സ്ത്രീകൾ വസ്ത്രത്തിൽ ഒളിപ്പിച്ചെത്തും; യുവതി പറഞ്ഞു 'സർ, അവിടെ ചെക്കിങ്ങില്ല'; എംഡിഎംഎ കടത്തിൽ മുന്പിൽ 4 ജില്ലകൾ

‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.

‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്.
ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായത്? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
∙ ഞെട്ടിക്കുന്ന കണക്ക്
ഓരോ വർഷം കഴിയുന്തോറും വയനാട്ടിൽ പിടികൂടുന്ന എംഡിഎംഎയുടെ അളവ് കുത്തനെ വർധിച്ചുവരികയാണ്. നാലു വർഷം മുൻപ് പേരിനു പോലും പിടിക്കാൻ സാധിക്കാതിരുന്ന എംഡിഎംഎയും മെത്താംഫെറ്റമിനുമാണ് ഇപ്പോൾ കിലോക്കണക്കിനു പിടികൂടുന്നത്. 2024 ജനുവരി ഒന്ന് മുതൽ 2025 മാർച്ച് 14 വരെ 206.018 ഗ്രാം എംഡിഎംഎ ആണ് വയനാട്ടിൽ എക്സൈസ് പിടിച്ചത്. മെത്താംഫെറ്റമിൻ 1837.365 ഗ്രാം, മാജിക് മഷ്റൂം 276 ഗ്രാം, ഹാഷിഷ് 12.506 ഗ്രാം, ഹാഷിഷ് ഓയിൽ 8.2 ഗ്രാം, ചരസ് 6.590 ഗ്രാം, കഞ്ചാവ് ബീഡി 2.753 ഗ്രാം, കഞ്ചാവ് 59.350 കിലോ ഗ്രാം എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം വയനാട്ടിൽ എക്സൈസ് പിടികൂടിയ ലഹരി മരുന്നിന്റെ കണക്ക്. ഈ വർഷം മാർച്ച് 14 വരെ 304.55 ഗ്രാം മെത്താംഫെറ്റമിനും 6.250 എംഡിഎംഎയും പിടികൂടി.
ഈ വർഷം ഫെബ്രുവരി വരെ പൊലീസ് 194 ഗ്രാം എംഡിഎംഎ, 0.44 ഗ്രാം മെത്താംഫെറ്റമിൻ എന്നിവ പിടിച്ചെടുത്തു. 2.776 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 2023ൽ 625 ഗ്രാം എംഡിഎംഎ, 670.45 ഗ്രാം മെത്താംഫെറ്റമിൻ, 28.833 കിലോ ഗ്രാം കഞ്ചാവ് എന്നിങ്ങനെയാണ് പിടിച്ചത്. 2024ൽ 2.466 കിലോ ഗ്രാം എംഡിഎംഎ, 266.37 ഗ്രാം മെത്താംഫെറ്റമിൻ, 27.953 കിലോഗ്രാം കഞ്ചാവ് എന്നിങ്ങനെയാണ് പൊലീസ് പിടിച്ചത്.
ബെംഗളൂരു നഗരത്തോട് ചേർന്ന് എംഡിഎംഎ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബെംഗളൂരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളാണ് എംഡിഎംഎയുടെ പ്രധാന ഉൽപാദന കേന്ദ്രങ്ങൾ. കേരളത്തിലേക്ക് എംഡിഎംഎ വരുന്നത് ഭൂരിഭാഗവും ബെംഗളൂരുവിൽ നിന്നാണ്. ബെംഗളൂരുവിൽ പഠനത്തിനും ജോലിക്കും പോയിരുന്നവരാണ് ആദ്യം കേരളത്തിലേക്ക് എംഡിഎംഎ കൊണ്ടുവന്നത്.
രാസ ലഹരി കടത്തുന്നതിൽ വലിയൊരു പങ്ക് സ്ത്രീകളാണ്. വയനാട്ടിലെ എക്സൈസ് ചെക്ക്പോസ്റ്റിൽ മുത്തങ്ങയിൽ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരുള്ളത്. ബാക്കി സ്ഥലത്തൊന്നും വനിതകളില്ലാത്തതിനാൽ സ്ത്രീകളുടെ ദേഹ പരിശോധന നടത്താറില്ല.
∙ ബെംഗളൂരു എംഡിഎംഎ ഹബ്
എംഡിഎംഎയും കഞ്ചാവും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കും. കർണാടകയുടെ ഗ്രാമ പ്രദേശങ്ങളിൽ എംഡിഎംഎ വിരളമാണ്. പക്ഷേ കേരളത്തിൽ മുക്കിലും മൂലയിലും വരെ എംഡിഎംഎ ലഭിക്കുന്ന സാഹചര്യമുണ്ട്. ബെംഗളൂരുവിൽ ജോലിക്കാരും ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്നവരുമാണു കൂടുതലും ഉപയോഗിക്കുന്നവരെങ്കിൽ കേരളത്തിൽ 15 മുതൽ 25 വയസ്സ് വരെയുള്ളവരാണ് എംഡിഎംഎ ഉപയോഗിക്കുന്നത്.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെ ബെംഗളൂരുവിൽനിന്ന് എത്തിയ ഒരു യുവതി ഉദ്യോഗസ്ഥനോട് പറഞ്ഞത് എംഡിഎംഎയും കഞ്ചാവും ബെംഗളൂരുവിൽ സുലഭമാണ്. കേരളത്തിലേതുപോലെ അവിടെ ചെക്കിങ്ങില്ല. ഐടി പ്രഫഷണലുകളായ സ്ത്രീകളുൾപ്പെടെ പലരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. പല പാർട്ടികളിലും ഇതെല്ലാം വിതരണം ചെയ്യാറുമുണ്ടെന്നാണ് യുവതി പറഞ്ഞത്.
∙ വളർച്ച മണി ചെയിൻ പോലെ
എംഡിഎംഎ വ്യാപാരം വളരെ രഹസ്യമായാണ്. പരസ്പരം പരിചയമുള്ളവർക്കു മാത്രമേ കൈമാറൂ. മണി ചെയിൻ പോലെയാണ് എംഡിഎംഎയുടെ വളർച്ചയെന്ന് മുത്തങ്ങയിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് പറഞ്ഞു. ഒന്നോ രണ്ടോ തവണ എംഡിഎംഎ ഉപയോഗിച്ചവൻ ഇതിന് അടിമയാകുന്നു. എന്നാൽ വീണ്ടും വാങ്ങാൻ ഇയാൾക്ക് പണമുണ്ടാകില്ല. ഒരു ഗ്രാമിന് 2000–3000 രൂപ വരെയാണ് വില. ഇതോടെ ഇയാൾ വിൽപനക്കാരനായി മാറുന്നു. അടുത്ത രണ്ടോ മൂന്നോ പേർക്ക് എംഡിഎംഎ സംഘടിപ്പിച്ചു നൽകും. അങ്ങനെ ചെയ്യുമ്പോൾ ഇയാളുടെ ആവശ്യത്തിനുള്ള മരുന്നു കൂടി വാങ്ങാൻ സാധിക്കും.
ഇതേ പോലെ മറ്റുള്ളവരും ആളെ ചേർക്കാൻ തുടങ്ങിയതോടെ ചങ്ങല പടർന്നു പന്തലിച്ചു. അതിൽ ഭൂരിഭാഗവും 25 വയസ്സിൽ താഴെയുള്ളവരാണ്. ഉപയോഗിച്ചു കഴിഞ്ഞാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും പത്ത് മണിക്കൂറോളം ഊർജത്തോടെ നിൽക്കാൻ സാധിക്കുമെന്നതുമാണ് കുട്ടികളെയും ഇതിലേക്കെത്തിച്ചത്. ഉറക്കം വരാതെ കൂടുതൽ സമയം ഇരുന്ന് പഠിക്കുന്നതിനായി എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയവരുമുണ്ട്.
∙ നിർമാണം മറ്റു രാജ്യക്കാർ
എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട് ടാൻസാനിയക്കാരായ മൂന്നുപേരെയും നൈജീരിയക്കാരനായ ഒരാളെയും വയനാട് പൊലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. ടാൻസാനിയക്കാരായ രണ്ട് പേരെ പഞ്ചാബിലെത്തി കോഴിക്കോട് പൊലീസ് പിടികൂടി. 37 കിലോഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ യുവതികളെ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തി മംഗളൂരു പൊലീസ് പിടികൂടി. 75 കോടി രൂപയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയുടെ വിപണി മൂല്യം. ആഫ്രിക്കൻ രാജ്യക്കാരായ ആളുകളാണ് ഇന്ത്യയിൽ രാസലഹരി വ്യാപാരം നിയന്ത്രിക്കുന്നതെന്നാണ് ഇതിൽനിന്നു ലഭിക്കുന്ന വിവരമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ലാബുകളിൽ കൃത്രിമമായാണ് എംഡിഎംഎ നിർമിക്കുന്നത്. വിദഗ്ധരായ ആളുകൾക്ക് മാത്രമേ നിർമാണം സാധിക്കൂ. എന്നാൽ ഇത്തരം ലാബുകൾ എവിടെയാണ് പ്രവർത്തിക്കുന്നതെന്നു കൃത്യമായി കണ്ടെത്താൻ കേരള പൊലീസിന് ബുദ്ധിമുട്ടുണ്ട്. ബെംഗളൂരുവിൽ ഡീലർമാരാണ് എംഡിഎംഎ വിതരണം ചെയ്യുന്നതെങ്കിൽ കേരളത്തിൽ വിതരണക്കാരിൽ ഏറെയും ഉപയോക്താക്കളാണ്. ബെംഗളൂരുവിൽ പോയി എംഡിഎംഎ ഉപയോഗിച്ച് ശീലിച്ചവർ പിന്നീട് നാട്ടിലേക്കും കൊണ്ടുവന്നു വിതരണം ചെയ്യുകയായിരുന്നു. ബെംഗളൂരുവുമായി അടുത്ത ബന്ധം പുലർത്തുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചതും.
∙ കടത്ത് ബസിൽ
എംഡിഎംഎ മണം കൊണ്ടോ സ്കാൻ ചെയ്തോ കണ്ടെത്താൻ സാധിക്കില്ല. ഇതിനായി പ്രത്യേക ഉപകരണങ്ങളുമില്ല. പിടിച്ചാൽ എംഡിഎംഎ ആണോ എന്ന് പരിശോധിച്ചറിയാൻ സാധിക്കും. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലുമാണ് ഇപ്പോൾ കൂടുതൽ കടത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബൈക്കിലോ കാറിലോ ആണെങ്കിൽ പരിശോധിക്കാൻ സാധിക്കും. ഒരു ബസിലെ എല്ലാവരേയും പരിശോധിക്കുക സാധ്യമല്ല. അതിനാൽ ബസുകളിൽ എളുപ്പത്തിൽ കടത്ത് നടക്കും. ചരക്ക് ലോറികളിൽ എംഡിഎംഎ കടത്തുന്നത് കുറവാണ്. കഞ്ചാവ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ് കൂടുതലും ലോറികളിൽ കടത്തുന്നത്.
എംഡിഎംഎ കടത്തുന്നവരിൽ കൂടുതലും 30 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. രഹസ്യ വിവരങ്ങൾ ലഭിക്കുന്നതും വളരെ കുറവാണ്. രാസ ലഹരി കടത്തുന്നതിൽ വലിയൊരു പങ്ക് സ്ത്രീകളാണ്. വയനാട്ടിലെ എക്സൈസ് ചെക്ക്പോസ്റ്റിൽ മുത്തങ്ങയിൽ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരുള്ളത്. ബാക്കി സ്ഥലത്തൊന്നും വനിതകളില്ലാത്തതിനാൽ സ്ത്രീകളുടെ ദേഹ പരിശോധന നടത്താറില്ല. അതിനാൽ ചെറിയ അളവിൽ സ്ത്രീകൾ വസ്ത്രത്തിനുള്ളിൽ കടത്തുന്ന രാസലഹരി പിടിക്കാൻ കഴിയാതെ പോകുന്നു.
∙ കാര്യങ്ങൾ കൈവിട്ടുപോയി
പൊലീസും എക്സൈസും മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറത്തേക്ക് രാസലഹരി വളർന്നുവെന്നാണ് കണക്കുകൂട്ടൽ. ലഹരിക്കടിമകളായവരെ പേടിച്ച് ആരും ഇവർക്കെതിരെ പരാതി നൽകാനോ മൊഴി കൊടുക്കാനോ തയാറാകുന്നില്ല. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് പോലും പല തരത്തിലുള്ള ഭീഷണിയുണ്ട്. മാനന്തവാടിയിൽ പരിശോധനയ്ക്കിടെ ലഹരി മരുന്ന് വിൽപനക്കാരൻ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാനും ശ്രമമുണ്ടായി.
വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലഹരി ഉപയോക്താക്കളെ കണ്ടെത്താൻ ഡ്രോൺ പരിശോധന ഉൾപ്പെടെ നടത്തുകയും ലഹരിക്കെതിരെ വലിയ രീതിയിലുള്ള ക്യാംപയിൻ ആരംഭിക്കുകയും ചെയ്തു. എക്സൈസും പൊലീസും ഒരുമിച്ച് പരിശോധനകൾ നടത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലും സമാനമായ നടപടികൾ സ്വീകരിക്കുകയാണ്. മുൻപ് ലഹരി മരുന്ന് കേസിൽ പ്രതികളായ ചിലരെ പിടികൂടി ജയിലിലടച്ചു. സ്വത്തുവകകൾ കണ്ടുകെട്ടാനും ആരംഭിച്ചു. എന്നാൽ പൊതുജനം മുന്നിട്ടിറങ്ങാതെ ലഹരിച്ചങ്ങലയുടെ കണ്ണികൾ പൊട്ടിക്കാനാകില്ലെന്നാണ് പൊലീസും എക്സൈസും പറയുന്നത്.