രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയായിരുന്ന വ്യക്തിക്ക് ഒരു രാഷ്ട്രത്തിന്റെ ‍പരമാധികാരിയാകാമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണു മാർക്ക് കാർനി. കാനഡയുടെ പുതിയ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മേധാവിയായിരുന്നു 59കാരനായ കാർനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചിരിക്കെ, കാനഡയെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണു കാർനിയുടെ സുപ്രധാന ദൗത്യം. ആരാണ് മാർക്ക് കാർനി? ബാങ്കറുടെ കണിശമായ കണക്കുകൂട്ടലുകളാൽ കാനഡയെ രക്ഷിക്കുമോ അദ്ദേഹം? കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിലാണു കാർനിയുടെ ജനനം. ഹൈസ്കൂൾ അധ്യാപകന്റെ മകനായ കാർനി എഡ്മണ്ടണിലാണു വളര്‍ന്നത്. പിന്നീട് അമേരിക്കയിലേക്കു പോയി. ഹാർവഡ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിച്ചു. ഐസ് ഹോക്കിയായിരുന്നു മുഖ്യവിനോദം. 1995ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. ഗോൾഡ്മാൻ സാക്‌സിൽ 13 വർഷം ജോലി ചെയ്തു. 2003ൽ ബാങ്ക് ഓഫ് കാനഡയിൽ ഡപ്യൂട്ടി ഗവർണറായി ചേർന്നു. പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയായിരുന്ന വ്യക്തിക്ക് ഒരു രാഷ്ട്രത്തിന്റെ ‍പരമാധികാരിയാകാമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണു മാർക്ക് കാർനി. കാനഡയുടെ പുതിയ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മേധാവിയായിരുന്നു 59കാരനായ കാർനി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചിരിക്കെ, കാനഡയെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണു കാർനിയുടെ സുപ്രധാന ദൗത്യം. ആരാണ് മാർക്ക് കാർനി? ബാങ്കറുടെ കണിശമായ കണക്കുകൂട്ടലുകളാൽ കാനഡയെ രക്ഷിക്കുമോ അദ്ദേഹം?

∙ ആഗോളപൗരനായ ‘പയ്യൻ’

ADVERTISEMENT

കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിലാണു കാർനിയുടെ ജനനം. ഹൈസ്കൂൾ അധ്യാപകന്റെ മകനായ കാർനി എഡ്മണ്ടണിലാണു വളര്‍ന്നത്. പിന്നീട് അമേരിക്കയിലേക്കു പോയി. ഹാർവഡ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠിച്ചു. ഐസ് ഹോക്കിയായിരുന്നു മുഖ്യവിനോദം. 1995ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. ഗോൾഡ്മാൻ സാക്‌സിൽ 13 വർഷം ജോലി ചെയ്തു.

ഐസ് ഹോക്കിയായിരുന്നു മാർക്ക് കാർനിയുടെ ഇഷ്ടവിനോദം. (Photo: https://markcarney.ca/)

2003ൽ ബാങ്ക് ഓഫ് കാനഡയിൽ ഡപ്യൂട്ടി ഗവർണറായി ചേർന്നു. പിന്നീട് ധനകാര്യ വകുപ്പിൽ സീനിയർ അസോഷ്യേറ്റ് ഡപ്യൂട്ടി മന്ത്രി. 2007ൽ ലോക വിപണികൾ തകർന്നു രാജ്യം മാന്ദ്യത്തിലേക്കു വീഴുന്നതിനു തൊട്ടുമുൻപ് ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി. 2010ല്‍ ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 25 നേതാക്കളിലൊരാളായി തിരഞ്ഞെടുത്തു. അടുത്ത വര്‍ഷം, റീഡേഴ്‌സ് ഡൈജസ്റ്റ് കാനഡ അദ്ദേഹത്തെ ‘ഏറ്റവും വിശ്വസ്ത കാനഡക്കാരന്‍’ ആയി ആദരിച്ചു. 2012ല്‍ യൂറോമണി മാഗസിന്‍ ആ വര്‍ഷത്തെ മികച്ച സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായും തിരഞ്ഞെടുത്തു.

∙ രാജ്യത്തെ കാത്ത ബാങ്കർ

കാർനിയുടെ നേതൃത്വത്തിൽ കേന്ദ്ര ബാങ്ക് നടത്തിയ ഇടപെടലുകളിൽ പലതും കാനഡയുടെ സാമ്പത്തിക പ്രതിസന്ധി മോശമാകാതെ കാത്തു. ഇതു പ്രശംസിക്കപ്പെട്ടു. കുറഞ്ഞ പലിശനിരക്ക് ഒരു വർഷത്തോളം നിലനിർത്തിയാണു പ്രതിസന്ധി മറികടന്നത്. വിപണികൾ തകർന്നിട്ടും ബിസിനസുകാർ കാനഡയിൽ നിക്ഷേപം തുടർന്നു. വൈകാതെ കാർനി ലണ്ടനിലേക്കു മടങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായപ്പോഴും ഇതേ സമീപനമായിരുന്നു. ബാങ്കിനെ ആധുനികമാക്കി. മുൻഗാമിയെക്കാൾ മികവോടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

2020ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറായിരുന്ന മാർക്ക് കാർനി അന്നത്തെ ബ്രിട്ടീഷ് ധനമന്ത്രിയായിരുന്ന ഋഷി സുനകിനൊപ്പം (Photo by Stefan Rousseau / POOL / AFP)
ADVERTISEMENT

2013ലാണു മാർക്ക് കാർനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായത്. 300 വർഷത്തിലേറെ പഴക്കമുള്ള ബാങ്കിന്റെ ആദ്യത്തെ ബ്രിട്ടിഷ് ഇതര ഗവർണറാണ്. 2015ൽ, ബാങ്കിന്റെ വാർഷിക പലിശനിരക്ക് യോഗങ്ങളുടെ എണ്ണം 12ൽനിന്ന് എട്ടായി കുറച്ചു. പലിശനിരക്ക് തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനൊപ്പം മിനിറ്റ്സും പ്രസിദ്ധീകരിച്ചു. സാമ്പത്തിക മേഖലയെ കൂടുതൽ പിന്തുണയ്ക്കുന്ന ‘ഫോർവേഡ് ഗൈഡൻസ്’ നയം അവതരിപ്പിച്ചു.

മുൻ ഗവർണർമാരിൽനിന്നു വ്യത്യസ്തമായി, 2 വലിയ ജനഹിത പരിശോധനയ്ക്കിടെ വിവാദ പ്രസ്താവനകൾ നടത്തി. 2014ൽ സ്വതന്ത്ര സ്കോട്ട്ലൻഡ്, പൗണ്ട് ഉപയോഗിക്കുന്നതു തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ, ബ്രിട്ടന് അധികാരങ്ങൾ അടിയറവ് വയ്ക്കേണ്ടി വന്നേക്കാം എന്നു പറഞ്ഞു. ബ്രെക്സിറ്റ് ജനഹിത പരിശോധനയ്ക്കു മുൻപ്, യൂറോപ്യൻ യൂണിയൻ വിടാൻ വോട്ട് ചെയ്താൽ മാന്ദ്യം ഉണ്ടാകും എന്നായിരുന്നു രണ്ടാമത്തെ മുന്നറിയിപ്പ്.

യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവയ്ക്കുകയും, പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്തതിനു പിന്നാലെ കാർനി രാജ്യത്തെ അഭിസംബോധന ചെയ്തു. സാമ്പത്തിക മേഖല സാധാരണപോലെ ആകുമെന്നു ജനങ്ങളെ ആശ്വസിപ്പിച്ചു. തന്റെ ജോലിയിലെ ‘ഏറ്റവും പ്രയാസമുള്ള ദിവസം’ എന്നാണ് ഇതേപ്പറ്റി അദ്ദേഹം ഓർക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിയന്തര പദ്ധതികൾ ഫലപ്രദമായെന്നും പറഞ്ഞു. 2020 മാർച്ചിൽ കോവിഡ് മഹാമാരിയുടെ മാരകഘട്ടത്തിന്റെ തുടക്കമായിരുന്നു. ബാങ്ക് പലിശനിരക്ക് 0.5 ശതമാനം കുറച്ചും അദ്ദേഹം സാമ്പത്തിക മേഖലയ്ക്കു പിന്തുണയേകി.

∙ ട്രംപുമായി ഏറ്റുമുട്ടാൻ മടിയില്ല

2025 ജനുവരിയിൽ യുഎസിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, കാനഡയ്ക്കെതിരെ വൻതോതിൽ തീരുവ ഏർപ്പെടുത്തിയതിനെ കാർനി ചോദ്യം ചെയ്തിരുന്നു. ശക്തി കുറഞ്ഞ അയൽവാസിയെ കൈക്കലാക്കാനാണോ യുഎസിന്റെ ശ്രമമെന്നു ചോദിച്ചു. 2011-18 വരെ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായിരുന്ന കാർനിക്കു ലോകത്തെ സാമ്പത്തിക സാഹചര്യം നന്നായി അറിയാനായി. ആദ്യ ട്രംപ് ഭരണത്തിലെ നയങ്ങളോടുള്ള ലോകവ്യാപക പ്രതികരണത്തിൽ ‌കാർനിക്കും നിർണായക പങ്കുണ്ട്. ജി20 യോഗങ്ങളിൽ അദ്ദേഹം സ്ഥിരം അംഗമായിരുന്നു, ലോകവേദിയിൽ ട്രംപിനെ നേരിട്ടു കണ്ടിട്ടുമുണ്ട്. പരിസ്ഥിതി സുസ്ഥിരതാ വക്താവായാണു കാർനി അറിയപ്പെടുന്നത്, ട്രംപാകട്ടെ നേരെ തിരിച്ചും. 2019ൽ കാലാവസ്ഥാ വ്യതിയാന വിഷയത്തിലെ യുഎൻ പ്രത്യേക പ്രതിനിധിയായിരുന്ന കാർനി. 2021ൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രവർത്തിക്കുന്ന ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ ഗ്ലാസ്ഗോ ഫിനാൻഷ്യൽ അലയൻസ് ഫോർ നെറ്റ് സീറോ ആരംഭിച്ചു.

ADVERTISEMENT

വർഷങ്ങളായി അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങളെപ്പറ്റി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അടുത്തകാലം വരെയും അദ്ദേഹം ആ ചോദ്യങ്ങളെ തള്ളിക്കളഞ്ഞു. ‘എന്തിനാണ് ഞാൻ സർക്കസിലെ കോമാളിയാകുന്നത്?’ എന്നാണ് ഒരിക്കൽ പ്രതികരിച്ചത്. ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ രാജിക്കു പിന്നാലെ ജനുവരിയിൽ ജസ്റ്റിൻ ട്രൂഡോ പടിയിറങ്ങിയപ്പോൾ കാര്യങ്ങൾ മാറി. ട്രംപിനെ നേരിടാൻ അനുയോജ്യനായ വ്യക്തിയായി സ്വയം അവതരിപ്പിച്ച കാർനി, ട്രൂഡോയുടെ പകരക്കാരനായി ഉദിച്ചുയർന്നു.

ലിബറൽ പാർട്ടി നേതൃസ്ഥാനത്തുനിന്നും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണെന്ന് ജനുവരി 6ന് ജസ്റ്റിൻ ട്രൂഡോ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു. (Photo by Dave Chan / AFP)

‘പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ എനിക്കറിയാം’ എന്നാണു കഴിഞ്ഞ മാസത്തെ നേതൃചർച്ചയിൽ കാർനി പറഞ്ഞത്. കാർനിയുടെ ആസ്തികൾ വെളിപ്പെടുത്തണമെന്നു കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമല്ലാത്തതിനാൽ അങ്ങനെ വേണ്ടെന്നാണു കാർനിയുടെ മറുപടി. പ്രധാനമന്ത്രിയാകുമ്പോൾ ബാധകമായ എല്ലാ ധാർമികതയും നിയമവും മാർഗനിർദേശങ്ങളും പാലിക്കുമെന്നു കാർനിയുടെ അനുയായികൾ പറയുന്നു. മുൻപൊരിക്കലും രാഷ്ട്രീയ പദവി വഹിക്കാതെയാണു കാനഡയുടെ പ്രധാനമന്ത്രിയായി അദ്ദേഹം എത്തുന്നതും.

∙ കാർനിയുടെ കയ്യിലെത്ര കാശുണ്ട്?

ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോൾ പരിചയപ്പെട്ട ബ്രിട്ടിഷുകാരി ഡയാന ഫോക്സിനെ 1994ല്‍ കാർനി വിവാഹം ചെയ്തു. വികസിത രാഷ്ട്രങ്ങളിലെ സാമ്പത്തികകാര്യ വിദഗ്ധയാണു ഡയാന. ഇവർക്കു യുകെയിലും കാനഡയിലും ഇരട്ട പൗരത്വമുണ്ട്. വര്‍ഷങ്ങളായി അവര്‍ ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണു താമസിക്കുന്നതും ജോലി ചെയ്യുന്നതും. ഇവർക്കു നാല് മക്കളുണ്ട്. ടൊറോന്റോയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഓട്ടവയിലെ റോക്ക്‌ക്ലിഫ് പാര്‍ക്ക് പ്രദേശത്തേക്കു മാറി. 2013ല്‍ ലണ്ടനിൽ താമസമായി. 2020ല്‍ ഓട്ടവയിലേക്ക് മടങ്ങി.

മാർക്ക് കാർനി ഭാര്യ ഡയാനയ്ക്കൊപ്പം. (Photo by Dave Chan / AFP)

ലിബറൽ പാർട്ടിയിലെ മുൻനിര നേതാക്കളെ പരാജയപ്പെടുത്തി പാർട്ടിയുടെയും സർക്കാരിന്റെയും അമരത്തെത്തിയ മാർക്ക് കാർനിയുടെ സമ്പത്തിനെക്കുറിച്ചാണു പലരും ചോദിക്കുന്നത്. 2025ലെ കണക്കനുസരിച്ചു 69.7 ലക്ഷം ഡോളർ ആസ്തി കാർനിക്കുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ കണക്കാക്കുന്നു. ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, ബ്ലൂംബർഗ് എൽപി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അധ്യക്ഷൻ ഉൾപ്പെടെ ഉന്നത കോർപറേറ്റ് പദവികളിലൂടെയാണു കാർനി പണമുണ്ടാക്കിയത്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആസ്തി 9.6 കോടി ഡോളറിന്റേതായിരുന്നു (ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ ട്രൂഡോയ്ക്ക് ഏകദേശം 838 കോടി രൂപയുടേയും കാർനിക്ക് 60 കോടിയുടേയും ആസ്തിയുണ്ട്)

ഗോൾഡ്മാൻ സാക്‌സിന്റെ ബോസ്റ്റൺ, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, ടൊറന്റോ എന്നിവിടങ്ങളിലെ ആഗോള ഓഫിസുകളിൽ പ്രവർത്തിച്ചു പരിചയമുണ്ട് കാർനിക്ക്. 1998ലെ റഷ്യൻ സാമ്പത്തിക പ്രതിസന്ധിയും 2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും ഉൾപ്പെടെയുള്ള സങ്കീർണമായ സാമ്പത്തിക വെല്ലുവിളികളെ നേരിട്ട പരിചയവുമുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ധനകാര്യ വിദഗ്ധനായി അറിയപ്പെടുന്ന കാർനിയുടെ കൈകളിലാണ് ഇനി കാനഡയുടെ ഭാവി. രാജ്യത്ത് അടുത്ത പൊതുതിരഞ്ഞെടുപ്പ് 2025 ഒക്ടോബറിൽ നടക്കുമ്പോൾ കാർനിയുടെ ജനപിന്തുണയും അറിയാനാകും.

English Summary:

Canada's New Prime Minister: Who is Mark Carney, a financial expert takes the helm.