ബ്രിട്ടിഷുകാരെ അവരുടെ മണ്ണിൽ തോൽപിച്ച ഇന്ത്യൻ വീര്യം; എല്ലാം കണ്ട വമ്പൻ വെംബ്ലി @ 100
ഇംഗ്ലണ്ടാണ് കാൽപന്തുകളിയുടെ ജന്മനാട്. ലോക ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം സ്വന്തമാക്കിയ മൈതാനവും ഇംഗ്ലണ്ടിലാണ്– വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന വെംബ്ലി സ്റ്റേഡിയം. ഫുട്ബോളിന്റെ മെക്ക എന്ന വിശേഷണമുണ്ടെങ്കിലും ഫുട്ബോൾ ആരാധകർക്കുമാത്രം അവകാശപ്പെട്ടതല്ല വെംബ്ലി സ്റ്റേഡിയം. മറ്റു കായിക മൽസരങ്ങൾക്കും കായികേതര പരിപാടികൾക്കും വെംബ്ലി മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല ചരിത്രമുഹൂർത്തങ്ങൾക്കും വെംബ്ലി തലയുർത്തി നിന്നതിനും കാലം സാക്ഷി. ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ല്‍ നിലവിൽവന്നതാണ്. അതേസ്ഥാനത്തു മറ്റൊരു മൈതാനം തലയെടുപ്പോടെ നിന്നിരുന്നു, ഏതാണ്ട് 77 വർഷക്കാലം. ആ സ്റ്റേഡിയം രാജ്യത്തിനു തുറന്നുകൊടുക്കപ്പെട്ടത് 1923 ഏപ്രിൽ 28നാണ്.
ഇംഗ്ലണ്ടാണ് കാൽപന്തുകളിയുടെ ജന്മനാട്. ലോക ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം സ്വന്തമാക്കിയ മൈതാനവും ഇംഗ്ലണ്ടിലാണ്– വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന വെംബ്ലി സ്റ്റേഡിയം. ഫുട്ബോളിന്റെ മെക്ക എന്ന വിശേഷണമുണ്ടെങ്കിലും ഫുട്ബോൾ ആരാധകർക്കുമാത്രം അവകാശപ്പെട്ടതല്ല വെംബ്ലി സ്റ്റേഡിയം. മറ്റു കായിക മൽസരങ്ങൾക്കും കായികേതര പരിപാടികൾക്കും വെംബ്ലി മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല ചരിത്രമുഹൂർത്തങ്ങൾക്കും വെംബ്ലി തലയുർത്തി നിന്നതിനും കാലം സാക്ഷി. ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ല്‍ നിലവിൽവന്നതാണ്. അതേസ്ഥാനത്തു മറ്റൊരു മൈതാനം തലയെടുപ്പോടെ നിന്നിരുന്നു, ഏതാണ്ട് 77 വർഷക്കാലം. ആ സ്റ്റേഡിയം രാജ്യത്തിനു തുറന്നുകൊടുക്കപ്പെട്ടത് 1923 ഏപ്രിൽ 28നാണ്.
ഇംഗ്ലണ്ടാണ് കാൽപന്തുകളിയുടെ ജന്മനാട്. ലോക ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം സ്വന്തമാക്കിയ മൈതാനവും ഇംഗ്ലണ്ടിലാണ്– വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന വെംബ്ലി സ്റ്റേഡിയം. ഫുട്ബോളിന്റെ മെക്ക എന്ന വിശേഷണമുണ്ടെങ്കിലും ഫുട്ബോൾ ആരാധകർക്കുമാത്രം അവകാശപ്പെട്ടതല്ല വെംബ്ലി സ്റ്റേഡിയം. മറ്റു കായിക മൽസരങ്ങൾക്കും കായികേതര പരിപാടികൾക്കും വെംബ്ലി മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല ചരിത്രമുഹൂർത്തങ്ങൾക്കും വെംബ്ലി തലയുർത്തി നിന്നതിനും കാലം സാക്ഷി. ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ല്‍ നിലവിൽവന്നതാണ്. അതേസ്ഥാനത്തു മറ്റൊരു മൈതാനം തലയെടുപ്പോടെ നിന്നിരുന്നു, ഏതാണ്ട് 77 വർഷക്കാലം. ആ സ്റ്റേഡിയം രാജ്യത്തിനു തുറന്നുകൊടുക്കപ്പെട്ടത് 1923 ഏപ്രിൽ 28നാണ്.
ഇംഗ്ലണ്ടാണ് കാൽപന്തുകളിയുടെ ജന്മനാട്. ലോക ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം സ്വന്തമാക്കിയ മൈതാനവും ഇംഗ്ലണ്ടിലാണ്– വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന വെംബ്ലി സ്റ്റേഡിയം. ഫുട്ബോളിന്റെ മെക്ക എന്ന വിശേഷണമുണ്ടെങ്കിലും ഫുട്ബോൾ ആരാധകർക്കുമാത്രം അവകാശപ്പെട്ടതല്ല വെംബ്ലി സ്റ്റേഡിയം. മറ്റു കായിക മൽസരങ്ങൾക്കും കായികേതര പരിപാടികൾക്കും വെംബ്ലി മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല ചരിത്രമുഹൂർത്തങ്ങൾക്കും വെംബ്ലി തലയുർത്തി നിന്നതിനും കാലം സാക്ഷി.
ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ല്‍ നിലവിൽവന്നതാണ്. അതേസ്ഥാനത്തു മറ്റൊരു മൈതാനം തലയെടുപ്പോടെ നിന്നിരുന്നു, ഏതാണ്ട് 77 വർഷക്കാലം. ആ സ്റ്റേഡിയം രാജ്യത്തിനു തുറന്നുകൊടുക്കപ്പെട്ടത് 1923 ഏപ്രിൽ 28നാണ്. അന്ന് ജോർജ് അഞ്ചാമൻ രാജാവ് തുറന്നുകൊടുത്ത ആ അദ്ഭുത നിർമിതി, ചരിത്രമായ പല വിജയനിമിഷങ്ങളും ഒപ്പിയെടുത്തു. അവിടെ വാണവരും വീണവരും നിസ്സാരക്കാരായിരുന്നില്ല. പന്തുകളിയുടെ കത്തീഡ്രൽ, ഫുട്ബോളിന്റെ തലസ്ഥാനം, ഫുട്ബോളിന്റെ ഹൃദയം എന്നൊക്കെ വെംബ്ലിയെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, അതു സാക്ഷാൽ പെലെയാണ്. വെംബ്ലിയുടെ ഓർമകൾക്ക് ഇന്ന് 100ന്റെ നിറവ്. പഴയ വെംബ്ലി മറ്റൊരു പേരിലും അറിയപ്പെട്ടിരുന്നു: എംപയർ സ്റ്റേഡിയം
∙ വെംബ്ലി: ഇതിഹാസങ്ങളുടെ മണ്ണ്
ഫുട്ബോൾ ലോകകപ്പ് (1966), യൂറോ കപ്പ് (1996), യൂറോപ്യൻ കപ്പ് ഫൈനലുകൾ (1963, 68, 71, 78, 92) എന്നിവയ്ക്കൊക്കെ വെംബ്ലി സാക്ഷിയായി. ലോകത്തിലെ ഏറ്റവും പാരമ്പര്യമുള്ള എഫ്എ കപ്പിന്റെ 70 പതിപ്പുകൾക്ക് ഇവിടെ കലാശക്കൊട്ടു നടന്നു. ഇതിഹാസങ്ങളായ സർ സ്റ്റാൻലി മാത്യൂസ്, മറഡോണ, ഫ്രങ്ക് പുസ്കാസ്, യുസേബിയോ, ലെ യാഷിൻ, ഗെർഡ് മുള്ളർ, ഫ്രാൻസ് ബെക്കൻബോവർ എന്നിവരൊക്കെ ഇവിടെ ഭാഗ്യം പരീക്ഷിച്ചവരാണ്.
ഫുട്ബോളിനെ മാത്രമല്ല വെംബ്ലി പോഷിപ്പിച്ചത്. റഗ്ബിയും അത്‌ലറ്റിക്സും ബോക്സിങ്ങുമൊക്കെ അവിടെ നടന്നു. റഗ്ബി ലീഗ് ലോകകപ്പ് (1995) നടന്നതും ഇവിടെവച്ചാണ്. 1948 ലണ്ടൻ ഒളിംപിക്സിന്റെ മുഖ്യ വേദി വെംബ്ലിയായിരുന്നു. അത്‌ലറ്റിക്സും ഹോക്കിയും അടക്കമുള്ള മൽസരയിനങ്ങൾ നടന്നത് വെംബ്ലി സ്റ്റേഡിയത്തിലാണ്. അത്‌ലറ്റിക്സ് ഇതിഹാസങ്ങളായ എമിൽ സാട്ടോപെക്കും ഫാനി ബ്ലാങ്കേഴ്സ് കോയനുമൊക്കെ ഒളിംപിക് മെഡലുകൾ വാരിക്കൂട്ടിയത് ഈ മണ്ണിലാണ്. ബോക്സിങ് ഇതിഹാസം മുഹമ്മദലി അടക്കമുള്ളവർ തങ്ങളുടെ കരുത്ത് അറിയിച്ചതിനും പഴയ വെംബ്ലി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
∙ വെംബ്ലി: ലോക ഫുട്ബോളിന്റെ നിയോഗം
ഫുട്ബോളോ മറ്റ് ഏതെങ്കിലും കായികമൽസരങ്ങളോ മുന്നിൽക്കണ്ടായിരുന്നില്ല വെംബ്ലി സ്റ്റേഡിയം പണിക്കഴിപ്പിച്ചത്. 1924ൽ നടക്കേണ്ടിയിരുന്ന ബ്രിട്ടിഷ് എംപയർ എക്സിബിഷനുവേണ്ടി ഒരു വേദി ആവശ്യമായിരുന്നു. അതിനായി വടക്കൻ ലണ്ടനിലെ മിഡിൽസെക്സിലെ വെംബ്ലി കുന്നിൻചരിവ് ഇടിച്ചുനിരത്തി വിശാലമായ പടുകൂറ്റൻ വേദി തയാറാക്കുക എന്നതുമാത്രമായിരുന്നു സംഘാടകരുടെ ലക്ഷ്യം. പ്രദർശനവേദിയുടെ ഭാഗമായി ഒരു സ്റ്റേഡിയവും ഉയർന്നുപൊങ്ങി. പാരിസിലെ ഈഫൽ ഗോപുരത്തെ വെല്ലുന്ന മറ്റൊരു ഇരുമ്പുഗോപുരം എന്നത് ഇംഗ്ലിഷുകാരുടെ സ്വപ്നമായിരുന്നു. അതു നിർമിക്കാനായി എഡ്വേർഡ് വാട്കിൻ പ്രഭു മാറ്റിവച്ച കുന്നിൻചരിവ് ഫുട്ബോളിന്റെ പുണ്യഭൂമിയായി മാറിയത് യാദൃച്ഛികം.
വാട്കിന്റെ വിഡ്ഢിത്തം എന്ന് കാലം പിന്നീട് കളിയാക്കിയ ആ ‘ഗോപുരം’ ചരിത്രത്തിലെ ഒരു ‘സാങ്കൽപിക ഇംഗ്ലിഷ് ഗോപുരമായി’, നടക്കാത്ത ഒരു സ്വപ്നമായി ബ്രിട്ടിഷുകാരുടെ മനസ്സിൽ അവശേഷിച്ചു. എംപയർ എക്സിബിഷനുവേണ്ടി വേദിയും സ്റ്റേഡിയവുമൊക്കെ ആവശ്യമായി വന്നപ്പോൾ 1922ൽ പണി ആരംഭിച്ചു. വെറും 300 ദിവസംകൊണ്ട് ഫുട്ബോളിന്റെ മെക്കയായി ആ ശ്രമം മാറുമെന്ന് ആരും കരുതിയുമില്ല. സർ റോബർട്ട് മക്അലപിനായിരുന്ന മുഖ്യ ശിൽപി. ലണ്ടനിൽനിന്ന് 16 കിമീ. അപ്പുറത്ത് വെംബ്ലിക്കുന്ന് ഇടിച്ചുനിരത്തിയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ സ്റ്റേഡിയം പണിതത്.
ഇംഗ്ലിഷുകാരുടെ അഭിമാനമായ എഫ്എ കപ്പ് ടൂർണമെന്റിന്റെ 1923ലെ ഫൈനലിനായി ഒരു വേദിക്കായി ശ്രമം ആരംഭിച്ചിരുന്നു. 1872ൽ ആരംഭിച്ച എഫ്എ കപ്പിന്റെ 48–ാമത് പതിപ്പാണ് അന്നു നടന്നത്. ഏറെ ആരാധകരും കാഴ്ചക്കാരുമുള്ള എഫ്എ കപ്പിന്റെ കലാശപ്പോരാട്ടത്തിന് കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ ഒരു സ്റ്റേഡിയം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു സംഘാടകർ. അപ്പോഴാണ് എംപയർ പ്രദർശനത്തിനായി തയാറാക്കിയ വെംബ്ലിയിലെ എക്സിബിഷൻ സ്റ്റേഡിയം ശ്രദ്ധയിൽപ്പെട്ടത്. ഏറെ ആലോചനയൊന്നും കൂടാതെ കലാശപ്പോരാട്ടം അവിടെയാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു.
∙ ഉദ്ഘാടനം അതിഗംഭീരം
ബ്രിട്ടിഷ് എംപയർ എക്സിബിഷൻ സ്റ്റേഡിയം എന്നു നാമകരണം ചെയ്ത സ്റ്റേഡിയം 1923 ഏപ്രിൽ 28നാണ് ജോർജ് അഞ്ചാമൻ രാജാവ് ഔദ്യോഗികമായി തുറന്നുകൊടുത്തത്. അങ്ങനെ 48–ാമത് എഫ്എ കപ്പ് ഫൈനലിന് മൈതാനം വേദിയായി. വൈകിട്ട് മൂന്നിനാണ് കിക്കോഫ് തീരുമാനിച്ചിരുന്നതെങ്കിലും ഒരു മണിയായപ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. ഇരുന്നുകൊണ്ടും നിന്നുകൊണ്ടും 1.27 ലക്ഷം പേർക്ക് കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാൽ മുക്കാൽ ലക്ഷം പേരുകൂടി അകത്തുകയറി. ഇതുകൂടാതെ ഏതാണ്ട് ഒരു ലക്ഷം ഫുട്ബോൾ പ്രേമികൾ മൈതാനത്തിനുപുറത്ത് ‘ഇടിച്ചുനിന്നു’.
ജോർജ് അഞ്ചാമൻ രാജാവ് മുഖ്യാതിഥിയായി. കാണികളുടെ തള്ളിക്കയറ്റം കൊണ്ട് ഗ്രൗണ്ടുപോലും കാണികൾ കയ്യേറി. മത്സരം ഉപേക്ഷിക്കേണ്ടിവരുമോ എന്ന സംശയം ഒരു വേളയിൽ ഉയർന്നു. അപ്പോഴാണ് ബ്രിട്ടിഷ് കുതിര പൊലീസിലെ ജോർജ് സ്കോറി ബില്ലി എന്ന തന്റെ തൂവെള്ള കുതിരയുടെ പുറത്തിരുന്ന് കാണികളെ നിയന്ത്രിച്ച് പിന്നോട്ടു നീക്കിയത്. ഇതോടെ കളിക്കാനുള്ള സ്ഥലം ‘ലഭ്യമായി’. ഇതോടെ ഈ മത്സരത്തിന് ചരിത്രത്തിൽ മറ്റൊരു പേരും ലഭിച്ചു: White Horse Final. ഇന്നും ഈ മത്സരം അറിയപ്പെടുന്നത് ഈ പേരിലാണ്.
അങ്ങനെ അന്ന് റഫറി ഡി. എച്ച്. ആസൻ വിസിൽ മുഴക്കി. കളി ആരംഭിച്ചു. ബോൾട്ടൻ വാണ്ടറേഴ്സ് വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് (2–0) ജോർജ് അഞ്ചാമൻ രാജാവിൽനിന്ന് കിരീടവും ഏറ്റുവാങ്ങി. ഒന്നേകാൽ ലക്ഷം കാണികൾ സ്റ്റേഡിയത്തിൽ കടന്നു എന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഏതാണ്ട് മൂന്നു ലക്ഷം പേരെങ്കിലും അന്ന് സ്റ്റേഡയത്തിലും പരിസരത്തുമായി നിറഞ്ഞുനിന്നിരുന്നു എന്നാണ് അനൗദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. വൈകാതെതന്നെ ബ്രസീലുകാർക്ക് മാരക്കാന എന്ന പോലെയായി ഇംഗ്ലിഷുകാർക്ക് വെംബ്ലി.
∙ നിലവിലെ വെംബ്ലി
40 വർഷത്തിനു ശേഷം 1963ൽ പഴയ വെംബ്ലി സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി പുതുക്കിപ്പണിതു. കാലപ്പഴക്കമേറിയപ്പോൾ 2000 ഒക്ടോബറിൽ അടച്ചുപൂട്ടി. 2002ൽ പുതിയ സ്റ്റേഡിയം പണിയാനായി ഇടിച്ചുനിരത്തി. ദേശീയതലത്തിൽ ഭാഗ്യക്കുറി നടത്തിയാണ് പണം പ്രധാനമായി കണ്ടെത്തിയത്. അന്ന് അവിടെയുണ്ടായിരുന്ന പുൽത്തകിടിയുടെ ഭാഗങ്ങൾ ആരാധകരുടെ വീട്ടിലെത്തിച്ചു നൽകി സംഘാടകർ. ചെറിയൊരു വില കൊടുക്കണമെന്നുമാത്രം. ഒപ്പം ഒരു സർട്ടിഫിക്കറ്റും സമ്മാനിക്കപ്പെട്ടു– ‘ഇത് സാക്ഷാൽ വെംബ്ലിയുടെ പുൽത്തകിടി’.
വൈകാതെ പുതിയ സ്റ്റേഡിയം ഉയർന്നു. 2007ലാണ് അതു തുറന്നുകൊടുത്തത്. നേരത്തേ ഏകദേശം ഒരു ലക്ഷം ഇരിപ്പടങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 90,000 ആയി സീറ്റിങ് കപ്പാസിറ്റി. സീറ്റുകൾ കൂടുതൽ വലുപ്പത്തിലും ഭംഗിയുള്ളതുമാക്കി. പഴയ വെംബ്ലിയുടെ മുഖമുദ്രയായിരുന്ന ഇരട്ടഗോപുരം ഇല്ലാതായത് ചെറിയ വിമർശനത്തിന് വഴിവച്ചു. ഭിന്നശേഷിക്കാർക്ക് ഇരുന്ന് കളി കാണാനായി 4000 സീറ്റുകൾ പ്രത്യേകം കരുതി. വലുപ്പുംകൊണ്ട് ഇന്ന് യുകെയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് വെംബ്ലി, യൂറോപ്പിലെ രണ്ടാമത്തേതും.
∙ ചരിത്രമുറങ്ങുന്ന വെംബ്ലി
ബ്രസീലുകാർക്ക് മാരക്കാന പോലെയാണ് ഇംഗ്ലിഷുകാർക്ക് വെംബ്ലിയെന്നു നേരത്തേ പറഞ്ഞല്ലോ. മാരക്കാന രണ്ടു തവണ ലോകകപ്പിന് വേദിയൊരുക്കിയെങ്കിലും ബ്രസീലിന് കിരീടം ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായില്ല. എന്നാൽ വെംബ്ലിയിലെ ചരിത്രം മറിച്ചായിരുന്നു. കായിക ചരിത്രത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾക്ക് പഴയ വെംബ്ലി സ്റ്റേഡിയം വേദിയായത് പല കുറി. വെംബ്ലി സാക്ഷ്യം വഹിച്ച അത്തരം ചില ചരിത്രനിമിഷങ്ങളിലൂടെ...
1) വെംബ്ലി: എഫ്എ കപ്പിന്റെ പര്യായം
1923മുതൽ എഫ്എ (ഇംഗ്ലിഷ് ഫെഡറേഷൻ അസോസിയേഷൻ) കപ്പിന്റെ കലാശപ്പോരാട്ടങ്ങളെല്ലാം നടന്നത് വെംബ്ലിയിലാണ്. പഴയ സ്റ്റേഡിയം ഇടിച്ചുനിരത്തി പുതിയത് പണിയും വരെയുള്ള കാലം (2001–06) ഒഴിച്ചുനിർത്തിയാൽ വെംബ്ലിതന്നെയായിരുന്നു എഫ്എ ഫൈനലുകൾക്ക് വേദി. പഴയ വെംബ്ലി മൈതാനത്ത് 70 എഫ്എ കപ്പ് ഫൈനലുകളാണ് നടന്നത്.
2) 1966: ഇംഗ്ലിഷുകാരുടെ ഒരേയൊരു ലോകകപ്പ്, ഭാഗ്യം കൊണ്ടുവന്ന വെംബ്ലി
ഫുട്ബോൾ ലോകകപ്പിന്റെ 8–ാം പതിപ്പിന് വേദിയായത് ഇംഗ്ലിഷ് മണ്ണാണ്, 1966ൽ. ആതിഥേയരായ ഇംഗ്ലണ്ടിന്റെ എല്ലാ മൽസരങ്ങളും നടന്നത് വെംബ്ലിയിൽ. ഫൈനലടക്കം ഒൻപത് മൽസരങ്ങൾക്ക് വെംബ്ലി വേദിയായി. പ്രാഥമിക റൗണ്ടിൽ ആതിഥേയരായ ഇംഗ്ലണ്ട് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മെക്സിക്കോ, ഫ്രാൻസ് ടീമുകളെ തോൽപിച്ചത് 2–0ന്. യുറഗ്വായോട് സമനില. ക്വാർട്ടറിൽ അർജന്റീനയെ 1–0നും സെമിയിൽ പോർച്ചുഗലിനെ 2–1നും തോൽപിച്ച് ഫൈനലിൽ കടന്നു.
പശ്ചിമ ജർമനിയായിരുന്നു ഫൈനലിലെ എതിരാളികൾ. കലാശപ്പോരാട്ടത്തിന് വേദിയായത് ഫുട്ബോളിന്റെ പുണ്യഭൂമി. ഇംഗ്ലിഷുകാർ കിരീടം ചൂടി. എലിസബത്ത് രാജ്ഞിയിൽനിന്ന് ഇംഗ്ലിഷ് നായകൻ ബോബി മൂർ കിരീടം ഏറ്റുവാങ്ങി. പക്ഷേ ഫൈനലിൽ പിറന്ന ഒരു ഗോളിന് ഇന്നും വിവാദങ്ങളുടെ പട്ടികയിലാണ് സ്ഥാനം. അതോടെ ഇംഗ്ലണ്ടിന്റെ കിരീടത്തിനും ശോഭ കുറഞ്ഞുപോയി.
ജൂലൈ 30. ഫൈനൽ. ഒരു ലക്ഷത്തിനടുത്ത് കാണികൾ. നിശ്‌ചിത സമയത്ത് സ്‌കോർ 2–2. കളി അധികസമയത്തേക്കു നീളുന്നു. അധികസമയത്തിന്റെ 11–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്‌സ്‌റ്റ് തൊടുത്ത ഉഗ്രൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി നേരെ ഗോൾലൈനിൽ വീണു. പന്തു വീണത് ലൈനിനു പുറത്തോ അകത്തോ എന്നു വ്യക്‌തമല്ല. സ്വിറ്റ്‌സർലൻഡുകാരനായ റഫറി ഡിയൻസ്‌റ്റ്, ലൈൻ അംപയറുമായി ചർച്ചചെയ്‌ത് ഗോൾ വിധിച്ചു. 3–2ന് ഇംഗ്ലണ്ട് മുന്നിൽ. ദൃശ്യം പകർത്തിയ ക്യാമറക്കണ്ണുകൾക്ക് സത്യം തെളിയിക്കാനുമായില്ല. അത് ഗോളായിരുന്നോ എന്ന് ഇന്നും തർക്കം തുടരുന്നു.
കളിയുടെ അവസാന നിമിഷം ഒരു ഗോൾകൂടി നേടി ഹേഴ്‌സ്‌റ്റ് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ചു. (4–2). ജർമനി ഇന്നും കരുതുന്നത് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നാണ്. വിവാദമായ ആ ഗോൾ ഗോളായിരുന്നില്ലെന്ന പക്ഷക്കാരനായിരുന്നു അന്ന് ജർമൻ ടീമിലുണ്ടായിരുന്ന ഫ്രാൻസ് ബെക്കൻബോവർ. അതേപ്പറ്റി ബെക്കൻബോവർ പറഞ്ഞതിങ്ങനെ: ‘അതൊരു ഗോളായിരുന്നില്ല. റഫറി അത് ഗോളാണെന്ന് വിധിച്ചു, ഞങ്ങൾ അനുസരിച്ചു. അത്രമാത്രം’. ഫൈനലിൽ ജെഫ് ഹേഴ്‌സ്‌റ്റിന്റെ ഹാട്രിക്ക് ചരിത്രപുസ്‌തകത്തിൽ ഇടം നേടി. ലോകകപ്പ് ഫൈനലിലെ ആദ്യ ഹാട്രിക്കാണത്, വിവാദത്തിന്റെ കയ്പും.
∙ വെംബ്ലി: ഇന്ത്യയുടെയും ഭാഗ്യമണ്ണ്
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡൽ 1948ലെ ലണ്ടൻ മേളയിലൂടെ നേടിയതാണ്. ഹോക്കിയിൽ ഇന്ത്യയാണ് അത്തവണ കിരീടം ചൂടിയത്. അന്ന് കലാശപ്പോരാട്ടത്തിനും സെമി ഫൈനൽ മൽസരങ്ങൾക്കും വേദിയൊരുക്കിയത് വെംബ്ലി മൈതാനമായിരുന്നു. ഒരു നിയോഗംപോലെ ഇന്ത്യയും ബ്രിട്ടനും ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടി. പതിറ്റാണ്ടുകളായി തങ്ങളെ കോളനിയാക്കി, അടക്കിവാണ ബ്രിട്ടിഷുമാരോടു ഇന്ത്യയ്ക്ക് പകരംവീട്ടാനുള്ള അസുലഭ മുഹൂർത്തമായിരുന്നു അത്.
1948 ഓഗസ്റ്റ് 12. കിഷൻലാലിന്റെ നേതൃത്വത്തിലിറങ്ങയ ഇന്ത്യ, കാൽലക്ഷം കാണികളെ സാക്ഷിനിർത്തി ബ്രിട്ടനെ 4–0ന് തകർത്തു. സ്വാതന്ത്ര്യം നേടി ഒരു വർഷം തികയാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ മധുരപ്രതികാരം. ബ്രിട്ടിഷുകാരെ അവരുടെ മണ്ണിൽ തോൽപിച്ച ഇന്ത്യയുടെ മഹത്തായ ഈ ജയം ലോകമെങ്ങും വലിയ വാർത്തയായി. കായികരംഗത്തെ ജയം എന്നതിലുപരി രാജ്യാന്തരതലത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വക നൽകുന്നതായിരുന്നു ഈ നേട്ടം.
ഹോക്കിയിൽ നേരത്തേതന്നെ അജയ്യരായിരുന്ന ഇന്ത്യയെ ഭയന്നാണ് ബ്രിട്ടൻ പലപ്പോഴും ഒളിംപിക്സിന് ടീമിനെ അയക്കാതിരുന്നത് എന്നതും വസ്തുതയായിരുന്നു. എന്നാൽ 1948 ഒളിംപിക്സിൽ സ്വന്തം മണ്ണിൽ ടീമിനെ ഇറക്കാതിരിക്കാൻ അവർക്കാവുമായിരുന്നില്ല. വിജയത്തിന് അകമ്പടിയേറ്റി വേദിയിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങുമ്പോൾ ബ്രിട്ടിഷുകാരും എഴുന്നേറ്റുനിന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വകനൽകി.
∙ മാർപാപ്പ, മണ്ടേല, മൈക്കൽ ജാക്സൻ...
കായികേതര ചരിത്രസംഭവങ്ങൾക്കും സാക്ഷിയാകാൻ വെംബ്ലി മൈതാനത്തിന് നിയോഗമുണ്ടായി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവിടെ കുർബാന അർപ്പിച്ചിട്ടുണ്ട്. 1988 ജൂൺ 11ന് നെൽസൻ മണ്ടേലയുടെ 70–ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ട് വെംബ്ലിയിൽ അരങ്ങേറിയ സംഗീതപരിപാടിയിൽ ലോകത്തിലെ പ്രഗദ്ഭ കലാകാരൻമാർ അണിനിരന്നപ്പോൾ ആയിരങ്ങളാണ് അവിടെ തടിച്ചുകൂടിയത്. മറ്റൊരിക്കൽ പോപ് ഗായകൻ മൈക്കൽ ജാക്സൻ അഞ്ചു മണിക്കൂർ നീണ്ട പരിപാടി അവതരിപ്പിച്ചു. പോപ് ഗായിക മഡോണ, ബ്രയാൻ ആഡംസ് തുടങ്ങിയവരും ലോകോത്തര ബാൻഡുകളും സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ചിട്ടുണ്ട്. ഇത്യോപ്യയിലെ ക്ഷാമം പരിഹരിക്കാൻ പണം തേടിയുള്ള ലൈവ് എയിഡ് സംഗീത നിശ 1980കളിൽ നടത്തിയപ്പോൾ വേദിയായതും വെംബ്ലി തന്നെ.
വെംബ്ലി സ്റ്റേഡിയം ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. ‘ഇംഗ്ലണ്ടുകാർ 1966 ലോകകപ്പ് നേടിയ മണ്ണ് കാണണമെങ്കിൽ ഇവിടേക്ക് പോരൂ’ എന്ന് ലണ്ടനിൽ എഴുതിവച്ചിട്ടുണ്ട്.
English Summary: Controversial World Cup, India's Gold...: 100 Years of England's Wembley Stadium