ബ്രഹ്മപുരം ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തി നേടുന്ന സമയത്താണ് സിദ്ധാർഥ ഹാൻഡേ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗത്തിന് കുമരകത്ത് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ജി20യിലെ താരമായി. ഒരു പക്ഷേ സിദ്ധാർഥ് ഹാൻഡേ എന്ന പേരിനേക്കാളും കബാഡിവാല എന്ന പേരായിരിക്കും കൂടുതൽ പരിചിതം. ലോകത്തിന് മാലിന്യ സംസ്കരണത്തിന് മാതൃക കാണിച്ച സ്റ്റാർട്ടപ് ഉടമയാണ് സിദ്ധാർഥ് ഹാൻഡേ. മാലിന്യ സംസ്കരണം കീറാമുട്ടിയായി ലോകത്തെ പലരാജ്യങ്ങളെയും വലയ്ക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ചാണ് സിദ്ധാർഥ് ഹാൻഡേ പറയുന്നത്. കൈനിറയെ കാശ് വാരാനുള്ള അവസരമാണ് മാലിന്യ സംസ്കരണ രംഗമെന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് അദ്ദേഹം. ജി20 ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഉപസമ്മേളനങ്ങളിൽ സിദ്ധാർഥ് ചെയ്ത മുഖ്യപ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ജി20 പോലുള്ള വേദിയിൽ സിദ്ധാർഥിന് പ്രസംഗിക്കാൻ കിട്ടിയ അവസരം ഈ വിഷയത്തിന്റെ പ്രാധാന്യവും പരിഹാരത്തിനായി ലോകം എത്ര ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനവുമായി. മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന കബാഡിവാലാ കണക്ടിന്റെ സ്ഥാപക സിഇഒയായ സിദ്ധാർഥ് (35) ഇതിനോടകം വിവിധ രാജ്യങ്ങൾക്കും ഇന്ത്യയിലെ പ്രധാന പട്ടണങ്ങൾക്കും വേണ്ടി മാലിന്യ സംസ്കരണത്തിന്റെ ഡേറ്റ മാപ്പിങ് തയാറാക്കി നൽകിയിട്ടുണ്ട്. 2016ൽ 33 ലക്ഷം രൂപയുടെ ഗ്രാൻഡുമായി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ കബാഡിവാലാ കണക്ട് ഈ വർഷം 8 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ സംഭവം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് പറഞ്ഞ അദ്ദേഹം മാലിന്യ സംസ്കരണം സംബന്ധിച്ച് കേരളത്തിന് ഡേറ്റ മാപ്പിങ് തയാറാക്കി നൽകാൻ സന്നദ്ധനാണെന്നും വ്യക്തമാക്കി. ശരിയായ ഡേറ്റ ഉണ്ടാകുന്നത് പ്രശ്നപരിഹാരത്തിന് നയരൂപീകരണം നടത്താനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം മലയാള മനോരമ പ്രീമിയത്തോടു പറഞ്ഞു. സിദ്ധാർഥിന്റെ വാക്കുകളിലേക്ക്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com