10 മീറ്ററിൽ താഴെ മാത്രം നീളമുള്ള വഞ്ചി. കടൽത്തിരയ്ക്കൊപ്പം നിരന്തരം ഒഴുകുന്ന വഞ്ചിയിൽ ഒരു നിമിഷാർധം പോലും, കരയിൽനിൽക്കും പോലെ ഉറപ്പിച്ചു കാലുകുത്താനാവില്ല. ഇളകിമറിയുന്ന കടലും അതിൽ ഇളകിയാടുന്ന വഞ്ചിയും. കഴിഞ്ഞ 228 ദിവസങ്ങളായി കമാൻഡർ അഭിലാഷ് ടോമി എന്ന മലയാളി നാവികൻ കാലു കുത്തിനിൽക്കുന്നത് ഇവിടെയാണ്. പകലും രാത്രിയും അഭിലാഷിന്റെ ബോധമണ്ഡലങ്ങളിലൂടെ, കരകാണാക്കടലിൽ ഉദിച്ചും അസ്തമിച്ചും കടന്നു പോകാൻ തുടങ്ങിയിട്ടും ഇത്രയും ദിവസങ്ങളായി. ചുറ്റിനും കടൽനീലയല്ലാതെ ഒരു കര കണ്ടത് ഇതിനിടെ രണ്ടോ മൂന്നോ തവണ. മനുഷ്യരെ കുറച്ചകലെയെങ്കിലും കണ്ടതും അത്ര തന്നെ! ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായികവിനോദങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മുൻ ഇന്ത്യൻ നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ അവസ്ഥയാണിത്. ഏകാന്തതയുടെ പാരമ്യത്തിൽ, ഒരാളുടെയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരയ്ക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും മത്സരം തുടങ്ങിയ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10 മീറ്ററിൽ താഴെ മാത്രം നീളമുള്ള വഞ്ചി. കടൽത്തിരയ്ക്കൊപ്പം നിരന്തരം ഒഴുകുന്ന വഞ്ചിയിൽ ഒരു നിമിഷാർധം പോലും, കരയിൽനിൽക്കും പോലെ ഉറപ്പിച്ചു കാലുകുത്താനാവില്ല. ഇളകിമറിയുന്ന കടലും അതിൽ ഇളകിയാടുന്ന വഞ്ചിയും. കഴിഞ്ഞ 228 ദിവസങ്ങളായി കമാൻഡർ അഭിലാഷ് ടോമി എന്ന മലയാളി നാവികൻ കാലു കുത്തിനിൽക്കുന്നത് ഇവിടെയാണ്. പകലും രാത്രിയും അഭിലാഷിന്റെ ബോധമണ്ഡലങ്ങളിലൂടെ, കരകാണാക്കടലിൽ ഉദിച്ചും അസ്തമിച്ചും കടന്നു പോകാൻ തുടങ്ങിയിട്ടും ഇത്രയും ദിവസങ്ങളായി. ചുറ്റിനും കടൽനീലയല്ലാതെ ഒരു കര കണ്ടത് ഇതിനിടെ രണ്ടോ മൂന്നോ തവണ. മനുഷ്യരെ കുറച്ചകലെയെങ്കിലും കണ്ടതും അത്ര തന്നെ! 

ADVERTISEMENT

ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായികവിനോദങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മുൻ ഇന്ത്യൻ നാവികസേനാ കമാൻഡർ അഭിലാഷ് ടോമിയുടെ അവസ്ഥയാണിത്. ഏകാന്തതയുടെ പാരമ്യത്തിൽ, ഒരാളുടെയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരയ്ക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും മത്സരം തുടങ്ങിയ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. 

നോർത്ത് അറ്റ്ലാന്റിക്കിന്റെ കരയിലെ പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിൽ അഭിലാഷ് ഈ യാത്ര തുടങ്ങിയത്. ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പൽ രക്ഷപ്പെടുത്തി. പരസഹായമില്ലാതെ നടക്കാൻ കഴിയാതിരുന്ന അഭിലാഷ് ശസ്ത്രക്രിയയ്ക്കു വിധേയനായി. നട്ടെല്ലിനോടു ചേർന്ന് ഒരു ടൈറ്റാനിയം കഷ്ണം ശസ്ത്രക്രിയയിൽ തുന്നിച്ചേർത്തു. അഭിലാഷ് പതിയെ നടന്നു തുടങ്ങി. 

ADVERTISEMENT

നടക്കും മുൻപേ, തകർന്ന വഞ്ചിയിൽ കിടക്കുന്ന നേരത്തേ അഭിലാഷ് ചിന്തിച്ചു തുടങ്ങിയിരുന്നു അടുത്ത യാത്രയെക്കുറിച്ച്. 2018ലെ ഗോൾഡൻ ഗ്ലോബ് യാത്ര അഭിലാഷിന്റെ തന്നെ ഭാഷയിൽ ഒരു ‘അൺഫിനിഷ്ഡ് ബിസിനസ്’ ആയിരുന്നു. അതു പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ അഭിലാഷ് നടത്തിയ ശ്രമങ്ങളുടെ സാഫല്യമാണ് 10 ദിവസത്തിനകം ലെ സാബ്‌ലെ ദെലോനിൽ കരയണയാൻ ഒരുങ്ങുന്നത്. പരിമിതമായ വാർത്താവിനിമയ – കടൽപര്യവേക്ഷണ സംവിധാനങ്ങളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമിയുമായി എല്ലാ ആഴ്ചയും സാറ്റലൈറ്റ് ഫോണിൽ സംസാരിക്കാൻ ‘മലയാള മനോരമ’യ്ക്ക് അനുമതി ലഭിച്ചിരുന്നു. അഭിലാഷുമായി സാറ്റലൈറ്റ് ഫോണിൽ സംസാരിച്ചു തയാറാക്കിയതാണ് ഈ അഭിമുഖം. 

∙ ഒരു അൺഫിനിഷ്ഡ് ബിസിനസ്, ഇപ്പോൾ ഫിനിഷ് ചെയ്യാൻ ഒരുങ്ങുകയാണല്ലോ അഭിലാഷ്. ഏപ്രിൽ ഒടുവിൽ അഭിലാഷിന്റെ വഞ്ചി ഫിനിഷിങ് പോയിന്റിലെത്തുമെന്നാണ് വിലയിരുത്തൽ. എന്തു തോന്നുന്നു...? 

ADVERTISEMENT

സന്തോഷം തോന്നുന്നു എന്നു പറഞ്ഞാൽ അതു നിസ്സാരമായ മറുപടിയാണ്. റേസ് ഇനിയും ഫിനിഷ് ചെയ്തിട്ടില്ലല്ലോ. ഫിനിഷ് ചെയ്തു കഴിഞ്ഞാലേ എന്തു തോന്നുന്നുവെന്ന് പറയാൻ സാധിക്കൂ. 

∙ ഇതുവരെയുള്ള യാത്രയിൽ സംതൃപ്തനാണോ? 

തീർച്ചയായും. അറ്റ്ലാന്റിക്കിൽ തുടങ്ങി ഇന്ത്യൻ മഹാസമുദ്രവും പസിഫിക്കും പിന്നിട്ടാണു വീണ്ടും അറ്റ്ലാന്റിക്കിൽ പ്രവേശിച്ചിരിക്കുന്നത്. ഇതിനു മുൻപ് നാവികസേനയുടെ സാഗർപരിക്രമ –2 ഏകാന്ത പ്രയാണത്തിലാണ് ഞാൻ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റിവന്നത്. അന്ന് ഉപയോഗിച്ച ഐഎൻഎസ്‌വി മാദേയി എന്ന വഞ്ചി ഇതിലും വലുതായിരുന്നു. അതിൽ ആധുനിക സംവിധാനങ്ങളെല്ലാമുണ്ടായിരുന്നു. 151 ദിവസങ്ങൾ കൊണ്ട് എനിക്ക് അതു ഫിനിഷ് ചെയ്യാൻ സാധിച്ചു. ഇതിപ്പോൾ 230 ദിവസത്തിൽ കൂടുതൽ എടുത്തേ ഫിനിഷ് ചെയ്യാൻ സാധിക്കൂ. 

∙ ഒരിക്കൽ ഒറ്റയ്ക്കു സഞ്ചരിച്ച കടലിലൂടെ വീണ്ടും പോയപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ എന്തൊക്കെയാണ്? 

കടലിൽ കാലാവസ്ഥാമാറ്റം പ്രകടമാണ്. ചൂട് വളരെ കൂടി. ആൽബട്രോസ് ഉൾപ്പെടെയുള്ള പക്ഷികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ യാത്രയിൽ തണുപ്പുമൂലം വസ്ത്രം കൂടുതൽ ധരിക്കേണ്ടി വന്ന ഇടങ്ങളിലൊക്കെ ഇത്തവണ എനിക്കു ചൂടാണ് അനുഭവപ്പെട്ടത്. ഉൾക്കടലിലേക്കു വരെ മാലിന്യം എത്തിത്തുടങ്ങിയെന്നതും ഗുരുതരമായ ഒരു പ്രശ്നമായി എനിക്കു തോന്നി. പ്ലാസ്റ്റിക് മാലിന്യം വല്ലാതെ കടലിലേക്ക് എത്തുന്നുണ്ട്. ഇത് അങ്ങേയറ്റം ഏകാന്തമായ കടൽമേഖലയിൽ വരെ വ്യാപകമായിട്ടുണ്ട് ഇപ്പോൾ. 

∙ ഗോൾഡൻ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്നതോടെ അഭിലാഷ് സൃഷ്ടിക്കാൻ പോകുന്നതു ചരിത്രമാണ്..? 

ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ഇതിനകം തന്നെയുണ്ട്. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ –2 ആണ് എനിക്ക് ആ റെക്കോർഡ് സമ്മാനിച്ചത്. അതിൽനിന്ന് അൽപം വ്യത്യസ്തമായ ഒരു റേസ് ആണ് ഇതെന്നു മാത്രം. 

കടലിൽ കാലാവസ്ഥാമാറ്റം പ്രകടമാണ്. ചൂട് വളരെ കൂടി. ആൽബട്രോസ് ഉൾപ്പെടെയുള്ള പക്ഷികളുടെ എണ്ണം കുറഞ്ഞു. ഉൾക്കടലിലേക്കു വരെ മാലിന്യം എത്തിത്തുടങ്ങിയെന്നതും ഗുരുതരമായ ഒരു പ്രശ്നമായി എനിക്കു തോന്നി. പ്ലാസ്റ്റിക് മാലിന്യം വല്ലാതെ കടലിലേക്ക് എത്തുന്നുണ്ട്.

∙ ഗോൾഡൻ ഗ്ലോബ് റേസിനെ വ്യത്യസ്തമാക്കുന്ന സംഗതികൾ എന്തൊക്കെയാണ്? 

ഈ മത്സരത്തിന്റ നിബന്ധനകൾതന്നെയാണ് അതിൽ പ്രധാനം. 1968ൽ നടന്ന ഗോൾഡൻ ഗ്ലോബ് റേസിന്റെ അതേ മാതൃകയിലാണ് 2022ൽ ആരംഭിച്ച ഈ റേസും നടക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാങ്കേതിക വിദ്യകൾ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. മത്സരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും അക്കാലത്തെ ഡിസൈൻ ഉപയോഗിച്ചു നിർമിച്ചവയാകണം. നവീന ആശയവിനിമയ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാൻ അനുമതിയില്ല. 

∙ മത്സരം കടുപ്പമേറിയതാണല്ലോ. 16 പേരായി തുടങ്ങിയ മത്സരത്തിൽ ഇപ്പോൾ ശേഷിക്കുന്നതു 3 പേർ മാത്രം! 

ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റിവന്നവർ ചരിത്രത്തിലാകെ ഇരുന്നൂറിലധികം പേരില്ല. ലോകത്തിലെ കടുപ്പമേറിയ ഉദ്യമങ്ങളിലൊന്നായ എവറസ്റ്റ് കീഴടക്കിയവർ അതിലും എത്രയോ ഉണ്ട്. ടെൻസിങ്ങും ഹിലരിയും ആദ്യമായി എവറസ്റ്റ് കീഴടക്കാൻ ഉപയോഗിച്ച അതേ സംവിധാനങ്ങൾ ഉപയോഗിച്ച് ഇപ്പോൾ ആ ദൗത്യ നിർവഹണത്തിന് ഒരാൾ തയാറായാൽ എങ്ങനെയുണ്ടാകും? സമാനമായൊരു കാര്യമാണ് കടലിൽ ‍ഞങ്ങൾ ചെയ്യുന്നത്. 

ബ്രിട്ടിഷ് നാവികനായ സർ റോബിൻ നോക്സ് ജോൺസ്റ്റൻ എന്നയാളായിരുന്നു 1968ലെ ജേതാവ്. അദ്ദേഹത്തിന്റെ കാലത്തെ അതേ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ചുള്ള യാത്രയാകുന്നതിന്റെ വെല്ലുവിളികളും പരിമിതികളുമെല്ലാം ഇതിലുണ്ട്. 16 പേർ റേസ് തുടങ്ങിയെങ്കിലും ഇപ്പോൾ 3 പേരേയുള്ളൂ. ദൗർഭാഗ്യം, കാലാവസ്ഥാപ്രശ്നങ്ങൾ ഇവയെല്ലാം പലരുടെയും വഴിമുടക്കി. ഞാനും 2018ൽ ഇടയ്ക്കു വച്ച് യാത്ര അവസാനിപ്പിച്ചയാൾ ആണല്ലോ! 

∙ 2018ൽ അപകടംമൂലം മത്സരത്തിൽനിന്നു പുറത്തായത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തോ? 

തീർച്ചയായും. ‍ഞാൻ ഒരു നാവികനാണ്. ഇന്ത്യൻ നാവികസേനാംഗമായിരുന്ന എന്നെ സംബന്ധിച്ച് അതൊരു അൺഫിനിഷ്ഡ് ബിസിനസ് ആയിമാറി. അതു ഫിനിഷ് ചെയ്യുകയല്ലാതെ എനിക്കു മുന്നിൽ മറ്റൊരു വഴിയുമില്ല. 

∙ കടലിൽ വച്ച് മലയാളികൾ ആരെങ്കിലുമായി സംസാരിച്ചിരുന്നോ? 

ഇത്തവണ സൗത്ത് അറ്റ്ലാന്റിക്കിൽ വച്ച് എറണാകുളം സ്വദേശിയായ അൽഫാസ് എന്നയാളുമായി സംസാരിച്ചിരുന്നു. ബ്രസീലിലെ സാന്റോസിൽനിന്ന് സിംഗപ്പുരിലേക്കു പോകുന്ന ചരക്കുകപ്പലിലെ ഉദ്യോഗസ്ഥനായിരുന്നു അൽഫാസ്. 2018ലും സമാനമായൊരു സംഭവമുണ്ടായി. അന്ന് മൂവാറ്റുപുഴ പുല്ലുവഴി സ്വദേശിയായ മാർട്ടിൻ മാർക്കോസുമായാണ് എനിക്കു സംസാരിക്കാൻ സാധിച്ചത്. 

∙ ഇത്തവണ ബോട്ടിനുണ്ടായ തകരാറുകൾ സ്വയം പരിഹരിച്ചതു വലിയ വാർത്തയായല്ലോ? പായ്‌വഞ്ചി നാവികർക്കു മാതൃകയാക്കാവുന്ന അഭിലാഷ് മോഡൽ എന്നൊക്കെയാണു വിശേഷണങ്ങൾ... 

കാറ്റിന്റെ സഞ്ചാരദിശ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന വിൻഡ്‌വെയ്ൻ തകരാറിലായിരുന്നു. പകരം ഉപയോഗിക്കാൻ കയ്യിലുണ്ടായിരുന്നവ തീർന്നു. ഒടുവിൽ, വഞ്ചിയിലെ ടോയ്‌ലറ്റിന്റെ വാതിൽ അറുത്തെടുത്ത് വിൻഡ്‌വെയ്ൻ ഉണ്ടാക്കി. ഇക്കാര്യം സംഘാടകരോടു സാറ്റലൈറ്റ് ഫോണിൽ ഞാൻ സംസാരിച്ചിരുന്നു. ഇതാകും അഭിലാഷ് മോഡൽ എന്നൊക്കെ ആളുകൾ വിളിക്കാൻ കാരണം. 

നാവികസേനയുടെ സാഗർപരിക്രമ പ്രയാണത്തിന് ഉപയോഗിച്ച ഐഎൻഎസ്‌വി മാദേയി കടലിൽ ഇറക്കിയതു മുതൽ ഞാൻ വഞ്ചിക്കൊപ്പമുണ്ടായിരുന്നു. അതിലെ ചെറിയ നട്ടും ബോൾട്ടും വരെ മുറുക്കാൻ പഠിച്ചിരുന്നു. അതു യാത്രയിൽ എനിക്കു സഹായകമാവുകയും ചെയ്തു. ഇത്തവണ ബയാനത്തുമായി എനിക്ക് അത്ര അടുത്തു പരിചയപ്പെടാൻ സമയം ലഭിച്ചില്ല. മത്സരം തുടങ്ങുന്നതിനു മാസങ്ങൾ മാത്രം മുൻപാണ് എനിക്കീ വഞ്ചി കിട്ടിയത്. എങ്കിലും പരമാവധി ദിവസങ്ങൾ ബയാനതിനെ അടുത്തു പരിചയപ്പെടാനാണ് ഞാൻ ശ്രമിച്ചത്. അതു ഫലം ചെയ്തിട്ടുണ്ട്. 

∙ മഹാസമുദ്രങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

അറ്റ്ലാന്റിക്കും പസിഫിക്കും തമ്മിൽ എന്താണു വ്യത്യാസമെന്നു ചോദിക്കുന്നവരുണ്ട്. വ്യത്യാസമൊന്നുമില്ല എന്നാണ് എന്റെ മറുപടി. കാരണം, ഭൂമധ്യരേഖയോടു ചേർന്നുള്ള ഭാഗത്ത് കടലിൽ എല്ലായിടത്തും ഒരേ കാലാവസ്ഥയാണ്. അവിടെനിന്നു തെക്കോട്ടും വടക്കോട്ടും മാറുന്നതനുസരിച്ച് കടൽജലത്തിന്റെ താപനിലയിൽ വരുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രത്യേകത ഒരുപോലെയായിരിക്കും. ഉദാഹരണത്തിന് 20 ഡിഗ്രി സൗത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏതാണ്ട് അതേ സ്വഭാവം തന്നെയായിരിക്കും 20 ഡിഗ്രി സൗത്ത് പസിഫിക്കിനും ഇന്ത്യൻ മഹാസമുദ്രത്തിനും!

കടലിന്റെ ഈ മാറ്റം തിരിച്ചറിയുന്നതു രസകരമാണ്. കടലിൽ ഒരു പ്രത്യേക ഭാഗത്തുമാത്രം കാണുന്ന പക്ഷികളും മീനുകളുമൊക്കെയുണ്ട്. അതിലൊന്നാണ് പറക്കുംമത്സ്യം. കടൽജലത്തിൽനിന്ന് ഉയർന്നു പറന്ന് മറ്റൊരിടത്തു മുങ്ങുന്ന അപൂർവമീനുകൾ. ഭൂമധ്യരേഖയോടു ചേർന്നാണ് പറക്കുംമീനുകൾ കാണപ്പെടുക. കടലിൽ ഏതെങ്കിലുമൊരു വലിയ മീൻ അവയെ തിന്നാനെത്തുമ്പോഴാണ് പറക്കുംമീൻ ഇങ്ങനെ ഉയർന്നു ചാടുക. ശത്രുവിൽനിന്നു രക്ഷപ്പെടാൻ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പറപറക്കുന്ന മീൻ!

∙ കരയിൽ എത്തിക്കഴിഞ്ഞാൽ എന്തൊക്കെയാണ് പ്ലാൻ? 

ഒരുപാട് കാര്യങ്ങളുണ്ട്. ഭാര്യ ഉർമിമാലയും മക്കളായ വേദാന്തും അഭ്രനീലും ഗോവയിലെ വീട്ടിലാണ്. അവർ പാരിസിലേക്കു വരുന്നില്ല. നാവികസേനയിൽ ലഫ്റ്റനന്റ് കമാൻഡറായിരുന്ന അച്ഛൻ വി.സി. ടോമിയും അമ്മ വൽസമ്മയും കൊച്ചി കണ്ടനാട്ടെ വീട്ടിലാണുള്ളത്. അതിനാൽ, ഈ ‘ബിസിനസ്’ എത്രയും വേഗം ഫിനിഷ് ചെയ്ത് വീട്ടിലേക്കു മടങ്ങുകയാണ് ആദ്യ ലക്ഷ്യം.

English Summary: Golden Globe Race: The Unbelievable Adventurous Journey of Cmdr Abhilash Tomy