കൊച്ചുകുട്ടികളെ പോലും വെറുതെവിട്ടില്ല; ബലാത്സംഗം ‘തമാശ’യാക്കിയ പ്രസിഡന്റ്; ഒപ്പം ‘ഡബിൾ ബാരലേന്തിയ’ മരണദൂതർ

2017 ഓഗസ്റ്റ് 16, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില്‍ കിയാന്‍ ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന്‍ നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില്‍ തോക്കുമായി ആക്രമിക്കാന്‍ വന്ന സാന്റോസിനെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കഴുത്തില്‍ പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്‍വിന്‍ ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.
2017 ഓഗസ്റ്റ് 16, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില്‍ കിയാന്‍ ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന്‍ നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില്‍ തോക്കുമായി ആക്രമിക്കാന്‍ വന്ന സാന്റോസിനെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കഴുത്തില്‍ പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്‍വിന്‍ ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.
2017 ഓഗസ്റ്റ് 16, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില്‍ കിയാന്‍ ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന്‍ നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില്‍ തോക്കുമായി ആക്രമിക്കാന്‍ വന്ന സാന്റോസിനെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കഴുത്തില്‍ പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്‍വിന്‍ ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.
2017 ഓഗസ്റ്റ് 16, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില്‍ കിയാന്‍ ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന്‍ നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില്‍ തോക്കുമായി ആക്രമിക്കാന്‍ വന്ന സാന്റോസിനെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കഴുത്തില്‍ പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്‍വിന്‍ ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.
പിറ്റേന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ അത് ലോകം അറിഞ്ഞു. അര്‍നേല്‍ ഓറെസ്, ജെറെമിയാസ് പെരേഡ, ജെര്‍വിന്‍ ക്രൂസ് എന്നീ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് സാന്റോസിനെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തായി. ഫിലിപ്പീന്‍സിന്റെ അന്നത്തെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്റെ ‘ലഹരിക്കെതിരെയുള്ള യുദ്ധ’ത്തിന്റെ ഒരു ‘ഇര’ മാത്രമായിരുന്നു സാന്റോസ്. 2019 ജൂണ്‍ 30ന് വെടിയേറ്റ് കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി മൈക ഉല്‍പിന, ചോരക്കറ പുരണ്ട ബാര്‍ബി പാവയ്ക്കടുത്ത് മരിച്ചുകിടന്ന പതിനേഴുകാരി എറീക്ക ഫെര്‍ണാണ്ടസ്, പുകവലിക്കാനിറങ്ങിയ നേരം അജ്ഞാതരാല്‍ കൊല്ലപ്പെട്ട മൈക്കിള്‍ അരാജ... അങ്ങനെയങ്ങനെ ഡ്യൂട്ടെര്‍ട്ടിന്റെ ഇരകളുടെ പട്ടിക എണ്ണിയാലൊടുങ്ങാതെ നീണ്ടു പോകുന്നു.
കഴിഞ്ഞദിവസം മനില വിമാനത്താവളത്തില്‍വച്ച് ഡ്യൂട്ടെര്‍ട്ട് അറസ്റ്റിലായി. ഫിലിപ്പീന്‍സിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ഐസിസി) നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പ്രകാരമായിരുന്നു നടപടി. ഡ്യൂട്ടെര്‍ട്ട് ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന 2016 മുതല്‍ 2022 വരെയും അതിനു മുൻപ് ദാവോ നഗരത്തിന്റെ മേയറായിരുന്ന കാലത്തും ലഹരിക്കെതിരെയുള്ള യുദ്ധമെന്ന പേരില്‍ മനുഷ്യരാശിക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ഐസിസി അന്വേഷിക്കുന്നത്. ആരായിരുന്നു ഡ്യൂട്ടെര്‍ട്ട് ? ലഹരിനിര്‍മാര്‍ജനം എന്ന സദുദ്ദേശ്യത്തെ എങ്ങനെയാണ് ഡ്യൂട്ടെര്‍ട്ട് നരവേട്ടയ്ക്കുള്ള ആയുധമാക്കി മാറ്റിയത്? എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ ?
∙ മരണദൂതരുടെ വരവ്: ആരാണ് ഡ്യൂട്ടെര്‍ട്ട്?
‘നഗരത്തിലൂടെ ഒരു ബൈക്കില്‍ ഞാന്‍ കറങ്ങുമായിരുന്നു, കുഴപ്പക്കാരെയും ലഹരിമരുന്നു വില്‍പനക്കാരെയും കുറ്റവാളികളെയും തേടി. അവരെ കിട്ടിയാല്‍ വെടിവച്ചു കൊല്ലുമായിരുന്നു. പൊലീസുകാര്‍ക്കു മടിയാണെങ്കില്‍ കൊല്ലാന്‍ എനിക്കു മടിയൊന്നുമില്ല. ചെറുപ്പത്തില്‍ ഞാന്‍ ജയില്‍ കയറിയിറങ്ങുകയായിരുന്നു. പതിനാറാം വയസ്സില്‍ ഒരാളെ കുത്തിക്കൊന്നിട്ടുണ്ട്. പിന്നെയാണോ പ്രസിഡന്റായിരിക്കുമ്പോള്‍?’– ഫിലിപ്പീന്‍സ് പ്രസിഡന്റായിരിക്കുന്ന കാലത്ത്, ദാവോയിലെ തന്റെ മേയര്‍ഭരണത്തെക്കുറിച്ച് ഡ്യൂട്ടെര്‍ട് പറഞ്ഞതാണിത്. കൊന്നു കൊന്നു കൊതി തീരാത്ത, അതില്‍ തെല്ലും കുറ്റബോധമില്ലാത്ത ഭരണാധികാരി.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്റെ ജനനം. പിതാവ് വിസന്റ് ഡ്യൂട്ടെര്‍ട് പ്രവിശ്യാ ഗവര്‍ണറായിരുന്നു. രാഷ്ട്രീയപ്രവേശത്തിനു മുൻപ് അഭിഭാഷകനായിരുന്നു റോഡ്രിഗോ. പിന്നീട് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്ത്, പ്രത്യേകിച്ചും മനിലയില്‍ നടന്ന ‘ഫെബ്രുവരി പ്രക്ഷോഭ’ത്തിലൂടെ ഡ്യൂട്ടെർട് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. 1988ല്‍ ദാവോ നഗരത്തിന്റെ മേയറായ ഡ്യൂട്ടെര്‍ട് 22 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്നു. ലഹരി കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിരുന്ന ദാവോയെ കടുത്ത നടപടികളിലൂടെ സമാധാനത്തിലേക്കു നയിച്ചുവെന്നായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെയും കൂട്ടരുടെയും അവകാശവാദം. എന്നാല്‍ ദാവോയില്‍ നടന്നത് ആയിരക്കണക്കിന് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷനലും പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
ലഹരിക്കടത്തുകാരെയും ലഹരി ഉപയോഗിക്കുന്നവരെയും നേരിടാന്‍ ‘മരണ ദൂതര്‍’ (ഡെത്ത് സ്‌ക്വാഡ്) എന്ന പേരില്‍ ഒരു സംഘത്തിനും ഡ്യൂട്ടെര്‍ട് രൂപംനൽകിയിരുന്നു. ദാവോയിലെ അതേ തന്ത്രം പ്രയോഗിച്ചാണ് 2016ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടെര്‍ട് മത്സരിച്ചത്. ഫിലിപ്പീന്‍സിലെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുമെന്നതായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇതു വിശ്വസിച്ച് ഫിലിപ്പീന്‍സ് ജനത വന്‍ ഭൂരിപക്ഷത്തില്‍ ഡ്യൂട്ടെര്‍ട്ടിനെ അധികാരത്തിലെത്തിച്ചു. എന്നാല്‍ പിന്നീട് ഫിലിപ്പീന്‍സിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. മാര്‍ക്കോസിന്റെ ഏകാധിപത്യത്തോളം തന്നെ ഭീതിദമായ മറ്റൊരു കാലം.
∙ ഓപറേഷന്‍ ഡബിള്‍ ബാരല്‍
ലഹരി മാഫിയയെ നിയമത്തിന്റെ വഴിക്ക് ഡ്യൂട്ടെര്‍ട്ട് നേരിടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ദാവോയിലെ പഴയ മേയറില്‍നിന്ന് അണുവിട മാറാന്‍ തയാറായിരുന്നില്ല പ്രസിഡന്റ് ഡ്യൂട്ടെര്‍ട്. ആറുമാസത്തിനുള്ളില്‍ ലഹരി മാഫിയയെ ഇല്ലാതാക്കുമെന്നും ആയിരക്കണക്കിന് ക്രിമിനലുകളെ കൊന്നൊടുക്കുമെന്നും പ്രഖ്യാപിച്ച ഡ്യൂട്ടെര്‍ട് അധികാരത്തിലേറിയ ഉടന്‍ പണി തുടങ്ങി. ഓപറേഷന്‍ ഡബിള്‍ ബാരല്‍ എന്ന പേരിലായിരുന്നു ലഹരിക്കെതിരെ ‘നടപടി’. പിന്നാലെയാണ് ഫിലിപ്പീൻസിലെ ഓടകളിലും മാലിന്യക്കൂമ്പാരത്തിലും പാലത്തിനടിയിലും മൃതദേഹങ്ങള്‍ കണ്ടുതുടങ്ങിയത്.
‘ഞാന്‍ ലഹരിക്കച്ചവടക്കാരനാണ്/ ലഹരി ഉപയോഗിക്കുന്നവനാണ്, എന്നെപ്പോലെ ആകരുത്’ എന്നെഴുതിയ കാര്‍ഡ് ബോര്‍ഡുകളും മൃതശരീരങ്ങള്‍ക്ക് അടുത്തുണ്ടാകും. വിചാരണയോ ചോദ്യം ചെയ്യലോ ഇല്ലാതെ മനുഷ്യനെ കശാപ്പുചെയ്യുകയായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ കീഴില്‍ പൊലീസ്. പൊലീസിനെ കൂടാതെ വിജിലന്റ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു സംഘവും ഈ ക്രൂരകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നു. അതുകൂടാതെ ഡ്യൂട്ടേര്‍ട്ടിന്റെ ‘മരണദൂതന്മാരും’. ഈ രണ്ട് അനൗദ്യോഗിക സംഘങ്ങളിലും പൊലീസുകാര്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പിന്നീട് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ ഐസിസിക്ക് ഇതു സംബന്ധിച്ച് മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഒരു മാസത്തിനിടെ ആയിരത്തിലേറെപ്പേര്‍ കൊല ചെയ്യപ്പെട്ടു. നഗരമേഖലകളിലെ ദരിദ്രരായ പുരുഷന്മാരാണ് ഇരകളില്‍ ഭൂരിഭാഗവും എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലഹരി മാഫിയയെയും കച്ചവടക്കാരെയും ലക്ഷ്യമിടുന്നതു കൂടാതെ ലഹരിക്ക് അടിമയായവരെയും ഇല്ലാതാക്കുന്ന വിചിത്ര നയമായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റേത്. ലഹരിക്കുരുക്കില്‍ പെട്ടവര്‍ക്ക് തിരിച്ചുവരവിനും കീഴടങ്ങാന്‍ തയാറായവര്‍ക്ക് അതിനും അവസരം നല്‍കണമെന്ന് ഓപറേഷന്‍ ഡബിള്‍ ബാരലിന്റെ ചട്ടങ്ങളില്‍ പറയുന്നുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെയും സംഘത്തിന്റെയും നീക്കം.
ലഹരിക്കെതിരായ ‘യുദ്ധത്തില്‍’ ഫിലിപ്പീന്‍സില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ 2016 മുതല്‍ 2019 വരെ ഫിലിപ്പീന്‍സില്‍ 12,000 മുതല്‍ 30,000 പേരെ വരെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ഐസിസി രേഖകളില്‍ പറയുന്നത്. അതേസമയം, ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ രേഖകളില്‍ ഇത് 6000 മാത്രമാണ്. പൊലീസ് നേരിട്ട് പങ്കെടുത്ത കൊലപാതകങ്ങളുടെ കണക്ക് മാത്രമാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. അതിനിടെ, കൊല്ലപ്പെട്ടവരുടെ എണ്ണം 27,000ത്തില്‍ അധികമായിരിക്കാമെന്നാണ് ഫിലിപ്പീന്‍സ് മനുഷ്യാവകാശ സംഘടന 2018ല്‍ അഭിപ്രായപ്പെട്ടത്.
ഡ്യൂട്ടെര്‍ട്ടും മരണ ദൂതന്മാരും ദാവോയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം വേറെയും കണക്കാക്കേണ്ടതുണ്ട്. ആളുകളെ കൊല്ലുന്നതിന് പൊലീസുകാര്‍ക്ക് പ്രത്യേക പ്രതിഫലം ലഭിച്ചിരുന്നതായി ചില പൊലീസുകാര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു. ഓരോ കേസിനും 200 ഡോളര്‍ പ്രതിഫലം നല്‍കിയിരുന്നുവെന്ന് ഫിലിപ്പീന്‍സിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ഡ്യൂട്ടെര്‍ട്ടിന്റെ കൂട്ടക്കൊലകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് റോയിട്ടേഴ്സിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു. പ്രസിഡന്റ് പക്ഷേ അതിലൊന്നും കുലുങ്ങിയില്ല; ആറുമാസം പൂര്‍ത്തിയായിട്ടും ഇനിയും ഒരുപാടു പേരെ കൊല്ലാനുണ്ടെന്ന് പറഞ്ഞ് ഓപറേഷന്‍ ഡബിള്‍ ബാരല്‍ നീട്ടുകയാണ് ഡ്യൂട്ടെര്‍ട് ചെയ്തത്.
∙ ഇരകളിൽ കുട്ടികളും രാഷ്ട്രീയ എതിരാളികളും
കുഞ്ഞുങ്ങളെയും ഡ്യൂട്ടെര്‍ട്ട് സര്‍ക്കാര്‍ വെറുതെവിട്ടിരുന്നില്ല. 2020 വരെ 130 കുട്ടികള്‍ കൂട്ടക്കൊലയ്ക്ക് ഇരയായതായി ഫിലിപ്പീന്‍സ് ചില്‍ഡ്രന്‍സ് ലീഗല്‍ റൈറ്റ്സ് ആന്‍ഡ് ഡവലപ്മെന്റ് സെന്റര്‍ (സിഎല്‍ആര്‍ഡിസി) പറയുന്നു. 3 മുതല്‍ 17 വയസ്സുവരെ പ്രായമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതുകൂടാതെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാവുന്ന കുറഞ്ഞ പ്രായം 15ല്‍നിന്ന് 9 ആക്കി കുറയ്ക്കാനുള്ള നിയമം കൊണ്ടുവരാന്‍ ഡ്യൂട്ടെര്‍ട് ശ്രമം നടത്തിയെങ്കിലും ഭാഗ്യവശാലെന്നു പറയേണ്ടി വരും, അതു പരാജയപ്പെട്ടു.
ലഹരിക്കെതിരെയുള്ള യുദ്ധത്തിന്റെ മറവില്‍ രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കാനും ഡ്യൂട്ടെര്‍ട് മറന്നില്ല. അദ്ദേഹത്തിന്റെ നടപടികളെ ശക്തമായി എതിര്‍ത്തിരുന്ന വാര്‍ത്താ വെബ്സൈറ്റായ റാപ്ലറിനും അതിന്റെ സഹസ്ഥാപക മരിയ റെസയ്ക്കും എതിരെ ഡ്യൂട്ടേര്‍ട്ട് വലിയ ആക്രമണംതന്നെ നടത്തി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ‘റാപ്ലര്‍’ പൂട്ടാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ റാപ്ലര്‍ പിന്നീട് ശക്തമായി തിരിച്ചുവന്നെന്നു മാത്രമല്ല, റെസയ്ക്ക് സമാധാനത്തിന്റെ നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തെന്നത് മറ്റൊരു കാര്യം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട സെനറ്റര്‍ ലൈല ഡെ ലിമയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചതാണ് മറ്റൊരു സംഭവം. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട വ്യക്തിക്കുവേണ്ടി പ്രാര്‍ഥിച്ചു എന്ന ‘കുറ്റത്തിന്’ വൈദികനായ ഫ്ലാവി വിലാനുയേവയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡ്യൂട്ടേര്‍ട് ഭരണകൂടത്തിന് മടിയുണ്ടായിരുന്നില്ല.
‘മനുഷ്യാവകാശത്തെ കുറിച്ച് മറന്നേക്കൂ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍, മേയറായിരിക്കുമ്പോള്‍ എന്താണോ ചെയ്തത്. അതു തന്നെ ചെയ്യും. ലഹരി വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കൊല്ലും. ക്രിമിനലുകളെ കൊന്ന് മനില ബേ കടല്‍ത്തീരത്തെ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കും’- തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ ഡ്യൂട്ടെര്‍ട് പാലിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും രാജ്യത്തെ ജനസമ്മതിയില്‍ കാര്യമായ കുറവുണ്ടാകാത്തത് ഡ്യുട്ടെര്‍ട്ടിന് കൂട്ടക്കൊലകളെ ന്യായീകരിക്കാനുള്ള കാരണമായി മാറി. 2016ല്‍ 86 ശതമാനമായിരുന്നു ഡ്യൂട്ടെര്‍ട്ടിനുള്ള ജനപ്രീതിയെങ്കില്‍ 2022ല്‍ അത് 73 ശതമാനത്തിലേക്ക് മാത്രമാണ് താഴ്ന്നതെന്ന് പള്‍സ് ഏഷ്യ സര്‍വേയുടെ കണക്കുകളിൽ വ്യക്തമായിരുന്നു.
∙ കിഴക്കിന്റെ ഡോണള്‍ഡ് ട്രംപ്... വാവിട്ട വാക്കുകള്‍
കിഴക്കിന്റെ ഡോണള്‍ഡ് ട്രംപ് എന്നായിരുന്നു ഫിലിപ്പീന്‍സ് പ്രസിഡന്റായിരിക്കുമ്പോള്‍ ഡ്യൂട്ടെര്‍ട്ടിന് കിട്ടിയ വിളിപ്പേര്. ട്രംപിനെപ്പോലെ മുന്‍പിന്‍ നോക്കാതെയും, മനുഷ്യത്വത്തെ പടിക്കുപുറത്തു നിര്‍ത്തിയുമുള്ള തീരുമാനങ്ങളാകാം ഈ സാമ്യത്തിലേക്ക് നയിച്ചത്. വായില്‍തോന്നിയത് വിളിച്ചുപറയുന്നതിലും വഷളത്തരം വിളമ്പുന്നതിലും പല തവണ വിവാദത്തില്‍പ്പെട്ടിട്ടുണ്ട് ഡ്യൂട്ടെര്‍ട്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കേട്ടാലയറയ്ക്കുന്ന തെറി വിളിച്ച് വിവാദത്തിലാകുകയും ഒടുവില്‍ മാപ്പുപറയുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍സിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒബാമ പ്രസംഗിച്ചാല്‍ കേള്‍ക്കാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞായിരുന്നു ഒരു രാഷ്ട്രനേതാവ് പറയാന്‍ പാടില്ലാത്ത ചില വാക്കുകള്‍ ഒബാമയ്ക്കുനേരെ ഡ്യൂട്ടെര്‍ട് പ്രയോഗിച്ചത്.
ഫിലിപ്പീന്‍സില്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ചെയ്തതുപോലെയാണെന്ന് പറഞ്ഞ് അഭിമാനിക്കുകയും ചെയ്തു ഡ്യൂട്ടെര്‍ട്. ‘ഹിറ്റ്ലര്‍ ജൂതരെ കൂട്ടക്കൊല ചെയ്തതു പോലെ, ഫിലിപ്പീന്‍സിലെ 30 ലക്ഷത്തോളം ലഹരി വില്‍പനക്കാരെയും ലഹരി ഉപയോഗിക്കുന്നവരെയും കൊന്നൊടുക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാന്‍ ഹിറ്റ്ലറുടെ കസിന്‍ ആണെന്നു പലരും പറയാറുണ്ട്. ജര്‍മനിക്കു ഹിറ്റ്ലര്‍ ഉണ്ടായിരുന്നെങ്കില്‍, ഫിലിപ്പീന്‍സിനും ഉണ്ടാകും’- എന്നായിരുന്നു പരാമര്‍ശം. ഇതും വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തി. സ്ത്രീവിരുദ്ധതയായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ മറ്റൊരു മുഖം. വേദിയില്‍വച്ച് സഹപ്രവര്‍ത്തകയെ ബലമായി ചുണ്ടിൽ ചുംബിച്ചതിനുമുതല്‍ ബലാത്സംഗതമാശകള്‍ക്കു വരെ ഡ്യൂട്ടെര്‍ട് അനുയായികള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. 1989ല്‍ കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകയെ ‘കൊലപ്പെടുത്തുന്നതിനു മുൻപ് ബലാത്സംഗം ചെയ്യാനായില്ലെന്ന്’ ‘തമാശ’ പറയാനാകുംവിധം ക്രൂരമായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ ചിന്തകള്‍.
∙ ഡ്യൂട്ടെര്‍ട്ടിനു ശിക്ഷ കിട്ടുമോ?
2018ലാണ് ഡ്യൂട്ടെര്‍ട്ടിനെതിരെ ഐസിസി അന്വേഷണം ആരംഭിച്ചത്. 2021ല്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും 2023ല്‍ വീണ്ടും തുടങ്ങി. ഐസിസി നടപടികള്‍ അംഗീകരിക്കില്ലെന്നായിരുന്നു 2022ല്‍ ഫിലിപ്പീന്‍സില്‍ മാര്‍ക്കോസ് ജൂനിയറിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ ആദ്യകാലത്തെ നിലപാട്. എന്നാല്‍ വൈസ് പ്രസിഡന്റും ഡ്യൂട്ടെര്‍ട്ടിന്റെ മകളുമായ സാറ ഡ്യൂട്ടെര്‍ട്ടുമായുള്ള സഖ്യത്തില്‍ വിള്ളലുണ്ടായതോടെ ഈ നിലപാട് മാര്‍ക്കോസ് ജൂനിയര്‍ മയപ്പെടുത്തിയിട്ടുണ്ട്.
ഐസിസി അറസ്റ്റ് ചെയ്ത നടപടി ഡ്യൂട്ടെര്‍ട്ടിന് നിയമപരമായി ചോദ്യം ചെയ്യാനാകും. കൂട്ടക്കൊലകള്‍ ഐസിസി അന്വേഷിച്ചു തുടങ്ങിയതോടെ 2019ല്‍ ഫിലിപ്പീന്‍സിനെ ഡ്യൂട്ടെര്‍ട്ട് ഐസിസിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. എങ്കിലും ഒരു രാജ്യം ഐസിസിയുടെ ഭാഗമായിരുന്ന കാലത്തെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരം ഉപയോഗിച്ചായിരുന്നു ഐസിസി നടപടി. അറസ്റ്റോടു കൂടി ഡ്യൂട്ടെര്‍ട്ടിന് കടുത്ത ശിക്ഷ ഉറപ്പായെന്ന് പറയാനാവില്ലെങ്കിലും രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അധികാരം ലോകത്തിനു ബോധ്യപ്പെട്ട ഒടുവിലത്തെ ഉദാഹരണമായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ അറസ്റ്റ്. അതേസമയം, യുദ്ധക്കുറ്റം ചെയ്തുവെന്ന് ഐസിസിക്ക് മുന്നില്‍ പരാതി നിലനില്‍ക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമെതിരെ ഇങ്ങനെയൊരു അറസ്റ്റു വാറന്റുണ്ടാകുമോ എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. അതിനുള്ള സാധ്യത ഇല്ല എന്നു തന്നെയാണ് ഉത്തരം.