ഇസ്‌ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.

ഇസ്‌ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഖഫ് ബിൽ‌ ലോക്സഭയിൽ അവതരിപ്പിച്ചു. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദേശിച്ച ഭേദഗതതികളോടെ, പരിഷ്കരിച്ച വഖഫ് ബിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിച്ചത്. ലോക്സഭയിലെയും രാജ്യസഭയിലും ചർച്ച പൂർത്തിയാക്കി ഈ പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമം. ബില്ലിനെ എതിർക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. വഖഫ് സ്വത്തുതർക്കങ്ങളിൽ കലക്ടർക്കു പകരം കലക്ടർക്കു മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങിയവ അടക്കം ഭേദഗതികൾ വരുത്തി.

വഖഫ് നിയമത്തിൽ ഭേദഗതികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ലോക്സഭയിൽ 2024 ഓഗസ്റ്റ് 28ന് ആണ് ബിൽ അവതരിപ്പിച്ചത്. 1995ൽ കൊണ്ടുവന്ന നിയമത്തിലെ 44 വകുപ്പുകളിലാണ് ഈ ഭേദഗതിയിലൂടെ കേന്ദ്രം മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാര പരിധിയെയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണു പുതിയ ഭേദഗതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നു നിലവിൽ ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്കു വിട്ടിരുന്നു. അവർ നിർേശിച്ച ഭേദഗതികളാണു വരുത്തിയത്.

ADVERTISEMENT

വഖഫ് ഭരിക്കാനുള്ള അധികാരം ബോർഡുകളിൽനിന്നും ട്രൈബ്യൂണലുകളിൽനിന്നും കലക്ടർ മുഖേന സർക്കാരുകളിലേക്കു മാറ്റുന്നതാണു നിർദിഷ്ട ഭേദഗതിയെന്നതാണു പ്രധാന വിമർശനം. അതു മാറ്റി. പകരം കലക്ടർക്കു മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥനു ചുമതല നൽകാനാണു പുതിയ ഭേദഗതി. മറ്റു മതങ്ങളുടെ സംവിധാനങ്ങൾക്ക് വിഭിന്നമായി മുസ്‌ലിമല്ലാത്തവർ വഖഫ് ബോർഡുകളിൽ വരുന്നതിനെയും മുസ്‌ലിം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള വ്യക്തിയെ ട്രൈബ്യൂണലിൽനിന്ന് ഒഴിവാക്കിയതിനെയും വിമർശകർ എതിർത്തിരുന്നു.

വഖഫ് ട്രൈബ്യൂണലിൽ മുസ്‍ലിം നിയമങ്ങളിൽ അവഗാഹമുള്ള വ്യക്തിയെ നിലനിർത്താൻ ജെപിസി നിർദേശിച്ചു. ഇതടക്കം ഏതാനും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. പുതിയ വഖഫ് നിയമം വീണ്ടും ചർച്ചയാവുകയാണ്. വഖഫ് സ്വത്തുക്കൾ, പുതിയ വഖഫ് നിയമം എന്നിവയെന്തെന്നു വിശദായി മനസ്സിലാക്കാം.

കേന്ദ്രമന്ത്രി കിരൺ റിജിജു. ചിത്രം: മനോരമ

∙ എന്താണ് വഖഫ് നിയമം?

ഇസ്‌ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെടുന്നത് ഈ രീതിയിലാണ്.

ADVERTISEMENT

ആർക്കു വേണമെങ്കിലും അവരുടെ അധികാരത്തിലുള്ള, കൈവശമുള്ള ഏതു സ്വത്തും വഖഫ് ആക്കി മാറ്റാം. ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് അതു തിരിച്ചെടുക്കാൻ കഴിയില്ല. ഇതോടെ ഈ വസ്തു പിന്നീട് ക്രയവിക്രയം നടത്താനോ മറ്റ് ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാനോ സാധിക്കില്ല. ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം ദൈവത്തിനു കൈമാറ്റം ചെയ്യപ്പെടുകയാണു ചെയ്യുന്നത്. ഒരു തവണ വഖഫ് ചെയ്യപ്പെട്ടാൽ പിന്നീട് അത് എപ്പോഴും വഖഫ് സ്വത്തായിരിക്കും.  

∙ എന്താണ് പുതിയ ഭേദഗതി നിയമം, ഭേദഗതിയിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ?

∙ വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് നിർവഹണ ശാക്തീകരണ കാര്യക്ഷമ വികസന നിയമം എന്നാക്കി മാറ്റണം (യുണൈറ്റഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ഡെവലപ്മെന്റ് ആക്ട്). 

∙ കുറഞ്ഞത് 5 വർഷത്തോളമെങ്കിലും ഇസ്‌ലാം വിശ്വാസം പിന്തുടരുന്ന മുസ്‌ലിമിനു മാത്രമേ വഖഫ് പ്രഖ്യാപിക്കാൻ കഴിയൂ. പൂർണ ഉടമസ്ഥതയുള്ള ഈ സ്വത്താണു വഖഫ് ചെയ്യേണ്ടത്. സ്ത്രീകൾ ഉൾപ്പെടെയുള്ള അനന്തരാവകാശികളുടെ അനന്തര നിഷേധത്തിനു വഖഫ് സ്വത്ത് ഇടയാവരുത്. (നിലവിൽ മുസ്‌ലിമല്ലാത്തവർക്കും വഖഫ് ചെയ്യാം).

ADVERTISEMENT

∙ വഖഫ് സ്വത്തിന്റെ പേരിലുണ്ടാവുന്ന അനിശ്ചിത്വത്തിൽ കലക്ടർക്ക് അവസാന തീരുമാനം എടുക്കാം (നിലവിലെ നിയമത്തിൽ വഖഫ് ബോർഡിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കായിരുന്നു ഈ അധികാരം). സർവേ അധികാരവും കലക്ടർക്ക് ലഭിക്കും.

∙ ഒരു സ്വത്ത് വഖഫ് ആണോ എന്ന് അന്വേഷിക്കാനും നിർണയിക്കാനും അധികാരം വഖഫ് ബോർഡിന് ഇനി ലഭിക്കില്ല. കലക്ടർക്ക് തന്നെ ഇതിലും പരമാധികാരം ലഭിക്കും. ഈ നിയമം ഉണ്ടാവുന്നത് മുൻപോ ശേഷമോ വഖഫ് സ്വത്തായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സർക്കാർ സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല.

പ്രതീകാത്മക ചിത്രം

∙ സെൻട്രൽ വഖഫ് കൗൺസിലിലും ബോർഡിലും രണ്ട് അംഗങ്ങൾ അമുസ്‌ലിംകളായിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. വഖഫ് ട്രൈബ്യൂണലിൽ മുസ്‍ലിം നിയമങ്ങളിൽ അവഗാഹമുള്ള വ്യക്തിയെ നിലനിർത്തുന്നു.

∙ 2 സ്ത്രീകളും ഷിയ, ബൊഹ്റ, അഗഖാനി വിഭാഗങ്ങളിൽനിന്ന് ഒരാളും അംഗമായിരിക്കണം (നിലവിൽ 2 അംഗങ്ങൾ സ്ത്രീകളാണ്).

∙ ട്രൈബ്യൂണലുകളിൽ ജില്ലാ ജഡ്ജിയും സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും മാത്രം (മുസ്‌ലിം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള വ്യക്തിയെ ഇതിൽനിന്ന് ഒഴിവാക്കി) 

∙ വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ ചെയ്യാം (നിലവിൽ ഹൈക്കോടതിക്ക് സ്വന്തം ഇഷ്ടപ്രകാരം, ബോർഡിന്റെ അപേക്ഷയിൽ മാത്രമേ വിഷയം പരിഗണിക്കാൻ സാധിക്കൂ).

∙ ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമിക്കുന്ന ഒരു ഓഡിറ്റർ മുഖേനയോ അല്ലെങ്കിൽ അതിനായി കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥൻ മുഖേനയോ ഏത് സമയത്തും ഏത് വഖഫിന്റെയും ഓഡിറ്റിന് നിർദേശം നൽകാനുള്ള അധികാരം.

ഒരാൾ തന്റെ സ്വത്തുക്കൾ വഖഫ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ആ സ്വത്തിൽ വ്യക്തിക്ക് അധികാരമുണ്ടാവില്ല. എന്നാൽ വഖഫ് ചെയ്യുന്ന സമയത്തു തന്നെ ഈ സ്വത്തിൽ നിന്നുള്ള പകുതി ഭാഗം വഖഫ് ആവശ്യങ്ങൾക്കും പകുതി തന്റെ സ്വകാര്യ ആവശ്യങ്ങൾക്കും എന്ന നിലയിലും പൂർണമായി തന്റെ ആവശ്യങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കുമെന്നും തന്റെ മരണശേഷം ഈ സ്വത്ത് വഖഫ് ആയി മാറുമെന്ന നിലയിലും ഒരാൾക്ക് വഖഫ് ചെയ്യാൻ സാധിക്കും. 

പുതിയ ഭേദഗതികൾ ഇവയാണ്

∙ വഖഫ് ആയി സമർപ്പിച്ചിട്ടില്ലെങ്കിലും മത– ജീവകാരുണ്യ ആവശ്യങ്ങൾക്കായി ദീർഘകാലം ഉപയോഗിച്ച സ്വത്തുക്കൾ (വഖഫ് ബൈ യൂസർ) സംബന്ധിച്ച വ്യവസ്ഥ പൂർണമായും ഒഴിവാക്കരുത്. പുതിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് റജിസ്റ്റർ ചെയ്യുന്ന ഇത്തരം സ്വത്തുക്കൾ ‘വഖഫ് ബൈ യൂസറാ’യി തന്നെ കണക്കാക്കണം.

∙ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സമയപരിധി 60 ദിവസമെന്നത് 90 ദിവസമാക്കുക. 

∙ സ്വത്തു തർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാനുള്ള സമയപരിധി 2 വർഷമാണെങ്കിലും ട്രൈബ്യൂണലിന് തൃപ്തികരമെന്നു തോന്നിയാൽ അതിനുശേഷം വരുന്ന പരാതികളും സ്വീകരിക്കാം. 

∙ വഖഫ് നിയമം പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം വെബ്സൈറ്റിൽ വഖഫുകളുടെ വിവരങ്ങൾ അപ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയിൽ ഇളവ്.

∙ വഖഫ് സ്വത്തുക്കളുടെ കാര്യസ്ഥൻ അഥവാ മാനേജർ ആരാണ്?

ഒരാൾ തന്റെ സ്വത്തുക്കൾ വഖഫ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ആ സ്വത്തിൽ വ്യക്തിക്ക് അധികാരമുണ്ടാവില്ല. എന്നാൽ വഖഫ് ചെയ്യുന്ന സമയത്തു തന്നെ ഈ സ്വത്തിൽ നിന്നുള്ള പകുതി ഭാഗം വഖഫ് ആവശ്യങ്ങൾക്കും പകുതി തന്റെ സ്വകാര്യ ആവശ്യങ്ങൾക്കും എന്ന നിലയിലും പൂർണമായി തന്റെ ആവശ്യങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കുമെന്നും തന്റെ മരണശേഷം ഈ സ്വത്ത് വഖഫ് ആയി മാറുമെന്ന നിലയിലും ഒരാൾക്ക് വഖഫ് ചെയ്യാൻ സാധിക്കും. വഖഫ് നിയന്ത്രിക്കുന്നതിനോ ഭരിക്കുന്നതിനോ ഒരു മുതവല്ലിയെ (പരിപാലകൻ) നിയമിക്കണമെന്നാണ് ഇസ്‌ലാമിക വ്യവസ്ഥ. വഖഫ് സ്വത്ത് നിയന്ത്രിക്കുന്നതു സൂപ്പർവൈസറായി പ്രവർത്തിക്കുന്ന ഒരു മുതവല്ലി ആണ്.

നിലവിലെ നിയമപ്രകാരം ഇന്ത്യയിൽ വഖഫ് ചെയ്തു കഴിഞ്ഞാൽ പിന്നീട് വഖഫ് ബോർഡിനായിരിക്കും ഈ ഭൂമിയുടെ കാര്യങ്ങൾ നടത്താനുള്ള അവകാശം ലഭിക്കുക. എന്നാൽ വഖഫ് ബോർഡുകൾക്ക് ഈ സ്വത്ത് വിൽക്കാനോ വഖഫ് ചെയ്യപ്പെടുമ്പോൾ പറഞ്ഞ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കാനോ സാധിക്കില്ല. 1882-ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം ട്രസ്റ്റുകൾക്ക് കീഴിലുള്ള സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവോ അതിന് സമാനമായ രീതിയിലാണ് വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. സർക്കാർ നിയോഗിക്കുന്ന വഖഫ് ബോർഡിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ഈ സ്വത്തിൽ നിന്നുള്ള ലാഭം ഉപയോഗിക്കുന്നതും തർക്കങ്ങളും മറ്റും പരിഹരിക്കുകയും ചെയ്യുന്നത്.

∙ എന്താണ് വഖഫ് ബോർഡുകൾ? 

1954 ലെ സെൻട്രൽ വഖഫ് ആക്ട് പ്രകാരം ഓരോ സംസ്ഥാനങ്ങൾക്കും വഖഫ് ബോർഡുകളുണ്ട്. ഇസ്‌ലാം മതത്തിലെ 2 വിഭാഗങ്ങളായ സുന്നി, ഷിയ വിഭാഗങ്ങൾക്ക് ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യേകം വഖഫ് ബോർഡുകളും നിലവിലുണ്ട്. അങ്ങനെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നിലവിൽ ഇന്ത്യയിൽ 32 വഖഫ് ബോർഡുകളാണ് ഉള്ളത്. ഓരോ സംസ്ഥാനത്തെയും വഖഫ് സ്വത്തുക്കളുടെ കൈകാര്യ അവകാശം അതത് സംസ്ഥാന വഖഫ് ബോർഡുകൾക്കായിരിക്കും. ഇവയെ എല്ലാം നിയന്ത്രിക്കാനായി കേന്ദ്രതലത്തിൽ സെൻട്രൽ വഖഫ് കൗൺസിൽ എന്ന സംവിധാനവുമുണ്ട്.

1954 ലെ സെൻട്രൽ വഖഫ് ആക്ട് പ്രകാരം ഓരോ സംസ്ഥാനങ്ങൾക്കും വഖഫ് ബോർഡുകളുണ്ട്. ഇസ്‌ലാം മതത്തിലെ 2 വിഭാഗങ്ങളായ സുന്നി, ഷിയ വിഭാഗങ്ങൾക്ക് ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യേകം വഖഫ് ബോർഡുകളും നിലവിലുണ്ട്. അങ്ങനെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നിലവിൽ ഇന്ത്യയിൽ 32 വഖഫ് ബോർഡുകളാണ് ഉള്ളത്. 

ഇന്ത്യൻ ഭരണഘടനയിലെ നിയമപ്രകാരം സ്ഥാപിതമായ സെൻട്രൽ വഖഫ് കൗൺസിലിന്റെ ചെയർമാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായിരിക്കും (നിലവിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ചെയർമാൻ). ഇന്ത്യയിൽ ഉടനീളമുള്ള 9.4 ലക്ഷം ഏക്കറിലെ 8.7 ലക്ഷം സ്വത്തുക്കളാണ് നിലവിൽ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ കണക്കു പ്രകാരം ഈ സ്വത്തിന്റെ മൂല്യം 1.2 ലക്ഷം കോടിയാണ്. ഇന്ത്യയിലെ പ്രതിരോധ സേനയ്ക്കും റെയിൽവേക്കും ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമി വഖഫ് ബോർഡുകളുടെ കീഴിലാണ്. എന്നാൽ ഇവയുടെ കൈകാര്യവകാശമല്ലാതെ ഉടമസ്ഥാവകാശം വഖഫ് ബോർഡുകൾക്കില്ല.

ന്യൂനപക്ഷ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ നിലവിലെ ചെയർമാൻ എം.കെ.സക്കീർ ആണ്. അബ്ദുൽ വഹാബ് എംപി, എംഎൽഎമാരായ എം.നൗഷാദ്, പി.ഉബൈദുല്ല എന്നിവരടക്കം 9 അംഗങ്ങളാണു ബോർഡിനുള്ളത്. വി.എസ്.സക്കീർ ഹുസൈനാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. കാലാകാലങ്ങളിൽ മാറി വരുന്ന സർക്കാരുകളാണ് അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത്.

∙ വഖഫ് ട്രൈബ്യൂണകളുടെ പ്രവർത്തനം എങ്ങനെയാണ്? 

1995ലെ വഖഫ് നിയമപ്രകാരം ഓരോ സംസ്ഥാനത്തും വഖഫുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് വഖഫ് ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. വഖഫ് ബോർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനം. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏത് തർക്കവും വഖഫ് ട്രൈബ്യൂണൽ തീരുമാനിക്കുമെന്നാണു നിയമം പറയുന്നത്. ട്രൈബ്യൂണൽ രൂപീകരിക്കുന്നതു സംസ്ഥാന സർക്കാരാണ്. അതിൽ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്നു. ഒരു ജില്ലാ, സെഷൻസ് അല്ലെങ്കിൽ സിവിൽ ജഡ്ജി, ക്ലാസ് 1 റാങ്കിൽ കുറയാത്ത, സംസ്ഥാന ജുഡീഷ്യൽ ഓഫിസർ ആയ ചെയർപഴ്സൺ, സംസ്ഥാന സിവിൽ സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ, കൂടാതെ മുസ്‌ലിം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള വ്യക്തിയും ട്രൈബ്യൂണലിൽ ഉൾപ്പെടുന്നു.

∙ ഇന്ത്യയിലെ വഖഫ് ചരിത്രവും നിയമങ്ങളും 

മുഗൾ ഭരണകാലത്തു തന്നെ വഖഫ് സമ്പ്രദായം ഇന്ത്യയിൽ കാര്യമായി നിലനിന്നിരുന്നു. 1913ൽ മുസൽമാൻ വഖഫ് വാലിഡേറ്റിങ് ആക്ട് എന്ന പേരിൽ വഖഫ് വിഷയങ്ങളിൽ ആദ്യമായി നിർദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു. പിന്നീട് 1923ൽ ആണ് മുസൽമാൻ വഖഫ് ആക്ട് എന്ന വഖഫിലെ ആദ്യത്തെ പ്രധാന നിയമം അവതരിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം 1954ൽ സെൻട്രൽ വഖഫ് ആക്ട് എന്ന പേരിൽ വഖഫിനു കൃത്യമായ നിയമമുണ്ടായി. ഈ നിയമത്തിലൂടെയാണു വഖഫ് ബോർഡുകളും ഇവയെ നിയന്ത്രിക്കാൻ സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേന്ദ്ര വഖഫ് കൗൺസിലുമെല്ലാം ഇന്ത്യയിൽ ആരംഭിക്കുന്നത്. തുടർന്ന് 1995 ൽ ഈ നിയമം പരിഷ്കരിച്ചു പുതിയ വഖഫ് ആക്ട് നിലവിൽ വന്നു.

മൻമോഹൻ സിങ് (AP Photo/Manish Swarup)

വഖഫ് ബോർഡുകൾക്കു കൂ‍ടുതൽ അധികാരങ്ങൾ ഈ നിയമം നൽകി. ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയെ കുറിച്ചു പഠിക്കാൻ 2005 ൽ മൻമോഹൻ സിങ് സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി വഖഫ് ബോർഡിന്റെ പ്രവർത്തനത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ കണ്ടെത്തി. വഖഫ് നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരണമെന്നും ശുപാർശ ചെയ്തു. വനിതാ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള ശുപാർശകൾ കണക്കിലെടുത്തു 2013 ൽ നിയമം ഭേദഗതി ചെയ്തു. നിയമത്തിന് വീണ്ടും ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്.

English Summary:

Decoding Waqf Law: Explains Waqf law, its historical context, objectives, and the implications of the proposed amendments.