‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ‍ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു. പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ‍ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും.

2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു.

ADVERTISEMENT

പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.

ബഹിരാകാശ നിലയത്തിലേക്കുള്ള ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ യാത്ര.

സ്റ്റാർലൈനർ പേടകത്തിൽ അഞ്ചാമത്തെ ഹീലിയം ചോർച്ചയും ത്രസ്റ്ററിൽ പ്രശ്നങ്ങളും കണ്ടെത്തിയതോടെയാണ് മടക്കയാത്ര അനിശ്ചിതത്വത്തിലായത്. പേടകത്തിന് മുന്നോട്ടു പോകാനുള്ള വേഗം നൽകാനായി ചെറിയ റോക്കറ്റ് എൻജിനു സമാനമായ ത്രസ്റ്ററുകളുണ്ട്. അവയുടെ പ്രവർത്തനത്തിനാവശ്യമായ ഇന്ധനവും (Propellant) പേടകത്തിലുണ്ടാകും. എന്നാൽ ഈ ഇന്ധനത്തെ ത്രസ്റ്ററിലേക്ക് തള്ളിവിടേണ്ടതുണ്ട്. അതിനായി ഇന്ധനത്തിനു തൊട്ടുമുകളിലായി ഹീലിയം നിറയ്ക്കും. ഹീലിയം എന്നാൽ ഒരു അലസ വാതകമാണ് (Non-reactive gas). അത് രാസപ്രവർത്തനങ്ങൾക്കൊന്നും നിൽക്കില്ല, എന്തിന്റെ കൂടെ വേണമെങ്കിലും ചേർക്കാം. ഈ ഹീലിയമാണ് ഇന്ധനത്തെ മുന്നോട്ടു തള്ളി ത്രസ്റ്ററിലേക്ക് എത്തിക്കുക.

ത്രസ്റ്റർ ആവശ്യത്തിന് ഇന്ധനമെടുത്ത് പേടകത്തെ മുന്നോട്ടോ ഇടത്തോട്ടോ വലത്തോട്ടോ മുകളിലോട്ടോ ഒക്കെ ചലിപ്പിക്കും. ഈ ഹീലിയത്തിൽ ചോർച്ചയുണ്ടായാൽ പക്ഷേ ത്രസ്റ്ററിലേക്ക് ആവശ്യത്തിന് ഇന്ധനം എത്തിക്കാനാകില്ല. ഒന്നാലോചിച്ചു നോക്കൂ, യാത്രയ്ക്കിടെ അതും ബഹിരാകാശത്ത്, ഇന്ധനമുണ്ടെങ്കിലും അതിനെ ത്രസ്റ്ററിലേക്ക് എത്തിക്കാൻ ഹീലിയം ഇല്ലെങ്കിൽ എന്തുചെയ്യും? അതോടൊപ്പം ത്രസ്റ്റർ കൂടി പണിമുടക്കിയാലോ? പേടകത്തിലിരിക്കുന്നവരുടെ ജീവനുതന്നെ ഭീഷണിയാകുംവിധം ബഹിരാകാശത്ത് അലയേണ്ടി വരും. അതാണ് സ്റ്റാർലൈനറിൽ സംഭവിച്ചതും സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തുതന്നെ തുടരേണ്ടി വന്നതിനു കാരണമായതും.

വെറും മൂന്നര മണിക്കൂർ മതി റഷ്യയുടെ സോയൂസ് ക്യാപ്സൂൾ പേടകത്തിന് ഭൂമിയിലേക്ക് തിരികെയെത്താൻ. ഒരു പാറപ്പുറത്തുനിന്ന് താഴേക്കു ചാടുന്നതു പോലെ വളരെ ‘സ്ട്രെയിറ്റ്’ ആയാണ് അതിവേഗം സോയൂസ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ബഹിരാകാശത്തുനിന്ന് പ്രവേശിക്കുന്നത്. എന്നാല്‍ ഡ്രാഗൺ സുനിതയേയും സംഘത്തെയും താഴെയെത്തിച്ചത് 17 മണിക്കൂർ സമയമെടുത്താണ്. വളരെ കൃത്യമായി പ്ലാനിങ് നടത്തിയാണ് പേടകം ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതും താഴേക്ക് ഇറങ്ങുന്നതും കടലില്‍ വീഴുന്നതും എന്നതുതന്നെ കാരണം.

സുനിതയും സംഘവും തിരിച്ചു വരുന്നത് ഈ ഡ്രാഗൺ ക്യാപ്‌സൂളിൽ.
ADVERTISEMENT

ഭൂമിയെ ഭ്രമണം ചെയ്താണ് ഡ്രാഗൺ പേടകം സഞ്ചരിക്കുന്നത്. അതിനിടെ വേണം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കാൻ (Deorbit). അതിന് ആദ്യം കൃത്യമായ ‘ലാൻഡിങ് പൊസിഷൻ’ കണ്ടെത്തണം. അതിൽ തീരുമാനമായതിനു ശേഷം വേണം ഭ്രമണപഥത്തിൽനിന്നു വിട്ടുമാറി അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ. ലാൻഡിങ് സ്ഥലും പേടകവും കൃത്യമായി ‘അലൈൻ (Allign)’ ചെയ്തു വേണം ഇറങ്ങാനെന്നു ചുരുക്കം. അതിനിടെ ലാൻഡിങ് സ്ഥലത്തെ കാലാവസ്ഥയിലും പ്രശ്നങ്ങളില്ലാതിരിക്കണം. ഇത്തരം കാര്യങ്ങളെല്ലാം അതിസൂക്ഷ്മമായി പരിശോധിച്ച് ഉറപ്പിച്ചതിനാലാണ് സുനിതയുമായുള്ള ലാൻഡിങ് ഇത്രയും സമയമെടുത്തത്. ഇതുമാത്രമല്ല, സംഭവബഹുലമായിരുന്നു ആ 17 മണിക്കൂർ യാത്ര. അതിന്റെ ഓരോ ഘട്ടവുമാണ് താഴെ ഗ്രാഫിക്സിൽ.

ഭൂമിയിലേക്ക് മടങ്ങുന്ന നാല് ബഹിരാകാശ യാത്രികരും- സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർ- സ്പേ‌സ് എക്സ് ഡ്രാഗൺ പേടകത്തിൽ. പേടകം ഭൂമിയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്നു. സീറ്റിലിരുന്നുതന്നെ യാത്രാസംവിധാനങ്ങൾ നിയന്ത്രിക്കാവുന്ന ടച്ച് സ്ക്രീനുകളും മറ്റുമാണ് പേടകത്തിലുള്ളത്. ഇന്ത്യൻ സമയം മാർച്ച് 18ന് രാവിലെ എട്ടരയോടെ ഡ്രാഗൺ പേടകവും നിലയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കവാടം അടച്ചു. ഹാച്ചിങ് ക്ലോഷർ എന്നാണിതിനെ പറയുക.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു പേടകം വിട്ടുമാറുന്ന അൺ–ഡോക്കിങ് പ്രക്രിയ പത്തേകാലോടെ ആരംഭിച്ചു, വിജയകരമായി പൂർത്തിയാക്കി. നിലയവുമായുള്ള ബന്ധം വേർപെടുത്തി ഡ്രാഗൺ പേടകം ഭൂമിയിലേക്ക്.

പേടകം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നു. അതിനിടെ മുകളിലെ നോസ് കോൺ അടയ്ക്കാനുള്ള ശ്രമം തുടങ്ങി.

ADVERTISEMENT

ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ്, ഏകദേശം 15,000 അടി ഉയരത്തിൽ വച്ച് പേടകത്തിൽ സോളർ പാനൽ അടക്കമുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയില്ലാതായി.

പേടകം അതിവേഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് 15 മിനിറ്റ് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വേഗം കുറച്ചു. പിന്നെ പതിയെ, നിയന്ത്രിതമായ നിലയിൽ അന്തരീക്ഷത്തിലേക്ക് കടന്നു. ഈ സമയത്ത് നോസ് കോൺ പൂർണമായും അടഞ്ഞു.  മാർച്ച് 19ന് ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ മുക്കാലോടെയായിരുന്നു ഡീഓർബിറ്റ് ബേൺ എന്ന ഈ പ്രക്രിയ. ഹൈപ്പര്‍ സോണിക് വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടക്കുമ്പോഴുള്ള ഘർഷണത്തിൽ പേടകത്തിന്മേൽ 1480 ഡിഗ്രി വരെ കൊടുംചൂട് അനുഭവപ്പെടും. പക്ഷേ 1650 ഡിഗ്രി വരെ ചൂടിനെ താങ്ങാൻ ശേഷിയുള്ള പേ‍ടകത്തിന്റെ അടിത്തട്ടിലുള്ള ഹീറ്റ് ഷീൽഡ് ഈ ചൂടിനെ ആഗിരണം ചെയ്ത് സംരക്ഷിച്ചു. അതിനിടെ കൊടുംചൂടിൽ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി ചേർന്ന് പേടകത്തിനു ചുറ്റും പ്ലാസ്മ ആവരണം രൂപപ്പെട്ടതിനാൽ അൽപസമയത്തേക്ക് ആശയവിനിമയം പൂർണമായും ‘ബ്ലാക്ക്ഔട്ട്’ ആയി. ഏതാനും മിനിറ്റുകൾക്കു ശേഷം ആശയവിനിമയം പൂര്‍വസ്ഥിതിയിലായി.

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അതിവേഗം പായുന്ന പേടകത്തിന്റെ വേഗത കുറയ്ക്കുന്നതിനുള്ള രണ്ട് ഡ്രോഗ് പാരച്യൂട്ടുകൾ പ്രവർത്തിച്ചു. ഏകദേശം 45,000 അടി (13,700 മീ.) മുകളിലെത്തിയപ്പോഴായിരുന്നു ഇത്. അതിനു മുന്നോടിയായി പേടകത്തിലെ ഹീറ്റ്ഷീൽഡ് വിട്ടുമാറി (Heatshield Jettison). അതോടെ പേടകത്തിന്റെ ഭാരം കുറഞ്ഞു, വേഗതയും പതിയെ കുറയാൻ തുടങ്ങി.

വേഗം കുറഞ്ഞ് താഴേക്കു നീങ്ങുന്ന പേടകത്തെ കൃത്യമായി കടലിൽ പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങുന്നതിന് സഹായിക്കുന്നതിനു വേണ്ടി പുതിയ നാല് പാരച്യൂട്ടുകൾ കൂടി പ്രവർത്തിച്ചു. 6000 അടി ഉയരത്തിൽ വച്ചായിരുന്നു ഇത്. അതോടെ വേഗത സെക്കൻഡിൽ 4.8 മുതൽ 5.4 മീറ്റർ വരെയായി. പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിലാണ് പാരച്യൂട്ടിന്റെ പ്രവർത്തനം. നാലിൽ രണ്ട് പാരച്യൂട്ടുകൾ പ്രവർത്തിച്ചില്ലെങ്കിലും ശേഷിക്കുന്ന പാരച്യൂട്ടുകൾ ഉപയോഗിച്ച് പേടകത്തിന് സുരക്ഷിതമായി താഴെയെത്താനാവുമായിരുന്നു.

കടലിൽ വീഴുന്ന പേടകത്തെ റിക്കവറി ഷിപ്പിലേക്ക് എടുക്കുന്നു (ഡ്രാഗണിന്റെ മുൻ ദൗത്യങ്ങളിലൊന്നിലെ ചിത്രം)

അറ്റ്‌ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടൽ ഭാഗത്തായിരുന്നു പേടകം വീണത്. കടലിലേക്ക് പേടകം പതിക്കുന്നതിനെ ‘സ്പ്ലാഷ് ഡൗൺ’ എന്നാണു പറയുക. കടലിൽ ഒരുക്കിയിരിക്കുന്ന സ്പേസ് എക്സിന്റെ പ്രത്യേക കപ്പലിലേക്ക് (Recovery ship) പേടകം മാറ്റി. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിന്നിരുന്നു. പേടകത്തിൽനിന്ന് യാത്രികരെ കപ്പലിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററിലേക്കും മാറ്റി. മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയാക്കിയതിനു ശേഷം മറ്റു പരിശോധനകൾക്കായി ഹൂസ്റ്റനിലെ നാസ സെന്ററിലേക്കു യാത്രയായി.
അതോടെ ലോകം ആശ്വാസത്തോടെ, ആനന്ദത്തോടെ പറഞ്ഞു:
‘വെൽകം ഹോം സുനിത’.

English Summary:

An Infographic Guide Explaining Step by Step How Sunita Williams, Butch Wilmore, and the NASA Crew Returned to Earth in a SpaceX Dragon Capsule.

Show comments