നിർത്തിയാലും പറക്കും, വരച്ചാൽ ‘പണികിട്ടും’; ദൃശ്യ- യാത്രാ വിസ്മയം; എന്റർടെയിൻമെന്റ് അൺലിമിറ്റഡ് @ വന്ദേ ഭാരത്
കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളിൽ ചെയർ കാർ കോച്ചിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ വന്ദേഭാരതിൽ കയറിയാൽ സ്വർഗം മാമാ ഇതു സ്വർഗമെന്നു പറഞ്ഞു പോകും. 3 പേർക്കു തികച്ചിരിക്കാൻ സ്ഥലമില്ലാത്ത, കാൽമുട്ട് മുന്നിലെ സീറ്റിലെ ഇടിക്കുന്ന, ആവശ്യത്തിനു കാറ്റ് പോലും കയറാത്ത കോച്ചുകളിൽ നിന്നുള്ള മോചനമാണു ശരിക്കും വന്ദേഭാരത് ട്രെയിൻ. ആവശ്യം പോലെ ലെഗ് സ്പേസ്, നല്ല കുഷ്യൻ സീറ്റ്, ഫുൾ എസി. പഴകി പൊളിഞ്ഞ കോച്ചുകളിൽ യാത്ര ചെയ്തു ശീലിച്ച മലയാളി വന്ദേഭാരതിനെ നെഞ്ചേറ്റുന്നതിന്റെ പ്രധാനം കാരണം ഇവയൊക്കെയാണ്. വരൂ. വന്ദേ ഭാരത് യാത്ര അറിയാം, ട്രെയിൻ പരിചയപ്പെടാം.
കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളിൽ ചെയർ കാർ കോച്ചിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ വന്ദേഭാരതിൽ കയറിയാൽ സ്വർഗം മാമാ ഇതു സ്വർഗമെന്നു പറഞ്ഞു പോകും. 3 പേർക്കു തികച്ചിരിക്കാൻ സ്ഥലമില്ലാത്ത, കാൽമുട്ട് മുന്നിലെ സീറ്റിലെ ഇടിക്കുന്ന, ആവശ്യത്തിനു കാറ്റ് പോലും കയറാത്ത കോച്ചുകളിൽ നിന്നുള്ള മോചനമാണു ശരിക്കും വന്ദേഭാരത് ട്രെയിൻ. ആവശ്യം പോലെ ലെഗ് സ്പേസ്, നല്ല കുഷ്യൻ സീറ്റ്, ഫുൾ എസി. പഴകി പൊളിഞ്ഞ കോച്ചുകളിൽ യാത്ര ചെയ്തു ശീലിച്ച മലയാളി വന്ദേഭാരതിനെ നെഞ്ചേറ്റുന്നതിന്റെ പ്രധാനം കാരണം ഇവയൊക്കെയാണ്. വരൂ. വന്ദേ ഭാരത് യാത്ര അറിയാം, ട്രെയിൻ പരിചയപ്പെടാം.
കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളിൽ ചെയർ കാർ കോച്ചിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ വന്ദേഭാരതിൽ കയറിയാൽ സ്വർഗം മാമാ ഇതു സ്വർഗമെന്നു പറഞ്ഞു പോകും. 3 പേർക്കു തികച്ചിരിക്കാൻ സ്ഥലമില്ലാത്ത, കാൽമുട്ട് മുന്നിലെ സീറ്റിലെ ഇടിക്കുന്ന, ആവശ്യത്തിനു കാറ്റ് പോലും കയറാത്ത കോച്ചുകളിൽ നിന്നുള്ള മോചനമാണു ശരിക്കും വന്ദേഭാരത് ട്രെയിൻ. ആവശ്യം പോലെ ലെഗ് സ്പേസ്, നല്ല കുഷ്യൻ സീറ്റ്, ഫുൾ എസി. പഴകി പൊളിഞ്ഞ കോച്ചുകളിൽ യാത്ര ചെയ്തു ശീലിച്ച മലയാളി വന്ദേഭാരതിനെ നെഞ്ചേറ്റുന്നതിന്റെ പ്രധാനം കാരണം ഇവയൊക്കെയാണ്. വരൂ. വന്ദേ ഭാരത് യാത്ര അറിയാം, ട്രെയിൻ പരിചയപ്പെടാം.
കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളിൽ ചെയർ കാർ കോച്ചിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ വന്ദേഭാരതിൽ കയറിയാൽ സ്വർഗം മാമാ ഇതു സ്വർഗമെന്നു പറഞ്ഞു പോകും. 3 പേർക്കു തികച്ചിരിക്കാൻ സ്ഥലമില്ലാത്ത, കാൽമുട്ട് മുന്നിലെ സീറ്റിലെ ഇടിക്കുന്ന, ആവശ്യത്തിനു കാറ്റ് പോലും കയറാത്ത കോച്ചുകളിൽ നിന്നുള്ള മോചനമാണു ശരിക്കും വന്ദേഭാരത് ട്രെയിൻ. ആവശ്യം പോലെ ലെഗ് സ്പേസ്, നല്ല കുഷ്യൻ സീറ്റ്, ഫുൾ എസി. പഴകി പൊളിഞ്ഞ കോച്ചുകളിൽ യാത്ര ചെയ്തു ശീലിച്ച മലയാളി വന്ദേഭാരതിനെ നെഞ്ചേറ്റുന്നതിന്റെ പ്രധാനം കാരണം ഇവയൊക്കെയാണ്. വരൂ. വന്ദേ ഭാരത് യാത്ര അറിയാം, ട്രെയിൻ പരിചയപ്പെടാം.
∙ സിനിമാ ടാക്കീസിൽ നിന്ന് മൾട്ടിപ്ലക്സിൽ എത്തിയതു പോലെ
വിയർത്തു കുളിച്ചു നമ്മൾ സിനിമ കണ്ടിരുന്ന കൊട്ടകകൾ മാറി മൾട്ടിപ്ലക്സുകൾ വന്നപ്പോൾ പലരും ചോദിച്ചപ്പോലെ ഇത്രയും പൈസ കൊടുത്ത് ആര് ഇതിൽ കയറുമെന്നുള്ള ചോദ്യം വന്ദേഭാരതിന്റെ കാര്യത്തിലും ആളുകൾ ചോദിക്കുന്നുണ്ട്. നല്ല സൗകര്യങ്ങളുണ്ടെങ്കിൽ, പണത്തിനൊത്ത മൂല്യം സേവനത്തിനുണ്ടെന്നു ബോധ്യപ്പെട്ടാൽ പണം ചെലവാക്കാൻ മലയാളി മടിക്കില്ലെന്നു മൾട്ടിപ്ലക്സുകൾ നമ്മൾക്കു കാണിച്ചു തന്നതാണ്. വന്ദേഭാരതും അതു കൊണ്ട് സൂപ്പർ ഹിറ്റായി ഒാടും.
∙ കണ്ടു, പാളത്തിനിരുവശവും ജനക്കൂട്ടം, വന്ദേ റെയിൽ
എന്താണ് വന്ദേഭാരതിന് കേരളത്തിൽ ഇത്രയും വലിയ ഹൈപ്പ്, ട്രാക്കിന് ഇരുവശത്തേയും ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിൽ നിന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഏതു ട്രെയിനും ആദ്യം കിട്ടുന്ന ഡൽഹിക്കാരന് അറിയിലല്ലോ നമ്മുടെ ഗതികേട്, നാളിതു വരെ യഥാർഥ ശതാബ്ദി ട്രെയിൻ കണ്ടിട്ടില്ലാത്ത, തേജസ്, ഉദയ് ഡബിൾ ഡെക്കർ പോലെയുള്ള ട്രെയിനുകളുടെ പേരുകൾ മാത്രം കേട്ടിട്ടുള്ള, ആഴ്ചയിൽ 3 ദിവസം മാത്രം രാജധാനി സർവീസുള്ള ഒരു സംസ്ഥാനത്തെ ജനങ്ങൾ ആദ്യമായാണു ഇത്രയും മെച്ചപ്പെട്ട ഒരു ട്രെയിൻ ഈ നാട്ടിൽ കാണുന്നത്, അതിന്റെ സന്തോഷമാണ് ട്രാക്കിന് ഇരുവശവും നീളുന്ന ആളുകളുടെ വലിയ നിരയെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത്ഭുതം.
ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു സ്ഥലമായിരുന്നോ കേരളം എന്നയാൾ സംശയിച്ചോ എന്തോ, കാലങ്ങളായി വേറെ എവിടെയെങ്കിലും ഒാടിത്തേഞ്ഞ കോച്ചുകളാണു ഇവിടെ കിട്ടുന്നതെന്നും പരശുറാമിൽ കയറിയാൽ നിങ്ങൾ ഞെട്ടുമെന്നും പറഞ്ഞതോടെ പുള്ളിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി. അപ്പോൾ പിന്നെ മലയാളി ആനന്ദിക്കുന്നതിൽ തെറ്റില്ലെന്ന നിലയിലായി കാര്യങ്ങൾ.
∙ ഇരട്ടി വേഗം, പാഞ്ഞു 110 കിലോമീറ്ററിൽ
വന്ദേഭാരതിനു മറ്റു ട്രെയിനുകളുടെ മുകളിൽ മേൽകൈ നൽകുന്നതു വേഗമാണ്. ഡിസൈൻ സ്പീഡ് 160 ഉണ്ടെങ്കിലും കേരളത്തിൽ 90ലും 110 ലും ഒക്കെ അല്ലേ പോകാൻ പറ്റുന്നതെന്നു വിമർശകർ ചോദിക്കുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇപ്പോൾ ഇവിടെ ഒാടുന്ന ഒരു ട്രെയിനും ശരാശരി വേഗം 70 പോലും തികച്ചില്ലെന്നതാണ്. ഏറ്റവും വേഗം കൂടിയ രാജധാനിയുടെ കേരളത്തിലെ ശരാശരി വേഗം 63.10 കിമീ, കണ്ണൂർ ജനശതാബ്ദി 52 കിമീ എന്നിങ്ങനെയാണ്. പരശുറാം, വേണാട്, മലബാർ എന്നിവയിൽ എത്തുമ്പോൾ ഇതു വീണ്ടും 50ന് താഴെ പോകും. കാലകാലങ്ങളായി ഇങ്ങനെ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്കിടയിലാണു 74 കിമീ ശരാശരി വേഗത്തിൽ വന്ദേഭാരത് പായുന്നത്.
∙ ഇതു വേറെ ലെവൽ, വേറിട്ട എൻജിൻ
ഒന്നുമില്ലാത്തവരെ സംബന്ധിച്ചു എന്തെങ്കിലും ചെറിയ സമ്മാനങ്ങളും വലിയ കാര്യമാണെന്നു കരുതിയാൽ മതി. ഇവിടെ 160ൽ വന്ദേഭാരത് ഒാടില്ലെന്ന് അറിയാത്തവരല്ല യാത്രക്കാരും ജനങ്ങളും. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു റാങ്ക് വാങ്ങിയ ഒരു കുട്ടിയായി മാത്രം നിങ്ങൾ തൽക്കാലം വന്ദേഭാരതിനെ കണ്ടാൽ മതിയാകും. മെച്ചപ്പെട്ട ട്രാക്ക് സാഹചര്യങ്ങളിൽ ഈ കുട്ടിക്കു കൂടുതൽ മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമെന്നു കണ്ടു ഇപ്പോൾ പ്രോൽസാഹിപ്പിക്കുക.
ഈ വളഞ്ഞു പുളഞ്ഞു പോകുന്ന ട്രാക്കിൽ എങ്ങനെയാണു വന്ദേഭാരതിന് തുടർച്ചയായി 90ലും 100ലും ഒാടാൻ പറ്റുന്നതെന്നു ചോദിച്ചാൽ ട്രെയിൻസെറ്റ് ടെക്നോളജിയാണ് അതിനു കാരണം. ഇതിനു പ്രത്യേക എൻജിൻ (ലോക്കോമോട്ടീവ്) ഇല്ല. കോച്ചുകൾക്കടിയിലുള്ള ട്രാക്‌ഷൻ മോട്ടോറുകളാണു ഊർജം നൽകുന്നത്. മെമു ട്രെയിനിനു മുന്നിലും പുറകിലുമുള്ള കോച്ചുകൾക്കു താഴെയാണു ട്രാക്‌ഷൻ മോട്ടോറുകളുള്ളത്. വന്ദേഭാരതിൽ ഒന്നിടവിട്ട കോച്ചുകളിൽ ഇതുണ്ട്. 32 ട്രാക്‌ഷൻ മോട്ടോറുകളാണു ഒരു വന്ദേഭാരത് ട്രെയിൻ സെറ്റിലുള്ളത്.
∙ നിർത്തിയാലും പറക്കും, ഭക്ഷണവിതരണത്തിന് ട്രോളി
സ്റ്റേഷനിൽ നിർത്തിയെടുത്ത ശേഷം വേഗം കൈവരിക്കാൻ മറ്റു ട്രെയിനുകൾക്കു മൂന്നോ നാലോ മിനിറ്റുകൾ വേണമെങ്കിൽ വെറും സെക്കൻഡുകൾ കൊണ്ടാണു വന്ദേഭാരത് കുതിക്കുന്നത്. കണ്ണടച്ചു തുറക്കും മുൻപാണു ട്രെയിൻ സ്പീഡ് എടുക്കുന്നത്. മലയാളികൾക്കു പുത്തൻ യാത്രാനുഭവം സമ്മാനിക്കാൻ വന്ദേഭാരതിനു കഴിയുന്നതും ഇതു കൊണ്ടാണ്. മികച്ച ഭക്ഷണമായിരുന്നു ഉദ്ഘാടന സർവീസിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും ആ നിലവാരം നിലനിർത്താൻ കഴിയുമോയെന്നാണ് ഇനി കാണേണ്ടത്. എക്സിക്യൂട്ടീവ് ക്ലാസിൽ ഭക്ഷണം വിതരണം ചെയ്യുന്നതു വിമാനത്തിലെ പോലെ ട്രോളിയിലാണ്.
∙ നാടു മുഴുവൻ കാണാം, ഒഴുകിപ്പോകാം
വീതിയേറിയ ഗ്ലാസുകളാണു പുറത്തെ കാഴ്ചകൾ കാണാൻ വന്ദേഭാരതിലുള്ളത്. കറുകുറ്റി ട്രെയിൻ അപകടത്തിനു ശേഷം ട്രാക്കുകൾ ഏറെ മെച്ചപ്പെടുത്തിയ ഷൊർണൂർ–എറണാകുളം സെക്‌ഷനിലാണു ട്രെയിനിന്റെ ഏറ്റവും സ്മൂത്തായ റൺ. ഷൊർണൂർ കടന്നാൽ തുടർച്ചയായി 100–110 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത് ഒാടുന്നുണ്ട്. കാസർകോട്–ഷൊർണൂർ സെക്‌ഷനിലാണു വന്ദേഭാരത് തന്നെ കൊണ്ട് എന്താണു സാധിക്കുക എന്നു നമ്മൾക്കു കാണിച്ചു തരുന്നത്.
∙ എത്ര സ്റ്റോപ്പുകൾ വേണം
ഉദ്ഘാടന സർവീസ് ഇപ്പോൾ സ്റ്റോപ്പില്ലാത്ത പല സ്റ്റേഷനുകളിലും നിർത്തിയപ്പോൾ ആളുകളുടെ പ്രധാന പരാതി വന്ദേഭാരതിന് അവിടെയെല്ലാം സ്റ്റോപ്പ് വേണമെന്നായിരുന്നു. എല്ലാ ട്രെയിനുകളും എല്ലായിടത്തും നിർത്തി ഒാടിക്കുന്നതു പ്രായോഗികമല്ലാത്തതിനാൽ ആൾട്ടർനേറ്റീവ് സ്റ്റോപ്പേജ് രീതി കേരളത്തിൽ പരീക്ഷിക്കണമെന്ന നിർദേശവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
അടുത്ത വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പോൾ ഇപ്പോൾ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്തുകയും ആദ്യ ട്രെയിനിന് സ്റ്റോപ്പുള്ള ചില സ്റ്റേഷനുകൾ ഒഴിവാക്കണമെന്ന നിർദേശമാണു ചിലർ മുന്നോട്ടു വയ്ക്കുന്നത്. ഇനി വരുന്ന വന്ദേഭാരത് ട്രെയിനുകൾക്കു പൊതുവായി കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ മാത്രം സ്റ്റോപ്പ് നൽകണമെന്നും യാത്രക്കാർ പറയുന്നു.
∙ വരയ്ക്കരുത്, പ്ലീസ്
കോച്ചിനുള്ളിൽ 2 സിസിടിവി ക്യാമറകളുണ്ടെന്നതിനാൽ വരപ്പിസ്റ്റുകൾ സൂക്ഷിക്കുന്നത് നന്നാകും. ഒരാഴ്ചയ്ക്കുള്ളിൽ വന്ദേഭാരതിന്റെ ശുചിമുറികളിൽ കലാകാരൻമാർ പണി തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവർക്ക് പ്രത്യേകം പണി കൊടുക്കണമെന്നാണു യാത്രക്കാർ പറയുന്നത്. സീറ്റ് കുത്തി കീറുക, ഫുട്ട് റെസ്റ്റ് ചവിട്ടി ഒടിക്കുക ഇത്യാദി കലാപരിപാടികൾ ഒഴിവാക്കിയാൽ കുറച്ച് കാലം കൂടി വന്ദേഭാരതിന്റെ പേര് ചീത്തയാകാതെയിരിക്കും.
∙ ‘നല്ല കാര്യം’– സന്തോഷ് ജോർജ് കുളങ്ങര
വൈകിയാണെങ്കിലും ഇത്തരമൊരു ട്രെയിൻ കേരളത്തിൽ വന്നതു നല്ല കാര്യമാണ്. ചൈന മുന്നൂറും നാനൂറും കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകളോടിക്കുമ്പോൾ ഇന്ത്യയും ആ നിലയിലേക്ക് ഉയരാനാണു ശ്രമിക്കേണ്ടത്. സിൽവർലൈനിൽ പറഞ്ഞു കേട്ട വേഗം പോലും ശരിക്കും വലിയ വേഗമല്ല. വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരെ അകറ്റുമെന്ന അഭിപ്രായത്തോടും യോജിപ്പില്ല. 1000 രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ആളുകളില്ലേ, എന്നും യാത്ര സാധ്യമാകില്ലെങ്കിലും അവർ ഇടയ്ക്കൊക്കെ അത്യാവശത്തിനു യാത്ര ചെയ്യില്ലേ?. വേഗത്തിൽ പോകാൻ ആർക്കാണു ധൃതി എന്നു ചോദിക്കുന്നവർക്കു മറ്റെന്തെങ്കിലും പണി കാണുമായിരിക്കും. ആളുകൾക്കു പലതര ആവശ്യങ്ങളുണ്ട്. കോട്ടയത്തു നിന്നു ഒന്നര മണിക്കൂറിൽ തിരുവനന്തപുരത്തും കോഴിക്കോടും എത്താൻ കഴിഞ്ഞാൽ അത് എത്രയോ ബിസിനസുകൾക്കു ഗുണം ചെയ്യും. എല്ലാറ്റിനേയും ആദ്യം എതിർക്കുന്ന സ്വഭാവം മലയാളികൾക്കുണ്ട്. ഇന്ത്യ മൽസരിക്കേണ്ടതു ചൈനയോടാണ്. നമ്മൾ കുറച്ചു കൂടി വിശാലമായി ചിന്തിക്കണം.
എന്തൊക്കെയാണു വന്ദേഭാരതിലുള്ളത് ?
∙ വൈഫൈ എന്റർടെയിൻമെന്റ്
പ്രീലോഡഡ് കണ്ടന്റാണ് വന്ദേഭാരത് ഇൻഫോടെയിൻമെന്റ് എന്ന വൈഫൈയിൽ ജോയിൻ ചെയ്താൽ കിട്ടുക. ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലിഷ് ഉള്ളടക്കങ്ങളാണു ഇപ്പോഴുള്ളത്. സുരേഷ് ഗോപി നായകനായ ക്രൈം ഫയൽ എന്ന സിനിമയുടെ തമിഴ് പതിപ്പുമുണ്ട്.
ട്രെയിന്റെ റൂട്ട്, വേഗം, അടുത്ത സ്റ്റേഷൻ എന്നിവയും ഇതിൽ ലഭ്യമാകുമെങ്കിലും ഇപ്പോൾ ലഭ്യമല്ല. ഇന്ത്യൻ റെയിൽവേ ചരിത്രവുമായി ബന്ധപ്പെട്ട ചില വിഡിയോകളും ഷോകളുമാണ് ഇപ്പോൾ ഇതിലുള്ളത്.
∙ ജിപിഎസ് ബേസ്ഡ് ഇൻഫർമേഷൻ സിസ്റ്റം
അടുത്ത സ്റ്റേഷൻ, അവിടെക്കുള്ള ദൂരം എന്നിവ മലയാളത്തിൽ ഉൾപ്പെടെ ഒാരോ കോച്ചിന്റെയും രണ്ടറ്റത്തായുള്ള 32 ഇഞ്ച് എൽസിഡി സ്ക്രീനിൽ തെളിയും. ഏതു വശത്തെ ഡോറുകളാണ് അടുത്ത സ്റ്റേഷനിൽ തുറക്കുന്നതെന്ന് ഇതിൽ കാണാം. എത്ര കിലോമീറ്റർ വേഗത്തിലാണു ട്രെയിൻ സഞ്ചരിക്കുന്നതെന്നും സ്ക്രീനിൽ വരും. ഇതു കൂടാതെ സ്ലൈഡിങ് ഡോറിനു മുകളിലുള്ള എൽഇഡി ഡിസ്പ്ലേയിലും വിവരങ്ങൾ എഴുതികാണിക്കും.
∙ പുഷ് ബാക്ക് സീറ്റുകൾ
ചെയർ കാർ കോച്ചുകളിൽ സീറ്റ് കുറച്ചു മാത്രമേ ചെരിക്കാൻ കഴിയൂ. ലെഗ് സ്പേസ് കിട്ടാനായാണു ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് ക്ലാസിൽ സീറ്റുകൾ കൂടുതൽ ചെരിക്കാൻ കഴിയും. കൂടാതെ സീറ്റിനു താഴെയുള്ള ലിവറിൽ ചവുട്ടിയാൽ സീറ്റുകൾ 180 ഡിഗ്രി തിരിക്കാൻ കഴിയും. ചെയർ കാറിൽ വശത്തെ സീറ്റ് ഹാൻഡിലിൽ ബ്രെയിലി ലിപിയിലും സീറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവിൽ ഇത് സീറ്റിനു മുകളിലായിട്ടാണ്.
∙ ബയോ വാക്വം ശുചിമുറികൾ
വിമാന മാതൃകയിൽ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്ന ശുചിമുറിയാണിത്. മറ്റ് ട്രെയിനുകളേക്കാൾ കൂടുതൽ സ്ഥല സൗകര്യമുണ്ട്. കൈ ഉണക്കാൻ ഹാൻഡ് ഡ്രൈയറും നൽകിയിട്ടുണ്ട്.
∙ റീഡിങ് ലൈറ്റ്
ഡിഫ്യൂസ്ഡ് എൽഇഡി ലൈറ്റിങ്ങാണ് ട്രെയിനിനുള്ളിൽ നൽകിയിരിക്കുന്നത്. വിദേശ ട്രെയിനുകളിലെ പോലെ ആധുനിക ലഗേജ് റാക്കുമുണ്ട്. ഒാരോ സീറ്റിനു മുകളിലും റീഡിങ് ലൈറ്റുകളും കൊടുത്തിട്ടുണ്ട്. വിരൽ തൊട്ടാൽ വെളിച്ചം വിരിയും
∙ മൊബൈൽ ചാർജിങ് പോയിന്റ്
എല്ലാ സീറ്റിനടിയിലും മൊബൈൽ ചാർജിങ് പോയിന്റുകളുണ്ട്. യുഎസ്ബി വഴിയും ചാർജ് ചെയ്യാം. ത്രീ പിൻ പ്ലഗും ഉപയോഗിക്കാം.
∙ വിൻഡോ ബ്ലൈൻഡുകൾ
വിശാലമായ ഗ്ലാസ് വിൻഡോകളാണു വന്ദേഭാരതിനുള്ളത്. വെയിലാണെങ്കിൽ അതിനു പരിഹാരമായി ബ്ലൈൻഡുകളും നൽകിയിട്ടുണ്ട്. കൈ കൊണ്ടു താഴേക്കു വലിക്കാവുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ.
∙ മോഡേൺ മിനി പാൻട്രി
സ്റ്റേഷനുകളിൽ നിന്നു ലോഡ് ചെയ്യുന്ന ഭക്ഷണം ചൂടു പോകാതെ സൂക്ഷിക്കാൻ 3 ഹോട്ട് കേസുകളും തണുത്ത വസ്തുക്കൾ സൂക്ഷിക്കാൻ കോൾഡ് കേസുകളും നൽകിയിട്ടുണ്ട്. കൂടാതെ കുപ്പിവെള്ളം തണുപ്പിക്കാനും പ്രത്യേക സൗകര്യമുണ്ട്. ആവശ്യം പോലെ സ്റ്റോറേജ് സ്പേസിനു പുറമേ പാൻട്രി ആവശ്യത്തിനു ചൂടു വെള്ളത്തിനുള്ള പൈപ്പുകളുമുണ്ട്.
∙ വിശാലമായ ഗ്യാങ് വേ
ഒരു കോച്ചിൽ നിന്നു മറ്റൊന്നിലേക്കു കടക്കുന്ന ഭാഗത്തു മറ്റു ട്രെയിനുകളിലെ പോലെ കുലുക്കമില്ല.സീൽഡ് ഗ്യാങ് വേ കൂടുതൽ സുരക്ഷിതത്വം ഉറപ്പു നൽകുന്നു. കോച്ചുകൾക്കു മുന്നിലായി ടച്ച് ഫ്രീ സ്ലൈഡിങ് ഡോറുകളുണ്ട്.
∙ പുഷ് ടു ടോക്ക്
വന്ദേഭാരതിൽ അപായ ചങ്ങലയില്ല. പകരം പുഷ് ടു ടോക്ക് സംവിധാനമാണുള്ളത്. ഇതിൽ വിരൽ അമർത്തിയാൽ ലോക്കോ പൈലറ്റിനോട് സംസാരിക്കാം. ലോക്കോപൈലറ്റിനു സിസിടിവി ക്യാമറ വഴി സംസാരിക്കുന്നയാളെ കാണാം. ഇത് ഓരോ കോച്ചിലും രണ്ടിടത്തും പുറത്തേക്കിറങ്ങുന്ന ഭാഗത്തും നൽകിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചായിരിക്കും ട്രെയിൻ നിർത്തുക. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എമർജൻസി ബട്ടണും ഉണ്ട്.
English Summary: Kerala Vande Bharat Journey; First Person Account