അറിയാമോ ആ സിനിമയിലെ ജനിതക പ്രശ്നം? ഇനി കരിയില പോലും കത്തിക്കരുത്; കണ്ടു സുനിതയുടെ മടക്കവും ഐപിഎൽ തുടക്കവും

ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്.
‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
അറബിക്കടൽ കൊച്ചിയെ വായു മലിനീകരണത്തിൽ നിന്നും രക്ഷിക്കുന്നു എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും അത് കൗതുകമായിരിക്കും. എന്നാൽ ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാതെ കൊച്ചി രക്ഷപ്പെട്ടതിൽ അറബിക്കടലാണ് വലിയ പങ്ക് വഹിച്ചത്. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കേരളം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എംജി സർവകലാശാല വൈസ് ചാൻസലറും സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസ് പ്രഫസറുമായ ഡോ. സി. ടി. അരവിന്ദ് കുമാർ നൽകിയ അറിവുകൾ മനോരമ ഓൺലൈൻ വായനക്കാർക്ക് ഏറെ പ്രയോജനകരമായി.
മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഡോ. കെ.എൻ.രാഘവൻ എഴുതുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളം പോയവാരം ചൈനയിലെ ഉയിഗുർ വംശജർ നേരിടുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. ഷി ചിൻപിങ് ചൈനയിൽ അധികാരത്തിൽ വന്നതിനു ശേഷം ഉയിഗുർ വംശജർ താമസിച്ചിരുന്ന സിൻജിയാങ് മേഖലയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളെ കുറിച്ചും ഇതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും ‘ഗ്ലോബൽ കാൻവാസ്’ വിശദമാക്കി. ചൈന– ഉയിഗുർ സംഘർഷത്തിന്റെ ചരിത്രവും വർത്തമാനവും വിവരിക്കുന്ന ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു.
‘ആകാശ’ക്കുന്നിറങ്ങിയൊരു യാത്ര’ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയെ ഇങ്ങനെ വിശേഷിപ്പിച്ചത് നാസയാണ്. മാസങ്ങളായി മടക്ക യാത്രയ്ക്ക് ഒരുങ്ങി കാത്തിരുന്ന സംഘത്തിനു വൻവരവേൽപ്പാണ് ഭൂമിയിൽ ഒരുക്കിയത്. സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെയാണ് പ്രീമിയം വായനക്കാരിലേക്ക് എത്തിച്ചത്. ഭൂമിയിലേക്കുള്ള ആ മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഇലസ്ട്രേഷന്‍ കാഴ്ചകള്‍ രസകരവും ഒപ്പം അറിവു പകരുന്നതും ആയിരുന്നു.
ഐപിഎൽ പൂരത്തിന്റെ കൊടിയേറ്റത്തോടെയാണ് പോയ വാരം വിടപറയുന്നത്. 18–ാം സീസണിലേക്ക് പ്രവേശിച്ചിരിക്കുന്ന ഐപിഎൽ വിശേഷങ്ങൾ കായിക പ്രേമികളിലേക്ക് എത്തിക്കുന്നതിനായി മനോരമ ഓൺലൈൻ പ്രീമിയവും ഒപ്പമുണ്ട്. മാറ്റുരയ്ക്കാനെത്തുന്ന പത്ത് ടീമുകളുടെ വിശേഷങ്ങളാണ് ‘ഐപിഎൽ അൺലോക്ക്ഡ്’ പരമ്പരയിലൂടെ പോയവാരം നൽകിയത്. ഐപിഎല്‍ വിശകലന പോഡ്‌കാസ്റ്റുൾപ്പെടെയുള്ള വിശകലനങ്ങൾ വരും ആഴ്ചകളിലും കായിക പ്രേമികളെ തേടിയെത്തും
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...
‘മരടിൽ സ്ഫോടനത്തിൽ ഫ്ലാറ്റ് തകർത്തപ്പോൾ ‘അത്’ സംഭവിച്ചു; കൊച്ചിയെ രക്ഷിച്ചത് അറബിക്കടൽ; കത്തിക്കരുത് കരിയില പോലും’
ദിവസവും 2–5 ലീറ്റർ വരെ വെള്ളം കുടിക്കുന്ന, അരക്കിലോ മുതൽ ഒരു കിലോ വരെ ആഹാരം കഴിക്കുന്ന മനുഷ്യന് ശ്വസിക്കാൻ വേണ്ടത് 11,000 ലീറ്റർ വായുവാണ്. പക്ഷേ എത്രമാത്രം ശുദ്ധമാണ് നാം ശ്വസിക്കുന്ന വായു? ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ നഗരങ്ങളാണ് മുൻനിരയിലുള്ളത്. പക്ഷേ, ഈ പട്ടികയില്‍ ഇടം പിടിക്കാതെ കൊച്ചി രക്ഷപ്പെട്ടത് എങ്ങനെയാണ്? അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത് എന്തുകൊണ്ടാണ്? വിശദമാക്കുകയാണ് എംജി സർവകലാശാല വൈസ് ചാൻസലറും സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസ് പ്രഫസറുമായ ഡോ. സി. ടി. അരവിന്ദ് കുമാർ. തുടർന്ന് വായിക്കാം
‘മുന്നിൽ സഹോദരനാണെന്നും ആ സെക്സിൽ ഗുരുതര പ്രത്യാഘാതമുണ്ടെന്നും മനസ്സിലാക്കണം’; പ്രശ്നം ജനിതകമോ ജനമനസ്സിനോ?
കിരീടം സിനിമയിലെ മോഹൻലാൽ–പാർവതി, മഴയെത്തും മുൻപേയിലെ മമ്മൂട്ടി– ശോഭന.. ഈ ജോഡികളെയെല്ലാം ആരാധനയോടെ നോക്കിക്കണ്ട ഒരു തലമുറയുണ്ടായിരുന്നു. അവർക്കും പുതിയ തലമുറയുടെയും മുന്നിലേക്കാണ് ‘കസിൻസ്’ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമയെത്തിയത്. സദാചാര വിമർശനങ്ങൾ പലതുമുയർന്നു. അതിനുമപ്പുറത്തേയ്ക്ക് ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങൾ എന്തെല്ലാമാണ്? എന്താണ് ഇൻസെസ്റ്റ്? ഇതു സംബന്ധിച്ച ശാസ്ത്രമെന്താണ്? സിനിമ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന ചർച്ചകളിലേക്ക് ഈ വിഷയവും വലിച്ചിടപ്പെടുകയാണോ? എങ്കിൽ ഇത്തരം ചിന്തകളെ നാം എത്രമാത്രം ആശങ്കയോടെ കാണണം? വിദഗ്ധർ സംസാരിക്കുന്നു. തുടർന്ന് വായിക്കാം
സ്ഫോടനത്തിൽ ‘മുറിവേറ്റ’ ഷിയുടെ പക; ജനനം കുറയ്ക്കാൻ ഉയിഗുർ ആണുങ്ങള്‍ക്ക് വന്ധ്യംകരണം; കൈകൊടുത്ത താലിബാനും ‘കശാപ്പിൽ’ മിണ്ടിയില്ല
കുപ്രസിദ്ധമായ ‘ഒരു കുട്ടി’ നയത്തിൽനിന്നും മതപഠനം നടത്താനുള്ള വിലക്കുകളിൽനിന്നും ചൈനീസ് ഭരണകൂടം ഒരിക്കൽ ഒഴിവാക്കിയിരുന്ന പ്രവിശ്യയായിരുന്നു ഉയിഗുർ വംശജർ താമസിച്ചിരുന്ന സിൻജിയാങ്. 2012ൽ ഷി ചിൻപിങ് ചൈനയിൽ അധികാരത്തിൽ വന്നതിനു ശേഷം ഇതിൽ വലിയ മാറ്റങ്ങളുണ്ടായി. അതിന് ഷിയെ പ്രകോപിപ്പിച്ച പല കാരണങ്ങളുമുണ്ടായിരുന്നു. സ്വന്തം ഭരണത്തിൻകീഴിലുള്ള പ്രവിശ്യയിലെ ജനങ്ങളായിട്ടും, എന്തുകൊണ്ടാണ് ഉയിഗുർ വംശജർ ചൈനയുടെ കണ്ണിലെ കരടായത്? എന്താണ് ചൈന– ഉയിഗുർ സംഘർഷത്തിന്റെ ചരിത്രവും വർത്തമാനവും? വിശകലനം ചെയ്യുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ. കെ.എൻ.രാഘവൻ. തുടർന്ന് വായിക്കാം
കത്തിജ്വലിച്ചു, പിന്നാലെ ബ്ലാക്ക്‌ഔട്ട്; ആകാശത്ത് വിടർന്നു ‘രക്ഷകൻ’; ആശങ്കയുടെ കടൽ കടന്ന് സുനിതയുടെ ലാൻഡിങ്
‘ആകാശ’ക്കുന്നിറങ്ങിയൊരു യാത്ര’ എന്നാണ് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയെ നാസ വിശേഷിപ്പിച്ചത്. ആശങ്കകളുടെ കൊടുമുടി കയറിയ ബഹിരാകാശ പര്യവേക്ഷണം ശുഭകരമായി പര്യവസാനിക്കാനൊരുങ്ങുമ്പോള്‍ അതിനെ ഇതിലും മനോഹരമായി എങ്ങനെ വിശേഷിപ്പിക്കാനാണ്! രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിലേക്ക് സുനിതയേയും സംഘത്തെയും വഹിച്ച് ‘ഫ്രീഡം’ എന്നു പേരിട്ട ഡ്രാഗൺ പേടകം എങ്ങനെയാണ് വന്നിറങ്ങുന്നത്? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. ഭൂമിയിലേക്കുള്ള ആ മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഇലസ്ട്രേഷന്‍ കാഴ്ചകള്‍ കാണാം.
‘ഹൈപ്പോടെ’ ഇന്ത്യൻ ഐപിഎൽ‘ലാബ്’; 18–ാം സീസണിലേക്ക് ഐപിഎൽ അൺലോക്ക്ഡ്
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഐപിഎല്ലിന്റെ ആവേശം നിറച്ച ടീം പരിചയപ്പെടുത്തലുമായി മനോരമ ഓൺൈലൻ പ്രീമിയവും. ഓരോ ടീമിലും ഇത്തവണ എന്തെല്ലാം മാറ്റങ്ങള്‍, ഫൈനൽ വിജയത്തിനായി എന്തെല്ലാം തയാറെടുപ്പുകൾ, ഓരോ ടീമിന്റെയും മുന്നിലെ സാധ്യതകൾ, വെല്ലുവിളികള്‍ എല്ലാം വിശദമായിട്ടറിയാം ‘ഐപിഎൽ അൺലോക്ക്ഡ്’ പരമ്പരയിൽ. ഒപ്പം ആഴ്ചതോറും ഐപിഎല്‍ വിശകലന പോഡ്‌കാസ്റ്റും. തുടർന്ന് വായിക്കാം