‘ഇനി മുതൽ ഈ സമയം ഉറക്കം വേണ്ട’; ‘നീറ്റി’ന് എങ്ങനെ പഠിക്കണം, എന്തെല്ലാം ശ്രദ്ധിക്കണം, പരീക്ഷയ്ക്കു മുൻപ് ഓർക്കേണ്ടത്?

മേയ് 4ന് ഇന്ത്യയൊട്ടാകെ നീറ്റ് (NEET- National Eligibility cum Entrance Test) പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്കയാണ്. മാസങ്ങളും വർഷങ്ങളുമായി നടത്തുന്ന പഠനവും പരിശീലനവും വിജയത്തിൽ എത്തുമോ എന്ന ആശങ്ക. ഇത്തരത്തിൽ മാസങ്ങളുടെ പഠനവും പരിശീലനവും കൃത്യമായി കോർത്തിണക്കി 22 ലക്ഷത്തിൽപരം കുട്ടികളാണ് 2025ൽ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങിയിരിക്കുന്നത്. മേയ് നാലിന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഇന്ത്യയിലും വിദേശത്തുമായി ഓഫ്‌ലൈൻ രീതിയിലാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തപ്പെടുന്നത്. അവസാനഘട്ട തയാറെടുപ്പുകൾക്കുള്ള സമയമാണ് ഇനി മുന്നിൽ. നീറ്റ് പരീക്ഷ എന്നും വലിയ ചർച്ചാവിഷയമാണ്. വാർത്തകളിലും അതു നിറയാറുണ്ട്. വസ്ത്രധാരണത്തിൽ പോലും വേണം ശ്രദ്ധ. എന്നാൽ യഥാര്‍ഥത്തിൽ ഈ ആശങ്കയുടെ സാഹചര്യമുണ്ടോ? നീറ്റ് പരീക്ഷയോട് അടുക്കുന്ന ദിവസങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ പഠനത്തിൽ ശ്രദ്ധിക്കണം? പരീക്ഷ എഴുതുമ്പോൾ കുട്ടികൾ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തെല്ലാമാണ്? ചോദ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? പഠനവും പരിശീലനവും എങ്ങനെയായിരിക്കണം? പരീക്ഷയ്ക്കു പോകുമ്പോൾ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാമാണ്? വസ്ത്രധാരണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നീറ്റ് പരീക്ഷയെക്കുറിച്ച് എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നൽകുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജറും നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലീഡ് കൺസൽട്ടന്റുമായ ശിവകുമാർ ഇ.പി.

മേയ് 4ന് ഇന്ത്യയൊട്ടാകെ നീറ്റ് (NEET- National Eligibility cum Entrance Test) പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്കയാണ്. മാസങ്ങളും വർഷങ്ങളുമായി നടത്തുന്ന പഠനവും പരിശീലനവും വിജയത്തിൽ എത്തുമോയെന്ന്. 22 ലക്ഷത്തിൽപരം കുട്ടികളാണ് 2025ൽ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങിയിരിക്കുന്നത്. മേയ് നാലിന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഇന്ത്യയിലും വിദേശത്തുമായി ഓഫ്‌ലൈൻ രീതിയിലാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ. അവസാനഘട്ട തയാറെടുപ്പുകൾക്കുള്ള സമയമാണ് ഇനി മുന്നിൽ.
നീറ്റ് പരീക്ഷ എന്നും വലിയ ചർച്ചാവിഷയമാണ്. വാർത്തകളിലും അതു നിറയാറുണ്ട്. വസ്ത്രധാരണത്തിൽ പോലും വേണം ശ്രദ്ധ. യഥാര്‍ഥത്തിൽ ഈ ആശങ്കയുടെ സാഹചര്യമുണ്ടോ? പരീക്ഷ അടുക്കുന്ന ദിവസങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? പരീക്ഷ എഴുതുമ്പോൾ കുട്ടികൾ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തെല്ലാമാണ്? ചോദ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? പഠനവും പരിശീലനവും എങ്ങനെ? പരീക്ഷയ്ക്കു പോകുമ്പോൾ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാം? വസ്ത്രധാരണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
നീറ്റ് പരീക്ഷയെക്കുറിച്ച് എല്ലാ സംശയങ്ങൾക്കും മറുപടി നൽകുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജറും നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലീഡ് കൺസൽട്ടന്റുമായ ശിവകുമാർ ഇ.പി.
∙ പഠനവും പരീക്ഷയും എങ്ങനെ ക്രമീകരിക്കാം?
ബയോളജി, കെമിസ്ട്രി, ഫിസിക്സ്. ഈ മൂന്നു വിഷയങ്ങളാണ് നീറ്റിന് അടിസ്ഥാന വിഷയങ്ങളായി കണക്കാക്കിയിരിക്കുന്നത്. നീറ്റ് പരീക്ഷ എഴുതുന്ന ഓരോ കുട്ടിയും പതിനൊന്നാം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും എന്‍സിഇആർടി (NCERT) പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പഠനം ക്രമീകരിക്കേണ്ടത്. ഈ വർഷം 81 അധ്യായങ്ങളാണ് സിലബസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബയോളജി 90, കെമിസ്ട്രി 45, ഫിസിക്സ് 45 എന്നിങ്ങനെയാണ് ഓരോ വിഷയങ്ങളിലും ചോദ്യങ്ങൾ. അതിൽ ഓരോ ചോദ്യത്തിനും 4 മാർക്ക് വീതമാണ്. തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വച്ച് നെഗറ്റീവാകും.
ഓരോ വിഷയത്തിനും തുല്യ പ്രാധാന്യം നൽകേണ്ടതുണ്ട്. വിഷയങ്ങൾ അനുസരിച്ചു നോക്കുകയാണെങ്കിൽ ബയോളജി പഠിക്കാനായി എൻസിഇആർടിയുടെ പുസ്തകം കൃത്യമായി പല തവണ വായിക്കുക, പഠിക്കുക എന്നുള്ളതാണ്. ബയോളജിക്ക് 90 ചോദ്യങ്ങളിൽ 360 മാർക്കാണ് വരുന്നത്. ഡയഗ്രം, ചാർട്ടുകൾ തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി പഠിക്കാൻ ശ്രമിക്കുക. ഷോർട്ട് നോട്ടുകൾ, ഫുട്ട് നോട്ടുകൾ പോലെയുള്ള ടെക്സ്റ്റ് ബുക്കിൽ നൽകിയിരിക്കുന്ന എല്ലാം വിവരങ്ങളും കൃത്യമായി പഠിക്കുന്നതിലൂടെ ബയോളജിക്ക് എളുപ്പത്തിൽ മാർക്ക് നേടാം. ഇനിയുള്ള ദിവസങ്ങളിൽ നാലു തവണ എങ്കിലും എന്‍സിഇആർടിയുടെ ബയോളജി പുസ്തകം വായിക്കണം.
കെമിസ്ട്രിയിൽ മെമ്മറി–ബേസ്ഡ് ചോദ്യങ്ങളാണ് കൂടുതലായി വരുന്നത്. കാണാതെ പഠിക്കാൻ സാധിക്കുന്ന ഫോർമുലകൾ, നെയ്‌മിങ് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പഠിക്കുക. ഫിസിക്സിൽ കൺസപ്റ്റ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ്. മുന്‍കാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്തു ചോദ്യങ്ങൾ ചെയ്തു പഠിക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. ഏതു വിഷയം പഠിക്കുമ്പോഴും കൃത്യമായി പഠിക്കുവാനും മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനും ശ്രമിക്കണം. എപ്പോഴും ചോദ്യത്തിന് ഉത്തരം എഴുതുമ്പോൾ ഒന്നിൽ കൂടുതൽ തവണ ചോദ്യങ്ങൾ വായിക്കണം.
എല്ലാ വിഷയങ്ങൾ പഠിക്കുമ്പോഴും ദിവസേന ഒരു ചോദ്യപേപ്പർ എങ്കിലും ചെയ്തു പഠിക്കണം. അങ്ങനെ 10 മുതൽ 16 മണിക്കൂർ വരെ ഒരു ദിവസം പഠനത്തിനായി മാറ്റിവയ്ക്കണം. വിഷയങ്ങളിൽ താരതമ്യേന ഫിസിക്സാണ് കഠിനമെന്ന് കുട്ടികളിൽ ഭൂരിഭാഗവും അഭിപ്രായപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന ക്രമത്തിലാണ് കുട്ടികൾ പരീക്ഷ എഴുതാൻ ശ്രമിക്കുന്നത്. ഏതു വിഷയമാണോ കുട്ടികൾക്കു പൂർണമായി അറിയാവുന്നത് അല്ലെങ്കിൽ ആത്മവിശ്വാസമുള്ളത് ആ വിഷയം ആദ്യം എഴുതുന്നതാണ് നല്ലത്. ഒപ്പം പഠനത്തോടൊപ്പം തന്നെ ഒഎംആർ (വൃത്തം ബബിൾ ചെയ്യുന്ന രീതി) ചെയ്തു പരിശീലിക്കാനും ശ്രമിക്കണം. വൃത്തം പൂരിപ്പിച്ചാൽ മതിയെങ്കിലും അതിലും കൃത്യത വേണം.
കൃത്യസമയത്ത് പൂര്‍ണമായ രീതിയിൽ ഒഎംആർ ചെയ്യാൻ സ്ഥിരമായ പരിശീലനം പ്രധാനമാണ്. സ്റ്റേറ്റ്‍മെന്റ് ടൈപ്പ്, അസേർഷൻ ടൈപ്പ്, ചേരുംപടി ചേർക്കുക തുടങ്ങിയ ചോദ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ളതാണ്. പഠന സമയത്ത് ഇത്തരം ചോദ്യങ്ങൾ കൃത്യമായ സമയത്തു ചെയ്തു തീർക്കാന്‍ പരിശീലിക്കണം. ഇനിയുള്ള ദിവസങ്ങളിൽ, പരീക്ഷയുടെ സമയമായ ഉച്ചയ്ക്കു 2 മണി മുതൽ 5 മണി വരെ ഉറങ്ങാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
∙ പരീക്ഷയിലെ സ്ഥിരം തെറ്റുകൾ എങ്ങനെ മറികടക്കാം?
180 മിനിറ്റിൽ 180 ചോദ്യങ്ങൾ– ഇതാണ് നീറ്റ് പരീക്ഷയുടെ അടിസ്ഥാന ചോദ്യഘടന. 180 മിനിറ്റിൽ 180 ചോദ്യങ്ങൾ എന്ന് കേൾക്കുമ്പോൾതന്നെ കുട്ടികളിൽ ഭൂരിഭാഗം പേരിലും ആശങ്ക രൂപപ്പെടും. കൃത്യസമയത്ത് പരീക്ഷ പൂർത്തികരിക്കാനാകുമോ അല്ലെങ്കിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിക്കുമോ എന്നൊക്കെ. അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ ചോദ്യങ്ങളിലൂടെ കടന്നു പോയി ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കും.
എളുപ്പമുള്ള ചോദ്യമാണെങ്കിലും പിന്നീട് എവിടെയോ ഒരു കഠിനമായ ചോദ്യം ഉണ്ടെന്ന തോന്നലിൽ വളരെ വേഗത്തിൽ ചോദ്യത്തിലൂടെ കടന്നു പോകും. ഇത്തരം സാഹചര്യങ്ങളിൽ അറിയാവുന്ന ചോദ്യമാണെങ്കിൽ കൂടി തെറ്റ് വരുത്താനുള്ള സാധ്യത ഏറെയാണ്. എളുപ്പമാണെങ്കിലും കഠിനമാണെങ്കിലും ഒരു ചോദ്യത്തിനുള്ള ഉത്തരം നൽകുമ്പോൾ അടിസ്ഥാനമായി ഒരു മിനിറ്റ് സമയം ചെലവഴിച്ച് എഴുതുന്നതാണ് അഭികാമ്യം.
പരീക്ഷ എഴുതുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യമാണ് ഒഎംആർ പൂരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒന്നു മുതൽ പത്തു വരെയുള്ള ചോദ്യത്തിന് ഉത്തരം എഴുതിയ ശേഷം പതിനൊന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം അറിയില്ല എന്നുള്ള സാഹചര്യം വരുമ്പോൾ ഒഎംആർ പൂരിപ്പിക്കുമ്പോഴും പതിനൊന്നാമത്തെ ചോദ്യം ഒഴിവാക്കി വേണം ഒഎംആർ പൂരിപ്പിക്കുവാൻ. പന്ത്രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം പതിനൊന്നാമത്തെ ചോദ്യത്തിൽ പൂരിപ്പിച്ചു കഴിഞ്ഞാല്‍ തെറ്റു സംഭവിക്കും. ഇത്തരം സാഹചര്യങ്ങളിൽ തെറ്റു സംഭവിച്ചു കഴിഞ്ഞാൽ ഒഎംആർ ഷീറ്റ് മാറ്റിനൽകുകയില്ല. ചോദ്യക്രമവും ഒഎംആറിലെ ക്രമവും കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രമേ ഉത്തരം എഴുതാവൂ.
പരീക്ഷയ്ക്കായി ഒരുങ്ങുന്ന എല്ലാ വിദ്യാർഥികളും പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് വസ്ത്രധാരണം. ആഭരണങ്ങളോ ലോഹനിർമിത വസ്തുകളോ ഒഴിവാക്കണം. വലിയ അക്ഷരങ്ങളുള്ള ടി–ഷർട്ടുകൾ, വലിയ ബട്ടൻസുള്ള ഉടുപ്പുകൾ എന്നിവയും അനുവദനീയമല്ല. ഷർട്ട്, ചുരിദാർ തുടങ്ങിയവ ഹാഫ് സ്ലീവ് ആയിരിക്കണം. ഷൂസ്, ഹൈ ഹീൽ ചെരുപ്പുകൾ തുടങ്ങിയവും അനുവദിക്കില്ല.
ചില കുട്ടികളെങ്കിലും ചോദ്യത്തിനുള്ള ഉത്തരം ചോദ്യപേപ്പറിൽ തന്നെ മാർക്ക് ചെയ്തു വയ്ക്കുന്ന ശീലമുണ്ട്. അതായത് ആദ്യമേ ചോദ്യത്തിനുള്ള ഉത്തരം ചോദ്യപേപ്പറിൽതന്നെ അടയാളപ്പെടുത്തിയ ശേഷം അവസാന മിനിറ്റുകളോട് അടുക്കുന്ന സമയത്ത് അത് ഒഎംആറിലേക്ക് പകർത്താൻ ശ്രമിക്കാറുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു തരത്തിൽ തെറ്റുകള്‍ സംഭവിക്കാറുണ്ട്. ഒന്ന്, അവസാന നിമിഷം പകർത്തി എഴുതാൻ ശ്രമിക്കുമ്പോൾ കൃത്യ സമയത്ത് ചെയ്തുതീർക്കാൻ സാധിക്കാതെ വരും. 5 മണി ആകുമ്പോൾ തന്നെ ഉത്തരക്കടലാസ് തിരികെ വാങ്ങും. ഈ സാഹചര്യത്തിൽ ഉത്തരം എല്ലാം അറിയാമെങ്കിലും അത് പകർത്തി എഴുതാൻ സാധിക്കാതെ വന്നാൽ അത് പ്രതികൂലമായി ബാധിക്കും.
രണ്ടാമതായി, മേൽപ്പറഞ്ഞതു പോലെ വേഗത്തിൽ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോൾ ചോദ്യക്രമവും ഒഎംആറിലെ ക്രമവും തമ്മിൽ മാറിപ്പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് അതതു ചോദ്യത്തിനുള്ള ഉത്തരം അതതു സമയത്തുതന്നെ പൂർത്തീകരിക്കുന്നതാണ് നല്ലത്. ഉത്തരം കൃത്യമായി അറിയാത്ത സാഹചര്യത്തിൽ തിരിച്ചറിയാനായി ഒരു കുത്തിട്ടു വയ്ക്കുന്ന പതിവുണ്ട്. പിന്നീട് നോക്കുമ്പോൾ മറ്റൊരു ഉത്തരമാണ് ശരി എന്ന തോന്നൽ ഉണ്ടാവുകയും അത് പൂരിപ്പിക്കുകയും ചെയുന്ന സാഹചര്യത്തിൽ മാർക്ക് നഷ്ടപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. കാരണം ഒരേ ചോദ്യത്തിന് ഉത്തരങ്ങളുടെ ഭാഗത്ത് ഒന്നിൽ കുത്തും മറ്റൊന്നു പൂർണമായി പൂരിപ്പിക്കുകയും ചെയ്യുമ്പോൾ ഉത്തരക്കടലാസ് പരിശോധിക്കുന്നവർക്ക് ആശയക്കുഴപ്പം വരും. ആ സാഹചര്യത്തിൽ ചോദ്യത്തിന് നെഗറ്റീവ് മാർക്കായി തീരും.
ഓരോ കുട്ടിക്കും അവർ ഉപയോഗിക്കേണ്ട ചോദ്യപ്പേപ്പറും ഒഎംആർ ഷീറ്റുമാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സീറ്റ് മാറിയിരിക്കുവാനോ, മറ്റു കുട്ടികളുടെ ചോദ്യപ്പേപ്പർ ഉപയോഗിക്കുവാനോ പാടില്ല. ഉത്തരം എഴുതുമ്പോൾ കൃത്യമായി ഒരു ഉത്തരംതന്നെ പൂരിപ്പിക്കാന്‍ ശ്രമിക്കണം. ഒഎംആർ ഷീറ്റിൽ ഒരു തവണ ഉത്തരം രേഖപ്പെടുത്തിക്കഴിഞ്ഞാൽ തിരുത്താൻ ശ്രമിക്കരുത്. വരയോ കുത്തോ ഒന്നും ഉപയോഗിച്ച് തിരുത്താൻ പാടില്ല.
∙ പരീക്ഷപ്പേടി എങ്ങനെ ഒഴിവാക്കാം?
പരീക്ഷയോട് അടുക്കുന്ന ദിവസങ്ങളിൽ കുട്ടികളിൽ എല്ലാവരിലും ആശങ്ക അല്ലെങ്കിൽ പരീക്ഷാപ്പേടി സർവസാധാരണമാണ്. ആദ്യമേതന്നെ മനസ്സിൽ ഉറപ്പിക്കേണ്ട ഒരു കാര്യമുണ്ട്, വളരെ ലളിതമായ പരീക്ഷയാണ് എഴുതാൻ പോകുന്നതെന്ന്. ആശങ്ക ഒഴിവാക്കാനായി എളുപ്പമുള്ള മാർഗമാണ് പരിശീലനം. ആശങ്ക തോന്നുന്ന സമയം മുൻ വർഷത്തെ ചോദ്യങ്ങൾ എടുത്ത് വായിച്ചു നോക്കുക. ആ ചോദ്യങ്ങളിലൂടെ കടന്നു പോകുമ്പോൾതന്നെ മനസ്സിലൊരു ആത്മവിശ്വാസം വരും, ഇത്രയും ലളിതമായ ചോദ്യങ്ങളാണല്ലോ ഞാൻ അഭിമുഖീകരിക്കാൻ പോകുന്നതെന്ന് തോന്നൽ ആശങ്കയ്ക്കു ശമനം നൽകും.
കൂടാതെ ചോദ്യങ്ങൾ സ്വയമേ ഉണ്ടാക്കാൻ ശ്രമിക്കുക. ഇത് വിഷയങ്ങളിലെ പ്രധാന കാര്യങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും. ചിലരെങ്കിലും ആശങ്ക കൂടുന്ന സമയത്ത് അമിതമായി പഠിക്കാൻ ശ്രമിക്കും. ഇത് ഒഴിവാക്കി പകരം ചുറ്റുമുള്ളവരുമായി അടുത്തിടപഴകിയാൽ ആശങ്കയ്ക്കു കുറവുണ്ടാകും. ഏറ്റവും പ്രധാനമാണ് കൃത്യമായ ഭക്ഷണം, ഉറക്കം. ഇനിയുള്ള ദിവസങ്ങളിൽ കുട്ടികളിൽ ഏറ്റവും കുറവും ഈ കാര്യങ്ങൾ തന്നെയായിരിക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ആറു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രമിക്കണം.
∙ കൈയിൽ കരുതേണ്ടത് എന്തെല്ലാം?
പരീക്ഷയ്ക്കു കൈയിൽ എന്തെല്ലാം വേണം എന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാകണം. പരീക്ഷയ്ക്ക് ആവശ്യമായ അഡ്മിറ്റ് കാർഡ് neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് മേയ് 1 മുതൽ ഡൗൺലോഡ് ചെയ്യാം. ബ്ലാക്ക് ആൻഡ് വൈറ്റിലോ കളറിലോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എ4 സൈസ് പേജിൽ ആദ്യ രണ്ടു പേജുകളാണ് പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകേണ്ടത്. ആദ്യ പേജിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും വിദ്യാർഥിയുടെ ഇടതു തള്ളവിരലിന്റെ മുദ്രയും, രണ്ടാം പേജിൽ പോസ്റ്റ് കാർഡ് സൈസില്‍ ഒരു ഫോട്ടോയും ചേർക്കണം. കൂടാതെ സാധുവായ ഐഡി പ്രൂഫും (ആപ്ലിക്കേഷൻ നൽകുന്ന സമയത്ത് കൊടുത്തത്– അതിൽ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പന്ത്രണ്ടാം ക്ലാസിന്റെ ഹാള്‍ ടിക്കറ്റ്, ആധാർ കാർഡ്, ഇ– ആധാർ, ആധാർ എൻറോൾമെന്റ് ഫോം തുടങ്ങിയവയിൽ ഏതുമാകാം). മറ്റൊരു പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയിൽ കരുതണം.
പരീക്ഷ സെന്ററിന്റെ പ്രധാന കവാടത്തിൽ വിദ്യാര്‍ഥികളുടെ ഫോട്ടോ ഐഡി പ്രൂഫും അഡ്മിറ്റ് കാർഡും പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തി വിടുന്നത്. ശരീരത്തിൽ ആഭരണങ്ങളോ മറ്റു ലോഹനിർമിതമായ വസ്തുകളോ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ബയോമെട്രിക് വെരിഫിക്കേഷനും ഐറിസ് വെരിഫിക്കേഷനും പൂർത്തിയാക്കും. അലോട്ട് ചെയ്തിരിക്കുന്ന മുറിയിലേക്ക് കടത്തി വിടും. പരീക്ഷയ്ക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ കൈയിൽ കരുതാം എന്നതിലും ധാരണ വേണം. കുടിവെള്ളത്തിന് ആവശ്യമായ വെള്ളക്കുപ്പി മാത്രം കരുതാം. എക്സാം ഗേറ്റ് കടന്നശേഷം മറ്റു ഭക്ഷണപദാർഥങ്ങളോ പാനീയങ്ങളോ ഒന്നും അനുവദനീയമല്ല.
പ്രമേഹ രോഗികളാണെങ്കിൽ (മുൻകൂറായി ആപ്ലിക്കേഷനിൽ ബോധിപ്പിക്കണം) ഏത്തപ്പഴം, ആപ്പിൾ, ഓറഞ്ച് തുടങ്ങിയവ കൈയിൽ കരുതാം. പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പുറത്തേക്കു പോകുവാനും അനുവാദമുണ്ടാകില്ല. പ്രവേശിച്ചതിനു ശേഷം ടോയ്‌ലറ്റിൽ പോകാൻ അനുവാദമുണ്ടെങ്കിലും തിരിച്ച് പ്രവേശിക്കുമ്പോൾ ആദ്യം ചെയ്ത വെരിഫിക്കേഷൻ നടപടികൾ എല്ലാംതന്നെ വീണ്ടും പൂർത്തീകരിക്കണം. പെൺകുട്ടികളിൽ ആർത്തവ സാധ്യതകളുണ്ടെങ്കിൽ അതിനനുസരിച്ച് ക്രമീകരണം നടത്തി വേണം പരീക്ഷാ ഹാളിലേക്ക് കടക്കാൻ. എന്നാൽ സാനിറ്ററി നാപ്കിനുകൾ കൈയിൽ കരുതാനാകില്ല. കണ്ണട ഉപയോഗിക്കുന്നവരാണെങ്കിൽ അത് കൊണ്ടുവരാം. ആചാരപരമായ തകിടുകളോ ചരടുകളോ പരീക്ഷാ സമയത്ത് ധരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
∙ സമയക്രമം എങ്ങനെ?
മേയ് 4ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണ് വിവിധ സെന്ററുകളിലായി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11.30 മുതൽ എക്സാം സെന്ററിൽ റിപ്പോർട്ട് ചെയ്യാനുള്ള അവസരമുണ്ട്. 1.30 മുൻപുതന്നെ പരീക്ഷാ ഹാളിൽ പ്രവേശിക്കാനും ശ്രദ്ധിക്കണം. 1.30 മുതൽ 1.45 വരെയുള്ള സമയത്ത് പ്രധാന നിർദേശങ്ങള്‍ എന്തെല്ലാമാണെന്നും. പരീക്ഷാ സമയത്തുള്ള നടപടിക്രമങ്ങളെകുറിച്ചും ഇൻവിജിലേറ്റർ വിവരണം നൽകും. ഒപ്പം ഓരോ കുട്ടികളുടെയും അഡ്മിറ്റ് കാർഡും പരിശോധിക്കും. 1.45ന് ചോദ്യപ്പേപ്പറും പേനയും ഓരോ കുട്ടിയുടെയും സീറ്റിൽ എത്തിക്കും. 1.50ന് ചോദ്യപ്പേപ്പർ പുറത്തെടുത്ത് ബുക്ക്‌ലെറ്റിന്റെ മുന്നിൽ പേരും റോൾ നമ്പറും എഴുതണം.
ഈ സമയങ്ങളിൽ ഇൻവിജിലേറ്റർ ചോദ്യപ്പേപ്പർ വിതരണം ചെയ്തില്ല എന്നുണ്ടെങ്കിൽ സൗമ്യമായ രീതിയിൽ അവരോട് അക്കാര്യം പറയാനും മറക്കരുത്. 2 മണിക്ക് പരീക്ഷ ആരംഭിച്ചു കഴിഞ്ഞാൽ കൃത്യം 5 മണിക്കുതന്നെ പരീക്ഷ അവസാനിക്കും. അതിനാൽത്തന്നെ സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. വാച്ച് കെട്ടാൻ സാധിക്കാത്തതിനാൽ ഓരോ ക്ലാസ്മുറിയിലും ക്ലോക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നോക്കി പരീക്ഷ കൃത്യസമയത്ത് ക്രമീകരിക്കണം. ഓരോ മണിക്കൂർ കഴിയുമ്പോഴും ബെൽ അടിക്കും. ഇതെല്ലാം ശ്രദ്ധയോടെ മനസ്സിലാക്കി വേണം പരീക്ഷ എഴുതാൻ.
∙ വസ്ത്രത്തിലും വേണോ ശ്രദ്ധ?
എല്ലാ വിദ്യാർഥികളും പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് വസ്ത്രധാരണം. ആഭരണങ്ങളോ ലോഹനിർമിത വസ്തുകളോ ഒഴിവാക്കണം. വലിയ അക്ഷരങ്ങളുള്ള ടി–ഷർട്ടുകൾ, വലിയ ബട്ടൻസുള്ള ഉടുപ്പുകൾ എന്നിവ അനുവദനീയമല്ല. ഷർട്ട്, ചുരിദാർ തുടങ്ങിയവ ഹാഫ് സ്ലീവ് ആയിരിക്കണം. ഷൂസ്, ഹൈ ഹീൽ ചെരുപ്പുകൾ തുടങ്ങിയവ അനുവദിക്കില്ല. എന്നാൽ മുസ്‌ലിം പെൺകുട്ടികൾ, കന്യാസ്ത്രീ എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് മതാചാരപരമായ വസ്ത്രങ്ങൾ ധരിക്കുവാന്‍ അനുവാദമുണ്ട്. എന്നാൽ ഇങ്ങനെയുള്ളവർ 11.30നുതന്നെ പരീക്ഷാ സെന്ററിൽ എത്തിയിരിക്കണം.
പെൺകുട്ടികളാണെങ്കിൽ ജീന്‍സ്, ടോപ്, ചുരിദാർ തുടങ്ങിയവ ധരിക്കാം. ഷാൾ അനുവദിക്കില്ല. ഒരുപാട് മടക്കുകൾ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. ആണ്‍കുട്ടികളാണെങ്കിൽ പാന്റ്സ്, ജീൻസ്, ഷർട്ട് തുടങ്ങിയവ ധരിക്കാം. എന്നാൽ ബെൽറ്റ് ധരിക്കുമ്പോൾ ലോഹ ഭാഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക. കൈയിൽ തൂവാല വേണ്ട.
∙ മാതാപിതാക്കളോട് ഒരു വാക്ക്!
കുട്ടികളേക്കാൾ കഠിനമാണ് നീറ്റ് പരീക്ഷയുടെ സമയത്ത് മാതാപിതാക്കളുടെ ആശങ്ക. അത് കുട്ടികളെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ കുട്ടികളോടൊപ്പം മാതാപിതാക്കളും വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാന്‍. കുട്ടികളിൽ സമ്മർദം ചെലുത്തുന്നതിനു പകരം അവരെ പൂര്‍ണമായി പിന്തുണയ്ക്കാനും കരുതലോടെ അവർക്കു വേണ്ടതെല്ലാം നൽകാനുമാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. നീറ്റ് വിജയിച്ചില്ലെങ്കിൽ ജീവിതം അവസാനിച്ചു എന്ന തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകാൻ പാടില്ല. ധൈര്യം പകർന്നു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. നീറ്റ് കഠിനാധ്വാനത്തിന്റെ മാത്രം പരീക്ഷയല്ല, അതെഴുതുന്നത് ഒരു ‘സ്മാർട്ട് വർക്ക്’ കൂടിയാണ് എന്നോർക്കാം.