ഏപ്രിൽ ഫൂളിന്റെ പേരിൽ ഏപ്രിൽ മാസത്തെ ചെറുതാക്കാൻ പറ്റുമോ? കണക്കറിയുന്നവർ സമ്മതിക്കില്ല. സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് ഏപ്രിൽ. ഓരോ വർഷവും ഏപ്രിൽ മുതൽ എത്ര രൂപ അധികം നഷ്ടം? ഇതാണ് നികുതിദായകരുടെ മനസ്സിലെ ആധി. ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന നികുതിയും സാമ്പത്തിക രംഗത്തെ മറ്റു മാറ്റങ്ങളും പ്രാബല്യത്തിൽ വരുന്നതും ഏപ്രിൽ ഒന്നു മുതൽ. ബജറ്റിൽ ആദായ നികുതിക്ക് എന്തു മാറ്റം? ഇതാണ് നികുതിദായകരുടെ ചോദ്യം. എന്നാൽ ഇതൊന്നും കൊച്ചു സംസ്ഥാനമായ സിക്കിന് പ്രശ്നമല്ല. കാരണം സിക്കിംകാർക്ക് ആദായ നികുതി നൽകേണ്ട. അവിടെയുള്ളവർക്ക് ആദായം ഇല്ലാത്തതല്ല കാരണം. വലുപ്പം കുറവാണെങ്കിലും സിക്കിമിന് ചില പ്രത്യേക അവകാശങ്ങളുണ്ട്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള തീയതിയും ഇവിടെ പ്രശ്നമില്ല. അവർക്ക് പാൻ കാർഡും വേണ്ട. ജനങ്ങൾ സർക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ലാത്ത, നിക്ഷേപങ്ങള്‍ക്കും മറ്റ് ഇടപാടുകൾക്കും പാൻ കാർഡ് വിവരങ്ങൾ ആവശ്യമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. പല വിധത്തിലും സിക്കിമിനെ രാജ്യത്തെ നികുതി ഘടനയിലേക്ക് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും മാറിമാറി വന്ന സർക്കാരുകൾ നിലവിലുള്ള സാഹചര്യം തുടർന്നു പോകാനാണ് തീരുമാനിച്ചത്. സിക്കിമിന്റെ തന്ത്രപരമായ സ്ഥാനവും അതിലൊരു കാരണമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സിക്കിം ഒരു കാലത്ത് രാജ്യമായിരുന്നു

ADVERTISEMENT

രാജ്യത്തെ വലുപ്പം കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം. ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായും പശ്ചിമ ബംഗാളുമായും അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം എന്നിങ്ങനെ ഏറെ വിശേഷണമുണ്ട് ഈ ഹിമാലയൻ സംസ്ഥാനത്തിന്. 6.58 ലക്ഷം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് സിക്കിം. നാഥുലാ പാസ്, സോമ്ഗോ തടാകം, യുംതാങ് താഴ്‍വര, റുംടെക് മൊണാസ്ട്രി, കാഞ്ചൻജംഗ നാഷണൽ പാർക്ക് തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന ധാരാളം സ്ഥലങ്ങളുള്ള സംസ്ഥാനം കൂടിയാണിത്. 

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സിക്കിം ഒരുക്കിയ ഫ്ലോട്ടിൽനിന്ന്. (Photo by PRAKASH SINGH/ AFP)

17–ാം നൂറ്റാണ്ടില്ലാണ് നാമ്ങ്യാൽ രാജവംശം സിക്കിം സാമ്രാജ്യം സ്ഥാപിച്ചത്. ബുദ്ധമത പുരോഹിതരായ ചോങ്യാൽമാരായിരുന്നു പിന്നീട് രാജ്യം ഭരിച്ചത്. 1890ൽ ഇത് ബ്രിട്ടിഷ് ഇന്ത്യയ‌ുടെ ഭാഗമായി. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും രാജ്യത്തിന്റെ ‘സംരക്ഷിത പ്രദേശം’ എന്ന നിലയിലായിരുന്നു സിക്കിമിന്റെ സ്ഥാനം. എന്നാൽ 1973ൽ രാജഭരണത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയും 1975ൽ ഇന്ത്യൻ സൈന്യം തലസ്ഥാനമായ ഗാങ്ടോക്ക് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം പേരും രാജഭരണം അവസാനിപ്പിക്കുന്നതിന് എതിരായിരുന്നു. തുടർന്ന് ഇന്ത്യയുടെ 22–ാമത്തെ സംസ്ഥാനമായി സിക്കിം. ‌‌‌‌

∙ ഇല്ല, സിക്കിം നികുതി തരില്ല 

1961ലെ ഇന്ത്യൻ ആദായ നികുതി നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്മാരും നികുതി നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ സിക്കിം ഇന്ത്യയോട് ചേരുമ്പോൾ അന്ന് നിലനിന്നിരുന്ന നിയമങ്ങളിലും പ്രത്യേക പദവിയിലും മാറ്റമുണ്ടാകില്ല എന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സിക്കിം പിന്തുടര്‍ന്നിരുന്നത് 1948ലെ സിക്കിം ആദായ നികുതി ചട്ടമാണ്. ഇതനുസരിച്ച് സിക്കിം നിവാസികള്‍ ആദായ നികുതി നിയമം അനുസരിച്ച് നികുതി നൽകേണ്ടതില്ല. സിക്കിം സംസ്ഥാനം നിലവിൽ വന്നതിനു ശേഷം 1948–ലെ ഈ നിയമമായിരുന്നു പിന്തുടർന്നിരുന്നത്. 

സിക്കിമിൽ വോട്ടു ചെയ്യാനായി കാത്തുനിൽക്കുന്നവർ (File Photo by DIPTENDU DUTTA / AFP)
ADVERTISEMENT

എന്നാൽ 2008ൽ അന്നത്തെ യുപിഎ സർക്കാർ സിക്കിമിലെ നികുതി നിയമങ്ങൾ എടുത്തുകളഞ്ഞ് ഈ സംസ്ഥാനത്തെയും രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ ബാധകമായ നിയമത്തിന്റെ പരിധിയിലാക്കി. അതേസമയം ആദായ നികുതി നിയമത്തിൽ സിക്കിമിനു വേണ്ടി സെക്ഷൻ 10 (26എഎഎ) കൂട്ടിച്ചേർത്ത് സംസ്ഥാനത്തുള്ളവരെ നികുതിയിൽനിന്ന് ഒഴിവാക്കി. ഈ സെക്ഷൻ 10 (26എഎഎ) അനുസരിച്ച് സിക്കിമിലെ യഥാർഥവാസികൾ, താമസക്കാരെ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

∙ സിക്കിമിൽ പാനും വേണ്ട 

സിക്കിമുകാർക്ക് ഓഹരി വിപണിയിലെ നിക്ഷേപത്തിലും മ്യൂച്വൽ ഫണ്ടിലും പാൻ കാർഡ് വിവരങ്ങളുടെ ആവശ്യകതയില്ല എന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർ‍ഡ് ഓഫ് ഇന്ത്യയും (സെബി) ഇളവ് നൽകിയിട്ടുണ്ട്. ഭരണഘടനയിലെ ആർട്ടിക്കിൾ 371 (എഫ്) അനുസരിച്ച് സിക്കിമിനും സിക്കിമുകാർക്കും അനുവദിക്കുന്ന പ്രത്യേക പദവി അനുസരിച്ച് പഴയ നിയമങ്ങൾ തുടരാനും ഈ സമയത്ത് തീരുമാനിച്ചിരുന്നു. ഈ സമയത്താണ് സിക്കിമിലെ 94 ശതമാനം ആളുകൾക്കും നികുതി ഇളവ് അനുവദിക്കാൻ തീരുമാനമായത്. 

എന്നാൽ 1975–ൽ സിക്കിം ഇന്ത്യയുമായി  ലയിക്കുന്നതിനു മുമ്പ് ഇവിടെ സ്ഥിരതാമസമാക്കിയിരുന്ന ‘പഴയ ഇന്ത്യൻ കുടിയേറ്റക്കാരാ’യ 500ഓളം പേരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കാതിരുന്ന തീരുമാനം പിന്നീട് തർക്കത്തിനിടയാക്കി. 2013ൽ ഇവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓൾഡ് സെറ്റ്‍ലേഴ്സ് ഓഫ് സിക്കിം സുപ്രീം കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി 2023 ഫെബ്രുവരിയിൽ എല്ലാ സിക്കിംകാർക്കും ആദായ നികുതിയിലുള്ള ഇളവ് അനുവദിക്കാൻ ഉത്തരവിട്ടു. 

ADVERTISEMENT

∙ അപ്രതീക്ഷിത തർക്കം 

1950ലാണ് ഇന്ത്യ–സിക്കിം സമാധാന കരാർ ഒപ്പു വയ്ക്കുന്നതും ഇന്ത്യയിലെ ഒരു ‘സംരക്ഷിത സംസ്ഥാന’മായി സിക്കിം മാറുന്നതും. 1975ൽ സിക്കിമിനെ ഇന്ത്യയിൽ ലയിപ്പിച്ചു. രാജാവായിരുന്ന ചോങ്യാൽ താഷി നാമ്ങ്യാലായിരുന്നു അന്ന് ഭരണാധികാരി. ഇദ്ദേഹമാണ് 1948ൽ സിക്കിമിലെ പ്രത്യേക നികുതി നിയമം പാസാക്കിയത്. 1975ൽ ഇന്ത്യയിൽ‌ ലയിക്കുന്നതിനു മുമ്പും മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ സിക്കിമിൽ താമസമാക്കിയിരുന്നു. ഇവരും സിക്കിം ‌നിവാസികൾ എന്നാണറിയപ്പെട്ടിരുന്നത്. അവരെ ഒഴിവാക്കിയ നടപടിയാണ് സുപ്രീം കോടതി തിരുത്തിയത്. എന്നാൽ സുപ്രീം കോടതി ഉത്തരവിലെ ചില വാചകങ്ങളായിരുന്നു അടുത്ത തർക്കത്തിനു കാരണം.

∙ വരൻ സിക്കിംകാരനല്ലെങ്കിലും കുഴപ്പമില്ല

സിക്കിമിലെ യഥാർഥ ജനത എന്നു വിളിക്കപ്പെടുന്ന ഭുട്യ–ലെപ്ച്ചാസ്, അല്ലെങ്കിൽ സിക്കിമിലേക്ക് കുടിയേറിയ ‘വിദേശി’കളായ നേപ്പാളി വംശജർ, അല്ലെങ്കിൽ തലമുറകൾക്ക് മുമ്പ് ഇന്ത്യയുടെ മറ്റു ഭാഗ‌ങ്ങളിൽനിന്ന് കുടിയേറിയവർ ഇവർക്കൊക്കെ നികുതി നിയമം ഒരുപോലെ ബാധകമാണെന്നായിരുന്നു സുപ്രീം കോടതി പരാമർശം. ഇതായിരുന്നു വലിയ പ്രതിഷേധ‌ത്തിന് കാരണമായത്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച ഉൾപ്പെടെയുള്ളവ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. 

1967ൽ സിക്കിം രാജാവും രാജ്ഞിയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സന്ദർശിച്ചപ്പോൾ (File Photo by INDRANIL MUKHERJEE / AFP)

തുടർന്ന് സർക്കാർ തന്നെ സുപ്രീം കോടതിയെ സമാപിച്ചു. ഒടുവിൽ സുപ്രീം കോടതി തങ്ങളുടെ വിധി ന്യായത്തിലെ ഒരു പരാമർശം നീക്കം െചയ്യാൻ തീരുമാനിച്ചു. നേപ്പാളി–സിക്കിമുകാരെ പരാമർശിക്കുമ്പോൾ ഉപയോഗിച്ച ‘വിദേശി’ – ‘കുടിയേറ്റക്കാർ’ എന്ന വാക്കാണ് നീക്കം ചെയ്യാൻ തീരുമാനിച്ചത്. അതുപോലെ കോടതി വിധിയിലൂടെ മാറ്റപ്പെട്ട മറ്റൊരു കാര്യമായിരുന്നു സിക്കിമിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകൾക്കും സംസ്ഥാനത്ത് നികുതി ഇളവ് ലഭിക്കും എന്നത്. 2008 ഏപ്രിൽ ഒന്നിനു ശേഷം സിക്കിമുകാരനല്ലാത്ത പുരുഷന്മാരെ വിവാഹം കഴിക്കുന്ന സിക്കിം സ്ത്രീകളെ നികുതി ഇളവിൽ നിന്ന് ഒഴിവാക്കിയിരുന്ന നിയമമാണ് സുപ്രീം കോടതി എടുത്തുമാറ്റിയത്.

∙ ഇന്ത്യയുടെ ‘ടാക്സ് ഹെവൻ’ (Tax Haven)?

സിക്കിമിന് മറ്റൊരു വിളിപ്പേരുമുണ്ട് –ഇന്ത്യയിലെ ‘ടാക്സ് ഹെവൻ’ അഥവാ നികുതിരഹിത സംസ്ഥാനം. രാജ്യത്തെ ചരക്കു വ്യാപാര വിപണിയെ ഏകോപിപ്പിക്കുന്ന മൾട്ടി കമോ‍‍ഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സിക്കിമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികളുടെ വലിയ തള്ളിക്കയറ്റമാണ് കഴിഞ്ഞ കുറേക്കാലങ്ങളായി ഉണ്ടാകുന്നത്. ഏതാനും വര്‍ഷം സിക്കിമിന്റെ വിപണി പങ്കാളിത്തം ശൂന്യമായിരുന്നെങ്കിൽ ഇപ്പോഴത് ആകെയുള്ളതിന്റെ 5.5 ശതമാനമായി വളർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സിക്കിം - ബംഗാൾ അതിർത്തിയിൽനിന്നുള്ള കാഴ്ച 2008ലെ ചിത്രം. (Photo by DIPTENDU DUTTA / AFP)

2020ൽ 674 വ്യാപാരികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 2217 ആയി കൂടിയിരിക്കുന്നു. 2.288 ലക്ഷം വ്യാപാരികളുള്ള കേരളത്തിന്റെ വിപണി പങ്കാളിത്തം വെറും 1.51 ശതമാനവും 4.67 ലക്ഷം വ്യാപാരികളുള്ള മധ്യപ്രദേശിന്റെത് 3.2 ശതമാനവും ആയിരിക്കുമ്പോഴാണ് സിക്കിമിൽനിന്നുള്ള ഈ ഉയർ‌ച്ച. എംസിഎക്സിൽ വ്യാപാരം നടക്കുന്നവയിൽ 95 ശതമാനവും അസംസ്കൃത എണ്ണ, സ്വർണം, വെള്ളി, മറ്റു ധാതുക്കൾ തുടങ്ങിയവയാണ്, ഇവയെല്ലാം തന്നെ സിക്കിമിന് പുറത്തുള്ളവയുമാണ്.

∙ നികുതി രഹിതം, നാടെങ്ങും ഊഹക്കച്ചവടം 

‌എന്നാൽ ഇത്ര ചെറിയ വ്യാപാരികൾ വഴി ഇത്രയധികം അളവിൽ വ്യാപാരം നടക്കുന്നു എന്നതിനർഥം ഇത് ഊഹക്കച്ചവടമാണ് എന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒപ്പം, നികുതിരഹിത സംസ്ഥാനമായതിനാൽ ഇവിടുത്തുകാരെ ബെനാമിയാക്കി മറ്റുള്ളവർ നടത്തുന്ന ഊഹക്കച്ചവടമാണ് നടക്കുന്നത് എന്നാണ് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സിക്കിം നിവാസികൾ സംസ്ഥാനത്തുനിന്നുള്ള വരുമാനത്തിനും അതോടൊപ്പം മറ്റുള്ളിടങ്ങളിൽനിന്നുള്ള നിക്ഷേപങ്ങളുടെ പലിശയായോ ഉൾപ്പെടെ ലഭിക്കുന്ന വരുമാനത്തിനും നികുതി നൽകേണ്ടതില്ല എന്നതിനു പുറമെ പാൻ കാർഡ് ആവശ്യകതയും ഇല്ല. അതുകൊണ്ടുതന്നെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ആവശ്യവും ഇല്ല. ഇതൊക്കെക്കൊണ്ടു തന്നെ ഊഹക്കച്ചവടക്കാർക്കുള്ള സ്വർഗം തന്നെയാണ് ഇപ്പോഴീ സംസ്ഥാനം. 

(Photo by NOAH SEELAM / AFP)

∙ നോട്ടു നിരോധനവും ബാധകമല്ല?

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാതെ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് സിക്കിമിെന സംബന്ധിച്ചും നേരത്തേ വിവാദങ്ങൾ ഉയർന്നിരുന്നു. 2016ലെ നോട്ടു നിരോധനത്തിനു ശേഷം നിരവധി പേർ സിക്കിം നിവാസികളുടേ പേരിൽ ഈ ബാങ്കിൽ, നിരോധിച്ച നോട്ടുകൾ നിക്ഷേപിച്ച് മാറ്റിയെടുത്തു എന്നായിരുന്നു ആരോപണം. പണത്തിന്റെ സ്രോതസ്സ് ഉൾപ്പെടെയുള്ളവ കാണിക്കാതെതന്നെ ഇവിടെ പണം നിക്ഷേപിക്കാം എന്നതായിരുന്നു പഴുത്. ഇക്കാര്യം വിവാദമായതിനെ തുടർന്ന് സിക്കിം ബാങ്കിനെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന ആവശ്യം കോടതി കയറുകയും ചെയ്തിരുന്നു. 

ഇങ്ങനെയൊക്കെയായതിനാൽത്തന്നെ സിക്കിമുകാർ ചോദിക്കും– സാമ്പത്തിക വർഷമോ. അതൊന്നും പ്രശ്നമേയല്ല!

English Summary: Tax Haven: Why this Indian State Exempted from Paying Income Tax? Explained