‘രഹസ്യ ഖജനാവുണ്ട്’, ബിരുദമില്ല; തുർക്കിയിൽ പ്രതിപക്ഷത്തോട് പ്രസിഡന്റിന്റെ പ്രതികാരം; എന്താണ് ലോകം മിണ്ടാത്തത്?

വര്‍ഷം 1997 അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്‍. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന്‍ ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന്‍ പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.

വര്‍ഷം 1997
അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്‍. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന്‍ ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും.
ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന്‍ പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
വര്‍ഷം 2025
ഇസ്തംബുള്‍ മേയറും പ്രതിപക്ഷമായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി- Cumhuriyet Halk Partisi) അംഗവുമായ എക്രം ഇമാമോലുവിനെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. തുര്‍ക്കിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇന്ന് തയ്യിപ് എർദൊഗാനും. 2028ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എർദൊഗാന്റെ പ്രധാന എതിരാളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ് ഇമാമോലു. അതേസമയം, ഇമാമോലുവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് എർദൊഗാന്‍ ഭരണകൂടത്തിനെതിരെ ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കാണ് തുര്‍ക്കി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുൻപ് എർദൊഗാന്‍ അറസ്റ്റിലായ അതേ ഇസ്തംബുളില്‍ ഇന്ന് ഇമാമോലു തടവിലാക്കപ്പെടുമ്പോള്‍, അതിനെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, അത് തുര്‍ക്കിക്കു നല്‍കുന്ന സന്ദേശമെന്താണ്? എങ്ങനെയും അധികാരത്തില്‍ തുടരാനുള്ള എർദൊഗാന്റെ മോഹങ്ങള്‍ക്ക് ഇമാമോലുവിന്റെ അറസ്റ്റ് വെല്ലുവിളിയാകുമോ? തുര്‍ക്കിയില്‍ ഭരണമാറ്റത്തിന്റെ കാറ്റു വീശുകയാണോ ?
2013ല്‍ ഇസ്തംബുളിലെ ഗെസി പാര്‍ക്ക് പൊളിച്ച് ഷോപ്പിങ് മാളും മ്യൂസിയവും പണിയാനുള്ള തീരുമാനത്തിനെതിരെ തുടങ്ങി സര്‍ക്കാര്‍ വിരുദ്ധ കലാപമായി രാജ്യമാകെ പടര്‍ന്ന ഗെസി പാര്‍ക്ക് പ്രക്ഷോഭത്തിനുശേഷം, തുര്‍ക്കി കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ കലാപമായി മാറിയിരിക്കുകയാണ് ഇമാമോലുവിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള പ്രതിഷേധം. ഇസ്തംബുളില്‍ മാത്രമല്ല അങ്കാറയും ഇസ്മിറും അടക്കമുള്ള നഗരങ്ങളിലുമെല്ലാം പ്രതിഷേധം പടര്‍ന്നു കഴിഞ്ഞു. ഇതുവരെ രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നാണ് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികയ പറഞ്ഞത്.
പ്രക്ഷോഭം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ വെറുതെ വിടുന്നില്ല. ഇതിനകം ഇരുപതിലേറെ മാധ്യമപ്രവര്‍ത്തകരെയും തടവിലാക്കിയിട്ടുണ്ട്. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഇമാമോലുവിനെ സിഎച്ച്പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മാർച്ച് 23ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഇമാമോലുവിനെ അറസ്റ്റ് ചെയ്യുന്നത്.
∙ ആരാണ് എക്രം ഇമാമോലു, എന്താണ് ചുമത്തിയ കുറ്റം?
25 വര്‍ഷത്തോളം കണ്‍സര്‍വേറ്റിവ് ഇസ്‌ലാമിസ്റ്റുകളായ എർദൊഗാന്റെ പാര്‍ട്ടി ഭരിച്ചിരുന്ന ഇസ്തംബുള്‍ നഗരത്തിന്റെ മേയര്‍ സ്ഥാനം പിടിച്ചെടുത്തുകൊണ്ടാണ് എക്രം ഇമാമോലുവിന്റെ പേര് തുര്‍ക്കിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2009ല്‍ പ്രാദേശിക രാഷ്ട്രീയത്തിലിറങ്ങിയ ഇമാമോലു 2014ല്‍ ഇസ്തംബുളിലെ ബെയ്‌ലിക്ഡുസു മുനിസിപ്പാലിറ്റിയുടെ മേയറായി. 2019ൽ ഇസ്തംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എർദൊഗാന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ 13,000 വോട്ടിന് തോല്‍പിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ തിരിമറി ആരോപിച്ച് എകെപി അപ്പീല്‍ നല്‍കിയതോടെ തുര്‍ക്കിയുടെ തിരഞ്ഞെടുപ്പ് കമ്മിഷനായ സുപ്രീം ഇലക്ഷന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. ഇതോടെ 18ാം ദിവസം ഇമാമോലുവിന് മേയര്‍ സ്ഥാനം നഷ്ടമായി.
എന്നാല്‍ മൂന്നുമാസത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. എട്ടുലക്ഷത്തിന്റെ വമ്പന്‍ ഭൂരിപക്ഷത്തോടെ ഇമാമോലുവിന് വീണ്ടും വിജയം. 2024ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇമാമോലു മേയര്‍ സ്ഥാനം നിലനിര്‍ത്തി. ഇതോടെ എർദൊഗാന്റെ മുഖ്യ എതിരാളിയായി ഇമാമോലുവിനെ പ്രഖ്യാപിക്കുക കൂടിയായിരുന്നു സിഎച്ച്പി. അതോടൊപ്പംതന്നെ എർദൊഗാന്റെ ശത്രുപക്ഷത്തെ ഒന്നാം നമ്പർ പേരുകാരൻ കൂടിയായി ഇമാമോലു. അഴിമതി, ഭീകരവാദം തുടങ്ങിയ കേസുകളാണ് ഇമാമോലുവിന്റെ പേരില്‍ പ്രധാനമായും ചുമത്തിയിട്ടുള്ളത്. ബെയ്‌ലിക്ഡുസു മേയറായിരുന്ന കാലത്തെ തന്റെ അനുചരവൃന്ദങ്ങളെ അംഗമാക്കി ഒരു ക്രിമിനല്‍ സംഘത്തെ നയിക്കുകയാണ് ഇമാമോലുവെന്ന് ഇസ്തംബുള്‍ ചീഫ് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസിന്റെ അറസ്റ്റ് വാറന്റില്‍ പറയുന്നു.
ഇമാമോലുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം അഴിമതി നടത്തുകയും കൈക്കൂലി വാങ്ങുകയും അനുമതിയില്ലാതെ ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തുവെന്നാണ് ആരോപണങ്ങള്‍. വ്യവസായികളെ ഭീഷണിപ്പെടുത്തി ഇമാമോലുവും സംഘവും കൈക്കൂലി വാങ്ങുന്നുവെന്നും ഇത്തരത്തില്‍ വാങ്ങുന്ന പണം സൂക്ഷിക്കാന്‍ ഇവര്‍ക്ക് ‘രഹസ്യ ഖജനാവ്’ ഉണ്ടെന്നും വ്യവസായികളുടെ കള്ളപ്പണം അധികാരം ഉപയോഗിച്ച് വെളുപ്പിച്ച് നല്‍കുന്നുണ്ടെന്നുമാണ് മറ്റൊരു കേസ്. ഇമാമോലുവിന്റെ ‘ക്രിമിനൽ’ സംഘത്തിലെ അംഗങ്ങള്‍ സ്വന്തമായി കമ്പനികളും കടലാസ് കമ്പനികളും രൂപീകരിച്ച് സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ചുളുവിലയ്ക്ക് നേടിയെടുത്തെന്നും ഇത്തരത്തില്‍ നേടിയ ടെന്‍ഡര്‍ പ്രകാരമുള്ള ജോലികള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മറ്റൊരു പരാതിയുമുണ്ട്.
മുനിസിപ്പാലിറ്റിയുടെ വികസനത്തിനുള്ള പണം ഇമാമോലുവും സംഘവും ക്രിമിനല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ചു കൊണ്ടിരുന്നത് എന്നും പ്രോസിക്യൂട്ടറുടെ ഓഫിസിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു. ഇസ്തംബുള്‍ വാസികളുടെ വ്യക്തിവിവരങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിച്ചിരുന്നെന്നും ആരോപണമുണ്ട്. ബെനാമിയെ ഉപയോഗിച്ച് 4 ആഡംബര വില്ലകള്‍ ഇമാമോലുവുമായി ബന്ധപ്പെട്ട കമ്പനി വാങ്ങാന്‍ ശ്രമിച്ചെന്നും ഇതിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് മറ്റൊരു കേസ്.
ഇമാമോലുവും സംഘവും തുര്‍ക്കിയും യുഎസും യൂറോപ്യന്‍ യൂണിയനും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് (പികെക) സഹായം നല്‍കുന്നുവെന്ന കുറ്റമാണ് ഭീകരവാദം തടയല്‍ നിയമത്തിനു കീഴില്‍ ഇമാമോലുവിനെതിരെ ചുമത്തിയിരുന്നത്. ഇസ്തംബുളിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും തിരഞ്ഞെടുപ്പുകളില്‍ പികെകയുടെ സഹായം പറ്റുകയും പകരമായി പികെകെ അനുകൂലികള്‍ക്ക് മുനിസിപ്പാലിറ്റികളില്‍ സിഎച്ച്പി ജോലി നല്‍കുകയും ചെയ്‌തെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇമാമോലുവിനെതിരെ ചുമത്തിയ ഭീകരവാദ കുറ്റം കോടതി റദ്ദാക്കിയിട്ടുണ്ട്. മറ്റ് കേസുകളിലാണ് ഇനി വിചാരണ നടക്കുക.
അതേസമയം, ഇമാമോലുവിനെതിരെയുള്ള കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള തന്ത്രമാണ് അറസ്റ്റെന്നും സിഎച്ച്പി പറയുന്നു. ചില ‘ദൃക്‌സാക്ഷി’കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇമാമോലുവിനെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. തുര്‍ക്കിയുടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ എർദൊഗാന്‍ നടത്തുന്ന ശ്രമമാണ് ഇമാമോലുവിന്റെ അറസ്‌റ്റെന്നാണ് സിഎച്ച്പി നേതാവ് ഒസ്ഗുര്‍ ഒസേല്‍ പ്രതികരിച്ചത്.
∙ പ്രസിഡന്റ് മത്സരത്തില്‍ എതിരാളി വേണ്ട, ഇമാമോലുവിന്റെ ഡിഗ്രിയും പോയി
ഇമാമോലുവിനെ അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസം അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റിന്റെ സാധുത ഇസ്തംബുള്‍ സര്‍വകലാശാല റദ്ദാക്കിയിരുന്നു. 1988ല്‍, തുര്‍ക്കിയുടെ അധീനതയിലുള്ള വടക്കന്‍ സൈപ്രസിലെ ഗെര്‍ണെ അമേരിക്കന്‍ സര്‍വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രിക്ക് ചേര്‍ന്ന ഇമാമോലു 1990ല്‍ അവിടെനിന്ന് ഇസ്തംബുള്‍ സര്‍വകലാശാലയിലേക്ക് മാറിയിരുന്നു. പിന്നീട് അവിടെത്തന്നെ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടി.
എന്നാല്‍ 1990ല്‍ ഗെര്‍ണെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്ക് തുര്‍ക്കിഷ് എജ്യൂക്കേഷന്‍ അതോറിറ്റിയുടെ അംഗീകാരമുണ്ടായിരുന്നില്ലെന്നും, വ്യാജ രേഖയുണ്ടാക്കിയാണ് ഇമാമോലു ഇസ്തംബുള്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും അതുകൊണ്ടുതന്നെ ഇമാമോലുവിന്റെ ഡിഗ്രിക്ക് നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. ഇവിടെയാണ് ഇമാമോലുവിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് ആദ്യ തിരിച്ചടിയേറ്റത്. കാരണം, തുര്‍ക്കിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാളുടെ അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ്. ബിരുദമില്ലാതായതോടെ ഇമാമോലുവിന് മത്സരിക്കാനാവില്ല.
അതിനു പിന്നാലെയാണ് എണ്ണമറ്റ കുറ്റങ്ങള്‍ ചുമത്തിയുള്ള അറസ്റ്റും കാരാഗൃഹ വാസവും. ഇതാദ്യമായല്ല എർദൊഗാന്‍ സര്‍ക്കാര്‍ ഇമാമോലുവിനെ ലക്ഷ്യമിടുന്നത്. 2019ലെ മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തിയ തുര്‍ക്കി സുപ്രീം ഇലക്ഷന്‍ ബോര്‍ഡ് (വൈഎസ്‌കെ) അംഗങ്ങളെ ‘മണ്ടന്മാര്‍’ എന്നു വിളിച്ചതിന് 2022ല്‍ ഇമാമോലുവിന് രണ്ടു വര്‍ഷം തടവും രാഷ്ട്രീയ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഇസ്തംബുള്‍ മേയറായ അന്നുമുതല്‍ ആരോപണങ്ങളും കേസുകളുമായി എർദൊഗാന്‍ സര്‍ക്കാര്‍ ഇമാമോലുവിന്റെ പിന്നാലെത്തന്നെയുണ്ട്്. 2028നു മുൻപ് മറ്റ് കേസുകളിൽനിന്ന് മുക്തനായാലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനാണ് ഇമാമോലുവിന്റെ ഡിഗ്രി റദ്ദാക്കിയുള്ള നീക്കം.
∙ പുട്ടിന്റെയും ലുക്കാഷെന്‍കോയുടെയും വഴിയേ എർദൊഗാന്‍
റഷ്യയില്‍ പുട്ടിനെയും ബെലാറൂസില്‍ അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയെയും പോലെ എതിരാളികളെ വെട്ടിനിരത്തി ഏകാധിപത്യം സ്ഥാപിക്കാനുള്ള വഴി തേടുകയാണ് തുര്‍ക്കിയില്‍ തയ്യിപ് എർദൊഗാനും. ഇതുവരെ 5 പ്രതിപക്ഷ മേയര്‍മാരെയാണ് തുര്‍ക്കി സ്ഥാനഭ്രഷ്ടരാക്കിയത്. ഭൂരിഭാഗവും പികെകെയുമായുള്ള ബന്ധം ആരോപിച്ച്. 2003 മുതല്‍ തുര്‍ക്കി ഭരിക്കുന്ന എർദൊഗാന് രണ്ടു പതിറ്റാണ്ടിനുശേഷവും അധികാരത്തില്‍ തുടരാന്‍ സര്‍വത്ര അടവും പയറ്റുന്നതിനിടെയാണ് ഇമാമോലു ശക്തനായി രംഗത്തെത്തുന്നത്. തുര്‍ക്കി ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ല. അതായത്, ഈ ചട്ടം അനുസരിച്ചാൽ 2028ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എർദൊഗാന് മത്സരിക്കാനാവില്ല.
ഈ വിലക്ക് ഒഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു എർദൊഗാൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടുവഴി മാത്രമാണ് എർദൊഗാന് മുന്നിലുള്ളത് ഒന്നുകില്‍ തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ പാര്‍ലമെന്റ് തീരുമാനിക്കണം. അങ്ങനെയെങ്കില്‍ കാലാവധി പൂര്‍ത്തിയാകും മുൻപ് ഒരു തവണ കൂടി എർദൊഗാന് മത്സരിക്കാം. അതല്ലെങ്കില്‍ തിരഞ്ഞെടുപ്പ് മത്സരിക്കാന്‍ രണ്ടു തവണയെന്ന ചട്ടം തിരുത്തി ഭരണഘടന ഭേദഗതി ചെയ്യണം. ഇതില്‍ ഭരണഘടന ഭേദഗതി ചെയ്ത് അധികാരം അരക്കിട്ടുറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു എർദൊഗാന്‍.
പ്രധാനമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഭരണത്തിൽനിന്ന് പ്രസിഡന്റിൽ അധികാരം കേന്ദ്രീകരിച്ചുള്ള ഭരണരീതിയിലേക്ക് മാറിയ ഭരണഘടനാഭേദഗതി 2017ൽ നടപ്പിലാക്കിയതും 2016ലെ അട്ടിമറി നീക്കം തടഞ്ഞ് സൈന്യത്തെയും ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെയും തനിക്കൊപ്പം നിർത്താനാകുന്നതും എർദൊഗാന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ഭരണഘടനാ ഭേദഗതി നടപ്പിലാവാൻ പാർലമെന്റിൽ മൂന്നിലൊന്നു പേരുടെ പിന്തുണ ആവശ്യമുണ്ട്. നിലവിൽ സിഎച്ച്പിയാണ് തുർക്കി പാർലമെന്റിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി. ഇമാമോലുവിനെ അപ്രസക്തനാക്കുകയും മറ്റ് പ്രതിപക്ഷ നേതാക്കളെക്കൂടി ഒതുക്കുകയും ചെയ്യുന്നതോടെ ഭരണഘടന ഭേദഗതി എളുപ്പമാകുമെന്നാണ് എർദൊഗാന്റെ കണക്കുകൂട്ടലെന്ന് വിലയിരുത്തപ്പെടുന്നു.
∙ ഒന്നും മിണ്ടാതെ ലോകം; നിർബന്ധിത നിശ്ശബ്ദതയിൽ യൂറോപ്പ്
ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭം തുർക്കിയിൽ നടന്നിട്ടും പ്രതിപക്ഷവും മാധ്യമങ്ങളും വേട്ടയാടപ്പെട്ടിട്ടും ലോകനേതാക്കളിൽനിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നാറ്റോ അംഗവും യൂറോപ്യൻ യൂണിയന്റെ പ്രധാന വ്യാപാര പങ്കാളിയും ചൈനയുടെ അടുത്ത സുഹൃത്തുമായ തുർക്കിയെ പിണക്കാതെ മുന്നോട്ടുപോകാൻ നിശ്ശബ്ദത പാലിക്കുകയാണ് ലോകമെന്നു പറഞ്ഞാലും അതിശയോക്തിയില്ല. അയൽനാടുകളിലെ ജനാധിപത്യധ്വംസനങ്ങളെക്കുറിച്ച് വലിയ ആശങ്ക പുലർത്താത്ത ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിലെത്തിയതും യുക്രെയ്നിനോടുള്ള കൂറ് അവർ പിൻവലിച്ചതും തുർക്കിക്ക് എളുപ്പമായിട്ടുണ്ട്.
ഇമാമോലുവിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള പ്രൈമറി ഇലക്ഷൻ സിഎച്ച്പി സംഘടിപ്പിച്ചിരുന്നു. ഇതിൽ ഒന്നരക്കോടിപ്പേർ പങ്കെടുക്കുകയും ഇമാമോലുവിനെ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർഥിയായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സിഎച്ച്പി പറയുന്നത്. എന്തായാലും സ്വന്തം നാട്ടിൽ ഇതുവരെ കാണാത്ത തരം പ്രതിഷേധങ്ങൾക്കാണ് എർദൊഗാനും സംഘവും സാക്ഷ്യം വഹിക്കുന്നത്. 2013ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ നേരിട്ടതുപോലെ പൊലീസിനെയും സൈന്യത്തെയും രംഗത്തിറക്കി എർദൊഗാൻ ഈ സമരത്തെയും അടിച്ചമർത്തുമോ അതോ ചാരത്തിൽനിന്ന് ഫീനിക്സ് പക്ഷിയെന്ന പോലെ ഇമാമോലു പറന്നുയരുമോ? കാത്തിരുന്ന് കാണണം.