പിന്നോട്ടോടുന്ന മെഴ്സിഡീസിൽ എങ്ങനെ മുന്നോട്ടു പോകും? ഹാമിൽട്ടൻ കൺഫ്യൂഷനിലാണ്!
എട്ടാം ഫോർമുല വൺ കിരീടം ചൂടി മൈക്കൽ ഷൂമാക്കറെ മറികടക്കാൻ ലൂയിസ് ഹാമിൽട്ടനു കഴിയുമോ? 2022 സീസണിൽ ഒരു ജയം പോലും കുറിക്കാനായില്ല ഹാമിൽട്ടന്. പുതിയ സീസണിലും കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. നിലവിലെ മെഴ്സിഡീസിന്റെ നിലവാരം ഹാമിൽട്ടനു പ്രതീക്ഷ നൽകുന്നതുമല്ല. മെഴ്സിഡീസിനൊപ്പം എട്ടാം കിരീടമെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ആരാധകർക്കുമില്ല. അടുത്തൊന്നും രക്ഷപ്പെടാനുള്ള ലക്ഷണമില്ല ടോട്ടോ വോൾഫിന്റെ ടീം. കുറച്ചുകൂടി കരുത്തുള്ള ടീമിലേക്കു കൂടുമാറിയാൽ ഹാമിൽട്ടന് എട്ടാ കിരീടവും ലോക റെക്കോർഡും ഒരുപക്ഷേ സ്വന്തമാക്കാനായേക്കും. 2023ൽ ടീം മെഴ്സിഡീസുമായുള്ള കരാർ കഴിയുന്നതോടെ ഹാമിൽട്ടനു പുത്തൻ മേച്ചിൽപുറങ്ങൾ തേടാം.

∙ പിന്നോട്ടോടുന്ന മെഴ്സിഡീസ്
സീസൺ തുടങ്ങും മുൻപുള്ള പരിശീലന, പരീക്ഷണ ഓട്ടങ്ങൾക്കിടെ ലൂയിസ് ഹാമിൽട്ടൻ പറഞ്ഞു, മെഴ്സിഡീസ് ശരിയായ പാതയിലല്ല എന്ന്. മാക്സ് വേർസ്റ്റപ്പൻ മൂന്നാം കിരീടത്തിലേക്കു കുതിച്ചു പായുമ്പോൾ കടിഞ്ഞാണിടാൻ മെഴ്സിഡീസിനു കഴിയില്ല. റെഡ് ബുള്ളിനെയും ഫെറാറിയെയും മറികടക്കാൻ നിലവിലെ കാറുകൾക്കു കഴിയില്ല എന്നായിരുന്നു സൂചന. എന്നാൽ, ബഹ്റൈനിലും സൗദിയിലും അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ ഒന്നുറപ്പായി. റെഡ് ബുൾ മാത്രമല്ല മെഴ്സിഡീസിനെ അടിയറവു പറയിക്കുന്നത്. ഫെറാറിയുടെ ലെക്ലയർ–സെയ്ൻസ് ദ്വയം മികച്ച ഫോമിലാണ്. അതും ഹാമിൽട്ടൻ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, അപ്രതീക്ഷിതവും അതിദാരുണവുമായി പഴയ ‘ശത്രു’ ഫെർണാണ്ടോ അലൊൻസോയിൽനിന്നേറ്റ പരാജയം. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും മൂന്നാം സ്ഥാനത്തെത്തി പോഡിയം കയറി ആസ്റ്റൺ മാർട്ടിന്റെ പുതിയ താരം അലൊൻസോ. ബഹ്റൈനിൽ അഞ്ചാം സ്ഥാനത്തിനു വേണ്ടി അലൊൻസോയോടു പോരടിക്കുന്ന ഹാമിൽട്ടന്റെ ചിത്രം ദയനീയമായിരുന്നു. ‘ബഹ്റൈൻ ദുരന്ത’ത്തിനു ശേഷം ഹാമിൽട്ടൻ വാക്കുകൾ കനപ്പിച്ചു. ‘‘ഞങ്ങളുടെ കാർ പിന്നോട്ടാണ് ഓടുന്നത്’’. ഇതേത്തുടർന്ന് ടീം തലവൻ ടോട്ടോ വോൾഫ് പ്രതികരിച്ചു– ‘‘എത്രയും പെട്ടെന്നു കാർ മെച്ചപ്പെടുത്താൻ ശ്രമം തുടങ്ങും’’.
2022ലെ ദയനീയ അവസ്ഥ തുടരുമെന്നാണ് ബഹ്റൈനിലെയും ജിദ്ദയിലെയും അഞ്ചാം സ്ഥാനം ഹാമിൽട്ടനിലൂടെ പറയുന്നത്. എട്ടാം ലോകകിരീടം വെട്ടിപ്പിടിക്കാനിറങ്ങിയ ലൂയിസിനു കഴിഞ്ഞ സീസണിൽ ഒരു വിജയം പോലും നേടാനായില്ല എന്നതു വൻ തിരിച്ചടിയായിരുന്നു. തുടർച്ചയായി എട്ടു ചാംപ്യൻഷിപ്പുകൾ നേടിയ മെഴ്സിഡീസ് ടീം മൂന്നാം സ്ഥാനത്തേക്കും പതിച്ചു. റെഡ് ബുള്ളിനെ വെല്ലാനുള്ള കരുത്തില്ലെന്നു മാത്രമല്ല ഫെറാറിയെയും ആസ്റ്റൺ മാർട്ടിനെയും പേടിക്കേണ്ട അവസ്ഥയിലാണ്.
ഇതോടെ ഹാമിൽട്ടൻ മെഴ്സിഡീസ് വിടുമെന്ന അഭ്യൂഹവും കനക്കുകയാണ്. ഇക്കാര്യം ടോട്ടോ വോൾഫും നിഷേധിക്കുന്നില്ല. എട്ടാം ലോകകിരീടം പിടിക്കാൻ മികച്ചൊരു കാർ ലൂയിസിനു വേണം. രണ്ടു വർഷത്തിനുള്ളിൽ അതു സംഭവിച്ചില്ലെങ്കിൽ പ്രായം വിലങ്ങുതടിയാകും. ഇതാണു ഹാമിൽട്ടന്റെ ടീം മാറ്റത്തിനു കാരണമാകുക. 2023ൽ മെഴ്സിഡീസുമായുള്ള കരാർ അവസാനിച്ചാൽ, കാറുകളുടെ നില മെച്ചപ്പെട്ടില്ലെങ്കിൽ ടീം മാറാനുള്ള സാധ്യത ഏറെയാണ്. മെച്ചപ്പെട്ട ഏതെങ്കിലും കാറിലേക്കു മാറുന്നതാണു ഹാമിൽട്ടന് അഭികാമ്യമെന്ന വിദഗ്ധാഭിപ്രായവും ഉയരുന്നുണ്ട്. പക്ഷേ, എങ്ങോട്ട് എന്നതു പ്രസക്തമായ ചോദ്യമാണ്.
നിലവിലെ മികച്ച ടീമായ റെഡ് ബുള്ളിലേക്കു വേർസ്റ്റപ്പനൊപ്പം പോകാൻ ഏതായാലും ഹാമിൽട്ടനു താൽപര്യം കാണില്ല. മാത്രവുമല്ല മാക്സും സെർജിയോ പെരസും അടുത്തൊന്നും റെഡ് ബുൾ വിടുമെന്നു പ്രതീക്ഷിക്കാനുമാകില്ല. അടുത്ത സാധ്യത ഫെറാറിയാണ്. ഫെറാറിയുടെ ചുവപ്പു കാർ പറപ്പിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നു മുൻപൊരിക്കൽ ഹാമിൽട്ടൻ ചോദിച്ചതിന് ഇപ്പോൾ പ്രസക്തിയേറുന്നു. കാർലോസ് സെയ്ൻസിന്റെ കരാർ ഈ വർഷം അവസാനിക്കുമെന്നതാണ് ആ പ്രതീക്ഷയുടെ കാരണം. മറ്റൊരു സാധ്യത ആസ്റ്റൺ മാർട്ടിനാണ്. വീണ്ടും അലൊൻസോയുമായി കൊമ്പുകോർക്കാൻ ബ്രിട്ടിഷ് താരം മുതിരുമോ എന്നു സംശയമുണ്ട്. മാത്രവുമല്ല ഈ സീസണിൽ മാത്രം ടീമിലെത്തിയ അലൊൻസോയെ വിട്ടുകളയാൻ ടീം തയാറാകില്ല.
തന്റെ മകൻ ലാൻസ് സ്ട്രോളിനെ ഒഴിവാക്കി ആസ്റ്റൺ മാർട്ടിനിലേക്കു ലൂയിസിനെ കൊണ്ടുവരാൻ ടീം ഉടമ ലോറൻസ് സ്ട്രോൾ തയാറാകില്ലെന്നുറപ്പ്. ഔഡിയുടെ രംഗപ്രവേശമാണ് മറ്റൊരു വാതിൽ. പ്രഖ്യാപനം നടന്നുവെങ്കിലും എന്നാണു സർക്യൂട്ടിലിറങ്ങുകയെന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ അക്കാര്യത്തിൽ ഉറപ്പു പറയാനാകില്ല. മാത്രവുമല്ല ജർമൻ താരങ്ങളോടാണു താൽപര്യമെന്ന് ഔഡി ഇതിനകം തന്നെ പ്രഖ്യാപിച്ചും കഴിഞ്ഞു. മെഴ്സിഡീസിലെ റിസർവ് ഡ്രൈവറായ മിക്ക് ഷൂമാക്കർക്ക് ഇതൊരു ആശ്വാസമാണ്. ഹാസിൽനിന്നു പുറന്തള്ളപ്പെട്ട നിരാശയിലാണ് മിക്ക്.
∙ പൊരുതാൻ ഇനിയും ബാല്യമേറെ
1985 ജനുവരി 7നു ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ജനിച്ച ലൂയിസ് കാൾ ഹാമിൽട്ടൻ 2007ലാണു ഫോർമുല വണ്ണിൽ അരങ്ങേറുന്നത്. എട്ടാം വയസ്സിൽ കാർട്ടിങ് രംഗത്തെത്തിയ കുട്ടി ഹാമിൽട്ടനു മേൽ, പത്താം വയസ്സിൽ കാർട്ടിങ്ങിൽ ആദ്യ കിരീടമായ ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ് നേടുമ്പോൾ മുതൽ കാറോട്ട ലോകം കണ്ണുവച്ചിരുന്നു. 2007ൽ മക്‌ലാരനിലൂടെ ആയിരുന്നു എഫ് ജൈത്രയാത്രയ്ക്കിറങ്ങിയത്. അരങ്ങേറ്റ സീസണിൽ ഒരേയൊരു പോയിന്റിന് കിരീടം നഷ്ടമായെങ്കിലും ഉജ്വല സീസണായിരുന്നു. ഫെറാറിയുടെ ഫിൻ താരം കിമി റെയ്ക്കോണനായിരുന്നു ആ സീസണിൽ കിരീടം. അടുത്ത സീസണിൽ അതേ ഫെറാറിയെ അതേ മാർജിനിൽ പരാജയപ്പെടുത്തി ആദ്യകിരീടം നേടി. എഫ് വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന ഖ്യാതി. എഫ് വണ്ണിലെ ആദ്യ കറുത്ത വർഗക്കാരനായ കിരീട ജേതാവെന്ന ബഹുമതി.
2010ൽ സെബാസ്റ്റ്യൻ വെറ്റൽ കിരീടം നേടും വരെ ഹാമിൽട്ടനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ എഫ് വൺ ജേതാവ്. 2009ൽ ബ്രൗൺ ടീമായി മെഴ്സിഡീസ് രംഗം കീഴടക്കി. ജൻസൻ ബട്ടൺ എന്ന ബ്രിട്ടിഷ് താരം ജേതാവായി. 2010ലും 11ലും മൂന്നു വിജയങ്ങളും 2012ൽ 4 വിജയങ്ങളും നേടിയെങ്കിലും കിരീടത്തിൽ റെഡ് ബുള്ളിന്റെ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ പിടിമുറുക്കിയിരുന്നു. 2010 മുതൽ 2013 വരെയുള്ള നാലു വർഷങ്ങൾ റെഡ് ബുള്ളിന്റെ – വെറ്റലിന്റെ –വാഴ്ചയായിരുന്നു. 2012ൽ മക്‌ലാരൻ വിടാൻ തീരുമാനിച്ച ലൂയിസ് എത്തിച്ചേർന്നതു ഭാഗ്യടീമായ മെഴ്സിഡീസിൽ. 201ലെ ആദ്യ സീസണിൽ വേണ്ടത്ര ശോഭിക്കാനായില്ല. കേവലം ഒരു ജയം മാത്രം.
2014 ഹാമിൽട്ടന്റെ തിരിച്ചുവരവിന്റെ വർഷമായിരുന്നു. സീസണിൽ 11 ജയങ്ങളോടെ കിരീടം. 2015ൽ കിരീടം നിലനിർത്തിയത് സീസൺ അവസാനിക്കാൻ ഒരു മാസം അവശേഷിക്കെയാണ്. 2016ൽ മെഴ്സിഡീസിന്റെ തന്നെ നിക്കോ റോസ്ബർഗിനു മുൻപിൽ കിരീടം അടിയറ വയ്ക്കേണ്ടി വന്നു. എന്നാൽ, അടുത്ത സീസണിൽ 9 വിജയങ്ങളോടെ ചാംപ്യൻഷിപ് തിരിച്ചു പിടിച്ചു. പിന്നീട് 2020 വരെ തുടർ വിജയങ്ങൾ. 2020ൽ മൈക്കൽ ഷൂമാക്കർക്കൊപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിലെത്തി. ഏറ്റവും കൂടുതൽ മത്സരവിജയങ്ങളെന്ന ഷൂമാക്കറുടെ (91) നേട്ടവും ആ ജൈത്രയാത്രയിൽ പഴങ്കഥയായി.
∙ തട്ടിത്തെറിപ്പിച്ച എട്ടാം കിരീടം
2021 എഫ് വൺ മത്സരങ്ങൾ ആരംഭിച്ചത് റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പന്റെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യപകുതി പിന്നിടുമ്പോൾ ഡച്ച് താരത്തിനു വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ, വിശ്രമത്തിനു ശേഷം രണ്ടാംഘട്ട മത്സരത്തിനിറങ്ങിയ ഹാമിൽട്ടൻ വല്ലാതെ മാറിയിരുന്നു. കടുത്ത മത്സരത്തിനിടെ മാക്സും വേർസ്റ്റപ്പനും തമ്മിൽ ഉരസലുകളുമുണ്ടായി. സീസണിലെ അവസാന മത്സരത്തിന് ഇരുവരും ഇറങ്ങിയത് തുല്യ പോയിന്റുമായി. അബുദാബിയിൽ ജയിക്കുന്നയാൾ കിരീട ജേതാവ്. മറ്റു സാധ്യതകളൊന്നുമില്ല. ആരു ജയിച്ചാലും ചരിത്രം. ഹാമിൽട്ടന് എട്ടാം കിരിടം. വേർസ്റ്റപ്പനു കന്നിക്കിരീടം.
മത്സരം തുടങ്ങി ഏറെക്കഴിയും മുൻപേ ഹാമിൽട്ടന്റെ എട്ടാം കിരീടം ആരാധകരുടെ മനസ്സിൽ തെളിഞ്ഞു. അജയ്യമായ ലീഡോടെ കുതിക്കുകയായിരുന്നു ലൂയിസ് ഹാമിൽട്ടൻ. ഒരിക്കൽപോലും വെല്ലുവിളി ഉയർത്താൻ വേർസ്റ്റപ്പനു സാധിച്ചില്ല. എന്നാൽ, ഹാമിൽട്ടനു റെക്കോർഡ് കിരീടനേട്ടം നിഷേധിക്കണമെന്ന മട്ടിൽ മറ്റൊരു തിരക്കഥ രൂപപ്പെട്ടിരുന്നു എന്നു വേണം കരുതാൻ. 58 ലാപ് മത്സരത്തിന്റെ 53ാം ലാപ്പിൽ നിക്കോളാസ് ലത്തിഫിയുടെ കാർ അപകടത്തിൽ തകരുന്നു. (അല്ലാ, മനഃപൂർവം അപകടപ്പെടുത്തിയതാണെന്ന് ഇന്നും വലിയൊരു വിഭാഗം വിശ്വസിക്കുന്നു.) സർക്യൂട്ടിൽ സേഫ്റ്റി കാർ ഇറങ്ങുന്നു. അവസാന ചൂതാട്ടത്തിനൊരുങ്ങി റെഡ് ബുൾ. മാക്സ് വേർസ്റ്റപ്പൻ പിറ്റ് ലൈനിലേക്ക്. സോഫ്റ്റ് ടയറുകളുമായി സർക്യൂട്ടിൽ തിരിച്ചെത്തുന്നത് ഏഴാം സ്ഥാനത്ത്. ഹാമിൽട്ടനാകട്ടെ അപകടഭീതിയില്ലാതെ തേഞ്ഞു തീരാറായ ടയറിൽത്തന്നെ തുടരുന്നു.
തുടർന്നു നടന്ന സംഭവങ്ങളാണു എഫ് വൺ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വിവാദമായി മാറിയത്. സർക്യൂട്ടിൽ തിരിച്ചെത്തിയ മാക്സ് വേർസ്റ്റപ്പനു മുന്നിലുള്ള അഞ്ചു കാറുകളോടും അൺലാപ് ചെയ്യാൻ (വേർസ്റ്റപ്പനെ കടത്തിവിടാൻ) റേസ് ഡയറക്ടർ മൈക്കൽ മാസി നിർദേശിച്ചു. അവസാന ലാപ്പിൽ സേഫ്റ്റി കാർ പിന്മാറുമ്പോൾ പുത്തൻ ടയറിന്റെ ഊർജത്തിൽ കുതിച്ച വേർസ്റ്റപ്പൻ ചെക്കേഡ് ഫ്ലാഗ് കടന്നു. ലത്തീഫിയുടെ അപകടത്തിനു മുൻപ് ഹാമിൽട്ടനും വേർസ്റ്റപ്പനും തമ്മിൽ 11 സെക്കൻഡ് വ്യത്യാസമുണ്ടായിരുന്നു. കിരീടനേട്ടത്തിൽ വേർസ്റ്റപ്പനും ടീം റെഡ് ബുള്ളും ആഹ്ലാദനൃത്തം ചവിട്ടുമ്പോൾ കാറിന്റെ സീറ്റിലിരുന്നു ഹാമിൽട്ടൻ പുലമ്പി ‘ചതി’. സംഭവത്തിൽ മെഴ്സിഡീസ് പരാതി നൽകിയെങ്കിലും ഫോർമുല വണ്ണിന്റെ സൽപേരിനു കളങ്കമുണ്ടാക്കരുതെന്ന ന്യായത്തിൽ പിന്നീട് പിൻവലിച്ചു. മാക്സ് വേർസ്റ്റപ്പനെന്ന മികച്ച താരമാണു കിരീടം നേടിയതെങ്കിലും മത്സരത്തിൽ ഗൂഢാലോചനയും നിയമലംഘനവും നടന്നു എന്ന കളങ്കം എഫ് വണ്ണിനു മേൽ പതിഞ്ഞു.
English Summary: What will be Lewis Hamilton's Future with Mercedes? Explained