2016ലെ ചുട്ടുപഴുത്ത ക്യൂബൻ പകലുകളിലൊന്നായിരുന്നു അത്. മഹ്മൂദ് സ്‌ലാഹിയെ അടച്ചിട്ടിരിക്കുന്ന തടവറയുടെ കിളിവാതിൽ നേർത്ത ശബ്ദത്തോടെ തുറന്നു. അതിലൂടെയാണ് അയാൾക്ക് എന്നും ഭക്ഷണം നൽകാറുള്ളത്. ഭക്ഷണസമയത്തുനിന്നു മാറി പതിവില്ലാതെ ആ വാതിൽ തുറന്നതു കണ്ട് മഹ്മൂദ് വെളിച്ചത്തിനു നേരെ തലയുർത്തി. പുതുതായി വന്ന വനിതാ ജയിൽ ഓഫിസറുടെ ശബ്ദം കേട്ടു. ‘മഹ്‍മൂദ്, അറിഞ്ഞോ. നിങ്ങൾ മോചിതനാവുകയാണ്, വീട്ടിലേക്ക് പോവുകയാണ്..’. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ മഹ്മൂദ് നിന്നു. പിന്നെ പറഞ്ഞു. ‘ഇല്ല, ഞാനറിഞ്ഞില്ല, എന്നോടാരും പറ‍ഞ്ഞില്ല’. ആ വനിതാ ഓഫിസർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു– ‘അതെ, നിങ്ങൾ വീട്ടിലേക്കു പോവുകയാണ്’. ഒറ്റയടിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ മഹ്മൂദിനായില്ല. കാരണം അത്രയേറെ കുപ്രസിദ്ധമാണ് ആ തടവറ. അവിടെ പലരോടും വീട്ടിലേക്ക് അയയ്ക്കുകയാണെന്നു പറയുന്നത് നേരത്തേയും കേട്ടിട്ടുള്ളതാണ്. അപ്പറഞ്ഞ പലരും ഇപ്പോഴും ജയിലിലുണ്ടുതാനും. മഹ്മൂദിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. 2016 ഒക്ടോബർ 16ന് അദ്ദേഹം ജയിൽ മോചിതനായി. നീണ്ട 15 വർഷങ്ങൾക്കു ശേഷം. ‘ചൊവ്വാ ഗ്രഹത്തിലേക്ക് പോകുകയാണ് ഞാനെന്നാണ് മോചനത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം കരുതിയത്’ എന്നായിരുന്നു പിന്നീട് ആ നിമിഷത്തെപ്പറ്റി മഹ്മൂദ് പറഞ്ഞത്. കാരണം, ആ തടവറയിൽനിന്നു പുറത്തേക്കുള്ള യാത്രയെന്നു പറഞ്ഞാൽ ശരിക്കും ചൊവ്വായാത്ര പോലെ ദുഷ്കരമായിരുന്നു. ക്രൂരതയ്ക്ക് അത്രയേറെ പേരു കേട്ടതായിരുന്നു ആ തടവറ– ഗ്വാണ്ടനാമോ ബേ പ്രിസൻ. പല ബ്ലോക്കുകളായിട്ടായിരുന്നു ആ ജയിൽ. ഓരോ ബ്ലോക്കിലും ഓരോ ക്യാംപുകളുടെ പേരിട്ടായിരുന്നു തടവറകൾ. ‘ഹോട്ടൽ’ എന്നു പേരിട്ട ബ്ലോക്കിലെ ‘ക്യാംപ് സാക്ക്സി’ലായിരുന്നു മഹ്മൂദ്. 1970ൽ ആഫ്രിക്കൻ രാജ്യമായ മൗറിട്ടാനിയയിൽ ജനിച്ച മഹ്മൂദ് 2001ൽ മുപ്പത്തിയൊന്നാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് സ്വന്തം രാജ്യത്തുനിന്ന് യുഎസിന്റെ ആവശ്യപ്രകാരം ജോർദാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാറ്റി. ഒടുവിൽ 2002ൽ ഗ്വാണ്ടനാമോയിലേക്കും. 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക ആരംഭിച്ച വൻ ഭീകര വേട്ടയിലാണ് മഹ്മൂദും അറസ്റ്റിലായത്. അൽ–ഖായിദ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കാനഡയിൽ എന്‍ജിനീയറായിരുന്ന മഹ്മൂദ് നേരത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2016ലെ ചുട്ടുപഴുത്ത ക്യൂബൻ പകലുകളിലൊന്നായിരുന്നു അത്. മഹ്മൂദ് സ്‌ലാഹിയെ അടച്ചിട്ടിരിക്കുന്ന തടവറയുടെ കിളിവാതിൽ നേർത്ത ശബ്ദത്തോടെ തുറന്നു. അതിലൂടെയാണ് അയാൾക്ക് എന്നും ഭക്ഷണം നൽകാറുള്ളത്. ഭക്ഷണസമയത്തുനിന്നു മാറി പതിവില്ലാതെ ആ വാതിൽ തുറന്നതു കണ്ട് മഹ്മൂദ് വെളിച്ചത്തിനു നേരെ തലയുർത്തി. പുതുതായി വന്ന വനിതാ ജയിൽ ഓഫിസറുടെ ശബ്ദം കേട്ടു. ‘മഹ്‍മൂദ്, അറിഞ്ഞോ. നിങ്ങൾ മോചിതനാവുകയാണ്, വീട്ടിലേക്ക് പോവുകയാണ്..’. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ മഹ്മൂദ് നിന്നു. പിന്നെ പറഞ്ഞു. ‘ഇല്ല, ഞാനറിഞ്ഞില്ല, എന്നോടാരും പറ‍ഞ്ഞില്ല’.
ആ വനിതാ ഓഫിസർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു– ‘അതെ, നിങ്ങൾ വീട്ടിലേക്കു പോവുകയാണ്’.

ഒറ്റയടിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ മഹ്മൂദിനായില്ല. കാരണം അത്രയേറെ കുപ്രസിദ്ധമാണ് ആ തടവറ. അവിടെ പലരോടും വീട്ടിലേക്ക് അയയ്ക്കുകയാണെന്നു പറയുന്നത് നേരത്തേയും കേട്ടിട്ടുള്ളതാണ്. അപ്പറഞ്ഞ പലരും ഇപ്പോഴും ജയിലിലുണ്ടുതാനും. മഹ്മൂദിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. 2016 ഒക്ടോബർ 16ന് അദ്ദേഹം ജയിൽ മോചിതനായി. നീണ്ട 15 വർഷങ്ങൾക്കു ശേഷം. ‘ചൊവ്വാ ഗ്രഹത്തിലേക്ക് പോകുകയാണ് ഞാനെന്നാണ് മോചനത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം കരുതിയത്’ എന്നായിരുന്നു പിന്നീട് ആ നിമിഷത്തെപ്പറ്റി മഹ്മൂദ് പറഞ്ഞത്. കാരണം, ആ തടവറയിൽനിന്നു പുറത്തേക്കുള്ള യാത്രയെന്നു പറഞ്ഞാൽ ശരിക്കും ചൊവ്വായാത്ര പോലെ ദുഷ്കരമായിരുന്നു. ക്രൂരതയ്ക്ക് അത്രയേറെ പേരു കേട്ടതായിരുന്നു ആ തടവറ– ഗ്വാണ്ടനാമോ ബേ പ്രിസൻ.

ADVERTISEMENT

പല ബ്ലോക്കുകളായിട്ടായിരുന്നു ആ ജയിൽ. ഓരോ ബ്ലോക്കിലും ഓരോ ക്യാംപുകളുടെ പേരിട്ടായിരുന്നു തടവറകൾ. ‘ഹോട്ടൽ’ എന്നു പേരിട്ട ബ്ലോക്കിലെ ‘ക്യാംപ് സാക്ക്സി’ലായിരുന്നു മഹ്മൂദ്. 1970ൽ ആഫ്രിക്കൻ രാജ്യമായ മൗറിട്ടാനിയയിൽ ജനിച്ച മഹ്മൂദ് 2001ൽ മുപ്പത്തിയൊന്നാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് സ്വന്തം രാജ്യത്തുനിന്ന് യുഎസിന്റെ ആവശ്യപ്രകാരം ജോർദാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാറ്റി. ഒടുവിൽ 2002ൽ ഗ്വാണ്ടനാമോയിലേക്കും. 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക ആരംഭിച്ച വൻ ഭീകര വേട്ടയിലാണ് മഹ്മൂദും അറസ്റ്റിലായത്. അൽ–ഖായിദ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കാനഡയിൽ എന്‍ജിനീയറായിരുന്ന മഹ്മൂദ് നേരത്തേ അൽ–ഖായിദ ബന്ധത്തിന്റെ പേരിൽ കനേഡിയൻ സുരക്ഷാ ഏജൻസിയുടെയും അന്വേഷണത്തിനു വിധേയനായിരുന്നു. കാനഡയിലെ ഒരു ബോംബാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അത്. എന്നാൽ അന്ന് തെളിവുകളില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു.

ഗ്വാണ്ടനാമോയിൽ അതിക്രൂരമായ മർദനത്തിനും കൊടിയ പീഡനത്തിനുമാണ് മഹ്മൂദ് വിധേയനായത്. എന്നാൽ ഒന്നര പതിറ്റാണ്ടിനു ശേഷം മോചിതനാവുമ്പോൾ മഹ്‌മൂദിനെതിരെ ഒരു കേസും നിലവിലുണ്ടായിരുന്നില്ല. യാതൊരു കുറ്റവും ചെയ്യാതെ 15 വർഷം ജയിലിൽ! അതിനിടെ 2010ൽ മഹ്മൂദിനെ വിട്ടയയ്ക്കണമെന്ന് യുഎസ് കോടതികളിലൊന്ന് നിർദേശിച്ചെങ്കിലും സര്‍ക്കാർ അപ്പീൽ പോയി മോചനം പിന്നെയും നീട്ടി. ജയിലിൽനിന്നിറങ്ങിയ മഹ്മൂദ് തന്റെ ജീവിതം പുസ്തകമാക്കി. ‘ഗ്വാണ്ടനാമോ ഡയറി’ എന്ന ആ പുസ്തകം ഇന്റർനാഷനൽ ബെസ്റ്റ് സെല്ലറായി. ഗ്വാണ്ടനാമോ ജീവിതം ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ച ആ പുസ്തകം പിന്നീട് ‘ദ് മൗറിട്ടേനിയൻ’ എന്ന പേരിൽ 2021ൽ സിനിമയുമായി.

മഹ്‌മൂദ് സ്‌ലാഹി (Photo by STRINGER / AFP)
ADVERTISEMENT

വർഷങ്ങളിത്രയായി, ഗ്വാണ്ടനാമോ എന്ന പേര് ഇന്നും പേടിസ്വപ്നമായിത്തന്നെ തുടരുന്നു. രണ്ടാമതും ഡോണൾഡ് ട്രംപ് യുഎസിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ആ പേര് നാം പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കുന്നു. എന്താണ് ഗ്വാണ്ടനാമോ ബേ പ്രിസന്റെ പ്രത്യേകത? എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ക്രൂരവും നിഗൂഢവുമായ ആ ജയിലിന്റെ പേര് വീണ്ടും വാർത്തകളിൽ നിറയുന്നത്? എന്താണ് ട്രംപിന് ആ തടവറകളുമായുള്ള ബന്ധം?

∙ ടാറ്റുവും തെറ്റ്!

ADVERTISEMENT

ഇഷ്ടപ്പെട്ട കായികതാരത്തിന്റെ ടാറ്റു ശരീരത്തിൽ ആലേഖനം ചെയ്തതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നാലോ? അങ്ങനെയൊന്നു കേട്ടുകേൾവി പോലുമില്ലെന്ന് പറയാൻ വരട്ടെ, യുഎസിലേക്ക് കുടിയേറിയ വെനസ്വേല പൗരനായ 23കാരൻ ലൂയി കാസ്റ്റിലോ ഗ്വാണ്ടനാമോയിലെ തടവറയിലേക്ക് എത്തിയത് ഒരു ടാറ്റു കാരണമാണ്. പ്രശസ്ത ബാസ്കറ്റ്ബോൾ താരം മൈക്കൽ ജോർദാന്റെ ടാറ്റു ശരീരത്തിൽ പച്ചകുത്തിയെന്ന ഒറ്റക്കാരണത്താൽ. ഇതെവിടുത്തെ നിയമം എന്നാണോ? ഇതാണ് ട്രംപിന്റെ അമേരിക്കയിലെ പുതിയ നിയമം.

2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെയാണ് ഗ്വാണ്ടനാമോ ലോകത്തിനു മുന്നിൽ കുപ്രസിദ്ധമായിത്തീരുന്നത്. സർവ സുരക്ഷാ കവചങ്ങളും ഭേദിച്ച് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടത് ഇന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ പരാജയങ്ങളിൽ ഒന്നാണ്.

ലൂയി കാസ്റ്റിലോ മാത്രമല്ല ഇരുപത്തിയഞ്ചുകാരനായ ജോവാൻ ബാസ്റ്റിഡാസും ടാറ്റുവിന്റെ ഇരയാണ്. ക്രിമിനൽ റെക്കോർഡുകൾ ഒന്നുംതന്നെ ഇല്ലാത്ത തന്റെ മകനെ ട്രംപ് ഭരണകൂടം ഗ്വാണ്ടനാമോയിലെ തടങ്കൽ പാളയത്തിലേക്ക് അയച്ചത് ശരീരത്തിൽ പച്ചകുത്തിയ നക്ഷത്രങ്ങളും കുടുംബാംഗങ്ങളുടെ പേരും കാരണമാണെന്നാണ് വെനസ്വലേ സ്വദേശിയായ പെഗ്ഗി പാസ് മാധ്യമങ്ങളോട് പറഞ്ഞത്. വെനസ്വേലയിൽനിന്നുള്ള ഭീകരസംഘടനയെന്ന് യുഎസ് മുദ്രകുത്തിയിട്ടുള്ള ‘ട്രെൻ ദെ അരാഗ്വാ’ എന്ന സംഘത്തിൽപ്പെട്ടവരാണെന്ന് ആരോപിച്ചാണ് ട്രംപ് ഇത്തരം ടാറ്റൂ ചെയ്തവരെ ഗ്വാണ്ടനാമോയിലേക്ക് അയച്ചത്. ശരീരത്തിൽ കുത്തിയിരിക്കുന്ന പല തരത്തിലുള്ള ടാറ്റൂവും ഈ ക്രിമിനൽ സംഘത്തിൽപ്പെട്ടവരെ തിരിച്ചറിയാനുള്ള അടയാളമാണത്രേ.

ബൊളീവിയയിൽ ‘ട്രെൻ ദെ അരാഗ്വ’ പ്രവർത്തകരെ പാർപ്പിച്ചിരുന്ന ജയിൽ പിടിച്ചെടുക്കാനെത്തിയ പൊലീസിനെ കളിയാക്കുന്ന വനിത. സുഖവാസ കേന്ദ്രം പോലെ ട്രെൻ ദെ അരാഗ്വ പ്രവർത്തകർ ഉപയോഗിച്ചിരുന്ന ജയിലാണ് അധികൃതർ 2023ൽ പിടിച്ചെടുത്തത് (Photo by YURI CORTEZ / AFP)

ഇവർ മാത്രമല്ല യുഎസിലേക്ക് അനധികൃതമായി കുടിയേറിയ 178 വെനസ്വേല പൗരന്മാരെ ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുകയും പിന്നീട് അവിടെനിന്ന് സ്വന്തം രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്തത് ലോകം കണ്ടു. ഇവരിൽ 126 പേർ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ബാക്കി 51 പേരുടെ മേൽ യാതൊരു വിധ ക്രിമിനൽ കേസുകളുമില്ലെന്ന് ഡിപാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് തന്നെ സിഎൻഎന്നിനോട് പറഞ്ഞത് ലോകം കേട്ടു. എന്നിട്ടും അവർ ജയിലറകളിലേക്ക് അയയ്ക്കപ്പെട്ടു. ഗ്വാണ്ടനാമോയിൽ ഇനിയും 30,000ത്തോളം പേർക്ക് കൂടി താമസ സൗകര്യമൊരുക്കണമെന്ന് ട്രംപ് പറഞ്ഞപ്പോൾ, അനധികൃത കുടിയേറ്റക്കാരുമായി യുഎസിന്റെ ആദ്യ സൈനിക വിമാനം അവിടെ ലാൻഡ് ചെയ്തപ്പോൾ ലോകം ഞെട്ടിത്തരിച്ചതിനും കാരണമുണ്ട്. അതിനു മുൻപ് ഗ്വാണ്ടനാമോ ജയിലിന്റെ ചരിത്രം ഒന്നറിയണം.

∙ എവിടെയാണീ ഗ്വാണ്ടനാമോ?

1494ലാണ് പര്യവേക്ഷകൻ ക്രിസ്റ്റഫർ കോളംബസ് ക്യൂബയുടെ തെക്കു കിഴക്കൻ അതിർത്തിയിൽ ഉൾക്കടലിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഗ്വാണ്ടനാമോ എന്ന പ്രദേശം കണ്ടെത്തുന്നത്. തദ്ദേശീയരുടെ ഭാഷയിൽ രണ്ടു നദികൾക്കിടയിലുള്ള പ്രദേശം എന്ന് അർഥം വരുന്നതായിരുന്നു ഗ്വാണ്ടനാമോ എന്ന പേര്. വൈകാതെ സ്പെയിൻ ഈ പ്രദേശത്തെ തങ്ങളുടെ കോളനിയാക്കി മാറ്റി. അക്കാലത്ത് തങ്ങളുടെ പ്രധാന താവളമായി ക്യൂബയെ കണ്ട സ്പെയിൻ, സ്വർണവും മറ്റു വിലപിടിപ്പുള്ള പലതും ക്യൂബയിൽനിന്ന് കടത്തി. തുടക്കത്തിൽ, ക്യൂബയിലെ തദ്ദേശീയ ജനതയെയാണ് സ്വർണം ഖനനം ചെയ്യാനും കൃഷി ചെയ്യാനുമെല്ലാം സ്പെയിന്‍‌ ഉപയോഗപ്പെടുത്തിയത്. എന്നാൽ രോഗങ്ങൾ, അടിമപ്പണി, പീഡനം എന്നിവ കാരണം തദ്ദേശീയ ജനസംഖ്യ അതിവേഗം കുറഞ്ഞതോടെ സ്പെയിൻ ആഫ്രിക്കയിൽ നിന്ന് അടിമകളെ കൊണ്ടുവരാൻ തുടങ്ങി.

ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക താവളം. 1962ലെ ചിത്രം (Photo by JENO PAPP / MTI / AFP)

1898ലെ സ്പെയിൻ– അമേരിക്കൻ യുദ്ധത്തിനു പിന്നാലെ ക്യൂബയിൽനിന്ന് ഗ്വാണ്ടനാമോ യുഎസ് കൈവശപ്പെടുത്തി. 120 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയിൽ പടർന്നു കിടക്കുന്ന ഈ പ്രദേശം നാവികതാവളത്തിനു വേണ്ടി പാട്ടത്തിനെടുക്കുന്ന കരാറിൽ അമേരിക്കയും ക്യൂബയും 1903ൽ ഒപ്പുവച്ചു. 1934ൽ ഇതു സ്ഥിരപ്പാട്ടമായതോടെ പ്രദേശം അമേരിക്കയുടെ കയ്യിലായി. ക്യൂബൻ വിപ്ലവത്തിനുശേഷം അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് ഭരണകൂടം ക്യൂബൻ മണ്ണിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിനെതിരെ വലിയ എതിർപ്പ് ഉന്നയിച്ചെങ്കിലും താവളം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു യുഎസ്. ഫ്ലോറിഡ ആസ്ഥാനമായ യുഎസിന്റെ ദക്ഷിണ നാവിക കമാൻഡിന്റെ ഭാഗമാണ് ഈ സൈനികതാവളം. വ്യോമ, നാവികസേന ഉൾപ്പെടെ എല്ലാ വിഭാഗത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട സൈനികരാണ് ഇവിടെ കാവലായുള്ളത്.

2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെയാണ് ഗ്വാണ്ടനാമോ ലോകത്തിനു മുന്നിൽ കുപ്രസിദ്ധമായിത്തീരുന്നത്. സർവ സുരക്ഷാ കവചങ്ങളും ഭേദിച്ച് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടത് ഇന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ പരാജയങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ആക്രമണത്തിനു പിന്നിലുള്ളവരോട് ക്ഷമിക്കാൻ ഒരുതരത്തിലും അമേരിക്ക തയാറായിരുന്നില്ല. നിങ്ങള്‍ക്ക് രാജ്യത്തെ വലിയ കെട്ടിടങ്ങളുടെ അടിത്തറ തകർക്കാം പക്ഷേ അമേരിക്കയുടെ അടിത്തറ തകർക്കാനാകില്ലെന്നു പറഞ്ഞായിരുന്നു അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ലോകവ്യാപക ഭീകരവേട്ടയ്ക്കു തുടക്കമിട്ടത്. അന്ന് ഭീകരർക്കെതിരായി അമേരിക്ക ആരംഭിച്ച തുറന്ന യുദ്ധത്തിൽ മറ്റൊരു കാര്യം കൂടി ഗാണ്ടനാമോയിൽ സ്ഥാപിക്കപ്പെട്ടു– ഒരു അതിസുരക്ഷാ ജയിൽ അഥവാ ഭീകരർക്കായുള്ള തടവറ. പിന്നീട് എന്താണ് ആ തടവറയിൽ സംഭവിച്ചത്? ലോകത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു അത്. അതേ തടവറയിലേക്ക് കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരണമെന്ന് ട്രംപ് പറയുമ്പോൾ ലോകം ആശങ്കപ്പെടുന്നതും അതുകൊണ്ടാണ്. ഇന്നും പേടിപ്പെടുത്തുന്ന ഗ്വാണ്ടനാമോയുടെ ചരിത്രമറിയാം, ക്ലിക്ക് ചെയ്തു കാണാം വിഡിയോ സ്റ്റോറി.

English Summary:

The World's Most Notorious Prison: A History of Guantanamo Bay and Its Significance in the Context of Trump's Actions Against Migrants | Video Explainer

Show comments