‘‘ഞാനൊരു വിമാനാപകടത്തെ അതിജീവിച്ചു!’’ അതായിരുന്നു കണ്ണുതുറന്നപ്പോൾ ഉയരത്തിലെ വൃക്ഷത്തലപ്പുകൾ കണ്ട് അവൾ‍ ആദ്യം ചിന്തിച്ചത്. പക്ഷേ, ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 50 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ആറുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയെന്നത് മരണതുല്യമാണെന്ന ചിന്ത മനസ്സിലെത്താൻ അധികം വൈകിയില്ല. ഭൂമിയിലെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ടയും ഉഗ്രവിഷമുള്ള അനേകം പാമ്പുകളും മാംസദാഹികളായ പിരാന മത്സ്യങ്ങളും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷചിലന്തികളും വിഷത്തവളകളും വിഷക്കൂണും മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ചതുപ്പുകളുമുള്ള ആമസോണിൽ ഒറ്റപ്പെട്ടുപോവുകയെന്നത് വന്യമായ സ്വപ്നങ്ങളിൽ പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല.

‘‘ഞാനൊരു വിമാനാപകടത്തെ അതിജീവിച്ചു!’’ അതായിരുന്നു കണ്ണുതുറന്നപ്പോൾ ഉയരത്തിലെ വൃക്ഷത്തലപ്പുകൾ കണ്ട് അവൾ‍ ആദ്യം ചിന്തിച്ചത്. പക്ഷേ, ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 50 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ആറുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയെന്നത് മരണതുല്യമാണെന്ന ചിന്ത മനസ്സിലെത്താൻ അധികം വൈകിയില്ല. ഭൂമിയിലെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ടയും ഉഗ്രവിഷമുള്ള അനേകം പാമ്പുകളും മാംസദാഹികളായ പിരാന മത്സ്യങ്ങളും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷചിലന്തികളും വിഷത്തവളകളും വിഷക്കൂണും മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ചതുപ്പുകളുമുള്ള ആമസോണിൽ ഒറ്റപ്പെട്ടുപോവുകയെന്നത് വന്യമായ സ്വപ്നങ്ങളിൽ പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാനൊരു വിമാനാപകടത്തെ അതിജീവിച്ചു!’’ അതായിരുന്നു കണ്ണുതുറന്നപ്പോൾ ഉയരത്തിലെ വൃക്ഷത്തലപ്പുകൾ കണ്ട് അവൾ‍ ആദ്യം ചിന്തിച്ചത്. പക്ഷേ, ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 50 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ആറുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയെന്നത് മരണതുല്യമാണെന്ന ചിന്ത മനസ്സിലെത്താൻ അധികം വൈകിയില്ല. ഭൂമിയിലെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ടയും ഉഗ്രവിഷമുള്ള അനേകം പാമ്പുകളും മാംസദാഹികളായ പിരാന മത്സ്യങ്ങളും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷചിലന്തികളും വിഷത്തവളകളും വിഷക്കൂണും മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ചതുപ്പുകളുമുള്ള ആമസോണിൽ ഒറ്റപ്പെട്ടുപോവുകയെന്നത് വന്യമായ സ്വപ്നങ്ങളിൽ പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞാനൊരു വിമാനാപകടത്തെ അതിജീവിച്ചു!’’ അതായിരുന്നു കണ്ണുതുറന്നപ്പോൾ ഉയരത്തിലെ വൃക്ഷത്തലപ്പുകൾ കണ്ട് അവൾ‍ ആദ്യം ചിന്തിച്ചത്. പക്ഷേ, ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 50 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ആറുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയെന്നത് മരണതുല്യമാണെന്ന ചിന്ത മനസ്സിലെത്താൻ അധികം വൈകിയില്ല. 

 

ADVERTISEMENT

ഭൂമിയിലെ ഏറ്റവും വലിയ പാമ്പായ അനാക്കോണ്ടയും ഉഗ്രവിഷമുള്ള അനേകം പാമ്പുകളും മാംസദാഹികളായ പിരാന മത്സ്യങ്ങളും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള വിഷചിലന്തികളും വിഷത്തവളകളും വിഷക്കൂണും മരണക്കെണിയൊരുക്കി കാത്തിരിക്കുന്ന ചതുപ്പുകളുമുള്ള ആമസോണിൽ ഒറ്റപ്പെട്ടുപോവുകയെന്നത് വന്യമായ സ്വപ്നങ്ങളിൽ പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല. പലതവണ ആമസോണിനു മുകളിലൂടെ വിമാനത്തിൽ പറന്നിട്ടുണ്ടെങ്കിലും ജൂലിയാന കെപ്കയും അത്തരമൊരു സാഹചര്യം ജീവിതത്തിലുണ്ടാകുമെന്ന് വിചാരിച്ചതേയല്ല, 1971 ലെ ആ ക്രിസ്മസ് തലേന്ന് വരെ..

 

ജര്‍മൻ ജന്തുശാസ്ത്രജ്ഞനായ ഹാൻസ് വിൽഹം കെപ്കയുടെയും പ്രകൃതിശാസ്ത്രജ്ഞയായ മരിയയുടെയും മകളായി 1954നായിരുന്നു ജൂലിയാനയുടെ ജനനം. മകളുണ്ടാകുമ്പോൾ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. പിന്നീട് ആമസോൺ മഴക്കാടുകളെപ്പറ്റിയുള്ള പഠനത്തിനായി ഇരുവരും ചേർന്ന് പാൻഗ്വാന എന്ന പേരിൽ കാടിനുള്ളിൽ ഗവേഷണകേന്ദ്രം തുടങ്ങി. 14 വയസ്സുള്ള ജൂലിയാനയും അവർക്കൊപ്പം വനത്തിനുള്ളിൽ പോകുകയും പ്രകൃതിഗവേഷണങ്ങളുടെ ഭാഗമാകുകയും ചെയ്തു. അപ്പോഴൊന്നും അവൾക്കറിയില്ലായിരുന്നു, പിന്നീടൊരിക്കൽ കൊടുംവനത്തിനുള്ളിലെ അതീജീവനത്തിന് ആ അറിവുകളെല്ലാം സഹായകമാകുമെന്ന്.

ആമസോൺ കാടിനുള്ളിൽ ജൂലിയാനയുടെ മാതാപിതാക്കളൊരുക്കിയ പാൻഗ്വാന ഗവേഷണകേന്ദ്രം (wikimedia commons)

 

ADVERTISEMENT

∙ അരുതെന്ന് വിലക്കിയിട്ടും ആ യാത്ര

ജൂലിയാനയുടെ ആത്മകഥയുടെ കവർ.

 

പഠനം തുടരുന്നതിനായി ലിമയിൽ തിരിച്ചെത്തിയ ജൂലിയാനയുടെ ബിരുദദാനച്ചടങ്ങ് 1971 ഡിസംബർ 23–നായിരുന്നു. അതിനുശേഷം ക്രിസ്മസ് ആഘോഷിക്കാൻ പാൻഗ്വാനയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മരിയയും ജൂലിയാനയും. ലിമയിൽനിന്ന് പെറൂവിയൻ നഗരമായ പുകാൽപ വരെ വിമാനത്തിലെത്തിയതിനുശേഷം കരമാർഗം വേണം പാൻഗ്വാനയിലേക്കെത്താൻ. ഹാൻസ് അവിടെ കാത്തിരിപ്പുണ്ടാകും. ഫ്ലൈറ്റ് ടിക്കറ്റിനു ശ്രമിച്ചപ്പോൾ ക്രിസ്മസ് സീസണായതിനാൽ പ്രമുഖ എയർലൈനുകളുടെ ടിക്കറ്റുകളൊന്നും അവശേഷിച്ചിരുന്നില്ല. തദ്ദേശ വിമാനക്കമ്പനിയായ ലാൻസയുടെ ടിക്കറ്റുകൾ മാത്രമാണ് ലഭ്യമായിരുന്നത്. പലതവണയുണ്ടായ അപകടങ്ങൾ കാരണം കുപ്രസിദ്ധമായ ലാൻസ എയർലൈൻസിൽ യാത്ര ചെയ്യരുതെന്ന് ഹാൻസ് നിർദേശിച്ചിരുന്നെങ്കിലും ക്രിസ്മസ് തലേന്ന് പാൻഗ്വാനയിലെത്താൻ മറ്റൊരു മാർഗവും അവർക്കു മുന്നിലുണ്ടായിരുന്നില്ല. 

 

ADVERTISEMENT

ഡിസംബർ 24ന് രാവിലെ പതിനൊന്നോടെ മരിയയും ജൂലിയാനയും അടക്കം 86 യാത്രക്കാരും ആറ് വിമാനജീവനക്കാരുമായി ഹോര്‍ഹെ ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന‌് ലാൻസ 508 വിമാനം പറന്നുയർന്നു. ഒരു മണിക്കൂർ മാത്രമായിരുന്നു ലിമയിൽനിന്ന് പുകാൽപയിലേക്ക് ആകാശമാർഗം വേണ്ടിയിരുന്നത്. 30,000 അടിയോളം ഉയരത്തിൽ പറന്നിരുന്ന വിമാനം ആൻഡീസ് പർവതനിരകൾക്ക് സമീപമെത്തിയതോടെയാണ് കാലാവസ്ഥ പൊടുന്നനെ മാറിയത്. 

 

വിമാനം പോകേണ്ടിയിരുന്ന പാതയിൽ കൊടുങ്കാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പ് എയർ ട്രാഫിക് കൺട്രോളിൽനിന്ന് പൈലറ്റുമാർക്ക് ലഭിച്ചിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സാധാരണയായി യാത്രാമാർഗം മാറ്റുകയാണ് പതിവ്. വിമാനം കൊടുങ്കാറ്റൊഴിവാക്കി സഞ്ചരിച്ചാൽ കൃത്യസമയത്ത് എത്താൻ സാധിക്കില്ലെന്നറിയാമായിരുന്ന പൈലറ്റുമാർ ആ റൂട്ടിലൂടെതന്നെ മുന്നോട്ടു പോകുകയെന്ന അപകടകരമായ തീരുമാനമെടുത്തു. 

 

പിന്നീട് നടന്നത് ജൂലിയാന തന്റെ ആത്മകഥയിൽ വിവരിക്കുന്നതിങ്ങനെ– ‘‘വിമാനത്തിന്റെ ജനലിലൂടെ ആമസോണിനെ കണ്ടിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് സീറ്റ് ബെൽറ്റ് ധരിക്കാൻ പൈലറ്റ് നിർദേശം തന്നത്. തൊട്ടുപിന്നാലെ വലിയൊരു കറുത്തമേഘത്തിനുള്ളിലേക്ക് വിമാനം കയറി. ആകെയുലഞ്ഞ വിമാനത്തിനുള്ളിലെ ലഗേജുകളൊക്കെ യാത്രക്കാരുടെ മുകളിലേക്ക് വീണു. എല്ലാവരും പരിഭ്രാന്തരായി. കരച്ചിലുകളും പ്രാർഥനകളും മുഴങ്ങുന്നതിനിടയിലാണ് കണ്ണഞ്ചിപ്പിക്കുന്നൊരു വെളിച്ചം വിമാനത്തെ മൂടിയത്. അതൊരു മിന്നലായിരുന്നെന്ന് മനസ്സിലായ നിമിഷംതന്നെ ഇടതുവശത്തെ എൻജിൻ ഭാഗത്ത് വലിയൊരു സ്ഫോടനമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുൻപേ ഞാൻ വിമാനത്തിന് പുറത്തെത്തിയിരുന്നു. ഇരുന്ന സീറ്റിനൊപ്പം താഴോട്ട് പതിച്ച ഞാൻ ഭൂമിയിലെ വൃക്ഷത്തലപ്പുകൾ അതിവേഗം അടുത്തുവരുന്നതുകണ്ട് അലറിവിളിച്ചു.’’

വിമാനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച ഞാൻ ഒരു മേപ്പിൾ ഇല അതിന്റെ കുരുവുമായി താഴേക്ക് വരുന്നതുപോലെയോ വായുവിലൂടെ ചെറിയൊരു ഹെലികോപ്റ്റർ പോലെ കറങ്ങിക്കറങ്ങിയോ... കൃത്യമായി ഓർമയില്ല...

 

ജൂലിയാന കെപ്‌ക വിമാനാപകടം നടന്ന സ്ഥലത്ത് (instagram/juliane_koepcke)

∙ കാട്ടിൽനിന്ന് ‘നാട്ടുവെളിച്ചം’ തേടി...

 

കടുത്ത വേദനയോടെ ജൂലിയാന കണ്ണു തുറന്നത് ആകാശംമുട്ടെ വളർന്നുനിൽക്കുന്ന മരച്ചില്ലകളിലേക്കാണ്. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുത്തുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് തന്റെ കഴുത്തെല്ലിന് പൊട്ടലും തോളിലും കാൽമുട്ടിനു താഴെയും ആഴത്തിൽ മുറിവുകളുള്ളതും അവൾ മനസ്സിലാക്കിയത്. ആ കൊടുംകാട്ടിൽ വേദനയുടെയും ഭീതിയുടെയും പിടിയിലമർന്ന് വീണ്ടും അവൾ മയങ്ങിപ്പോയി. 

 

പിറ്റേദിവസം ഉറക്കമുണർന്ന ജൂലിയാനയുടെ ആദ്യലക്ഷ്യം അമ്മയെ കണ്ടുപിടിക്കുകയെന്നതായിരുന്നു. ചുറ്റും നോക്കിയപ്പോൾ ചിതറിത്തെറിച്ച മൃതദേഹാവശിഷ്ടങ്ങളും ബഗേജുകളും വിമാനത്തിന്റെ ഭാഗങ്ങളുമല്ലാതെ അമ്മയുടെ സൂചനകളൊന്നുമില്ല. മൃതദേഹങ്ങളൊന്നുംതന്നെ അമ്മയുടേതല്ലെന്ന് അവൾ തിരിച്ചറിഞ്ഞു. തന്നെപ്പോലെ എവിടെയെങ്കിലും ജീവനോടെ അമ്മയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയെങ്കിലും മറ്റൊരു മനുഷ്യശബ്ദവും ആ കൊടുങ്കാടിനുള്ളിൽ അവൾക്ക് മറുപടി നൽകിയില്ല..

 

മുറിവുകളും വേദനയും അമ്മയുടെ ഓർമകളും അലട്ടിയെങ്കിലും രക്ഷാപ്രവർത്തകരെത്തുന്നതുവരെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന അവിടെ കാത്തിരിക്കുന്നത് അപകടമാണെന്ന തിരിച്ചറിവിൽ അവൾ രക്ഷപ്പെടാനുള്ള വഴി കണ്ടെത്താൻ തീരുമാനിച്ചു . ആമസോൺ കാടുകളിലകപ്പെട്ടാൽ പുറത്തേക്ക് വഴി കണ്ടെത്താനുള്ള ഒരേയൊരു മാർഗം ഏതെങ്കിലും നദി കണ്ടെത്തി അതിന്റെ സഞ്ചാരപാതയിലൂടെ പോകുകയെന്നതാണ്. വിമാനാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലുകൾക്കൊടുവിൽ മഴയിൽ കുതിർന്നുപോയ ഒരു ക്രിസ്മസ് കേക്കും കുറച്ച് മിഠായികളും കിട്ടി. മിഠായി ബാഗും തോളിലിട്ട് ഒരു വടി തപ്പിയെടുത്ത് ജൂലിയാന അതിസാഹസികമായ തന്റെ യാത്രയ്ക്കൊരുങ്ങി.

ജൂലിയാന കെപ്‌ക (AFP PHOTO/ERNESTO BENAVIDES)

 

‘മിറാക്കിള്‍സ് സ്റ്റിൽ ഹാപ്പന്‍’ സിനിമയിൽ ജൂലിയാനയുടെ വേഷത്തിൽ സൂസൻ പെൻഹാലിഗൻ.

കൂറ്റൻ മരങ്ങളും പച്ചിലപ്പടർപ്പുകളും കുറ്റിക്കാടുകളും തിങ്ങിനിറഞ്ഞ കാട്ടിലൂടെ ഓരോ അടിയും സൂക്ഷിച്ചാണ് ജൂലിയാന നടന്നത്. ഇടയ്ക്കിടെ പെയ്ത കനത്ത മഴയിൽനിന്ന് രക്ഷപ്പെടാൻ പടർന്നുപന്തലിച്ച വലിയ മരങ്ങളുടെ ചുവട്ടിൽ അഭയം തേടി. രാത്രികളിൽ വലിയ മരങ്ങളുടെ ചുവട്ടിലോ ഇടതൂർന്ന കുറ്റിക്കാടുകളിലോ പതുങ്ങിയിരുന്നു. കൈയിൽ കരുതിയിരുന്ന കേക്കും മിഠായികളും തീർന്നതോടെ ഭക്ഷണത്തിന് മറ്റു മാർഗമില്ലാതായി. കാട്ടിൽ ധാരാളം പഴങ്ങളും മറ്റും ഉണ്ടായിരുന്നെങ്കിലും ജീവനുതന്നെ ആപത്താകുന്നവ ധാരാളമുണ്ടെന്ന് അറിയാമായിരുന്ന അവൾ ആ സാഹസത്തിന് മുതിർന്നില്ല.

 

∙ രക്ഷയിലേക്കൊരു അരുവി

ആമസോണിൽ തിരച്ചിൽ നടത്തുന്ന കൊളംബിയൻ സൈന്യം (Photo by Handout / Colombian Army / AFP)

 

ക്ഷീണവും വിശപ്പും മുറിവുകളുടെ വേദനയും നിമിത്തം കാട്ടിലൂടെ നടക്കുകയെന്നത് വളരെ പ്രയാസകരമായി മാറിയ സന്ദർഭത്തിലാണ് അവളൊരു അരുവി കണ്ടെത്തിയത്. അതോടെ രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷ ശക്തമായി. അരുവിയുടെ തീരം ചേർന്നു നടക്കുകയെന്നത് വളരെ ക്ലേശകരമായിരുന്നെങ്കിലും അരുവിയുടെ തീരത്തുനിന്ന് മാറിയാൽ പിന്നീട് കണ്ടെത്താനായില്ലെങ്കിൽ രക്ഷപ്പെടുകയെന്നത് അസാധ്യമാണെന്ന് അവൾക്കുറപ്പായിരുന്നു. യാത്രയ്ക്കിടയിൽ പലതവണ രക്ഷാപ്രവർത്തകരുടെ ഹെലികോപ്റ്ററുകൾ അവളുടെ മുകളിലൂടെ കടന്നുപോയെങ്കിലും ഇടതൂർന്ന വനമേഖല അവളെ രക്ഷാപ്രവർത്തകരിൽനിന്ന് മറച്ചുപിടിച്ചു.

 

അരുവിയുടെ കരയിലൂടെ മുന്നോട്ടുപോകവേയാണ് മരണത്തിന്റെ സൂചനയെന്നപോലെ ഒരു കൂട്ടം കഴുകന്മാരുടെ കരച്ചിൽ കേട്ടത്. കൂട്ടത്തോടെയുള്ള കഴുകന്മാരുടെ കരച്ചിൽ വലിയ ജീവിയുടെ മൃതശരീരം കാണുമ്പോഴാണെന്നറിയാമായിരുന്ന ജൂലിയാന അങ്ങോട്ട് നടന്നു. നടുക്കുന്ന കാഴ്ചയാണ് അവൾ അവിടെ കണ്ടത്. വിമാനത്തിൽനിന്ന് താഴോട്ട് വീണ മൂന്ന് യാത്രക്കാർ സീറ്റടക്കം പാതി മണ്ണിനടിയിലാക്കപ്പെട്ടിരിക്കുന്നു! കാലുകൾ മാത്രമേ പുറത്ത് കാണാനുള്ളൂ. ആ കാഴ്ച കണ്ട് വിറങ്ങലിച്ച് നിന്നെങ്കിലും മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ജൂലിയാന കൂട്ടത്തിലെ സ്ത്രീയുടെ പാദങ്ങള്‍ പരിശോധിച്ച് തന്റെ അമ്മയല്ലെന്നുറപ്പിച്ച് തിരിച്ച് നടന്നു. ആ പാദങ്ങളിലെ നഖങ്ങളിൽ നെയിൽപോളിഷ് പുരട്ടിയിരുന്നു. മരിയയാകട്ടെ ഒരിക്കലും നെയിൽപോളിഷ് ഉപയോഗിച്ചിരുന്നില്ല.

 

അരുവിയുടെ സമീപത്തുകൂടെ കുറച്ചുദൂരം കൂടി നടന്നപ്പോൾ ജൂലിയാന വലിയൊരു നദിക്കരയിലെത്തി. നീന്തൽ വശമുണ്ടായിരുന്നതുകൊണ്ട് നദിയിലിറങ്ങി ഒഴുക്കിനൊപ്പം പൊങ്ങുതടി പോലെ കിടന്നു പോകാൻ തന്നെ അവൾ തീരുമാനിച്ചു. അവിടെയുമുണ്ടായിരുന്നു അപകടം. പിരാന! മുറിവുകളുമായി നദിയിലിറങ്ങിയാലത്തെ അവസ്ഥ ആലോചിക്കേണ്ടതില്ല. എന്നാൽ, പിരാന മത്സ്യങ്ങൾ ആഴവും ഒഴുക്കും കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് കാണുന്നതെന്ന് അച്ഛൻ പറഞ്ഞുതന്നതോർമ വന്ന അവൾ നദിയുടെ മധ്യത്തിലേക്ക് നീങ്ങി ഒഴുക്കിനൊപ്പം യാത്ര തുടങ്ങി.

 

∙ രക്ഷാ കരങ്ങളിലേക്ക്...

 

നദിയിലൂടെ ഒഴുക്കിനൊപ്പം സഞ്ചരിച്ചും കരയിലിറങ്ങി നടന്നും മുന്നോട്ട് നീങ്ങിയെങ്കിലും പത്താം ദിവസമായപ്പോഴേക്കും രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ അവൾ കൈവിട്ടു തുടങ്ങി. പുഴ വലിയൊരു വളവിലേക്കെത്തുകയായിരുന്നു. നേരിയൊരു പ്രതീക്ഷയോടെ അകലേക്ക്നോക്കിയ അവളുടെ കണ്ണുകൾ വികസിച്ചു. ഏറെയകലെയല്ലാതെ നദീ തീരത്ത് ഒരു ബോട്ട് കെട്ടിയിട്ടിരിക്കുന്നു! ആദ്യമതൊരു മരീചികയാണെന്ന് വിചാരിച്ച ജൂലിയാന പലതവണ സ്വയം നുള്ളി, കണ്ടത് സത്യം തന്നെയാണെന്ന് ബോധ്യപ്പെടുത്തി. 

 

ബോട്ട് കെട്ടിയതിന് സമീപത്ത് പനയോലമേഞ്ഞ ഒരു കുടിലുണ്ടായിരുന്നു. കുടിലിൽ ആരെയും കണ്ടെത്താനായില്ലെങ്കിലും ഒരു കാൻ പെട്രോൾ ജൂലിയാനെ കണ്ടെത്തി. കാട്ടിലൂടെ അലഞ്ഞുള്ള യാത്രയ്ക്കിടെ അവളുടെ വലതു തോളിലെ മുറിവിൽ പുഴുവരിച്ചു തുടങ്ങിയിരുന്നു. അവൾ കുറച്ചു പെട്രോൾ മുറിവിലേക്ക് ഒഴിച്ചു. ഒരിക്കൽ വളർത്തുനായയുടെ മുറിവിൽ പുഴു വന്നപ്പോൾ അച്ഛൻ അവിടെ മണ്ണെണ്ണ ഒഴിച്ചത് ഓർമയിൽ വച്ചാണ് ഇതുചെയ്തത്. പെട്രോളിൽനിന്ന് ‘രക്ഷപ്പെടാൻ’ പുഴുക്കൾ ശരീരത്തിനകത്തേക്ക് തുളച്ചു കയറാൻ ശ്രമിച്ചെങ്കിലും മുപ്പതോളം പുഴുക്കളെ അവൾ വലിച്ചെടുത്തു. വേദന അസഹനീയമായിരുന്നെങ്കിലും പുഴുക്കളോരോന്നായി പുറത്തുചാടി. അപകടത്തിനുശേഷം അന്നാദ്യമായി മനുഷ്യസാന്നിധ്യത്തിന്റെ അദൃശ്യമായ സുരക്ഷിതത്വത്തിൽ അന്നു രാത്രി അവൾ അവിടെയുറങ്ങി. 

 

പിറ്റേദിവസം രാവിലെ മനുഷ്യശബ്ദം കേട്ടുണർന്ന ജൂലിയാന, 11 ദിവസങ്ങൾക്കുശേഷം ആദ്യമായി ജീവനുള്ള മനുഷ്യരെ കാണുകയായിരുന്നു. തദ്ദേശീയരായ പെറൂവിയൻ മീൻപിടിത്തക്കാരായിരുന്നു അവർ. വെളുത്ത് മെലിഞ്ഞ് മുഷിഞ്ഞ ജൂലിയാനെ കണ്ട അവർ ജലദേവതയാണെന്നാണ് ആദ്യം ധരിച്ചത്. ജൂലിയാനയ്ക്കാകട്ടെ അവരെ കണ്ടപ്പോൾ തോന്നിയത് തന്നെ രക്ഷിക്കാനെത്തിയ മാലാഖമാരാണെന്നാണ്. തദ്ദേശീയർക്ക് മനസ്സിലാകുന്ന സ്പാനിഷ് ഭാഷയിൽ അവൾ പറഞ്ഞു. ‘‘എന്റെ പേര് ജൂലിയാന‌. ലാൻസ വിമാനപകടത്തിൽനിന്ന് രക്ഷപ്പെട്ടതാണ്!’’ ആദ്യത്തെ അന്ധാളിപ്പ് മാറിയ അവർ ഉടൻതന്നെ തങ്ങളുടെ ബോട്ടിൽ അവളെ രക്ഷപ്പെടുത്തി.

 

∙ അദ്ഭുതകരം ആ രക്ഷപ്പെടൽ!

 

വിമാനത്തിലുണ്ടായിരുന്ന 92 ആൾക്കാരിൽ ജൂലിയാന ഒഴികെയുള്ളവരെല്ലാം കൊല്ലപ്പെട്ടു. ജൂലിയാനയടക്കം 14 പേർ അപകടത്തെ അതിജീവിച്ചിരുന്നു. എന്നാൽ ആമസോൺ കാട് എന്ന വെല്ലുവിളിയെ അതിജീവിക്കാൻ ജൂലിയാനയ്ക്ക് മാത്രമേ സാധിച്ചുള്ളൂ എന്ന് പിന്നീടുള്ള റിപ്പോർട്ടുകളിൽ കണ്ടെത്തി. കുട്ടിക്കാലം മുതൽ അച്ഛനമ്മമാർ പ്രകൃതിയുമായി ചേർത്തു വളർത്തിയതിന്റെ അനുഭവ പരിജ്ഞാനമാണ് അവളുടെ രക്ഷയ്ക്കെത്തിയത്. ജൂലിയാനയുടെ അമ്മ മരിയയുടെ മരണം അത്യന്തം ദയനീയമായിരുന്നു. ഭൂമിയിൽ പതിച്ചപ്പോഴും ജീവനുണ്ടായിരുന്ന അവർക്ക് സാരമായി പരുക്കേറ്റിരുന്നു. വീണിടത്തുനിന്ന് അനങ്ങാനാവാതെ ദിവസങ്ങങ്ങളോളം അർധപ്രാണനായി കിടന്നതിനൊടുവിലാണ് അവർ മരണമടയുന്നത്. 

 

അത്രയും ഉയരത്തിൽനിന്ന് താഴോട്ട് വീണിട്ടും രക്ഷപ്പെട്ടതിനെപറ്റി പിന്നീട് ജൂലിയാന പറഞ്ഞതിങ്ങനെ ‘‘വിമാനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച ഞാൻ ഒരു മേപ്പിൾ ഇല അതിന്റെ കുരുവുമായി താഴേക്ക് വരുന്നതുപോലെയോ വായുവിലൂടെ ചെറിയൊരു ഹെലികോപ്റ്റർ പോലെ കറങ്ങിക്കറങ്ങിയോ... കൃത്യമായി ഓർമയില്ല’’ വായു മർദത്തിന് പൊടുന്നനെയുണ്ടായ മാറ്റമാണോ അതോ ആമസോണിലെ മരച്ചില്ലകളുടെ വിതാനമാണോ ആ പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയത്? കൃത്യമായ ഉത്തരം ആർക്കുമില്ല. അത്യപൂർവ്വമായി മാത്രം പ്രകൃതിശക്തികൾ ഏത് അപകടവാസ്ഥയിലും ചില ജീവനുകളെ അതിന്റെ അതിജീവനത്തിനായി വിട്ടുകൊടുക്കുന്നു. ജൂലിയാനയെ ചികിത്സിച്ചിരുന്ന ഡോക്ടറും ഒരിക്കൽ പറഞ്ഞു, അന്ന് പെട്രോൾ ഒഴിച്ച് പുഴുക്കളെ ഒഴിവാക്കിയില്ലായിരുന്നെങ്കില്‍ അവളുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നേനെ എന്ന്!

 

∙ എവിടെയാണിന്ന് ജൂലിയാന?

 

അപകടത്തിനുശേഷം, മാതാപിതാക്കളുടെ ജന്മസ്ഥലമായ ജർമനിയിലേക്കാണ് ജൂലിയാന പോയത്. മാതാപിതാക്കളുടെ ഗവേഷണപാത പിന്തുടർന്ന് ബയോളജിയിൽ തുടർപഠനം നടത്തിയ ജൂലിയാന ജർമനിയിൽ പഠനം പൂർത്തിയാക്കിയ ശേഷം മഴക്കാടുകളിലെ വവ്വാലുകളെ പറ്റി ഗവേഷണം നടത്താൻ പെറുവിലേക്ക് പോയി. 1989ൽ, ജർമൻ ശാസ്ത്രജ്ഞനായ എറിക് ഡില്ലറെ വിവാഹം കഴിച്ച ജൂലിയാന 2000–ത്തിൽ പിതാവിന്റെ മരണശേഷം പാൻഗ്വാന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി. പിന്നീട് തിരികെ ജർമനിയിലെത്തിയ ജൂലിയാന ഇപ്പോൾ മ്യൂണിക്കിലെ ‘ബവേറിയൻ സ്റ്റേറ്റ് കലക്‌ഷൻ ഓഫ് സുവോളജി’യിൽ ലൈബ്രേറിയനായി ജോലി ചെയ്യുകയാണ്.

 

ജൂലിയാനയുടെ സാഹസികമായ രക്ഷപ്പെടലിനെ അടിസ്ഥാനമാക്കി 1974–ൽ ‘മിറാക്കിൾസ് സ്റ്റിൽ ഹാപ്പൻ’ എന്ന പേരിൽ ഇറ്റാലിയൻ സിനിമ പുറത്തിറങ്ങി. 1998–ൽ വെർനർ ഹെർസോഗ് സംവിധാനം ചെയ്ത ‘വിങ്സ് ഓഫ് ഹോപ്’ എന്ന ഡോക്യുമെന്ററിയിൽ ജൂലിയാന നേരിട്ട് തന്റെ അനുഭവം വിവരിക്കുന്നുണ്ട്. വെർനറിന് വ്യക്തിപരമായ മറ്റൊരു താൽപര്യവും ജൂലിയാനയുടെ കാര്യത്തിലുണ്ടായിരുന്നു. ജൂലിയാന അപകടത്തിൽപെട്ട അതേ ലാൻസ വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നയാളായിരുന്നു വെർനർ. തന്റെ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ തേടിയുള്ള യാത്രയുടെ ഭാഗമായിട്ടായിരുന്നു അത്. എന്നാൽ അവസാന നിമിഷം യാത്ര ഒഴിവാക്കിയ അദ്ദേഹത്തിനു തിരിച്ചുകിട്ടിയത് സ്വന്തം ജീവനായിരുന്നു.

 

തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച് മേയ് ഒന്നിനു തകർന്നു വീണ സംഭവമാണ് ജൂലിയാനയുടെ കഥ വീണ്ടും ലോകത്തിന്റെ ഓർമകളിലേക്കെത്തിച്ചത്. ഏഴു പേരുമായി യാത്ര പുറപ്പെട്ട വിമാനമാണു തകർന്നു വീണത്.വിമാനത്തിലുണ്ടായിരുന്ന 3, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങൾ രക്ഷപ്പെട്ടതായുള്ള വിവരത്തെത്തുടര്‍ന്ന് വൻ തിരിച്ചിലാണ് കൊളംബിയൻ സൈന്യം നടത്തുന്നത്. കുട്ടികളുടെ അമ്മയും രണ്ടു പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികള്‍ക്ക് കാട് പരിചിതമാണ്. ഇവരെ കണ്ടെന്ന് ഗോത്രവിഭാഗത്തിലെ ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും തിരച്ചിൽ തുടരുന്നത്. 

 

English Summary: How Teenager Juliane Koepcke Survived an Amazon Plane Crash: Explaining the LANSA Disaster