‘പ്ലാസ്റ്റിക്കിൽനിന്ന് എണ്ണ, മാലിന്യത്തിൽനിന്നു കാശുവാരാം: വരുന്നത് കബാഡിവാലകളുടെ ടൈം’
ബ്രഹ്മപുരം ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തി നേടുന്ന സമയത്താണ് സിദ്ധാർഥ ഹാൻഡേ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗത്തിന് കുമരകത്ത് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ജി20യിലെ താരമായി. ഒരു പക്ഷേ സിദ്ധാർഥ് ഹാൻഡേ എന്ന പേരിനേക്കാളും കബാഡിവാല എന്ന പേരായിരിക്കും കൂടുതൽ പരിചിതം. ലോകത്തിന് മാലിന്യ സംസ്കരണത്തിന് മാതൃക കാണിച്ച സ്റ്റാർട്ടപ് ഉടമയാണ് സിദ്ധാർഥ് ഹാൻഡേ. മാലിന്യ സംസ്കരണം കീറാമുട്ടിയായി ലോകത്തെ പലരാജ്യങ്ങളെയും വലയ്ക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ചാണ് സിദ്ധാർഥ് ഹാൻഡേ പറയുന്നത്. കൈനിറയെ കാശ് വാരാനുള്ള അവസരമാണ് മാലിന്യ സംസ്കരണ രംഗമെന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് അദ്ദേഹം. ജി20 ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഉപസമ്മേളനങ്ങളിൽ സിദ്ധാർഥ് ചെയ്ത മുഖ്യപ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ജി20 പോലുള്ള വേദിയിൽ സിദ്ധാർഥിന് പ്രസംഗിക്കാൻ കിട്ടിയ അവസരം ഈ വിഷയത്തിന്റെ പ്രാധാന്യവും പരിഹാരത്തിനായി ലോകം എത്ര ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനവുമായി. മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന കബാഡിവാലാ കണക്ടിന്റെ സ്ഥാപക സിഇഒയായ സിദ്ധാർഥ് (35) ഇതിനോടകം വിവിധ രാജ്യങ്ങൾക്കും ഇന്ത്യയിലെ പ്രധാന പട്ടണങ്ങൾക്കും വേണ്ടി മാലിന്യ സംസ്കരണത്തിന്റെ ഡേറ്റ മാപ്പിങ് തയാറാക്കി നൽകിയിട്ടുണ്ട്. 2016ൽ 33 ലക്ഷം രൂപയുടെ ഗ്രാൻഡുമായി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ കബാഡിവാലാ കണക്ട് ഈ വർഷം 8 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് പറഞ്ഞ അദ്ദേഹം മാലിന്യ സംസ്കരണം സംബന്ധിച്ച് കേരളത്തിന് ഡേറ്റ മാപ്പിങ് തയാറാക്കി നൽകാൻ സന്നദ്ധനാണെന്നും വ്യക്തമാക്കി. ശരിയായ ഡേറ്റ ഉണ്ടാകുന്നത് പ്രശ്നപരിഹാരത്തിന് നയരൂപീകരണം നടത്താനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം മലയാള മനോരമ പ്രീമിയത്തോടു പറഞ്ഞു. സിദ്ധാർഥിന്റെ വാക്കുകളിലേക്ക്...

ബ്രഹ്മപുരം ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തി നേടുന്ന സമയത്താണ് സിദ്ധാർഥ ഹാൻഡേ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗത്തിന് കുമരകത്ത് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ജി20യിലെ താരമായി. ഒരു പക്ഷേ സിദ്ധാർഥ് ഹാൻഡേ എന്ന പേരിനേക്കാളും കബാഡിവാല എന്ന പേരായിരിക്കും കൂടുതൽ പരിചിതം. ലോകത്തിന് മാലിന്യ സംസ്കരണത്തിന് മാതൃക കാണിച്ച സ്റ്റാർട്ടപ് ഉടമയാണ് സിദ്ധാർഥ് ഹാൻഡേ. മാലിന്യ സംസ്കരണം കീറാമുട്ടിയായി ലോകത്തെ പലരാജ്യങ്ങളെയും വലയ്ക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ചാണ് സിദ്ധാർഥ് ഹാൻഡേ പറയുന്നത്. കൈനിറയെ കാശ് വാരാനുള്ള അവസരമാണ് മാലിന്യ സംസ്കരണ രംഗമെന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് അദ്ദേഹം.
ജി20 ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഉപസമ്മേളനങ്ങളിൽ സിദ്ധാർഥ് ചെയ്ത മുഖ്യപ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ജി20 പോലുള്ള വേദിയിൽ സിദ്ധാർഥിന് പ്രസംഗിക്കാൻ കിട്ടിയ അവസരം ഈ വിഷയത്തിന്റെ പ്രാധാന്യവും പരിഹാരത്തിനായി ലോകം എത്ര ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനവുമായി. മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന കബാഡിവാലാ കണക്ടിന്റെ സ്ഥാപക സിഇഒയായ സിദ്ധാർഥ് (35) ഇതിനോടകം വിവിധ രാജ്യങ്ങൾക്കും ഇന്ത്യയിലെ പ്രധാന പട്ടണങ്ങൾക്കും വേണ്ടി മാലിന്യ സംസ്കരണത്തിന്റെ ഡേറ്റ മാപ്പിങ് തയാറാക്കി നൽകിയിട്ടുണ്ട്. 2016ൽ 33 ലക്ഷം രൂപയുടെ ഗ്രാൻഡുമായി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ കബാഡിവാലാ കണക്ട് ഈ വർഷം 8 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയിൽ 15 പേരാണുള്ളത്. ദുബായ് 2020യിലെ ഗ്ലോബൽ ഇന്നവേറ്റർ അവാർഡ് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. നിതി ആയോഗ് കമ്മിറ്റി, ഫിക്കിയുടെ (Federation of Indian Chambers of Commerce & Industry) കമ്മിറ്റി എന്നിവയിലെല്ലാം സിദ്ധാർഥ് അംഗമാണ്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് പറഞ്ഞ അദ്ദേഹം മാലിന്യ സംസ്കരണം സംബന്ധിച്ച് കേരളത്തിന് ഡേറ്റ മാപ്പിങ് തയാറാക്കി നൽകാൻ സന്നദ്ധനാണെന്നും വ്യക്തമാക്കി. ശരിയായ ഡേറ്റ ഉണ്ടാകുന്നത് പ്രശ്നപരിഹാരത്തിന് നയരൂപീകരണം നടത്താനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം മലയാള മനോരമ പ്രീമിയത്തോടു പറഞ്ഞു. സിദ്ധാർഥിന്റെ വാക്കുകളിലേക്ക്...
? ചെന്നൈയിലെ പ്രവർത്തനങ്ങൾ
ചെന്നൈ നഗരത്തിൽ മാത്രം മാലിന്യം പെറുക്കുന്നവർ പതിനയ്യായിരത്തോളം വരും. രണ്ടായിരത്തോളം ചെറു ആക്രിക്കടകളുണ്ട്. തമിഴിൽ ഇതിനെ കൈലാൻ കടകളെന്നും ഹിന്ദിയിൽ കബാഡിവാലാ എന്നുമാണ് പറയുന്നത്. മാലിന്യത്തിൽ നിന്ന് വസ്തുക്കൾ വേർതിരിച്ചു നൽകുന്ന 300 പേരുണ്ട്. ഇവരെല്ലാം ചേർന്ന് 13000 ടൺ മാലിന്യമാണ് പ്രതിവർഷം ശേഖരിക്കുന്നത്. ചെന്നൈ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ 27% വരുമിത്. 655 കോടി രൂപയുടെ ബിസിനസാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് 50% ആക്കുകയാണ് അടുത്ത ലക്ഷ്യം. ഇവരെയെല്ലാം ബന്ധപ്പെടുത്തിയാണ് ഡേറ്റാ മാപ്പിങ് തയാറാക്കിയിരിക്കുന്നത്. ഇതു മൂലം മാലിന്യത്തിന്റെ നീക്കങ്ങൾ ഓരോ പോയിന്റിലും അറിയാം. എത്ര മാലിന്യങ്ങൾ സംസ്കരിക്കാൻ എടുക്കുന്നു എന്ന് അറിയാം. എവിടെ നിന്നെല്ലാമാണ് ഇതെന്ന് മനസ്സിലാക്കാം.
ഓരോ തരം മാലിന്യങ്ങളെക്കുറിച്ചും വ്യക്തമാകും. ഇങ്ങനെ വരുമ്പോൾ ഒരു കമ്പനിക്ക് ഒരു പ്രത്യേക പ്ലാസ്റ്റിക് മാലിന്യമാണ് വേണ്ടതെങ്കിൽ അവ എവിടെ എത്ര അളവിൽ ലഭ്യമാണെന്നു വരെ ഇതിലൂടെ അറിയാം.
ചെന്നൈയിൽ ഇതിനായി ചെറിയ രീതിയിലുള്ള സംവിധാനമാണ് കമ്പനിക്കുുള്ളത്.പക്ഷേ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ അസംഘടിത മേഖലയെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനമാക്കി മാറ്റുക എന്നതാണ് ചെയ്യുന്നത്.
? മാലിന്യ സംസ്കരണ രംഗത്തെ പ്രധാന മാറ്റങ്ങൾ എന്തെല്ലാം. ശാശ്വത പരിഹാരം ഉണ്ടാകുമോ
ഒരു വമ്പൻ എണ്ണ ഉൽപാദക കമ്പനി പ്രതിവർഷം പത്തുലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. 2025 മുതൽ ഇതു നടപ്പാക്കാനാണ് ശ്രമം. പ്ലാസ്റ്റിക്കിൽ നിന്ന് എണ്ണ ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. ഇങ്ങനെ വന്നാൽ ലോകം നേരിടുന്ന വൻ ഭീഷണിക്കു പരിഹാരം കണ്ടെത്താൻ വഴിതുറക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും സംസ്കരിക്കാൻ പരീക്ഷണങ്ങൾ നടക്കുകയാണ്. മറ്റു ചില വൻ രാജ്യാന്തര കമ്പനികളും ഈ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവരുമായെല്ലാം ഡേറ്റാ രൂപീകരണം സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. ചില പദ്ധതികളിൽ സഹകരിക്കുന്നുമുണ്ട്.
? കബാഡിവാലി കണക്ട് മാലിന്യ സംസ്കരണ രംഗത്ത് എന്താണ് ചെയ്യുന്നത്.
ഡേറ്റാ മാപ്പിങ് തയാറാക്കുകയാണ് കമ്പനി. ചെന്നൈ, സൂറത്ത്, ഡൽഹി തുടങ്ങി ഇന്ത്യയിലെ പല പട്ടണങ്ങളിലെയും ഡേറ്റാ മാപ്പിങ് തയാറാക്കിയിട്ടുണ്ട്. ഇന്തൊനീഷ്യ വിയറ്റ്നാം, ഐവറികോസ്റ്റ്, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ മാപ്പിങ് നടത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷം കൊണ്ട് വികസ്വര രാജ്യങ്ങളിലെ 100 പട്ടണങ്ങളുടെ ഡേറ്റാ മാപ്പിങ് ആണ് കമ്പനിയുടെ ലക്ഷ്യം. ഡേറ്റാ തയാറാക്കുക, മാലിന്യം എവിടെ നിന്നെല്ലാം വരുന്നു എന്ന വിവരം അറിയുക, ശരിയായ കേന്ദ്രങ്ങളിൽ നിന്നാണ് ഇവ എടുത്തതെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഡേറ്റാ മാപ്പിങിലൂടെ നടക്കുന്നത്. ഡാഷ് ബോർഡ് സംവിധാനമുണ്ട്. ഇതിലൂടെ മാലിന്യത്തിന്റെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാം. മുനിസിപ്പാലിറ്റികൾക്കും സർക്കാർ ഡിപ്പാർട്മെന്റുകൾക്കും തങ്ങളെ നേരിട്ട് സമീപിക്കാൻ കഴിയും.
? മാലിന്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിതങ്ങളെ എങ്ങനെയാണ് കാണുന്നത്
ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ജീവിതം മെച്ചപ്പെടുത്തുക എന്നതും കമ്പനി ലക്ഷ്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ അസംഘടിതരായി ജോലി ചെയ്യുന്ന മേഖലയാണിത്. ഇവരുടെ ജീവിതത്തിന് അന്തസ്സ് നൽകുക. വിശ്വസിക്കാൻ കൊള്ളുന്നവരാണ് ഇവരെന്ന് ലോകത്തിന് ബോധ്യപ്പെടുത്തുക, സാമ്പത്തികമായി അവർക്ക് മെച്ചമുണ്ടാക്കുക എന്നിവയെല്ലാം ഡേറ്റാ മാപ്പിങ് നടത്തുന്നതിലൂടെ സാധിക്കും. അസംഘടിതരായ ആളുകൾ പ്രവർത്തിക്കുന്ന ഈ മേഖലയെ ഏറ്റവും മികച്ച സംവിധാനത്തിലൂടെ ഒന്നിപ്പിച്ച് ശക്തമാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.
? എന്ത് തരത്തിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്
ഞാൻ പറഞ്ഞല്ലോ, ഇതൊരു അസംഘടിത മേഖലയാണ്. മാലിന്യ സംസ്കാരണം എന്ന് ഓർക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലുള്ള ചിത്രം മാലിന്യം ശേഖരിക്കുന്ന ആളുകളുടേതാണ്. എന്നാൽ ഇതിനു പിന്നിലേക്ക് വളരെ വലിയൊരു ശ്രംഖലയുണ്ട്. മാലിന്യം ശേഖരിക്കുന്നവരെ മാത്രമാണ് മിക്കപ്പോഴും നേരിട്ട് ആളുകൾ കാണുന്നത്. മാലിന്യം നേരിട്ട് ശേഖരിക്കുന്നവർ അത് കബാഡിവാലകൾക്ക് നൽകുന്നു. അവർ നല്ല അളവിൽ ഇത് ശേഖരിച്ച് മിക്കപ്പോഴും നഗരത്തിന് പുറത്തുള്ള അടുത്ത വലിയ ഗ്രൂപ്പിന് നൽകുന്നു. അവിടെ നിന്നാണ് തരാതരത്തിലുള്ള ആവശ്യങ്ങൾക്കനുസരിച്ച് സംസ്കരണ പ്രക്രിയയിലേക്ക് പോകുന്നത്. ഇവിടം മുതൽ മാത്രമേ ഇത് പലപ്പോഴും മാലിന്യ സംസ്കരണ പ്രക്രിയ എന്ന വിലയിൽ ഔപചാരികമായി വിലയിരത്തപ്പെടുന്നുള്ളൂ. എന്നാൽ ഡേറ്റാ മാപ്പിങ് വരുന്നതോടെ ഏറ്റവും താഴെ തട്ടിലുള്ളവർ കൂടി ഈ വലിയ ശ്രംഖലയുടെ ഭാഗമായി കണക്കാക്കപ്പെടുകയും അവർക്ക് കൂടി സാമ്പത്തികമായി ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. മാലിന്യ പ്രശ്നം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ ലോകം ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഇവരെ കരുതാതെ തരമില്ല.
? കബാഡിവാലയുടെ ദീർഘകാല ലക്ഷ്യം എന്താണ്.
മാലിന്യം നീക്കം കൃത്യമായി കാണിക്കാൻ ഞങ്ങൾക്ക് മികച്ച സാങ്കേതിക വിദ്യയുണ്ട്. ചെന്നൈയിലെ ഡേറ്റാ മാപ്പിങ് സംവിധാനത്തിലൂടെ ഇത് ലോകത്തിന് തന്നെ ബോധ്യപ്പെടുത്താൻ സാധിക്കും. ഏതെങ്കിലും വൻ കമ്പനികളുമായി ചേർന്ന് ഈ സാങ്കേതിക വിദ്യയുടെ ശരിയായ പ്രയോഗമാണ് ഞങ്ങളുടെ ലക്ഷ്യം. ഏത് തരം മാലിന്യമാണ് സംസ്കരിക്കപ്പെടുന്നത് എന്നതു വരെ കൃത്യമാക്കാം. ഉദാഹരണമായി നമ്മൾ ഉയോഗിക്കുന്ന കുടിവെള്ളക്കുപ്പികൾ സംസ്കരിച്ച് സ്പോർട്സ് വസ്ത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവർക്ക് ഇനിയും ഇതുപോലുള്ള കുപ്പികൾ ധാരാളം വേണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ ഡേറ്റാ മാപ്പിങ്ങിലൂടെ എവിടെ നിന്ന് എത്ര അളവിൽ അതു ലഭ്യമാക്കാം എന്ന് കൃത്യമായി കാണിക്കാനാകും. ഇങ്ങനെ വരുമ്പോൾ ഈ കുപ്പികളൊന്നും സമുദ്രത്തിലേക്ക് പോയി ലോകത്തിന് ഭീഷണിയാകാതെ സംസ്കരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാം.
English Summary: Exclusive Interview with Kabadiwalla Siddharth Hande