കേന്ദ്രം പറഞ്ഞപ്പോൾ കേരളം കേട്ടില്ല; ഒന്നാം ക്ലാസിലെത്താൻ എന്തിന് 6 വയസ്സ്? 5-3-3-4 ഇതിലുണ്ട് ഉത്തരം

സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്‌കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്‌കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.

സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്‌കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്.
6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്‌കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
∙ 3 മുതല്‍ 18 വയസ്സു വരെ നാലു ഘട്ടങ്ങള്‍
എന്‍ഇപി പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസത്തെ 3 മുതല്‍ 18 വയസ്സു വരെ 5-3-3-4 വര്‍ഷങ്ങളാക്കി നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഫൗണ്ടേഷനല്‍ വിഭാഗത്തില്‍ മൂന്നു മുതല്‍ 6 വയസ്സു വരെ അങ്കണവാടി, പ്രീസ്‌കൂള്‍ ഘട്ടവും 6 വയസ്സു മുതല്‍ 8 വയസ്സു വരെയുള്ള ഒന്നും രണ്ടും ക്ലാസുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് –ആകെ 5 വർഷം. 8-11 വയസ്സില്‍ മൂന്നു മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ 3 വര്‍ഷം പ്രിപ്പറേറ്ററി ഘട്ടമാണ്. 11 മുതല്‍ 14 വയസ്സു വരെ ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 3 വര്‍ഷമാണ് മിഡില്‍ സ്‌കൂള്‍ ഘട്ടം. 14-18 വയസ്സില്‍ 9-ാം ക്ലാസ് മുതല്‍ 12 വരെ നാല് വര്‍ഷം സെക്കന്‍ഡറി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഫൗണ്ടേഷനല്‍ ഘട്ടത്തിന് ഏറെ പ്രാധാന്യമാണ് പാഠ്യപദ്ധതിയില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കളികളും പ്രായോഗികപരിശീലനത്തില്‍ ഊന്നിയ കാര്യങ്ങളും ചിത്രരചനയും കളറിങ്ങും സംഗീതവും നാടകവും മറ്റും ഉള്‍പ്പെടുത്തും. രൂപങ്ങള്‍ പരിചയപ്പെടുത്തുകയും അക്ഷരമാലകളും സംഖ്യകളും പരിചയപ്പെടുത്തുകയും ചെയ്യും. വ്യക്തി, പൊതു ശുചിത്വം, നല്ല പെരുമാറ്റം എന്നിവയും പരിശീലിപ്പിക്കും. ഇതിനായി എന്‍സിഇആര്‍ടി രണ്ടുഘട്ടത്തിലുള്ള പാഠ്യപദ്ധതി തയാറാക്കും. വായന, എഴുത്ത്, സംസാരം, കായിക വിദ്യാഭ്യാസം, കല, ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയുടെ പ്രാഥമികഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാവും പ്രിപ്പറേറ്ററി വിഭാഗത്തിനുള്ള പരിശീലനം നല്‍കുക. മിഡില്‍ വിഭാഗത്തില്‍ മൂന്നു വര്‍ഷം അധ്യാപകര്‍, കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാവും ക്ലാസുകള്‍ നയിക്കുക. സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, ഗണിതശാസ്ത്രം, സയന്‍സ് എന്നവയില്‍ പരീക്ഷണങ്ങളിലൂടെയുള്ള ജ്ഞാനസമ്പാദനത്തിന് ഊന്നല്‍ നല്‍കും.
സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ ആഴത്തിലുള്ള നിരൂപണാത്മക ചിന്താശേഷി ആര്‍ജിക്കാന്‍ പാകത്തിലുള്ള പരിശീലനമാണ് ലക്ഷ്യമിടുന്നത്. ജീവിത ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വിഷയം തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാകും. കൂടുതല്‍ ഭാഷകളില്‍ കുട്ടികള്‍ക്കു പ്രാവീണ്യം നല്‍കുന്ന തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
∙ എന്തുകൊണ്ട് മാറ്റം?
85 ശതമാനം കുട്ടികളിലും ബൗദ്ധികവികാസമുണ്ടാകുന്നത് ആറു വയസ്സിനു മുന്‍പാണെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (ഇസി സിഇ) അവര്‍ക്കു ലഭിക്കേണ്ടതിന്റെ അനിവാര്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് കോടിക്കണക്കിനു കുട്ടികള്‍ക്ക് ഇതു ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഏകീകൃതമായ നയം രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഒന്നാം ക്ലാസിലെത്തുന്ന കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ ബൗദ്ധികവികാസം നേടി സജ്ജരാണെന്ന് 2030ഓടെ ഉറപ്പു വരുത്തുകയാണ് മാറ്റത്തിന്റെ പ്രധാനലക്ഷ്യം.
ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍. ഏകാഗ്രത, ഓര്‍മശക്തി, നിരൂപണപരമായ ചിന്താശേഷി എന്നിവ കുട്ടികളില്‍ രൂപപ്പെടും. ഇതിനൊപ്പം തന്നെ സാമൂഹികവും വൈകാരികവുമായ മാനസികവികാസം കുട്ടികളിലുണ്ടാകും. ആശയവിനിമയ ശേഷിയും സഹകരണമനോഭാവവും വര്‍ധിക്കും. കൂടാതെ ക്ലാസ് മുറികളിലെ പ്രവൃത്തികളില്‍ സജീവമാകുന്ന തരത്തില്‍ ശാരീരികമായ വികാസവും കരുത്തും കുട്ടികള്‍ കൈവരിക്കുന്നതും ഗുണകരമാകും.
∙ കുട്ടികള്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍
മൂന്നുവര്‍ഷത്തെ പ്രീസ്‌കൂള്‍ പഠനത്തിനു ശേഷം ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ എത്തുന്നതു മൂലം കുട്ടികള്‍ക്കു നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിനുള്ള മുന്നൊരുക്കങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന കഴിവുകള്‍ കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കും. പുതിയ അധ്യയനഘട്ടത്തിലേക്കുള്ള അവസ്ഥാന്തരം കൂടുതല്‍ ലളിതമാകുകയും ചെയ്യും. മികച്ച അടിത്തറ ലഭിക്കുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കുട്ടികള്‍ക്കു കഴിയുകയും അതുവഴി പഠനപ്രക്രിയയെ കുട്ടികള്‍ സ്‌നേഹിക്കുകയും ചെയ്യും. ആക്ടിവിറ്റി അധിഷ്ഠിതമായ പാഠ്യപദ്ധതിക്ക് ഊന്നല്‍ നല്‍കുന്ന പ്രീസ്‌കൂള്‍ കാലത്തിലൂടെ കൂടുതല്‍ സര്‍ഗാത്‌മകവും സാമൂഹികവുമായ മാനസികനില കൈവരിക്കാന്‍ കുട്ടികള്‍ക്കു കഴിയും.
∙ കേരളം എന്തുകൊണ്ടു വൈകി?
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022 മുതല്‍ എല്ലാ വര്‍ഷവും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുന്നുണ്ട്. എന്നാല്‍ 3 വയസ്സ് മുതല്‍ പ്രീപ്രൈമറി വിദ്യാഭ്യാസം ശക്തമായ കേരളത്തിലെ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശം നടപ്പാക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്ട്രീയമായ എതിര്‍പ്പും ഇതിനു പിന്നിലുണ്ടായിരുന്നു. ഈ നിബന്ധന ഉള്‍പ്പെടെ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് 'പിഎം ശ്രീ' പദ്ധതിയിലടക്കം കേരളം ഒപ്പിടാത്തത്. എന്നാല്‍ ആ എതിര്‍പ്പ് മാറ്റിവച്ചാണ് ഇപ്പോള്‍ കേന്ദ്ര നിര്‍ദേശം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കാലങ്ങളായി കേരളത്തില്‍ 5 വയസ്സ് തികഞ്ഞവര്‍ക്കാണ് ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷം കൂടി ഇതു തുടരും. എന്നാല്‍ അതിനടുത്ത അധ്യയന വര്‍ഷം തുടങ്ങുന്ന 2026 ജൂണിനു മുന്‍പ് 6 വയസ്സു തികയാത്തവര്‍ക്ക് ഒരു വര്‍ഷം കൂടി പ്രീപ്രൈമറിയില്‍ തുടരേണ്ടി വരും. സിബിഎസ്ഇ സ്‌കൂളുകളോടെല്ലാം ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കണമെന്ന് 2022ല്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് കുറഞ്ഞ പ്രായം 5 വയസ്സാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ ഭൂരിപക്ഷം സിബിഎസ്ഇ സ്‌കൂളുകളും ആ രീതിയാണ് പിന്തുടരുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും സൈനിക സ്‌കൂളുകളും മാത്രമാണ് സംസ്ഥാനത്ത് 6 വയസ്സ് നിബന്ധന ഇതിനകം നടപ്പാക്കിയത്. അടുത്ത വര്‍ഷം കേരളം 6 വയസ്സ് നിബന്ധന നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളിലും ഇതു ബാധകമാകും.
∙ ആശങ്കയുമായി രക്ഷിതാക്കള്‍
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2026 മുതല്‍ 6 വയസ്സ് ആക്കുമ്പോള്‍ നിലവില്‍ പ്രീപ്രൈമറിയില്‍ പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ക്കുള്ളത്. നിലവിലുള്ള 5 വയസ്സ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ എല്‍കെജിയില്‍ ചേര്‍ത്തവരാണു വെട്ടിലായത്. ഇവരില്‍ 2026 ജൂണിന് മുന്‍പ് 6 വയസ്സ് തികയാത്തവര്‍ ഒരു വര്‍ഷം കൂടി യുകെജിയില്‍ ഇരിക്കേണ്ടിവരും. ഒരുമിച്ചു പഠിച്ചവരില്‍ ഒരു കൂട്ടര്‍ ഒന്നാം ക്ലാസിലേക്ക് എത്തുകയും ചെയ്യും. ജനനത്തീയതിയില്‍ ദിവസങ്ങളുടെയോ മാസങ്ങളുടെയോ വ്യത്യാസം കൊണ്ടു പോലും ഒരു അധ്യയന വര്‍ഷം പിന്നിലാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. കര്‍ണാടകത്തിലും ഇതേ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തുണ്ട്.
അടുത്ത വര്‍ഷത്തിനു പകരം 2027ല്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷം മുതല്‍ 6 വയസ്സ് പരിഷ്‌കാരം നടപ്പാക്കിയാല്‍ അതിനനുസരിച്ച് കുട്ടികളെ പ്രീപ്രൈമറിയില്‍ ചേര്‍ക്കാമെന്നും നിലവില്‍ പ്രീപ്രൈമറിയില്‍, പ്രത്യേകിച്ച് യുകെജിയില്‍ പഠിക്കുന്നവര്‍ക്ക് സഹായകരമാകുമെന്നുമാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ 5 വയസ്സ് തന്നെ തുടരുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് അനുസരിച്ചാണ് കുട്ടികളെ പ്രീപ്രൈമറിയില്‍ ചേര്‍ത്തതെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ സാങ്കേതിക പ്രശ്‌നങ്ങളുള്ള ഒരു വിഷയം വേണ്ടത്ര സമയം അനുവദിക്കാതെ നടപ്പാക്കുന്നത് ശരിയല്ലെന്ന പരാതിയാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്.