‘എന്റെ കോളജ് ഇന്റർവ്യൂ ദിവസമാണ് പാടത്ത് അച്ഛനെ മരിച്ച നിലയിൽ കണ്ടത്..’: ഇവിടെ നടക്കുന്നത് വേദനയുടെ വിളവെടുപ്പ്
പപ്പായയും വാഴയും കൃഷിചെയ്യുന്ന തോട്ടത്തിൽ വേണം എന്നെ സംസ്കരിക്കാൻ. അടുത്തുള്ള ജലാശയത്തിൽ നിമജ്ജനം നടത്തണം. കൃഷികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. മക്കളെ പഠിപ്പിക്കാൻ പറ്റുന്നില്ല. കൃഷിക്കു വെള്ളം എത്തിക്കണമെന്ന് ഏറെക്കാലമായി പറഞ്ഞിട്ടും ആരും കേട്ട മട്ടില്ല. മടുത്തു... ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മക്കളുടെ സംരക്ഷണം മുഖ്യമന്ത്രി ഏറ്റെടുക്കണം... ജീവിതത്തിൽ ഞാൻ ഒന്നുമാകാതെപോയി.’’ - മികച്ച യുവകർഷകനുള്ള പുരസ്കാരം നൽകി മഹാരാഷ്ട്ര സർക്കാർ ആദരിച്ച കൈലാഷ് അർജുൻ നാഗ്രെയുടെ (43) ആത്മഹത്യക്കുറിപ്പാണിത്. വിദർഭ മേഖലയിൽ, ബുൽഡാന ജില്ലയിലെ ശിവ്‌നി അർമാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇൗ മാസം 12ന് ആണ് കൈലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. വരൾച്ചയും വിളനാശവും വിലയിടിവും മൂലം പ്രതിസന്ധിയിലായ വിദർഭ മേഖലയിൽ ഭാവി ചോദ്യചിഹ്നമായ ആയിരക്കണക്കിനു കർഷകരുടെ പ്രതീക്ഷയും ബലവുമായിരുന്നു കൈലാഷ്. ഖടക്‌പുർണ ജലസംഭരണിയിൽനിന്നു ബുൽഡാനയിലെ 14 ഗ്രാമങ്ങളിൽ വെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളോളം പോരാടി; ഡിസംബറിൽ 10 ദിവസം നിരാഹാരസമരം നടത്തുകവരെ ചെയ്തു. ആരും തിരിഞ്ഞുനോക്കിയില്ല. വെള്ളം കിട്ടാതെ കൃഷി നഷ്ടത്തിലായി, കടം പെരുകി. കൈലാഷ് തോറ്റു പിന്മാറി; ജീവിതത്തിൽനിന്നു തന്നെ. ഈ ഗ്രാമങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾക്കു

പപ്പായയും വാഴയും കൃഷിചെയ്യുന്ന തോട്ടത്തിൽ വേണം എന്നെ സംസ്കരിക്കാൻ. അടുത്തുള്ള ജലാശയത്തിൽ നിമജ്ജനം നടത്തണം. കൃഷികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. മക്കളെ പഠിപ്പിക്കാൻ പറ്റുന്നില്ല. കൃഷിക്കു വെള്ളം എത്തിക്കണമെന്ന് ഏറെക്കാലമായി പറഞ്ഞിട്ടും ആരും കേട്ട മട്ടില്ല. മടുത്തു... ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മക്കളുടെ സംരക്ഷണം മുഖ്യമന്ത്രി ഏറ്റെടുക്കണം... ജീവിതത്തിൽ ഞാൻ ഒന്നുമാകാതെപോയി.’’ മികച്ച യുവകർഷകനുള്ള പുരസ്കാരം നൽകി മഹാരാഷ്ട്ര സർക്കാർ ആദരിച്ച കൈലാഷ് അർജുൻ നാഗ്രെയുടെ (43) ആത്മഹത്യക്കുറിപ്പാണിത്. വിദർഭ മേഖലയിൽ, ബുൽഡാന ജില്ലയിലെ ശിവ്‌നി അർമാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇൗ മാസം 12ന് ആണ് കൈലാഷിന്റെ മൃതദേഹം കണ്ടെത്തിയത്.
വരൾച്ചയും വിളനാശവും വിലയിടിവും മൂലം പ്രതിസന്ധിയിലായ വിദർഭ മേഖലയിൽ ഭാവി ചോദ്യചിഹ്നമായ ആയിരക്കണക്കിനു കർഷകരുടെ പ്രതീക്ഷയും ബലവുമായിരുന്നു കൈലാഷ്. ഖടക്‌പുർണ ജലസംഭരണിയിൽനിന്നു ബുൽഡാനയിലെ 14 ഗ്രാമങ്ങളിൽ വെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളോളം പോരാടി; ഡിസംബറിൽ 10 ദിവസം നിരാഹാരസമരം നടത്തുകവരെ ചെയ്തു. ആരും തിരിഞ്ഞുനോക്കിയില്ല. വെള്ളം കിട്ടാതെ കൃഷി നഷ്ടത്തിലായി, കടം പെരുകി. കൈലാഷ് തോറ്റു പിന്മാറി; ജീവിതത്തിൽനിന്നു തന്നെ. ഇൗ ഗ്രാമങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾക്കു ഖടക്‌പുർണ ഇപ്പോൾ കണ്ണീർച്ചാലാണ്. ശിവ്‌നി അർമാൽ ഗ്രാമത്തിലേക്കുള്ള വഴിനീളെ കൈലാഷിന്റെ ചിത്രമുള്ള ഫ്ലെക്സുകളാണ്.
‘‘ ഡിഗ്രി കഴിഞ്ഞ് ജോലിസാധ്യതയുണ്ടായിട്ടും അതു വേണ്ടെന്നുവച്ചാണ് കൈലാഷ് കൃഷിയിലേക്ക് ഇറങ്ങിയത്. 12നു രാത്രി മോട്ടർ പ്രവർത്തിപ്പിക്കാൻ കൃഷിയിടത്തിലേക്കു പോയതാണ്; തിരിച്ചുവന്നില്ല. പിറ്റേന്നാണ് പാടത്തു മൃതദേഹം കണ്ടത്. മൂത്തമകൾ സഞ്ജിതയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെയായിരുന്നു മരണം’’– കൈലാഷിന്റെ ചിത്രവും കർഷകപുരസ്കാരവും ചേർത്തുപിടിച്ച് ഭാര്യ സ്വാതി വിതുമ്പി. നന്നായി പഠിക്കുന്ന മകളെ മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിനു ലാത്തൂരിൽ അയയ്ക്കുന്നതടക്കം എല്ലാ സ്വപ്നങ്ങളും തകർന്നെന്നു പറഞ്ഞ് സ്വാതി വിലപിക്കുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കുകയാണ് ഇളയ രണ്ടുമക്കളും ബന്ധുക്കളും.
∙ വിദ്യ കൊടുത്തിട്ടും രക്ഷയില്ലാതെ...
‘‘ഞങ്ങൾ മൂന്നു മക്കളെയും പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുകയായിരുന്നു അച്ഛന്റെ സ്വപ്നം. എന്റെ എൻജിനീയറിങ് പ്രവേശനത്തിനുള്ള ഇന്റർവ്യൂവിന്റെ ദിവസമാണ് അച്ഛനെ പാടത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. അകോളയിലെ ശ്രീ ശിവാജി കോളജിൽ പോകാനിരുന്ന ദിവസം....” – ആറു മാസം മുൻപു തങ്ങളെ തനിച്ചാക്കി കടന്നുപോയ അച്ഛൻ ജഗന്നാഥ് ഭഗത്തിന്റെ ഓർമകളിൽ വിതുമ്പുകയാണ് അകോള സ്വദേശിയായ രശ്മി.
കൃഷിയിൽ ഭാവിയില്ലെന്നും മക്കൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി അവരെ നല്ല നിലയിൽ എത്തിക്കണമെന്നുമായിരുന്നു ജഗന്നാഥിനെ ജീവിതാനുഭവങ്ങൾ പഠിപ്പിച്ചത്. പാടത്തു പണിയെടുത്തും കടം വാങ്ങിയും മൂത്തമകനെ എൻജിനീയറിങ് പഠിപ്പിച്ചു; ഇനിയും ജോലിയായിട്ടില്ല. രണ്ടാമത്തെ മകനെ ബിഎ ഇക്കണോമിക്സിനു ചേർത്തു. അവരുടെ വിദ്യാഭ്യാസാവശ്യത്തിനു വലിയതുക ചെലവായി. ഇപ്പോൾ, ജഗന്നാഥിന്റെ ഭാര്യ ശുഭ കൂലിപ്പണിക്കു പോകുന്നു. എൻജിനീയറിങ്ങിനു ചേരാൻ കഴിയാതിരുന്ന മകൾ രശ്മിയെ ബന്ധുക്കൾ പിരിവെടുത്ത് ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു ചേർത്തിരിക്കുകയാണ്. കൃഷിയുടെ കാലം കഴിയുകയാണെന്നാണ് വിദർഭയിലെ പരമ്പരാഗത കർഷകരിൽ പലരും പറയുന്നത്. അതിനാൽ, വായ്പയെടുത്തും മറ്റും മക്കളെ പഠിപ്പിച്ച് കുടുംബം രക്ഷപ്പെടുത്താനുള്ള ശ്രമം ഗ്രാമങ്ങളിൽ കാണാം. എന്നാൽ, നൂൽപാലത്തിലൂടെയുള്ള ഈ സാഹസികയാത്രയിൽ പലരും തോറ്റുപോകുന്നു.
∙ കഷണ്ടി കയറിയ ഗ്രാമം
മുംബൈയിൽനിന്നുള്ള യാത്രയിൽ വിദർഭ മേഖലയിലെ ആദ്യജില്ലയാണ് ബുൽഡാന. മുന്നൂറോളം ഗ്രാമീണർ അജ്ഞാതകാരണംകൊണ്ട് ഏതാനും ദിവസങ്ങൾക്കിടെ കഷണ്ടിയായ പ്രദേശം ബുൽഡാനയിലാണ്. വെള്ളത്തിന്റെയും മണ്ണിന്റെയും പ്രശ്നമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. റേഷൻ ഗോതമ്പിലെ സെലനിയം എന്ന ധാതുവിന്റെ ആധിക്യമാണ് വില്ലനെന്നാണ് ഒടുവിലെ റിപ്പോർട്ട്. ഗ്രാമീണരിൽ അധികം പേരും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ തന്നെ തയാറാകുന്നില്ല.
∙ നാലരവർഷം: കർഷകമരണം 11,500
മഹാരാഷ്ട്രയിൽ കഴിഞ്ഞ നാലരവർഷത്തിനിടെ ഏതാണ്ട് 11,500 കർഷകർ ജീവനൊടുക്കി. പ്രതിദിനം ശരാശരി 7 കർഷകർ. ഇതിലേറെയും വിദർഭയിലാണ്. പരുത്തിയും സോയാബീനും പരിപ്പും പ്രധാന കൃഷിയായ മേഖല ഇന്നു നഷ്ടം വിതച്ച് മരണം കൊയ്യുന്നു. ജലസേചനപദ്ധതികൾ അധികമില്ലാത്തതിനാൽ മഴയെ ആശ്രയിച്ചാണ് വിദർഭയിലെ കൃഷി. മഴ കുറഞ്ഞതോടെ കൃഷിയിടങ്ങൾ വരണ്ടു. ഒരിക്കൽ കൃഷി നശിച്ചാലും മണ്ണിലിറങ്ങുകയല്ലാതെ ജീവിക്കാൻ മറ്റു വഴിയില്ല. വിത്തും വളവും വാങ്ങാനും കൂലിച്ചെലവിനുമായി പലരും വായ്പയെടുക്കുന്നു. തിരിച്ചടവു മുടങ്ങുന്നതോടെ ബാങ്കുകൾ വാതിൽ കൊട്ടിയടയ്ക്കും. പിന്നെ പലിശക്കാരെ ആശ്രയിക്കുകയല്ലാതെ മാർഗമില്ല.
പണസഞ്ചിയുമായി ബൈക്കുകളിൽ വീടുവീടാന്തരം കറങ്ങിനടക്കുന്ന കൊള്ളപ്പലിശക്കാർ പതിവുകാഴ്ച. അവരിൽനിന്നു കൂടിയ പലിശയ്ക്ക് ഒരുവർഷം പലവട്ടം പണം വാങ്ങേണ്ടിവരും. പല വർഷങ്ങൾ ഇങ്ങനെ കടന്നുപോകുമ്പോൾ, പലിശക്കാരുടെ ഭീഷണിക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ കാളയെ കെട്ടുന്ന കയറിലോ പരുത്തിക്കുള്ള കീടനാശിനിയിലോ ജീവിതം അവസാനിപ്പിക്കുകയാണു പലരും.
നാളെ: പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ഇരുനൂറ്റിയൻപതിലേറെ യുവാക്കളുള്ള കാനേരി സറപ് ഗ്രാമത്തിന്റെ കഥ