കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന  ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി.

റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്. 

ADVERTISEMENT

യുദ്ധവും രാഷ്ട്രീയ വിവാദങ്ങളും മാത്രമല്ല ബിസിനസും ഫാഷനും സംബന്ധിച്ച ലേഖനങ്ങളും വായിക്കാൻ ഏറെ പേർ ആഗ്രഹിക്കുന്നുണ്ട്. ഇതിനുള്ള തെളിവാണ് കഴിഞ്ഞ വാരം പ്രീമിയത്തിൽ നൽകിയ രണ്ടു ലേഖനങ്ങൾക്കു ലഭിച്ച വായന. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കുള്ള ധനസഹായ വായ്പ മുദ്രാ യോജനയെ കുറിച്ചുള്ള പ്രീമിയം ലേഖനത്തിനു മികച്ച സ്വീകാര്യത ലഭിച്ചു. മുദ്രാ വായ്പയിൽ കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളും എങ്ങനെ മുദ്രാ വായ്പ എടുക്കാം എന്നതടക്കമുള്ള വിവരങ്ങളാണ് ലേഖനത്തിൽ പ്രതിപാദിച്ചത്. അതേസമയം കേരളത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ കണ്ണ് 14, 18 കാരറ്റുകളിൽ കൂടുതലായി പതിയുന്നതിന്റെ കാരണം അന്വേഷിച്ച ലേഖനത്തിനും മികച്ച പ്രതികരണം ലഭിച്ചു. മാറിയ ഫാഷൻ ട്രെൻഡുകൾ തുറന്നുകാട്ടുന്ന ഈ ലേഖനം സ്വർണാഭരണ മേഖലയിൽ പ്രമുഖരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. 

പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...

സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വോളന്റിയർമാർ അണിനിരന്ന പരേഡിൽ മുതിർന്ന നേതാക്കൾക്കൊപ്പം അഭിവാദ്യം സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ (image credit: CPIMKerala/facebook)

പാർട്ടിയിൽ പിണറായി വിശ്വസ്തർ, യുവതലമുറ റിയാസിന്റെ അടുപ്പക്കാർ; ശശിയെയും കൈവിടില്ല; ഇനി നയിക്കാൻ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റന്മാരോ?

പൊതുവേ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അകത്ത് കടുത്ത വിമർശനങ്ങൾ ഉയരും. കൊല്ലം സമ്മേളനത്തിൽ അകത്ത് വിമർശനങ്ങൾ കുറവായിരുന്നു. എന്നാൽ പുറത്ത് മുതിർന്ന നേതാക്കളുടെ വിമർശനം ഉയർന്നു. പാർട്ടി നേതൃത്വം മാറുകയാണോ? പാർട്ടി സെക്രട്ടറിയെ ചുറ്റിപ്പറ്റി ഇക്കുറി അധികം ചർച്ചകൾ നടന്നില്ല. പകരം പാർട്ടി സംഹിതയിൽ ഇല്ലാത്ത പദവിയിലാണ് ചർച്ച. അടുത്ത തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി തന്നെയാണോ? നവ കേരള രേഖയിലൂടെ സിപിഎം നയം അടക്കം ചർച്ച ചെയ്ത കൊല്ലം സമ്മേളനം എന്തൊക്കെ മാറ്റങ്ങളിലേക്ക് നയിക്കും? തുടർന്ന് വായിക്കാം

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ‌ ഉൾപ്പെടെയുള്ളവരുടെ ചിത്രവുമായി ഡിഎംകെ പ്രവർത്തകർ. Photo: R Senthil Kumar/PTI

ഹിന്ദി പഠിപ്പിച്ച് തമിഴ്‌നാട് പിടിക്കാൻ ബിജെപി? കേന്ദ്രത്തിന്റെ ‘ത്രിഭാഷാ തന്ത്രം’ ഇങ്ങനെ; തേനീച്ചക്കൂടിന് കല്ലെറിയരുതെന്ന് സ്റ്റാലിനും

ADVERTISEMENT

എന്തൊക്കെ ചെയ്തിട്ടും കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നിലും പച്ചപിടിക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. അതിനിടെയാണ് ത്രിഭാഷ നയവുമായുള്ള കേന്ദ്രത്തിന്റെ വരവ്. തമിഴ്‌നാടാണെങ്കിൽ അതിനെതിരെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഹിന്ദി ‘അടിച്ചേൽപ്പിക്കാൻ’ കേന്ദ്രം ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് പറയുമ്പോൾ യഥാർഥത്തിൽ ത്രിഭാഷ നയ വിവാദം ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? എന്താണ് ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടുള്ള ത്രിഭാഷ വിവാദം? എന്തുകൊണ്ടാണ് തമിഴ്നാട്‌ ഇതിനെ എതിർക്കുന്നത്? വിവാദത്തിന്റെ ചരിത്രപരവും രാഷ്ട്രീയ–സാമൂഹികപരവുമായ കാരണങ്ങളിലൂടെ ഒരന്വേഷണം. തുടർന്ന് വായിക്കാം

വൈറ്റ് ഹൗസിൽ ചർച്ചയ്ക്കിടെ ഡോണൾഡ് ട്രംപും വൊളോഡിമിർ സെലെൻസ്കിയും ജെ.ഡി.വാൻസും REUTERS/Brian Snyder/File Photo

റഷ്യൻ കടവിൽ വള്ളം അടുപ്പിക്കുന്ന ട്രംപ്; കമ്യൂണിസത്തിൽ വിള്ളൽ വീഴ്ത്തിയ യുഎസ് തന്ത്രം; യൂറോപ്പിനും പോയി വിശ്വാസം

റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങിയ കാലം മുതൽ സ്വീകരിച്ച നയത്തിൽനിന്ന് പാടേ വ്യതിചലിക്കുകയാണ് യുഎസ്. റഷ്യൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് മൂന്നു വർഷവും യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറി. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് വാശി പിടിക്കാതെ, റഷ്യയോട് സന്ധി ചെയ്യണമെന്ന് യുക്രെയ്നോട് നിർദേശിക്കുകയാണ് ട്രംപ്. എന്താണ് ഈ മനംമാറ്റത്തിനു പിന്നിൽ? ഇത്രയുംനാള്‍ യുഎസിന്റെ വിദേശ നയത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നായ റഷ്യന്‍ വിരോധം എന്തു കൊണ്ടാണ്‌ ട്രംപ്‌ ഒറ്റയടിക്ക്‌ മാറ്റിയത്‌? എന്തൊക്കെയാകാം ഇതിന്റെ അനന്തരഫലങ്ങള്‍? വിലയിരുത്തുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ.കെ.എൻ.രാഘവൻ. തുടർന്ന് വായിക്കാം

2015ൽ പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന നരേന്ദ്ര മോദി (Photo: pmindia.gov.in)

 കേന്ദ്ര വായ്‌പ കിട്ടും 10 ലക്ഷം രൂപവരെ; കേരളത്തിന് പ്രിയം ‘കിഷോർ’; എങ്ങനെ നേടിയെടുക്കാം, ആർക്കെല്ലാം കിട്ടും?

ADVERTISEMENT

ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കു മൂലധന പിന്തുണ ഉറപ്പാക്കാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ 2015 ഏപ്രിൽ 8ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന. കേരളത്തിലും മുദ്രാ യോജനയ്ക്ക് ലഭിച്ചത് വൻ സ്വീകരണം. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തെ ഇതുവരെയുള്ള കണക്കുകൾ അത്ര ശോഭനമല്ല. കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? എവിടെയാണ് മുദ്രാ വായ്പ കിട്ടുക? എങ്ങനെ അത് നേടിയെടുക്കാം? ഏതെല്ലാം വിഭാഗത്തിലാണ് വായ്പ അനുവദിക്കുക? പലിശ എത്രയാണ്? തുടർന്ന് വായിക്കാം

Representative image by ABHISHEK KUMAR SAH/istockphoto)

വില കുറവ്, വാങ്ങാൻ വൻതിരക്ക്; 14, 18 കാരറ്റ് സ്വർണം പണയം വയ്ക്കാനാകുമോ? ലാഭം മാത്രമല്ല ഈ ട്രെൻഡിന് പിന്നിൽ; ‘916’ന് എന്തു പറ്റും?

എപ്പോൾ വേണമെങ്കിലും വിറ്റു കാശാക്കാം, വാങ്ങാനോ പണം കുറച്ചു മാത്രവും. സ്വർണവില റോക്കറ്റിലേറി കുതിക്കുമ്പോൾ സ്വർണാഭരണങ്ങൾ അണിയാൻ ആഗ്രഹമുള്ളവരുടെ കണ്ണ് എന്തുകൊണ്ടാണ് 14, 18 കാരറ്റുകളിൽ പതിയുന്നത്? കണ്ണുംപൂട്ടി ഇവ വാങ്ങാനാകുമോ, എന്തെല്ലാം ശ്രദ്ധിക്കണം? വിലക്കുറവ് മാത്രമാണോ കുറഞ്ഞ കാരറ്റിലേക്ക് ജനശ്രദ്ധ മാറാൻ കാരണം? ഇവയില്‍ സ്വർണത്തിന്റെ അളവ് എത്രത്തോളമുണ്ട്? എന്തൊക്കെയാണ് ഈ ആഭരണങ്ങളുടെ മേന്മകൾ? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ പ്രശ്നമുണ്ടോ? തുടർന്ന് വായിക്കാം

English Summary:

Top 5 Manorama Online Premium Stories: Must-Reads of the Week - March Third Week