ഒട്ടവ ജയിലിലെ കുടുസ്സു മുറിയിലെ കറുത്ത മരക്കസേരയിൽ അവർ ഗാരി ഗിൽമോറിനെ ബന്ധിച്ചു. കറുത്ത തുണികൊണ്ട് തല മൂടി. ഉടുപ്പിൽ ഗാരിയുടെ ഹൃദയത്തിൽ വെളുത്ത അടയാളം സ്ഥാപിച്ചു. തന്റെ മുന്നിലെ ഭിത്തിയിൽ 5 സുഷിരങ്ങൾ ഗാരി കണ്ടു. അവയിലൂടെ തന്നെ ഉന്നം വയ്ക്കുന്ന 5 റൈഫിളുകളും. തന്റെ അന്ത്യം അടുത്തുവെന്ന് ഗാരി തിരിച്ചറിഞ്ഞു. ‘‘ലെറ്റ്സ് ഡു ഇറ്റ്’’. അതായിരുന്നു ഗാരിയുടെ അവസാന വാക്കുകൾ. ഗാരിയെ ലക്ഷ്യമിട്ട തോക്കുകളിൽ ഒന്നിൽ വെടിയുണ്ട ഇല്ലായിരുന്നു. പരമ്പരാഗത നിയമം നിഷ്കർഷിച്ചതു പോലെ. യുഎസിൽ 1977ൽ നടന്ന ആ വധശിക്ഷ പൂർത്തിയായപ്പോൾ ഗാരി ഗിൽമോർ എന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചരിത്രത്തിലേക്കും കടന്നു. ക്രൂരമായ കൊലപാതക കേസിൽ ഗാരി ഗിൽമോറിനെ കോടതി തൂക്കിക്കൊല്ലാനാണ് വിധിച്ചത്. എന്നാൽ തന്നെ തൂക്കിക്കൊല്ലരുതെന്നും പകരം വെടി വച്ചു കൊല്ലണമെന്നും ഗാരി ഗിൽമോർ ആവശ്യപ്പെടുകയായിരുന്നു. ഗാരിയുടെ വധശിക്ഷ കഴിഞ്ഞ് 46 വർഷം കഴിഞ്ഞു. എന്നാൽ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്ന ചർച്ച ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ തൂക്കുകയറിനു പകരം വധശിക്ഷ നടപ്പാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ സൂപ്രീം കോടതി അടുത്തിടെ നിർദേശം നൽകി. യുഎസിൽ ഐഡഹോ അടക്കമുള്ള സ്റ്റേറ്റുകൾ വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കു പകരം വെടിവച്ചു കൊല്ലാൻ പ്രത്യേക നിയമം പാസാക്കി. അതേ സമയം സിയറ ലിയോൺ, കസഖ്സ്ഥാൻ, പാപ്പുവ ന്യൂ ഗിനി, മലേഷ്യ എന്നീ രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കി. മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട് വധശിക്ഷയുടെ ചരിത്രത്തിനും. വധശിക്ഷ നില നിർത്തണോ എന്നും യാതന കുറച്ച് എങ്ങനെ നടപ്പാക്കാമെന്നും ചർച്ചയും തർക്കവും തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടവ ജയിലിലെ കുടുസ്സു മുറിയിലെ കറുത്ത മരക്കസേരയിൽ അവർ ഗാരി ഗിൽമോറിനെ ബന്ധിച്ചു. കറുത്ത തുണികൊണ്ട് തല മൂടി. ഉടുപ്പിൽ ഗാരിയുടെ ഹൃദയത്തിൽ വെളുത്ത അടയാളം സ്ഥാപിച്ചു. തന്റെ മുന്നിലെ ഭിത്തിയിൽ 5 സുഷിരങ്ങൾ ഗാരി കണ്ടു. അവയിലൂടെ തന്നെ ഉന്നം വയ്ക്കുന്ന 5 റൈഫിളുകളും. തന്റെ അന്ത്യം അടുത്തുവെന്ന് ഗാരി തിരിച്ചറിഞ്ഞു. 

ADVERTISEMENT

‘‘ലെറ്റ്സ് ഡു ഇറ്റ്’’. 

ഗാരി ഗിൽമോർ

അതായിരുന്നു ഗാരിയുടെ അവസാന വാക്കുകൾ. ഗാരിയെ ലക്ഷ്യമിട്ട തോക്കുകളിൽ ഒന്നിൽ വെടിയുണ്ട ഇല്ലായിരുന്നു. പരമ്പരാഗത നിയമം നിഷ്കർഷിച്ചതു പോലെ. യുഎസിൽ 1977ൽ നടന്ന ആ വധശിക്ഷ പൂർത്തിയായപ്പോൾ ഗാരി ഗിൽമോർ എന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചരിത്രത്തിലേക്കും കടന്നു. ക്രൂരമായ കൊലപാതക കേസിൽ ഗാരി ഗിൽമോറിനെ കോടതി തൂക്കിക്കൊല്ലാനാണ് വിധിച്ചത്. എന്നാൽ തന്നെ തൂക്കിക്കൊല്ലരുതെന്നും പകരം വെടി വച്ചു കൊല്ലണമെന്നും ഗാരി ഗിൽമോർ ആവശ്യപ്പെടുകയായിരുന്നു. 

ADVERTISEMENT

ഗാരിയുടെ വധശിക്ഷ കഴിഞ്ഞ് 46 വർഷം കഴിഞ്ഞു. എന്നാൽ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്ന ചർച്ച ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ തൂക്കുകയറിനു പകരം വധശിക്ഷ നടപ്പാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ സൂപ്രീം കോടതി അടുത്തിടെ നിർദേശം നൽകി. യുഎസിൽ ഐഡഹോ അടക്കമുള്ള സ്റ്റേറ്റുകൾ വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കു പകരം വെടിവച്ചു കൊല്ലാൻ പ്രത്യേക നിയമം പാസാക്കി. അതേ സമയം സിയറ ലിയോൺ, കസഖ്സ്ഥാൻ, പാപ്പുവ ന്യൂ ഗിനി, മലേഷ്യ എന്നീ രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കി. മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട് വധശിക്ഷയുടെ ചരിത്രത്തിനും. വധശിക്ഷ നില നിർത്തണോ എന്നും യാതന കുറച്ച് എങ്ങനെ നടപ്പാക്കാമെന്നും ചർച്ചയും തർക്കവും തുടരുന്നു. 

∙ ‘‘കുറച്ചുകൂടി വേദന കുറഞ്ഞ തരത്തിൽ വധശിക്ഷ നടപ്പാക്കാമോ?’’

ADVERTISEMENT

ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റേതാണ് ഈ ചോദ്യം. വധശിക്ഷ നിർത്തണോ എന്ന ചോദ്യത്തിൽ ഏറെക്കാലമായി ചർച്ച നടക്കുന്നു. വധശിക്ഷ അതും തൂക്കുകയർ, പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുന്ന ഇന്ത്യയ്ക്ക് ചേർന്നതാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. തൂക്കിക്കൊലയ്ക്കു പകരമുള്ള വധശിക്ഷാ മാർഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാനാണ് സുപ്രീം കോടതിയുടെ നിർദേശം. തൂക്കിക്കൊലയേക്കാൾ വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ മാർഗം തേടാനാണ് ശ്രമം. 

1983ൽ ദീനദയാൽ vs ഇന്ത്യാ ഗവണ്മെന്റ് കേസിലാണ്, തൂക്കിക്കൊലയാണ് ഏറ്റവും വേദന കുറഞ്ഞ വധശിക്ഷാ മാർഗം എന്ന് സുപ്രീം കോടതി വിധിച്ചത്. 35–ാം നിയമ കമ്മിഷൻ ബദൽ വധശിക്ഷാ മാര്‍ഗങ്ങൾ ആരാഞ്ഞിരുന്നു. വൈദ്യുതാഘാതം ഏൽപ്പിക്കൽ, ഗ്യാസ് ചേംബർ, വിഷം കുത്തി വയ്ക്കൽ എന്നീ മാർഗങ്ങളാണ് വേദന കുറഞ്ഞവയെന്നു കമ്മിഷൻ കണ്ടെത്തിയെങ്കിലും ഏതു മാർഗം വേണമെന്ന നിഗമനത്തിൽ എത്തിയില്ല. വധശിക്ഷ നടപ്പാക്കാൻ ഇന്ത്യയിൽ തൂക്കുകയർ മാത്രമാണോ അനുവദനീയം? അല്ല. തൂക്കിക്കൊല്ലുന്നതിനു പകരം കുറ്റവാളിയെ വെടി വച്ചു കൊല്ലാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഈ രീതി അനുവദനീയം. അതും കരസേന, നാവിക സേന, വായു സേന എന്നിവയിലെ ഫയറിങ് സ്ക്വാഡിന് മാത്രം. സേനാ നിയമം അനുസരിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. കോർട്ട് മാർഷലിനു ശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്.

∙ മായാതെ മേരി രാജ്ഞിയുടെ മുഖം; വേദനയില്ലാത്ത മരണമുണ്ടോ?

വേദനയില്ലാതെ മരിക്കാന്‍ പറ്റുമോ? ഈ ചോദ്യത്തിന് ഉത്തരം വൈദ്യശാസ്ത്രം തേടിത്തുടങ്ങിയിട്ടു കാലങ്ങളായെന്നു പ്രമുഖ ഫൊറൻസിക് സർജൻ ഡോ. പി.ബി. ഗുജ്റാൾ പറയുന്നു. ‘‘ഫ്രഞ്ച് വിപ്ലവത്തിനു മുൻപ് രാജ്ഞിയായിരുന്ന മേരി ആന്റോയ്നെറ്റിന്റെ വധശിക്ഷ സംബന്ധിച്ച പഠനത്തിൽ ഈ ചോദ്യത്തിന് ഉത്തരമുണ്ട്’’– ഡോ. ഗുജ്റാൾ പറഞ്ഞു. ‘‘രാജ്ഞിയെ പരസ്യമായി കഴുത്തറുത്തു കൊന്നു. ഗില്ലറ്റിൻ എന്ന വധശിക്ഷ. ഉടലിൽനിന്നു വേർപെട്ട ആ ശിരസ് എടുത്ത പട്ടാളക്കാരൻ അവരുടെ മുഖത്ത് അടിച്ചു. അടി കൊണ്ട ഉടനെ രാജ്ഞിയുടെ ചുണ്ടുകൾ കോടി. മുഖത്ത് ദുഃഖം പരന്നു. ആ കാഴ്ച കണ്ട നാട്ടുകാരും വിതുമ്പി. അതുവരെ രാജ്ഞിയുടെ വധശിക്ഷയെ വാഴ്ത്തിയ ആൾക്കൂട്ടം പട്ടാളത്തിനെതിരെ തിരിഞ്ഞു. 

പ്രമുഖ ഫൊറൻസിക് സർജൻ സർ സിഡ്നി സ്മിത്ത് ‘മോസ്റ്റ്ലി മർഡർ’ എന്ന പുസ്തകത്തിൽ വിതുമ്പലിന്റെ കാരണം വിശദീകരിക്കുന്നുണ്ട്. ഉടലിൽനിന്നു വേർപെട്ട ശിരസിൽ ഓക്സിജനുണ്ട്. അതിനാൽ ജീവനും. തന്നെ അടിച്ചത് അവർ അറിഞ്ഞു കാണും– ഗുജ്റാൾ പറയുന്നു. വേദനയില്ലാത്ത വധശിക്ഷയില്ല. എങ്കിലും താരതമ്യേന വേദന കുറഞ്ഞത് തൂക്കുമരമാണെന്ന് ഡോ. ഗുജ്റാൾ പറഞ്ഞു. ‘‘തൂക്കുമരത്തിൽനിന്ന് 15 അടിയോളം താഴ്ചയിലേക്കാണു വീഴുന്നത്. മിക്കവാറും ബോധം പോയിരിക്കും, ഉടനടി മരണവും സംഭവിക്കും. വെടി വച്ചാലും 10 സെക്കൻഡ് വരെ ജീവൻ അവശേഷിക്കാം. വിഷം നൽകുമ്പോഴും ശാരീരികമായി ഏറെ നേരം വേദന അനുഭവിക്കേണ്ടി വരാം. അതിനാലാണ് ഇപ്പോൾ മയക്കിക്കിടത്തിയ ശേഷം വിഷം നൽകുന്നത്. വൈദ്യുതാഘാതം ഏൽപ്പിക്കുന്നത് കടുത്ത വേദനയാണ് നൽകുന്നത്’’– ഡോ. ഗുജ്റാൾ പറഞ്ഞു. 

∙ വധശിക്ഷയ്ക്ക് മരണമില്ല; തൂക്കിലിട്ടും മൃഗങ്ങൾക്കു ഭക്ഷണമായും...

വധശിക്ഷ നടപ്പിലാക്കാൻ ഏറ്റവും വേദന കുറഞ്ഞ രീതിയെപ്പറ്റിയുള്ള ചർച്ച അർഥശൂന്യമാണ്‌. വിഷം കുത്തിവച്ച് കൊല്ലുന്നതിന്റെ അനുയോജ്യത ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, അമേരിക്കയിലുള്ള സയന്റിഫിക്‌ തെളിവു പ്രകാരം പലപ്പോഴും ഇത്തരം ലീതൽ ഇൻജെക്‌ഷൻ പിഴയ്ക്കാറുണ്ട്‌.

ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ സമൂഹത്തിൽ എത്തിയിട്ടു കാലങ്ങളായി. പരിഷ്കൃത സമൂഹങ്ങൾ വധശിക്ഷ ഉപേക്ഷിച്ചു തുടങ്ങി. ശിക്ഷ നടപ്പാക്കുന്നതിലും മനുഷ്യത്വം കൂടുന്നുണ്ടെന്നു മാത്രം. പ്രാചീന കാലത്ത് പ്രാകൃത മാർഗങ്ങളാണ് അവലംബിച്ചിരുന്നത്. ആധുനിക കാലത്ത് കുറച്ചു കൂടി മനുഷ്യത്വപരവും വേദനാരഹിതവുമായ മാർഗങ്ങളിലേക്കു മാറിയെന്നു മാത്രം. കാപ്പിറ്റൽ എന്ന പദം തലയെ സൂചിപ്പിക്കുന്നു. തല എടുക്കുന്നതിനാൽ വധശിക്ഷയ്ക്ക് കാപ്പിറ്റൽ പണിഷ്മെന്റ് എന്നും പേരായി. വിവിധ വധശിക്ഷാ  രീതികൾ ഇവയാണ്.

കിം ജോങ് ഉന്‍ (Photo by STR / KCNA VIA KNS / AFP)

∙ തൂക്കുമരം നൽകും വേദന കുറഞ്ഞ മരണം 

ലോകത്തു കൂടുതലായും ഉപയോഗിക്കുന്ന മാർഗം. ഇന്ത്യ, ജപ്പാൻ, സിംഗപ്പുർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ട്. തൂക്കിക്കൊല ഏറ്റവും അനുയോജ്യമായ മാർഗമെന്ന് ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിച്ചു. വേദന കുറവാണ്, നടപ്പാക്കാൻ എളുപ്പം, അപകട സാധ്യത കുറവാണ് എന്നിവയാണ് സത്യവാങ്മൂലം. 

‘സദയം’ സിനിമയിൽ മോഹൻലാൽ.

∙ ബ്ലാങ്ക് ഷോട്ട്: വെടിവച്ചതാര്, അറിയരുത് ആരാച്ചാരും

കഴുമരം കഴിഞ്ഞാൽ കൂടുതലായും ഉപയോഗിക്കുന്നത് വെടിവച്ചു കൊല്ലലാണ്. ചില രാജ്യങ്ങൾ ഒരു തോക്ക് മാത്രം ഉപയോഗിക്കുന്നു. പൊതുവെ അഞ്ചംഗ സ്ക്വാഡാണ് കൃത്യം നിർവഹിക്കുക. ഒരു തോക്കിൽ ഉണ്ട ഉണ്ടാകില്ല. അത് ആരുടേതെന്ന് ആർക്കും അറിയാനും കഴിയില്ല. ആരാണ് വെടിവച്ചു കൊന്നതെന്ന് അറിയിതിരിക്കാനാണിത്. ട്രഡിഷനൽ ബ്ലാങ്ക് എന്നാണ് ഈ രീതിക്കു പറയുക. കുറ്റവാളിയുടെ ഹൃദയത്തിൽ വെള്ള അടയാളം വയ്ക്കും. അതേ സമയം വെടിയേറ്റാലും 10 സെക്കൻഡ് വരെ ജീവൻ നില നിൽക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

∙ വിഷം കുത്തി വയ്ക്കൽ, കൊല്ലാൻ മരുന്നില്ലെന്ന് കമ്പനികൾ

വിഷം കുത്തിവച്ച് കൊല 1982ൽ ആദ്യം നടത്തിയത് അമേരിക്കയാണ്. പിന്നീട് ചൈന, തയ്‌വാൻ, ഗ്വാട്ടിമാല, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ മാർഗത്തിലേക്കു മാറി. പ്രത്യേക മുറിയിൽ കുറ്റവാളിയെ കിടത്തിയതിനു ശേഷം വിഷം കുത്തിവയ്ക്കും. സോഡിയം തയോപെന്റൽ, പാൻകുറയോണിയം ബ്രോമൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയാണ് പൊതുവെ ഉപയോഗിക്കുക. 3 മരുന്നുകൾ ചേരുന്നതാണ് പ്രക്രിയ. ആദ്യം മയക്കുക, പിന്നെ ശരീരം നിശ്ചലമാകാനുള്ള മരുന്നുകൾ നൽകുക, ഒടുവിൽ ഹൃദയം നിലയ്ക്കാനുള്ള മരുന്നുകൾ നൽകുക. 

പ്രഫ. അനൂപ് സുരേന്ദ്രനാഥ്

ബിസി 399ൽ സോക്രട്ടീസിനെ ഹെംലോക്ക് എന്ന വിഷം നൽകിയാണ് വധിച്ചത്. എന്നാൽ അടുത്ത കാലത്ത് യുഎസിൽ മരുന്നു കമ്പനികൾ വിഷമരണത്തിനെതിരെ നിലപാട് എടുത്തു. ജീവൻ രക്ഷിക്കാനാണ് മരുന്നു നൽകുന്നതെന്നും അവ ജീവൻ എടുക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നുമാണ് കമ്പനികളുടെ നിലപാട്. ഇതേത്തുടർന്ന് വീണ്ടും വെടിവയ്പ് കൊലയിലേക്ക് യുഎസ് സ്റ്റേറ്റുകൾ മാറുകയാണ്. 

∙ വൈദ്യുതാഘാതവും വിഷവാതകം ശ്വസിപ്പിക്കലും 

വൈദ്യുതാഘാതം ഏൽപ്പിക്കുന്ന രീതി ഇപ്പോഴും അമേരിക്കയിലും ഫിലിപ്പീൻസിലുമുണ്ട്. വൈദ്യുതി ബന്ധിപ്പിച്ച കസേരയിൽ ഇരുത്തിയാണ് ശിക്ഷ നടപ്പാക്കുക. മരക്കസേരയിൽ കുറ്റവാളിയെ ഇരുത്തി കാലും തലയും വഴിയാണു വൈദ്യുതി കടത്തി വിടുക. 1890ലാണ് ഈ രീതി ആദ്യം ഉപയോഗിച്ചത്. എന്നാൽ പിന്നീട് ക്രൂരവും അസാധാരണവുമായ മാർഗമാണിതെന്നു കോടതികൾ കണ്ടെത്തി. ഇവയ്ക്കു പുറമെ ഗ്യാസ് ചേംബറിൽ അടയ്ക്കുക, തല അറുക്കുക, കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ രീതികളും പ്രാബല്യത്തിലുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണിവ.

∙ നായകൾക്ക് ഭക്ഷണമായോ കൊറിയൻ നേതാവ്!

ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉൻ തന്റെ അമ്മാവനായ ജാങ് സോങ് താക്കിനെ നായകൾക്ക് എറിഞ്ഞു കൊടുത്തോ? 2014 ൽ ലോക മാധ്യമങ്ങളിൽ നിറഞ്ഞതാണ് ഈ വാർത്ത. ജാങ്ങിന്റെ വധശിക്ഷ വെടിവച്ചാണ് നടപ്പാക്കിയതെന്നു പിന്നീട് വ്യക്തമായി. അതേസമയം ഇതിലും ക്രൂരമായ രീതികൾ പ്രാചീന കാലത്തു നിലനിന്നിരുന്നു. ആനകളെക്കൊണ്ട് ചവിട്ടിക്കുക, ശരീരം കുതിരകളെ ഉപയോഗിച്ച് വലിച്ചു കീറുക, മുതലകൾക്കും സ്രാവുകൾക്കും നൽകുക, വലിയ ചാക്കിൽ കുറ്റവാളിയെ ഇട്ട ശേഷം മൃഗങ്ങളെ ഇട്ട് അടയ്ക്കുക, പീരങ്കിയിൽ ഇട്ട് വെടി വയ്ക്കുക, ദേഹത്തെ തൊലി മുഴുവൻ പറിച്ചു കളയുക, ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റുക, കൂർത്ത കുന്തമുനയിൽ തറയ്ക്കുക തുടങ്ങിയ രീതികളും പ്രചാരത്തിലുണ്ടായിരുന്നു. സമൂഹം പുരോഗമിച്ചതോടെ വധശിക്ഷാ രീതികളിലും മാറ്റം വന്നു. 

∙ അന്ന് റിപ്പർ ചന്ദ്രന്റെ മുറിയിൽ നിർദയം മോഹൻലാലിലെ അടച്ചു!

വേദന കുറഞ്ഞ വധശിക്ഷയുണ്ടോ? വധശിക്ഷയിൽ വേദന അനുഭവിക്കുന്നത് ആരൊക്കെ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ജീവിതം അവതരിപ്പിച്ച ‘സദയം’ എന്ന സിനിമയുടെ സംവിധായകൻ സിബിമലയിൽ. ‘‌‘വധശിക്ഷയിൽ വേദന അനുഭവിക്കുന്നത് കുറ്റവാളി മാത്രമല്ല. കഴുമരത്തിൽ എത്തുമ്പോൾ മാത്രമല്ല വേദന. മരണത്തിനു മുൻപുള്ള ദിവസങ്ങൾ, മണിക്കൂറുകൾ ഇവയിലെല്ലാം വേദനയുണ്ട്. കുറ്റവാളി മാത്രമല്ല വേദന അനുഭവിക്കുന്നത്. വിധി നടപ്പാക്കുന്ന ഏവരും. ജയിലർ, ഡോക്ടർ, ആരാച്ചാർ, മറ്റുള്ളവർ. ഇവരിലെല്ലാം ആ സംഭവം വേദന നൽകും. കുറ്റവാളിയെപ്പോലെത്തന്നെ വധശിക്ഷ നടപ്പിലാക്കുന്നവരും വേദന പങ്കിടും. സിനിമയ്ക്കു വേണ്ടിയാണെങ്കിലും സാങ്കൽപ്പികമാണെങ്കിലും ആ വേദന ഞങ്ങൾ അനുഭവിച്ചതാണ്’’– സിബി മലയിൽ പറഞ്ഞു. 

∙ റിപ്പർ ചന്ദ്രന്റെ കണ്ണുകളിൽ ഞങ്ങൾ കണ്ടു, മരണം

മലയാളികൾ വധശിക്ഷ അടുത്തു കണ്ടത് ‘സദയം’ സിനിമയിലൂടെയാണ്. കണ്ണൂർ ജയിലിലാണ് ഷൂട്ടിങ് നടന്നത്. കേരളത്തിൽ ഇതുവരെ നടത്തിയ 26 വധശിക്ഷകളും കണ്ണൂർ സെൻട്രൽ ജയിലിലാണു നടത്തിയത്. കേരളത്തിൽ അവസാനം തൂക്കിക്കൊന്നത് സീരിയർ കില്ലറായ റിപ്പർ ചന്ദ്രനെയാണ്. ആ ദിനങ്ങൾ സിബി മലയിൽ ഓർമിക്കുന്നു. ‘‘എം.ടി. വാസുദേവൻ നായർ സാറിന്റേതാണ് തിരക്കഥ. ഞാനും എം.ടി. സാറും ജയിലർക്കൊപ്പം ഷൂട്ടിങ്ങിന് മുൻപ് കണ്ണൂർ സെൻട്രല്‍ ജയിലിൽ ചെന്നു. നടപടിക്രമങ്ങളും കഴുമരവും മറ്റും അവർ കാണിച്ചു തന്നു. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയെ പാർപ്പിക്കുന്നത് കണ്ടംപ്റ്റ് സെല്ലിലാണ്. കനത്ത സുരക്ഷയിൽ ഇരട്ടഭിത്തിക്കുള്ളിലാണ് സെൽ. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ സെല്ലിനു വെളിയിൽ വെള്ള വസ്ത്രം ധരിച്ച ഒരു കുറിയ മനുഷ്യൻ നിൽക്കുന്നു. ഞങ്ങൾ വന്നതും അയാളെ സെല്ലിൽ അടച്ചു. ഒന്നാം സെല്ലിൽ. 12 സെല്ലുണ്ട് അവിടെ. ജയിലർ പറഞ്ഞു. അതാണ് റിപ്പർ ചന്ദ്രൻ. ദയാഹർജി രാഷ്ട്രപതി തള്ളിയാൽ ഉടനെ തൂക്കിലേറ്റും. ഞാൻ ഞെട്ടി. ഇതോ ചന്ദ്രൻ! സീരിയർ കില്ലറായ ഭീകരൻ ഇതാണോ! ഭീതിയോടെ ഞങ്ങൾ ചന്ദ്രനെ നോക്കി. അതേ സമയം സെല്ലിൽനിന്ന് ചന്ദ്രൻ ഞങ്ങളെ നോക്കി. ആ മുഖത്ത് ഒരു വികാരവുമില്ല. 

∙ ‘‘കഴുമരത്തിൽ മോഹന്‍ ലാലിന്റെ കണ്ണിൽ കുറ്റവാളിയുടെ ഭീതി ഞാൻ കണ്ടു’’

ഒരു മാസം കഴിഞ്ഞ് ഷൂട്ടിങ്ങിനായി ഞങ്ങൾ വീണ്ടും അവിടെ എത്തി. അതിനിടെ അതു സംഭവിച്ചു. രാഷ്ട്രപതി ദയാഹർജി തള്ളി. റിപ്പർ ചന്ദ്രനെ തൂക്കിലേറ്റി. ഞങ്ങൾ വീണ്ടും അതേ സെല്ലിൽ. വാതിലിന് അടുത്താണ് ചന്ദ്രന്റെ സെൽ. ഷൂട്ടിങ് സൗകര്യത്തിന് അതെടുത്തു. മോഹൻ ലാലിനെ അവിടെ അടച്ചു. അക്കാര്യം ലാലിനോട് പറഞ്ഞു. ലാലിന്റെ മറുപടി എന്നെ ഞെട്ടിച്ചു. ‘‘എന്തിനാ അക്കാര്യം എന്നോടു പറഞ്ഞത്. വേണ്ടായിരുന്നു’’. തൂക്കിലേറ്റപ്പെട്ട ചന്ദ്രൻ അവസാന മണിക്കൂറുകൾ ചെലവഴിച്ച സെൽ. അത് ലാലിലും സംഘർഷമുണ്ടാക്കി. തുടർ ദിവസങ്ങളിൽ സംഘർഷം കൂടുന്നു. വധശിക്ഷയുടെ നടപടികൾ അതേപടി പാലിക്കുകയാണ്. ലാലിന്റെ തൂക്കത്തിൽ മൺചാക്ക് തൂക്കി നോക്കുന്നു. കയർ പിരിക്കുന്നു. അങ്ങനെ പലതും. ജയിലിലെ അന്തരീക്ഷം ഞങ്ങളെ സംഘർഷത്തിലാക്കുന്നു. വെറും സിനിമ മാത്രമാണിതെന്നറിഞ്ഞിട്ടും. 

ശിക്ഷാവേളയെത്തി. സംഘർഷം അതിന്റെ പാരമ്യതയിൽ. ഏവരിലും. പുലർച്ചെ ലാലിനെ കുളിപ്പിച്ചു. ഇഷ്ടഭക്ഷണം നൽകി. കൈകൾ ബന്ധിച്ച് ലാലിനെ കഴുമരത്തിലേക്ക് എത്തിച്ചു. കഴുമരത്തിലെ സ്റ്റീൽ തറയിലെ ചുവന്ന വൃത്തത്തിൽ നിർത്തി. കഴുമരത്തിൽ ലാലിനെ നിർത്തി. കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ‘‘മരിക്കാൻ തയാറാണോ സത്യനാഥാ’’ എന്ന ചോദ്യം. ആ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ലാലിന്റെ മുഖം വിളറി. മരണത്തിന്റെ ഭീതി ആ മുഖത്തെത്തുന്നു. മരണം മുന്നിലെത്തിയ കുറ്റവാളിയുടെ മനസ്സ് ആ ലാലിന്റെ മുഖത്തുണ്ട്. എനിക്കു മനസ്സിലായി. ലാൽ സംഘർഷത്തിലാണ്. അഭിനയമല്ല. ജീവിതം തന്നെ. 

∙ വധശിക്ഷ: ആ പേരു പോലും ഭീതിപ്പെടുത്തുന്നു 

‘‘ലാലിനേക്കാൾ സംഘർഷത്തിലാണു ഞാൻ. സ്റ്റീൽ പ്ലേറ്റ് വലിച്ചാൽ ആഴത്തിലേക്കു പതിക്കും. പ്ലേറ്റിന്റെ പൂട്ട് ഇട്ടിട്ടുണ്ട്, സുരക്ഷ പലവട്ടം ഉറപ്പാക്കിയതാണ്. എന്നാലും ഒരു പിഴവ് സംഭവിച്ചാലോ. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടൻ, ലോകം സ്നേഹിക്കുന്ന മനുഷ്യന്‍. അദ്ദേഹമാണ് കഴുമരത്തിൽ. സാങ്കേതികമായ പിഴവ് നമ്മുടെ കൈയിലല്ല. സത്യത്തിൽ ആ നിമിഷം കഴിഞ്ഞതോടെ ഞങ്ങൾ ജീവിതത്തിലേക്ക് തിരികെ വന്നു. ഒരു കാര്യത്തിൽ തർക്കമില്ല.  വധശിക്ഷയുടെ അഭിനയം പോലും വേദനജനകമാണ്. ഞങ്ങൾ അത് അനുഭവിച്ചതാണ്. ഈ ഓർമ പോലും മനസ്സിനെ വിഹ്വലമാക്കുന്നു’’– സിബി മലയിൽ ഓർമിക്കുന്നു, ഭീതിയോടെ. 

‘‘വധശിക്ഷയേക്കാൾ തീവ്രം തടവുകാരുടെ മനോവേദന’’

വധശിക്ഷ നടപ്പിലാക്കാൻ ഏറ്റവും വേദന കുറഞ്ഞ രീതിയെപ്പറ്റിയുള്ള ചർച്ച അർഥശൂന്യമാണെന്നു പറയുന്നു ഡൽഹി നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. അനൂപ് സുരേന്ദ്രനാഥ്. ലീതൽ ഇൻജെക്‌ഷന്റെ (വിഷം കുത്തിവച്ച് കൊല്ലുന്നത്) അനുയോജ്യത ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, അമേരിക്കയിലുള്ള സയന്റിഫിക്‌ തെളിവു പ്രകാരം പലപ്പോഴും ലീതൽ ഇൻജെക്‌ഷൻ പിഴയ്ക്കാറുണ്ട്‌. ലീതൽ ഇൻജെക്‌ഷൻ കാരണം വരുന്ന തീവ്ര വേദന വിശദമായ സയന്റിഫിക്‌ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. ഈ ചർച്ചയുടെ യഥാർഥ കാരണം ഇതാണ്‌. സമൂഹവും നമ്മളും കുറ്റവാളിയുടെ മേലിൽ വധശിക്ഷ നടപ്പിലാക്കുമ്പോൾ കുറഞ്ഞ വേദന കാണാൻ ആഗ്രഹിക്കുന്നുണ്ട്‌. വധശിക്ഷയെ കുറിച്ച്‌ നമ്മുടെ മനസ്സാക്ഷിയെ സംരക്ഷിക്കാനുള്ള ആഗ്രഹംകൊണ്ടാണ്‌ നമ്മൾ കുറഞ്ഞ വേദനയുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നത്‌, അല്ലാതെ കുറ്റവാളികളോടു മനുഷ്യത്വത്തോടെ പെരുമാറാൻ വേണ്ടിയല്ല.

വധശിക്ഷയിൽനിന്നു വരുന്ന മാനസികവേദന ഈ ശിക്ഷയുടെ പ്രധാന അംഗമാണ്‌. വധശിക്ഷയുടെ ഈ വശത്തിനു ശ്രദ്ധ ഒരിക്കലും ലഭിക്കാറില്ല. നിരന്തരം വധശിക്ഷയെക്കുറിച്ചോർത്തു ഭയത്തോടെ ജീവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്‌? പ്രോജക്റ്റ്‌ 39A എന്ന പഠനത്തിൽ  ഞങ്ങളുടെ സഹപ്രവർത്തകയായ മൈത്രേയി മിശ്ര  5 സംസ്ഥാനങ്ങളിലുള്ള വധശിക്ഷ തടവുകാരുടെ അഭിമുഖം എടുത്തിട്ട്‌ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വധശിക്ഷയുടെ മനുഷ്യത്വരഹിതമായ ഭാഗം മരണത്തിൽ മാത്രമല്ല. ഈ ശിക്ഷയിൽ കൂടി ജീവിക്കുമ്പോൾ ഉള്ള മാനസിക വേദനയും മനുഷ്യത്വരഹിതമാണ്‌. വധശിക്ഷ നിർത്തലാക്കാൻ ശരിയായ നേരവും തെറ്റായ നേരവും ഇല്ല. മനുഷ്യർ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെടുന്നത്‌ പീഡനവും ആണ്‌. കൂടാതെ മനുഷ്യത്വരഹിതവുമാണ്‌. മാനുഷിക മൂല്യങ്ങൾ ഉള്ള ഒരു സമൂഹത്തിനു പറ്റിയതല്ല വധശിക്ഷ– പ്രഫ. അനൂപ് പറയുന്നു.

(പ്രഫ. അനൂപ് സുരേന്ദ്രനാഥ്, പ്രഫസർ ഓഫ് ലോ & എക്സിക്യൂട്ടീവ് ഡയറക്ടർ, പ്രോജക്റ്റ്‌ 39A, നാഷനൽ ലോ യൂണിവേഴ്സിറ്റി, ഡൽഹി)

English Summary: The Dreadful Stories of Capital Punishment (Death Penalty) in India and Around the World

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT