മനസ്സിലേക്ക് നുഴഞ്ഞു കയറുന്ന ‘കോഗ്നിറ്റീവ്’ ചാരന്മാർ, യുദ്ധമൊരുക്കി ചൈന; എങ്ങനെ നേരിടും!
ഗൽവാനിൽ 2020ൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആണിയും മുള്ളും വച്ചുപിടിപ്പിച്ച വടികൾകൊണ്ട് ആക്രമിച്ചതിനെതുടർന്ന് ചൈനയുമായി യുദ്ധമുണ്ടാവുമോ എന്ന സന്ദേഹം എങ്ങും അലയടിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ തിരിച്ചുള്ള ആക്രമണത്തിൽ 38 ചൈനീസ് പട്ടാളക്കാരെയാണു കൊന്നത്. ശത്രുവിനെ സ്വന്തം കൈകൊണ്ടു പോലും കൊല്ലാൻ പരിശീലനം കിട്ടിയിട്ടുള്ള ഘാതക് എന്ന ഇന്ത്യൻ പട്ടാള വീരൻമാരും ചോരക്കളിയിലുണ്ടായിരുന്നു. പക്ഷേ എത്ര സൈനികർ മരിച്ചുവെന്ന് ചൈന ആദ്യം കള്ളം പറഞ്ഞു; 5 പേർ മാത്രം മരിച്ചെന്ന്. സിഐഎ അന്നുതന്നെ ചൈനീസ് പട്ടാളക്കാരുടെ 38 മൃതശരീരങ്ങൾ ആംബുലൻസുകളിൽ കൊണ്ടുപോകുന്നതു കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ചാരൻമാർ 60 ശരീരങ്ങൾ കൊണ്ടു പോകുന്നതു കണ്ടെത്തി, അതിലെത്ര മരിച്ചു, എത്ര പരുക്കേറ്റു എന്ന കൃത്യമായ കണക്കില്ലെന്നു മാത്രം.
ഗൽവാനിൽ 2020ൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആണിയും മുള്ളും വച്ചുപിടിപ്പിച്ച വടികൾകൊണ്ട് ആക്രമിച്ചതിനെതുടർന്ന് ചൈനയുമായി യുദ്ധമുണ്ടാവുമോ എന്ന സന്ദേഹം എങ്ങും അലയടിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ തിരിച്ചുള്ള ആക്രമണത്തിൽ 38 ചൈനീസ് പട്ടാളക്കാരെയാണു കൊന്നത്. ശത്രുവിനെ സ്വന്തം കൈകൊണ്ടു പോലും കൊല്ലാൻ പരിശീലനം കിട്ടിയിട്ടുള്ള ഘാതക് എന്ന ഇന്ത്യൻ പട്ടാള വീരൻമാരും ചോരക്കളിയിലുണ്ടായിരുന്നു. പക്ഷേ എത്ര സൈനികർ മരിച്ചുവെന്ന് ചൈന ആദ്യം കള്ളം പറഞ്ഞു; 5 പേർ മാത്രം മരിച്ചെന്ന്. സിഐഎ അന്നുതന്നെ ചൈനീസ് പട്ടാളക്കാരുടെ 38 മൃതശരീരങ്ങൾ ആംബുലൻസുകളിൽ കൊണ്ടുപോകുന്നതു കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ചാരൻമാർ 60 ശരീരങ്ങൾ കൊണ്ടു പോകുന്നതു കണ്ടെത്തി, അതിലെത്ര മരിച്ചു, എത്ര പരുക്കേറ്റു എന്ന കൃത്യമായ കണക്കില്ലെന്നു മാത്രം.
ഗൽവാനിൽ 2020ൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആണിയും മുള്ളും വച്ചുപിടിപ്പിച്ച വടികൾകൊണ്ട് ആക്രമിച്ചതിനെതുടർന്ന് ചൈനയുമായി യുദ്ധമുണ്ടാവുമോ എന്ന സന്ദേഹം എങ്ങും അലയടിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ തിരിച്ചുള്ള ആക്രമണത്തിൽ 38 ചൈനീസ് പട്ടാളക്കാരെയാണു കൊന്നത്. ശത്രുവിനെ സ്വന്തം കൈകൊണ്ടു പോലും കൊല്ലാൻ പരിശീലനം കിട്ടിയിട്ടുള്ള ഘാതക് എന്ന ഇന്ത്യൻ പട്ടാള വീരൻമാരും ചോരക്കളിയിലുണ്ടായിരുന്നു. പക്ഷേ എത്ര സൈനികർ മരിച്ചുവെന്ന് ചൈന ആദ്യം കള്ളം പറഞ്ഞു; 5 പേർ മാത്രം മരിച്ചെന്ന്. സിഐഎ അന്നുതന്നെ ചൈനീസ് പട്ടാളക്കാരുടെ 38 മൃതശരീരങ്ങൾ ആംബുലൻസുകളിൽ കൊണ്ടുപോകുന്നതു കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ചാരൻമാർ 60 ശരീരങ്ങൾ കൊണ്ടു പോകുന്നതു കണ്ടെത്തി, അതിലെത്ര മരിച്ചു, എത്ര പരുക്കേറ്റു എന്ന കൃത്യമായ കണക്കില്ലെന്നു മാത്രം.
ഗൽവാനിൽ 2020ൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ആണിയും മുള്ളും വച്ചുപിടിപ്പിച്ച വടികൾകൊണ്ട് ആക്രമിച്ചതിനെതുടർന്ന് ചൈനയുമായി യുദ്ധമുണ്ടാവുമോ എന്ന സന്ദേഹം എങ്ങും അലയടിച്ചിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ തിരിച്ചുള്ള ആക്രമണത്തിൽ 38 ചൈനീസ് പട്ടാളക്കാരെയാണു കൊന്നത്. ശത്രുവിനെ സ്വന്തം കൈകൊണ്ടു പോലും കൊല്ലാൻ പരിശീലനം കിട്ടിയിട്ടുള്ള ഘാതക് എന്ന ഇന്ത്യൻ പട്ടാള വീരൻമാരും ചോരക്കളിയിലുണ്ടായിരുന്നു.
പക്ഷേ എത്ര സൈനികർ മരിച്ചുവെന്ന് ചൈന ആദ്യം കള്ളം പറഞ്ഞു; 5 പേർ മാത്രം മരിച്ചെന്ന്. സിഐഎ അന്നുതന്നെ ചൈനീസ് പട്ടാളക്കാരുടെ 38 മൃതശരീരങ്ങൾ ആംബുലൻസുകളിൽ കൊണ്ടുപോകുന്നതു കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ചാരൻമാർ 60 ശരീരങ്ങൾ കൊണ്ടു പോകുന്നതു കണ്ടെത്തി, അതിലെത്ര മരിച്ചു, എത്ര പരുക്കേറ്റു എന്ന കൃത്യമായ കണക്കില്ലെന്നു മാത്രം. റഷ്യൻ ന്യൂസ് ഏജൻസി ‘ടാസ്’ റിപ്പോർട്ട് ചെയ്തത് 45 ചൈനീസ് പട്ടാളക്കാർ മരിച്ചെന്നാണ്. ചൈന സമ്മതിച്ചതിന്റെ 9 ഇരട്ടി! ചൈന സ്വന്തം മരണസംഖ്യ കുറച്ചു കാണിച്ചതു ശ്രദ്ധിക്കുക. നമുക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. 20 മൃതശരീരങ്ങൾ കൃത്യമായി അവരുടെ വീടുകളിലെത്തിച്ച് ആദരിക്കണം. ചൈനയ്ക്ക് അങ്ങനെയൊന്നുമില്ല.
യുദ്ധമുണ്ടായേക്കും എന്ന തോന്നലുയർന്നപ്പോൾ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും ചില പരമ്പരാഗത മാധ്യമങ്ങളിലും വേറൊരുതരം വാർത്തകളും ലേഖനങ്ങളും വന്നു. ചൈനീസ് പട്ടാളം അതിശക്തരാണ്, അവർക്ക് സൈബർ യുദ്ധമുറകളുണ്ട്. യുദ്ധം തുടങ്ങി മണിക്കൂറുകൾക്കകം അവർ ഇന്ത്യയുടെ റഡാറുകളും ഇലക്ട്രിക് ഗ്രിഡുകളുമെല്ലാം സൈബർ യുദ്ധത്തിൽ തകർക്കും... അതെല്ലാം പക്ഷേ വെറും വിരട്ടലായിരുന്നു. ഇന്ത്യയെ മാനസികമായി ദുർബലമാക്കാനുള്ള വേല. ഇന്ത്യൻ കൗണ്ടർ ഇന്റലിജൻസ് ഇത്തരം പ്രചാരണം നടത്തിയവരെ കണ്ടെത്തി ഓഫിസ് റെയ്ഡ് ചെയ്ത്, അകത്താക്കിയതോടെ അതു നിലയ്ക്കുകയും ചെയ്തു.
ഇത് പുതിയ എഐ യുദ്ധമുറയാണ്. യഥാർഥ യുദ്ധം തുടങ്ങും മുൻപേയുള്ള മുറകൾ. ശത്രുരാജ്യത്തെ ജനങ്ങളുടെയും ഭരണാധികാരികളുടെയും മനസ്സും ഹൃദയവുമാണ് സ്വാധീനിക്കപ്പെടുന്നതും ഭയവിഹ്വലമാകുന്നതും. അതിന് സഹായിക്കുന്നത് എഐ അഥവാ നിർമിത ബുദ്ധിയാണ്. വെറും ക്യാമറ വച്ച് ട്രാഫിക് ലംഘനം കണ്ടുപിടിക്കൽ മാത്രമല്ല പരിപാടി. ചൈന അത് തയ്‌വാനിലും റഷ്യ അത് യൂറോപ്പിലും യുക്രെയ്നിലും അമേരിക്ക ലോകത്ത് അനേകം രാജ്യങ്ങളിലും ഇതിനോടകം വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. ഇന്നും ഇത്തരം കോഗ്നിറ്റീവ് യുദ്ധമുറകൾ അവർ തുടരുന്നുമുണ്ട്. എന്താണ് ഈ കോഗ്നിറ്റീവ് യുദ്ധതന്ത്രം? എങ്ങനെയാണിത് ലോക രാജ്യങ്ങൾ നടപ്പിലാക്കുന്നത്? ഇന്ത്യ ഈ യുദ്ധമുറയിൽ എവിടെയെത്തി നിൽക്കുന്നു?
∙ എന്താണീ മനഃശാസ്ത്ര യുദ്ധം?
പഴയ കാലം മുതലുള്ളതാണ് മനഃശാസ്ത്ര യുദ്ധമുറകൾ. ശത്രുവിനെ പേടിപ്പിക്കുകയും തങ്ങളുടെ ശക്തി പെരുപ്പിച്ചു കാണിക്കുകയും ഇല്ലാത്ത ശക്തിയും പടക്കോപ്പുകളും ഉണ്ടെന്നു തോന്നിപ്പിക്കുകയുമൊക്കെ സൈക്കളോജിക്കൽ വാർഫെയറിന്റെ പ്രത്യേകതകളാണ്. വെറും ഗൂർഖാ പട്ടാളക്കാരെക്കുറിച്ചു പോലും ഭീകര കഥകൾ ബ്രിട്ടൻ പറഞ്ഞു പരത്തിയിട്ടുണ്ട്. ബ്രിട്ടന്റെ സൈന്യത്തിൽ ഗൂർഖ ബ്രിഗേഡ് ഉണ്ടെന്നറിയാമല്ലോ. ബർമ്മയിൽനിന്നും നേപ്പാളിൽനിന്നും ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽനിന്നുമാണ് കാലാകാലങ്ങളായി അവരെ റിക്രൂട്ട് ചെയ്യുന്നത്.
വിരമിക്കുമ്പോൾ അവർക്ക് ബ്രിട്ടനിൽ സ്ഥിരതാമസമാക്കുകയോ തിരികെ നാട്ടിലേക്ക് പോവുകയോ ചെയ്യാം. ബ്രിട്ടിഷ് ആർമി പെൻഷനും കിട്ടും. അവർ നിഷ്ഠൂരൻമാരായ പോരാളികളാണെന്നും എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നുമൊക്കെ പല യുദ്ധങ്ങളിലും ശത്രു സൈന്യത്തെ വിരട്ടാൻ ബ്രിട്ടൻ പ്രചരിപ്പിച്ചിട്ടുണ്ട്. അതു കേട്ടു പേടിച്ച ശത്രുപോരാളികളുമുണ്ട്.
ഇത്തരത്തിൽ യഥാർഥ കരയുദ്ധം തുടങ്ങും മുൻപേതന്നെ മനഃശാസ്ത്ര യുദ്ധം തുടങ്ങിയിരിക്കും. ശത്രുരാജ്യത്ത് എത്രമാത്രം നാശമുണ്ടാകുമെന്നും എത്ര പേർ മരിക്കുമെന്നും തങ്ങൾക്ക് എത്ര ശക്തിയുണ്ടെന്നും മറ്റും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും. അതിനായി അവിടുത്തെ മാധ്യമങ്ങളിൽ ചാരൻമാരെ നുഴഞ്ഞു കയറ്റും. സ്വതന്ത്ര സോഴ്സുകളിൽനിന്നെന്ന മട്ടിൽ കഥകൾ പ്രചരിപ്പിക്കും. ഇതൊക്കെ പണ്ടേയുള്ളതാണെങ്കിലും കോഗ്നിറ്റീവ് യുദ്ധം അഥവാ ശത്രുപോലും അറിയാതെ ശത്രുവിന്റെ മനസ്സിൽ തെറ്റായ ധാരണകൾ കുത്തിവയ്ക്കുന്ന ഏർപ്പാട് പുതിയതാണ്.
∙ കോഗ്നിറ്റീവ് തന്ത്ര, കുതന്ത്രങ്ങൾ
ശത്രുരാജ്യത്തെ സാധാരണ ജനങ്ങളുടെ മാത്രമല്ല ഭരണകർത്താക്കളുടെയും ബുദ്ധിജീവികളുടെയും സൈനികരുടെയും മേധാവികളുടെയുമെല്ലാം മനസ്സിലാണ് ഈ യുദ്ധം നടത്തുന്നത്. അവർ എന്ത് ചിന്തിക്കുന്നു എന്നതു മാത്രമല്ല എങ്ങനെ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു എന്നതിനെയെല്ലാം ഈ തന്ത്രം സ്വാധീനിക്കും. ഒരു സമൂഹത്തെയാകെ വിഭജിച്ചു നിർത്താനും പരസ്പരം പോരടിപ്പിക്കാനും ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കാനും കഴിയും. അതോടെ ശത്രുവിനെ നേരിടാനുള്ള അവരുടെ മനഃശക്തിയും ഇച്ഛാശക്തിയും ഇടിയും. അവർ ദുർബലമാവും. തോൽക്കാൻ മാനസികമായി തയാറെടുക്കും. ഇതെല്ലാം ഒരു വെടി പോലും പൊട്ടിക്കാതെയും ചോര ചിന്താതെയുമാണ് സംഭവിക്കുന്നതെന്നോർക്കണം. ശത്രുരാജ്യം അവരുടെ നയങ്ങളിൽ മാറ്റം വരുത്തും. കോഗ്നിറ്റീവ് സ്വാധീന പ്രചാരണം നടത്തുന്നവരുടെ ഇംഗിതങ്ങൾക്കു താനെ വഴങ്ങുന്ന സ്ഥിതി വരും.
പഴയ കാലത്ത് ഇൻഫർമേഷൻ, മനഃശാസ്ത്ര, സാമൂഹിക എൻജിനീയറിങ് ടെക്നിക്കുകൾ ഉപയോഗിക്കുന്നു. പ്രചാരണത്തിന് ലഘുലേഖകളും പത്രമാസികകളും പ്രബന്ധങ്ങളുമായിരുന്നു. ഇക്കാലത്ത് ഇന്റർനെറ്റും സമൂഹമാധ്യമങ്ങളുമാണ് ശത്രുവിനെ സ്വാധീനിക്കാനുള്ള പ്രധാന ഉപകരണങ്ങളും ആയുധങ്ങളും. ശത്രുവിഭാഗത്തിന്റെ മനസ്സിൽ സംശയങ്ങൾ സൃഷ്ടിക്കുക, അതിനായി പരസ്പര വിരുദ്ധമായ കഥകൾ പ്രചരിപ്പിക്കുക എന്നിവയെല്ലാം അതിന്റെ ഭാഗമാണ്.
കശ്മീർ ഭീകരാക്രമണത്തിൽ സൈനികർ മരിച്ച സംഭവത്തിലും ഇതുണ്ടായിട്ടുണ്ട്. സൈനികരെ അവരുടെ രാജ്യത്തെ ഏജൻസികൾതന്നെ വകവരുത്തിയതാണെന്നും അങ്ങനെ ശത്രുരാജ്യത്തെ ആക്രമിക്കാൻ കാരണമുണ്ടാക്കി അതിലൂടെ സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താനായിരുന്നെന്നുമുളള പ്രചാരണം ഉദാഹരണം. സ്വന്തം സൈനികരെ ഏതെങ്കിലും ഏജൻസി വകവരുത്തുമോ എന്ന് ആലോചിച്ചു നോക്കുക. പക്ഷേ കോഗ്നിറ്റീവ് യുദ്ധമുറകളിലെ പ്രധാന പരിപാടിയാണ് സ്വയം പാതകങ്ങൾ ചെയ്തിട്ട് അത് ശത്രുവിന്റെ തലയിൽ കെട്ടിവച്ച് ശത്രുവിനെ പഴിക്കുക എന്നത്. ചാണക്യന്റെ അർഥശാസ്ത്രത്തിൽ പോലും ഈ തന്ത്രം വിവരിക്കുന്നുണ്ട്. കൊല നടത്തിയിട്ട് കൊന്നത് ശത്രുവാണെന്ന് പ്രചരിപ്പിക്കുക. ശത്രുപാളയത്തിൽ സംശയവും കലാപവുമുണ്ടാകാൻ അതു മതി. പുതിയ കാലത്തിൽ ഇതിനെ ‘ഫെയ്ക്ക് ന്യൂസ്’ എന്നു വിളിക്കുന്നു.
∙ വ്യാജ വാർത്ത വേണ്ട, ‘സർക്കാർ രേഖ’യും മതി
വ്യാജവാർത്തകൾ (ഫെയ്ക്ക് ന്യൂസ്) സൃഷ്ടിക്കണമെന്നുതന്നെയില്ല. പകരം ഏതെങ്കിലും സർക്കാർ രേഖ ഹാക്ക് ചെയ്ത് സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചാൽ മതിയാകും. ഇൻഫ്ളുവൻസർമാരെ സ്വീധീനിക്കണം. വൻ വിവാദമാക്കണം. സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളെക്കൊണ്ട് പ്രതിഷേധ ജാഥകളും ധർണകളും സംഘടിപ്പിക്കണം. സർക്കാർ വാർത്ത നിഷേധിക്കണം. അതോടെ കൂട്ടക്കുഴപ്പമാകും. എന്തോ സത്യമുണ്ടെന്ന് ജനം വിശ്വസിക്കും. ഇതിന് ഓട്ടമേറ്റഡ് മെസജിങ് ബോട്ട് വേണമെന്നില്ല. വ്യക്തികൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്താലും മതി.
∙ സദാസമയവും നിരീക്ഷിക്കപ്പെടുന്ന നമ്മൾ
ആരൊക്കെ എതൊക്കെ വാർത്തകൾ വായിച്ചു എന്ന് അച്ചടി മാധ്യമങ്ങൾക്ക് അറിയാൻ വഴിയില്ല. ഏതൊക്കെ പരസ്യങ്ങൾ ആരൊക്കെ ശ്രദ്ധിച്ചു എന്നും അറിയില്ല. എന്നാൽ സമൂഹമാധ്യമങ്ങളില്‍ വരുന്നത് ആരൊക്കെ വായിച്ചു, ഏതൊക്കെ പരസ്യങ്ങൾ ശ്രദ്ധിച്ചു എന്നതിനു കൃത്യമായ കണക്കുണ്ട്. അതു നോക്കി നിങ്ങളുടെ ശീലവും താൽപര്യവും മനസ്സിലാക്കി കൂടുതൽ ‘ഐറ്റംസ്’ നിങ്ങളെ ലക്ഷ്യമാക്കി അയയ്ക്കുന്നു. സ്മാർട് ഫോണും ഗൂഗിളുമെല്ലാം നമ്മെ ട്രാക്ക് ചെയ്യുന്നു.
ആളുകൾ വായിക്കാൻ സമയം കുറച്ചു മാത്രം എടുക്കുകയും അത് പല ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യുന്നു. വായിക്കുക പോലും ചെയ്യാതെ വസ്തുത മനസ്സിലാക്കാതെ ഷെയർ ചെയ്യുന്നവരുണ്ട്. ശത്രുപക്ഷത്തെ പ്രമുഖ നേതാവ് നടത്തിയ പ്രസംഗത്തിൽനിന്ന് അൽപം അടർത്തി മാറ്റി സന്ദർഭവും മാറ്റി വിഡിയോ സഹിതം പ്രചരിപ്പിക്കുന്ന ടെകനിക്കുണ്ട്. ആദ്യം ചെയ്യുന്നവർക്കാണ് അതിന്റെ നേട്ടം. ഫെയ്ക്ക് ന്യൂസ് ലോകമെങ്ങും എത്തിക്കഴിയുമ്പോഴും അതു തിരുത്തി വസ്തുത എന്തെന്ന് അറിയിക്കാനുള്ള ശ്രമം തുടങ്ങിയിട്ടു പോലും ഉണ്ടാവില്ല.
∙ ആദ്യം ‘പണി’ തുടങ്ങുന്നവർക്ക് മേൽക്കൈ
ആദ്യംതന്നെ പ്രചാരണം തുടങ്ങുന്നവർക്കു നേട്ടം ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. തിരഞ്ഞെടുപ്പുകളിലും മറ്റും ആദ്യമേ പ്രചാരണവുമായി ഇറങ്ങിയാൽ ജനമനസ്സിൽ അതു പതിയും. പിന്നെ മാറ്റിയെടുക്കാൻ പ്രയാസമാണ്. രേഖകളുടെ സെലക്ടീവ് റിലീസ്, സോഷ്യൽ മീഡിയയെ സ്വാധീനിക്കൽ, ചില വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യൽ, മെസേജിങ്, വിഡിയോ ഷെയറിങ്... ഇതൊന്നും കൂടാതെ ഹാക്കിങ്ങും നേതൃനിരയിലുള്ള വ്യക്തികളെ സോഷ്യൽ മീഡിയയിൽ പിന്തുടരലുമെല്ലാം വരും.
ഓഹരി വിപണിയെ വേഗം സ്വാധീനിക്കാനും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കാനും കഴിയും. 2013ൽ ഒരു വാർത്താ ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത്, വൈറ്റ് ഹൗസിൽ സ്ഫോടനം നടന്നെന്നും പ്രസിഡന്റ് ഒബാമയ്ക്ക് പരുക്കേറ്റെന്നും അമേരിക്കയിൽ പ്രചരിപ്പിച്ചു. വാർത്താ ഏജൻസി അതു കണ്ടെത്തി നീക്കം ചെയ്യാനെടുത്ത സമയത്തിനിടെ വാർത്ത കാട്ടുതീ പോലെ പടർന്നു. 5 മിനുട്ടുകൊണ്ട് അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത ഇടിവാണുണ്ടായത്. 13,600 കോടി ഡോളറിന്റെ നഷ്ടമാണ് അന്ന് ഓഹരികൾക്കുണ്ടായത്.
റഷ്യയിൽനിന്നും അമേരിക്കയിൽനിന്നും ഈ പണി പഠിച്ച് ചൈനയും വിദഗ്ധരായിട്ടുണ്ട്. തയ്‌വാനിൽ ഏറെക്കാലമായി അവർ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും നടത്തുന്ന പ്രചാരണത്തിന്റെ കാതൽ, തയ്‌വാൻ ചൈനയോടു ചേർന്നാൽ എത്ര പുരോഗതി ഉണ്ടാവുമെന്നും ഉടക്കി നിൽക്കുന്നതു തുടർന്നാൽ യുദ്ധത്തിൽ സർവനാശം ഉണ്ടാവുമെന്നും മറ്റുമാണ്. വ്യാജവാർത്തകൾ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുകയും ചർച്ചകളും കമന്റുകളും നിറയ്ക്കുകയും ചെയ്യുന്ന പ്രമുഖ തയ്‌വാനീസ് പൗരൻമാർക്ക് ചൈന പണം അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ മാസം 500 ഡോളർ ലഭിക്കുന്നവർ വരെ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഈജിപ്തിൽ മുല്ലപ്പൂ വിപ്ലവം സംഭവിച്ചപ്പോൾ ചൈനീസ് നേതൃത്വം ജാഗരൂകരായി. ജനാഭിപ്രായം തങ്ങൾക്കെതിരെ തിരിഞ്ഞ് വലിയൊരു ശക്തിയായി മാറുമോ? അന്നുതൊട്ട് അവർ ജനാഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കാൻ എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്നു. എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്നു. വിദേശത്തുനിന്നാണ് എതിരഭിപ്രായം വരുന്നതെങ്കിൽ അത് ചെയ്യുന്ന ചൈനീസ് പൗരൻമാരെ കണ്ടെത്തി പിടിച്ചുകൊണ്ടു പോയി ശിക്ഷിക്കാൻ ‘ലോക്കൽ പൊലീസ് സ്റ്റേഷനുകൾ’ വരെ രഹസ്യമായി പാശ്ചാത്യ രാജ്യങ്ങളിൽ നടത്തുന്നുണ്ട്.
ഹാക്കർമാരുടെ എണ്ണത്തിലും ചൈനയാണ് ലോകത്തുതന്നെ നമ്പർ വൺ. എംപറർ ഡ്രാഗൺ ഫ്ളൈ, ബ്രോൺസ് സ്റ്റാർലൈറ്റ്, വിക്ക്ഡ് പാണ്ട, ഡബിൾ ഡ്രാഗൺ, ബേറിയം, റെഡ് കെൽപി, ബ്ലാക്ക് ഫ്ളൈ തുടങ്ങി അനേകം ഹാക്കർ ഗ്രൂപ്പുകൾ ചൈനയിൽ സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്നു. ഈ ഗ്രൂപ്പുകളിൽപ്പെട്ട നിരവധി പേരെ സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ അമേരിക്കൻ എഫ്ബിഐ തേടുന്നുണ്ട്. ഷിയാങ് ലി എന്ന നമ്പർ വൺ ചൈനീസ് ഹാക്കറും അതിലുൾപ്പെടുന്നു.
∙ ഈ കളിയിൽ ഇന്ത്യ എവിടെ നിൽക്കുന്നു!
സൈബർ സുരക്ഷയിൽ ഇന്ത്യയ്ക്ക് ലോകത്ത് 10–ാം സ്ഥാനമാണ്. സൈബർ സുരക്ഷയിൽ ലോകത്തുതന്നെ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. രണ്ടാം സ്ഥാനത്ത് യുകെയും സൗദി അറേബ്യയും. ഇതേസമയം, സൈബർ നിരീക്ഷണത്തിൽ മാത്രമല്ല സൈബർ ആക്രമണത്തിലും ചൈനതന്നെ ഒന്നാമൻ. ജനാധിപത്യം ഇല്ലാത്തതിനാൽ സർവ പൗരൻമാരെയും ഏതു രീതിയിലും നിരീക്ഷിക്കാൻ ചൈനയ്ക്കു കഴിയും. റഷ്യ രണ്ടാം സ്ഥാനത്തുണ്ട്.
കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഡേറ്റ അനുസരിച്ച് ഇന്ത്യയിൽ സൈബർ സുരക്ഷ സംബന്ധിച്ച സംഭവങ്ങൾ 2020ൽ മൂന്നിരട്ടിയായി. ഇന്ത്യൻ ആർമി കമാൻഡ് സൈബർ ഓപ്പറേഷൻസ് ആൻഡ് സപ്പോർട്ട് വിങ്സ് (സിസിഒഎസ്ഡബ്ല്യു) രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ഡിഫൻസ് സൈബർ സെക്യൂരിറ്റി ഏജൻസി (ഡിസിവൈഎ) 2021ൽ രൂപീകരിച്ചു. സൈബർ യുദ്ധമുറകൾക്കു രൂപം കൊടുക്കാൻ എൻഎസ്എയും ഡിആർഡിഒയും നാഷനൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനും റോയും ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ട്.
എങ്കിലും സൈബർ യുദ്ധം നടത്താനുള്ള ശേഷിയിൽ ഇന്ത്യ ലോകത്തുതന്നെ മൂന്നാംനിര രാജ്യം മാത്രമാണ്. ഇന്ത്യയ്ക്ക് ഇപ്പോഴും സൈബർ യുദ്ധത്തിനുള്ള വ്യക്തമായ പദ്ധതിയോ സാങ്കേതികവിദ്യകളോ ഇല്ല. കൂടെക്കൂടെ ഇന്ത്യയ്ക്കു നേരെ വിദേശത്തുനിന്ന് സൈബർ ആക്രമണങ്ങൾ നടക്കുന്നു. അടുത്തിടെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന റാൻസംവെയർ ആക്രമണമാണ് ഇതുവരെ നടന്നതിൽ ഏറ്റവും വലുത്. ചൈനീസ് സർക്കാർ നിയന്ത്രിത ഹാക്കർ നെറ്റ്‌വർക്കാണ് ഈ കൃത്യം ചെയ്തത്. എയിംസിന്റെ ഡേറ്റ മുഴുവൻ എൻക്രിപ്റ്റ് ചെയ്ത് തിരികെ ലഭിക്കണമെങ്കിൽ 200 കോടി ക്രിപ്റ്റോ കറൻസിയിൽ ആവശ്യപ്പെടുകയായിരുന്നു അക്രമികൾ. എയിംസിനു പണം കൊടുക്കാൻ കഴിയാത്തതുകൊണ്ട് 1.3 ടിബി ഡേറ്റ നഷ്ടമായി. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന 4 കോടിയോളം പേരുടെ ആരോഗ്യ ഡേറ്റയാണ് ചൈന കൊണ്ടു പോയത്.
ഡിഫൻസ് സൈബർ സെക്യൂരിറ്റി ഏജൻസി മൂന്നു സേനാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ഏജൻസിയാണ്. ഇതിന്റെ കീഴിലാണ് ഇന്ത്യയുടെ സൈബർ പട്ടാളം. ഡൽഹിയിലാണ് ആസ്ഥാനം. സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതും തിരിച്ചടിക്കുന്നതും ഈ ഏജൻസിയുടെ ചുമതലകളിൽപ്പെടുന്നു. ഡൽഹി എയിംസിൽ നടന്ന ചൈനീസ് സൈബ്രർ ആക്രമണം ഇന്ത്യ ഈ രംഗത്ത് ഇനിയും ശക്തമാകേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരൽ ചൂണ്ടുന്നത്.
∙ ഐടിയിലെ മിടുക്കുകൊണ്ടു കാര്യമില്ല
ലോകമാകെ 500 കോടിയോളം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ഇന്ത്യയിൽ 75 കോടി സ്മാർട്ട് ഫോൺ ഉപയോക്താക്കളും. ഐടി ബിസിനസിൽ ഇന്ത്യ ലോകത്തുതന്നെ ഒന്നാമതാണ്. ഇൻഫർമേഷൻ സൂപ്പർ പവർ എന്നും വിശേഷിക്കപ്പെടുന്നു. പക്ഷേ സൈബർ യുദ്ധമുറകളിൽ ഈ ശക്തിയൊന്നും കാണാനില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറയുന്നതു കേൾക്കുക– ‘‘കള്ളക്കഥകൾക്ക് രാജ്യത്തിന്റെ ഗതിയെത്തന്നെ ബാധിക്കാൻ ശേഷിയുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാനും കള്ളപ്രചാരണങ്ങൾക്കു കഴിയും.’’
ഗൽവാനിൽ ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന കയ്യടക്കിയെന്നും ഇന്ത്യൻ ജവാൻമാരെ ചൈനീസ് പട്ടാളക്കാർ മർദ്ദിക്കുന്നുവെന്നും മറ്റുമുള്ള പ്രചാരണം ചൈനയുടെ കോഗ്നിറ്റീവ് യുദ്ധമുറയുടെ ഉദാഹരണമാണ്. ഇന്ത്യൻ നേതൃനിരയിലും ജനങ്ങളിലും സൈന്യത്തിലും ഭീതി പരത്തുക, ചൈനയെ എതിരിടുന്നതിൽനിന്ന് പിന്മാറ്റുക തുടങ്ങിയവയാണു ലക്ഷ്യം. നിർഭാഗ്യവശാൽ, ഇതെല്ലാം ജനമനസ്സുകളെ സ്വാധീനിക്കാനുള്ള പ്രചാരണമാണെന്നു മനസ്സിലാക്കാതെ നിരവധി ഇന്ത്യൻ വിദഗ്ധരും ഈ തന്ത്രത്തില്‍ വീണുപോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് കോഗ്നിറ്റീവ് യുദ്ധത്തിനെതിരെ ശക്തമായ തന്ത്രങ്ങളും കുതന്ത്രങ്ങളും ഇന്ത്യയും ആവിഷ്കരിക്കേണ്ട കാലമായെന്നു ചുരുക്കം.
English Summary: How Cognitive Warfare Works and What Does India Need to Do to Prevent It?