‘ഒരു പ്രഫഷനൽ നാടകത്തിനു 12 ലക്ഷം ചെലവ്, കാണാൻ ആളുമുണ്ട്’; ജനപ്രിയ നാടകങ്ങൾ ഇന്നെവിടെ?
മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടിറങ്ങാത്തതാണ് ആഘോഷങ്ങളും നാടകങ്ങളും. രാത്രികളെല്ലാം പണ്ട് കലോൽസവ കാലമായിരുന്നു. അവയിൽ ഏറെ ജനപ്രിയമായതു നാടകങ്ങളായിരുന്നു. പാട്ടും തമാശകളും ചിന്തകളും സാമൂഹിക പ്രശ്നങ്ങളും ഒരുമിച്ച് വേദിയിലെത്തിയ കാലം. അന്നു നാടകങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടായിരുന്നു. ഒട്ടേറെ നാടക സമിതികളും മികച്ച അഭിനേതാക്കളും അരങ്ങു കീഴടക്കി. കാലം മാറി, നാടകങ്ങൾക്ക് ഉറക്കമിളച്ച തലമുറ ടിവി സീരിയലുകൾക്കു മുന്നിലായി. പതിയെ നാടകങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റു ‘സ്റ്റേജ് ഷോ’കൾ വേദികൾ കീഴടക്കിയതോടെ നാടക സമിതികൾ ചുരുങ്ങി. പ്രളയവും കോവിഡും സമൂഹമാധ്യമങ്ങളുടെ വളർച്ചയും ജനകീയ നാടകങ്ങളെ പുറത്തുനിർത്തി. കാലം തിരശ്ശീലയിട്ടെങ്കിലും കൂടുതൽ കരുത്തോടെ നാടകങ്ങൾ തിരിച്ചെത്തി. പൂരപ്പറമ്പുകൾ വിട്ടുപോയ നാടകസമിതികൾ അതിജീവനത്തിന്റെ പാതയിലായി. ഒട്ടേറെ സമിതികൾ പുത്തൻ നാടകങ്ങളുമായി വീണ്ടും അരങ്ങിലെത്തി. എവിടെയാണ് മലയാളത്തിന്റെ ജനകീയ നാടകങ്ങൾ?
മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടിറങ്ങാത്തതാണ് ആഘോഷങ്ങളും നാടകങ്ങളും. രാത്രികളെല്ലാം പണ്ട് കലോൽസവ കാലമായിരുന്നു. അവയിൽ ഏറെ ജനപ്രിയമായതു നാടകങ്ങളായിരുന്നു. പാട്ടും തമാശകളും ചിന്തകളും സാമൂഹിക പ്രശ്നങ്ങളും ഒരുമിച്ച് വേദിയിലെത്തിയ കാലം. അന്നു നാടകങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടായിരുന്നു. ഒട്ടേറെ നാടക സമിതികളും മികച്ച അഭിനേതാക്കളും അരങ്ങു കീഴടക്കി. കാലം മാറി, നാടകങ്ങൾക്ക് ഉറക്കമിളച്ച തലമുറ ടിവി സീരിയലുകൾക്കു മുന്നിലായി. പതിയെ നാടകങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റു ‘സ്റ്റേജ് ഷോ’കൾ വേദികൾ കീഴടക്കിയതോടെ നാടക സമിതികൾ ചുരുങ്ങി. പ്രളയവും കോവിഡും സമൂഹമാധ്യമങ്ങളുടെ വളർച്ചയും ജനകീയ നാടകങ്ങളെ പുറത്തുനിർത്തി. കാലം തിരശ്ശീലയിട്ടെങ്കിലും കൂടുതൽ കരുത്തോടെ നാടകങ്ങൾ തിരിച്ചെത്തി. പൂരപ്പറമ്പുകൾ വിട്ടുപോയ നാടകസമിതികൾ അതിജീവനത്തിന്റെ പാതയിലായി. ഒട്ടേറെ സമിതികൾ പുത്തൻ നാടകങ്ങളുമായി വീണ്ടും അരങ്ങിലെത്തി. എവിടെയാണ് മലയാളത്തിന്റെ ജനകീയ നാടകങ്ങൾ?
മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടിറങ്ങാത്തതാണ് ആഘോഷങ്ങളും നാടകങ്ങളും. രാത്രികളെല്ലാം പണ്ട് കലോൽസവ കാലമായിരുന്നു. അവയിൽ ഏറെ ജനപ്രിയമായതു നാടകങ്ങളായിരുന്നു. പാട്ടും തമാശകളും ചിന്തകളും സാമൂഹിക പ്രശ്നങ്ങളും ഒരുമിച്ച് വേദിയിലെത്തിയ കാലം. അന്നു നാടകങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടായിരുന്നു. ഒട്ടേറെ നാടക സമിതികളും മികച്ച അഭിനേതാക്കളും അരങ്ങു കീഴടക്കി. കാലം മാറി, നാടകങ്ങൾക്ക് ഉറക്കമിളച്ച തലമുറ ടിവി സീരിയലുകൾക്കു മുന്നിലായി. പതിയെ നാടകങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റു ‘സ്റ്റേജ് ഷോ’കൾ വേദികൾ കീഴടക്കിയതോടെ നാടക സമിതികൾ ചുരുങ്ങി. പ്രളയവും കോവിഡും സമൂഹമാധ്യമങ്ങളുടെ വളർച്ചയും ജനകീയ നാടകങ്ങളെ പുറത്തുനിർത്തി. കാലം തിരശ്ശീലയിട്ടെങ്കിലും കൂടുതൽ കരുത്തോടെ നാടകങ്ങൾ തിരിച്ചെത്തി. പൂരപ്പറമ്പുകൾ വിട്ടുപോയ നാടകസമിതികൾ അതിജീവനത്തിന്റെ പാതയിലായി. ഒട്ടേറെ സമിതികൾ പുത്തൻ നാടകങ്ങളുമായി വീണ്ടും അരങ്ങിലെത്തി. എവിടെയാണ് മലയാളത്തിന്റെ ജനകീയ നാടകങ്ങൾ?
ഒന്നു കണ്ണടച്ചാൽ ഇരുട്ടിൽനിന്ന് ഓർമകളുടെ ഞൊറികളുയർത്തി ഒരു വെള്ളിവെളിച്ചം ആകാശത്തിലേക്ക് ഉയരുന്നതു കാണാം... മണ്ണെണ്ണ വിളക്കിന്റെ പുകമണം മൂടിയ ചോളപ്പൊരിത്തട്ടുകളുടെ രുചി നാവിലേക്ക് നുണഞ്ഞിറങ്ങും... വയൽവരമ്പും നാട്ടിടവഴികളും ഓടിവന്ന തീച്ചൂട്ടിന്റെ കിതപ്പിനു കാതോർക്കാം... ‘അടുത്ത ബെല്ലോടു കൂടി’ പൂരപ്പറമ്പിലെ ഏതോ ഒരു കോണിലേക്കു നാം ഉണരുകയായി... നാടകം തുടങ്ങുകയായി!
മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടിറങ്ങാത്തതാണ് ആഘോഷങ്ങളും നാടകങ്ങളും. രാത്രികളെല്ലാം പണ്ട് കലോൽസവ കാലമായിരുന്നു. അവയിൽ ഏറെ ജനപ്രിയമായതു നാടകങ്ങളായിരുന്നു. പാട്ടും തമാശകളും ചിന്തകളും സാമൂഹിക പ്രശ്നങ്ങളും ഒരുമിച്ച് വേദിയിലെത്തിയ കാലം. അന്നു നാടകങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടായിരുന്നു. ഒട്ടേറെ നാടക സമിതികളും മികച്ച അഭിനേതാക്കളും അരങ്ങു കീഴടക്കി. കാലം മാറി, നാടകങ്ങൾക്ക് ഉറക്കമിളച്ച തലമുറ ടിവി സീരിയലുകൾക്കു മുന്നിലായി. പതിയെ നാടകങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റു ‘സ്റ്റേജ് ഷോ’കൾ വേദികൾ കീഴടക്കിയതോടെ നാടക സമിതികൾ ചുരുങ്ങി. പ്രളയവും കോവിഡും സമൂഹമാധ്യമങ്ങളുടെ വളർച്ചയും ജനകീയ നാടകങ്ങളെ പുറത്തുനിർത്തി.
കാലം തിരശ്ശീലയിട്ടെങ്കിലും കൂടുതൽ കരുത്തോടെ നാടകങ്ങൾ തിരിച്ചെത്തി. പൂരപ്പറമ്പുകൾ വിട്ടുപോയ നാടകസമിതികൾ അതിജീവനത്തിന്റെ പാതയിലായി. ഒട്ടേറെ സമിതികൾ പുത്തൻ നാടകങ്ങളുമായി വീണ്ടും അരങ്ങിലെത്തി. എവിടെയാണ് മലയാളത്തിന്റെ ജനകീയ നാടകങ്ങൾ?
∙ പ്രഫഷനൽ നാടകങ്ങളുടെ എണ്ണത്തിൽ വർധന
കേരളത്തിൽ പ്രഫഷനൽ നാടകങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നാണു കണക്കുകൾ പറയുന്നത്. പ്രളയത്തിനു മുൻപ്, 2017 വരെ ശരാശരി 60 നാടകങ്ങളാണ് ഒരു വർഷം പുറത്തിറങ്ങിയിരുന്നത്. 2022ൽ 75 നാടകങ്ങൾ ഇറങ്ങി. 2022ൽ സാമ്പത്തികമായി വിജയിച്ചത് 10 മുതൽ 15 വരെ നാടകങ്ങളാണ്.
11 ലക്ഷം രൂപയാണ് ശരാശരി ഒരു പ്രഫഷനൽ നാടകത്തിന്റെ പ്രാരംഭ ചെലവ്. 100 വേദികൾ വരെ കിട്ടിയാലേ ഒരു നാടകത്തിന് മുതൽമുടക്ക് തിരിച്ചു പിടിക്കാനാവൂ. മികച്ച നാടകങ്ങൾക്ക് 200 വേദി വരെ കിട്ടും.
പൊതുവിൽ നല്ല അഭിപ്രായം നേടിയ നാടകങ്ങളുടെ തിരക്കനുസരിച്ച് തൊട്ടു താഴെയുള്ള നാടകങ്ങളിലേക്ക് മാറിച്ചിന്തിക്കുക എന്നതാണ് ഉത്സവ കമ്മിറ്റിക്കാരുടെ നിലപാട്. അതുകൊണ്ട് 15ൽ കൂടുതൽ നാടകങ്ങൾക്ക് കേരളത്തിൽ മൂന്നക്ക വേദി കിട്ടാറില്ല. 35,000 മുതൽ 40,000 രൂപ വരെയാണ് ഒരു വേദിക്ക് പ്രതിഫലം.
കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായ കലാകാരന്മാരെയും നാടക പ്രവർത്തകരെയും സഹായിക്കാൻ സംഗീത നാടക അക്കാദമി ആവിഷ്കരിച്ച പദ്ധതി വഴി 46 പുതിയ പ്രഫഷനൽ നാടകങ്ങൾ ഇറങ്ങി. 4 ലക്ഷം രൂപ വീതം 50 ട്രൂപ്പുകൾക്കു നൽകാനായിരുന്നു പദ്ധതി. നാടകോത്സവങ്ങളിൽ മിക്കവയും ആദ്യമായി തട്ടിൽക്കയറി.
∙ ‘ജീവിതത്തെ അരങ്ങിലേക്കു ചേർത്തു വയ്ക്കുന്നതാണു നാടകങ്ങൾ’
‘ജീവിതത്തെ അരങ്ങിലേക്കു ചേർത്തു വയ്ക്കുന്നതാണു നാടകങ്ങൾ’ എന്ന അഭിപ്രായമാണു സംവിധായകൻ രാജീവൻ മമ്മിളിയുടേത്. നാടകത്തിന് ഒരു ധർമമുണ്ട്. അനുഭവങ്ങളുടെ ജീവിതക്കാഴ്ചകളൊരുക്കുക എന്നതായിരുന്നു നാടകം ഏറ്റെടുത്ത കടമ. ആ ഉത്തരവാദിത്തത്തെ വിജയകരമാക്കിയ കലാപ്രസ്ഥാനമാണു ജനകീയ നാടക പ്രസ്ഥാനം. ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, ഇതു ഭൂമിയാണ്, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ജ്ജ് നല്ല മനുഷ്യനാകാൻ നോക്ക്’ തുടങ്ങിയ നാടകങ്ങൾ കേരളീയ സമൂഹത്തെ യാഥാർഥ്യ ബോധത്തോടെ ജീവിക്കാൻ പ്രേരിപ്പിച്ചു. മാറിവന്ന കാലത്തെക്കുറിച്ച് അവ ഓർമപ്പെടുത്തി. ആ പിൻതുടർച്ചയിലാണു പ്രഫഷനൽ നാടകങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനകീയ നാടകങ്ങൾ യാത്ര തുടരുന്നത്.
മാറിമറിയുന്ന ജീവിത സാഹചര്യങ്ങളിലും ആധുനികതയുടെ കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതികതകളിലും ജനകീയ നാടകങ്ങൾ ജീവിത സംഘർഷങ്ങൾ വരച്ചിടുന്നു. ആ കഥകളിൽ എല്ലാ ജനകീയ പ്രശ്നങ്ങളുമുണ്ട്.
ഇന്നത്തെ നാടകങ്ങൾക്കു ശക്തിയില്ലെന്നാണു നാടകവിമർശകരായ ചിലരുടെ പക്ഷം. വി.ടി.യെപ്പോലെ, തോപ്പിൽ ഭാസിയെപ്പോലെ, കെ.ടി.മുഹമ്മദിനെപ്പോലെ സാമൂഹിക വിഷയങ്ങളെ നാടകം സമീപിക്കുന്നില്ല എന്നതാണു പ്രശ്നം. ഒരർഥത്തിൽ ഇതിൽനിന്ന് ഊർജം കൊള്ളാം. വിമോചനത്തിന്റെ പതാക കാലത്തിനു കൈമാറിയതു നാടകവേദികളായിരുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു നാടക വേദിക്കും മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ, മറ്റേതു കലാസൃഷ്ടിക്കുമപ്പുറം നാടകം സാമൂഹിക വിമർശനത്തിന് ഇപ്പോഴും ഇടം നൽകുന്നുണ്ട്. നാടകമേളകളിൽ അരങ്ങിലെത്തുന്ന എത്രയോ നാടകങ്ങൾ അതിനുദാഹരണമാണ്.
ജനകീയ നാടകങ്ങളെക്കുറിച്ചു ചിലർ ഉയർത്തുന്ന വാദം, നാടകം കാണാൻ ‘പഴയതു പോലെ’ കാണികളില്ല എന്നതാണ്. കാണികളില്ലെങ്കിൽ നൂറു കണക്കിനു സമിതികൾ ആർക്കു മുന്നിലാണു നാടകങ്ങൾ അവതരിപ്പിക്കുന്നത്? ഓരോ വർഷവും ഒരു സമിതിയുടെ പ്രവർത്തനം അവസാനിച്ചാൽ തന്നെ കുറഞ്ഞതു 10 പുതിയ നാടക സമിതികൾ ജന്മമെടുക്കുന്നുണ്ട്. ജനകീയ നാടകപ്രസ്ഥാനം ശക്തമാണെന്നതിനു വേറെയും തെളിവുകളുണ്ട്. കോടികൾ ലാഭം കൊയ്യുന്ന സിനിമാ നിർമാണ കമ്പനികൾ പൂട്ടിപ്പോയി. കെപിഎസിയും കാളിദാസ കലാകേന്ദ്രവുമടക്കം ഒരു വർഷം പോലും നാടകം മുടങ്ങാത്ത, അര നൂറ്റാണ്ടിനപ്പുറം പ്രായമുള്ള നാടക പ്രസ്ഥാനങ്ങൾ ഇപ്പോഴും സജീവമാണ്.
മലയാളത്തിലെ ഒരുകൂട്ടം പേർ നാടകത്തെ പ്രഫഷനൽ, അമച്വർ എന്നിങ്ങനെ വേർതിരിക്കുന്നുണ്ട്. പ്രഫഷനൽ നാടക പ്രവർത്തകരെക്കുറിച്ചുള്ള ഇക്കൂട്ടരുടെ പരാതി, അവർ നാടകം തൊഴിലായി സ്വീകരിച്ചവരാണ് എന്നതാണ്. ഈ വിമർശനങ്ങളോടു നാടകകൃത്ത് എൻ.എൻ.പിള്ള തന്റെ ‘നാടകം വേണോ നാടകം’ പുസ്തകത്തിൽ ഒരു ചോദ്യം ചോദിച്ചിരുന്നു. ഏതൊരു തൊഴിലും ജീവിക്കാൻ വരുമാനം ലഭിക്കാൻ വേണ്ടി ചെയ്യുമ്പോൾ അതു പരമാവധി മികച്ചതാക്കാനല്ലേ തൊഴിലാളി ശ്രമിക്കുന്നത്? ആ നിലയിൽ പ്രഫഷനൽ നാടകക്കാരുടെ പ്രകടനമല്ലേ ഏറ്റവും മികച്ചതാകുന്നത്. കാരണം, ആ പ്രവർത്തികൾ ജീവിതം തന്നെയല്ലേ? എന്നാൽ, വിമർശകരുടെ പക്ഷം ഇതെന്തോ അപാരമായ കുറ്റമാണെന്നാണ്.
ജനകീയ നാടക പ്രസ്ഥാനങ്ങളെ വിമർശിക്കുന്നവരുടെ മറ്റൊരാക്ഷേപം അവ കച്ചവട നാടകങ്ങളാണെന്നാണ്. സാമ്പത്തിക പ്രലോഭനത്തിനപ്പുറം നാടകം ഒരു സാംസ്കാരിക പ്രവർത്തനമാണെന്ന ഉറച്ച വിശ്വാസമാണ് ഓരോ നാടകസമിതി സംഘാടകനെയും മുന്നോട്ടു നയിക്കുന്നത്. മറ്റൊരാക്ഷേപം, സാമൂഹിക വിമർശന നാടകങ്ങൾ എന്തുകൊണ്ട് ഇപ്പോൾ ഉണ്ടാകുന്നില്ല എന്നതാണ്. അതിനു മറുപടി പറയേണ്ടതു പൊതുസമൂഹമാണ്. അതിന് അരങ്ങൊരുക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ അരങ്ങിൽ അഗ്നിശോഭയോടെ ജ്വലിച്ചുയരാൻ ജനകീയ നാടക പ്രവർത്തകർ തയാറാണെന്നു രാജീവൻ മമ്മിളി ഉറപ്പു നൽകുന്നു.
∙ ‘ഇപ്പോൾ ഉള്ളവരെവച്ച് അഡ്ജസ്റ്റ് ചെയ്യുന്നു’
കാണികളുടെ നല്ല പങ്കാളിത്തമുള്ള ഉത്സവപറമ്പുകളിലൂടെ വളർന്ന പ്രോഗ്രാം ഏജന്റാണ് പാലക്കാട് ബെന്നി ഫിലിംസിലെ വേണുഗോപാലൻ. പൂരപ്പറമ്പുകളിൽ സിനിമാ പ്രദർശനം നടത്തിയും നാടകങ്ങൾക്ക് വേദികളുണ്ടാക്കിയും കലയ്ക്കൊപ്പം വളർന്നയാൾ. ഇന്നു നാടകങ്ങൾക്കു കാണികൾ കുറയുന്നുണ്ടെന്നാണു വേണുഗോപാലന്റെ അഭിപ്രായം. മുൻപ്, നാടകത്തിലേക്കു പുതിയ കലാകാരൻമാർ കടന്നുവന്നിരുന്നു. ഇപ്പോൾ പുതുമുഖങ്ങളുടെ വരവു ശോഷിച്ചു. ഉള്ളവരെ വച്ച് അഡ്ജസ്റ്റ് ചെയ്താണ് ഇപ്പോൾ നാടകങ്ങളുടെ വരവ്. 18, 20 വയസ്സുള്ള കഥാപാത്രങ്ങൾക്കു വേണ്ടി വേഷമിടുന്നതു യൗവ്വനം കഴിഞ്ഞവരാണ്.
പല നാടകസമിതികളെയും ആശയ ദാരിദ്രം ബാധിച്ചിട്ടുണ്ട്. അതു മറികടക്കാനൻ പടുകൂറ്റൻ സെറ്റ് ഇട്ട് അരങ്ങിലെത്തുകയാണു പലരും. അതിനാൽ തന്നെ നാടകം നിർമിക്കാൻ ചെലവും കൂടുന്നുണ്ട്. പണ്ട് അഞ്ചോ ആറോ ലക്ഷം രൂപയിൽ നാടകങ്ങൾ എത്തുമായിരുന്നു. ഇന്ന് ഒരു നാടകത്തിന് 12 മുതൽ 17 ലക്ഷം രൂപ വരെ ചെലവുണ്ട്. പക്ഷെ, അതിനനുസരിച്ച് നാടകത്തിന്റെ റേറ്റിങ്ങിൽ വർധനവുണ്ടാകുന്നില്ല.
ഭരണാധികാരികൾ നാടക രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചു മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു. സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയുള്ള നാടകങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവർ ഈ മേഖലയിലുണ്ട്. അവരെ കൈപിടിച്ചുയർത്തുന്ന സർക്കാരാണ് ആദ്യമുണ്ടാകേണ്ടത്– വേണുഗോപാലൻ പറയുന്നു.
∙ ‘ഒരു ദിവസം 2 നാടകങ്ങൾ വരെ’
മലയാള നാടകവേദിയിലെ സുവർണ കാലഘട്ടത്തിൽ അരങ്ങിലെത്തിയ നടനാണു വിജയൻ ചാത്തനൂർ. 1980ലാണു വിജയൻ നാടകരംഗത്തെത്തുന്നത്. ആ കാലത്ത് ഒരു ദിവസം 2 നാടകങ്ങൾ വരെ കളിച്ചിട്ടുണ്ടെന്നു വിജയൻ ഓർത്തെടുക്കുന്നു. നാടക സമിതികൾക്കും നാടകങ്ങൾക്കും പ്രത്യേകതയുണ്ടായിരുന്നു. മാധ്യമങ്ങളുടെ
അതിപ്രസരമില്ലാത്ത കാലത്തെ വിനോദാപാദിയായിരുന്നു നാടകങ്ങൾ. അന്നു കലാപരിപാടികൾക്കു നിയന്ത്രണങ്ങളില്ലായിരുന്നു. നാടകത്തെയും നാടകക്കാരെയും നാട്ടുകാർ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, അക്കാലത്തു സാമ്പത്തികഭദ്രത കുറവായിരുന്നു. ചെറിയ തുകയ്ക്കു നാടകം കളിക്കേണ്ടി വന്നിട്ടുണ്ട്. ആ കാലം മാറി സാമ്പത്തിക ലാഭം വന്നതോടെ നാടകങ്ങൾ കുറഞ്ഞുപോയി. ടിവിയും സീരിയലുകളും വീടുകളിൽ വന്നുകയറിയതോടെ ജനം അതിലേക്കു ചുരുങ്ങി.
നാടകത്തിന് ഒരു കാലത്ത് ഇടിവു സംഭവിച്ചു എന്നതു ശരിയാണ്. പക്ഷെ, നാടകം അതിജീവിച്ചു. പലരും ഗൾഫിൽ നിന്നെത്തി സമിതികൾ തുടങ്ങി. ചില കലാകാരൻമാർ പഴയ സമിതി ഉപേക്ഷിച്ച് അവർക്കൊപ്പം പോയി. ഒരു വർഷത്തോളമായിരിക്കും ആ സമിതികളുടെ ആയുസ്സ്. പിന്നെ അതു പൂട്ടിപ്പോകും. ആൾക്കാർ പുതിയ സമിതിയിലേക്കു പോയപ്പോഴേക്കും പഴയ സമിതിക്കും പൂട്ടു വീണിട്ടുണ്ടാകും. നാടകങ്ങൾ പച്ചപിടിച്ചു തുടങ്ങിയപ്പോഴേക്കും കോവിഡ് മഹാമാരി വന്നു. 2020ൽ നാടകമേഖലയും പൂർണമായി സ്തംഭിച്ചു. ഏറ്റവും കൂടുതൽ ദുരിതത്തിലായതു കലാകാരൻമാരായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പെട്ടിക്കടകൾ വരെ തുറന്നെങ്കിലും കലയ്ക്കും കാണികൾക്കും നിയന്ത്രണം മാറിയില്ല. ഉൽസവങ്ങൾ ചടങ്ങുകളായി മാറി. കലാകാരൻമാർ കുടുംബങ്ങളെ പോറ്റാൻ നന്നായി ബുദ്ധിമുട്ടി. നാടക നിർമാതാക്കളുടെ വിഭാഗം തളർന്നുപോയി. ഒരു നാടക സമിതിയിൽ ചുരുങ്ങിയത് 13 പേർ ഉണ്ടാകും. ബാലെ ആണെങ്കിൽ കൂടും. നൂറോളം സമിതികളിലെ കുടുംബങ്ങൾ ഏറെ കഷ്ടപ്പെട്ടു. വീണ്ടും കുറേശ്ശെ നാടകങ്ങൾ അരങ്ങിലെത്തി.
നാടക രംഗത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്നം സമയമാണ്. ആൾക്കാർ ടിവിക്കു മുന്നിൽനിന്ന് ഇറങ്ങിയാലെ നാടകം തുടങ്ങാനാകു എന്ന അവസ്ഥയായി. പലപ്പോഴും സംഘാടകർ പറയാറുണ്ട്, നാടകം അൽപം വൈകി തുടങ്ങണമെന്ന്. 9 മണി കഴിഞ്ഞാലെ പലരും പുറത്തിറങ്ങുകയുള്ളു. പക്ഷെ, അപ്പോഴേക്കും അടുത്ത നിയന്ത്രണമായി. രാത്രി 10 മണിയോടെ ശബ്ദ സംവിധാനങ്ങളെല്ലാം മതിയാക്കേണ്ടി വരും.
ഇതിന്റെ ഇടയിലാണ് സംഗീത നാടക അക്കാദമി 4 ലക്ഷം രൂപ 50 സമിതികൾക്ക് ഓഫർ ചെയ്തു വന്നത്. പല സമിതികൾക്കും ആ പൈസ കിട്ടിയില്ല. നിലവിലുള്ള പല സമിതികളും പൂട്ടിപ്പോയി. എന്നിട്ടും പലിശയ്ക്കു പണമെടുത്തും പലരും നാടകം ഇറക്കുന്നുണ്ട്. നാടകം വീണ്ടും ഇറങ്ങിപ്പോകുകയാണ്. ഒരു സ്ഥലത്തു നാടകം മോശമായാൽ കാണികൾ അതു പറഞ്ഞു നടക്കും. അത് എല്ലാ നാടകങ്ങളെയും ബാധിക്കുന്നുണ്ട്. പക്ഷെ, കലാകാരൻ ഒരിക്കലും തളരില്ല. കോവിഡ് കാരണം കലാകാരൻ മരിച്ചിട്ടുണ്ടാകും. പക്ഷെ, ഒരാളും ആത്മഹത്യ ചെയ്തതായി അറിവില്ല.
42 വർഷമായി ഈ ഫീൽഡിലുണ്ട്. ഒരു ഹർത്താലിലും ബന്ദിലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ഏതെങ്കിലും നാട്ടിൽ ഒരു പരിചയക്കാരൻ, ഒരു പ്രേക്ഷകൻ, ഒരു സുഹൃത്ത് ഉണ്ടാകും. പക്ഷെ, 2 വർഷം വല്ലാത്ത ദുരിതമായിരുന്നു. നാടക രംഗം അതു തരണം ചെയ്തു വരുന്നുണ്ട്. പക്ഷേ, ആ താങ്ങ് പോരാ. കലാകാരനു സമരമോ ജാഥയോ പണിമുടക്കോ ഇല്ല. ഒരു കലാകാരൻ 24 മണിക്കൂറും പണിയെടുക്കുന്നുണ്ട്. നാടകം കളിക്കുന്നത് 2 മണിക്കൂറാണെങ്കിലും ആ സ്റ്റേജിലേക്കുള്ള യാത്ര മണിക്കൂറുകളാണ്. നാടകം കളിച്ചു സമൂഹത്തെ തൃപ്തിപ്പെടുത്തി പോകുമ്പോൾ അവന്റെ കയ്യിലുണ്ടാകുന്ന ശേഷിപ്പ് വളരെ കുറവായിരിക്കും. എങ്കിലും നന്നാകും എന്ന പ്രതീക്ഷയിലാണ് ഓരോ കലാകാരൻമാരുടെയും വേദികൾ. കലയുള്ളിടത്തു കലാപമുണ്ടാകില്ല, കലയുള്ള മനസ്സിലും കലാപമുണ്ടാകില്ല. ഒരു കലാകാരൻ നാടിന്റെ സമ്പത്താണ്. ആ തിരിച്ചറിവു കൂടി പൊതുജനത്തിന് ഉണ്ടാകണമെന്നാണു വിജയന്റെ ആഗ്രഹം... ഓരോ നാടകക്കാരന്റെയും ആഗ്രഹം.
English Summary: Where are the Favorite Stage Dramas of Kerala? An Enquiry