണ്ട് പിരിക്കുന്നതിനു പകരം ചുരുക്കം ചിലരിൽ നിന്നു സമാഹരിക്കുന്ന രീതിയാണ് കുഴപ്പത്തിനു കാരണമെന്നു റിപ്പോർട്ട് തുറന്നു സമ്മതിക്കുന്നു. സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തിക്കൊടുത്തു കക്ഷികളിൽ നിന്നു വൻതുക കമ്മിഷനായി വാങ്ങുന്ന പതിവ് ഏറെക്കാലമായി പാർട്ടി നേതാക്കളിലുണ്ട്. പലവിധ കാരണങ്ങളാൽ വിൽപന നടക്കാതെ കിടക്കുന്ന ഭൂമി, സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പദ്ധതികൾക്കു വേണ്ടി ഏറ്റെടുപ്പിച്ച ശേഷം ഉടമയിൽ നിന്നു ലക്ഷങ്ങൾ കോഴ വാങ്ങുന്ന പതിവും പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്.
∙ കൊല്ലം സമ്മേളനം ‘ചരിത്രം’ കുറിക്കുമോ?
തുടർഭരണം നേടിയ സംസ്ഥാന സർക്കാരിനും പാർട്ടി നേതൃത്വത്തിനും സിപിഎം സംസ്ഥാന സമ്മേളനം ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകുമോ എന്നറിയുന്നതിനാണ് പാർട്ടി അണികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വിഭാഗീയതയുടെ കനലുകൾ ഏതാണ്ട് അണഞ്ഞ പാർട്ടിയിൽ നിലവിൽ അത്തരം ‘ഭീഷണി’ കളില്ലെങ്കിലും തുടർ ഭരണത്തിന്റെ വിലയിരുത്തലും വരാൻ പോകുന്ന തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഗൃഹപാഠവും ആകും സമ്മേളനത്തിന്റെ മുഖ്യ അജൻഡ. കൊല്ലം ഉൾപ്പെടെ ആദ്യം നടന്ന ചില ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയം പങ്കെടുത്ത ചില സമ്മേളനങ്ങളിൽ അതു മയപ്പെട്ടു. 14 ജില്ലാ സമ്മേളനങ്ങളിലും ഉയർന്ന വിമർശനങ്ങൾക്കു ഭരണ– പാർട്ടി നേതൃത്വത്തോടുള്ള ചോദ്യത്തിന്റെ സ്വഭാവമുണ്ടായിരുന്നു. ആ ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.
∙ ആർഎസ്എസ് ചങ്ങാത്തം ആരോപിക്കപ്പെട്ട എഡിജിപി എം.ആർ.അജിത്കുമാറിനെ സംരക്ഷിക്കുന്നത് എന്തിനാണ്? സർക്കാരിനു പൊലീസിൽ നിയന്ത്രണം ഇല്ല. നിയന്ത്രണം സമ്പന്നരുടെ കയ്യിലാണ്. സ്റ്റേഷനുകളിൽ സിപിഎം നേതാക്കൾക്ക് ഒരു പരിഗണനയും കിട്ടുന്നില്ല.
∙ ഒന്നാം പിണറായി സർക്കാരിനൊപ്പം രണ്ടാം പിണറായി സർക്കാരിന് എത്താൻ കഴിയുന്നില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും എല്ലാ മേഖലയിലും ഉദ്യോഗസ്ഥ മേധാവിത്തം പിടിമുറുക്കി. ക്ഷേമ പെൻഷൻ കുടിശികയും ഡിഎ കുടിശികയും സമയബന്ധിതമായി നൽകാത്തതു സാധാരണക്കാരെയും സർക്കാർ ജീവനക്കാരെയും ശത്രുക്കളാക്കി. നവകേരള സദസ്സിൽ പരാതിക്കാരെ എത്തിച്ച പാർട്ടി പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയാണ്.
∙ ഒന്നാം പിണറായി മന്ത്രിസഭയിലെ ‘ക്യാപ്റ്റനെ’ മാത്രം നിലനിർത്തുകയും കെ.കെ ശൈലജ ഉൾപ്പെടെ പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിർത്തുകയും ചെയ്തതു ശരിയായോ ?
∙ തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ ‘ഉത്തമനായ സഖാവ്’, ‘ക്രിസ്റ്റൽ ക്ലിയർ’ സഖാവും ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേത്. വെള്ളം തിളയ്ക്കുന്നതിനു മുൻപ് അരിയുന്നതിനു തുല്യമായിപ്പോയി അത്. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനും ശ്രമിച്ചില്ലേ ?
∙. നേതാക്കന്മാരുടെ തലക്കനം പ്രവർത്തകർക്ക് അവരെ അപ്രാപ്യരാക്കുന്നു. നേരിൽ കണ്ടാൽ ഫണ്ട് സ്വരൂപിച്ചോ, പത്രം ചേർത്തോ എന്നു മാത്രമാണു ചോദ്യം, ‘നീയും നിന്റെ കുടുംബവും എങ്ങനെ കഴിയുന്നു’ എന്നൊരു അന്വേഷണമേയില്ല. എല്ലാവർക്കും ജാടയും മസിൽ പിടിത്തവുമാണ്. ഇതാണോ കമ്യൂണിസ്റ്റ് ശൈലി ? ഇ.പി.ജയരാജന്റെ നടപടികളും കമ്യൂണിസ്റ്റ് രീതിയ്ക്കു ചേർന്നതല്ല.
∙ സീതാറാം യച്ചൂരിക്കു ശേഷം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണ് ? ഒരാളെ തീരുമാനിക്കാനുള്ള ഐക്യം ഇല്ലാത്തതു കൊണ്ടാണോ ? ദേശീയ തലത്തിൽ പാർട്ടിക്കു പ്രതീക്ഷ നൽകുന്ന ഒന്നുമില്ല. എന്തുകൊണ്ടാണ് ഈ ദുർവിധി ? പാർട്ടി പ്രവർത്തനത്തിനു വിരമിക്കൽ തീരുമാനിക്കുമ്പോൾ പ്രായമല്ല, വകതിരിവാണു പരിഗണിക്കേണ്ടത്.
∙ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മൈക്ക് ഓപ്പറേറ്റർമാരോടു വരെ തട്ടിക്കയറുന്നു. സാധാരണ ജനങ്ങൾ ഇതു കണ്ടു കൊണ്ടിരിക്കുകയാണെന്ന് ഓർക്കണം. പാലക്കാട് ഉപതിരഞ്ഞെടുപ്പു സമയത്തെ ‘നീലപ്പെട്ടി ’ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് നീലപ്പെട്ടി വലിച്ചെറിയാൻ പറഞ്ഞതും മാധ്യമങ്ങളെ അധിക്ഷേപിച്ചതു ഉചിതമായോ ?
∙ എംഎൽഎ ആയ എം.വി.ഗോവിന്ദനു പാർട്ടി സംസ്ഥാന സെക്രട്ടറിയാകാം. എംഎൽഎ ആയ വി. ജോയിക്കു തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാം. എന്നാൽ പഞ്ചായത്ത് അംഗമായ പാർട്ടിക്കാരനു ലോക്കൽ സെക്രട്ടറിയാകാൻ പാടില്ല. ഇതെങ്ങനെ ശരിയാകും ?
∙കൂടെ നിൽക്കുന്ന പാവപ്പെട്ടവനെ കുനിച്ചു നിർത്തി ഇടിക്കുന്നവരായി എസ്എഫ്ഐ മാറി. കാമ്പുള്ള പുതിയ പ്രവർത്തകർ നേതൃത്വത്തിലെത്തുന്നില്ല.