കൊച്ചിയിൽനിന്ന് കടലിന്നടിയിലൂടെ ഒരു ‘സൂപ്പർ ഹൈവേ’; ലക്ഷദ്വീപിൽ ഇനി ഇന്റർനെറ്റ് പറപറക്കും; ‘വലയ്ക്കുള്ളിൽ’ 11 ദ്വീപുകൾ
ലക്ഷദ്വീപ് ടൂറിസം വികസനം സജീവ ചർച്ചയാകും മുൻപു തന്നെ കൊച്ചിയിൽ നിന്ന് ഒരു ‘സൂപ്പർ ഹൈവേ’ ദ്വീപുസമൂഹങ്ങളിലേക്ക് വെട്ടാൻ തുടങ്ങിയിരുന്നു. 2020ൽ 1000 ദിവസത്തെ ലക്ഷ്യംവച്ച് പണിത ആ സൂപ്പർ ഹൈവേ, കൊച്ചിയിൽനിന്നു ലക്ഷദ്വീപിലേക്കുള്ള സബ് മറൈൻ ഒപ്റ്റിക്കൽ കേബിൾ പദ്ധതിയാണ്. ലക്ഷദ്വീപിന്റെ സമഗ്ര മാറ്റം ലക്ഷ്യമിട്ട് കണക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 ദ്വീപുകളെ ചുറ്റി 1944 കിലോമീറ്റർ നീളുന്ന ഒരു വമ്പൻ ‘ഇൻഫർമേഷൻ സൂപ്പർ ഹൈവേ’. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ? ലക്ഷദ്വീപിലെ ജനജീവിതത്തെയും ടൂറിസത്തെയും ഇതെങ്ങനെ സഹായിക്കും?

∙ ലക്ഷദ്വീപ് ‘കണക്റ്റഡ്’
കൊച്ചി– ലക്ഷദ്വീപ് ഐലൻഡ്സ് സബ് മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ (കെഎൽഐ– എസ്ഒഎഫ്സി) ജനുവരി 3ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ദ്വീപ് സമൂഹത്തിലെ ഇന്റർനെറ്റ് കണക്ടിവിറ്റി ആകെ മാറ്റി മറിച്ച പദ്ധതിയാണു സബ് മറൈൻ ഒപ്റ്റിക്കൽ ഫൈബറിലൂടെ സാധ്യമായത്. ഇതു വരെ ലക്ഷദ്വീപ് സമൂഹത്തിൽ ഇന്റർനെറ്റ് സർവീസ് ലഭിച്ചിരുന്നത് സാറ്റലൈറ്റ് വഴിയായിരുന്നു. ഇതിനു വേഗം വളരെക്കുറവാണ്.
പദ്ധതിയുടെ ആകെ ചെലവ് : 1150 കോടി രൂപ
∙ ചെലവ് വഹിക്കുന്നത്: കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ കീഴിലുള്ള യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്)
∙ പദ്ധതി നിർവഹണം: ബിഎസ്എൻഎൽ
വേണ്ടത്ര നെറ്റ്‌വർക് വേഗമില്ലാത്തതിനാൽ ഇ ഗവേണൻസ് പദ്ധതികൾ പോലെ ദ്വീപ് വാസികൾക്ക് ഉപയോഗപ്പെടുന്ന പദ്ധതികൾ പോലും പ്രതിസന്ധി നേരിട്ടിരുന്നു. വിനോദ സഞ്ചാരികൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ സബ് മറൈൻ കേബിളുകൾ വന്നതോടെ ഇന്ത്യയുടെ മെയിൻ ലാൻഡിൽ കിട്ടുന്ന അതേ വേഗത്തിൽ ദ്വീപിലും ഇന്റർനെറ്റ് ലഭിച്ചു തുടങ്ങി. 200 ജിബിപിഎസിലാണ് ആദ്യ ഘട്ടത്തിൽ കണക്‌ഷൻ ലഭിക്കുന്നത്.
∙ കേബിൾ കൊച്ചിയിൽനിന്ന് കൊച്ചിയിലേക്ക്!
കൊച്ചിയിൽ നിന്നു തുടങ്ങി 11 ദ്വീപുകളെ കണക്ട് ചെയ്ത് കൊച്ചിയിൽത്തന്നെ അവസാനിക്കുന്ന തരത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുകയാണു പദ്ധതിയിലൂടെ ചെയ്തത്. കര ഭാഗവും ദ്വീപും കേബിൾ വഴി ബന്ധിപ്പിക്കുന്നതിലൂടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണു ചെയ്യുന്നത്. കൊച്ചി കുഴിപ്പിള്ളി ബീച്ചിനു സമീപമാണു കര ഭാഗത്തെ കേബിളിന്റെ ലാൻഡിങ് പോയിന്റ്.
∙ പദ്ധതി ഇങ്ങനെ
> പേര്: കൊച്ചി– ലക്ഷദ്വീപ് ഐലൻഡ്സ് സബ് മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ
> ആകെ നീളം 1944 കിലോമീറ്റർ
> കേബിളുകളുടെ എണ്ണം: 6 ജോഡി
> പ്രഖ്യാപിച്ചത്: 15–08–2020
> പൂർത്തിയാക്കിയത്: 10–07–2023
> ഉദ്ഘാടനം: 03–01–2024
> ആദ്യഘട്ടത്തിലെ വേഗം: 200 ജിബിപിഎസ്
> ഡിസൈൻ കപ്പാസിറ്റി: 1.6 ടിബിപിഎസ്
∙ പദ്ധതിയുടെ പ്രയോജനം
> ലക്ഷദ്വീപിൽ ഇ ഗവേണൻസ് പദ്ധതി പൂർത്തിയാക്കാം.
> വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം എന്നീ മേഖലകൾക്ക് അതിവേഗ ഇന്റർനെറ്റ് ഗുണം ചെയ്യും.
> ലക്ഷദ്വീപ് മുഴുവൻ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.
> ദ്വീപ് മുഴുവൻ ഒപ്റ്റിക്കൽ കേബിൾ വഴി ബന്ധിപ്പിച്ചതോടെ 4ജി, 5ജി നെറ്റ്‌വർക്കുകൾ ലഭ്യമാക്കാൻ സാധിക്കും.
> ബിഎസ്എൻഎൽ 4ജി ദ്വീപിൽ ലഭിച്ചു തുടങ്ങി.
> 6500 ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷനുകളും ആദ്യ ഘട്ടത്തിൽ ദ്വീപുവാസികൾക്കു ലഭിച്ചു. ഇതു കൂടുതൽ പ്രദേശത്തേക്കു വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു.
∙ 100 മടങ്ങ് വേഗം
‘‘പുതിയ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ വഴി 100 മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ദ്വീപിൽ ലഭിക്കും’’– ഫൈബർ കേബിൾ പദ്ധതി ലക്ഷദ്വീപിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. 2020ൽ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണു നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. ഉപഗ്രഹങ്ങൾ വഴിയാണ് ഇതു വരെ ലക്ഷദ്വീപിൽ ഇന്റർനെറ്റ് നൽകിയിരുന്നത്. ഇതിനു പക്ഷേ, ഒപ്റ്റിക്കൽ ഫൈബറിന്റെ അത്ര വേഗം ലഭിക്കില്ല.
വിനോദ സഞ്ചാര വികസനം മുന്നിൽക്കാണുന്ന ദ്വീപിന് അതിവേഗ ഇന്റർനെറ്റ് ഏറ്റവും ആവശ്യമായ അടിസ്ഥാന സൗകര്യമാണ്. നേരത്തേ പല ദ്വീപുകളിലും ഇന്റർനെറ്റ് വേഗം വളരെക്കുറവായിരുന്നു. കൂടാതെ മൊബൈൽ ഫോൺ കണക്ടിറ്റിവിറ്റിയും പല പ്രദേശങ്ങളിലും ലഭ്യമല്ലായിരുന്നു. കൂടുതൽ വേഗത്തിൽ ഇന്റർനെറ്റ് എത്തുന്നതോടെ ഈ പ്രശ്നങ്ങൾ പരിഹരിച്ചു.
ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയയ്ക്കു കീഴിലാണ് ലക്ഷദ്വീപ്. അവിടെ ഇന്റർനെറ്റ് കണക്‌ഷൻ കൂടുന്നതു ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയയ്ക്കു ഗുണം ചെയ്യും. ഫൈബർ കണക്‌ഷൻ എത്തിയതോടെ ദ്വീപിൽ ബിഎസ്എൻഎല്ലിന്റെ ഫൈബർ ടു ദ് ഹോം (എഫ്ടിടിഎച്ച്) പദ്ധതിയും ആരംഭിച്ചു.
∙ കൊച്ചിയിലെ മൂന്നാമത്തെ കേബിൾ ലാൻഡിങ്
കൊച്ചിയിൽ ലാൻഡിങ് പോയിന്റുള്ള മൂന്നാമത്തെ സബ് മറൈൻ കേബിളാണ് കൊച്ചി ലക്ഷദ്വീപ് ഐലൻഡ് (കെഎൽഐ). 39 രാജ്യങ്ങൾ കണക്ട് ചെയ്യുന്ന സീ–മി–വി 3 (സൗത്ത്– ഈസ്റ്റ് ഏഷ്യ– മിഡിൽ ഈസ്റ്റ്–വെസ്റ്റേൺ യൂറോപ്പ് 3), 4 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സേഫ് (സൗത്ത് ആഫ്രിക്ക ഫാർ ഈസ്റ്റ്) എന്നീ സബ് മറൈൻ കേബിളുകളുടെ ഒരു ലാൻഡിങ് പോയിന്റ് കൊച്ചിയാണ്. 39,000 കിലോമീറ്റർ നീളം വരുന്ന സീ–മി–വി 3 രാജ്യത്ത് മുംബൈയിലും ലാൻഡ് ചെയ്യുന്നുണ്ട്. 92 ടെലികോം ഇൻവെസ്റ്റേഴ്സ് ചേർന്നുള്ള കൺസോർഷ്യത്തിന്റെ കീഴിലാണ് ഇത്. 13,500 കിലോമീറ്ററാണ് സേഫ് സബ്മറൈൻ കേബിളുകളുടെ ആകെ നീളം.
∙ ആൻഡമാൻ മുൻഗാമി
ലക്ഷദ്വീപിലേക്കു സബ്മറൈൻ കേബിൾ പദ്ധതി വരും മുൻപ് 2020ൽ ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹത്തിലേക്കുള്ള സബ് മറൈൻ കേബിൾ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. 2313 കിലോമീറ്റർ ദൂരത്തിൽ ചെന്നൈയിൽനിന്നു പോർട്ട് ബ്ലെയറിലേക്കും അവിടെനിന്നു മറ്റു ദ്വീപു സമൂഹങ്ങളിലേക്കുമാണ് കേബിൾ വലിച്ചിരിക്കുന്നത്. 1224 കോടി രൂപയായിരുന്നു ഈ പദ്ധതിയുടെ ചെലവ്.